Thursday, 6 September 2018

കൊല്ലം തീരദേശ  മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

പരവൂർ : ടൂറിസത്തിന്റെ മറവിൽ ബ്രൗൺഷുഗർ അടക്കമുള്ള   മയക്കുമരുന്ന് വിപണിയുടെ പ്രധാന വിപണന കേന്ദ്രമായി പരവൂർ മാറുന്നു.
കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ   
പരവൂർ. വർക്കല, ഇടവാ മുതൽ കൊല്ലം വരെയുള്ള തീരദേശ മേഖല കേന്ദ്രീകരിച്ച് വിപുലമായ മയക്കു മരുന്ന് ശൃംഖലയാണ് പ്രവർത്തിക്കുന്നത്.
വാറ്റുചാരായം മുതൽ കഞ്ചാവ്, മറ്റു കുത്തിവയ്ക്കാവുന്ന ലഹരിപദാർത്ഥങ്ങൾ, ബ്രൗൺഷുഗർ
എന്നിവ ഈ  പ്രദേശത്ത് സുലഭമാണ്.

ഈ മേഖലയിൽ പരവൂർ
റെയിൽവേ സ്റ്റേഷൻ   കേന്ദ്രീകരിച്ചാണ്  മയക്കുമരുന്ന് മാഫിയയുടെ മൊത്തകച്ചവടം പൊടിപൊടിക്കുന്നത്. കൂടാതെ വർക്കല, മയ്യനാടു  ഇരവിപുരം,കാപ്പിൽ ഇടവാ റെയിൽവേസ്റ്റേഷനുകളും ഇതിന്റെ ഭാഗമായി മാറുന്നു 

പരവൂരില്‍ ട്രയിന്‍ വഴിയാണ് കൂടുതലും അന്യ സംസ്ഥാനത്ത് നിന്നും കടത്ത് നടത്തുന്നത് വർക്കല  കൊല്ലം റയിൽവേസ്റ്റേഷനുകളില്‍ റെയിൽവേ‍പോലീസും, പോലീസും പേരിനു വേണ്ടിയെങ്ങിലും ചെക്കിംഗ് ഉണ്ടെന്നതിനാലും   മയ്യനാട്, ഇരവിപുരം സ്റ്റേഷനുകളിൽ എല്ലാ ട്രെയിനുകളും  നിർത്താത്തതു മൂലവും  പരവൂരില്‍
കേന്ദ്രികരിച്ച് മയക്കുമരുന്ന് കടത്ത് കൂടുതലായി  നടക്കുന്നത് അത് കൊണ്ട് തന്നെ പരവൂര്‍ മയക്കുമരുന്ന് വിപണന കേന്ദ്രത്തിന്ടെ കേന്ദ്രബിന്ദുവായി മാറുന്നു. ട്രെയിന്‍ മാർഗം പരവൂരില്‍ എത്തുന്ന മയക്കുമരുന്ന് തീരദേശ റോഡ്‌ വഴിയും ചാത്തന്നൂര്‍ പരവൂരറോഡ്  വഴിയും ഏതാണ്ട് എല്ലാ സ്ഥലത്തും  എത്തുന്നു. കൊല്ലത്തേക്കും വർക്കല  കാപ്പില്‍ ഇടവാ റോഡിലും പോലീസ് ചെക്കിംഗ് കുറവായതും ഇവരുടെ ജോലി എളുപ്പമാകുന്നു. ഇവിടെ നിന്നും കടത്തുന്ന സാധനം
ചില്ലറ വില്പനക്കാർ  വഴി
കടൽ തീരത്തെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ വച്ച് വിദേശിക്കും മറ്റും വില്പന നടത്തുന്നു. പ്രദേശവാസികളായ ചിലരുടെ ഒത്താശയോടെയാണ് വില്പന 

