Friday, 30 June 2023

കൊല്ലം നഗരനിധി ലിമിറ്റഡ് നെടുങ്ങോലം പ്രവർത്തനം ആരംഭിച്ചു.

കൊല്ലം നഗരനിധി ലിമിറ്റഡ് നെടുങ്ങോലം  പ്രവർത്തനം ആരംഭിച്ചു.
പരവൂർ :കൊല്ലം നഗരനിധി ലിമിറ്റഡ് നെടുങ്ങോലം ആശുപത്രി ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സിനിമ സീരിയൽ താരം അംബികമോഹൻ ഉത്ഘാടനം ചെയ്തു. മാളികപ്പുറം മുൻ മേൽശാന്തി അനീഷ് നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തി.
കൊല്ലം നഗരനിധി ലിമിറ്റഡ് ചെയർമാൻ ബിജു സദാനന്ദൻ അധ്യക്ഷത വഹിച്ചു.
ആർ എസ് എസ് പ്രാന്തിയ കാര്യ കാര്യ സദസ്യൻ വി. മുരളീധരൻ, ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കെ. സുരേന്ദ്രൻ, എൽ. രാഗിണി, ആർ. രതീഷ് എന്നിവർ സംസാരിച്ചു.രാജീവ് സീതബേക്കറി ആദ്യനിക്ഷേപം നൽകി.
നിധി എം ഡി രാകേഷ് കൃഷ്ണൻ സ്വാഗതവും വൈസ് ചെയർമാൻ എസ്. സതീഷ് നന്ദിയും പറഞ്ഞു.

കലയ്ക്കോട് ഐശ്വര്യ പബ്ലിക്സ്ക്കൂളിൽ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി

പരവൂർ : കലയ്ക്കോട് ഐശ്വര്യ 
പബ്ലിക്സ്ക്കൂളിൽ അമൃതം മലയാളം 
 പദ്ധതിക്ക് തുടക്കമായി.സ്കൂൾ ചെയർപേഴ്സൺ എൽ. ബിന്ദു അധ്യക്ഷത വഹിച്ച സ്കൂൾ അസംബളിയിൽ ജന്മഭൂമിയുടെ കൊല്ലം എഡിഷൻ പ്രിന്റ്ഡ് &പബ്ലിഷർ വി. മുരളീധരൻ സ്കൂൾ ചെയർപേഴ്സൺ എൽ. ബിന്ദുവിന് നൽകി ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സഫീഷ. എസ് ആമുഖപ്രഭാഷണം നടത്തി കൊണ്ട് സ്വാഗതം ചെയ്തു പദ്ധതി വിശദീകരിച്ചു. വൈസ് പ്രിൻസിപ്പൽ മിനി. എ. കെ, പ്രഥമാധ്യാപിക ആക്ഷിതകുമാരി, സ്കൂൾ ലീഡർസ് അക്ഷയ അശോകകുമാർ, മീനാക്ഷി,
ഗായത്രി, ശ്രദ്ധ, അനന്തശ്രീബിജു, എന്നിവർ അവതരണം നടത്തി.ജന്മഭൂമി റിപ്പോർട്ടർ അരുൺസതീശൻ 
ബിജെപി പൂതക്കുളം സൗത്ത് ഏരിയ പ്രസിഡന്റ്‌ അനിൽകുമാർ. എസ്, ജാൻ അയോദ്ധ്യാ, ജന്മഭൂമി ഏജന്റ് 
ഗോപാലകൃഷ്ണ കുറുപ്പ് 
എന്നിവർ നേതൃത്വം നൽകി
ഫോട്ടോ:ജന്മഭൂമിയുടെ കൊല്ലം എഡിഷൻ പ്രിന്റ്ഡ് &പബ്ലിഷർ വി. മുരളീധരൻ സ്കൂൾ ചെയർപേഴ്സൺ എൽ. ബിന്ദുവിന് നൽകി ഉത്ഘാടനം ചെയ്യുന്നു.

Thursday, 29 June 2023

നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണ് - കുമ്മനം രാജശേഖരൻ

നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണ് 
- കുമ്മനം രാജശേഖരൻ

കുണ്ടറ: നരേന്ദ്രമോദി ഉയർത്തിപിടിക്കുന്നത് ആദർശത്തിന്റെ രാക്ഷ്ട്രീയമാണെന്ന് ബി ജെ പി ദേശീയ നിർവഹക സമിതി അംഗം പറഞ്ഞു കൊല്ലം പാർലമെന്റ് 
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള 
വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തുല്യതയും സത്യവും നീതിയുമാണ് നരേന്ദ്രമോദി ഉയർത്തി പിടിക്കുന്നത് അത് കൊണ്ടാണ് നരേന്ദ്രമോദി യൂണിഫോം സിവിൽകോഡ് നടപ്പാക്കാൻ ആലോചനയുണ്ടെന്ന് പറഞ്ഞത് ഭാരതത്തിലെ ക്രിമിനൽ നിയമങ്ങൾ ഒന്നാണെങ്കിൽ എന്തു കൊണ്ട് സിവിൽ നിയമങ്ങളും ഒന്നായികൂടാ യൂണിഫോം സിവിൽ കോഡ് രാജ്യത്തിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണ് അത് കൊണ്ടാണ് ഭാരതത്തിൽ നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു കൊണ്ട് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ വികസന ക്ഷേമ പദ്ധതികൾ എണ്ണി പറഞ്ഞു കുമ്മനം രാജശേഖരൻ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത് അതിലൊന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇന്ന് നടക്കുന്ന വികസനം.വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു.തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും  പറഞ്ഞു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു.കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.ദേശീയപാത 66 ന് 55,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. 1266 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.രാജ്യത്തെ 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ വിതരണം മൂന്ന് വർഷമായി നൽകുന്നു. യൂറോപ്പിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഈ സംഖ്യ. നാല് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമ്മിച്ചത്. ശൗചാലയങ്ങൾ സ്ത്രീകളുടെ അഭിമാനത്തിന്റെ വിഷയമാണ്.11 കോടി ടോയിലറ്റ് മോദി സർക്കാർ പണിതു. 2,43,000 ടോയിലറ്റുകളാണ് കേരളത്തിൽ പണി കഴിപ്പിച്ചത്. ആയുഷ്മാൻ ഭാരത് പദ്ധതി ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇൻഷൂറൻസ് പരിരക്ഷയാണ്. 50 കോടി ജനങ്ങൾക്കാണ് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് ലഭിക്കുന്നത് കേരളത്തിൽ 22 ലക്ഷം പേർക്ക് ഈ ആനുകൂല്യം കിട്ടുന്നത്. ജൽ ജീവൻ മിഷനിൽ 9 കോടി പേർക്ക് സൗജന്യ കുടിവെള്ളം എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചു. 20 ലക്ഷത്തി മുപ്പതിമൂന്നായിരം കർഷകർക്കാണ് കേരളത്തിൽ കിസാൻ സമ്മാൻ നിധി ലഭിക്കുന്നത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസന കാര്യങ്ങൾ എല്ലാം സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നും കുമ്മനം രാജശേഖരൻ 
കുറ്റപ്പെടുത്തി.കൊവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ന് സാമ്പത്തികമായി മുന്നേറുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം ഇന്ത്യയാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വിലവർദ്ധനവുള്ള രാജ്യം ഇന്ത്യയാണ്. ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തിന് പ്രാധാന്യം കൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതി മനസിലാക്കിയാണ്. മോദിയുടെ ഭരണത്തിൽ സാമ്പത്തിക രംഗത്ത് പത്താം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. കയറ്റുമതിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചു.

ലോകനേതാക്കൾ നരേന്ദ്രമോദിയെ അംഗീകരിക്കുമ്പോൾ ഭാരതത്തിൽ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസിലാക്കണം. മറ്റെല്ലാ പാർട്ടികളും അവരുടെ വികസനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വികസനത്തിന് മോദിക്ക് തന്നെ പ്രധാനമന്ത്രിയാവണം. കേരളം ഇന്ന് മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറികഴിഞ്ഞു. എഐ ക്യാമറ അഴിമതി ലജ്ജിപ്പിക്കുന്നതാണ്. രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.ചടങ്ങിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി. ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കൃപവിനോദ് വന്ദേമാതരം ആലപിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ്. വി. ടി. രമ അമുഖപ്രഭാഷണം നടത്തി,ദക്ഷിണമേഖലപ്രസിഡന്റ്‌ കെ. സോമൻ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. പ്രശാന്ത്, വയയ്ക്കൽ സോമൻ, സംസ്ഥാന സമിതി അംഗങ്ങളായ വെള്ളിമൺ ദിലീപ്, എ. ജി. ശ്രീകുമാർ, വെറ്റമുക്ക് സോമൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.








മിനിവാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു.

മിനിവാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു.

ചാത്തന്നൂർ: മിനിവാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ വെഞ്ഞാറമൂട് സ്വദേശി ഷെമീർ(38), അഞ്ചൽ സ്വദേശി സൈനുദ്ധീൻ 
(42)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ കല്ലുവാതുക്കൽ പാറയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് വന്ന ഓട്ടോറിക്ഷയിൽ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാൻ ഇടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശിയപാതയിൽ 
ഗതാഗതം സ്തംഭിച്ചു. ചാത്തന്നൂർ പോലിസ് സ്ഥലതെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു കേസെടുത്തു.
ഫോട്ടോ: അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ 

Wednesday, 28 June 2023

മണിയംകുളം തോടിന്റെ വശങ്ങൾ കാടായി; മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു

മണിയംകുളം തോടിന്റെ വശങ്ങൾ കാടായി; മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നു

പരവൂർ :മണിയംകുളം പാലംമുതൽ കോട്ടപ്പുറം കായൽവരെ നീളുന്ന മണിയംകുളം തോടിന്റെ ഇരുവശങ്ങളിലും കാടുവളർന്ന് തോട് കാണാനാവാത്ത സ്ഥിതിയായി. കൊല്ലം തോടിന്റെ ഭാഗമായ ഇത്‌ വർഷങ്ങൾക്കുമുൻപ്‌ കോടികൾ ചെലവിട്ടാണ് ജലഗതാഗത സൗകര്യം ഒരുക്കാനെന്നപേരിൽ വശങ്ങൾ പാറകെട്ടി ബലപ്പെടുത്തുകയും മണ്ണുനീക്കി ആഴംകൂട്ടുകയും ചെയ്തത്. ഒപ്പം തോടിന്റെ അരികിലും കായലിലും ബോട്ട് ജെട്ടികളും നിർമിച്ചു.

എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ജലപാത പൂർണമാക്കുകയോ അതിലൂടെ ബോട്ട് സർവീസ് ആരംഭിക്കുകയോ ചെയ്തില്ല. കൊല്ലംമുതൽ പരവൂർ, കലയ്ക്കോട് വഴി നെല്ലേറ്റിൽവരെയുള്ള കായലോരങ്ങളിൽ ഇത്തരത്തിൽ ജലഗതാഗതത്തിനായി നിർമിച്ച ബോട്ടുജെട്ടികൾ പലതും മദ്യപരുടെയും മറ്റ് ലഹരി ഉപയോഗക്കാരുടെയും താവളമാണ്.

വർഷങ്ങളായി ഉപയോഗരഹിതമായിക്കിടക്കുന്ന പല ബോട്ട് ജെട്ടികളും തകർച്ചയിലുമാണ്. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജലപാതയ്ക്കായി നീക്കങ്ങൾ നടന്നത്. എന്നാൽ ഇപ്പോൾ അധികൃതർ അവഗണിച്ചനിലയിലാണ്.

കലയ്ക്കോട്, ഇടയാടി, നെല്ലേറ്റിൽ, തെക്കുംഭാഗം എന്നിവിടങ്ങളിലെല്ലാം ബോട്ടു ജെട്ടികൾ അന്തിമയങ്ങുന്നതോടെ മദ്യപാനത്തിനുള്ള താവളമാവുകയാണ്. മദ്യപന്മാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്, മദ്യക്കുപ്പികൾ എന്നിവ കായലിലാകെ ഒഴുകി നടക്കുന്ന സ്ഥിതിയാണ്‌.
 തോടാവട്ടെ വശങ്ങൾ കാടുകയറിയ നിലയിലാണ്. മാലിന്യങ്ങൾ ചാക്കിലും കവറുകളിലുമാക്കി ആളുകൾ തോട്ടിലേക്ക് വലിച്ചെറിയുന്നു‌. ഇറച്ചിക്കടകടകളിലെയും അനധികൃത കശാപ്പുകേന്ദ്രങ്ങളിലെയും മാലിന്യങ്ങളാണ് ഇവയിൽ ഏറയും. ഹോട്ടലുകളിൽനിന്നും ചില ഓഡിറ്റോറിയങ്ങളിൽനിന്നുമെല്ലാം രാത്രിയിൽ മാലിന്യം ആറ്റിലും കരയിലും തള്ളുന്നുണ്ട്. ദുർഗന്ധം കാരണം ഇതുവഴി നടക്കാൻ പോലുമാകുന്നില്ല. ഇടയ്ക്ക് നഗരസഭ കുറെ മാലിന്യം നീക്കം ചെയ്തെങ്കിലും ഇപ്പോൾ വീണ്ടും വൻ മാലന്യക്കൂമ്പാരമായി തോടും പരിസരവും മാറി.
ഫോട്ടോ :കൊല്ലം തോടിന്റെ ഭാഗമായ മണിയംകുളം തോട് കാടുമൂടിയനിലയിൽ

കൊല്ലം നഗരത്തിൽ റോഡ് സൈഡിലെ നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം.

കൊല്ലം നഗരത്തിൽ റോഡ് സൈഡിലെ 
നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം.

കൊല്ലം : കാല്‍നടയാത്രക്കാര്‍ക്ക് പേടി സ്വപ്നമായി കൊല്ലം നഗരസഭ പരിധിയിലെ നടപ്പാതകള്‍ റോഡ് സൈഡിലെ 
നടപ്പാതയിലൂടെയാണോ യാത്ര ? . സൂക്ഷിക്കണം. തുരുമ്പെടുത്ത ഗ്രില്ലും പൊളിഞ്ഞ സ്ലാബുമാണ് നടപ്പാതയില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. നടപ്പാതകളിൽ കൈയേറ്റങ്ങളും വ്യാപകമാണ്.
 പരാതിപ്പെട്ടാലും നടപടിയില്ല. സ്വന്തം കടയ്ക്കു മുന്നിലെ നടപ്പാത മിക്കവരും തങ്ങളുടേതെന്ന മട്ടിലാണ് കൈകാര്യം ചെയ്യുന്നത്. കടയുടെ പേര്, വിലവിവര പട്ടിക എന്നിവ എഴുതിയ ബോർഡ് സ്റ്റാൻഡ് നടപ്പാതയിലാണ് വയ്ക്കുന്നത്. പലയിടങ്ങളിലും ഓടകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകളും പരസ്യ ബോർഡുകൾ വയ്ക്കാനും ഇടമായി മാറിയിട്ടുണ്ട്. സ്ഥിരമായി പ്രവർത്തിക്കുന്ന തട്ടുകടയും നടപ്പാതയിലാണ്.വാഹനങ്ങൾ നടപ്പാതയിൽ കുറുകെ പാർക്ക് ചെയ്യുന്നതും പതിവാണ്.
സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാതയില്‍ നിര്‍മാണ സാമഗ്രികള്‍ ഇറക്കിവയ്ക്കുന്നതും വഴിയാത്രക്കാര്‍ക്ക് തടസ്സം സ‍ൃഷ്ടിക്കുന്നുണ്ട്. കണ്ണ് തെറ്റിയാല്‍ കാല് കമ്പിയില്‍ കുടുങ്ങി മുറിവുണ്ടാകാനോ, ഒരാള്‍ അപ്പാടെ വീഴാന്‍ പാകത്തിലോ ആണ് കൊല്ലം നഗരസഭ പരിധിയിലുള്ള ഈ നടപ്പാതകള്‍.നഗരഹൃദയമായ ചിന്നകട, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്,ഹൈസ്കൂൾ ജംഗഷൻ,ബീച്ച് റോഡ്, കോളേജ് ജങ്ഷൻ, കന്റോൺമെന്റ് റോഡ് ഇവിടെയെല്ലാം സമാന സ്ഥിതിയാണ്. ഓവുചാലുകള്‍ക്ക് മുകളില്‍ തുരുമ്പെടുത്ത ഇരുമ്പ് ഗ്രില്ലോ, പൊട്ടിപൊളിഞ്ഞ സ്ലാബുകളോ ആണ് പലയിടത്തുമുള്ളത്. കൃത്യമായി സ്ലാബുകള്‍ ഉള്ളയിടത്ത് ഇതുപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ നടപ്പാതകള്‍ ഉപയോഗിക്കുന്ന വഴിയാത്രക്കാര്‍ വളരെ കുറഞ്ഞു. വര്‍ഷങ്ങളായി ചിന്നകടയിലെ  നടപ്പാതയുടെ അവസ്ഥയിതാണ്.
ഇതെല്ലാം കഴിഞ്ഞു മുന്നോട്ട് പോയാലോ 
നടപ്പാതയിലൂടെ
തലങ്ങുംവിലങ്ങും വലിച്ചിരിക്കുകയാണ് കേബിളുകൾ, വൈദ്യുതി പോസ്റ്റുകളിൽ കേബിളുകൾ ചുരുട്ടി കെട്ടിവച്ചിരിക്കുന്നുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ യാത്രക്കാർ കേബിളിൽ കുരുങ്ങും. ഓവുചാലുകളിൽ നിന്നും അസഹനീയമായ ദുര്‍ഗന്ധവുമുണ്ട്. വഴിയാത്രക്കാരും വ്യാപാരികളടക്കമുള്ളവരും വലിയ പ്രതിഷേധത്തിലാണ്. നഗരസഭയുടെ അനാസ്ഥയ്ക്കെതിരെനടപ്പാതകള്‍ യഥാകാലം പരിപാലിക്കാത്തതാണ് ഇങ്ങനെ നശിക്കാന്‍ കാരണമെങ്കിലും അധികൃതര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല.


