Saturday, 22 September 2018

കുളത്തൂർ പ്രസംഗം-ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും അണയാത്ത ജ്വാല

കുളത്തൂർ പ്രസംഗം-ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും അണയാത്ത ജ്വാല

ച​രി​ത്ര പ്ര​സി​ദ്ധ​മായ കു​ള​ത്തൂർ പ്ര​സം​ഗം ക​ഴി​ഞ്ഞി​ട്ട് അ​റു​പ​തു വർ​ഷം പൂർ​ത്തി​യാ​കു​ന്നു.
കേ​ര​ള​കൗ​മു​ദി പ​ത്രാ​ധി​പർ കെ. സു​കു​മാ​രൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ കു​ള​ത്തൂ​രിൽ...(​ഇ​ന്ന​ത്തെ ടെ​ക്നോ​പാർ​ക്കി​ന​ടു​ത്ത് ശ്രീ​നാ​രാ​യണ സ്മാ​രക വാ​യ​ന​ശാ​ല​യു​ടെ വാർ​ഷി​ക​വും സ​മാ​ധി ദി​നാ​ച​ര​ണ​വും) 

1958 സെപ്‌തംബർ 22​ന് ന​ട​ത്തിയ പ്ര​സം​ഗ​ത്തി​ന്റെ ഷ​ഷ്ടി​പൂർ​ത്തി​യാ​ണി​ന്ന്. കാ​ലം​ക​ഴി​യു​ന്തോ​റും കാ​ലി​ക​പ്ര​സ​ക്തി ഏ​റു​ന്നു എ​ന്ന​താ​ണ് പ്ര​സം​ഗ​ത്തി​ന്റെ മ​ഹ​ത്വം.
കേ​ര​ള​ച​രി​ത്ര​ത്തിൽ ഇ​ത്ര​യ​ധി​കം വി​വാ​ദ​ങ്ങ​ളും കോ​ലാ​ഹ​ല​ങ്ങ​ളും അ​നു​കൂ​ല​മായ ഫ​ല​ങ്ങ​ളും ഉ​ണ്ടാ​ക്കിയ
മ​റ്റൊ​രു പ്ര​സം​ഗം ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല.
അ​റു​പ​ത് വർ​ഷ​ങ്ങൾ ക​ഴി​ഞ്ഞി​ട്ടും
ഇ.​എം.​എ​സ് വ​ര​ച്ചി​ട്ട വൃ​ത്ത​ത്തി​ന​പ്പു​റം ക​ട​ക്കാൻ, വി​ശേ​ഷി​ച്ച് സം​വ​രണ കാ​ര്യ​ത്തിൽ അ​ദ്ദേ​ഹ​ത്തി​ന്റെ പാർ​ട്ടി​ക്ക് ക​ഴി​യു​ന്നി​ല്ല എ​ന്ന​തി​ന്റെ ഏ​റ്റ​വും വ​ലിയ തെ​ളി​വാ​ണ് അ​ടു​ത്തി​ടെ ദേ​വ​സ്വം ബോർ​ഡ് നി​യ​മ​ന​ങ്ങ​ളിൽ സാ​മ്പ​ത്തിക സം​വ​ര​ണം ഏർ​പ്പെ​ടു​ത്താ​നും ക്ര​മേണ സർ​ക്കാർ സർ​വീ​സി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ന​ട​ന്ന നീ​ക്ക​ങ്ങൾ.

ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നിൽ​ക്കു​ന്ന പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ട​യ്ക്കൽ ക​ത്തി​വ​യ്ക്കാൻ 1957 ലെ ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ, വി​ശേ​ഷി​ച്ച് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി തു​നി​ഞ്ഞ​പ്പോൾ ആ മു​ഖ്യ​മ​ന്ത്രി​യെ​ത്ത​ന്നെ വേ​ദി​യി​ലി​രു​ത്തി​ക്കൊ​ണ്ട്, പ​ത്രാ​ധി​പർ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച പ്ര​സം​ഗം ഇ​ന്ത്യ​യി​ലെ​ത്ത​ന്നെ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​ത്തിൽ എ​ക്കാ​ല​ത്തേ​യും നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി .

ഇ​പ്പോൾ ഇ​ന്ത്യ ഭ​രി​ക്കു​ന്ന ക​ക്ഷി​യു​ടെ​യും സം​വ​രണ കാ​ര്യ​ത്തി​ലു​ള്ള സ​മീ​പ​നം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങൾ​ക്ക് ആ​ശാ​വ​ഹ​മ​ല്ല എ​ന്നും തി​രി​ച്ച​റി​യു​മ്പോൾ പ​ത്രാ​ധി​പ​രു​ടെ ധീ​ര​വും യു​ക്തി​പൂർ​വ​വു​മായ നി​ല​പാ​ടു​ക​ളു​ടെ​യും കു​ള​ത്തൂർ പ്ര​സം​ഗ​ത്തി​ന്റെ​യും പ്ര​സ​ക്തി വർ​ദ്ധി​ക്കു​ന്നു .

