Tuesday, 28 June 2022

മീനാട് എൽ പി എസിൽ ജന്മഭൂമി

മീനാട് എൽ പി എസിൽ ജന്മഭൂമി അമൃതം മലയാളം 
ചാത്തന്നൂർ: മീനാട് എൽ പി എസിൽ ജന്മഭൂമി അമൃതംമലയാളം പദ്ധതി ആരംഭിച്ചു. ഇന്നലെ രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജൻ സ്കൂൾ ലീഡർ ആദിത്യൻ. ബിയ്ക്ക് 
 നൽകി ഉത്ഘാടനം ചെയ്തു പ്രഥമാധ്യാപിക അനിത. പി. എസ് 
അധ്യക്ഷത വഹിച്ചു.എസ് വി അനിത്ത് ആമുഖപ്രഭാഷണം നടത്തി. സ്കൂൾ മാനേജ് മെന്റ് പ്രതിനിധി ഗോപാലകൃഷ്ണപിള്ള, ബിജെപി പഞ്ചായത്ത്‌ സമിതി വൈസ് പ്രസിഡന്റ്‌ ബൈജുമീനാട്, മഹിളമോർച്ച മണ്ഡലം ട്രഷറർ അംബിക 
 എന്നിവർ സംസാരിച്ചു.

ഫോട്ടോ: ജന്മഭൂമി അമൃതംമലയാളം പദ്ധതിയുടെ ഭാഗമായുള്ള ജന്മഭൂമി പത്രം മീനാട് എൽ പി എസിൽ ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജൻ സ്കൂൾ ലീഡർ ആദിത്യൻ. ബിയ്ക്ക് 
 കൈമാറി ഉത്ഘാടനം ചെയ്യുന്നു.

Sunday, 26 June 2022

കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിൽ ഇടിച്ചു മൂന്ന് കുട്ടികൾക്ക് പരിക്ക്.

കെ എസ് ആർ ടി സി 
സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിൽ ഇടിച്ചു മൂന്ന് കുട്ടികൾക്ക് പരിക്ക്.

ചാത്തന്നൂർ: കെ എസ് ആർ ടി സി 
സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിൽ ഇടിച്ചു മൂന്ന് കുട്ടികൾക്ക് പരിക്ക്.
കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ഇന്നലെ രാവിലെ 9മണിയോടെ കൊല്ലം-തിരുവനന്തപുരം ബോർഡറിൽ പാരിപ്പള്ളി -28-)o മയിലിലാണ് അപകടം ഉണ്ടായത്. കുട്ടികളുമായി ദേശീയപാത മറികടക്കാൻ ശ്രമിച്ച സ്കൂൾ ബസിൽ കൊല്ലം ഭാഗത്ത് നിന്നും വന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാഞ്ഞതും സൂപ്പർ ഫാസ്റ്റ് ബസ് ഡ്രൈവർ ബസ് മറുസൈഡിലേക്ക് വെട്ടിച്ചു മാറ്റി സ്പീഡ് കുറച്ചതും മൂലം വൻദുരന്തം ഒഴിവായി.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു കല്ലമ്പലം പോലിസ് കേസെടുത്തു.
ഫോട്ടോ :അപകടത്തിൽപ്പെട്ട ബസുകൾ.

കല്ലുവാതുക്കലിൽ ടെമ്പോ ട്രാവലർ മറിഞ്ഞു 16പേർക്ക് പരിക്ക്

കല്ലുവാതുക്കലിൽ ടെമ്പോ ട്രാവലർ മറിഞ്ഞു 16പേർക്ക് പരിക്ക് 
ചാത്തന്നൂർ: ദേശിയപാതയിൽ കല്ലുവാതുക്കലിൽ ടെമ്പോ ട്രാവലർ മറിഞ്ഞു 16പേർക്ക് പരിക്കേറ്റു.
എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ 
സ്വദേശികളായ ഋതികൃഷ്ണ (13), സന്ധ്യ(37), പ്രകാശിനി(61), റോഷൻ(11), ദീപ (43 ), റാഹിന(41), സജീവ് (46), അയിന(22), ജലജ(65), രൂപേഷ് (39), അനന്യ( ), സജീവ് (51), രൂപ(41), ശ്യം (25), അഭിജിത് (25)എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ 
4.20ഓടെ  കൊല്ലം - തിരുവനന്തപുരം ദേശിയപാതയിൽ കല്ലുവാതുക്കൽ ജംഗഷനിലാണ് അപകടം ഉണ്ടായത് കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന
ടെമ്പോ ട്രാവലർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. വെളിച്ച കുറവും ഡിവൈഡറിൽ റിഫ്ളക്ടർ 
സിഗ്നൽ ഇല്ലാത്തതും അപകടകാരണമായി.
നോർത്ത് പറവൂർ നിന്നും അനന്ത പത്മനാഭ സ്വാമി ക്ഷേത്രം കുടുംബസഹിതം ദർശനത്തിനായി പോകുകയായിരുന്ന കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും കൂടുതൽ പരിക്കുകളുള്ള നാല് പേരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഫോട്ടോ:  ടെമ്പോ ട്രാവലർ റോഡിൽ മറിഞ്ഞു കിടക്കുന്നു.

സിപിഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ ആൾക്കൂട്ടമായിയെത്തി പ്രതിനിധികൾ വിമർശനവുമായി പാരമ്പരാഗത സിപിഐക്കാർ.

ചാത്തന്നൂർ : സിപിഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ ആൾക്കൂട്ടമായിയെത്തി 
പ്രതിനിധികൾ വിമർശനവുമായി 
പാരമ്പരാഗത സിപിഐക്കാർ.
കാര്യസാധനത്തിനായി 
മറ്റ് പാർട്ടികളിൽ നിന്നും വന്നവർ അകത്തും പാരമ്പരാഗത സിപിഐ കുടുംബങ്ങൾ പുറത്തുമെന്ന് 
ആരോപണമുയർത്തി പ്രതിനിധികൾ.
ഗ്രൂപ്പ്‌ ചർച്ചയിലാണ് സിപിഐയിലെ പ്രതിനിധികൾ വെറും ആൾക്കൂട്ടമെന്ന ആരോപണമുയർത്തി നെടുങ്ങോലത്ത് നിന്നുള്ള പ്രതിനിധികൾ രംഗതെത്തിയത്. കമ്മ്യുണിസ്റ്റ് പാരമ്പര്യമുള്ളവർ പാർട്ടി വിടേണ്ട അവസ്ഥയിലാണ് മണ്ഡലം സമ്മേളന പ്രതിനിധികളായി എത്തിയവരുടെ രാക്ഷ്ട്രീയ പാരമ്പര്യം പരിശോധന നടത്താൻ നേതാക്കൾ തയ്യാറാകണമെന്നും നെടുങ്ങോലത്തു നിന്നുള്ള പ്രതിനിധി രൂക്ഷമായി വിമർശിച്ചു. പ്രതിനിധികളെ കുത്തികയറ്റി മണ്ഡലം പിടിക്കാൻ ഇരുപക്ഷവും ശ്രമങ്ങൾ നടത്തവേ മുതിർന്ന പാർട്ടി അംഗത്തിന്റെ ആരോപണം ഉയർന്നത്. കമ്മ്യുണിസ്റ്റ് പാരമ്പര്യം അറിയുന്നവർ ആയിരിക്കണം പാർട്ടിയെ നയിക്കേണ്ടത് ജനസേവനത്തിന് പകരം വ്യാജരസീത് അടിച്ചു പിരിക്കുന്നവർ ആയിരിക്കാരുത് പാർട്ടിയെ നയിക്കേണ്ടത് തുടങ്ങിയുള്ള ആരോപണങ്ങളുമായി പ്രതിനിധികൾ ഗ്രൂപ്പ്‌ ചർച്ചയിൽ ആഞ്ഞടിച്ചതോടെ നേതാക്കൾ പലരും പ്രതിരോധത്തിലായി.
ജി.എസ്.ജയലാലിനെതിരെ സംഘടിത ആക്രമണമാണ് കാനംപക്ഷം അഴിച്ചുവിട്ടത്ത്.ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സിപിഐയ്ക്ക് വോട്ട് കുറഞ്ഞത് ജയലാലിന്റെ പ്രവർത്തന ശൈലി കൊണ്ടാണ് എന്ന് ഭൂരിപക്ഷം പ്രതിനിധികളും ആരോപണം ഉന്നയിച്ചതോടെ ജയലാൽ എം എൽ എയുംപ്രതിരോധത്തിലായി.സ്വന്തം ബൂത്തിൽ പോലും ജയലാലിന് ലീഡ് ചെയ്യനായില്ല ന്യുനപക്ഷങ്ങൾ സംഘടിതമായി വോട്ട് ചെയ്തത് കൊണ്ടാണ് ഇക്കുറി ജയിക്കാനായത് ഇല്ലെങ്കിൽ ബിജെപിയുടെ എം എൽ എ ചാത്തന്നൂർ നിന്നും ഉണ്ടാവുമായിരുന്നുവെന്ന് പ്രതിനിധികൾ ആരോപണം ഉയർത്തി ജയലാലിനെ പ്രതിരോധത്തിലാക്കി.കൂടാതെ ആശുപത്രിയിൽ നടക്കുന്ന ബിനാമി പണ ഇടപാടുകൾ സഹിതം രേഖമൂലം പ്രതിനിധികൾ ആരോപണം ഉന്നയിച്ചതോടെ പ്രതിരോധത്തിലായ ജയലാലിനെ രക്ഷിക്കാൻ മുതിർന്ന സിപിഐ പ്രവർത്തകർ രംഗതെത്തി.
ജയലാലിനെ വൈരാഗ്യബുദ്ധിയോടെയാണ്‌ പാർട്ടിയിൽ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തരംതാഴ്ത്തിയത് എന്ന് ജയലാലിനെ അനുകൂലിക്കുന്നവർ വാദിച്ചു. വാദപ്രതിപാദങ്ങൾക്കിടയിൽ സമയത്തിന്റെ പേരിൽ ചർച്ചകൾ പിന്നീട് ആകാമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചതോടെ ഗ്രൂപ്പ്‌ ചർച്ച പൂർത്തിയാക്കി സംഘടനാ ചർച്ചയിലേക്ക് വഴിതിരിച്ചുവിട്ടു.

ആശാസ്ത്രിയ നിർമ്മാണം ഭവനനിർമ്മാണ ബോർഡ് നിർമ്മിച്ച ഫ്ലാറ്റ് ചോർന്നൊലിക്കുന്നു


ചാത്തന്നൂർ: ആശാസ്ത്രിയ നിർമ്മാണം ഭവനനിർമ്മാണ ബോർഡ് നിർമ്മിച്ച ഫ്ലാറ്റ് ചോർന്നൊലിക്കുന്നു നരകജീവിതവുമായി താമസക്കാർ.
ദുർമ്പല ജനവിഭാഗങ്ങൾക്ക് വേണ്ടി ഉമ്മൻചാണ്ടി ഭരണകാലത്ത്
സംസ്ഥാന സർക്കാർ ഭവനനിർമ്മാണ ബോർഡ് വഴി ആവീഷ്കരിച്ച സാഫല്യം ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് നിർമ്മാണം നടത്തിയ ഫ്ലാറ്റിന്റെ നിർമ്മാണപ്രവർത്തങ്ങളിലാണ്  
ഗുരുതരമായ വീഴ്ച വന്നതായി താമസക്കാർ ആരോപിക്കുന്നു.
നിർമ്മാണപ്രവർത്തങ്ങൾ പൂർത്തീകരിക്കാതെയാണ് താമസകാർക്ക് നൽകിയത്.
സിമന്റ് കട്ടകൊണ്ട് കെട്ടി അകവും പുറവും പൂശാതെയാണ് ഫ്ലാറ്റുകൾ താമസകാർക്ക് കൈമാറിയത് ചുറ്റും സൺഷെയ്ഡ് പോലും കെട്ടാത്തതിനാൽ ചെറിയ മഴയത്ത് പോലും ഫ്ലാറ്റ് വെള്ളകെട്ടിലാകും. പിന്നെ താമസകാർക്ക് ഉറങ്ങാൻ പറ്റാത്ത ഗതികേടിലാകും. വിലകുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് കാരണം പൈപ്പുകൾ ദ്രവിച്ചു പൊട്ടിയൊലിക്കുന്നു.
 ആശാസ്ത്രിയമായി ട്രയിനേജ് പൈപ്പുകൾ ഫിക്സ് ചെയ്തിരിക്കുന്നത് മൂലം എപ്പോഴും വെള്ളം ബ്ലോക്ക്‌ ഉണ്ടായി മലിനജലം ഫ്ലാറ്റിൽ ഒഴുകുന്ന സ്ഥിതിയാണ്. ഇത് മൂലം അറ്റകുറ്റപണികൾക്കായി പലപ്പോഴും ഫ്ലാറ്റിന്റെ തറ വെട്ടിപൊളിക്കേണ്ട അവസ്ഥയാണ്. അത് പോലെ ജന്നൽഗ്ളാസുകൾ കാറ്റത്ത് അടർന്നു വീഴുന്ന സ്ഥിതിയാണ്. റൂഫിന്റെ കോൺക്രീറ്റ് തറ ഇടിഞ്ഞു പൊളിഞ്ഞു കോൺക്രീറ്റ് പൂർണ്ണമായും ഇളകി മാറി ഏത് നിമിഷവും ചോർന്നോലിക്കുന്ന അവസ്ഥയിലാണ്.

