ചാത്തന്നൂരിന്റെ സമഗ്ര വികസനത്തിന് ......
ചാത്തന്നൂർ താലൂക്ക് സ്വകാര്യ ബസ്സ്റ്റാന്റ് പള്ളിക്കമണ്ണടി പാലം
ചാത്തന്നൂർ : കൊല്ലത്തിന്റെ ഉപനഗരമായി വികസിക്കേണ്ട ചാത്തന്നൂരിന് വേണ്ടത് ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ച്ചപ്പാട്. ഇതിന് വഴിയൊരുക്കാൻ മൂന്ന് കാര്യങ്ങൾ യാതാർഥ്യമാക്കണം. ഇതിൽ ഏറ്റവും പ്രധാനം ചാത്തന്നൂർ ഊറാൻവിളയിലെ സ്വകാര്യബസ്സ്സറ്റാന്റ് യാഥാർഥ്യമാക്കുക എന്നാണ്. ഇത് വഴിയുള്ള വികസനമുന്നേറ്റം ചാത്തന്നൂർ ആസ്ഥാനമായുള്ള താലുക്കിന് സാധ്യതയേറും. ഇതോടൊപ്പം പള്ളിക്കമണ്ണടി പാലം കൂടി യാഥാർഥ്യമായാൽ സങ്കല്പങ്ങൾക്കും അതീതമായ പുരോഗതി ആയിരിക്കും ചാത്തന്നൂർ സിറ്റിയും മണ്ഡലമാകമാനം സാക്ഷ്യം വഹിക്കുക.
# പത്ത് വില്ലേജ് ഓഫീസുകളുടെ പരിധിയിലായി ജനസംഖ്യ രണ്ടര ലക്ഷത്തോളം
# ഭൂവിസ്തൃതിയിലും ജില്ലയിലെ വലിയ മണ്ഡലങ്ങളിൽ ഒന്ന്
# അഞ്ചു ഗ്രാമപഞ്ചായത്തുകളും പരവൂർ മുനിസിപ്പാലിറ്റിയും ഇതിൽ ഉൾപ്പെടുന്നു
# ചാത്തന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നത് വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും
മിനി സിവിൽ സ്റ്റേഷൻ ചാത്തന്നൂർ ഊറാംവിളയിൽ പൂർണ്ണതോതിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ നാട്ടുകാർക്ക് ഇ പ്രദേശത്തു വരേണ്ട ആവശ്യകതയും വർദ്ധിച്ചു . ചാത്തന്നൂർ പഞ്ചായത്തിന്റെ സ്വകാര്യ ബസ് സ്റ്റാന്റ് പ്രവർത്തിച്ച് തുടങ്ങിയാൽ ഇ പ്രദേശത്തേക്കുള്ള യാത്രാക്ലേശവും ഒഴിവാകും റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് വിധേയമായി കച്ചേരി കൊട്ടിയം സർവീസ് നടത്തുന്ന ബസുകൾ ചാത്തന്നൂർ വരെ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ ജി. എസ്. ജയലാൽ എം. എൽ. എ യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇതോടൊപ്പം പള്ളിക്കാമണ്ണടി പാലം കൂടിയായാൽ വികസന രംഗത്ത് വൻകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.
# പാലം നിർമ്മാണത്തിന് നേരത്തെ വകയിരുത്തിയിട്ടുള്ള തുക 3 കോടി
# ഇപ്പോൾ ആവശ്യമായി വരുന്നത് 8 കോടി
# പാലം നിർമ്മാണത്തിന് തടസ്സമാകുന്നത് സ്വകാര്യ വ്യക്തി അപ്പ്രോച്ച് റോഡിന് ഭൂമി വിട്ട് നൽകാത്തത്
# അക്വിസിഷൻ (പൊതുവികസനത്തിന് ഭൂമി ഏറ്റെടുക്കൽ) നടപടി പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് എം .എൽ .എ ഇതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
# ചാത്തന്നൂർ താലൂക്കും സ്വാകാര്യ ബസ് സ്റ്റാന്റും പള്ളിക്കമണ്ണടി പാലവും യാഥാർഥ്യമാക്കുന്നതോടെ ചാത്തന്നൂരിന്റെ മുഖഛായ തന്നെ മാറും. ഇത്തരം കാര്യങ്ങൾ യാതാർത്ഥ്യ ബോധത്തോടെയുള്ള സമീപനം കൈക്കൊള്ളുന്ന കൗമുദിയുടെ പ്രവർത്തനങ്ങൾക്കും നിർദ്ദേശങ്ങൾക്കും എല്ലാവിധ പിന്തുണയും ലഭ്യമാക്കും.
എൻ. മഹേശ്വരൻ, ജി. രാധാകൃഷ്ണൻ, കോയിപ്പാട് സജീവ്, പ്ലാക്കാട് ടിങ്കു, കെ. വിനോദ്, (ചാത്തന്നൂർ വികസന സമിതി ഭാരവാഹികൾ)
# ജനകീയ ആവശ്യങ്ങൾക്ക് മുൻഗണന നൽകും .ജി. എസ് .ജയലാൽ. എം. എൽ. എ
പൊതുവിദ്യാഭ്യാസം , കാർഷിക രംഗം(പുനർജനി), ആരോഗ്യമേഖല(ആർദ്രം),ഗതാഗതം (സുരക്ഷിത ചാത്തന്നൂർ ), ജനപക്ഷം (ജനസൗഹൃദ സർക്കാർ ഓഫിസുകൾ), ദാഹനീർ തുടങ്ങിയ പദ്ധതികളിലൂടെ മുന്നേറുന്ന ചാത്തന്നൂർ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് ഗതിവേഗം നല്കുന്ന വികസനത്തിന് മുൻഗണന നൽകും. ചാത്തന്നൂർ ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപീകരണത്തിന് മുൻഗണന നൽകും. സ്വാകാര്യ ബസ് സ്റ്റാന്റിന്റെ .പ്രവർത്തനം ആരംഭിക്കുന്നതിനായി ട്രാൻസ്പോർട്ട് അതോറിറ്റിയിൽ സമ്മർദ്ദം ചെലുത്തും. ദേശിയപാതയിലെ സ്വകാര്യബസുകളുടെ സർവീസ് ദൈർഘ്യവും സമയക്രമവും ഇതിന് പുനഃ ക്രമീകരിക്കണം. പള്ളിക്കമണ്ണടി പാലത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ് .
No comments:
Post a Comment