പരവൂർ - മയ്യനാട് - ഇരവിപുരം-കൊല്ലം  തീരദേശ മേഖലയിൽ അടക്കം ചെറുതും വലുതുമായ ആയിരത്തിലേറെ ലഹരിമരുന്ന്  ചില്ലറ വിൽപ്പനക്കാർ ഉണ്ടെന്നാണ് കണ്ടെത്തൽ. വീടുകൾ മുതൽ ചായക്കടകൾ വരെയും ഹൈടെക് രീതിയില്‍ പ്രവര്ത്തിയക്കുന്ന ന്യൂ ജെനറെക്ഷന്‍ കടകള്‍ വരെ നീളുന്നതാണ് വിൽപ്പന കേന്ദ്രങ്ങൾ.പുത്തൻ ട്രെൻഡുകൾക്കും ഫാഷനുകൾക്കും പിന്നിൽ പോകുന്ന വിദ്യാർത്ഥികളെയാണ് കൂടുതലായും  മാഫിയകൾ കണ്ണുവെക്കുന്നത്
അതു കൊണ്ട് തന്നെ ന്യൂജനറേഷൻ കടകള്‍ കേന്ദ്രികരിച്ച് മയക്കുമരുന്ന് മാഫിയ പ്രവര്ത്തനം തുടങ്ങിയത്.

ഭൂരിപക്ഷം  കഞ്ചാവ് വിൽപ്പനക്കാരും  ബ്രൗൺഷുഗർ ഉൾപ്പെടെയുളള മയക്കുമരുന്നുകളുടെ ഏജന്റുമാരായി മാറിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തുറന്നു സമ്മതിക്കുന്നു.  കഞ്ചാവിൽ നിന്ന് മയക്കുമരുന്നിലേക്കുളള മാറ്റം അതിവേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് . കാശുള്ള വീട്ടില്‍ നിന്നും വരുന്ന വിദ്യാർത്ഥികളെയും  യുവാക്കളെയും സംതൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് കഞ്ചാവ് വിൽപ്പനക്കാർ ബ്രൗൺഷുഗറിന്റെ ഏജൻസി കൂടി ഏറ്റെടുക്കുന്നത്. എന്നാലിത് കൂടുതൽ ലാഭകരവും കൈകാര്യം ചെയ്യാൻ സൗകര്യപ്രദവുമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കഞ്ചാവിനേക്കാൾ പ്രാമുഖ്യം മറ്റു മയക്കുമരുന്നുകൾക്ക് നൽകുന്ന രീതിയാണ്  സ്വീകരിച്ചുവരുന്നത്.കച്ചവകാർക്ക്    കഞ്ചാവിനേക്കാൾ കൂടുതൽ ലാഭം ബ്രൗൺഷുഗറിൽ നിന്ന്ലഭിക്കുന്നതിനാലും.ഉപയോഗിക്കുന്നവര്ക്ക്  

കഞ്ചാവിനേക്കാൾ കൂടുതൽ ലഹരി ബ്രൗൺഷുഗറിൽ നിന്ന് ലഭിക്കുന്നുവെന്നതും ഉപയോഗിക്കുമ്പോൾ ഗന്ധം ഉണ്ടാകുന്നില്ലെന്നതും കഞ്ചാവിൽ നിന്നുളള  ചുവടുമാറ്റത്തിന് പ്രേരണയാകുന്നു. 

ഇത് കൂടാതെ  ചെറുകിട വൻകിട ലഹരി വിൽപ്പന സംബന്ധിച്ച് പൊലീസ് എക്സൈസ് അധികാരികൾക്ക് വ്യക്തമായ വിവരമുണ്ട്. എന്നിട്ടും മെല്ലേ പോക്ക് സമീപനമാണ് അധികാരികൾ സ്വീകരിച്ചു വരുന്നതു.

തെളിവ് സഹിതം പലപ്പോഴും നാട്ടുകാർ ബന്ധപ്പെട്ടവരെ കാര്യങ്ങൾ അറിയിച്ചതാണെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. 

No comments:

Post a Comment