സാഫല്യം ഫ്ലാറ്റ് നിർമ്മാണത്തിന്റെ അഴിമതി അന്വേഷിക്കണം - ബിജെപി

സാഫല്യം ഫ്ലാറ്റ് നിർമ്മാണത്തിന്റെ അഴിമതി വിജിലൻസ്അ ന്വേഷിക്കണമെന്ന് ബിജെപി കോയിപ്പാട് ബൂത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു ഇല്ലെങ്കിൽ ശക്തമായ പ്രഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ബൂത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ്സ് പാലത്തിന് മുകളിൽ നിന്നു പോയതിനെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതകുരുക്കും, ഗതാഗത തടസ്സവുമുണ്ടായി.

കൊട്ടിയം: യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ്സ് പാലത്തിന് മുകളിൽ നിന്നു പോയതിനെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതകുരുക്കും, ഗതാഗത തടസ്സവുമുണ്ടായി. ദേശീയ പാതയിൽ ഇത്തിക്കര പാലത്തിന് മുകളിൽ ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കുണ്ടറയിൽ നിന്നും വർക്കലയിe ലക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് പാലത്തിന് മുകളിൽ മുന്നോട്ടും, പിന്നോട്ടും എടുക്കാനാകാതെ നിന്നു പോയത്.വിവരമറിഞ്ഞ് ചാത്തന്നൂർ എസ്.എച്ച്.ഓ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച്‌ ബസ് പാലത്തിന് മുകളിൽ നിന്നും മാറ്റുകയായിരുന്നു. 

ചിത്രം: പാലത്തിന് മുകളിൽ നിന്നു പോയ ബസ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.

ചിത്രം: ബസ് പാലത്തിൽ കിടക്കുന്നു.

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ

#templehistory

1. നിർമാല്യദർശന സമയം - വിശ്വരൂപദർശനം

2. തൈലാഭിഷേകം - വാതരോഗാഘ്നൻ

3. വാകചാർത്ത് - ഗോകുലനാഥൻ 

4. ശംഖാഭിഷേകം - സന്താനഗോപാലൻ

5. ബാലാലങ്കാരം - ഗോപികനാഥൻ

6. പാൽ മുതലായ അഭിഷേക സമയം -  യശോദാബാലൻ

7. നവകാഭിഷേകം - വനമാലാകൃഷ്ണൻ

8. ഉച്ചപൂജ  -  സർവ്വാലങ്കാരഭൂഷണൻ

9. സായാംകാലം - സർവ്വമംഗളദായകൻ

10. ദീപാരാധനക്ക് - മോഹനസുന്ദരൻ

11. അത്തപൂജക്ക് -- വൃന്ദാവനചരൻ

12. തൃപ്പുകക്ക് - ശേഷശയനൻ

ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.

ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ്  ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും  എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12  വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ  സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.

Wednesday, 22 June 2022

സംരംഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും.

 സംരംഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും.
ചാത്തന്നൂർ: സിറ്റിസൺസ് ഫാറം സംഘടിപ്പിച്ച സംരംഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും കല്ലുവാതുക്കൽ സമുദ്രതീരം വയോജനകേ ന്ദ്രത്തിൽ നടന്നു.
കവി ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സിറ്റി സൺസ്ഫാറം പ്രസിഡൻ്റ് ജി.ദിവാകരൻ അദ്ധ്യക്ഷനായിരുന്നു.
അസിസ്റ്റൻ്റ് ജില്ലാ വ്യവസായ ഓഫീസർ എസ്.ബി ജോയ് പ്രബന്ധം അവതരിപ്പിച്ചു.മാമ്പള്ളി ജീ.ആർ.രഘുനാഥൻ, സുഭാഷ് പുളിക്കൽ, ഡോ. ജയചന്ദ്രൻ തെറ്റിക്കുഴി, പ്ലാക്കാട് ശ്രീകുമാർ, രാജു കൃഷ്ണൻ, ചന്ദന, ശശിധരൻ പിള്ള, റൂവൽ സിംഗ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വ്യവസായ പ്രമുഖരും തൊഴിൽ ദാതാക്കളുമായ ഷാജഹാൻ, കോസ്മോ വിജയൻ, ഷാജി ചെറിയാൻ, ജേക്കബ് എബ്രഹാം എന്നിവരെ സമ്മേളനം ആദരിച്ചു.പ്ലാക്കാട് ശ്രീകുമാർ, കുമാരി ചന്ദന, എന്നിവർ കാവ്യാലാപനം ന ട ത്തി.
ഫോട്ടോ:ചാത്തന്നൂർ സിറ്റിസൺസ് ഫാറം സംഘടിപ്പിച്ച സംരഭകത്വ സെമിനാറും തൊഴിൽ ദാതാക്കൾക്ക് ആദരവും. സമ്മേളനം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യുന്നു.

Tuesday, 21 June 2022

അഗ്നി പഥ്(ഇത് വായിക്കാൻ മറക്കരുത് )

അഗ്നി പഥ്

ചോര തിളച്ച് നിൽക്കുന്ന ആരോഗ്യപൂർണമായ നിറയൗവ്വനത്തേ രാജ്യത്തിൻ്റേ ഹൃദയ രേഖയിൽ നിന്ന് അടർത്തിയെടുത്ത് തന്നിഷ്ടക്കാരും നിരുത്വരവാദിത്വവും വരട്ട് തത്വശാസ്ത്രവും അടിച്ചേൽപ്പിച്ച് തെറ്റായ രാഷ്ട്രമീമാംസയുടേ വഴിയിൽ ലഹരിയുടേയും സാമ്പത്തിക സുഖഭോഗ ലോകങ്ങളുടേയും ലോകം തേടി നടത്തുന്നത് എങ്ങനേ തടയാം എന്ന് ചോദിച്ചവർക്ക് മുന്നിൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ... നിർബന്ധിത സൈനിക സേവനം..*

*ഒരു പരിധി വരേ അതേ ഉള്ളൂ മാർഗ്ഗം എന്ന് എല്ലാവർക്കും ഉറപ്പുമായിരുന്നു...*
*പക്ഷേ അങ്ങനൊരു തീരുമാനം

എടുത്താൽ ഉള്ള സാമ്പത്തിക ബാധ്യതയേ പറ്റി പറഞ്ഞ് ആ മാർഗത്തേ അടച്ച് യൗവ്വനങ്ങളേ വെറും ബിരിയാണി ചട്ടുകങ്ങളാക്കി മാറ്റി എടുത്തോണ്ടിരുന്ന ഒരു രാഷ്ട്രിയ സംസ്കാരത്തിൻ്റേ ഉച്ചിക്കുള്ള അടിയാണ്... നരേന്ദ്രമോദി സർക്കാരിൻ്റെ അഗ്നിപഥ് സ്കീം...*
*ദേശസ്നേഹവും കർമ്മകുശലതയും പഠിപ്പിച്ച് അഗ്നി വീരൻമാരേ സൃഷ്ടിച്ചെടുത്ത് രാജ്യത്തിൻ്റേ ഇടനാഴിയിലേക്ക് ഇറക്കി വിടുന്ന സംഘപരിവാർ ചിന്തയെന്ന് അഭിമാനത്തോടേ തന്നേ പറയാം..*

*രാജ്യത്തിൻ്റേ റിക്രൂട്ടിംഗ് സെൻസിനേ മൊത്തത്തിൽ നിശബ്ദ്ധമായി മാറ്റിയെടുക്കാൻ കഴിയുന്ന തീരുമാനം..*
*ഒന്നരവർഷം കൊണ്ട് പത്ത് ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി തന്നേ "അഗ്നിപഥിനെ" ശ്രേഷ്ഠമായി അവതരിപ്പിക്കാനുള്ള മോദി സർക്കാരിൻ്റേ കർട്ടൻ റെയ്സർ പ്രോഗ്രാം തന്നെ ആയിരുന്നു..*

*പത്ത്ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയിൽ പൊതിഞ്ഞ് മനോഹരമായ ഒരു തീരുമാനം സിംപിളായി അവതരിപ്പിച്ചു...*
*ഒറ്റയടിക്ക് നിർബന്ധിത സൈനിക സേവനം എന്ന് പറഞ്ഞാൽ, നല്ലതാണേലും ഇവിടുത്തേ പ്രതിപക്ഷങ്ങളും ഇടത് വാണങ്ങളും തീവ്രവാദ റിക്രൂട്ട്മെൻ്റ് സഹായികളും ഒരുമിച്ച് എതിർക്കാൻ ഇറങ്ങി ചളമാക്കി കുളമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്..*
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത പതിനഞ്ച് വർഷം കൊണ്ട് കിട്ടും
പ്രദേശികവാദം,ഭാഷാ വാദം,തീവ്രവാദ റിക്രൂട്ട്മെൻ്റ്,ചൈനവാദം,മതരാജ്യവാദം,നവ ലിബറൻ ചിന്താഗതി,കഞ്ചാവ് ലോബി,കള്ളകടത്ത് ലോബി തുടങ്ങിയവരുടേ ഇടയിലേക്ക്
ചങ്കുറപ്പുള്ള പിള്ളേൽ നാല് വർഷത്തേ സൈനിക സേവനം കഴിഞ്ഞ് ഇരച്ച് കേറി വരുന്നത് ഓർത്ത് നോക്കൂ...*

*ഈ വർഷം 45000 അഗ്നിവീരൻമാരാണേൽ അടുത്തവർഷം ഒരുലക്ഷമോ രണ്ട് ലക്ഷമോ ക്രമേണേ ആവും.. പത്ത് വർഷത്തിനകം രാജ്യത്തിൻ്റേ എല്ലാ വീഥിയിലും സൈനിക സേവനം ചെയ്ത് കരളുറച്ച യൗവ്വനങ്ങളേ കാണാം...
1% പാഴായാലും ബാക്കിയുള്ളവർ ദേശിയതയുടേ കാവലായി സമൂഹത്തിൽ ഉണ്ടാവും..*

*അവരാരും സംഘികൾ ആയില്ലേല്ലും രാജ്യസ്നേഹികളായി സമൂഹത്തിൽ ഉണ്ടാവും അതാണ് മോദിക്കും നാഗ്പൂരിനും വേണ്ടത്..💪🏻*
*പതിനേഴാമത്തേ വയസിൽ അഗ്നിവീരൻമാരായി ചേർന്ന് കഴിഞ്ഞ് ഇരുപത്തിരണ്ടാം വയസിൽ നാല് വർഷം ഇന്ത്യനാർമിയുടേയും നേവിയുടേയും എയർഫോഴ്സിൻ്റേയും ബി എസ് എഫ്ൻ്റിയേയും സി ആർപി എഫിൻ്റേയും ഉലയിൽ തീകാഞ്ഞ് ഇറങ്ങുന്ന പിള്ളേര് സാങ്കേതിക നൈപുണ്യത്തോടേയും ആരോഗ്യഗാത്രരായും അച്ചടക്കമുള്ളവരായും ഹിമാലയം ചവിട്ടി മെതിച്ച് വന്നാൽ.......*

*ഇവിടുത്തേ പ്രൈവറ്റ് കമ്പനികൾ പോലും അവനേ എടുത്തിട്ടേ ബാക്കി ഉള്ളവരേ എടുക്കൂ...*

*ഗവൺമെൻ്റ് ജോലിക്കും ഉന്നത പഠനത്തിനും അവന് കിട്ടുന്ന മുൻഗണന, ആർക്കും നിഷേധിക്കാൻ കഴിയാത്ത ഇന്ത്യൻ സൈനിക വിദ്യാഭ്യാസ സർട്ടിഫിക്കേറ്റിൻ്റേ അഹങ്കാരം, ശമ്പളമായും ഇൻസെൻ്റിവായും നാല് വർഷം കൊണ്ട് അവൻ നേടുന്ന സാമ്പത്തിക ഭദ്രത, എവിടെ ചെന്നാലും കിട്ടുന്ന സൈനിക ബഹുമാനം...
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സൈനിക ശക്തിക്ക് കിട്ടുന്ന ബഹുമാനവും അവന് ആവിടെ ചെന്നാലും കിട്ടും. ഇന്ത്യയിൽ ആരാണ് കൊതിക്കാത്തത് ??*

*അതായത് അഗ്നീവീരനാണോ ജോലിയുണ്ട് എന്ന് രാജ്യം പറയും കാലം വരും...*

*ഇതിൽ 25% അഗ്നിവീരൻമാർക്ക് സ്ഥിരമായി സൈനികസേവനം തുടരുകയും ചെയ്യാം...

