Sunday, 9 September 2018

പരവൂർ -ചാത്തന്നൂർ റോഡിൽ

തിരക്കേറിയ പരവൂർ -ചാത്തന്നൂർ റോഡിലെ മേൽപ്പാലത്തിൽ തകർന്ന കോൺക്രീറ്റ് കൈവരിക്കുപകരം കാറ്റാടി കൈവരികെട്ടി അപകടം കാത്തിരിക്കുകയാണ് അധികാരികൾ.

ഏതാണ്ട് ഒരുവർഷംമുൻപാണ് കാലപ്പഴക്കംകൊണ്ടും വാഹനങ്ങൾ ഇടിച്ചും മേൽപ്പാലത്തിലെ കോൺക്രീറ്റ് കൈവരികൾ രണ്ടുമൂന്നിടത്ത് തകർന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും കൈവരി പുനർനിർമിക്കാൻ നടപടിയുണ്ടായില്ല. മേൽപ്പാലത്തിന്റെ കൈവരിയുടെ തകർച്ചയും അപകടസാധ്യതയും കാണിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. വാർത്ത വന്ന് നാലഞ്ചുദിവസങ്ങൾക്കുള്ളിൽ കൈവരി തകർന്ന ഭാഗത്ത് നാല് കാറ്റാടിക്കഴ െവച്ചുകെട്ടി. കാറ്റാടിക്കഴ ദ്രവിച്ചിട്ടും പുതിയ കൈവരി നിർമിക്കാനോ ഉള്ളതിന് ഉയരം കൂട്ടാനോ ഇതുവരെ നടപടി സ്വീകരിച്ചില്ല.

തിരക്കേറിയ ഈ മേൽപ്പാലത്തിൽ മിക്കവാറും വാഹനങ്ങൾ കൂട്ടിമുട്ടി അപകടങ്ങൾ പതിവാണ്. കൈവരിയില്ലാത്ത സ്ഥിതിക്ക്‌ അപകടത്തിൽപ്പെടുന്ന വാഹനങ്ങളും ആളും താഴെ റെയിൽവേ ലൈനിലേക്ക്‌ പതിക്കാൻ സാധ്യത ഏറെയാണ്. മേൽപ്പാലത്തിനടിയിലൂടെ തീവ്രതയേറിയ വൈദ്യുത ലൈൻ കടന്നുപോകുന്നുണ്ട്‌.

മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികളിൽ ഇരുമ്പുവേലി നേരത്തേ സ്ഥാപിച്ചിരുന്നു. എന്നാൽ ഇന്ന്‌ അതിന്റെ ചട്ടക്കൂടുമാത്രമാണ് ശേഷിക്കുന്നത്. ഇരുമ്പുവല തുരുമ്പെടുത്ത് നശിച്ചു. പകരം വല സ്ഥാപിക്കാൻ റെയിൽവേ അധികൃതരും ശ്രദ്ധിക്കുന്നില്ല.

No comments:

Post a Comment