@ജനങ്ങൾ റോഡിൽ ഇറങ്ങി നടക്കുന്നു.

പൊട്ടിപൊളിഞ്ഞു കുഴികൾ നിറഞ്ഞ .ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാത ഉണ്ടാക്കിയിട്ടും യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണ് നഗരത്തിൽ 
 ഇതെല്ലാം കൊണ്ട് തന്നെ 
തടസങ്ങൾ മൂലം നടപ്പാത ഉപേക്ഷിച്ച് റോഡിലിറങ്ങിയാണ് ആളുകളുടെ യാത്ര. വൃദ്ധരും കുട്ടികളും റോഡിലിറങ്ങി നടക്കുന്നത് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. നഗരത്തിലെ പ്രധാന റോഡുകൾക്കെല്ലാം നടപ്പാതയുണ്ടെങ്കിലും ഇതുവഴി പോകാൻ ഇത്തരം തടസങ്ങൾ പലതാണ്. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നിന്ന്  നടപ്പാതയിലാണ് കച്ചവടക്കാരുടെ കേന്ദ്രം രാക്ഷ്ട്രീയക്കാർ യോഗങ്ങൾക്ക് വേണ്ടിയും ഇവിടം കൈയ്യടക്കും.
തിരക്കിട്ട് നടക്കുന്നവർക്ക് അപകടം ഉറപ്പ് 

 


Tuesday, 27 June 2023

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി ഒൻപത്വയസ്സുകാരൻ.

കൊല്ലം : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി ഒൻപത്
വയസ്സുകാരൻ. കൊല്ലം കടപ്പാക്കട സിന്ധുഭവനിൽ സ്വാസിക് ലാൽ  ആണ് ആ കൊച്ചുമിടുക്കൻ. സ്വന്തമായി ഇലക്ട്രോണിക്സ് കളിപ്പാട്ടങ്ങളും മിക്സി ഗ്രൈന്റർ, വാഷിങ്മിഷൈൻ തുടങ്ങി വിവിധ 
റോബർട്ടുകളും ഉണ്ടാക്കി ചെറു മോട്ടോറുകൾ ഉപയോഗിച്ച് നിർമ്മിച്ചു പ്രവർത്തിപ്പിച്ചു കാണിക്കുന്ന
സ്വാസിക് ലാൽ ഒരു 
എഞ്ചിനിയറിങ് വിസ്മയമാണ്.
ചെറുപ്രായത്തിൽ തന്നെ തനിക്ക് കിട്ടുന്ന കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിച്ചു വച്ച് അതേ മോഡലുകൾ  ഉണ്ടാക്കി കൊണ്ടാണ് തുടക്കം കുറിച്ചത്.മകന്റെ ടാലന്റ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പ്രോത്സാഹനം നൽകിയത്തോടെ വീട്ടിലെ തന്നെ ഉപയോഗ ശൂന്യമായ
ഇളക്ട്രോണിക്സ് സാധനങ്ങളിലേക്ക് ശ്രദ്ധ തിരിയുകയും ചെറു മോഡലുകൾ 
മോഡൽ ഉണ്ടാക്കി പഠിച്ചു കൊണ്ട് ഇപ്പോൾ മോട്ടോറുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചു കൊണ്ട് 
സ്വസിക് ലാൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയത്.മകന്റെ ടാലന്റിന് പ്രോത്സാഹനം നൽകി മാതാപിതാക്കളായ  ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്‌ മോൻസിദാസിന്റെയും സുജിലാലിന്റെയും മകനാണ് കൊല്ലം ബാലികമറിയം എൽ പി എസിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.

ഫോട്ടോ : 

ചാത്തന്നൂരിൽ കരമണ്ണ് മാഫിയ പിടിമുറുക്കുന്നു. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചുനിരത്തി വയലുകളും തണ്ണീർതടങ്ങളും നികത്തുകയാണ്.

ചാത്തന്നൂർ : ചാത്തന്നൂരിൽ കരമണ്ണ് മാഫിയ പിടിമുറുക്കുന്നു. കുന്നുകളായ കുന്നുകളെല്ലാം ഭൂമാഫിയ ഇടിച്ചുനിരത്തി വയലുകളും തണ്ണീർതടങ്ങളും നികത്തുകയാണ്. കരമണ്ണ് ഖനനം നിയന്ത്രിക്കാൻ പോലീസ്, റവന്യു അധികൃതർക്ക് സാധിക്കുന്നില്ല. ഇത് സിപിഎം നേതാക്കളുടെ രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം ശക്തമാകുന്നു. വ്യാജപാസും സീലും നിർമിച്ചാണ് ഇത്തരം സംഘങ്ങളുടെ മണ്ണ് കടത്തൽ, ജിയോളജി, റവന്യു ഉദ്യോഗസ്ഥർ മണ്ണെടുക്കുന്നതിന് സ്ഥലത്ത് ചെന്ന് പരിശോധന നടത്തി വേണം അനുമതി നൽകാൻ എന്നാണ് വ്യവസ്ഥ. എന്നാൽ, സ്ഥലത്ത് ജിയോളജി വകുപ്പ് പോകാറേയില്ലെന്നതാണ് ആക്ഷേപം ശക്തമാണ് അതിന്റെ മുഖ്യ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കോയിപ്പാട് ശാന്താരം കുന്നിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തിയതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങൾ 

അടുത്തിടെ ചാത്തന്നൂർ ഭാഗത്ത് പത്തുസെന്റ് സ്ഥലത്ത് മണ്ണെടുക്കാൻ 304 പാസുകളാണ് ജിയോളജി വകുപ്പ് നൽകിയത്. എന്നാൽ 50 ലോഡ് മണ്ണുമാത്രമേ അവിടെ നിന്നും എടുക്കാനുള്ളു എന്നാണ് പോലീസ് കണ്ടെത്തിയത്. പാസ് അനുവദിച്ച ബുക്ക് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു.
പിന്നീട് ഈ പാസ് വാങ്ങാൻ ഒരാളും സ്റ്റേഷനിലേക്ക് എത്തിയില്ല. എന്നാൽ പോകാനുള്ള മണ്ണ് പോവുകയും ചെയ്തു. ഇതിന് അർത്ഥം വ്യാജപാസ് മണ്ണുമാഫിയകളുടെ കൈവശം ഉണ്ടെന്നു തന്നെയാണ്. ഇതെല്ലാം പരിശോധിക്കേണ്ട ജിയോളജി വകുപ്പ് മണ്ണുമാഫിയൾക്ക് നേരെ കണ്ണടച്ചെന്നാണ് ആക്ഷേപം.

@ ശാന്താരംകുന്ന് ലക്ഷ്യമിട്ട് കരമണ്ണ് മാഫിയ 

നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ ശാന്താരംകുന്ന് ഇടിച്ചു നിരത്തി  മണ്ണെടുക്കാൻ അനുമതി നൽകുന്ന അധികൃതരെ ഒന്നോർക്കുക, നിങ്ങൾ ഇ നാടിനെ നശിപ്പിക്കരുത്. സിപിഎം ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സിപിഎംകാരിയായ മെബർ ഉള്ള കോയിപ്പാട് വാർഡിൽ പട്ടികജാതി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ശാന്താരംകുന്ന് ലക്ഷ്യമിട്ട മണ്ണ് മാഫിയ കുന്നിന്റെ വടക്ക് കിഴക്കേ മൂലമുതൽ ഇടിച്ചു തുടങ്ങിയിരിക്കുന്നത്. നിരവധി തവണയാണ് ജിയോളജിയിൽ പാസുമായി കരമണ്ണ് മാഫിയ ഇവിടെ മണ്ണെടുക്കാൻ പാസുമായി വന്നിട്ടുള്ളത് ഇക്കുറിയും പ്രാദേശിക രാക്ഷ്ട്രീയ പിന്തുണയോടെയാണ് കരമണ്ണ് മാഫിയ രംഗതെത്തിയത് വീട് വയ്ക്കുന്നതിന് വേണ്ടി നൽകിയ അപേക്ഷ പ്രകാരം പഞ്ചായത്ത്‌ മണ്ണെടുക്കാൻ 
അനുവാദം നൽകിയതോടെ മിനിലോറിയിൽ 251ലോഡ് മണ്ണെടുക്കാൻ അനുവാദം ജിയോളജിയിൽ നിന്നും കിട്ടിയത് പെർമിഷൻ കിട്ടിയെങ്കിലും പാസ് ഇഷ്യു ചെയ്തിരുന്നില്ല പാസില്ലാതെ ടോറസ് ലോറികളിൽ മണ്ണെടുക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിക്ഷേധവുമായി രംഗതെത്തിയത്. മണ്ണെടുക്കാൻ പെർമിഷൻ കിട്ടിയ വസ്തുവിൽ നിന്നും മണ്ണെടുക്കാതെ തൊട്ടടുത്ത വസ്തുവിൽ നിന്നും മണ്ണെടുത്തതോടെയാണ് പ്രതിക്ഷേധം ശക്തമായതോടെ ഗുണ്ടാസംഘങ്ങൾ രംഗതെത്തിയതോടെ പോലീസും വില്ലേജ് അധികാരികളും സ്ഥലപരിശോധന നടത്തി മടങ്ങിയത് തുടർന്ന് വില്ലേജ് ഓഫിസർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസും ജിയോളജി അധികൃതരും സ്ഥലതെത്തി സ്റ്റോപ്പ്‌ മെമ്മോ നൽകി മണ്ണെടുപ്പ് നിർത്തി വയ്പ്പിക്കുകയായിരുന്നു.വസ്തു ഉടമയ്ക്ക് ഫൈൻഅടച്ചു വസ്തു പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവും നൽകിയതോടെ പ്രശ്നം അവസാനിക്കുകയായിരുന്നു.


@ ജിയോളജിയുടെ സ്ഥലപരിശോധനയില്ലാതെ മണ്ണെടുപ്പിന് അനുവാദം നൽകുന്നു.
വീട് വെയ്ക്കാൻ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാൻ അനുമതി നൽകുന്നത്. ഈ അനുമതിയുടെ മറവിൽ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോൾ എടുക്കുന്നത്.
@ജിയോളജി നൽകുന്ന അനുമതിയിൽ എല്ലാം അവസാനിക്കും

മണ്ണെടുക്കാൻ അനുമതി നൽകുന്ന ജിയോളജി അധികൃതർ, പിന്നീട് സ്ഥല പരിശോധന നടത്താത്തതാണ് വലിയ രീതിയിലുള്ള നിയമലംഘനങ്ങൾക്ക് കാരണം. പല പഞ്ചായത്തുകളും മണ്ണെടുക്കുന്നതിന് പല നിബന്ധനകൾ വച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൂടി തീരുമാനമെടുത്ത അളവിൽ കൂടുതൽ മണ്ണെടുക്കാൻ പാടില്ല എന്ന നിബന്ധന സമ്മതിച്ചാലാണ് സ്ഥല ഉടമയ്ക്ക് മണ്ണ് നീക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കുക. പിന്നീട് ജിയോളജിയിൽ നിന്നുലഭിക്കുന്ന അനുമതിപത്രത്തിൽ തിരുത്തലുകൾ നടത്തി വ്യാപകമായി മണ്ണെടുപ്പ് നടത്തുകയാണ് പതിവ്.
സ്ഥല ഉടമകൾക്കുവേണ്ടി ഇത്തരം അനുമതി ജിയോളജി വകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും വാങ്ങുന്നത് മണ്ണുമാഫിയകളാണ്. വീടുവയ്ക്കാനെന്ന പേരിൽ മണ്ണ് നീക്കം ചെയ്തശേഷം പിന്നീട് അവിടെ വീടുവയ്ക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. മൈനിങ്‌ ആൻഡ്‌ ജിയോളജി വകുപ്പ് നൽകുന്ന പാസിൽ മണ്ണ് എടുക്കുന്നതിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാസ് അനുവദിച്ച് ഒരുവർഷത്തിനകം കെട്ടിടത്തിന്റെ അടിത്തറയുടെയെങ്കിലും നിർമാണം നടത്തണമെന്നും നിർദേശമുണ്ട്. ഇതു നടന്നില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും ഇതു നടക്കാറില്ല. ജിയോളജി വകുപ്പ് മുൻപ് ഇത്തരത്തിൽ നിർമാണം പ്രവർത്തനം നടത്താത്ത നിരവധി പേർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും അതിൽ മേൽ ഒരു നടപടിയും സ്വീകരിച്ചില്ല.

@ പരിശോധനയില്ല

റവന്യൂ, പോലീസ്, ജിയോളജി എന്നീ വകുപ്പുകൾ പരിശോധനകൾ നടത്തുന്നത് പേരിനു മാത്രമായി. പോലീസ് പരിശോധന പേരിന് പിഴയീടാക്കൽ മാത്രമാണ് നടക്കുന്നത്. അനുമതി പത്രം ഉള്ളതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാനും പോലീസിന് സാധിക്കുന്നില്ല. അഥവാ മോട്ടോർ വാഹന വകുപ്പ് അമിത ലോഡ് കയറ്റിയ വാഹനം പിടിച്ചാൽ രാഷ്ട്രീയ ഇടപെടൽ മൂലം വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതിനാൽ മോട്ടോർ വാഹന വകുപ്പും പരിശോധന നടത്താറില്ല.

@ അനധികൃത മണ്ണെടുപ്പിനെതിരെ പോലീസാണ് പലപ്പോഴും പരിശോധനയ്ക്കിറങ്ങുന്നത്. പരിശോധന ശക്തമാകുമ്പോൾ പോലീസിനെതിരെ കള്ളപരാതിയുമായി മണ്ണുമാഫിയ രംഗത്തിറങ്ങും. മുമ്പ് ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ടുകൾ നേരിട്ടത്.
മണ്ണെടുപ്പിനെതിരേ റവന്യൂ, ജിയോളജി വകുപ്പുകളെ മറികടന്ന് പ്രവർത്തിച്ച ചരിത്രവും പോലീസിനുണ്ട്. അനധികൃത മണ്ണുകടത്തൽ കേസുകളിൽ ലക്ഷക്കണക്കിന് രൂപ കോടതിയിൽ പണ്ടിഴ കെട്ടിവയ്പ്പിക്കുന്നത്. പോലിസ് പരിശോധനയുടെ ഫലമാണ്. ജിയോളജി നൽകുന്ന പാസിൽ കൃത്രിമം കാട്ടി മണ്ണെടുക്കുന്നത് പതിവാണ്

ഗൃഹനാഥൻ ഇറാനിൽയുഎഇയിൽ സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചു ജയിലിലായി സങ്കടകടലിലായി രണ്ട് കുടുംബങ്ങൾ.



പരവൂർ: ഗൃഹനാഥൻ ഇറാനിൽ
യുഎഇയിൽ സമുദ്രാതിർത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചു ജയിലിലായി സങ്കടകടലിലായി രണ്ട് കുടുംബങ്ങൾ.
ഇറാനിൽ ജയിലിലായ പരവൂർ കോങ്ങാൽ കൊല്ലന്റഴികം വീട്ടിൽ
കാലിന് വൈകല്യമുള്ള 
ഭിന്നശേഷിക്കാരനായ ഷാഹുൽ ഹമീദ്, 
 പുതുമല ഷാഹിദ മൻസിലിൽ ഷംസീർ എന്നിവരുടെ ബന്ധുക്കളാണ് ആശങ്കയിൽ. കഴിഞ്ഞ 18നു വൈകിട്ട് ഷാഹുൽ ഹമീദ് വീട്ടിൽ ഫോൺ ചെയ്തിരുന്നു. കടലിൽ പോകുകയാണെന്ന് പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് കരയിൽ എത്തുമ്പോൾ വിളിക്കുകയാണ് പതിവ് എന്നാൽ പതിവ് സമയം പിന്നിട്ടിട്ടും ഫോൺ വന്നില്ല. അതോടെ കുടുംബാംഗങ്ങൾ ആശങ്കയിലായി അന്വേഷണം തുടങ്ങിയത് 
ഇതിനിടെയാണു ഷാഹുൽ ഹമീദിന് ഒപ്പം ഇറാനിൽ പിടിയിലായ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയുടെ ബന്ധുക്കൾ വിവരം ഷാഹുൽ ഹമീദിന്റെ കുടുംബങ്ങളെ വിവരം 
അറിയിക്കുന്നത്. കഴിഞ്ഞ 
അവധിക്കു നാട്ടിൽ എത്തിയ ശേഷം ഒരു മാസം മുൻപാണ് ഷാഹുൽ ഹമീദ് യു എ ഇയിലേക്ക് മടങ്ങിയത്. അവിടെ ചെന്നതിനു പിന്നാലെ പനി ബാധിക്കുകയും രോഗം ഭേദമായ ശേഷം
കഴിഞ്ഞ 18നാണ് കടലിൽ പോകുന്നത്. അതിർത്തി കടന്നത് അറിയാതെ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ഇറാൻ നേവിയുടെ പിടിയിലാകുന്നത്.
ഇരുപത് വർഷമായി ഗൾഫിൽ മത്സ്യബന്ധന ജോലിയിലാണെങ്കിലും ഇതുവരെ കിടപ്പാടം പോലും സ്വന്തമായി ഇല്ല. കുടുംബ വീട്ടിലാണ് കഴിയുന്നത്. കടൽ തീരത്തോടു ചേർന്നു വഴി പോലും ഇല്ലാത്ത വീട് തകർച്ചയുടെ വക്കിലാണ്. നഗരസഭയിൽ നിന്നു നേരത്തേ വീടിനു തുക അനുവദിച്ചെങ്കിലും തീരദേശ പരിപാലന നിയമം മൂലം നിർമാണം സാധ്യമല്ലാത്തതിനാൽ തുക ലാപ്സായി.
മത്സ്യബന്ധന തൊഴിൽ ആണെങ്കിലും 
ഷാഹുൽ ഹമീദിനും ഷംസീറിനും 
വല്ലപ്പോഴുമാണ് ജോലി ലഭിക്കുന്നത്. ചിലപ്പോൾ ആഴ്ചകളും മാസങ്ങളും ജോലി കാണില്ല. ആ കാലയളവിൽ ഒരു രൂപ പോലും വരുമാനം ലഭിക്കില്ല. അവസാനം അവധിക്കു വന്നപ്പോൾ ഇനി മടങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം വീണ്ടും പോവുകയായിരുന്നു. ഷാഹുൽ ഹമീദിനു പുറമേ ഷംസീർ, അഞ്ചുതെങ്ങ് സ്വദേശികളായ 5 പേരും 3 തമിഴ്നാട് സ്വദേശികളും ഇവരുടെ സ്പോൺസറായ യുഎഇ സ്വദേശിയുമാണ് ഇറാനിൽ ജയലിലായത്.ജയിലിൽ ബോട്ട് ഉടമയായ സ്പോൺസർ ഒരു മുറിയിലും മറ്റുള്ള 10 പേർ മറ്റൊരു സെല്ലിലുമാണെന്ന് 
പറയപ്പെടുന്നു.