ഒപ്പം ഇന്ത്യൻ സൈനിക ബാക്ക് അപ് ലോകത്ത് ആർക്കും നേടാൻ കഴിയാത്ത അവസ്ഥയിലെത്തും.. അത്രത്തോളം യുവ രക്തങ്ങൾ ഈ 140 കോടിയിലുണ്ട്... സർവ്വീസിലുള്ളക്ക് ഒപ്പം അതേ റേഞ്ചിൽ സിവിലിയൻസിലും സൈനിക മനസ് ഉണ്ടാവും..
സംസ്ഥാന സേനകൾക്ക് മിലിട്ടറി ട്രയിനിംഗ് കഴിഞ്ഞ ഹിന്ദിയും ഉറുദുവും തമിഴും ഒക്കേ മനസിലാവുന്ന ഹൈവി എക്വിപിൽ വർക്ക് ചെയ്ത കേഡറ്റിനെ കിട്ടും.. സംഭവം പൊളിയല്ലേ....💪🏻*

*അതേ ഇന്ന് ഇതൊക്കെ എതിർക്കുന്നവർ, രാജ്യം കവർച്ച ചെയ്യാൻ എത്തിയവൻമാർ...*
*ഒരു കാര്യം ഉറപ്പായി എല്ലാവരും  മക്കളും കൊച്ചുമക്കളുമായി പരേഡ് ഗ്രൗണ്ടിലേ വെയില് കൊള്ളുന്നത് നിങ്ങൾക്ക് താമസിയാതേ കാണാം...എല്ലാവരും അവരുടേ കുടുബത്തിലേ ആൺകുഞ്ഞുങ്ങളേയും പെൺകുഞ്ഞുങ്ങളേയും അഗ്നിപഥിനേ പറ്റി പറഞ്ഞ് കൊടുക്കുക...*
*17 വയസ്സ് മുതൽ -21വയസ്സ് വരേ വരേയാണ് അഗ്നിപഥ് സർവ്വീസ് ഇത് പൂർത്തിയാക്കുന്നവരിൽ 25% പേർക്ക് തുടർസർവ്വീസിന് യോഗ്യത നേടാം.. ആദ്യവർഷം തന്നെ സാലറിയായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയട്ടുണ്ട്.. അപകടങ്ങൾക്ക് 48 ലക്ഷം രൂപയുടേ ഇൻഷുറൻസ്..*
*സാലറിയുടേ മുപ്പത് ശതമാനം സേവനിധിയിലേക്ക് പോകുന്നത് ടാക്സ് ഫ്രീ ആയി അവസാന വർഷം 12 ലക്ഷമായി തിരികേ ലഭിക്കും. സൈനികരുടേ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ലഭിക്കും..*
ബാങ്ക് ലോണിനുള്ള എലിജിബിലിറ്റി നാല് വർഷത്തേ പഠനത്തിന് തരുന്ന സൈനിക വിദ്യാഭ്യാസ സേവന സർട്ടിഫിക്കേറ്റ് ഏത് ഉന്നത പഠനത്തിനും ജോലിക്കും പരിഗണികപെടും..*

*ഇതെല്ലാം ഇരുപത്തോന്നാം വയസ്സിൽ നിങ്ങളുടേ കൈവെള്ളയിൽ എത്തും...*
*രാജ്യസ്നേഹിയായ സൈനികനേ കാത്ത് കലാലയത്തിൻ്റേ ചവിട്ടുപടികൾ പലതും നിങ്ങളേ കാത്തിരപ്പമുണ്ട്...*

*വഴി തെറ്റാൻ സാധ്യതയുള്ള സമയത്ത് അന്തസ്സുള്ള ഭാരതീയനായി രാജ്യ സേവനവും ആരോഗ്യവും ശമ്പളവും സൈനിക അന്തസ്സും ഉന്നതപഠനങ്ങൾക്കും തൊഴിലിനും ഉള്ള യോഗ്യതയും

ഏത് സാഹചര്യവും നേരിടാനുള്ള ചങ്കുറപ്പും അഗ്നിപഥ് നിങ്ങളുടെ കുഞ്ഞിന് നൽകും..*

*ഇതിൽ സംഘപരിവാർ രാഷ്ട്രിയം ഉണ്ടോ എന്ന് ചോദിച്ചാൽ... അതേ ഉള്ളൂ ഇതിൽ... അത് എൻ്റേ രാജ്യത്തിൻ്റേ യൗവ്വനം ഒരു കാരണവശാലും രാജ്യത്തിൻ്റേ ഹൃദയ പത്മത്തിൽ നിന്ന് അകന്ന് പോകരുത്...*
*അത് തന്നേയാണ് രാഷ്ട്രിയവും.. രാഷ്ട്രവും.*

🚩🇮🇳ജയ് ഹിന്ദ്,
🚩🇮🇳ജയ് ജവാൻ,
🚩🇮🇳ജയ് അഗ്നിപഥ്.

ജീവനകലയെ നെഞ്ചിലേറ്റിയ ബിജു ഗോപാലകൃഷ്ണപിള്ള യോഗപ്രചരണത്തിന് വേണ്ടിയാണ് ജീവിതംസമർപ്പിച്ചിരിക്കുന്നത്.

കൊല്ലം: ജീവനകലയെ നെഞ്ചിലേറ്റിയ ബിജു ഗോപാലകൃഷ്ണപിള്ള യോഗപ്രചരണത്തിന് വേണ്ടിയാണ് ജീവിതംസമർപ്പിച്ചിരിക്കുന്നത്. കല്ലുവാതുക്കൽ വില്ലേജിൽ ഓഫിസറും ഒപ്പം തന്നെ യോഗാ പ്രചാരകനുമായ ഇദ്ദേഹത്തിൽ നിന്നു യോഗയെ അറിഞ്ഞവർ രാജ്യത്തിനു അകത്തും പുറത്തും പതിനായിരങ്ങളാണ്. കഴിഞ്ഞ.20വർഷമായി യോഗ പഠനം ആരംഭിച്ചിട്ടു 12വർഷമായി യോഗാധ്യാപന രംഗത്തുണ്ട്. കൊല്ലം അഞ്ചാലുംമൂട് ഞാറക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  (Way  to Anandhamaya  Yoga  Kalari Research  Centere  and Charitable  Organization) വേ ഓഫ് ആനന്ദമയ യോഗ കളരി റിസർച്ച് സെന്റർ ആന്റ് ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷമായി സ്കൂളുകളിലും കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും യോഗ പരിശീലന പരിപാടികളും കർമയോഗി ജ്ഞാനയോഗ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇത് കൂടാതെ ഞാറക്കൽ മോഡേൺ ആർട്സ് ക്ലബുമായി സഹകരിച്ചു സാമൂഹ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു. മഹാമാരികാലത്തു തുടങ്ങിയ സൗജന്യ (online Molecular  Yoga Chellenge) ഓൺലൈൻ മോളിക്യുലാർ യോഗ ചലഞ്ചിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കമുള്ള 1000 ത്തോളം കുടുംബങ്ങൾക്ക് സൗജന്യമായി  യോഗ പരിശീലനം  നൽകി വരുന്നു.ഒപ്പം ആരോഗ്യമേഖലയിലുള്ള വിദഗ്ദ്ധരായ  ഡോക്ടർമാരുടെ ക്ലാസ്സുകളുംയോഗ ക്ലാസിനൊപ്പം സംഘടിപ്പിച്ചു.  

യോഗ ക്ലാസ്സിനോടൊപ്പം ഡോക്ടർമാരുടെ ക്ലാസുകളും സoഘടിപ്പിച്ചത് ഈ മഹാമാരികാലത്തു വിദഗ്ദ്ധരായ ഡോക്ടർമാരുടെ ക്ലാസ്സുകളുമായി സാധാരണക്കാർക്ക് സിവിൽ സർവീസിലേക്ക് എത്തിപ്പെടാം  എന്ന ധാരണ ഉളവാക്കാൻ കഴിഞ്ഞു. കൊല്ലം അസിസ്റ്റന്റ് കളക്ടർ  ഡോ. അരുൺ.എസ്. നായർ       പങ്കെടുത്ത ജ്ഞാനയോഗ 2021 എന്ന പരിപാടി സംഘടിപ്പച്ചതു വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവമായി. മഹാമാരികാലത്തു പ്രയാസം അനുഭവപ്പെട്ട സമൂഹത്തിലെ  നിർധനരായ കുറച്ചുപേർക്ക് ഓണക്കിറ്റ് വിതരണം, കർമ്മ യോഗ – 2021 എന്ന പരിപാടിയിലൂടെ നടപ്പിലാക്കി. ഒപ്പം സർക്കാർ  അംഗീകൃത എസ് ആർ സി സർട്ടിഫിക്കറ്റ് കോഴ്സും നടത്തിവരുന്നു

മഹാമാരി കെട്ടടങ്ങാതിരിക്കുന്ന ഈ സാഹചര്യത്തിൽ  നമ്മുടെ ആരോഗ്യ സംരക്ഷണം ഒരു വെല്ലുവിളി തന്നെയാണ് ഇതിനെ നേരിടാൻ ശാസ്ത്രീയ ആരോഗ്യ സംരക്ഷണതോടൊപ്പം യോഗയും  അനിവാര്യമാണ് ഈ സാഹചര്യത്തിൽ, ഒരു വർഷത്തിന് മുൻപ്  തുടങ്ങിയ, ഇതിനോടൊപ്പം തന്നെ വിവിധ രാജ്യങ്ങളിൽ എത്തി നിൽക്കുന്ന സൗജന്യ Online Molecular Yoga  Chellenge തുടരുന്നു . ഈ വർഷത്തെ അന്താരാഷ്ട്ര ദിനയോഗ ദിന പ്രേമേയം  മനുഷ്വത്വത്തിനായുള്ള യോഗ എന്നതാണ് കോവിഡ്  മഹാമാരിയുടെ മൂർദ്ധന്യത്തിൽ അതിജീവനത്തിനായി കൊല്ലം  ആനന്ദമായ യോഗ സെന്റർ അതിന്റെ സേവനം സന്തോഷത്തോടെ  തുടരുന്നു. സൗജന്യ Online  Yoga Class  ബന്ധപ്പെടേണ്ട No: 8089506962




യോഗഗ്രാമമാകൻ കല്ലുവാതുക്കൽ പഞ്ചായത്തിലെ ശ്രീരാമപുരം പഠിച്ചും പടിപ്പിച്ചും ഇ ബാലികമാർ.