അ​വ​ശ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തിൽ കേ​ര​ള​കൗ​മു​ദി​യും പ​ത്രാ​ധി​പർ കെ. സു​കു​മാ​ര​നും കാ​ണി​ച്ച ആ​ത്മാർ​ത്ഥ​ത​യും അർ​പ്പണ മ​നോ​ഭാ​വ​വും എ​ത്ര പ്ര​ശം​സി​ച്ചാ​ലും അ​ധി​ക​മാ​വി​ല്ല. സം​വ​ര​ണ​മെ​ന്ന സാ​മൂ​ഹ്യ​നീ​തി​യു​ടെ സം​ര​ക്ഷ​ണം കെ. സു​കു​മാ​രൻ ഏ​റ്റെ​ടു​ത്തി​ല്ലാ​യി​രു​ന്നു​വെ​ങ്കിൽ പ​തി​റ്റാ​ണ്ടു​കൾ മു​മ്പു​ത​ന്നെ ഈ സം​വി​ധാ​നം പൊ​ളി​ച്ച​ടു​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. '​സാ​മ്പ​ത്തിക സം​വ​ര​ണം' എ​ന്ന ആ​ശ​യം ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് (1957 ലെ ഭ​ര​ണ​പ​രി​ഷ്കാര ക​മ്മി​റ്റി​യു​ടെ റി​പ്പോർ​ട്ട് ) സാ​ക്ഷാൽ ഇ.​എം.​എ​സ് ആ​യി​രു​ന്നു. 57 ലെ ക​മ്മ്യൂ​ണി​സ്റ്റ് ഗ​വൺ​മെ​ന്റി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നും നി​ല​നി​റു​ത്തു​ന്ന​തി​നും കേ​ര​ള​കൗ​മു​ദി അ​ങ്ങേ​യ​റ്റം ആ​ത്മാർ​ത്ഥത കാ​ണി​ച്ചി​രു​ന്നു. പ​ക്ഷേ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങൾ​ക്കും ഭാ​വി നി​ല​നി​ല്പി​നു​ത​ന്നെ​യും ദോ​ഷം ചെ​യ്യു​ന്ന സാ​മ്പ​ത്തിക സം​വ​ര​ണ​വാ​ദം​-​'​ആ​പ്പി​ന്റെ ഉ​ഗ്ര​മായ അ​ഗ്രം' ശ്രീ​നാ​രാ​യണ ശി​ഷ്യ​രു​ടെ അ​ണ്ണാ​ക്കിൽ അ​തി​സ​മർ​ത്ഥ​മാ​യി അ​ടി​ച്ചു​ക​യ​റ്റി​യി​രി​ക്കു​ന്നു​വെ​ന്ന് ന​മ്പൂ​തി​രി​പ്പാ​ടി​നെ ഇ​രു​ത്തി​ക്കൊ​ണ്ട് പ​റ​യാൻ കെ. സു​കു​മാ​ര​ന​ല്ലാ​തെ അ​ധി​ക​മാ​രും ത​ന്റേ​ടം കാ​ണി​ക്കു​മാ​യി​രു​ന്നി​ല്ല. കോ​ട​തി​വി​ധി​ക​ളു​ടെ​യും അ​ധി​കാ​ര​ത്തി​ലി​രു​ന്ന രാ​ഷ്ട്രീയ ക​ക്ഷി​ക​ളു​ടെ ഒ​ളി​ഞ്ഞും​തെ​ളി​ഞ്ഞു​മു​ള്ള ക​ള്ള​ക്ക​ളി​ക​ളു​ടെ​യും ഫ​ല​മാ​യി ഇ​ന്ത്യ മു​ഴു​വൻ സാ​മ്പ​ത്തിക സം​വ​ര​ണം ഏ​താ​ണ്ട് ന​ട​പ്പാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്ന​റി​യു​മ്പോ​ഴാ​ണ് ആ​റ് പ​തി​റ്റാ​ണ്ടു​കൾ​ക്ക് മു​മ്പ് ഇൗ സ്ഥി​തി ദീർ​ഘ​ദർ​ശ​നം ചെ​യ്യാ​നും പ്ര​തി​രോ​ധി​ക്കാ​നും ത​യ്യാ​റായ കെ. സു​കു​മാ​രൻ എ​ന്ന അ​ത്‌​ഭുത പ്ര​തി​ഭ​യു​ടെ മ​ഹ​ത്വം മ​ന​സി​ലാ​വു​ക.
