ദേശീയപാത അപകടവിമുക്തമാക്കുവാൻ നടപടി വേണം
പാരിപ്പള്ളി : മേവറം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള
ദേശീയപാതയില്‍ അപകടങ്ങൾ പെരുകിയിട്ടും പരിഹരിക്കാൻ യാതൊരു നടപടിയും ഇല്ല.ഓരോ അപകടങ്ങൾ ഉണ്ടാവുബോഴും പൊലീസുo മറ്റു പഞ്ചായത്ത് അധികാരികളും അധര വ്യായാമം നടത്തുന്നത് അല്ലാതെ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല എന്നതാണ് പൊതുജനത്തിന്റെ പരാതി.
കൊട്ടിയം, ഇത്തിക്കര വളവ്, മൈലക്കാട്, പറക്കുളം, ചാത്തന്നൂര്‍, ഊറാംവിള, ശീമാട്ടി, കല്ലുവാതുക്കല്‍ പാറ ജങ്ഷന്‍, പാരിപ്പള്ളി
മുക്കട എന്നിവിടങ്ങളെയാണ് അപകടസാധ്യത കൂടിയ മേഖലകളായി അധികാരികൾ തന്നെ കണ്ടത്തെിയിട്ടുള്ളത്.
കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളിൽ മൂന്ന് മൂന്നു പോലീസ് സ്റ്റേഷനുകളും സർക്കിൾ ഓഫീസുo
അപകട സാധ്യത ഉള്ള സ്ഥലങ്ങൾ കേന്ദ്രികരിച്ചു നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് എന്നാൽ ഈ പദ്ധതികൾ എല്ലാം തന്നെ തുടങ്ങുന്നതും അവസാനിക്കുന്നതും ആഴ്ചകളുടെ വിത്യാസത്തിലാണ്.
അപകടങ്ങള്‍ കുറക്കാന്‍ ദേശീയപാതയിലെ അപകടസാധ്യത കൂടിയ മേഖലകള്‍ കണ്ടെത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചാലും അത് സംരക്ഷിക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകാത്തത് മൂലം
ബോർഡുകൾ നശിച്ചു പോകുന്നു.
ദേശീയപാതയില്‍ അപകടം വരുത്തുന്ന നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും തടസ്സങ്ങള്‍ നീക്കാനും നാളിതുവരെ കഴിഞ്ഞിട്ടില്ല.
ഇത്തിക്കര, കല്ലുവാതുക്കല്‍, ഊറാംവിള, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ആയി ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കണം എന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട് എന്നിട്ടും അവഗണിച്ചു പോകുന്ന സമീപനം ആണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
കൊല്ലത്തിന്റെ ഉപനഗരം ആയി വളർന്നു വരുന്ന കൊട്ടിയത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്ക് ഉള്ള സ്ഥലമാണിത് ഇവിടെ അത്യാദുനിക രീതിയിൽ ട്രാഫിക് സംവിധാനം സ്ഥാപിച്ചാൽ ട്രാഫിക് ബ്ലോക്കിന് പരിഹാരം ഉണ്ടാവും. ഇതിനും അധികാരികൾ തയ്യാർ ആകുന്നില്ല.
പരിഹാരം: ജാഗ്രത സമിതികളും ആക്ട് ഫോഴ്സും രൂപവത്കരിക്കണം.
ഉമയനല്ലൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള വ്യാപാരി സംഘടനാ നേതാക്കള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ഓട്ടോ, ടാക്സി തൊഴിലാളികള്‍ ജനപ്രതിനിധികള്‍ എന്നിവർ ഉൾപ്പെടുത്തി കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നിവിടങ്ങളെ മൂന്ന് മേഖലകളായി തിരിച്ചു ജാഗ്രത സമിതികളും ആക്ട് ഫോഴ്സും രൂപവത്കരിക്കണം.
ദേശീയപാതയിലെ അപകടസാധ്യത കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യുന്നതിനു വേണ്ടി
ഹൈവേയിലെ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ രൂപീകരിക്കേണ്ടത് എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ഇങ്ങനെ രൂപീകരിക്കുന്ന സമിതികൾ മാസം തോറും യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യണം.
ജങ്ഷനുകള്‍ കേന്ദ്രീകരിച്ചു ആക്ട് ഫോഴ്സ് രൂപീകരിച്ചു കഴിഞ്ഞാൽ ദേശീയപാതയില്‍ അപകടങ്ങളില്‍പ്പെടുന്നവരെ എളുപ്പം ആശുപത്രിയില്‍ എത്തിക്കാൻ സാധിക്കും ആക്ട് ഫോഴ്സ് രൂപവത്കരിക്കുക.
ഇവര്‍ക്ക് പരിശീലനം നല്‍കുക.
പാര്‍ക്കിങ് നിരോധിച്ച സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനധികൃത പാര്‍ക്കിങ് ഇല്ലാതാക്കണം. വ്യാപാരസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെ നിയമിക്കണം.
No comments:
Post a Comment