ചാത്തന്നൂർ: യോഗഗ്രാമമാകൻ കല്ലുവാതുക്കൽ പഞ്ചായത്തിലെ ശ്രീരാമപുരം പഠിച്ചും പടിപ്പിച്ചും ഇ ബാലികമാർ. ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും യോഗ പഠിച്ചിരിക്കണം എന്ന പദ്ധതി  വിഭാവനം ചെയ്ത് കൊണ്ട് നീങ്ങുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലാണ് യോഗപ്രചാരകരായ ഇ ബാലികമാർ ശ്രദ്ധകേന്ദ്രമായി മാറുന്നത്.യോഗ ജീവിതചര്യയാക്കി മാറ്റിയാണ് ശ്രീരാമപുരം ശ്രീരാമവിദ്യാനികേതനിലെ ഇ കുട്ടികൾ മുന്നോട്ട് പോകുന്നത്.പുലർച്ചെ എണ്ണീറ്റ് സൂര്യനമസ്കാരത്തോടെയാണ് ഇവരുടെ ഒരു ദിവസം തുടങ്ങുന്നത്.അകാലത്തിൽ വിടപറഞ്ഞ യോഗധ്യാപകരായ അനീഷിന്റെയും അവിതയുടെയും മകളായ കൃഷ്ണഭദ്രയും ഇവർക്കൊപ്പമുണ്ട് മാതാപിതാക്കളുടെ പാത പിന്തുടർന്ന് കൃഷ്ണഭദ്ര യോഗ ജീവിതചര്യയാക്കി മാറ്റി.കൃഷ്ണഭദ്രയ്ക്ക് ഒപ്പം അനാമികയും നിവേധിതയും അനന്യയും കുഞ്ഞാറ്റയും ഉണ്ട്. ഇവരെല്ലാം തന്നെ ശ്രീരാമ വിദ്യാനികേതനിലെ വിദ്യാർത്ഥികളാണ് ഇവർ നവാഗതരെ പഠിപ്പിക്കുയും പഠിക്കുകയും ചെയ്യുകയാണ് അനീഷും അവിതയും തുടങ്ങി വച്ച യോഗപ്രചരണം ഇവരിലൂടെ ശ്രീരാമപുരവും കല്ലുവാതുക്കൽ പഞ്ചായത്തും യോഗഗ്രാമമായി മാറുകയാണ്. അനീഷും അവിതയും സ്ഥാപിച്ച പതഞ്ജലി യോഗവിദ്യാകേന്ദ്രത്തിൽ  ഇപ്പോഴും വളരെ നന്നായി യോഗാ ക്ലാസ് നടക്കുന്നു. അനീഷ് -അവിത സേവസമിതിയുടെയും നാട്ടുകാരുടെയും സേവന പ്രതിബദ്ധതത ഒന്നുകൊണ്ടു മാത്രമാണ്  ശ്രീരാമപുരത്തെ യോഗപ്രവർത്തനങ്ങൾ നടന്നുപോകുന്നത്.ഇപ്പോൾ ചില കേന്ദ്രങ്ങളിൽ മാത്രമാണ് യോഗ നടക്കുന്നത്. പഴയതുപോലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സേവാസമിതി പ്രവർത്തകർ പറഞ്ഞു.

@ "നമ്മുടെ ഗ്രാമം – യോഗ ഗ്രാമം” പദ്ധതി നടപ്പാക്കി കല്ലുവാതുക്കൽ പഞ്ചായത്ത് സമ്പൂർണ്ണ യോഗ ഗ്രാമമാക്കി മാറ്റും.ദൈനംദിന യോഗ ശിക്ഷണ രീതി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നത്.

ബൈജു ലക്ഷമൺ (വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ )


Monday, 20 June 2022

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

പരവൂർ : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മീനാട് കിഴക്ക് ഒലിപ്പ് വിള വീട്ടിൽ  അഷ്‌റഫ്‌ (41)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നെടുങ്ങോലം പോസ്റ്റ്‌ ഓഫിസ് ജങ്ഷനിലാണ് അപകടം ഉണ്ടായത് പരവൂർ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ചാത്തന്നൂർ ഭാഗത്ത്.
നിന്നും പരവൂർ ഭാഗത്തേക്ക് ഐസ്ക്രീംമുമായി പോയ 
ഓട്ടോറിക്ഷയിലും റോഡ് സൈഡിൽ വച്ചിരുന്ന സ്കൂട്ടറുകളിലും ഇടിച്ചാണ് അപകടം ഉണ്ടായത് ഓട്ടോറിക്ഷയും സ്കൂട്ടറുകളും പൂർണ്ണമായും തകർന്നു.സംഭവം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ  നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഏത്തിച്ചെങ്കിലും അഷ്‌റഫ്‌ മരിച്ചിരുന്നു.അമിത വേഗത്തിലായിരുന്നു കാർ എന്ന് ദൃക് സാക്ഷികൾ പറഞ്ഞു
മൃതദേഹം മേൽനടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പരവൂർ പോലിസ് കേസെടുത്തു.ഭാര്യ:സുൽമ്പത്ത്, മക്കൾ:അഷ്‌കർ, അഫ്സൽ.

സ്കൂട്ടർ ഇടിച്ചു വിദ്യാർത്ഥിയ്ക്ക് പരിക്ക്



@ സ്കൂട്ടർ ഇടിച്ചു വിദ്യാർത്ഥിയ്ക്ക് പരിക്ക്
ചാത്തന്നൂർ: ചാത്തന്നൂർ ജംഗഷനിൽ സ്കൂട്ടർ ഇടിച്ചു വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റു.ജോഹൻ (12)നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഒൻപതരയോടെ ചാത്തന്നൂർ ജങ്ഷനിൽ ഹൈസ്കൂളിന് മുന്നിൽ വച്ച് വിദ്യാർത്ഥികൾ ദേശിയപാത മുറിച്ചു കടക്കുന്നതിനിടയിൽ തിരുവനന്തപുരം ഭാഗത്തും നിന്നും വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ വിദ്യാർത്ഥിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഓരോ ദിവസവും കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയ്ക്ക് അടിയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു തീരദേശത്തു താമസിക്കുന്നവർക്കു വലിയ ദുരിതമാകുന്നു. കൂട്ടത്തോടെ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി കേടാകുന്നതു പതിവുസംഭവമായി മാറിയിട്ടുണ്ട്. കടലിൽ തള്ളുന്ന വലയിൽ പ്പെട്ട് കടൽ ജീവികൾക്കും അപകടമുണ്ടാകുന്നുണ്ട്. ഇത് കൂടാതെ പ്ലാസ്റ്റിക് കുപ്പികൾ അടങ്ങിയ വൻ മാലിന്യ കൂമ്പാരമാണ് കടലിലുള്ളത് എന്ന് മത്സ്യ തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ വലക്കണ്ണികൾ മുതൽ പ്ലാസ്റ്റിക് തൊട്ടി വരെ ഇതിലുണ്ട്. അനധികൃതമായി മീൻ പിടിക്കാൻ കടലിൽ തള്ളുന്ന വലയും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണു ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുന്നത്.

@ ട്രോളിംഗ് നിരോധനത്തിന് പിന്നാലെനിരോധിത രീതിയിലുള്ള മീൻപിടിത്തവും 

നിരോധിത രീതിയിലുള്ള മീൻപിടിത്തം കാരണം മത്തി അടക്കമുള്ള മീനുകൾ കടലിൽ കാണാൻ പോലുമില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകളാണ് ഇത്തരത്തിൽ അനധികൃതമായി മീൻ പിടിക്കുന്നത്. കടലിൽ കൃതിമ കുന്ന് സൃഷ്ടിച്ചാണ് ഇവരുടെ മീൻ പിടിത്തം. ഇതിനായി വലിയ വലയിൽ പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉപയോഗിച്ച് കടലിൽ വലിയ കുന്ന് ഉണ്ടാക്കും.ഇതിനു കീഴിലെ തണൽ തേടി വരുന്ന മത്സ്യങ്ങളെ ഒന്നൊഴിയാതെ ഇവർ പിടികൂടും. ഇതിനു ശേഷം ഈ പ്ലാസ്റ്റിക് കുന്നുകൾ കടലിൽ തന്നെ ഉപേക്ഷിച്ചു മടങ്ങുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങളാണു കടലിൽ തള്ളുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭീകരമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇത്തരത്തിലുള്ള  നിരോധിത രീതിയിലുള്ള മീൻപിടിത്തം മൂലം ഓരോ ദിവസവും കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയ്ക്ക് അടിയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു തീരദേശത്തു താമസിക്കുന്നവർക്കു വലിയ ദുരിതമാകുന്നു. കൂട്ടത്തോടെ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. ബോട്ടുകളുടെ പ്രൊപ്പല്ലറിൽ വല കുടുങ്ങി കേടാകുന്നതു പതിവുസംഭവമായി മാറി. കടലിൽ തള്ളുന്ന വലയിൽ പ്പെട്ട് കടൽ ജീവികൾക്കും അപകടമുണ്ടാകുന്നു. 

പൊഴിക്കര ബീച്ചിൽ മാലിന്യം നിറഞ്ഞു.വിനോദത്തിനായി എത്തുന്നവർ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിൽ

പരവൂർ:  പൊഴിക്കര ബീച്ചിൽ മാലിന്യം നിറഞ്ഞു.വിനോദത്തിനായി എത്തുന്നവർ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിൽ, കുട്ടികളുടെ ഡയപ്പർ, ഭക്ഷണാവശിഷ്ടങ്ങൾ, ഹോട്ടൽ, അറവ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കുന്നുകൂടുകയാണ്. മാലിന്യം തള്ളുന്നത് കൂടിയതോടെ തെരുവുനായ ശല്യവും രൂക്ഷമാണ്.  മാലിന്യം അഴുകി ദുർഗന്ധം വമിക്കുകയാണ്. പ്രഭാത, സായാഹ്ന സവാരിക്ക് എത്തുന്നവർക്കും കായൽ കാറ്റേറ്റ് വിശ്രമിക്കാൻ എത്തുന്നവർക്കും ദുർഗന്ധം രൂക്ഷമായതോടെ അവിടേക്ക് എത്താൻ മടിക്കുകയാണ്.

ബീച്ചിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകുന്നില്ലെന്നാണ് ആരോപണം. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചതോടെ ദിനംപ്രതി ഒട്ടേറെ ആളുകളാണ് ബീച്ചിൽ എത്തുന്നത്. ഇവരെ ദുരിതത്തിലാക്കുന്ന തരത്തിൽ ഇരുളിന്റെ മറവിൽ മാലിന്യം ഇടുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു

ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു
ചാത്തന്നൂർ: ക്ഷേത്രങ്ങളിൽ മോഷണം വ്യാപകമാകുന്നു അന്വേഷണം പരിശോധനയിൽ ഒതുങ്ങുന്നു. കഴിഞ്ഞ. ഒരു മാസത്തിനിടയിൽ ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ 
നാലോളം ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടും പ്രതികളെ പഠിക്കുവാനോ അന്വേഷണം നടത്തുവാനോ പോലിസ് തയ്യാറായിട്ടില്ല. ഒരു മാസത്തിന് മുൻപാണ് അടുത്തടുത്ത ക്ഷേത്രങ്ങളായ 
കോതേരി ധർമ്മശാസ്താ ക്ഷേത്രത്തിലും, ഉളിയനാട് തേമ്പ്ര ഭാഗവതി ക്ഷേത്രത്തിലും മോഷണം
നടന്നത്. പോലിസ്  സംഭവസ്ഥലത്ത് 
എത്തി അന്വേഷണം നടത്തി മടങ്ങിയതാല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് കോയിപ്പാട് രണ്ടാലും മുക്കിലെ ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടന്നത് ഇവിടെയും പോലിസ് പതിവ് കലാപരിപാടി തുടർന്നത് അല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മീനാട് പാലമുക്കിന് സമീപമുള്ള ദേവി ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപയോളം വരുന്ന പുറത്ത് പ്രതിഷ്ടിച്ചിരുന്ന ചെമ്പ് വിളക്ക് മോഷണം പോയത്.ഒന്നിലധികം ആൾക്കാർ ഇല്ലാതെ വലിയ വിളക്ക് ഇളക്കി മാറ്റാൻ കഴിയില്ല. പോലിസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു എന്നല്ലാതെ ഫിംഗർ പ്രിന്റ് വിഭാഗത്തെയോ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയോ കൊണ്ട് വന്ന് അന്വേഷണം നടത്താൻ പോലിസ് തയ്യാറാകുന്നില്ല. ക്ഷേത്രങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ മോഷണങ്ങൾ എല്ലാം നിസാരവത്കരിച്ചു കൊണ്ട് 
എല്ലാ അന്വേഷണവും പ്രഹസനമാക്കി മാറ്റുകയാണ് പോലിസ് ചെയ്യുന്നത് എന്ന് നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും 
ആരോപിക്കുന്നു. ശക്തമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രകൃതിക്ഷോഭം മൂലം കൃഷി നാശമുണ്ടായ കർഷകൻ ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു

കൊട്ടിയം: പ്രകൃതിക്ഷോഭം മൂലം കൃഷി നാശമുണ്ടായ കർഷകൻ ധനസഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നു. കൊട്ടിയം ഒറ്റപ്ലാമൂട് ഓക്സി ലിയം സ്കൂളിന് എതിർവശം വാഴയും പച്ചക്കറിയും കൃഷി നടത്തുന്ന കൊട്ടിയം പോളിടെക്നിക് നിക്കിന് സമീപം ഷാൻ മൻസിലിൽ അബ്ദുൽ വഹാബ് എന്ന എഴുപത്തി ഒന്നുകാരനാണ് കൃഷി നാശം സംഭവിച്ചതിന്റെ നഷ്ടപരിഹാരത്തിനായി കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസിലുമായി കയറിയിറങ്ങുന്നത്.കഴിഞ്ഞ ഒരു വർഷം മുമ്പുണ്ടായ ശക്തമായ കാറ്റിൽപ്പെട്ട് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ നൂറുകണക്കിന് കുലച്ച വാഴകൾ ഒടിഞ്ഞു വീണ് നശിച്ചിരുന്നു.സംഭവമുണ്ടായപ്പോൾ കൃഷി വകുപ്പ് അധികൃതരും, പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തി നാശനഷ്ട കണക്കുകൾ വിലയിരുത്തി റിപ്പോർട്ടുകൾ എടുത്തെങ്കിലും ഇദ്ദേഹത്തിന് യാതൊരു ധനസഹായവും ലഭിച്ചില്ല. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ഇദ്ദേഹത്തെ കൃഷി വകുപ്പ് ആദരിച്ചിട്ടുണ്ട്. വാഴകൾ നശിച്ചതിലൂടെ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഇദ്ദേഹത്തിനുണ്ടായിരുന്നു. വാഴകൾ നശിച്ചതോടെ പുതിയ വാഴകൾ നട്ടുപിടുപ്പിക്കുവാൻ പണമില്ലാത്ത സ്ഥിതിയാണുള്ളത്.  

ചിത്രം: അബ്ദുൽ വഹാബ് വാഴത്തോട്ടത്തിൽ

മുല്ലക്കരയുടെ മഹാഭാരതത്തിന് ചാത്തന്നൂരിലെ സി.പി.ഐയിൽ വിലക്ക്


മുല്ലക്കരയുടെ മഹാഭാരതത്തിന് ചാത്തന്നൂരിലെ സി.പി.ഐയിൽ വിലക്ക്
ചാത്തന്നൂർ : സിപിഐ ചാത്തന്നൂർ മണ്ഡലം സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ആരോപണപ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. വാട്സ്ആപ്പ് സന്ദേശങ്ങളും ലഘുലേഖകളുമായി ഇരു വിഭാഗവും രംഗത്തുണ്ട്.പുസ്തകകച്ചവടം പോലും ആയുധമാക്കി ഇരു വിഭാഗവും കൊമ്പ് കോർക്കുമ്പോൾ മണ്ഡലം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരം ഉറപ്പാക്കി വോട്ട് പിടിത്തവും തുടങ്ങി കഴിഞ്ഞു.ജില്ലാ സെക്രട്ടറി 
മുല്ലക്കരയുടെ മഹാഭാരതത്തിലൂടെ എന്ന പുസ്തകത്തിന് ചാത്തന്നൂർ സി.പി ഐയിലെ ഇസ്മയിൽ, പ്രകാശ്ബാബു പക്ഷങ്ങൾ ഏർപ്പെടുത്തിയ വിലക്ക് ഈമാസം 24ന് ആരംഭിക്കുന്ന മണ്ഡലം സമ്മേളനത്തിൽ ചർച്ചയാകുമെന്ന് സൂചനനൽകി ഒരു വിഭാഗം രംഗതെത്തി.
മന്ത്രി ചിഞ്ചുറാണിക്ക് ഏർപ്പെടുത്തിയ രഹസ്യവിലക്കും സമ്മേളനത്തിൽ പൊട്ടിത്തെറി സൃഷ്ടിച്ചേക്കും.
സഹകരണ ആശുപത്രി അഴിമതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധിക്കെതിരെ അച്ചടക്ക നടപടി എടുത്തതിന്റെയും ജില്ലാ സെക്രട്ടറി സ്ഥാനം "വെടക്കാക്കി തനിക്കാക്കി" എന്ന് ആരോപിച്ചുമായിരുന്നു മുല്ലക്കരയുടെ പുസ്തകത്തിന് ഒരുവിഭാഗം വിലക്ക് ഏർപ്പെടുത്തിയത്. പുതുതായി രൂപം കൊള്ളുന്ന പരവൂർ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പ്രകാശ്ബാബു പക്ഷം മുന്നോട്ടുവയ്ക്കുന്ന മുൻ കോൺഗ്രസുകാരനാണ് പുസ്തക വില്പന പൊളിച്ചടുക്കാൻ പ്രധാനമായും കളത്തിലിറങ്ങിയിരുന്നത്. എന്നാൽ കാനം പക്ഷം വാശിയോടെ പുസ്തകത്തിന്റെ പ്രചരണവും വില്പനയും ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ഇതിന്റെ കൂടി വൈരാഗ്യത്തിൽ കാനം പക്ഷത്ത് നിന്നൊരാൾ സെക്രട്ടറി സ്ഥാനത്ത് എത്തരുതെന്ന നിലപാടിലാണ് പ്രകാശ് ബാബു പക്ഷം. കുറച്ചുകാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച സംസ്ഥാന നേതാവിനെ വെന്റിലേറ്റർ സെക്രട്ടറിയെന്നും ഇക്കൂട്ടർ അക്ഷേപിച്ചിരുന്നു.

ചിഞ്ചുറാണി അടക്കമുള്ള കാനം പക്ഷ നേതാക്കൾക്ക് നേരത്തെ തന്നെ ചാത്തന്നൂരിൽ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലം കമ്മിറ്റിയിൽ 
ചാത്തന്നൂരിൽ സ്ഥാനാർത്ഥിയായിക്കൂടി നിർദ്ദേശിച്ചതോടെ ചിഞ്ചുറാണിയുടെ 
പേര് ഉയർത്തിയവരെ മണ്ഡലം സാമ്മേളനത്തിൽ 
ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനകൾ അണിയറയിൽ തുടങ്ങി. ഇതു വകവയ്ക്കാതെ കാനം പക്ഷം ചാത്തന്നൂരിൽ പരമാവധി വേദികൾ സംഘടിപ്പിക്കുകയാണ്.
അതുകൊണ്ട് തന്നെ ഈ സമ്മേളനത്തോടെ ചാത്തന്നൂരിൽ കാനം പക്ഷത്തിന്റെ തല അരിയുമെന്നാണ് പ്രകാശ്ബാബു പക്ഷത്തിന്റെ വെല്ലുവിളി. ഇതു വ്യക്തമായി അറിയാവുന്ന ജില്ലയിലെ സംസ്ഥാന നേതാക്കൾ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിൽ അർഹരായവരെ സെക്രട്ടറി സ്ഥാനത്ത് നിന്നടക്കം വെട്ടിനിരത്താതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. കാന പക്ഷത്തോട് വിജയിപ്പുണ്ടെങ്കിലും സെക്രട്ടറി സ്ഥാനത്ത് നിന്നും അർഹരെ വെട്ടിനിരത്തരുതെന്ന നിലപാടിലാണ് ഇസ്മയിൽ പക്ഷം. ഇതിന് പുറമേ സംസ്ഥാന സെക്രട്ടറിയാകാനുള്ള കുപ്പായം തച്ച് വച്ചിരിക്കുന്ന സംസ്ഥാന നേതാവിന്റെ മകന്റെ ലഹരിമാഫിയ ബന്ധങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

@ ചാത്തന്നൂർ സമ്മേളനത്തിലേക്ക് സംസ്ഥാന നേതാക്കൾ എത്തുന്നു.

വിഭാഗിയത രൂക്ഷമായ ചാത്തന്നൂർ സമ്മേളനത്തിൽ പങ്കെടുക്കാൻ സംസ്ഥാന നേതാക്കൾ തന്നെയെത്തുമെന്ന് ഉറപ്പായി.വിഭാഗിയത ഒഴിവാക്കാനുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് മണ്ഡലം സെക്രട്ടറിമാരാകൻ ഒരു ഡസൻ ആൾക്കാർ രംഗത്തുണ്ട്. പരവൂർ കേന്ദ്രമായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയാവനാണ് കൂടുതൽ അടി. ജി.എസ്.ജയലാലിന് ശേഷം ആര് സ്ഥാനാർഥി ആകണമെങ്കിലും ഇ സമ്മേളനത്തിൽ ആധിപത്യം ഉറപ്പിക്കണം അതിന് വേണ്ടി കച്ചമുറക്കുകയാണ് ഇരു വിഭാഗവും. വ്യക്തിഹത്യകളും കുടുംബപ്രശ്നങ്ങളും വരെ ആയുധമാക്കി വിഴുപ്പലയ്ക്കുകയാണ് ഇരു വിഭാഗവും.

ഡി വൈ എഫ് ഐ നേതാവായ ഗ്രാമപഞ്ചായത്ത്‌ അംഗം പീഡനകേസിൽ അറസ്റ്റിൽ.

കൊട്ടിയം: ഡി വൈ എഫ് ഐ 
നേതാവായ ഗ്രാമപഞ്ചായത്ത്‌ അംഗം പീഡനകേസിൽ അറസ്റ്റിൽ. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഗ്രാമപഞ്ചായത്ത്‌ അംഗവും ഡി വൈ എഫ് ഐ കൊട്ടിയം മേഖല പ്രസിഡന്റുമായ
രതീഷിനെയാണ്  പോലിസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് കണ്ണനല്ലൂർ പോലിസ് പറയുന്നത് ഇങ്ങനെയാണ്.
ഭർതൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ചു പീഡിപ്പിക്കുകയും ക്രൂരമായി മർദ്ധിക്കുകയും പണാഭകരണം നടത്തുകയും 
തുടർന്ന് ഉപേക്ഷിക്കുകയും ചെയ്തതിനെ തുടർന്ന് 
യുവതി കണ്ണനല്ലൂർ സ്റ്റേഷനിൽ നൽകിയ
 പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയെ തുടർന്ന് 
ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ
ദിവസം മാതാവ് മരിച്ചതിനെ തുടർന്ന് സ്ഥലതെത്തിയിരുന്നു. പ്രതി സ്ഥലത്തുണ്ടെന്ന് അറിഞ്ഞു  പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണനല്ലൂർ പോലിസ് കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.

