Thursday, 20 September 2018

കൊല്ലം റെയിൽവേ

കേരളത്തിലെ ഇടത് വലത് നേതാക്കളും മാധ്യമങ്ങളും നിരന്തരം പ്രചരിപ്പിക്കുന്ന ഒരു പദമാണ് ‘കേന്ദ്രാവഗണന’. കേരളത്തിൽ, വിശിഷ്യാ കൊല്ലം ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന റെയിൽ വികസനത്തെ ആസ്പദമാക്കി ഈ നുണ പ്രചാരണത്തെ തുറന്നുകാണിക്കുകയാണ് പ്രസ്തുത ലേഖനത്തിന്റെ ഉദ്ദേശം.

ഏറെ ചരിത്ര പ്രധാന്യം ഉള്ള റെയില്‍വേ സ്റ്റേഷന്‍ ആണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍. കൊല്ലത്ത് നിന്നു നാലു ദിക്കിലേക്കും ട്രെയിനുകള്‍ പോകുന്നുണ്ട് എന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യം കൂടി ആണ് കിഴക്ക് ഭാഗത്തേക്ക് പുനലൂര്‍,പടിഞ്ഞാറു ഭാഗം ആയ ആലപ്പുഴ, തെക്കോട്ട് കന്യാകുമാരി വടക്ക് ജമ്മു വരെയും നീളുന്ന യാത്രകക്കു സാക്ഷ്യം വഹിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ കൂടി ആണ് കൊല്ലം. അതിനുപരി ആയി പറഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേ പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്നത് കൊല്ലത്ത് ആണ് ഏതാണ്ട് 1.1 KM  ല്‍ അധികം നീളമുള്ള പ്ലാറ്റ്ഫോം ആണ് കൊല്ലത്ത് ഉള്ളത്.

ഇനി അല്‍പം പുറകിലോട്ട് പോയാല്‍ ചരിത്ര ശേഷിപ്പു ആയ ചീനകൊട്ടാരം സ്ഥിതി ചെയ്യുന്നതും കൊല്ലം റെയില്‍വേ സ്റ്റേഷന്‍റെ സ്ഥലത്തിനുള്ളിൽ ആണെന്നതും ഓര്‍ക്കേണ്ട കാര്യം ആണ്. ഏറെ അവഹേളന ഏറ്റു കിടന്ന ചീന കൊട്ടാരം ഒരുകാലത്ത് സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം ആയിരുന്നു എന്നാൽ ഇപ്പോൾ അതിനു ചുറ്റും മതിൽ കെട്ടി അതു സംരക്ഷിച്ചു പോരുന്നുണ്ട്.

ചീനകൊട്ടാരം

ഇത്ര ഒക്കെ ചരിത്ര പ്രധാന്യം ഉള്ള കൊല്ലം റെയില്‍വേ സ്റ്റേഷനു വര്‍ഷങ്ങളായി അവഗണന മാത്രമായിരുന്നു ഇക്കാലമത്രയും ലഭിച്ചു വന്നത്. കഴിഞ്ഞ വർഷം വരെ നഗര ഹൃദയത്തിൽ കാടുപിടിച്ചു കിടന്ന കൊല്ലം റെയിൽവേ സ്റ്റേഷന്റെ ഏക്കറുകണക്കിനായ സ്ഥലത്തിന്റെ ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്:

കാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരംകാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരംകാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരംകാടുപിടിച്ചു കിടന്നിരുന്ന കൊല്ലം റെയില്‍വേ പരിസരം

No comments:

Post a Comment