@ നയതന്ത്ര ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ഇറാനിലെ ജയിലിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ നയതന്ത്ര ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. യുഎഇ യിൽ മത്സ്യബന്ധന വിസയിൽ ജോലിക്കു പോയ മത്സ്യത്തൊഴിലാളികളാണ് ജയിലിൽ അകപ്പെട്ടത്. മത്സ്യബന്ധനത്തിനായി പോയ യു.എ.ഇ യിലെ സ്പോൺസറുടെ ബോട്ട് ഇറാന്റെ മത്സ്യബന്ധന അതിർത്തി ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റും ജയിൽവാസവും.
മത്സ്യബന്ധന ജോലിയ്ക്കായി നിയോഗിച്ച തൊഴിലാളികൾ ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് മോചിപ്പിക്കാനുള്ള നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിർദ്ധനരായ മത്സ്യ ബന്ധന തൊഴിലാളികളാണ് ജയിലിൽ കഴിയുന്നത്.


താൽക്കാലിക അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേട്,



കൊല്ലം :  സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടെന്ന ആരോപണമുയരുന്നു.
സംസ്ഥാന സർക്കാർ താത്കാലിക നിയമനങ്ങൾക്ക് വേണ്ടിയിറക്കിയ 
സർക്കുലറിലെ വ്യവസ്ഥകൾ ഒന്നും പാലിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടന്ന് വരുന്നതെന്ന ആരോപണം ശക്തമാകുകയാണ്.
പഞ്ചായത്ത്‌ ഭരിക്കുന്ന രാക്ഷ്ട്രീയ പാർട്ടികളുടെയും 
ഇടത് അധ്യാപകസംഘടനകളുടെ സ്വാധീനത്താൽ   ഈ ക്രമക്കേട് നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കഴിഞ്ഞ വർഷങ്ങളിൽ തന്നെ യോഗ്യത ഇല്ലാത്ത നിരവധി പേർ ബന്ധപ്പെട്ട അധികാരികളുടെ പിൻവാതിൽ നിയമനങ്ങളിലൂടെ സ്കൂളുകളിൽ പ്രവർത്തിച്ചു വരികയാണ്.
പി എസ് സി ലിസ്റ്റിലുള്ളവർ പോലും  
ഇന്റർവ്യൂയിൽ  പങ്കെടുത്ത സ്കൂളുകളിൽ പോലും ഇതിനെയെല്ലാം മറികടന്ന്  അധ്യാപകരെ  നിയമിക്കുന്നത് എന്ന് ഉദ്യോഗാർഥികൾ തന്നെ ചൂണ്ടി കാട്ടുന്നു. പല സ്കൂളുകളിലും 
 വർഷങ്ങളായി സ്ഥിര നിയമനത്തിന് സമാനമായി അധ്യാപകർ സ്കൂളുകളിൽ പ്രവർത്തിക്കുന്നു.
ഈ വർഷം ജില്ലയിലെ ഒരു സ്കൂളിൽ പങ്കെടുത്തത് 20ൽ അധികം ഉദ്യോഗാർഥികളാണ് അവിടെ നിയമനം നടന്ന ആളിനെക്കാളും യോഗ്യതയുള്ളവർ എന്നിട്ടും നിയമനം അട്ടിമറിയ്ക്കപ്പെട്ടു കൊണ്ട് 
 സ്ഥിരമായി ജോലി ചെയ്യുന്ന ആൾക്ക് തന്നെ ജോലി കൊടുക്കുകയായിരുന്നു.
സ്കൂളുകളിൽ പോലും 
സാധാരണക്കാർക്കും ശുപാർശ ചെയ്യാൻ നേതാക്കളുടെ പിൻബലമില്ലാത്തവർക്കും കുടി അവകാശപ്പെട്ടതാണ് ഈ നിയമനങ്ങൾ എന്ന് ഉദ്യോഗാർഥികൾ ചൂണ്ടി കാണിക്കുന്നു. സ്കൂളുകളിൽ അധ്യാപകർ ഉൾപ്പെട്ട പാനൽ ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർഥികൾക്ക് ഇടുന്ന മാർക്കുകൾ ഇട്ട് അധ്യാപകർ നിർദ്ദേശിക്കുന്ന ആൾക്കാർ  ബന്ധപ്പെട്ട പഞ്ചായത്തിൽ എത്തുമ്പോൾ, സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തെ ലോക്കൽ നേതാക്കളുടെ താൽപര്യാർഥം മാറ്റി മറിച്ചു അവർക്ക് ഇഷ്ടപ്പെട്ടവരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു ഇത് മൂലം നിയമനങ്ങളിലും രാക്ഷ്ട്രീയ താത്പര്യം കണക്കിലെടുക്കുന്ന സാഹചര്യമാണ്.
പൊതു സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുമ്പോൾ സ്ഥിരമായി അതും 5 വർഷം കൊണ്ട് ഒരാൾ തന്നെ വന്നാൽ മറ്റുള്ളവർക്ക് എങ്ങനെ എക്സ്പീരിയൻസ് ഉണ്ടാകും.
എന്നാണ് അധ്യാപകർ ചോദിക്കുന്നത്.
സ്വന്തം പഞ്ചായത്തിൽ താമസിക്കുന്ന ഉദ്യോഗാർഥികളെ പോലും അവഗണിച്ച് കൊണ്ട് രാക്ഷ്ട്രീയ ലക്ഷ്യത്തിലേക്ക് കാര്യങ്ങൾഎത്തിചേരുന്നു. നിയമനങ്ങൾ നടക്കുമ്പോൾ മാതൃ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകണമെന്ന നിയമം പോലും അട്ടിമറിയ്ക്കുകയാണ്. അതിന് പകരം 
 മറ്റൊരു പഞ്ചായത്തിൽ നിന്നും ആളിനെ എടുക്കുന്നതും ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ കൂടുതൽ നിയമനങ്ങൾ നടക്കുന്നത് 
സ്കൂളുകളിലെ നിയമ
പഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റന്റ് ആയി നിയമിച്ചത് ഒരു മെബറുടെ മകളെ,  ഇത് പോലെ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകി കയറ്റാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിയെന്ന് വിവരാകാശ രേഖകൾ വ്യക്തമാക്കുന്നു.
നിയമനങ്ങൾ രാക്ഷ്ട്രീയ ലക്ഷ്യം വച്ച് 
ഒരുകൂട്ടർക്ക് മാത്രം നൽകാനാണെങ്കിൽ ഇന്റർവ്യൂ എന്ന ഈ പ്രഹസനം എന്തിന് വേണ്ടിയാണ് എന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നു.  പഞ്ചായത്തുകളിൽ സുതാര്യമായതും കൃത്യവുമായ അധ്യാപന നിയമനങ്ങൾ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
 ഇഷ്ടക്കാരെ തിരുകി കയറ്റുന്നത്. അവസാനിപ്പിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

Monday, 26 June 2023

ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ

ആദിച്ചനല്ലൂരിൽ വിദ്യാർത്ഥികളെ ആദരിച്ചു 
ചാത്തന്നൂർ : ആദിച്ചനല്ലൂർ  ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബിജെപി 
 ജില്ലാ അധ്യക്ഷൻ  ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രഞ്ജു ശ്രീലാൽ അധ്യക്ഷയായി
ഫാദർ സാബു സാമുവൽ മുഖ്യാഥിതിയായി. ബിജെപി ആദിച്ചനല്ലൂർ ഏരിയ കമ്മിറ്റിയുടെ പ്രസിഡന്റ്  കുമാരദാസ്,ഏരിയ 
ജനറൽ സെക്രട്ടറി മോഹൻകുമാർ. മണ്ഡലം സമിതി അംഗങ്ങളായ ശ്രീലാൽ, തമ്പി പുളിയത്ത്,ചന്ദ്രശേഖരപിള്ള, സന്തോഷ് കുമാർ,അരുൺ,പ്രതീഷ് തുടങ്ങിയവർ ചടങ്ങിൽ നേതൃത്വം നൽകി.
ഫോട്ടോ : ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ വിദ്യാർത്ഥികളെ ആദരിക്കുന്നു.

വ്യാസ വിദ്യാമന്ദിറിൽ അന്താരാഷ്ട്ര ലോക ലഹരി വിരുദ്ധ ദിനം

വ്യാസ വിദ്യാമന്ദിറിൽ 
അന്താരാഷ്ട്ര ലോക ലഹരി വിരുദ്ധ ദിനം

പരവൂർ : വ്യാസ വിദ്യാമന്ദിർ സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രഥമാധ്യാപിക ഇന്ദിരാദേവിയുടെ അധ്യക്ഷതയിൽ ചാത്തന്നൂർ  സിവിൽ എക്‌സൈസ് 
ഓഫീസറായ റാണി സൗന്ദര്യ ബോധവത്ക്കരണ ക്ലാസ്സ് എടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
ഫോട്ടോ :വ്യാസ വിദ്യാ മന്ദിറിൽ നടന്ന ലഹരി വിമോചന ക്ലാസ്സ്‌ 

Sunday, 25 June 2023

കരയോഗങ്ങൾ വഴി ഇരുപതിനായിരത്തോളം അംഗങ്ങളെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അംഗങ്ങൾ ആക്കും

കരയോഗങ്ങൾ വഴി ഇരുപതിനായിരത്തോളം അംഗങ്ങളെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അംഗങ്ങൾ ആക്കും

പരവൂർ : എൻ എസ് എസ് പരവൂർ മേഖല സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്തു. പരവൂർ കോട്ടപ്പുറം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന സമ്മേളനത്തിൽ  പരവൂർ മേഖലയിലെ 12 കരയോഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. സാമൂഹ്യ- സാംസ്കാരിക -വിദ്യാഭ്യാസ മേഖലകളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന നായർ സർവീസ് സൊസൈറ്റി അതിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ടതും,ഏറെ ഗുണകരമായ പദ്ധതികളായ ഇൻഷുറൻസ് പരിരക്ഷാ പദ്ധതികളിൽ മൂന്നെണ്ണം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രത്യേക താല്പര്യ പ്രകാരം നബാർഡും, ലീഡ് ബാങ്കും, ധനലക്ഷ്മി ബാങ്കുമായി ചേർന്നുകൊണ്ട് നടപ്പിലാക്കുന്നു . ഇതിന്റെ ഭാഗമായി താലൂക്കിലെ 435 ധനശ്രീ വനിതാ സ്വയം സഹായ സംഘത്തിലെ 7000 ത്തോളം അംഗങ്ങളിലും,അവരുടെ ഭവനങ്ങളിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ളതും, 70 വയസ്സിനകമുള്ള എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ  ലഭിക്കത്തക്ക വിധത്തിൽ ബാങ്ക് അക്കൗണ്ട്,ആധാർ കാർഡ് എന്നിവയുമായി ലിങ്ക് ചെയ്തുകൊണ്ട് ബാങ്കുകൾ മുഖേനയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പ്രീമിയം ഓരോ വർഷവും ജൂൺ 1നും 7നും മധ്യേ പുതുക്കുന്നതാണ്. എത്ര സാമ്പത്തികം ഉള്ളവർ ആണെങ്കിലും മനുഷ്യ ജീവിതത്തിന്റെ ചില ഘട്ടങ്ങളിലും,പ്രത്യേക സാഹചര്യങ്ങളിലും ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പരിരക്ഷകർക്കും, അംഗങ്ങൾക്കും, അപകടം മൂലമോ,അസ്വാഭാവികമായോ, അംഗ വൈകല്യങ്ങൾ സംഭവിക്കുകയോ, സ്വാഭാവിക മരണം സംഭവിക്കുകയോ ചെയ്താൽ ഇതിന്റെ ആനുകൂല്യം അവകാശികൾക്ക് ഒരു ആശ്വാസമാകും എന്ന് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അറിയിച്ചു. യോഗത്തിൽ 
യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻപിള്ള, ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്, യൂണിയൻ കമ്മറ്റി   അംഗങ്ങളായ പി.ആർ രാമചന്ദ്രബാബു, അഡ്വ. ബി. അജിത്ത് എസ്.ശിവപ്രസാദ് കുറുപ്പ്, ജെ.ശ്രീകുമാർ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളായ ജി.ശശിധരൻപിള്ള,കെ.ബാലകൃഷ്ണൻ നായർ, താലൂക്കിലെ ആധ്യാത്മിക പഠന കേന്ദ്രം കോഡിനേറ്റർ പൂതക്കുളം അനിൽ കുമാർ, എം.എസ്.എസ്. എസ് മേഖലാ കോഡിനേറ്റേഴ്സ് ലാലി, എസ്.ജെ വിജയ, ശാലിനി, വനിത യൂണിയൻ ഭാരവാഹികളായ പ്രിയങ്ക പ്രസാദ്,റാണി മോഹൻ താര,  ലീഡ് ബാങ്ക് പ്രതിനിധി ജ്യോതി പി.കെ, പരവൂർ ധനലക്ഷ്മി ബാങ്ക്  അസിസ്റ്റന്റ് മാനേജർ  ഹരി ഭാസ്കർ എന്നിവർ സംസാരിച്ചു.

വിദ്യാലയങ്ങൾതുറന്നതോടെ യാത്ര ദുരിതത്തിലായി ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ.

പരവൂർ : വിദ്യാലയങ്ങൾ
തുറന്നതോടെ യാത്ര ദുരിതത്തിലായി ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ.
ചിറക്കര പഞ്ചായത്തിലെ 
 വിവിധ ഭാഗങ്ങളിലാണ് യാത്രാക്ലേശം രൂക്ഷമായത് ബസുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ സ്കൂളുകളിലേക്കും തിരിച്ച് വീട്ടിലും എത്താൻ ഏറെ വൈകുന്നതായി രക്ഷിതാക്കൾ പറയുന്നു. ഗ്രാമീണ മേഖലകളിൽ നിന്ന് നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളാണ് ബസില്ലാത്തതിനാൽ പ്രയാസപ്പെടുന്നത്.
ചിറക്കര പഞ്ചായത്തിലെ 
 നൂറുകണക്കിന് വിദ്യാർഥികൾ
കൊല്ലം, കൊട്ടിയം, ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളിലും
ചാത്തന്നൂർ, നെടുങ്ങോലം പരവൂർ 
പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ 
വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. ദിവസേന പോയി വരുന്ന ഇവർ അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ സന്ധ്യ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഇതു വീട്ടുകാരെയും 
അധ്യാപകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നു.
കെ എസ് ആർ ടി സി 
ബസ് ഇല്ല ഉള്ളതോ നിർത്തി
പൊതുവേ ബസ് സൗകര്യം കുറവുള്ള
ചിറക്കര പഞ്ചായത്തുകാർ ആശ്രയിക്കുന്നത് പ്രൈവറ്റ് ബസുകളെയാണ് 
 വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൈവറ്റ് ബസുകൾ പലതും 
കൊവിഡിനെ തുടർന്നു പല ബസുകളും സർവീസ് നിർത്തിയിരുന്നു. ചുരുങ്ങിയ ബസുകൾ മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത് അത് കൊണ്ട് തന്നെ ചിറക്കര പഞ്ചായത്തിൽ 
നിന്നുള്ള യാത്ര  ക്ലേശകരമാണ്.

@ പൂതക്കുളത്തുകാർ നടന്ന് മടുത്തു.

പൂതക്കുളത്ത് നിന്നും വിദ്യാർത്ഥികൾ നടക്കുകയാണ് ബസ് സർവീസ് സമയാസമയം ഉള്ളത് പരവൂർ -ചാത്തന്നൂർ റോഡിൽ മാത്രമാണ്
പൂതക്കുളം പഞ്ചായത്തിലെ 
 ഉൾപ്രദേശങ്ങളിൽ കെഎസ്ആർടിസി ബസുകൾ ഇല്ലാത്തതും 
 സ്വകാര്യ-  ബസുകളുടെ സർവീസുകൾ കുറവായതും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബാധിക്കുന്നു. ഈ പ്രദേശങ്ങളിലേക്ക് കെഎസ്ആർസി-സ്വകാര്യ ബസുകൾ അനുവദിക്കാൻ ആവശ്യമായ നടപടി വേണമെന്നു ആവശ്യപ്പെട്ട് കലക്ടർ, ആർടിഒ ഉൾപ്പെടെയുള്ളവർക്കു
വർഷാ വർഷം നിവേദനം നൽകിയിട്ടും സർക്കാർ സംവിധാനം അനങ്ങാപാറ നയത്തിലാണ് എല്ലാം അറിയുന്ന എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ല.കലയ്‌ക്കോട് നെല്ലേറ്റിൽ ഊന്നിൻമൂട്, പൂതക്കുളം വിവിധ സ്ഥലങ്ങളിലേക്ക് 
 നേരത്തെ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതോടെതാണ് യാത്രദുരിതം ഉണ്ടാവാൻ കാരണം.
പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചെമ്പകശേരി ഹയർ സെക്കന്ററി എന്നിവടങ്ങളിൽ നിന്നും യാത്ര ദുരിതം മൂലം വിദ്യാർത്ഥികൾ ഇവിടേക്ക് വരാൻ മടിക്കുകയാണ് 
ബസിന്റെ ചവിടുപ്പടിയിൽ നിന്നാണ് വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നത്. ഇതു അപകടത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.കൊറോണയ്ക്ക് മുൻപ് സർവീസ് നടത്തിയ ബസുകൾ പുന:സ്ഥാപിച്ചു കൊണ്ടും കെ. എസ് ആർ ടി സി ബസുകൾ സ്കൂൾ സമയത്ത് കൂടുതലായി സർവീസ് നടത്തിയും വിദ്യാർത്ഥികളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.