ദേശിയപാത കൈയേറി തടി വ്യവസായം ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം നിഷേധിക്കുന്നു

ദേശിയപാത കൈയേറി തടി വ്യവസായം ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം നിഷേധിക്കുന്നു 
ചാത്തന്നൂർ: ദേശിയപാത കൈയേറി തടി വ്യവസായവും  പൊതുമരാമത്ത് വകുപ്പിന്റെ റോഡ് റോളറും കാൽനടയാത്രകാർക്ക് മാർഗ്ഗതടസം ഉണ്ടാക്കുന്നു. കൊല്ലം -തിരുവനന്തപുരം ദേശിയപാതയിൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് കിഴക്ക് ഭാഗത്തായി 
ദേശിയപാതയുടെ തെക്ക് വശത്തായി പ്രവർത്തിക്കുന്ന തടിമില്ലിന്റെ തടികളാണ് റോഡ് സൈഡ് കൈയ്യേറി കൂട്ടിയിട്ടിരിക്കുന്നത്. കൂടാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒരു റോഡ് റോളർ കൂടി ഇവിടെ കേടായി റോഡ് സൈഡിൽ ഉപേക്ഷിച്ചതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻ നടപ്പാതയില്ലാത്ത അവസ്ഥയായി.വഴിയാത്രക്കാർ ഇവിടെ നടപ്പാതയില്ലാതെ റോഡിലൂടെയാണ് നടക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ചരിഞ്ഞ പ്രതലമുള്ള റോഡും കൊടും വളവുമാണ് ഇവിടെ ദിനവും ചെറുതും വലുതുമായ അപകടങ്ങൾ നടക്കുന്ന ഇവിടെ മഴപെയ്തത് മൂലം 
വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടികിടക്കുകയാണ് വീടുകളിലേക്ക് പോകുന്ന വഴിയും ഇത് മൂലം അടഞ്ഞു കിടക്കുകയാണ്. എല്ലാ. സമയവും തടി കയറ്റിയിറക്കും തടി കയറ്റാനുള്ള ക്രയിനുകളും മൂലം ഏത് നിമിഷവും അപകടപ്രതീതിയാണ്‌ ഇവിടം. ജനങ്ങൾ ഭയത്തോടെയാണ് ഇവിടെ കൂടി യാത്ര ചെയ്യുന്നത്. തടികൾ ഇവിടെ കയറ്റിയിറക്ക് നടത്തുന്നത് മൂലം
വാഹനങ്ങൾ പോലും ഭയത്തോടെയാണ് ഇത് വഴി പോകുന്നത്.
ദേശിയപാത കൈയേറിയുള്ള തടി വ്യാപാരം അവസാനിപ്പിച്ചു കൊണ്ട് തടി പൂർണ്ണമായും ഇവിടെ നിന്നും മാറ്റി കേടായി കിടക്കുന്ന റോഡ് റോളർ ഇവിടെ നിന്നും മാറ്റി ജനങ്ങൾക്ക് റോഡിൽ കൂടി നിർഭയമായി നടക്കുന്നതിനുള്ള സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിതരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:റോഡ് കൈയേറി കൂട്ടിയിട്ടിരിക്കുന്ന തടിയും റോഡ് റോളറും.
@ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ദേശിയപാത കൈയ്യറി നടത്തുന്ന തടികച്ചവടം അവസാനിപ്പിക്കണം. നിരവധി അപകടങ്ങളാണ് ഇ ഭാഗത്ത് നടന്നിട്ടുള്ളത് എന്നിട്ടും പഞ്ചായത്ത്‌ അധികൃതരോ ദേശിയപാത അധികൃതരോ യാതൊരു നടപടിയും എടുത്തിട്ടില്ല. പകരം കൂടുതൽ തടി റോഡിൽ ഇറക്കിയിടുകയാണ് ചെയ്തിട്ടുള്ളത്. ദേശിയപാത കൈയ്യേറി മറ്റ് റോഡുകളിലേക്കുള്ള വഴിയടച്ചുള്ള തടികച്ചവടം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.
മുരളീധരൻ (സ്ഥലവാസി)

Sunday, 19 June 2022

സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും നടത്തി


സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും നടത്തി 
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും
നടത്തി.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു.ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.സുശീലാദേവിയുടെ അദ്ധ്യക്ഷത വഹിച്ചു. വിളംബര ഘോഷയാത്ര ചിറക്കര
പി എച്ച് സി യിൽ നിന്നും ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവസാനിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ദേവദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ശർമ്മ, സനിതരാജീവ്, ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സുദർശനൻപിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിപരമേശ്വരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ
എൽ രാഗിണി, രതീഷ്,
 ദിലീപ് ഹരിദാസൻ, വിനിതദിപു, സുജയ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാർ വി.ആർ, കില റിസോഴ്സ് പേഴ്സൺ ഡി.സുധീന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു 
സെനറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടിവർക്കർമാർ, തൊഴിലുറപ്പുപ്രവർത്തകർ, സാമൂഹ്യസാംസ്കാരികപ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കാളികളായി.
ഫോട്ടോ: വിളoമ്പരയാത്ര 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മാന:ദണ്ടങ്ങൾ അട്ടിമറിച്ചു പിൻവാതിൽ നിയമനമെന്ന് വ്യാപക പരാതി. ഒഴിവ് വരുന്ന തസ്തികകളിലെ നിയമനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കൊണ്ട് നിയമനങ്ങൾ നടത്തുന്നതായി അടുത്തിടെ നടന്ന നിയമനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. സിപിഎംന്റെ പാർട്ടി ഓഫിസിൽ നിന്നും കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനങ്ങൾ നടത്തുന്നത് എന്ന് സിപിഐ നേതാക്കൾ പോലും ആരോപിക്കുന്നു. സിപിഎം നേതാക്കളും ആശുപത്രി അധികൃതരും ചേർന്ന് നടത്തുന്ന ഇ നിയമനങ്ങൾ തൊഴിലിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ പ്രതീക്ഷകളെ ഇത് തകിടംമറിക്കുന്നു.

പരവൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എസ്എസ് എൽ സി അടിസ്ഥാനയോഗ്യതയുള്ളവർമാത്രം പന്ത്രണ്ടായിരത്തിലേറെ വരും. എസ് എസ് എൽ സി പാസാകാത്തവർ അയ്യായിരത്തിലേറെയും.

നഴ്‌സിങ് യോഗ്യതയുള്ളവരും ഡിഗ്രിക്കാരും ആയിരത്തിലധികവും മറ്റ് ടെക്നിക്കൽ യോഗ്യതയുള്ളവർ ആയിരത്തോളവും രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോൾ രണ്ടുവർഷത്തിലേറെയായി മെഡിക്കൽ കോളേജിലെ ഒരു തസ്തികയിലേക്കും ലിസ്റ്റുപോലും ആവശ്യപ്പെടാറില്ല.

മെഡിക്കൽ കോളേജിൽ ഓഫീസ് ജീവനക്കാർ, സ്റ്റാഫ് നഴ്സ്, നേഴ്‌സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പാർട്ട് ടൈം, ഫുൾടൈം സ്വീപ്പർമാർ, മറ്റ് അനുബന്ധ ജീവനക്കാർ എന്നീ തസ്തികകളിൽ നൂറോളം ഒഴിവുകളുണ്ടായിട്ടും അവ നികത്താത്തത് മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെത്തന്നെ സാരമായി ബാധിച്ചിട്ടുണ്ട്‌.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നപ്പോൾ ജീവനക്കാരുടെ കുറവ് നികത്താനായി മറ്റു ജില്ലകളിൽനിന്ന്‌ എൺപതോളം പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്‌ സ്ഥലംമാറ്റിയിരുന്നു. എന്നിട്ടും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ കടുത്ത അമർഷത്തിലാണ് ഉദ്യോഗാർഥികൾ.

മെഡിക്കൽ കോളേജിലെ ഹൗസ്‌കീപ്പിങ്‌, സെക്യൂരിറ്റി വിഭാഗങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കരാർ കൊടുക്കാതെ എംപ്ലോയ്‌മെന്റ്‌ എക്സ്‌ചേഞ്ചിൽനിന്ന്‌ ജീവനക്കാരെ നിയമിക്കണമെന്ന്‌ ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.

ആശുപത്രി വികസനസമിതി അനുബന്ധ തസ്തികകളിൽ നടത്തുന്ന നിയമനങ്ങളും എംപ്ലോയ്‌മെന്റ് ലിസ്റ്റിൽനിന്ന്‌ സീനിയോറിറ്റി പ്രകാരം നടത്തണം.

മെഡിക്കൽ കോളേജിനുപുറമേ ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിങ്‌ മിൽ, നെടുങ്ങോലം താലൂക്കാശുപത്രി, കശുവണ്ടി വികസന കോർപ്പറേഷൻ, സഹകരണ ബാങ്കുകൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, അങ്കണവാടികൾ എന്നിവയിൽ വരുന്ന താത്‌കാലിക ഒഴിവുകളിലേക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌ വഴി നിയമനം നടത്തേണ്ടതാണ്‌.പക്ഷെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ നോക്ക് കുത്തിയാക്കി സിപിഎം നേതൃത്വം പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണ് എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

@ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെ നോക്ക് കുത്തിയാക്കി സിപിഎം നേതൃത്വം നടത്തുന്ന പിൻവാതിൽ നിയമനം സാധാരണക്കാരായ യുവസമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്ന്. കഷ്ടപെട്ട് പഠിച്ചു  പാസായി ജോലി കാത്തിരിക്കുന്ന യുവസമൂഹത്തെ അവഗണിച്ചു കൊണ്ട് യാതൊരു യോഗ്യതയും ഇല്ലാത്തവർക്ക് പിൻവാതിൽ നിയമനം തുടർന്നാൽ ശക്തമായ പ്രഷോഭ പരിപാടികളുമായി യുവമോർച്ച മുന്നോട്ട് പോകും. 

രാമൻ വേക്കുളം (യുവമോർച്ച പരവൂർ മണ്ഡലം വൈസ് പ്രസിഡണ്ട് )


ക്ഷേത്രത്തിലെ വിളക്ക് മോഷണം പോയി

ക്ഷേത്രത്തിലെ വിളക്ക് മോഷണം പോയി 
ചാത്തന്നൂർ: ക്ഷേത്രത്തിൽ വീണ്ടും വിളക്ക് മോഷണം. മീനാട് മൂർത്തികാവ് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ വച്ചിരുന്ന ഒരു ലക്ഷം രൂപയോളം വരുന്ന ചെമ്പുവിളക്കാണ് മോഷണം പോയത്. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ പൂജയ്ക്കായി ശാന്തിക്കാരൻ എത്തിയപ്പോൾ ആണ് വിളക്ക് മോഷണം പോയതായി കണ്ടത് ചാത്തന്നൂർ  പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Saturday, 18 June 2022

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫിസ് ഉത്ഘാടനം

ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫിസ് ഉത്ഘാടനം

ചാത്തന്നൂർ: ഭാരതത്തിലെ കാർഷിക രംഗം വ്യവസായ വത്കരിക്കുന്നതിലൂടെ കൃഷി മികച്ച വരുമാനമുള്ള തൊഴിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രാജ്യത്തുടന്നീളം ബ്ലോക്ക്‌ അടിസ്ഥാനത്തിൽ പതിനായിരം ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച 
ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഓഫിസ് ഉത്ഘാടനം 18ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ദിജു നിർവഹിക്കും കമ്പനി ചെയർമാൻ എസ്. വി. അനിത്ത് അധ്യക്ഷത വഹിക്കും.ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌
ആർ. ദിലീപ്കുമാർ,
ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത്, കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും.

വിദ്യാർത്ഥികൾ നടുറോഡിൽ കിടന്നു ഗതാഗതം സ്തംഭിച്ചു

വിദ്യാർത്ഥികൾ നടുറോഡിൽ കിടന്നു ഗതാഗതം സ്തംഭിച്ചു.

ചാത്തന്നൂർ: സ്കൂൾ വിദ്യാർത്ഥികൾ റോഡിൽ കിടന്നു കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ 
 ഗതാഗതം സ്തംഭിച്ചു. ചാത്തന്നൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് വൈകുന്നേരം നാല് മണിയോടെ 
സ്കൂൾ വിട്ട് വന്ന് ദേശിയപാതയുടെ മധ്യഭാഗത്തായി കിടന്നത്. തുടർന്ന് നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡും പോലീസിനെ അറിയിക്കുകയും പോലിസ് എത്തിയപ്പോഴേക്കും ബാഗ് ഉപേക്ഷിച്ചു ഓടി പോകുകയും ചെയ്യുകയായിരുന്നു തുടർന്ന് പോലിസ് ഓടിച്ചിട്ട് പിടിക്കുകയും സ്കൂൾ അധികൃതരെ വിളിച്ചു വരുത്തി ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികൾ തമ്മിലുള്ള വെല്ലുവിളിയാണ് റോഡിൽ കിടക്കാൻ കാരണമെന്ന് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് പോലിസ് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.