ഭ​ര​ണ​പ​രി​ഷ്കാര ക​മ്മി​ഷ​ന്റെ ഘ​ട​ന​യും അം​ഗ​ങ്ങ​ളു​ടെ ജാ​തി​തി​രി​ച്ചു​ള്ള ക​ണ​ക്കും വ്യ​ക്ത​മാ​ക്കി അ​ദ്ധ്യ​ക്ഷ​നായ ഇ.​എം.​എ​സി​നെ നി​ഷ്‌​പ്ര​ഭ​നാ​ക്കി പ​ത്രാ​ധി​പർ പ്ര​സം​ഗ​ത്തിൽ ക​ത്തി​ക്ക​യ​റു​ന്ന​ത് നോ​ക്കു​ക. ആ ധൈ​ഷ​ണിക പ്ര​തി​ഭ​യു​ടെ അ​സാ​ധാ​ര​ണ​മായ ത​ന്റേ​ട​വും അ​നി​ത​ര​മായ ചാ​തു​രി​യും അ​യി​ത്ത​ജാ​തി​ക്കാ​ര​ന്റെ അ​വ​കാശ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള ക​റ​ക​ള​ഞ്ഞ ആ​ത്മാർ​ത്ഥ​ത​യു​മാ​ണ് അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ട് ഇ​ങ്ങ​നെ പ​റ​യി​ച്ച​ത്. : '​നാ​ട്ടിൽ വ​ള​രെ​ക്കാ​ല​മാ​യി നി​ല​വി​ലി​രി​ക്കു​ന്ന ഭ​ര​ണ​ക്ര​മം ഒ​ന്നു പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് ഭൂ​തോ​ദ​യ​മു​ണ്ടാ​യി. അ​തി​ന്റെ ഫ​ല​മാ​യി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച് ഗ​വൺ​മെ​ന്റി​നെ ഉ​പ​ദേ​ശി​ക്കാൻ വ്യ​വ​സ്ഥ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ട് അ​ദ്ധ്യ​ക്ഷ​നാ​യും ജോ​സ​ഫ് മു​ണ്ട​ശേ​രി, എൻ.​ഇ.​എ​സ്. രാ​ഘ​വാ​ചാ​രി, പ്രൊ​ഫ. വി.​കെ.​എൻ മേ​നോൻ, എ​ച്ച്.​ജി. മാ​ള​വ്യ, പി.​എ​സ്. ന​ട​രാ​ജ​പി​ള്ള, ജി. പ​ര​മേ​ശ്വ​രൻ​പി​ള്ള എ​ന്നി​വർ അം​ഗ​ങ്ങ​ളാ​യും കെ.​എ​സ്. മേ​നോൻ സെ​ക്ര​ട്ട​റി​യാ​യും ക​മ്മി​റ്റി​യെ​യും സം​ഘ​ടി​പ്പി​ച്ചു. ഇ​തിൽ മാ​ള​വ്യ ഫുൾ​ടൈം മെ​മ്പ​റാ​യി​രി​ക്കു​മെ​ന്നും വ്യ​വ​സ്ഥ ചെ​യ്തു. ക​മ്മി​റ്റി​യു​ടെ ലി​സ്റ്റ് പു​റ​ത്തു​വ​ന്ന​പ്പോൾ അ​ത് ഞാൻ പ​ല​പ്രാ​വ​ശ്യം മ​റി​ച്ചും തി​രി​ച്ചും നോ​ക്കി, ഒ​രു ഇൗ​ഴ​വൻ അ​തി​ലു​ണ്ടോ എ​ന്ന് ക​ണ്ടു​പി​ടി​ക്കാൻ. മാ​ള​വ്യ ഇൗ​ഴ​വ​നാ​യി​രി​ക്കു​മെ​ന്നും ഞാൻ സം​ശ​യി​ച്ചു. ഒ​ടു​വിൽ ആ സം​ശ​യം തീർ​ന്നു. ഒ​രു​കോ​ടി മു​പ്പ​ത്തി​യാ​റു​ല​ക്ഷം ജ​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തിൽ മു​പ്പ​ത്തേ​ഴു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇൗ​ഴ​വ​രിൽ നി​ന്നോ, ഇ​രു​പ​ത്ത​ഞ്ചു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന മു​സ്ളി​ങ്ങ​ളിൽ നി​ന്നോ, ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം വ​രു​ന്ന പ​ട്ടിക ജാ​തി​ക്കാ​രിൽ​നി​ന്നോ ആ​രെ​യും അ​തിൽ ക​ണ്ടി​ല്ല. വർ​ഗീ​യ​ത​യെ അ​ങ്ങേ​യ​റ്റം വെ​റു​ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി സം​ഘ​ടി​പ്പി​ച്ച ക​മ്മി​റ്റി​യിൽ സ​മു​ദായ പ്രാ​തി​നി​ധ്യം പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധന ന​ട​ത്താൻ വെ​മ്പൽ​കൊ​ണ്ട എ​ന്റെ വർ​ഗീ​യ​ബു​ദ്ധി​യെ ഞാൻ സ്വ​യം പ​ഴി​ച്ചു. ജാ​തി ചോ​ദി​ക്ക​രു​ത്, പ​റ​യ​രു​ത്, ചി​ന്തി​ക്ക​രു​ത് എ​ന്ന് ഉ​പ​ദേ​ശി​ക്കു​ക​യും ജീ​വി​ത​കാ​ലം മു​ഴു​വൻ ജാ​തി​ക്കെ​തി​രാ​യി പ​ട​വെ​ട്ടു​ക​യും ചെ​യ്ത ത്യാ​ഗി​വ​ര്യ​ന്റെ ഗൃ​ഹ​സ്ഥ ശി​ഷ്യൻ​മാ​രിൽ ഒ​രാൾ ജാ​തി​യെ​പ്പ​റ്റി ചി​ന്തി​ക്കു​ക​യോ? അ​തൊ​രു ഗു​രു​നി​ന്ദ​യാ​യി എ​നി​ക്ക് തോ​ന്നി.'