Saturday, 24 June 2023

സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങൾ

സുബ്രഹ്മണ്യസ്വാമിയുടെ അടയാളങ്ങൾ 🙏🙏🙏🙏

എല്ലാ ഭാഗവാന് ദാനം കിട്ടിയതാണ്.. അതിവേഗത്തിൽ പറക്കുന്ന മയിലിനെ നൽകിയത് ഗരുഡനാണ്, കോഴിയെ അരുണഭഗവാനും, അമ്മ പാർവ്വതി വേലും നൽകി. അച്ഛനായ മഹാദേവൻ പതക്കവും അദ്രിജ വസ്ത്രവും ബൃഹസ്പതി ദണ്ഡും നൽകി. ഇന്ദ്രൻ മുത്തുമാലയും നൽകി. സ്വാമിയുടെ മയിലിന്റെ പീലികൾ ആകാശത്തെ സൂചിപ്പിക്കുന്നു.രോഗശമനം, കുടുംബഭദ്രത,സാമ്പത്തികാഭിവൃദ്ധി, കലാപരമായ കാര്യങ്ങളിലെ വിജയം, ബുദ്ധിശക്തി, മംഗല്യപ്രാപ്തി, സന്താനലബ്ധി, ജീവിതവിജയം എന്നിങ്ങനെ സകലവിധ ഐശ്വര്യങ്ങൾക്കും മുരുകനെ പ്രാർത്ഥിച്ചാൽ മതി.അനവധി തത്വങ്ങളാൽ വലയം ചെയ്യപ്പെട്ട ദേവനാണ് സുബ്രഹ്മണ്യൻ. ശിവതേജസ്സിൽ നിന്നും പ്രസരിക്കുന്ന ഊർജ്ജമാണ് സുബ്രഹ്മണ്യസ്വാമിയിൽ ഉൾക്കൊണ്ടിരിക്കുന്നതെന്ന് സങ്കൽപ്പം.
 ചൊവ്വാദോഷത്തിൽപ്പെട്ടുഴലുന്നവരും കുജദശയുടെ കഷ്ടതകളനുഭവിക്കുന്നവരും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലേക്കാണ്. ചൊവ്വാഴ്ചതോറുമുള്ള മുരുക ക്ഷേത്രദർശനം, പൂയം, ഷഷ്ഠി ദിനങ്ങളിലെ വ്രതങ്ങൾ, നാമജപങ്ങൾ, കാവടിയെടുക്കൽ എന്നിവ ചൊവ്വാദശയുടെ കാഠിന്യം കുറയ്ക്കുന്നു.സുബ്രഹ്മണ്യ സ്വാമിയുടെ അഭിഷേക ഫലങ്ങൾ.

1. ജലാഭിഷേകം : മന:ശാന്തിക്ക്
2. മഞ്ഞളാഭിഷേകം : തിന്മ അകറ്റാൻ
3. വാസനദ്രവ്യഭിഷേകം : ആയുസ്സിന്.
4. ചന്ദനാഭിഷേകം : ധനത്തിന്
5. പാലഭിഷേകം : ദീർഘായുസ്സിന്
6. തൈരാഭിഷേകം : സന്താനലബ്ധിക്ക്
7. ശർക്കരാഭിഷേകം : ശത്രുവിജയത്തിന്.
8. എള്ളെണ്ണ അഭിഷേകം : ജീവിത സൗഖ്യത്തിന്.

പ്രധാന മുരുക സന്നിധികൾ

1. പഴനി - പഴനി ആണ്ടവൻ സന്ന്യാസി ബാലന്റെ രൂപത്തിലാണ്. മൂന്നടിയോളം പൊക്കമുള്ള പ്രതിഷ്ഠയിൽ വലത് കൈയ്യിൽ ദണ്ഡ് ഉണ്ട്. കൗപീനമാണ് വേഷം. ആടയാഭരണങ്ങൾ, കിരീടം, വർണ്ണമാലകൾ എന്നിവയൊന്നും വിഗ്രഹത്തിലില്ല. പഴനിയിലെ പഞ്ചാമൃതം പ്രസിദ്ധമാണ്. മുണ്ഡിത ശിരസ്സുള്ള ഭഗവാനെ ദർശിച്ചാൽ ആരോഗ്യമാണ് ഫലം.

2. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - പയ്യന്നൂരിലെ പെരുമാൾ രാജഭാവത്തിലാണ്. താരകാസുരനെ നിഗ്രഹിച്ച ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ശത്രുസംഹാരത്തിനും ജീവിത വിജയത്തിനും പെരുമാൾ ദർശനം ഉത്തമമാകുന്നു.

3. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം - തന്ത്രസമുച്ചയപ്രകാരമുള്ള വർണ്ണനയ്ക്ക് യോജിച്ച തരത്തിലാണ് ഇവിടെ പ്രതിഷ്ഠ. ചതുർബാഹു പ്രതിഷ്ഠയാണ്. ഒരു കൈയ്യിൽ ചക്രായുധവും മറ്റേക്കെയ്യിൽ വേലും ഉണ്ട്. ഇടതു കൈ താഴെ തുടയിൽ വിശ്രമിക്കുകയാണ്. ഹരിപ്പാട്ടെ മുരുകനെ പ്രാർത്ഥിച്ചാൽ ശിവന്റെയും വിഷ്ണുവിന്റെയും പ്രീതി ലഭിക്കും. അലങ്കാര പ്രിയനായ ദേവൻ മന: സന്തോഷം നൽകും.

4. ഉദയനാപുരം - വൈക്കത്തപ്പന്റെ മടിയിലിക്കുന്ന സങ്കൽപ്പമാണ് ഉദയനാപുരത്ത്. പിതാവും പുത്രനും തമ്മിലുള്ള അഗാധവും ഊഷ്മളവും പവിത്രവുമായ ബന്ധത്തിന്റെ സത്തയാണ് ഇവിടെ കുടികൊള്ളുന്നത്. പിതൃ- പുത്ര ബന്ധം ദൃഢമാകാൻ ഉദയനാപുരത്തെ ദർശനം ഉത്തമമാണ്.

5. ഉള്ളൂരിലെയും പന്മനയിലെയും ബാലമുരുകൻ - രണ്ട് സ്ഥലത്തും മുരുകൻ ബാലസ്വരൂപത്തിലാണ്. ഗുരുത്വവും ബുദ്ധിയും വർദ്ധിക്കാൻ ഇവിടുത്തെ ദർശനം ഉത്തമം.

6. പെരളശ്ശേരി - നാഗാരാധനയ്ക്കാണ് ഇവിടെ പ്രാധാന്യം. സർപ്പദോഷങ്ങൾ അകലാൻ പെരളശ്ശേരി മുരുകനെ ദർശിച്ചാൽ മതി. ത്വക്ക് രോഗം മാറാരോഗം എന്നിവ മാറാൻ പെരളശ്ശേരി സ്വമിയെ ഭജിക്കുന്നത് നല്ലതാണ്.

7. കിടങ്ങൂരും കൊടുമ്പിലും - കൊടുമ്പിലെ സ്വാമിയെ കണ്ടാൽ പഴനിയിൽ പോയതിന്റെ പാതി ഫലം ലഭിക്കും എന്നാണ് വിശ്വാസം.

കാവടിയാട്ടവും ഷഷ്ഠിയും മുരുക പ്രീതിക്കുള്ള പ്രധാന വഴിപാടുകളാണ്. ശൂരപത്മനുമായി മുരുകൻ യുദ്ധം ചെയ്തപ്പോൾ മാതാവ് പാർവ്വതി ദേവി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠി.

അരളിപ്പൂവാണ് സ്വാമിക്ക് ഏറെ പ്രിയങ്കരം. മഞ്ഞ, ചുവപ്പ് അരളികൾ മഞ്ഞച്ചെമ്പകം എന്നിവയും മുരുക പ്രീതിക്ക് പ്രധാനമാണ്.

സുബ്രഹ്മണ്യ സ്വാമിക്ക് ആറു തവണയാണ് പ്രദക്ഷിണം. 

ചൊവ്വാ ദോഷം ഉള്ളവർ ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യ സ്വാമിയെ ദർശിക്കുന്നത് നല്ലതാണ്. 
വള്ളിസമേതനായ സ്വാമിയെ കണ്ടാൽ വിവാഹ തടസ്സം നീങ്ങും.

ഗ്രഹദോഷങ്ങൾ അകലാനും ജീവിതം ശ്രേയസ്കരമാക്കാനും താഴെ കൊടുത്തിരിക്കുന്ന സുബ്രഹ്മണ്യ മന്ത്രം ഉത്തമമാണ്.

'' ഷഡാനനം കുങ്കുമരക്ത വർണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ "

'' ഭക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭജേഹം കുക്കുട ധ്വജം " 

'' ആശ്ചര്യ വീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി."

" സ്കന്ദായ കാർത്തികേയായ
പാർവ്വതീ നന്ദനായ ച
മാഹാദേവ കുമാരായ
സുബ്രഹ്മണ്യായതേ നമ: "

Friday, 23 June 2023

നേട്ടമായി മാറുന്ന അമേരിക്കൻ സന്ദർശനം

നേട്ടമായി മാറുന്ന അമേരിക്കൻ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം യു.എസ് സ ദർശനം ചരിത്രസംഭവമായി മാറുകയാണ്. വെറുമൊരു സൗഹൃദത്തിന്റെ ഔപചാരികതകൾക്കപ്പുറം ഇരുരാജ്യ ങ്ങൾക്കും വിവിധ മേഖലകളിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമായ ഒരു സന്ദർശനം തന്നെയാണ് പ്രധാന മന്ത്രി നടത്തിയിരിക്കുന്നത്. ആഗോളരാഷ്ട്രീയത്തിന്റെ മാറുന്ന സമവാക്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് രൂപപ്പെടുത്തിയ ഒന്നാണ് ഈ സന്ദർശനമെന്ന വിദഗ് മദ്ധരുടെ വിലയിരുത്തൽ തികച്ചും ശരിയാവുകയാണ് ഇവിടെ എന്നു പറയാം. വൈറ്റ് ഹൗസിലും അമേരിക്കൻ കോൺഗ്രസിലും ഇന്ത്യ എല്ലാ രീതിയിലും ഒരു വൻ ക്തിയായി കുതിക്കുന്നുവെന്ന തോന്നൽ സംജാതമാ ക്കാൻ കഴിഞ്ഞുവെന്നതാണ് നയതന്ത്രപരമായ ഏറ്റവും മികച്ച നേട്ടം, അതുമാത്രമല്ല. അമേരിക്ക ഇതുവരെ മറ്റ് രാജ്യങ്ങൾക്കൊന്നും കൈമാറാത്ത ജെറ്റ് എനർജി സാ ങ്കേതികവിദ്യ ഇന്ത്യയിൽ ഉടൻ സ്ഥാപിക്കാൻ പോകുന്ന സെമികണ്ടക്ടർ ഗവേഷണ കേന്ദ്രം, മൈക്രോചിപ്പ് ഫാ റി, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതിക്ക് ലഭിക്കുന്ന സാങ്കേതിക സഹകരണം എന്നീ വയൊക്കെ ഇന്ത്യയ്ക്ക് ലഭിക്കുന്ന മികച്ച സമ്മാനങ്ങൾ തന്നെയാണ് ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം വഴി ഇത്തരത്തിലുള്ള ലോക നിലവാരത്തിലെ നേട്ടങ്ങൾ ഒറ്റയടിക്ക് നമ്മുടെ രാജ്യത്തിന് സ്വന്തമാകുന്നുവെന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. ഇതിനേക്കാലപരി ലോകം ശാക്തികചേരിയിൽ ഇന്ത്യയുടെ സ്ഥാനം വളരെ ഉയർന്നതാണെന്ന തോന്നൽ ചരിത്രത്തിലാധ്യമായി അമേ രിക്കയ്ക്ക് ബോധ്യപ്പെടുന്നുവെന്നതാണ് സ്മരണീയമായ മറ്റൊരു പ്രത്യേകത. ഏഷ്യൻ ഭൂഖണ്ഡത്തിൽ ചൈനയ്ക്ക് ശരിയായ ബദൽ ഇന്ത്യ മാത്രമാണെന്ന തിരിച്ചറിവ് അമേരി ക്കയ്ക്ക് ഇന്ത്യയോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചിരിക്കുന്നു. ഇനി വെറുമൊരു ജൂനിയർ പങ്കാളിയായി മാത്രം എല്ലാ കാര്യങ്ങളിലും ഇന്ത്യയെ കരുതുന്നത് ബുദ്ധിപരമായ നി ക്കമായിരിക്കില്ലായെന്നത് ബൈഡൻ തിരിച്ചറിയുന്നതാണ് മറ്റൊരു സവിശേഷത. ഭാവി ലോകത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യാ മുന്നേറ്റത്തിൽ അമേരിക്കയ്ക്ക് സുര ക്ഷിതമായി കൈകൊടുക്കാൻ കഴിയുന്ന ഏക രാജ്യം ഇന്ത്യയാണെന്ന് അമേരിക്കൻ കോൺഗ്രസ് ഒന്നടകം തിരിച്ചറിയുന്നുണ്ട്. അതേസമയം, ഇത്തരമൊരു സന്ദർഭ ത്തിൽ അമേരിക്കയുമായുള്ള ബന്ധം ഒന്നുകൂടി ശക്തി പ്പെടുത്തേണ്ട സാഹചര്യം ഇന്ത്യയും നേരിടുന്നുണ്ട്. സ്ഥിരമായി അലോസരം സൃഷ്ടിക്കുന്ന ചൈന എന്നൊരു ശത്രുരാജ്യവുമായി നാം അതിർത്തി പങ്കിടുന്നതിനാൽ പ്രബലനും കരുത്തനുമായ ഒരു സുഹൃത്തിന്റെ സഹായം നമ്മുടെ രാജ്യത്തിനും അനിവാര്യമാണ്. എന്നാൽ വെറുതെ കുറച്ച് വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രം ഉരുതിരിയുന്ന ഒരു സൗഹൃദമല്ല. കേന്ദ്രസർക്കാർ ഇക്കാ ര്യത്തിൽ വിഭാവനം ചെയ്യുന്നത്. തുല്യപങ്കാളിത്തം നാവ കാപ്പെടാവുന്ന വ്യവസ്ഥകൾ വച്ച് കൊണ്ട് മാത്രമാണ് അമേരിക്കയുമായി ഇന്ത്യ സുഹൃദ്ബന്ധം അരക്കിട്ടുറപ്പി ക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ വി നയ രൂപീകരണങ്ങളിലോ അഭിപ്രായ സ്വാതന്ത്ര്യത്തിലോ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലോ വിദേശവ്യാപാര കരാറുകളിലോ ഒരുതരിമ്പും സ്വാധീനമോ സമ്മർദ്ദമോ അമേരിക്കയ്ക്ക് ചെലുത്താൻ സാധ്യമല്ലാത്തവിധമുള്ള ഈ പുതിയ നയതന്തരിതി ആവിഷ്ക്കരിച്ചിരിക്കുന്നതിന്റെ ക്രെഡിറ്റ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ പോലു ഈ വിദഗ്ധർക്കും കൂടി അവകാശപ്പെടാവുന്ന നേട്ടമാണ് രാജ്യത്തിന്റെ ചിരകാല സുഹൃത്തായ റഷ്യയുമായി മികച്ച ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ എതിർശക്തിക ചേരിയിലെ ഒരു പ്രമുഖ രാഷ്ട്രവുമായി ഊഷ്മളമായ ബന്ധം നമുക്ക് നിലനിർത്താനാകുന്നത് ഭാവികാലത്തിൽ വളരെ ഗുണം ചെയ്യുന്ന കാര്യം തന്നെയാണ് എന്തായാ ലും ഈ വിദേശപര്യടനത്തിലൂടെ പ്രധാനമന്ത്രി എന്ന നിലയിൽ മോദി അത് ഇന്ത്യയിലും തന്റെ രാഷ്ട്രീയ നേട്ട മായി ഉയർത്തിക്കാണിക്കും എന്ന പ്രതിപക്ഷത്തിന്റെ ഭയം അസ്ഥാനത്തല്ലെങ്കിലും ലോകം പതിവിൽ കൂടുതൽ പരിഗണനയും ശ്രദ്ധയും ഇന്ത്യയ്ക്ക് നൽകുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനുപുറമെ അതിർത്തി കടന്നെത്തു ന ഭീകരവാദത്തെ ഫലപ്രദമായി പ്രതിരോധിക്കണമെ കിൽ അമേരിക്കയെ പോലുള്ള ഒരു സൈനികശക്തിയുടെ സഹകരണം പലപ്പോഴും ഇന്ത്യയ്ക്ക് ആവശ്യമായി വരു ന്നു. ഇത്തരമൊരു സാഹചര്യത്തിൽ പാക്കിസ്ഥാനെ പോ ലുള്ളയുള്ള രാജ്യങ്ങൾക്ക് പരോക്ഷമായി കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ മുന്നറിയിപ്പുകൂടെയായി ഈ സന്ദർശനം മാറുന്നുണ്ട്. തീർച്ചയായും എല്ലാ തരത്തിലും രാജ്യത്തിന് നേട്ടമായി മാറ്റുകതന്നെയാണ് ഇത്തവണത്തെ പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം,

ചാത്തന്നൂരിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

ചാത്തന്നൂരിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം
ചാത്തന്നൂർ : ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ചാത്തന്നൂരിൽ ദക്ഷിണമേഖല പ്രസിഡന്റ്‌ കെ. സോമൻ ഉത്ഘാടനം ചെയ്തു ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ ശ്യാംപ്രവീൺ അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ അനിൽകുമാർ,
സംസ്ഥാന സമിതി അംഗം വെറ്റമുക്ക് സോമൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ. ജി. കൃഷ്ണ, രഞ്ജിത്ത്,വൈസ് പ്രസിഡന്റ്‌ പ്രതീഷ് ചാത്തന്നൂർ, ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ 
രാജൻപിള്ള, എന്നിവർ സംസാരിച്ചു.
ഫോട്ടോ: ദക്ഷിണമേഖല പ്രസിഡന്റ്‌ കെ. സോമൻ കെ. സോമൻ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ഉത്ഘാടനം ചെയ്യുന്നു.