Wednesday, 15 June 2022

എൻ എസ് എസ് യൂണിയൻ രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.

എൻ എസ് എസ് യൂണിയൻ 
രണ്ടു കോടി രൂപ വായ്പ വിതരണം നടത്തി.
ചാത്തന്നൂർ : എൻ എസ് എസ് 
താലൂക്ക് കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പേര് രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന പതിനേഴ് വനിതാസഹായ സംഘങ്ങൾക്ക് രണ്ടുകോടി രൂപ വായ്പ അനുവദിച്ചു.യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ലോൺ വിതരണം ചെയ്തു. 
 നായർ സർവീസ് സൊസൈറ്റിയുടെ ഒരു കരയോഗത്തിൽ ഒരു സംരംഭം എങ്കിലും  ആരംഭിക്കണമെന്നുള്ള  നയത്തിന്റെ ഭാഗമായി ചാത്തന്നൂർ താലൂക്ക്  യൂണിയനിൽപ്പെട്ട 14 കരയോഗങ്ങളിലെ 17 വനിതാ സംഘങ്ങൾക്കായിട്ടാണ് 2 കോടി 90000 രൂപ വായ്പയായി നൽകിയത്.
ധനലക്ഷ്മി ബാങ്ക് കല്ലമ്പലം ശാഖയിൽ നടന്ന ചടങ്ങിൽ  യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ്,
എം എസ് എസ് എസ് 
 ട്രഷറർ ബി ഐ.ശ്രീനാഗേഷ്,യൂണിയൻ സെക്രട്ടറി  ടി .അരവിന്ദാക്ഷൻ പിള്ള, എൻ എസ് എസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്‌, ബാങ്ക് മാനേജർ പ്രശാന്ത്‌,
ജെ അംബികദാസൻ പിള്ള, ജി. പ്രസാദ് കുമാർ,പി.മഹേഷ്‌,പി ഗോപാലകൃഷ്ണപിള്ള  എന്നിവർ പങ്കെടുത്തു.
ഫോട്ടോ: എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി ലോൺ വിതരണം ചെയ്യുന്നു 

ചിറക്കരയിലെ സി പി എം - സിപി ഐഏറ്റുമുട്ടൽ: സി പി ഐയ്ക്ക് വിജയം

ചിറക്കരയിലെ സി പി എം - സിപി ഐ
ഏറ്റുമുട്ടൽ: സി പി ഐയ്ക്ക് വിജയം
ചാത്തന്നൂർ: ചിറക്കര ഇടവട്ടം ക്ഷീരോല്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഘടകകക്ഷികളായ സി പി എമ്മും സിപിഐയും ഏറ്റുമുട്ടിയപ്പോൾ സി പി ഐ പാനലിന് വിജയം. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘങ്ങളിലൊന്നായ ഇടവട്ടം ക്ഷീരോല്പാദക സംഘം തുടർച്ചയായി എട്ട് വർഷം മികച്ച സംഘത്തിനുള്ള അവാർഡ്‌ നേടികൊണ്ടിരിക്കയാണ്. നിലവിലെ പ്രസിഡന്റ് ബി.സുരേഷിന്റെ നേതൃത്വത്തിലാണ് സി പി ഐ പാനൽ മത്സരിച്ചത്.

ബി.സുരേഷിനെ കൂടാതെ സി പി ഐ അംഗങ്ങളായ മണികണ്ഠൻ.ഡി, മോഹനൻ പിള്ള , സദാനന്ദ ക്കുറുപ്പ്, സുരേഷ് ആർ.സി, ബേബി.വി, ഗിരിജ.ജി, ശ്രീജ. പി , സോമൻ. എ എന്നിവരാണ് വിജയിച്ചത്. ഭരണ സമിതി യോഗം ചേർന്ന് ബി.സുരേഷിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.

ചിറക്കര ഗ്രാമ പഞ്ചായത്തിൽ സി പി എമ്മും സിപിഐയും കുറച്ചു നാളുകളായി അത്ര സുഖകരമായ ബന്ധത്തിലല്ല. സി പി ഐ യുടെ പ്രസിഡന്റ് ഭരണം നിയന്ത്രിക്കുന്ന ഭരണ സമിതിയിൽ സി പി എം പ്രതിപക്ഷത്തിന്റെ റോളിലാണ്. അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും പരസ്പരം ഇരു പാർട്ടികളുമാണ്. ഇത് പഞ്ചായത്ത് ഭരണത്തെയും ബാധിക്കുന്നുണ്ട്. പലപ്പോഴും പഞ്ചായത്തിൽ സി പി ഐ യുടെ രക്ഷയ്ക്ക് എത്തുന്നതു് കോൺഗ്രസും ബി ജെ പി അംഗങ്ങളാണ്. ഭരണപക്ഷമായിട്ടും സി പി എമ്മിന്റെ താല്പര്യങ്ങൾ പഞ്ചായത്തിൽ നടക്കാറുമില്ല. ഇതിന്റെ തുടർച്ചയായാണ് ഇടവട്ടം ക്ഷീര സംഘത്തിലെയും പരസ്പരം ഏറ്റുമുട്ടൽ. ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതാണ് മത്സരിക്കേണ്ടി വന്നതിന് കാരണമെന്ന് സി പി എം .
 പറയുന്നു 

@ ചിറക്കരയിൽ സിപിഎം - സിപിഐ ബന്ധത്തിൽ ഉലച്ചിൽ ഇടത് മുന്നണി സംവിധാനം അവസാനിച്ചതായി ഇരു പാർട്ടികളും.ചിറക്കര പഞ്ചായത്ത്‌ ഭരണസമിതിയിൽ ഉണ്ടായ സിപിഎം -സിപിഐ പടലപിണക്കം താഴെകിടയിലേക്ക് വ്യാപിക്കുകയും ഇടത് മുന്നണി സംവിധാനമില്ലാതെ ഇരു പാർട്ടികളും ചിറക്കര ഇടവട്ടം ക്ഷീരോത്പാദന സഹകരണ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം ഉം സിപിഐയും നേരിട്ട് മത്സരിച്ചു സിപിഐ പാനൽ വിജയിച്ചതോടെയാണ് ഇടത് സംവിധാനം ഇനി ചിറക്കരയിൽ ഇല്ലെന്ന് ഇരു പാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ജി. എസ്. ജയലാൽ എം എൽ എ നേരിട്ട് ചുക്കാൻ പിടിച്ച തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനർഥികൾക്കും സിപിഎംന്റെ ലോക്കൽ കമ്മിറ്റി നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സിപിഐ നേത്ര ത്വം ഉന്നയിച്ചത്. ഇടത് മുന്നണി സംവിധാനം അട്ടിമറിച്ചത് ജയലാൽ ആണെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു കോൺഗ്രസുമായി ചേർന്ന് സിപിഎംനെ വെല്ലുവിളിക്കുന്ന ജയലാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് സിപിഎം നേതാക്കൾ ഓർമ്മിപ്പിക്കുന്നു. തങ്ങളുടെ ശ്രമഫലമായി വിജയിച്ച ജയലാൽ തങ്ങൾക്കെതിരെ തിരിഞ്ഞു കൊണ്ട് വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല എന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. 

മത്‍സ്യo കഴിച്ചു ഭഷ്യവിഷബാധിതരാക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുമ്പോൾ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം: മത്‍സ്യo കഴിച്ചു ഭഷ്യവിഷബാധിതരാക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുമ്പോൾ പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു. രോഗാതുരമായ ചുറ്റുപാടിൽ ജീവിക്കുന്ന ജനങ്ങളുടെ ഇഷ്ടഭക്ഷണമായ മത്‍സ്യത്തിൽ വിഷം കലർത്തിയാണ് വില്പന നടത്തുന്നത് എന്ന പരാതികൾ ദിനംപ്രതി കൂടിവരുമ്പോൾ അതിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി.
ബോധപൂര്‍വം ജനങ്ങളെ രോഗികളാക്കുന്ന സമീപനമാണ് മത്‍സ്യ വ്യാപരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ പ്രധാനമായ മത്‍സ്യത്തെ 
 വിഷം ചേര്‍ത്ത് നമുക്കുതന്നെ വിളമ്പുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി
മത്‍സ്യo ഏറ്റവും കൂടുതൽ കിട്ടുന്ന 
കൊല്ലം ജില്ലയിൽ ചര്‍ച്ച ചെയ്യുന്നത് അതിര്‍ത്തി കടന്നെത്തുന്ന വിഷം കലര്‍ത്തിയ മത്സ്യത്തെ കുറിച്ചാണ്.
കഴിഞ്ഞ ദിവസം മീനാട് മത്‍സ്യം
വാങ്ങി കഴിച്ച വീട്ടമ്മ ഇത് വരെയും ഐ സി യു വിൽ നിന്നും ഡിസ്ചാർജ് ആയിട്ടില്ല. ഓരോ മീനും രോഗത്തിന്റെയും മരണത്തിന്റെയും രുചിയാണ് സമ്മാനിക്കുന്നത് ഇതിലൂടെ വ്യക്തമാക്കുന്നു. ജില്ലയുടെ 
അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും പരിശോധനയിൽ മാരകമായ വിഷാംശം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജില്ലയിൽ മുഴുവന്‍ ഭീതിയുടെ നിഴലിലാക്കി മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ ചേര്‍ത്തതായി സ്ഥിരീകരിച്ചിരിക്കുന്നു.
കൊല്ലത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഒഴിവാക്കാനാകാത്തതാണ് മത്സ്യം. നല്ല മീന്‍കറിയും മീന്‍ വറുത്തതും  കൊല്ലത്തിന്റെ നാടന്‍ രുചിയായി പേരെടുത്തിട്ടുണ്ട്. ടണ്‍ കണക്കിന് മത്സ്യം ചെലവാകുന്ന കേരളtത്തിലെ തന്നെ വലിയ വ്യാപാര മേഖലയാണ്  കൊല്ലം  അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ത്തിയ മീനുകള്‍ ഇവിടേക്ക് എത്തിക്കുന്നത്.ട്രോളിംഗ് ഏർപ്പെടുത്തിയതോടെ മീൻ വരവ് കൂടി അതോടെ മാരകവിഷം കലർന്ന മീനുകളും എത്തി തുടങ്ങി.
മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മലിന്‍. കടലില്‍ നിന്ന് കരക്കെത്തിച്ച് ദിവസങ്ങള്‍ പിന്നിടുന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിവെക്കുമ്പോള്‍ അത് ഫ്രഷ് ആണെന്ന തോന്നലുളവാക്കും. മാത്രമല്ല, അഴുകിയതോ അല്‍പം ഉടവ് സംഭവിച്ചതോ ആയ നല്ല മത്സ്യം മാറ്റിവെച്ച് ഈ ഫോര്‍മാലിനില്‍ മുങ്ങിയ മീന്‍ വാങ്ങാന്‍ പ്രേരണയുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ 
ചെക്‌പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. എത്രയോ കാലമായി നാം ഫോര്‍മാലിനും മറ്റ് വിഷ വസ്തുക്കളും കഴിച്ചുകെണ്ടിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടേത്. അതിര്‍ത്തി കടന്നെത്തുന്ന മത്സ്യം പൂര്‍ണതോതില്‍ പരിശോധനക്ക് വിധേയമാക്കുക പ്രായോഗികമല്ലെങ്കിലും മത്സ്യമാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങളിലും ഇടക്കിടെ മിന്നല്‍ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
ജില്ലയിലേക്ക് റോഡ് മാര്‍ഗമെത്തിക്കുന്ന വിഷമത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നു ബോട്ടുകളില്‍ എത്തിച്ച് ഇവിടത്തെ തുറമുഖങ്ങള്‍ വഴി വില്‍പന നടത്തുന്ന മത്സ്യമുണ്ട്. ഇവയില്‍ എന്തെല്ലാം വിഷാംശം അടങ്ങിയിരിക്കുന്നെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മീനിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധനകള്‍ പ്രാദേശിക ചന്തകളിലേക്കും ഫിഷ് സ്റ്റാളുകളിലേക്കും ഐസ് ഫാക്ടറിയിലേക്കും 
വ്യാപിപ്പിക്കാന്‍ സര്‍ക്കര്‍ തയ്യാറാകണം.
 നിലവിലുള്ള നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയാ സംഘങ്ങള്‍ വിലസുന്നത്. സാധാരണ മത്സ്യത്തൊഴിലാളിയോ മത്സ്യക്കച്ചവടക്കാരനോ ഒരിക്കലും മീനില്‍ വിഷം കലര്‍ത്തില്ല. എന്നാല്‍ അവര്‍ അറിയാതെ തന്നെ അവരെക്കൊണ്ട് വിഷം കലര്‍ത്തിപ്പിക്കുകയാണ്. മീന്‍ കരയിലെത്തിയാലുടന്‍ അതില്‍ ഐസ് നിക്ഷേപിക്കണം. ഇത് മീന്‍ അഴുകിപ്പോകാതിരിക്കാന്‍ മാത്രമാണ്. എന്നാല്‍ ഈ ഐസുകട്ടക്കുള്ളില്‍ വിഷാംശങ്ങളുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ശുദ്ധമായ മത്സ്യം എങ്ങനെ തിരിച്ചറിയാം എന്നതാണ് പ്രധാനം.അത് കൊണ്ട് തന്നെ വ്യാപകമായി പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