ച​രി​ത്ര​വും ഭൂ​മി​ശാ​സ്ത്ര​വും വി​ശ​ദ​മാ​ക്കി​ക്കൊ​ണ്ട് ചെ​ത്തു​കാ​ര​നായ പോ​ക്ക​ന്റെ കൊ​ച്ചു​വീ​ട്ടി​ലെ ഇ.​എം.​എ​സി​ന്റെ ഒ​ളി​വു​താ​മ​സം ഒാർ​മ്മി​പ്പി​ക്കു​ന്ന പ​ത്രാ​ധി​പർ തൊ​ടു​ത്തു​വി​ട്ട അ​സ്ത്ര​ങ്ങൾ കൊ​ള്ളേ​ണ്ടി​ട​ത്തൊ​ക്കെ തു​ള​ഞ്ഞു​ക​യ​റു​ന്ന​ത് അ​റു​പ​ത് വർ​ഷ​ങ്ങൾ​ക്കു​ശേ​ഷ​വും ന​മു​ക്ക് അ​നു​ഭ​വ​പ്പെ​ടും. ഭാ​ഷ​യു​ടെ ശ​ക്തി​യും അ​വ​ത​ര​ണ​ത്തി​ന്റെ ഭം​ഗി​യും ആ​ലോ​ച​നാ​മൃത ധ്വ​ന്യാ​ത്മ​ക​ത​യും ശൈ​ലീ​വ​ല്ല​ഭ​നായ സി.​വി. കു​ഞ്ഞു​രാ​മ​നിൽ​നി​ന്ന് പൈ​തൃ​ക​മാ​യി ത​നി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കെ. സു​കു​മാ​രൻ തെ​ളി​യി​ക്കു​ന്നു. '​'1940 ൽ ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി (​ഇ.​എം.​എ​സ്. ന​മ്പൂ​തി​രി​പ്പാ​ട്) ഒ​ളി​വിൽ പോ​യി. ഇ.​എം.​എ​സി​നെ ബ​ന്ധി​ക്കാൻ വി​വ​രം നൽ​കു​ന്ന​വർ​ക്ക് ആ​യി​രം​രൂപ പാ​രി​തോ​ഷി​കം നൽ​കു​മെ​ന്ന് ബ്രി​ട്ടീ​ഷ് സിം​ഹാ​സ​നം വി​ളം​ബ​രം ചെ​യ്തു. ക​ണ്ണൂ​രി​ന് സ​മീ​പ​മു​ള്ള കു​ന്നു​ക​ളും ക​ല്ലു​ക​ളും നി​റ​ഞ്ഞ ചെ​റു​മാ​വി​ലാ​യി എ​ന്ന മ​നോ​ഹ​ര​മായ ഗ്രാ​മ​പ്ര​ദേ​ശ​മാ​ണ് സ​ഖാ​വ് ഇ.​എം.​എ​സി​ന് ഒ​ളി​പ്പോ​രി​ന് പ​റ്റിയ നി​കും​ഭി​ല​യാ​യി സ​ഖാ​വ് പി. കൃ​ഷ്ണ​പി​ള്ള തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​വി​ടെ മ​ധ്യ​പ്രാ​യം ക​ഴി​ഞ്ഞി​രു​ന്ന പോ​ക്കൻ എ​ന്നൊ​രു ചെ​ത്തു​കാ​ര​നും ഭാ​ര്യ​യും താ​മ​സി​ച്ചി​രു​ന്ന ഒാ​ടു​മേ​ഞ്ഞ​തെ​ങ്കി​ലും മൂ​ന്ന് മു​റി​കൾ മാ​ത്ര​മു​ള്ള ഒ​രു ചെ​റിയ ഭ​വ​ന​മു​ണ്ടാ​യി​രു​ന്നു. അ​തിൽ 7 അ​ടി നീ​ളം 5 അ​ടി വീ​തി, 6 അ​ടി പൊ​ക്ക​മു​ള്ള ഒ​രു മു​റി​യി​ലാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി ര​ണ്ടു​കൊ​ല്ലം താ​മ​സി​ച്ച് കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ശില പാ​കി​യ​ത്. പോ​ക്കൻ സ​മ്പാ​ദി​ച്ച ചോ​റും മീ​നും ശ്രീ​മ​തി പോ​ക്കൻ വി​ള​മ്പി​ക്കൊ​ടു​ത്ത് കാ​ക്ക​യും കി​ളി​യും കൊ​ത്തി​ക്കൊ​ണ്ടു​പോ​കാ​തെ ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യെ ര​ണ്ടു​കൊ​ല്ലം ഭ​ദ്ര​മാ​യി കാ​ത്തു​സൂ​ക്ഷി​ച്ചു .