സ്വന്തം സഥാപനത്തിൽ കൺമുൻപിലുള്ള മാലിന്യം പോലും നീക്കംചെയ്യാത്തവരാണ്ശുചിത്വബോധവൽക്കരണവുമായി തങ്ങളുടെ വീടുകളിലേക്ക് വരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.


ചാത്തന്നൂർ : സ്വന്തം സഥാപനത്തിൽ കൺമുൻപിലുള്ള മാലിന്യം പോലും നീക്കംചെയ്യാത്തവരാണ്ശുചിത്വബോധവൽക്കരണവുമായി തങ്ങളുടെ വീടുകളിലേക്ക് വരുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ചാത്തന്നൂർ പഞ്ചായത്തിന്റെ പിറക് വശത്ത് 
ഇടതൂർന്ന് വളരുന്ന കാടുകൾ കൊതുകുകളുടെ താവളമാകുന്നു. ഇതിനു പുറമേയാണ് അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ.പഞ്ചായത്ത്‌ കാര്യാലയത്തിന്റെ കണ്മുന്നിൽ ദേശിയപാതയിൽ വെള്ളകെട്ട്.ഇ വെള്ളകെട്ടിന് മുന്നിലൂടെയാണ് പഞ്ചായത്തിലെ മുഴുവൻ മെബർമാരും ഉദ്യോഗസ്ഥരും യാത്ര ചെയ്യുന്നത് എന്നിട്ടും ഇവർ ഇതൊന്നും കണ്ട മട്ടില്ല.
നാട് പനി ഭീഷണിയുടെ നിഴലിലായിരിക്കെ അധികൃതരുടെ അനാസ്ഥയാണ്  ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ ദുരവസ്‌ഥയ്ക്ക് കാരണം.പഞ്ചായത്തിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക്
നിന്നു തന്നെ രോഗം പകരുന്ന സ്ഥിതിയാണ് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ലക്ഷങ്ങൾ പൊടിപൊടിച്ചു മഴകാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ചാത്തന്നൂർ പഞ്ചായത്തിന്റെ 
കാര്യാലയത്തിലെത്തുന്നവർക്ക് 
 ബോധ്യമാകും ഇവിടെയുള്ള ആരോഗ്യ പ്രവർത്തകരുടെ വാക്കും പ്രവൃത്തിയും വേറെയാണെന്ന്. പാതി തുറന്നിട്ട നിലയിലാണ് ഇവിടെയുള്ള ശുചിമുറികളുടെ മലിനജല ടാങ്ക്. പരിസരമാകെ കാടുമൂടി, വള്ളിപ്പടർപ്പുകൾ പഞ്ചായത്തിന്റെ ചുവരുകളിലേക്കും പടർന്നു തുടങ്ങി. കൊതുകകൾക്കു വിഹരിക്കാൻ ഇതിൽപ്പരം എന്തുവേണം..?
നാടുനീളെ മഴക്കാല
പൂർവ ശുചീകരണത്തെപ്പറ്റിയും കൊതുകു നിർമാർജനത്തെപ്പറ്റിയും ബോധവൽക്കരണം നടത്തുന്ന പഞ്ചായത്ത്‌ അധികൃതരോട് നാട്ടുകാരുടെ അഭ്യർഥനയാണ്...വൃത്തിയുടെ കാര്യം സ്വന്തം പഞ്ചായത്തിൽ 
നിന്നു തന്നെയല്ലേ തുടങ്ങേണ്ടത്..?

ഫോട്ടോ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മുന്നിൽ ദേശിയപാതയോരത്തെ വെള്ളകെട്ട്
ഫോട്ടോ :ചാത്തന്നൂർ പഞ്ചായത്ത്‌ കാര്യാലയത്തിന് സമീപത്തെ കാട് 



Wednesday, 21 June 2023

സുവർണ്ണ ഭാരത് മൈക്രോ ഫിനാൻസ് - പരവൂർ അക്ഷയ നിധി ലിമിറ്റഡ് - ജന്മഭൂമി അമൃതം മലയാളം പദ്ധതി

സുവർണ്ണ ഭാരത് മൈക്രോ ഫിനാൻസ് - പരവൂർ അക്ഷയ നിധി ലിമിറ്റഡ് - ജന്മഭൂമി അമൃതം മലയാളം പദ്ധതി എസ് എൻ വി ഗേൾസ് സ്കൂളിൽ തുടങ്ങി.

പരവൂർ : സുവർണ്ണ ഭാരത് മൈക്രോ ഫിനാൻസ് - പരവൂർ അക്ഷയ നിധി ലിമിറ്റഡ് - ജന്മഭൂമി അമൃതം മലയാളം പദ്ധതി പരവൂർ എസ് എൻ വി സ്കൂളിൽ 
ആരംഭിച്ചു. പരവൂർ അക്ഷയ നിധി ലിമിറ്റഡ് എം ഡി. രാജൻ. ജി പത്രം സ്കൂൾ മാനേജർ എസ്. സാജന് കൈമാറി ഉത്ഘാടനം ചെയ്തു.
പരവൂർ അക്ഷയ നിധി ലിമിറ്റഡ് ഡയറക്ടർ ജഗദീഷ് പരവൂർ,സ്കൂൾ ഡയറക്ടർ രാജേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി കർമ്മരാജേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ബിന്ദു. ജെ. ആർ എന്നിവർ സംസാരിച്ചു ജന്മഭൂമി ലേഖകൻ അരുൺസതീശൻ സ്വാഗതവും പരവൂർ ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് നന്ദിയും പറഞ്ഞു.
ഫോട്ടോ: പരവൂർ അക്ഷയ നിധി ലിമിറ്റഡ് എം ഡി. രാജൻ. ജി പത്രം സ്കൂൾ മാനേജർ എസ്. സാജന് കൈമാറി ഉത്ഘാടനം ചെയ്യുന്നു 

Tuesday, 20 June 2023

പരവൂർ - പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍

പരവൂർ - പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍ 

@ഷട്ടറുകളുടെ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ 

പരവൂർ : പരവൂര്‍ പൊഴിക്കര ചീപ്പ് പാലം അപകടാവസ്ഥയില്‍ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു.
മീനാടിലും ഇത്തിക്കരയിലും പരിസര പ്രദേശങ്ങളിലും നെല്‍കൃഷി സംരക്ഷിക്കുന്നതിനായി 1957ലാണ്  പൊഴിക്കരയില്‍ ചീപ്പ് പാലം സ്ഥാപിച്ചത്. വേലിയേറ്റ സമയങ്ങളില്‍ പൊഴിയിലൂടെ ഉപ്പ് വെള്ളം പരവൂര്‍ കായലില്‍ കടക്കുകയും അവ ഇത്തിക്കരയാറ്റിലൂടെ കൃഷിസ്ഥലങ്ങളില്‍ എത്തുകയുമായിരുന്നു.
ഇത്തിക്കരയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷി നശിച്ചുപോയതോടെയാണ് പൊഴിക്കരയില്‍ ചീപ്പ് പാലം നിര്‍മിക്കുവാന്‍ ശ്രമം ആരംഭിച്ചത്. ആധുനിക യന്ത്രസാമഗ്രികള്‍ ഒന്നുമില്ലാത്ത കാലഘട്ടത്തില്‍ മനുഷ്യന്റെ മെയ് കരുത്തു കൊണ്ടാണ് അര കിലോമീറ്റര്‍ ചാലുകീറി ചീപ്പ് പാലം യാഥാര്‍ഥ്യമാക്കിയത്. അറുപത് വര്‍ഷം പിന്നിട്ട പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുക മാത്രമാണ്
ചെയ്തു കൊണ്ടിരുന്നത്.
കടല്‍വെള്ളം കായലിലേക്ക് കയറാതിരിക്കുന്നതിന് ചീപ്പ് പാലത്തില്‍ ഉരുക്ക് ഷട്ടര്‍ സ്ഥാപിച്ച് പ്രത്യേക മോട്ടോറിന്റെ സഹായത്തോടെയാണ് ആദ്യ നാളുകളിൽ നിയന്ത്രണങ്ങള്‍ നടത്തിയിരുന്നത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കൈ കൊണ്ട്് കറക്കിയായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴത്തുകയും ചെയ്തിരുന്നത്. വൈദ്യുതി എത്തിയതോടെ ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. വേലിയേറ്റ സമയത്ത് ഷട്ടര്‍ താഴ്ത്തുകയും വേലിയിറക്ക സമയത്ത് ഷട്ടര്‍ ഉയര്‍ത്തുകയുമാണ് ചെയ്തിരുന്നത്. പിന്നീട് എല്ലാം തകരാറിലായി നശിച്ചതോടെ ഷട്ടർ പുതിയത് സ്ഥാപിക്കാനുള്ള നിർമ്മാണ പ്രവർത്തികൾ എങ്ങും എത്താതെ നിൽക്കുകയാണ്. കനത്ത മഴ പെയ്യുമ്പോള്‍ ഇത്തിക്കരയാറ്റിലൂടെ ഒഴുകി വരുന്ന വെള്ളത്തെ ഷട്ടര്‍ ഉയര്‍ത്തി കടലിലേക്ക് ഒഴുക്കിവിട്ട് പ്രളയത്തില്‍ നിന്ന് തീരദേശങ്ങളെ സംരക്ഷിക്കുകയും ചെയ്യുക പതിവാണ്. 
ഇപ്പോൾ കടലും കായലും ഒരുമിച്ച നിലയിലാണ്. കഴിഞ്ഞ വർഷം പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിനായി പഴയ ഷട്ടറുകൾ മുഴുവൻ മാറ്റിയെങ്കിലും നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. കൈവരികൾ തകർന്ന് പാലവും അപകടവസ്ഥയിലാണ്.
കടലിനെയും കായലിനേയും ബന്ധിപ്പിക്കുന്ന പാലമായതിനാല്‍ സങ്കീര്‍ണമായിരുന്നു പഴയ 
നിര്‍മാണ രീതികള്‍. കരിങ്കല്ലുകൊണ്ടും സുര്‍ക്കിയും മറ്റ്് പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് പാലത്തിന്റെ തുണുകള്‍ നിര്‍മിച്ചിരിക്കുന്നത്. തീരദേശ റോഡായതിനാൽ  ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.  പാറയും മണലും കയറ്റിയ വലിയ വാഹനങ്ങള്‍ കടന്നു പോകുന്നത് പാലത്തിന് സാരമായ തകരാറുകള്‍ക്ക് കാരണമാകുന്നു. സദാ സമയവും ഉപ്പ് കാറ്റ് അടിച്ചു കയറുന്നതോടെ പാലത്തിലെ കോണ്‍ക്രീറ്റ് പ്രതലങ്ങള്‍ അടര്‍ന്നു പോയി ഇരുമ്പ് കമ്പികള്‍ പുറത്തു വന്ന നിലയിലാണ്.കൈവരികൾ പൂർണ്ണമായും തകർന്നടിഞ്ഞു നാട്ടുകാർ മരതടികൾ കെട്ടിവച്ച് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ചെയ്യുന്നത് ഇപ്പോൾ.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് ചീപ്പ് പാലം ഇപ്പോൾ നിർമ്മാണപ്രവർത്തികൾ നടക്കുന്നതും അവരുടെ മേൽനോട്ടത്തിലാണ്.ചീപ്പ് പാലം പണി ഇഴയുകയാണ് അടിയന്തിരമായി പുതിയ ഷട്ടറുകൾ സ്ഥാപിച്ചു കൊണ്ട് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



അക്കാദമികമാസ്റ്റർ പ്ലാൻ ഉദ്ഘാടനവും വിശപ്പുരഹിത വിദ്യാലയ പ്രഖ്യാപനവും

അക്കാദമികമാസ്റ്റർ പ്ലാൻ ഉദ്ഘാടനവും വിശപ്പുരഹിത വിദ്യാലയ പ്രഖ്യാപനവും

ചാത്തന്നൂർ: കോയിപ്പാട് ഗവ എൽ പി എസിൽ വായനോത്സവത്തിന്റെയും  വിശപ്പുരഹിത വിദ്യാലയത്തിന്റെയും ഉദ്ഘാടനം  ജി എസ് ജയലാൽ എം എൽ എ നിർവഹിച്ചു. 2023-24 അധ്യയന വർഷത്തെ ഒന്നാം ടേം കഴിയുമ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓരോ വിഷയങ്ങളിലും ഏത് നിലവാരത്തിൽ എത്തുമെന്നും അവയ്ക്കായി ഒരുക്കുന്ന പ്രവർത്തനങ്ങളും ഉൾപ്പെടുന്ന അക്കാദമിക മാസ്റ്റർ പ്ലാനുകളുടെ നിർവഹണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി ദിജു നിർവഹിച്ചു. തുടർന്ന് അധ്യാപകർ, രക്ഷിതാക്കൾക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ പ്രവർത്തന വിശദാംശം അവതരിപ്പിച്ചു. കോയിപ്പാട് എൽ പി എസിനെ വിശപ്പില്ലാ വിദ്യാലയമാക്കിക്കൊണ്ട് മുഴുവൻ കുട്ടികൾക്കും പ്രഭാത ഭക്ഷണം ഒരുക്കാൻ സാമ്പത്തിക സഹായം നൽകുന്നത്  സ്മൃതികളിൽ ചാത്തന്നൂർ എസ് എൻ കോളേജ് എന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ്. വായനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകസമാഹരണ യജ്ഞത്തിൽ പങ്കു ചേർന്നു കൊണ്ട് വിദ്യാലയ പിന്തുണാ സമിതി അംഗം  സുരേഷ് 50 ലേറെ പുസ്തകങ്ങൾ  സ്കൂൾ ലൈബ്രറിക്ക് നൽകി. പരിപാടിയിൽ പ്രഥമാധ്യാപിക കനകലത എസ്, വാർഡ് മെമ്പർ ഷൈനി ജോയ് , അധ്യാപകരായ സൈജ എസ്, പ്രേമലത, നിധി കൃഷ്ണൻ, ലേജു എസ്, രാജശേഖരൻ, സ്മൃതികളിൽ ചാത്തന്നൂർ എസ് എൻ കോളേജ് പ്രതിനിധികളായ അജിൻ ജോൺസൻ, ഷിബു മനോഹർ  വികസനസമിതി ചെയർമാൻ മോഹൻലാൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: വിശപ്പുരഹിത വിദ്യാലയ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ധനസഹായം "സ്മൃതികളിൽ ചാത്തന്നൂർ എസ് എൻ കോളേജ്" ചെയർപേഴ്സൺ 
അജിൻ ജോൺസൻ നൽകുന്നു.

ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻമേഖലയിൽ കുടിവെള്ളമില്ല. കട്ടച്ചൽ, ആദിച്ചനല്ലൂർ കൈതക്കുഴി,

ചാത്തന്നൂർ : ജല അതോറിറ്റിയുടെ കെടുകാര്യസ്ഥത ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ കിഴക്കൻമേഖലയിൽ കുടിവെള്ളമില്ല. കട്ടച്ചൽ, ആദിച്ചനല്ലൂർ കൈതക്കുഴി, കുമ്മല്ലൂർ ഭാഗങ്ങളിലാണ് 
 വാട്ടർ അതോറിറ്റിയുടെയും  മെയിന്റനൻസ് നടത്തുന്ന കരാറുകാരുടെയും കെടുകാര്യസ്ഥത കൊണ്ട് ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാക്കനി ആവുന്നത്.കുമ്മല്ലൂർ ഭാഗത്ത് നിന്നും ആദിച്ചനല്ലൂർ ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതാണ് ഇവിടേക്ക് കുടിവെള്ളമെത്താതിരിക്കാനുള്ള പ്രധാനകാരണം.ഒന്നരയാഴ്ച മുൻപ് പൊട്ടിയ പൈപ്പ് ശരിയാക്കിയതിന് പിന്നാലെ വീണ്ടും പൊട്ടിയതാണ് വീണ്ടും കുടിവെള്ളം നിലയ്ക്കാനുള്ള പ്രധാനകാരണം. ആദിച്ചനല്ലൂർ പെരുമാൾകുന്ന് കോളനി നിവാസികൾ പൈപ്പ് ലൈനിൽ കൂടി വരുന്ന കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ്. പൈപ്പ് ലൈൻ പൊട്ടിയാൽ ഉടൻ വാൽവ് അടച്ചു ഉദ്യോഗസ്ഥർ സ്ഥലം വിടും പിന്നീട് കരാറുകാർ തോന്നുന്ന സമയത്താണ് ശരിയാക്കുന്നത് ഇതിനൊരു ശാശ്വതമായ പരിഹാരം കണ്ടില്ലായെങ്കിൽ  വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഗ്രാമപഞ്ചായത്ത്‌ അംഗം രഞ്ജു ശ്രീലാൽ പറഞ്ഞു.
ഫോട്ടോ: പൊട്ടിയ സ്ഥലത്ത് നിർമ്മാണപ്രവർത്തികൾക്കായി ഒരാഴ്ചയായി കുഴിയെടുത്തിട്ടിരിക്കുന്നു.