ചെ​ത്തു​കാ​ര​ന്റെ വം​ശ​പ​ര​മ്പ​ര​യിൽ​പ്പെ​ട്ട പോ​ക്ക​നും പോ​ക്കി​യും കാ​ത്തു​സൂ​ക്ഷി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം ബ്രി​ട്ടീ​ഷ് സിം​ഹാ​സ​നം വാ​ഗ്‌​ദാ​നം ചെ​യ്ത ആ ആ​യി​രം രൂപ പാ​രി​തോ​ഷി​കം ഇ​ന്നും ചെ​ല​വാ​കാ​തെ സർ​ക്കാർ ഭ​ണ്ഡാ​ര​ത്തിൽ ത​ന്നെ കി​ട​ക്കു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള ഇൗ ഇ.​എം.​എ​സ് മ​ണ്ട​യി​ലി​രി​ക്കു​ന്ന ക​മ്മി​റ്റി അ​തിൽ ഇൗ​ഴ​വ​നി​ല്ലാ​ത്ത ത​ക്കം നോ​ക്കി നീ​തി​കേ​ട് കാ​ണി​ക്കു​മെ​ന്ന് ഞാൻ പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ റി​പ്പോർ​ട്ട് എ​ന്റെ കൈ​യിൽ കി​ട്ടി​യ​ത്. അ​തി​ന്റെ പു​റ​ങ്ങൾ മ​റി​ച്ചു​നോ​ക്കു​ന്ന​തി​നി​ട​യിൽ ഒ​രു ഭാ​ഗം എ​ന്റെ ശ്ര​ദ്ധ​യിൽ​പ്പെ​ട്ടു.
ആ​പ്പി​ന്റെ ഉ​ഗ്ര​മായ അ​ഗ്രം ത​ന്നെ അ​തി​സ​മർ​ത്ഥ​മാ​യി ജാ​തി​ക്കെ​തി​രാ​യി പ​ട​വെ​ട്ടു​ക​യും ക​മ്മ്യൂ​ണി​സ​ത്തി​ന്റെ വ​ളർ​ച്ച​യെ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത ശ്രീ​നാ​രാ​യണ ശി​ഷ്യ​രു​ടെ അ​ണ്ണാ​ക്കിൽ അ​ടി​ച്ചു​ക​യ​റ്റി​യി​രി​ക്കു​ന്ന അ​തി​വി​ചി​ത്ര​മായ ഒ​രു ചി​ത്ര​മാ​ണ് ഞാൻ അ​വി​ടെ ക​ണ്ട​ത്. നാ​രാ​യ​ണ​ഗു​രു​വി​ന്റെ കൊ​ടി​ക്കീ​ഴിൽ അ​ണി​നി​ര​ന്നു നി​ന്നു​കൊ​ണ്ട് അ​ര​ശ​താ​ബ്ദ​ക്കാ​ല​ത്തെ അ​തി​ക​ഠി​ന​മായ ത്യാ​ഗ​ത്തി​ന്റെ​യും പ്ര​യ​ത്‌​ന​ത്തി​ന്റെ​യും ഫ​ല​മാ​യി പി​ടി​ച്ചു​പ​റ്റിയ അ​വ​കാ​ശ​ങ്ങൾ ഇൗ​ഴ​വ​ന്റെ ഭ​ര​ണ​മെ​ന്ന് ചില സ​വർണ പ​ത്ര​ങ്ങൾ കൂ​ട​ക്കൂ​ടെ മു​ള്ളു​വാ​ക്ക് പ​റ​യാ​റു​ള്ള ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ത്തിൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള പ്ര​വ​ണ​ത​യു​ടെ വെ​പ്രാ​ള​മാ​ണ് ഞാൻ അ​വി​ടെ കാ​ണു​ന്ന​ത്. ആ റി​പ്പോർ​ട്ടി​ന്റെ 97 ഉം 98 ഉം പു​റ​ങ്ങ​ളിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​തി​വി​ചി​ത്ര​ങ്ങ​ളായ വാ​ദ​ഗ​തി​കൾ ഇൗ​ഴവ ക്രൈ​സ്തവ മു​സ്ളിം സ​മു​ദാ​യ​ങ്ങ​ളെ ച​രി​ത്ര​പ്ര​സി​ദ്ധ​മായ നി​വർ​ത്ത​ന​പ്ര​സ്ഥാ​ന​ത്തി​ലേ​ക്ക് ന​യി​ക്കാൻ പ്രേ​രി​പ്പി​ച്ച അ​തേ വാ​ദ​ഗ​തി​കൾ ത​ന്നെ​യാ​ണ്. പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങൾ​ക്ക് സർ​ക്കാർ സർ​വീ​സിൽ പ്രാ​തി​നി​ധ്യം സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തു​കൊ​ണ്ട് സർ​ക്കാർ സർ​വീ​സി​ന്റെ കാ​ര്യ​ക്ഷ​മത ന​ശി​ക്കു​ന്നു എ​ന്ന വാ​ദം ശ​ങ്ക​രൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ ക​മ്മി​റ്റി​യും ഉ​യർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്നു. ഏ​ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇൗ നി​ഗ​മ​ന​ത്തിൽ ക​മ്മി​റ്റി എ​ത്തി​യ​തെ​ന്ന് എ​നി​ക്ക് നി​ശ്ച​യ​മി​ല്ല.
മ​റ്റൊ​രു വി​ചി​ത്ര​വാ​ദം ക​മ്മി​റ്റി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്, താ​ഴേ​ക്കി​ട​യി​ലു​ള്ള ഉ​ദ്യോ​ഗ​ങ്ങൾ, പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങൾ​ക്ക്, സാ​മ്പ​ത്തി​ക​ശേ​ഷി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ മാ​ത്ര​മേ നൽ​കാൻ പാ​ടു​ള്ളു എ​ന്ന​താ​ണ്. എ​ന്നാൽ മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങൾ​ക്ക് ഇൗ നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല​താ​നും. സാ​മ്പ​ത്തി​ക​ശേ​ഷി ഉ​ദ്യോ​ഗ​ല​ബ്ധി​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കു​ക​യാ​ണെ​ങ്കിൽ അ​തിൽ​പ്പി​ന്നെ പി​ന്നാ​ക്ക​മെ​ന്നും മു​ന്നാ​ക്ക​മെ​ന്നും ജാ​തി​യു​ടെ പ​രി​ഗ​ണന ആ​വ​ശ്യ​മു​ണ്ടോ? സം​വ​രണ വ്യ​വ​സ്ഥ​യു​ടെ പ്ര​യോ​ഗം​കൊ​ണ്ട് ഉ​ദ്യോ​ഗ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് അൽ​പ്പാൽ​പ്പ​മാ​യി പി​ടി​ച്ചു​ക​യ​റിയ ഇൗ​ഴ​വ​നെ​യും മു​സ്ളിമി​നെ​യും മ​റ്റ് പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​രെ​യും അ​വി​ടെ​നി​ന്നും ഇ​റ​ക്കി​വി​ട്ട് സർ​ക്കാർ ഉ​ദ്യോ​ഗ​മാ​കു​ന്ന അ​പ്പ​വും മീ​നും പ​ണ്ടേ​പ്പോ​ലെ ത​ങ്ങൾ​ക്ക് മാ​ത്ര​മാ​യി അ​നു​ഭ​വി​ക്കാൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന കൗ​ശ​ല​പൂർ​വ​മായ ഒ​രു കെ​ണി​യാ​ണ് ഇൗ നിർ​ദ്ദേ​ശ​ത്തിൽ ഉൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള ബു​ദ്ധി അ​വ​രു​ടെ പാർ​ട്ടി പ​രി​ഗ​ണ​ന​യും പാർ​ട്ടി ഭ​ക്തി​യും എ​ത്ര അ​ടി​യു​റ​ച്ച​താ​യി​രു​ന്നാ​ലും ഇൗ​ഴ​വർ​ക്ക് ശേ​ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് വേ​ണ്ട​പ്പെ​ട്ട​വർ മ​ന​സി​ലാ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.