Monday, 19 June 2023

യോഗ സനാതനധർമ്മത്തിലെ ആത്മീയ പാതയാണെന്ന് വിശ്വസിക്കുന്ന ആരാധന. കെ. എസ്

ചാത്തന്നൂർ : യോഗ സനാതനധർമ്മത്തിലെ 
ആത്മീയ പാതയാണെന്ന് വിശ്വസിക്കുന്ന ആരാധന. കെ. എസ്  യോഗ പരിശീലനത്തിലൂടെ മനുഷ്യന്റെ 
 ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിച്ചു കൊണ്ട് 
 ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുമെന്ന് ആരാധന പറയുന്നു. 2000 ജൂൺ മാസത്തിൽ ചാത്തന്നൂർ സീതാറാം ബിൽഡിങ്ങിൽ ശ്രീ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ബേസിക് കോഴ്സിൽ ചേർന്ന് കൊണ്ട് തന്റെ യോഗയുടെയും സത് സംഘിന്റെയും പ്രയാണം ആരംഭിക്കുന്നത്.തുടർന്ന് ചാത്തന്നൂരിലെയും  കൊല്ലം ജില്ലയിളുടനീളം ആർട്ട് ഓഫ് ലീവിങ്ങിന്റെ യോഗയുടെയും പ്രധാന പ്രചാരകയായും മാറുകയായിരുന്നു. തുടർന്ന് ആയിരകണക്കിന് ആൾക്കാർക്ക് സൗജന്യമായി യോഗ പരിശീലനം നൽകി വരികയാണ്. യോഗ പഠനം തുടങ്ങിയ ശേഷമാണ് ആരാധനയുടെ വിവാഹം  വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെ യോഗ പഠനം തുടർന്ന് ഇപ്പോൾ മക്കൾക്കും ഭർത്താവിനും ഒപ്പമാണ് യോഗ അഭ്യാസവും പ്രചാരണവും നടത്തുന്നത് ഒപ്പം സത് സങ്ങും അധ്യാത്മിക പ്രചാരണവും നടത്തുന്നു.
2014ൽ ആയുഷ് മിനിസ്റ്ററുടെ 
യോഗ ഇൻസ്ട്രക്ടർ പരീക്ഷയിൽ പങ്കെടുത്ത് എ -ഗ്രേഡ് ഇൻസ്ട്രക്ടർ
ആയി യോഗ പ്രാണായാമം ധ്യാനം ഒപ്പം ആയുഷ് മിനിസ്റ്ററിയുടെ പ്രചാരകയുമായി മാറി. ആയുഷിന്റെ
ആയുർവേദ ഉത്പന്നങ്ങൾ വിതരണം ചെയ്യുക വഴി ചാത്തന്നൂർ മേഖലയിൽ നിരവധി വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗവും നേടി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

2020-21കാലഘട്ടത്തിൽ ലോകം മുഴുവൻ കൊവിഡ് പടർന്ന് പിടിച്ചപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് സൗജന്യ ഓൺലൈൻ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി ഇപ്പോഴും ഓൺലൈൻ യോഗ ക്ലാസുകൾ തുടരുകയാണ് 
ഒപ്പം തന്നെ വിവിധ അനാതാലയങ്ങളിലും മാനസാരോഗ്യ കേന്ദ്രങ്ങളിലും യോഗയും ധ്യാനവും ഒപ്പം സത് സങ്ങും പകർന്നു നൽകി.
ആർട് ഓഫ് ലൈവിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിയിട്ടുള്ള ആരാധന. കെ. എസ് ചാത്തന്നൂരിന്റെ ഹൃദയ ഭാഗത്ത് ഉയർന്നു വരുന്ന ടെംപിൾ ഓഫ്  നോയളജിന്റെ (ടെമ്പിൾ ഓഫ് നോളേട്ജ് )ന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ് ഇവിടെ ഒരേ സമയം നൂറ് കണക്കിന് ആൾക്കാർക്ക് യോഗ പരിശീലനത്തിനും ആരാധന നടത്തുന്നത്തിനുമുള്ള സൗകര്യം ഉണ്ട്.
നിലവിൽ ആയുഷ് ഉൽപ്പന്നങ്ങളുടെ പ്രചാരകയും യോഗ പരിശീലകയും ഒപ്പം തന്നെ സത് സംഘം നടത്തുന്നതോടൊപ്പം തന്നെ കല്ലുവാതുക്കൽ എം ജി എം, ചാത്തന്നൂർ ക്രിസ്തോസ് മാർത്താമ സ്കൂൾ എന്നിവടങ്ങളുൽ ആയിരകണക്കിന് കുട്ടികളെ യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിപ്പിക്കുന്നു. കഴിഞ്ഞ യോഗ ദിനത്തിൽ തുടർച്ചയായി 108 സൂര്യനമസ്കാരം നടത്തി ശ്രദ്ധ നേടിയിരുന്നു. ചാത്തന്നൂരിലെ ഓരോ വീടുകളിലും എത്തി ആയുർവേദത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു ഒപ്പം യോഗപരിശീലനം നടത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ആരാധന.കെ.എസ് കമ്യിട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും ഉള്ള ആരാധന സോഷ്യൽ വർക്ക് ആന്റ് കൗൺസിലിംഗിൽ ബിരുദവും ഉണ്ട് ഒപ്പം തന്നെ രണ്ടാംവർഷയോഗ നാചുറോപതി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമാണ്. കുമ്മല്ലൂർ കാദംമ്പരിയിൽ വാട്ടർ അതോറിറ്റിയിൽ റിട്ട. എഞ്ഞിനിയർ ആയ എ. സോമരാജന്റെയും സി. തങ്കമണിയുടെയും മകളായ
ആരാധന ഇപ്പോൾ ചാത്തന്നൂരിൽ സ്ഥിരതാമസമാക്കി കൊണ്ട് സനാതന ധർമ്മ പ്രചാരണത്തിന് നേത്രത്വം കൊടുക്കുന്നു കെ എസ് ഇ ബിയിൽ സബ് എഞ്ചിനിയർ ദിലീപ്കുമാർ ആണ് ഭർത്താവ് രണ്ടു മക്കളാണ് മൂത്ത മകൾ നിവേദിത പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മകൻ പ്രത്യുഷ് നാലാം ക്ലാസിൽ പഠിക്കുന്നു.
 

Thursday, 15 June 2023

അന്ത്യ യാത്രയിൽ ഷീലയ്ക്ക് എരിഞ്ഞടങ്ങാൻ പൊതു ശ്മശാനം തന്നെ ശരണം

അന്ത്യ യാത്രയിൽ ഷീലയ്ക്ക് 
എരിഞ്ഞടങ്ങാൻ പൊതു ശ്മശാനം തന്നെ ശരണം

@ സിപിഎം നേതാക്കളുടെ ഇടപെടൽ ഒരു മാതാവിന് ആറടി മണ്ണ് നിഷേധിച്ചു.

കൊട്ടിയം : അവസാനം ഷീല ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റേറിയത്തിൽ എരിഞ്ഞടങ്ങി. സ്വന്തമായി ഭൂമിയുണ്ടായിരുന്ന ഷീല രണ്ട് മക്കളുമായി കഴിഞ്ഞ ഏഴ് വർഷങ്ങളായി 
വാടക വീടുകളിൽ നിന്നും വാടക വീടുകളിൽ മാറി മാറി താമസിച്ചു വരികെയാണ് നാല് ദിവസം മുൻപ്
ആ മാതാവിന് ജീവിത വീഥിയിൽ ഇടറിപ്പോയ സമയം മരണത്തെ പുൽകേണ്ടി വന്നത്.പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മൃതശരീരം ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മരണശേഷം പിതാവ് കൈവശപ്പെടുത്തിയ 
അമ്മയുടെ പേരിലുണ്ടായിരുന്ന ഭൂമിയിൽ തങ്ങൾ കളിച്ചു വളർന്ന വീട്ടിൽ അമ്മയുടെ ചേതനയറ്റ ശരീരം ദഹിപ്പിക്കാൻ ആറടി മണ്ണിനായി പിതാവിന്റെ കാലിൽ വീണ് കരഞ്ഞു മുൻ പ്രമാണവുമായി നിയമപോരാട്ടം നടത്തിയിട്ടും നീതിയും നിയമവും സിപിഎം പ്രവർത്തകനായ പിതാവിന്റെ പക്ഷത്തായപ്പോൾ അമ്മ മരിച്ചു നാലാം ദിവസം  ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റേറിയത്തിച്ചു അമ്മയുടെ സംസ്കാരചടങ്ങുകൾ നടത്തുകയായിരുന്നു. ഷീലയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന ഭൂമി
സ്നേഹവായ്പോടെയുള്ള ജീവിത നാളിൽ ബാങ്കിൽ വായ്പ വയ്ക്കുവാൻ എന്നും കൂട്ടായി കൂടെയുണ്ടാകുമെന്ന വിശ്വാസത്തിൽ തന്റെ ഭർത്താവായ  കൊട്ടിയം തഴുത്തല പി. കെ 
ജംഗ്ഷനിൽ അശ്വതി ഭവനിൽ രാജീവിന്റെ പേരിൽ എഴുതി മാറ്റപ്പെട്ടു.
താളം തെറ്റിയ കുടുംബ ജീവിതത്തിൽ തങ്ങളുടെ അമ്മയുമൊത്ത് വാടക വീട്ടിലേക്ക് മാറപ്പെടേണ്ടി വന്ന ആ മക്കൾക്ക് ഒരേ ഒരു ആഗ്രഹം അമ്മയുടെ ഭൗതിക ദേഹം തങ്ങൾ കളിച്ചു വളർന്ന ആ മണ്ണിൽ അടക്കം ചെയ്യണം എന്നുള്ളത്. പക്ഷേ തന്റെ പേരിലുള്ള വസ്തുവിൽ സ്വന്തം ഭാര്യയുടെ ശരീരം അടക്കം ചെയ്യിക്കില്ല എന്നുള്ള പിതാവിന്റെ വാശിക്ക് മുന്നിൽ നിസ്സഹായതയോടെ വേദനിക്കുന്ന മനസ്സുമായി തങ്ങളുടെ മാതാവിന് അന്ത്യകർമ്മം ചെയ്യാനാവാതെ മൂന്ന് 
 നാൾ ആ മക്കൾക്ക് നിൽക്കേണ്ടി വന്നു. ആദ്യ ദിനം മുതൽ നാട്ടിലെ സിപിഎം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട പൊതുപ്രവർത്തകരും വാർഡ് മെമ്പർമാരും ഒന്നടങ്കം അയാളോട് അപേക്ഷിച്ചു. അയാൾ ചെവി കൊണ്ടില്ല. പിന്നീട്  ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകരുടെ സഹായത്തോടെ മകൻ കൊട്ടിയം പോലീസ് സ്റ്റേഷനിൽ സഹായത്തിനായി അപേക്ഷിച്ചു. അവരും കൈയ്യൊഴിഞ്ഞു. തുടർന്ന് ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നൽകിയ അപേക്ഷയിൻമേൽ അടിയന്തിര നടപടി സ്വീകരിക്കുകയും മാനുഷികപരിഗണന കണക്കിലെടുത്ത് കൊണ്ട് മൃതശരീരം ആ വസ്തുവിൽ തന്നെ സംസ്കരിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുവാനും സഹായം ചെയ്തു നൽകുവാനും കൊട്ടിയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ഇ-മെയിൽ സന്ദേശം അയയ്ക്കുകയും ചെയ്തു. അതിനെ തുടർന്ന് തിരിച്ച് സ്റ്റേഷനിൽ എത്തിയ ആ മകനോടും ബിജെപി പ്രവർത്തകരോടും സ്റ്റേഷനിലെ സി ഐയും  എസ്. ഐയും 
 അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും
ഭർത്താവായ രാജീവിനെ സ്റ്റേഷനിൽ കൂട്ടികൊണ്ട് വരാൻ എസ് ഐയുടെ നേതൃത്വത്തിൽ പോലിസ് ഉദ്യോഗസ്ഥർ പോയിയെങ്കിലും പാർട്ടി ഇടപെടലിൽ പോലിസ് ഉദ്യോഗസ്ഥർ സിപിഎം പ്രവർത്തകൻ കൂടിയായ രാജീവിന് അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ട് ജില്ലാ ഭരണാധികാരികാരികളുടെ ഉത്തരവ് അട്ടിമറിയ്ക്കുകയായിരുന്നു.
സ്വന്തം ഭാര്യയുടെ മൃതശരീരം ഭാര്യയ്ക്ക് സ്വാന്തമായിരുന്ന ആ മണ്ണിൽ സംസ്കരിക്കാൻ വിസമ്മതിച്ച രാജീവ് ഏഴ് സെന്റിൽ നിന്നും രണ്ട് സെന്റ് പാർട്ടിയ്ക്ക് നൽകാമെന്ന ഉറപ്പിന്മേൽ 
രാജീവിനെ 
 സംരക്ഷിക്കുവാനും അവിടെ ഷീലയുടെ സംസ്കരിക്കുന്നത് തടയാനും
സിപിഎം നേതാക്കൾക്ക് 
 മുൻമ്പിൽ ജില്ലാ ഭരണാധികാരികാരികളുടെ ഉത്തരവും 
മാനുഷികമൂല്യങ്ങളും കൊട്ടിയം പോലീസ് അടിയറവുവച്ചു.
ഷീലയുടെ മരണത്തിന് പിന്നാലെ മക്കൾക്ക്  സഹായവുമായി എത്തിയ സിപിഎം നേതാക്കൾക്ക് മുന്നിൽ രാജീവ് തന്റെ ഏഴ് സെന്റ് വസ്തുവിൽ നിന്നും 2 സെന്റ് വസ്തു പാർട്ടിക്ക് വിട്ടു നൽകാം എന്നുള്ള വാഗ്ദാനത്തിന് മുന്നിൽ മൃതശരീരം ആ വസ്തുവിൽ മറവ് ചെയ്യാതിരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയും മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് സംസ്കാരം തടയാൻ വസ്തുവിനുള്ളിൽ നിലയുറപ്പിച്ചു കൊണ്ട്  സിപിഎം നേതാക്കൾ പരസ്യമായി രംഗത്ത്‌ വന്നതും.മനുഷ്യത്വം മരവിച്ച് പോയ സിപിഎം നേതാക്കളുടെ ക്രൂരത നിറഞ്ഞ പ്രവർത്തിയിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.സ്വയം മരണം വരിച്ച ഷീലയുടെയും
ആത്മാവും ജീവിച്ചിരിക്കുന്ന ആ രണ്ട് മക്കളുടെ മനസ്സുകളും   ഒരിക്കലും നിങ്ങളോട് പൊറുക്കാതിരിക്കട്ടെ 
തൃക്കോവിൽവട്ടം 
 ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗമായിരുന്ന ഷീല മക്കൾ :ആശ്വതി ഗിരീഷ്
ചിത്രം1 :ഷീല
ചിത്രം 2:ഷീലയുടെ സംസ്കാരം ആദിച്ചനല്ലൂർ ഗ്യാസ് ക്രിമിറ്റേറിയത്തിൽ നടക്കുന്നു 

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിനെതിരെ ലൈംഗിക പീഡന പരാതി.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തങ്കിലും തുടർ നടപടികളില്ല

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റിനെതിരെ ലൈംഗിക പീഡന പരാതി.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തങ്കിലും തുടർ നടപടികളില്ല

കൊട്ടിയം : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിൻ്റെ ലൈംഗിക പീഡന പരാതിയിൽ പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികളില്ല. കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.നാസറിനെതിരെ കൊട്ടിയം പോലീസാണ് പീഡന പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടി പോലീസിന് നേരിട്ട് നൽകിയ മൊഴിയിലാണ് പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്.എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർദ്ധനയായ പെൺകുട്ടിയുടെ മൊഴിയിൽ തുടർനടപടികളൊന്നും എടുക്കുന്നു എന്ന് മാത്രമല്ല കേസ് അട്ടിമറിയ്ക്കാൻ പോലിസ് ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. കോൺഗ്രസ് നേതൃത്വത്തിലെ ഏതാനം ചിലരും സി പി എമ്മിലെ ചില ഉന്നത നേതാക്കളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണ് കേസ് അട്ടിമറിക്കുന്നതിനിടയാക്കിയതെന്നാണ് ആരോപണം. പീഡനക്കേസിൽ നിന്നും രക്ഷപെടുത്തിയതിന് പ്രത്യുപകരമായി കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ പിന്നോക്കം പോയിയെന്ന ആരോപണമായി കോൺഗ്രസ്‌ പ്രവർത്തകർ ആരോപിക്കുന്നു.
 സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് പ്രഖ്യാപിക്കുന്ന സമരങ്ങൾ പോലും ഇരവിപുരത്ത് അട്ടിമറിയ്ക്കപ്പെടുകയാണ്.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലും ഇത്തരക്കാരുടെ അവിഹിത കൂട്ടുകെട്ടാണ് സി പി.എം. സ്ഥാനാർഥിയായിരുന്ന നൗഷാദിൻ്റെ വലിയ വിജയത്തിന് പിന്നിലെന്നാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്നത്. ജില്ലയിൽ യു.ഡി.എഫ്.സ്ഥാനാർഥിക്ക് ഏറ്റവും കൂടുതൽ വോട്ടുചോർച്ചയുണ്ടായത് ഈ കോൺഗ്രസ് നേതാക്കളുടെ ബൂത്തുകളിലാണ്. നൗഷാദിന് കൂടുതൽ വോട്ടുകൾ ലഭിച്ചതും കൊട്ടിയം, പറക്കുളം, ഉമയനല്ലൂർ, മേവറം ബൂത്തുകളിലാണ് എന്ന് കോൺഗ്രസ്‌ പ്രവർത്തകർ പറയുന്നു.നൗഷാദ് എം എൽ എയും കോൺഗ്രസ്‌ നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടാണ് ഇരവിപുരം നിയോജക മണ്ഡലത്തിൽ കോൺഗ്രസ്‌ പ്രവർത്തനം നിർജീവമകനുള്ള കാരണമെന്ന് കോൺഗ്രസ്‌ നേതാക്കൾ ആരോപിക്കുന്നു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നാസറിനെ മാറ്റണമെന്ന ആവശ്യവുമായി ഡി സി സി പ്രസിഡന്റിനും കെ പി സി സി പ്രസിഡന്റിനും പരാതി നൽകിയിരിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ.