ദേ​ശീ​യ​ത്തി​ന്റെ മ​റ​പി​ടി​ച്ചു​നി​ന്നു​കൊ​ണ്ടു​ള്ള ഇൗ കാ​ര്യ​ക്ഷ​മ​താ​വാ​ദം, മ​ഹാ​രാ​ജാ​വി​ന്റെ ചെ​വി​യും ത​ങ്ങ​ളു​ടെ വാ​യും സ​മീ​പ​വർ​ത്തി​ക​ളാ​യി​രു​ന്ന കാ​ല​ത്ത് പാ​വ​പ്പെ​ട്ട​വ​നെ പു​റം​പ​ന്തി​യിൽ നി​റു​ത്തി​ക്കൊ​ണ്ട് സ​ക​ല​വും സ്വാ​യ​ത്ത​മാ​ക്കി​വ​ച്ച​നു​ഭ​വി​ച്ച പ​ഴയ പാ​ര​മ്പ​ര്യ​ത്തിൽ ദ​ഹി​ക്കാ​തെ കി​ട​ന്നു​പോയ സാ​ധ​ന​ങ്ങൾ ദ​ഹി​പ്പി​ക്കാ​നു​ള്ള അ​യ​വി​റ​ക്ക​ലാ​ണ്. ജാ​തി​യെ ഹോ​മി​ച്ച​ടു​ക്കാ​തെ ജ​ന​കീ​യം വ​ന്നാ​ലും കോൺ​ഗ്ര​സ് വ​ന്നാ​ലും ക​മ്മ്യൂ​ണി​സ്റ്റ് വ​ന്നാ​ലും കേ​ര​ള​ത്തി​ന് ര​ക്ഷ​യി​ല്ല. അ​തു​കൊ​ണ്ട് ജാ​തി നി​ല​നിൽ​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം ജാ​തി​യെ ജാ​തി​യാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ജാ​തി​ക്ക് കൊ​ടു​ക്കാ​നു​ള്ള​ത് ജാ​തി​ക്ക് കൊ​ടു​ക്കു​ക​യാ​യി​രി​ക്കും രാ​ജ്യ​ത്ത് ശാ​ന്തി​യും സ​മാ​ധാ​ന​വും നി​ല​നി​റു​ത്തി​ക്കൊ​ണ്ട് പു​രോ​ഗ​മി​ക്കാ​നു​ള്ള മാർ​ഗം. ജാ​തി​യെ പു​ച്ഛി​ക്കു​ക​യും അ​തേ​സ​മ​യം ജാ​തി​യെ ത​ലോ​ടു​ക​യും ചെ​യ്യു​ന്ന ജാ​ല​വി​ദ്യ അ​തു​കൊ​ണ്ടു​ന​ട​ക്കു​ന്ന​വർ എ​ത്ര അ​ഭ്യാ​സി​ക​ളാ​യി​രു​ന്നാ​ലും അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.
സർ​ക്കാർ സർ​വീ​സി​ലെ ഇൗ സം​വ​ര​ണ​വ്യ​വ​സ്ഥ ശാ​ശ്വ​ത​മാ​ണെ​ന്നോ അ​തി​ന്റെ ത​ണ​ലിൽ നി​ത്യം വി​ശ്ര​മ​സു​ഖ​മ​നു​ഭ​വി​ക്ക​ണ​മെ​ന്നോ പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങൾ മോ​ഹി​ക്കു​ന്നി​ല്ല. നൂ​റ്റാ​ണ്ടു​ക​ളാ​യി മാ​നു​ഷിക മൂ​ല്യ​ങ്ങൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട് മൃ​ത​പ്രാ​യ​ന്മാ​രാ​യി ജീ​വി​ക്കേ​ണ്ടി​വ​ന്ന ഒ​രു ജ​ന​സ​മു​ദാ​യം, ഭാ​ഗ്യ​വാ​ന്മാ​രായ മ​റ്റു ജ​ന​സ​മു​ദാ​യ​ങ്ങ​ളോ​ടൊ​പ്പ​മോ അ​വർ​ക്ക് സ​മീ​പ​മെ​ങ്കി​ലു​മോ എ​ത്തു​ന്ന​തു​വ​രെ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ചു​മ​തല ഗ​വൺ​മെ​ന്റു​കൾ​ക്കു​ള്ള​താ​ണ്.
മ​റ്റേ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ന്റെ
അ​വ​കാശ അ​ധി​കാ​ര​ങ്ങ​ളിൽ കൈ​വ​യ്ക്ക​ണ​മെ​ന്ന് ഇൗ​ഴ​വർ​ക്ക് ആ​ഗ്ര​ഹ​മി​ല്ല.
നീ​തി​യു​ടെ​യും ധർ​മ്മ​ത്തി​ന്റെ​യും പേ​രിൽ ത​ങ്ങൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​ത് നി​ഷേ​ധി​ക്ക​രു​തെ​ന്ന് മാ​ത്ര​മേ അ​വർ​ക്ക് അ​പേ​ക്ഷ​യു​ള്ളു.
മി​ത്ര​ഭാ​വേന നി​ന്നു​കൊ​ണ്ട് ഇൗ​ഴ​വ​ന്റെ ഉ​ത്ഗ​തി​യി​ലും അ​ഭി​വൃ​ദ്ധി​യി​ലും കു​നു​ട്ടും കു​ശു​മ്പും കു​ന്നാ​യ്മ​യും മൂ​ലം അ​സ​ഹി​ഷ്ണുത പ്ര​ദർ​ശി​പ്പി​ക്കു​ന്ന ചില വ​ലിയ സ​മു​ദായ നേ​താ​ക്ക​ന്മാ​രു​ണ്ട്. ദേ​ശീ​യ​ത്തി​ന്റെ കൊ​ടു​മു​ടി​യിൽ നി​ന്നു​കൊ​ണ്ട് വർ​ഗീയ കാ​ള​കൂ​ടം വ​മി​ക്കു​ന്ന സർ​പ്പ​സ​ന്ത​തി​ക​ളും ഇൗ രാ​ജ്യ​ത്തു​ണ്ട്. അ​നു​ന​യം കൊ​ണ്ടും സ​മ്മർ​ദ്ദം​കൊ​ണ്ടും ഗ​വൺ​മെ​ന്റു​ക​ളെ വ​ശീ​ക​രി​ക്കാൻ അ​വർ ശ്ര​മി​ക്കാ​തി​രി​ക്കു​ന്നി​ല്ല. ആ ശ്ര​മം ചി​ല​പ്പോ​ഴൊ​ക്കെ ഫ​ലി​ക്കാ​റു​മു​ണ്ട്. എ​ന്തി​ന് ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ത്തി​ലും ഇൗ സം​വ​രണ വ്യ​വ​സ്ഥ​യു​ടെ കാ​ര്യ​ത്തി​ലെ​ങ്കി​ലും അ​ത് സം​ഭ​വി​ക്ക​രു​തെ​ന്ന് അ​നീ​തി​ക്കും അ​ധർ​മ്മ​ത്തി​നും എ​തി​രാ​യി പ​ട​പൊ​രു​തു​ക​യും പ​തി​ത​വർ​ഗ​ത്തി​ന്റെ ത്രാ​ണ​ന​ത്തി​നു​വേ​ണ്ടി ആ​യു​ഷ്‌​കാ​ലം ബ​ലി​ക​ഴി​ക്കു​ക​യും ചെ​യ്ത ശ്രീ​നാ​രാ​യ​ണ​ന്റെ ഇൗ സ​മാ​ധി ദി​ന​ത്തിൽ ഞാൻ ക​മ്മ്യൂ​ണി​സ്റ്റ് ഗ​വൺ​മെ​ന്റി​ന് മു​ന്ന​റി​യി​പ്പ് നൽ​കു​ന്നു.​''

അ​റു​പ​ത് വർ​ഷ​ങ്ങൾ​ക്കു​മു​മ്പ് കെ. സു​കു​മാ​രൻ നൽ​കിയ മു​ന്ന​റി​യി​പ്പി​ന് ഇ​ന്നും പ്ര​സ​ക്തി​യു​ണ്ട്.
കേ​രള രാ​ഷ്ട്രീ​യ​ത്തി​ലെ ഒാ​രോ ച​ല​ന​വും അ​തീവ സൂ​ക്ഷ്മ​ത​യോ​ടെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്രാ​ധി​പർ ഭ​ര​ണ​പ​രി​ഷ്കാര ക​മ്മി​റ്റി മു​ന്നോ​ട്ടു​വ​ച്ച സാ​മ്പ​ത്തിക സം​വ​ര​ണ​വാ​ദ​ത്തെ ബു​ദ്ധി​യും യു​ക്തി​യു​മു​പ​യോ​ഗി​ച്ച് പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.

107 വർ​ഷ​ങ്ങ​ളു​ടെ മ​ഹ​ത്തായ പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​കൗ​മു​ദി​ പത്രം.
പൂർ​വി​കർ പ​ടു​ത്തു​യർ​ത്തിയ ബ​ലി​ഷ്ഠ​മായ ന​യ​ങ്ങ​ളു​ടെ​യും നി​ല​പാ​ടു​ക​ളു​ടെ​യും പിൻ​ബ​ല​ത്തിൽ അ​യി​ത്ത​ജാ​തി​ക്കാ​ര​ന്റെ അ​വ​കാശ സ​മ​ര​ങ്ങ​ളിൽ മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി കേ​ര​ള​കൗ​മു​ദി ഉ​ണ്ടാ​കും എ​ന്ന് ഇ​തി​ന​കം അ​ദ്ദേ​ഹം തെ​ളി​യി​ച്ചു .
കെ. സു​കു​മാ​രൻ കൊ​ളു​ത്തി​വ​ച്ച
യ​ഥാർ​ത്ഥ പ​ത്ര​ധർ​മ്മ​ത്തി​ന്റെ അ​ണ​യാ​ത്ത ജ്വാല പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​പ്പോ​രാ​ട്ട​ങ്ങ​ളിൽ സി​ര​ക​ളിൽ അ​ഗ്‌​നി​പ​ടർ​ത്തു​ന്ന സ​മ​രാ​വേ​ശ​മാ​യി ക​ത്തി​പ്പ​ട​രും, സം​ശ​യം വേ​ണ്ട.

No comments:

Post a Comment