Wednesday, 14 June 2023

കുട്ടിക്കട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 2294-ാം നമ്പർ മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയും ചില ഭരണ സമിതി അംഗങ്ങളും ചേർന്ന് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

കൊട്ടിയം : കുട്ടിക്കട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 2294-ാം നമ്പർ മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയും ചില ഭരണ സമിതി അംഗങ്ങളും ചേർന്ന് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി. ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനും ബാങ്ക് സെക്രട്ടറിയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളില്ല. നടപടികളെടുക്കാതെ സഹകരണസംഘം ജോയിൻ്റ് രജിസ്റ്റാർ റിcപ്പാർട്ട് പൂഴ്ത്തിയതോടെ ബാങ്കിൻ്റെ നഷ്ടം കോടികളായി മാറി.
                                      തുശ്ചമായ വിലയ്ക്കു വാങ്ങിയ ചതുപ്പ് ഭൂമി വ്യാജ വാല്യുവേഷൻ റിപ്പോർട്ടുണ്ടാക്കി ബാങ്കിൽ ഈട് വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു പരാതി. ബാങ്ക് സെക്രട്ടറിയും സി പി എം അക്കരത്തോടം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണൻ തൻ്റെ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകുകയായിരുന്നു. സെക്രട്ടറിയുടെ ഭാര്യ  നിഷ, ഭാര്യ സഹോദരൻ ഡി വൈ എഫ് ഐ മയ്യനാട് മേഖല സെക്രട്ടറിയും സി പി എം മയ്യനാട് ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.രവി രാജ്, ഇവരുടെ ബന്ധു സി.ഗീത എന്നിവർ ചേർന്ന് ചതുപ്പ് ഭൂമി ഈട് വച്ച് വായ്‌പയെടുത്തതിൻ്റെ ബാധ്യത 5496408 രൂപയോളമുണ്ട്.ഇതിനൊപ്പമുള്ള ബാക്കി ചതുപ്പ് ഈട് വച്ച് സുനിൽകുമാർ, അഭിനന്ദ്, നീന, പ്രമോദ് കുമാർ എന്നിവർഎടുത്ത വായ്പയുടെ ബാധ്യത 64,07688 രൂപയായി വർദ്ധിച്ചു.
                                                                 സംഘം സെക്രട്ടറിയും ഏതാനും ഭരണ സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വായ്പ തട്ടിപ്പ് കണ്ടെത്തി ജന്മഭൂമി 
വാർത്ത പ്രസിദ്ധീകരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു.ഇതിനെ തുടർന്ന്  അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ 2021 സെപ്റ്റംബർ 15 നാണ് ഉത്തരവായത്. സഹകരണ സംഘം അസി. രജിസ്ട്രാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെപെക്ടർ എം.ജി.അരുൺ ആണ് കേരള സഹകരണ നിയമവകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തിയത്.സർക്കാർ രേഖകളിൽ വെറ്റ്ലാലാൻ്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈട് വച്ച് വ്യാജവാലുവേഷൻ റിപ്പോർട്ടിലൂടെ അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജാമ്യ വസ്തുവിന് ഒരു ആറിന് 2855 രൂപ വിലയുള്ളതും ഫെയർ വാല്യൂ നിരക്ക് വെറ്റ്ലാലാൻ്റിന് ഒരു ആർ ന് 40000 രൂപ സർക്കാർ നിശ്ചയിച്ചിട്ടുള്ളതുമാണ്.ഈ വസ്തുവിന് ഒരു ആർ ന് 9.76 ലക്ഷം വിലവച്ച് 92 ലക്ഷത്തിൻ്റെ കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പാർട്ടിലാണ് സെക്രട്ടറിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമായി 2018 ജനുവരി 25ന് കൂടിയ ഭരണസമിതി വായ്പ അനുവദിച്ചത്.ഇതിനൊപ്പം ചേർന്നു കിടക്കുന്ന ബാക്കി വസ്തുവിന് 1.12 ആർ വസ്തുവിന് 12 .50 ലക്ഷം കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പോർട്ടിൽ 2017 ഒക്ടോബർ 31 ന് കൂടിയ ഭരണസമിതി നാലുപേർക്കായി വായ്പ നൽകിയത്.
                                         ബന്ധുക്കളുടെ പേരിൽ വായ്പ അനുവദിച്ചെങ്കിലും തുക സെക്രട്ടറിയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും ഈ തുക മയ്യനാട് ആർ.സി. ബാങ്കിൽ നിന്നും മാറ്റിയെടുത്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.
രാധാകൃഷ്ണൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും വായ്പ അനുവദിക്കുന്നതിന് സംഘം ഭരണ സമിതിയുമായി ചേർന്ന് ജാമ്യ വസ്തുവിന് അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് വായ്പ എടുക്കുന്നതിന് സഹായിച്ചിട്ടുള്ളതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരനായിരിക്കെ സംഘത്തിൽ നിന്നും ക്രമപ്രകാരമല്ലാതെ വായ്പ എടുക്കുന്നതിന് കൂട്ടുനിന്നതിനാൽ സെക്രട്ടറി രാധാകൃഷ്ണനെതിരെ തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ.

കൊട്ടിയം രാസ ലഹരിയുടെ ഹബ്ബ്പല കേന്ദ്രങ്ങളും നിരീക്ഷണത്തിൽ

കൊട്ടിയം രാസ ലഹരിയുടെ ഹബ്ബ്
പല കേന്ദ്രങ്ങളും നിരീക്ഷണത്തിൽ

കൊട്ടിയം : രാസ ലഹരിക്കടിമകളായ യുവാക്കളുടെ ഹബ്ബായി കൊട്ടിയം. മാരക രാസ ലഹരിയായ എം.ടി.എം.എ.യാണ് താരം. കൈവശം ഒളിപ്പിച്ചു കടത്തുന്നതിനും സൂക്ഷിക്കുന്നതിനും സൗകര്യപ്രദമെന്നത് കാരണം ക്യാരിയർമാരുടെ എണ്ണവും കൂടുകയാണ്.മല്ലിഗ്രാമിൻ്റെ ഒരംശമുണ്ടെങ്കിൽ മണിക്കൂറുകളോളം നീളുന്ന ഉന്മാദ ലഹരിയാണ് ഇത് നൽകുന്നത്.മാരകമായ പാർശ്വഫലമാണെങ്കിലും വരുംവരായ്മകളൊന്നും ആലോചിക്കാതെയാണ് യുവത ഇതിൻ്റെ അടിമകളാകുന്നതെന്ന്  എക്സൈസ് 
അധികാരികൾ തന്നെ പറയുന്നു. എക്സൈസും പോലീസും ഒക്കെ ഇതിനെതിരെ ബോധവൽക്കരണവും പരിശോധനയും ഒക്കെ ശക്തമാക്കിയെങ്കിലും എം ഡി എം എയുടെ ഒഴുക്ക് തുടരുകയാണ്.വളരെ ചെറിയ അളവിൽ കടത്തികൊണ്ടു വരുന്ന രാസ ലഹരിയ്ക്ക് തന്നെ ലക്ഷങ്ങളുടെ വില വരും.നിരവധി കളറുകളിലാണ് എം ഡി എം എ ലഭിക്കുക. പിങ്കിനാണ് ഏറെ ഡിമാണ്ട്.കൽക്കണ്ട് രൂപത്തിലുള്ള ചെറിയ കഷണങ്ങൾ നോട്ടിനുള്ളിൽ വച്ച് ഞെരടി പൊടിച്ച് മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് ഏറെ പേരും. നേരിട്ട് തലച്ചോറിനെ വരെ ബാധിക്കുന്ന മാരകമായ പാർശ്വഫലങ്ങളാണ് ഇതു കാരണമുണ്ടാകുക.
                                               കൊട്ടിയത്ത് വിൽപ്പന നടത്താൻ ബാംഗ്ലൂരിൽ നിന്നും 55 ഗ്രാമോളം എം ഡി എം എ കടത്തികൊണ്ടു വന്നതിന് പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെയും കോടതി റിമാണ്ടു ചെയ്തു. കൊട്ടിയംപറക്കുളം സ്വദേശി മൺസൂർ റഹിം, മങ്ങാട് മുന്തോളിമുക്ക്  നിഖിൽ സുരേഷ് എന്നിവരാണ് റിമാണ്ടിലായത്. കൂടുതൽ അന്വേഷണത്തിന് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിൻ്റെ നീക്കം. പിടിച്ചെടുത്ത എം ഡി എം എ യുടെ സാംപിൾ കെമിക്കൽ സയൻസ് ലാബിൽ അയച്ച് പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അറസ്റ്റിലായ മൻസൂർ പോത്ത് കച്ചവടത്തിനൊപ്പം രാസലഹരിയുടെ വിൽപ്പനക്കാരനാണന്നും പോലീസ് പറയുന്നു.എന്നാൽ ഇയാൾ ആദ്യമായാണ് ബാംഗ്ലൂരിൽ നിന്നും എം ഡി എം എ കടത്തികൊണ്ടു വന്നതെന്നാണ് വിവരം. പെൺസുഹൃത്തിൻ്റെ സഹായത്തോടെയാണ് നിഖിൽ ബാംഗ്ലൂരിൽ നിന്നും എം ഡി എം എ സംഘടിപ്പിച്ചു കടത്തികൊണ്ടു വന്നത്. ഇയാൾ രണ്ടാം പ്രാവശ്യമാണ് ബാംഗ്ലൂരിൽ നിന്നും എം ഡി എം എ കൊണ്ടുവന്നതെന്ന് കണ്ടെത്തി. ഇവരെപ്പോലെ നിരവധി സംഘങ്ങളുണ്ടെന്നാണ് വിവരം. പക്ഷേ ഇത്തരക്കാരെ മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലെ പിടികൂടാനാകു.കൊട്ടിയത്ത് നിരവധി കേന്ദ്രങ്ങൾ അധികൃതരുടെ നിരീക്ഷണത്തിലാണ്

ആദിച്ചനല്ലൂരിലെ വഴിയിടം വഴിയാധാരമായി

ആദിച്ചനല്ലൂരിലെ വഴിയിടം വഴിയാധാരമായി

ചാത്തന്നൂർ : ആദിച്ചനല്ലൂരിലെ വഴിയിടം വഴിയാധാരമായി  ടേക്ക് എ ബ്രേക്ക് വഴിയിട പദ്ധതിയിൽ നിർമ്മിച്ച കെട്ടിടമാണ് കാട് മൂടി സാമൂഹ്യ വിരുദ്ധരുടെ താവളമായി ഉപയോഗ ശൂന്യമായി കിടക്കുന്നത്.
 വാഹന യാത്രക്കാർക്ക് ആവശ്യത്തിനു ശുചിമുറിയില്ലെന്ന പരാതിക്കു പരിഹാരമായാണു തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ശുചിത്വമിഷൻ ഫണ്ടും ഉപയോഗിച്ചു പദ്ധതി നടപ്പാക്കത് ഇത്തിക്കര - ഓയൂർ റോഡിൽ കുമ്മല്ലൂരിലാണ് വഴിയിടം സ്ഥാപിച്ചിട്ടുള്ളത് ഉത്ഘാടനം നടത്തിയത് അല്ലാതെ നാളിതുവരെ ആരും കയറിയിട്ടില്ലാ എന്ന് നാട്ടുകാർ പറയുന്നു. രാത്രിയായാൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധയുടെയും താവളമാണിവിടെ. ശുചിമുറി കൂടാതെ 
കേന്ദ്രത്തോടു ചേർന്നു കോഫി ഷോപ്പ്, വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർമിക്കാൻ  കഴിയുമെന്നിരിക്കെ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ആളില്ലാതെ അടഞ്ഞുകിടക്കുകയാണ്.ജനതിരക്കേറിയ റോഡിൽ കെട്ടിടം നോക്കാനാളില്ലാത്തത് മൂലം  നശിച്ചു തുടങ്ങിയിരിക്കുകയാണ് അടിയന്തിരമായി കെട്ടിടത്തിന്റെ നാല് ചുറ്റുമുള്ള കാട് വൃത്തിയാക്കി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കി തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം :കാട് പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടം 

Tuesday, 13 June 2023

തിങ്കളാഴ്ച വ്രതം ഐത്യഹം

#തിങ്കളാഴ്ച വ്രതം എെതിഹ്യം*

തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതക
പ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

*അനുഷ്ടിക്കേണ്ട വിധം*

തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

*ശിവഭജനം*

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
‘നമ:ശിവായ ശിവായ നമ:’ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

Sunday, 11 June 2023

എങ്ങനെ ശേഖരിക്കും വീടുകളിലെ മെഡിക്കൽ മാലിന്യം: എങ്ങനെ ശേഖരിക്കും വീടുകളിലെ മെഡിക്കൽ മാലിന്യം

മെഡിക്കൽ മാലിന്യം തെരുവോരത്ത് കൈ മലർത്തി അധികൃതർ 

@ എങ്ങനെ ശേഖരിക്കും വീടുകളിലെ മെഡിക്കൽ മാലിന്യം
   
കൊല്ലം : വീടുകളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കാൻ പദ്ധതിയില്ലാത്തത് മൂലം തെരുവോരങ്ങളിൽ മെഡിക്കൽ മാലിന്യം കുന്ന് കൂടുന്നു. ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്ന ഇൻസുലീൻ സിറിഞ്ചു അടക്കമുള്ള മെഡിക്കൽ മാലിന്യമാണ് റോഡ് സൈഡിൽ ഉപേക്ഷിക്കുന്നത്.
നിലവിൽ സിറിഞ്ച്, കോട്ടൺ, ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമാണ് വീടുകളിൽനിന്ന് ഒഴിവാക്കുന്നത്. വീട്ടുവളപ്പിൽ കത്തിക്കുന്നവരുമുണ്ട്. കിടപ്പുരോഗികളുള്ള വീടുകളിലും ഫ്ളാറ്റുകളിലും മെഡിക്കൽ മാലിന്യം ശേഖരിക്കാൻ നിലവിൽ ശാസ്ത്രീയമായ സംവിധാനവും ഇല്ല 
മെഡിക്കൽ മാലിന്യങ്ങൾ നിശ്ചിത സമയത്തിൽ കൂടുതൽ ശേഖരിച്ചുവെക്കാൻ സാധിക്കില്ല എന്ന്
മാത്രമല്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഇത്തരം സംഭരണ സംവിധാനങ്ങളുമില്ല. 
ഹരിതസേന വഴി മെഡിക്കൽ മാലിന്യം ശേഖരിച്ചാൽ തന്നെ ശേഖരിക്കുന്ന മാലിന്യം താത്‌കാലികമായി എവിടെ സൂക്ഷിക്കുമെന്നകാര്യത്തിൽ വ്യക്തതവേണമെന്നാണ് തദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ആവശ്യം.
മെഡിക്കൽ മാലിന്യം സംമ്പരിക്കാനും സംസ്കരണം നടത്തുവാനും 
സംവിധാനം വേണമെന്നാണ്
തദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ 
ആവശ്യം. എല്ലാ ദിവസവും മാലിന്യമെടുത്ത് ശേഖരണകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അങ്ങനെ ശേഖരിച്ചാൽ തന്നെ ഇതിന് പ്രത്യേക ഫീസ് ഈടാക്കണോ എന്നതിലും സർക്കാർ നിർദേശം വന്നിട്ടില്ല. അത് കൊണ്ട് തന്നെ മെഡിക്കൽ മാ
ലിന്യം സംഭരിക്കാൻ തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നോട്ട് വരുന്നതുമില്ല.മെഡിക്കൽ മാലിന്യം സംഭരിച്ചാൽ തന്നെ 
പ്രത്യേകം യൂസർ ഫീ പിരിക്കാമെന്ന നിലപാടാണ് തദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കുള്ളത്.
മെഡിക്കൽ മാലിന്യം സംസ്കരിക്കാനുള്ള ആധുനിക പ്ലാന്റുകൾ ജില്ലകൾ തോറും ഉണ്ടാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.  




രാവിലെ ഓർഡിനറി ബസ് സർവീസില്ല : പാരിപ്പള്ളിയിൽനിന്ന്‌ കൊട്ടിയം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു

ഓർഡിനറി ബസ് സർവീസില്ല : പാരിപ്പള്ളിയിൽനിന്ന്‌ കൊട്ടിയം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുന്നു

ചാത്തന്നൂർ: ദേശീയപാതയിൽ പാരിപ്പള്ളിക്കും കൊട്ടിയം ജങ്ഷനുമിടയിൽ രാവിലെ കെ എസ് ആർ ടി സി ഓർഡിനറി സർവീസില്ലാത്തത് വിദ്യാർത്ഥികൾ അടക്കമുള്ള 
യാത്രക്കാരെ വലയ്ക്കുന്നു. യാത്രക്കാർ ഏറെയുള്ള സമയങ്ങളായ രാവിലെയും വൈകീട്ടുമാണ് യാത്രാക്ലേശം അനുഭവപ്പെടുന്നത്. രാവിലെ ആറുമുതൽ പത്തുവരെയുള്ള സമയത്ത് ഓർഡിനറി ബസ് ഒന്നുംതന്നെ സർവീസ് നടത്താത്തതാണ് ഈ മേഖലയിൽ യാത്രാദുരിതം രൂക്ഷമാക്കുന്നത്.

പാരിപ്പള്ളി, തെറ്റിക്കുഴി, ശ്രീരാമപുരം, കല്ലുവാതുക്കൽ, പാറ ജങ്ഷൻ, കുരിശിൻമൂട്, കാപ്പെക്സ് ജങ്ഷൻ, ശീമാട്ടി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ ജോലിക്കായി ചാത്തന്നൂർ, കൊട്ടിയം ഭാഗത്തേക്ക് പോകുന്നതിനായി ഉൾപ്രദേശങ്ങളിൽനിന്ന്‌ കാൽനടയായി ദേശീയപാതയിലെത്തി മണിക്കൂറുകൾ കാത്തുനിന്നാലും ഒരു ഓർഡിനറി ബസുപോലും എത്താറില്ല. മിനിമം ടിക്കറ്റെടുത്ത് ജോലിക്കും മറ്റുമായി യാത്ര ചെയ്യേണ്ട തൊഴിലാളികൾ വലിയ തുക കൊടുത്ത് ഫാസ്റ്റ് പാസഞ്ചറിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഓർഡിനറിയിലെ 10 രൂപ ടിക്കറ്റിനു പകരം ഫാസ്റ്റിൽ 18 രൂപയുടെ ടിക്കറ്റെടുക്കണം. ഫാസ്റ്റ് എല്ലായിടത്തും നിർത്തുകയുമില്ല. ഫാസ്റ്റ് പാസഞ്ചറിൽ കയറാൻ യാത്രക്കാർ മടികാണിക്കുന്നതിനാൽ സമാന്തര സർവീസുകൾ നിരത്ത് കൈയടക്കിയിരിക്കുകയാണ്. യാത്രക്കാരെ കുത്തിനിറച്ചാണ് സമാന്തര സർവീസുകളുടെ ചീറിപ്പായൽ. കോവിഡ് പ്രതിരോധ നിയമങ്ങൾ ഒന്നുംതന്നെ ബാധകമല്ലെന്ന നിലയിലാണ് സമാന്തര സർവീസ് നടത്തുന്നത്.

വലിയ വാഹനങ്ങൾമുതൽ ഓട്ടോറിക്ഷകൾവരെ സമാന്തര സർവീസുമായി നിരത്തിലുണ്ട്. ഫാസ്റ്റ് പാസഞ്ചറിൽ കൂടുതൽ യാത്രക്കൂലി കൊടുത്താലും ഉദ്ദേശിക്കുന്ന സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയില്ലെന്നതിനാൽ യാത്രക്കാരേറെയും സമാന്തര സർവീസുകളെ ആശ്രയിക്കുകയാണ്. ഇത്‌ കെ എസ് ആർ ടി സി ക്കും വൻ നഷ്ടമാണുണ്ടാക്കുന്നത്‌. ചാത്തന്നൂർ ഡിപ്പോയിൽനിന്ന് ഓർഡിനറി ബസ് സർവീസ് നടത്തി യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് പഞ്ചായത്ത്‌ സമിതി  പ്രസിഡന്റ്‌ രാജൻപിള്ള മുന്നറിയിപ്പ് നൽകി 

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസം പദ്ധതിയായ ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതി സംരക്ഷണമില്ലാതെ നശിക്കുന്നു



ചാത്തന്നൂർ :ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസം പദ്ധതിയായ ആദിച്ചനല്ലൂർ ചിറ ടൂറിസം പദ്ധതി സംരക്ഷണമില്ലാതെ നശിക്കുന്നു. മുപ്പതോളം ഏക്കർ വിസ്തൃതിയുള്ള ആദിച്ചനല്ലൂർച്ചിറയിൽ ടൂറിസം പദ്ധതിക്കായി നാളിതുവരെ ലക്ഷകണക്കിന് രൂപയാണ് വിനിയോഗിച്ചത്.  
ടൂറിസം പദ്ധതിയ്ക്കായി 1.75 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.
2014-ൽ ആദിച്ചനല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം നിർമാണം 2018 ഒക്ടോബർ ഒന്നിനാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തത്. 
പദ്ധതിയിൽ 54 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരം ചാത്തന്നൂർ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് ടൂറിസം വകുപ്പ് ഒൻപതുലക്ഷം രൂപയും കുട്ടികളുടെ പാർക്കിൽ സാങ്കേതിക ഉപകരണങ്ങൾ വാങ്ങാനായി പിന്നീട് നാലുലക്ഷം രൂപയും ബോട്ട് വാങ്ങാനുംമറ്റുമായി ജി.എസ്.ജയലാൽ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ ആറുലക്ഷം രൂപയും നൽകി.
ലക്ഷങ്ങൾ ചെലവഴിച്ച പദ്ധതിയുടെ ഒന്നാംഘട്ടം കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു.
കരാറെടുത്തയാൾ ഒരുവർഷത്തോളം തട്ടിയും മുട്ടിയും കൊണ്ടുപോയെങ്കിലും പദ്ധതിയുടെ പൂർണമായ വികസനം നടപ്പാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവന്നില്ല. ഇതോടെ ചിറ ടൂറിസത്തിന്റെ പ്രവർത്തനം താറുമാറായി. ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഇതിന്റ സംരക്ഷണത്തിന് ഇതുവരെ ഒന്നും ചെയ്യാൻ തയ്യാറാകാത്തതാണ് ടൂറിസം പദ്ധതിയുടെ നാശത്തിനു കാരണമെന്നാണ് ആക്ഷേപം.
ചിറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള തുക ഉപയോഗപ്പെടുത്താൻ ഇതുവരെ ഒരുനടപടിയുമുണ്ടായിട്ടില്ല.
ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടമായി നിർമിച്ച കുട്ടികളുടെ പാർക്കും ബോട്ടുജെട്ടിയും നാഥനില്ലാക്കളരിയായി. ആദിച്ചനല്ലൂർ വില്ലേജ് ഓഫീസിനുമുന്നിൽനിന്ന് ചെന്തിട്ട ഭഗവതീക്ഷേത്രത്തിനു മുൻവശം വരെയുള്ള ചിറയുടെ കരയിലാണ് കുട്ടികളുടെ പാർക്കും ബോട്ടുജെട്ടിയും നിർമിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികോല്ലാസത്തിനായി പാർക്കും വിനോദപരിപാടികൾക്കായി ഊഞ്ഞാൽ, സീസോ, മെറി ഗോറൗണ്ട്‌, റൈസിങ് ട്രോ ബിലാൻ, ബൗൺസിങ്‌ ബലൂൺ എന്നിവയും സൗകര്യപ്പെടുത്തിയിരുന്നു. അവ തുരുമ്പെടുത്ത് നശിച്ചുതുടങ്ങി.
നാലുപേർക്ക് കയറാവുന്നതും രണ്ടുപേർക്ക് കയറാവുന്നതുമായ രണ്ടുബോട്ടുകളാണ് ചിറയിൽ സഞ്ചരിക്കുന്നതിനായി ഒരുക്കിയിരുന്നത്. ഇത് പാർക്കിനോടുചേർന്ന് കെട്ടിയിട്ടിരിക്കുകയാണിപ്പോൾ
ആദിച്ചനല്ലൂർ ഗ്രാമത്തിന് ഏറെ പ്രതീക്ഷ നൽകിയ ചിറ ടൂറിസം ഇനിയെങ്കിലും നല്ലരീതിയിൽ നടത്താൻ അധികൃതർ മുന്നോട്ടുവരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ബസില്ല; രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

കൊല്ലം :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണയ്ക്ക് ശേഷം 
 കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രി   കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കൊവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

സ്കൂളുകളിൽ വീണ്ടും ഉച്ചഭക്ഷണ പ്രതിസന്ധി

സ്കൂളുകളിൽ വീണ്ടും 
ഉച്ചഭക്ഷണ പ്രതിസന്ധി

@ പച്ചക്കറികള്‍, പലവ്യഞ്ജനം, പയര്‍വര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവയ്ക്ക് അഞ്ചുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില വര്‍ധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.

കൊല്ലം:   സർക്കാരിന്റെ പദ്ധതികളെല്ലാം നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പ്രഥമാധ്യാപകരടക്കമുള്ളവർ. എന്നാൽ, എപ്പോഴും സ്വന്തം കീശയിൽനിന്ന് പണം ചെലവഴിച്ച് ഉച്ചഭക്ഷണപദ്ധതി വിജയിപ്പിക്കേണ്ട അവസ്ഥയിലാണ് അധ്യാപകർ. സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പ്രഥമാധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ നിരവധിയാണ്. സ്വന്തം കീശയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.

1986ൽ തുടങ്ങിയ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം 2012 മുതലാണ് വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാക്കി മാറ്റിയത്. 2012 മാർച്ച് വരെ സ്കൂളുകൾക്കാവശ്യമായ അരിയും പയറും സിവിൽ സപ്ലൈസ് മുഖേന നേരിട്ട് സ്കൂളുകൾക്ക് നല്കിയിരുന്നു.
പാചകക്കൂലിയും ആവശ്യത്തിനുള്ള പലവ്യഞ്ജനങ്ങളും മാത്രമായിരുന്നു സ്കൂൾ അധികൃതർക്ക് കണ്ടെത്തേണ്ടിയിരുന്നത്. എന്നാൽ, 2012- '13 മുതൽ സ്കൂളുകൾക്ക് അരി മാത്രമാക്കി. ഉച്ചഭക്ഷണ വിഭാഗത്തിനാവശ്യമായ മറ്റു സാമഗ്രികളെല്ലാം സ്കൂൾ അധികൃതർ കണ്ടെത്തണമെന്നായി.

കൂടാതെ ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരുദിവസം മുട്ട/ പഴം എന്നിവ നല്കണമെന്നും നിർദേശം നല്കി. ഇതിനാവശ്യമായി പരിമിതമായ കണ്ടിൻജൻസി തുകയാണ് വിദ്യാഭ്യാസവകുപ്പ് അനുവദിച്ചത്. അഞ്ചു വർഷം മുമ്പ് അനുവദിച്ച അതേ നിരക്കിലുള്ള തുകയാണ് ഇന്നും സ്കൂൾ അധികൃതർക്ക് നല്കുന്നത്.

പച്ചക്കറികൾ, പലവ്യഞ്ജനം, പയർവർഗങ്ങൾ, പാൽ, മുട്ട എന്നിവയ്ക്ക്  അഞ്ചുവർഷം മുമ്പുള്ളതിനേക്കാൾ വില വർധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ട സാധാരണക്കാരുടെ മക്കളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
അവർക്ക് കൃത്യമായി നല്ല രീതിയിൽ ഉച്ചഭക്ഷണം നല്കണമെന്നുള്ളത് സംസ്ഥാനത്തെ പൊതുവിദ്യാലയാധികൃതരുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയാണ്. അതുമാത്രമാണ് എല്ലാം സഹിച്ച് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്ന പ്രധാന കാരണവും.

സ്കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാൽ, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവർത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ.

150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് അഞ്ചുരൂപയും അതിനുമുകളിൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ ആറുരൂപയുമാണ് സർക്കാർ നല്കുന്ന ഫണ്ട്. എന്നാൽ, ഇത് ഓരോമാസവും ചെലവഴിക്കുന്ന സംഖ്യയുടെ പകുതിയോളം പോലും ആകില്ലെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്.

പ്രൈമറി സ്കൂളുകളിലെ പ്രഥമാധ്യാപകർ ക്ലാസ് ചുമതല കൂടി വഹിച്ച് ഔദ്യോഗിക ഓഫീസ് പ്രവർത്തനവും നടത്തി ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ്. അതിനിടയിലാണ് ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പുചുമതലയും.

@ ഉച്ചഭക്ഷണനിരക്ക് വർധിപ്പിച്ച ഉത്തരവ് വിഴുങ്ങി
ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ്  പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടിൻജന്റ് നിരക്ക് ഒരു കുട്ടിക്ക് എട്ടു രൂപയാക്കി വർധിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. 2016 മാർച്ച് മൂന്നിന് ഇറക്കിയ ഉത്തരവിന്മേൽ ഇനിയും ഒരു നടപടിയും വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടില്ല. 150ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്കാണ് വർധന ബാധകമാക്കിയിരുന്നത്. ഉച്ചഭക്ഷണത്തിനായി സർക്കാർ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കണം. അവർ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങൾ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം. ഇതിനായി സ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കണം, പഠിപ്പിക്കണം, പഠിപ്പിക്കുന്ന അധ്യാപകരെ മോണിറ്റർ ചെയ്യണം. അതിനിടയിൽ ഇന്റർനെറ്റിന്റെ മുന്നിലിരുന്ന് നിരവധി രേഖകൾ തയ്യാറാക്കണം. അവ മേൽ ഓഫീസുകളിൽ കൃത്യമായി എത്തിക്കണം. ഇതെല്ലാം ഇന്ന് കേരളത്തിലെ ഓരോ പ്രഥമാധ്യാപകന്റെയും ദൈനംദിന പ്രവർത്തനങ്ങളാണ്. അതിനിടയിൽ ഉച്ചഭക്ഷണത്തിന്റെ നടത്തിപ്പെങ്കിലും പ്രത്യേക സംവിധാനത്തിന്റെ കീഴിലാക്കിയാൽ പൊതുവിദ്യാഭ്യാസത്തിന് കരുത്തേറുമെന്നാണ് പ്രഥമാധ്യാപകരുടെ അഭിപ്രായം.
രുചി രജിസ്റ്റർ മുതൽ കാലിച്ചാക്ക് രജിസ്റ്റർ വരെ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ബാധ്യത സഹിച്ച് മുന്നോട്ടു കൊണ്ടു പോകുമ്പോൾ തന്നെ പതിനെട്ടോളം രേഖകളും പ്രഥമാധ്യാപകൻ കൃത്യമായി സൂക്ഷിക്കണം. ഇതിൽ അവസാനം രംഗപ്രവേശം ചെയ്ത രേഖയാണ് 'രുചിരജിസ്റ്റർ'.ഇവ കൂടാതെ എല്ലാ ദിവസവും എഴുതി സൂക്ഷിക്കേണ്ട അഞ്ച് രജിസ്റ്ററുകളും മാസത്തിൽ സൂക്ഷിക്കേണ്ട 11 രജിസ്റ്ററുകളുമടക്കം 17 രേഖകൾ വേറെയുമുണ്ട്. ഉച്ചഭക്ഷണ മേൽനോട്ടത്തിനായി ഓരോ ഉപജില്ലയിലും പ്രത്യേകം ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. സ്കൂളുകളിൽ ഇത്തരം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ പഴിയും പിഴയും പ്രഥമാധ്യാപകനുതന്നെ


@ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാൾക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവിൽ 501 കുട്ടിൾക്ക് മുകളിലുള്ള വിദ്യാലയങ്ങളിൽ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാൻ അനുവാദമുള്ളത്. 500 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതൽ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാൽ, ലഭിക്കുന്ന വേതനമാവട്ടെ പരമാവധി 400 രൂപയും. 
ഭക്ഷണം പാചകം ചെയ്തു കഴിഞ്ഞാൽ ഭക്ഷണ വിതരണത്തിനു മുമ്പ് അധ്യാപകരും ഒന്നിലധികം രക്ഷിതാക്കളോ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളോ വിഭവങ്ങൾ രുചിച്ചു നോക്കണമെന്നാണ് വ്യവസ്ഥ. കൂടാതെ അവരുടെ അഭിപ്രായങ്ങൾകൂടി 'രുചിരജിസ്റ്ററിൽ' രേഖപ്പെടുത്തിവെക്കണം. ഓരോ ദിവസവും മാറി മാറി അംഗങ്ങളെത്തി രുചിച്ച് നോക്കിമാത്രമേ ഉച്ചഭക്ഷണ വിതരണം നടത്താവൂവെന്നാണ് നിർദേശം.500 കുട്ടികൾവരെ പഠിക്കുന്ന സ്കൂളുകളിൽ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരാൾക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീർഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവർ തന്നെ പറയുന്നത്
100 കുട്ടികളുള്ള വിദ്യാലയം
(പാചകക്കൂലി പ്രത്യേകം നല്കും)
ഒരു മാസം 20 പ്രവൃത്തി ദിവസം കണക്കാക്കിയാൽ ഒരു കുട്ടിക്ക് പ്രതിദിനം അഞ്ചു രൂപ.
പ്രതിദിനം കിട്ടുന്ന തുക 100x5രൂപ = 500.
20 ദിവസത്തേക്ക് 20x500 രൂപ = 10,000.
ചെലവ് പാൽ ആഴ്ചയിൽ രണ്ടുദിവസം
100x150 മി.ലി = 15 ലിറ്റർ.
(ഒരുലിറ്റർ പാലിന് 40 രൂപ നിരക്കിൽ) = 600 രൂപ.
ഒരു മാസം എട്ടു ദിവസം 8x600= 4800
മുട്ട ആഴ്ചയിൽ ഒന്ന് മാസത്തിൽ 4 ദിവസം
(ഒരു മുട്ട 5 രൂപ) 400x5 രൂപ = 2000
പലവ്യഞ്ജനം + പച്ചക്കറി + പാചക എണ്ണ മുതലായവ
പ്രതിദിനം 400രൂപ. 20x400 = 8000
അരികൊണ്ട് വരുന്ന ചെലവ് + ഇന്ധനം = 2300
ആകെ = 17,100
ബാധ്യത (പ്രതിമാസം) = 7,100 രൂപ.

300 കുട്ടികളുള്ള വിദ്യാലയം
(പാചകക്കൂലിയടക്കം ഒരുകുട്ടിക്ക് ആറുരൂപ )
20 പ്രവൃത്തി ദിവസം = 300x6 രൂപ x 20 = 36000 രൂപ.
പാൽ എട്ട് ദിവസം 300x150 മി.ലി. = 45ലി.
45 ലിx 40 രൂപ x 8 = 14440 രൂപ.
മുട്ട 4 ദിവസം 5 രൂപ നിരക്കിൽ (300x5രൂപ x4) = 6000 രൂപ.
പച്ചക്കറി + പലവ്യഞ്ജനം + പാചകഎണ്ണ
(എറ്റവും ചുരുങ്ങിയത് പ്രതിദിനം 1000 രൂപ)
20x1000 = 20,000 രൂപ.
പാചകക്കൂലി സ്കൂൾ ഫണ്ടിൽനിന്നും
250 രൂപയും 150 രൂപ വിദ്യാഭ്യാസവകുപ്പ് നേരിട്ടും നല്കുന്നു
അതിന്റെ അടിസ്ഥാനത്തിൽ 20x250രൂപ = 5000 രൂപ.
ഇന്ധനം + വാഹന ചാർജ് തുടങ്ങിയവ
(ചുരുങ്ങിയ വില) = 3600 രൂപ.
ആകെ = 49,000 രൂപ.
ബാധ്യത പ്രതിമാസം = 13,000 രൂപ.