@  പഴയ ആളുകള്‍  ഇന്നും യാതൊരു പരിശോധനയുമില്ലാതെ നല്ല മീന്‍ തിരിച്ചറിയും. ദുര്‍ഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീന്‍ വാങ്ങരുത്. എന്നാല്‍ വയറു പൊട്ടിയ മീന്‍ അത്ര ചീത്തയല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കില്‍ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീന്‍ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമര്‍ത്തി നോക്കുക, ആ ഭാഗം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളില്‍ അമോണിയയും ഫോര്‍മാലിനുമൊക്കെ കാണും. വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാനീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക. വീട്ടിലെ ഫ്രിഡ്ജില്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഐസ് കട്ടകള്‍ വിതറിയിടണം. ചെകിളയും തലയും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. മീന്‍ എത്ര കഴുകിയാലും കീടനാശിനി പോകില്ലെന്ന മുന്നറിയിപ്പുമുണ്ട്.


@ മത്സ്യവിപണന കേന്ദ്രത്തില്‍ വില്‍പ്പനക്ക് വെച്ച മത്സ്യത്തില്‍ പാറ്റക്കും പല്ലിക്കും അടിക്കുന്ന ബിഗോണ്‍ എന്ന കീടനാശിനി സ്‌പ്രേ ചെയ്യുന്നത് വ്യാപകമായി മാറിയിട്ടുണ്ട്.
ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാന്‍ ഉപയോഗിക്കുന്ന ഇ കീടനാശിനി മാരകവിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പാചകം ചെയ്യുന്നതിനു മുമ്പ് നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂര്‍ണമായി നഷ്ടപ്പെടില്ല. കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകള്‍ ഏല്‍പ്പിക്കാന്‍ സാധ്യതയുള്ള രാസവസ്തുവാണ് ഫോര്‍മാലിന്‍. കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്. ഫോര്‍മാലിന്‍ ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ ഫ്രഷായി ഇരിക്കും. മുന്‍കാലങ്ങളില്‍ അമോണിയ ചേര്‍ത്തായിരുന്നു മത്സ്യവില്‍പന. അതിലൂടെ മത്സ്യം നാലു ദിവസം വരെ മാത്രമേ ഫ്രഷായി ഇരിക്കുകയുള്ളൂ. അതുകഴിഞ്ഞാല്‍ ഉപയോഗശൂന്യ മാകും. ഇത് തടയാന്‍ വന്‍കിട മത്സ്യ വ്യാപാരികള്‍ കണ്ടെത്തിയ മാര്‍ഗമാണ് മാംസള ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കല്‍. ഇപ്പോൾ അതും മാറി ഗുരുതരമായ വിഷയ ബിഗോണ്‍ ചേർക്കൽ ആണ് 


@ശുദ്ധമായ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ അനുവാദമില്ല

മത്സ്യം കേടുവരാതിരിക്കുന്നതിന് ശുദ്ധമായ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ കേരളത്തില്‍ അനുവാദമില്ല. ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത് മത്സ്യം വിപണനം നടത്താന്‍ ചിലര്‍ അനുമതി തേടി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും അനുവാദം നല്‍കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിഷരഹിതമെന്ന് ഉറപ്പു വരുത്തിയെങ്കില്‍ മാത്രമേ കേരളത്തിന്റെ ഈ നിലപാട് പ്രയോജനപ്രദമാവുകയുള്ളൂ.
ശുദ്ധമായ മത്സ്യം ഉപഭോക്താക്കളുടെ അവകാശമാണ്. കര്‍ശന പരിശോധനയിലൂടെ മത്സ്യത്തിന്റെ ഗുണമേന്മ ഉറപ്പ്‌വരുത്തേണ്ടത് മത്സ്യ, ആരോഗ്യ വകുപ്പുകളുടെ ബാധ്യതയാണ്.

@ബോധപൂര്‍വം ഒരു ജനതയെ രോഗികളാക്കാൻ  നമ്മുടെ പ്രകൃതി വിഭവങ്ങളില്‍ വിഷം ചേര്‍ത്ത് നമുക്കുതന്നെ വിളമ്പുന്നു. അതിന് പരിഹാരം ഉണ്ടാവണം.
കേരളീയര്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദനം ഊര്‍ജിതമാക്കുകയും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
 മത്സ്യ മേഖലയിലും സമാന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് അതിന് 
മാര്‍ക്കറ്റുകളില്‍ മത്സ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിക്കണം. ഒപ്പം തന്നെ 
അതിര്‍ത്തി കടന്നെത്തുന്ന വിഷം കലര്‍ത്തിയ മത്സ്യത്തെ നമ്മൾ കരുതിയിരിക്കണം, ഓരോ മീനും രോഗത്തിന്റെയും മരണത്തിന്റെയും രുചിയാണ് സമ്മാനിക്കുന്നത്.

വാർത്തമാന കാലഘട്ടത്തിൽ ജന്മഭൂമിയുടെ നിലപാടുകൾക്ക് പ്രസക്തിയേറുന്നു - രാജൻകരൂർ

വാർത്തമാന കാലഘട്ടത്തിൽ ജന്മഭൂമിയുടെ നിലപാടുകൾക്ക് പ്രസക്തിയേറുന്നു  - രാജൻകരൂർ 
ചാത്തന്നൂർ: വാർത്തമാന കാലഘട്ടത്തിൽ ദേശീയതയിലൂന്നിയ 
ജന്മഭൂമിയുടെ നിലപാടുകൾക്ക് പ്രസക്തിയേറുകയാണെന്ന്
രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ വ്യവസ്‌ഥ പ്രമുഖ് 
രാജൻകരൂർ പറഞ്ഞു. ചാത്തന്നൂർ
എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിൽ അമൃതം മലയാളം പദ്ധതി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.ഭാരതത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ മുൻകൂട്ടി കണ്ടു കൊണ്ട് കേരളത്തിലെ 
ജനങ്ങളിൽ ബോധവത്കരണം നടത്തിയത് ജന്മഭൂമിയാണ് അത് കൊണ്ട് തന്നെയാണ് ജന്മഭൂമിയുടെ നിലപാടുകൾക്ക് വാർത്തമാന കാലഘട്ടത്തിൽ പ്രസക്തിയേറുകയാണ് എന്നും രാജൻകരൂർ പറഞ്ഞു.
സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജൻകരൂർ പ്രഥമാധ്യാപിക ജി.ഗിരിജ കുമാരിയ്ക്ക് പത്രം കൈമാറി ഉത്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബി. ഐ. ശ്രീനാഗേഷ് ആമുഖപ്രഭാഷണം നടത്തി
അധ്യാപകരായ ശശികുമാർ, ഭദ്രൻപിള്ള,
അരുൺകുമാർ, ബിജെപി മണ്ഡലം കമ്മിറ്റി അംഗം കോയിപ്പാട് രാധാകൃഷ്ണൻ, കോയിപ്പാട് രാജീവ്,
ജന്മഭൂമി ചാത്തന്നൂർ ലേഖകൻ അരുൺസതീശൻ എന്നിവർ സന്നിഹിതരായിരുന്നു.
ഫോട്ടോ:രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ സഹ സമ്പർക്ക പ്രമുഖ് രാജൻകരൂർ പ്രഥമാധ്യാപിക ജി.ഗിരിജകുമാരിയ്ക്ക് പത്രം കൈമാറുന്നു.

ചാത്തന്നൂരിലെ സി പി ഐയിൽ സെക്രട്ടറി സ്ഥാനങ്ങൾക്കായി പിടിവലി

ചാത്തന്നൂരിലെ സി പി ഐയിൽ സെക്രട്ടറി സ്ഥാനങ്ങൾക്കായി പിടിവലി

ചാത്തന്നൂർ: സി പി ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനം ഈമാസം ആരംഭിക്കാനിരിക്കെ വിഭജനത്തിലൂടെ പുതുതായി രൂപീകരിക്കുന്ന ചാത്തന്നൂർ, പരവൂർ മണ്ഡലം കമ്മിറ്റികളുടെ സെക്രട്ടറി സ്ഥാനത്തിനായി പിടിവലി ശക്തമായി. ചാത്തന്നൂരിൽ എൻ. അജയകുമാറും പരവൂരിൽ പാരിപ്പള്ളി ശ്രീകുമാറും സെക്രട്ടറിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതിനെതിരെയാണ് മറുപക്ഷത്തിന്റെ നീക്കം. ജില്ലയിൽ കാനം പക്ഷത്തിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം കമ്മിറ്റിയായിരുന്നു ചാത്തന്നൂർ. ഇസ്മയിൽ പക്ഷക്കാരനായ എൻ. അനിരുദ്ധന്റെയും പ്രകാശ്ബാബു വിഭാഗക്കാരനായ ജി.എസ്. ജയലാൽ എം എൽ എയുടെയും നേതൃത്വത്തിലുള്ള രണ്ട് ചേരികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് ചിത്രം മാറിയത്. നിയമസഭ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പാരിപ്പള്ളി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കാനം വിഭാഗക്കാരായ ചിഞ്ചുറാണി, ആർ. രാജേന്ദ്രൻ എന്നിവരുടെ പേര് നിർദ്ദേശിച്ചു. എം എൽ എക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർത്തി. ഒടുവിൽ സംസ്ഥാന കമ്മിറ്റി എതിർപ്പ് ഉയർത്തിയവരെ അനുനയിപ്പിച്ച് ജയലാലിന് ഒരവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട് അപ്രസക്തനായതോടെ എൻ. അനിരുദ്ധനൊപ്പം നിന്നവരിൽ ഒരു വിഭാഗം കാനം പക്ഷത്തേക്ക് മാറിയിട്ടുണ്ട്.

ചാത്തന്നൂരിൽ ജയലാൽ പക്ഷം അഡ്വ. ദിലീപിന്റെ പേരും പരവൂരിൽ സംഘടനാ രംഗത്ത് തീരെ ദുർബലനായ അനിൽകുമാറിനെയും  മുന്നോട്ടുവയ്ക്കുന്നുണ്ട്. അനിരുദ്ധൻ പക്ഷം ചാത്തന്നൂരിൽ ലാലിന്റെയും പരവൂരിൽ സഹരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾക്ക് വിധേയനയായ നേതാവിന്റെയും നിരവധി സ്വഭാഷദൂഷ്യവുമായി ആരോപണങ്ങൾ ഉയർന്നിട്ടുള്ള ഭൂതക്കുളംകാരന്റെയും പേരുമായി ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇവിടെ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ പാർട്ടിയുടെ സാംസ്കാരിക മുഖം കൂടിയായ പാരിപ്പള്ളി ശ്രീകുമാറിനാണെന്നാണ് സൂചന.

@ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സിപിഎം 

സിപിഐ മണ്ഡലം സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പാർട്ടിയ്ക്കുള്ളിൽ അധികാരം പിടിക്കാനുള്ള വടംവലിയെ സംസ്ഥാന ജില്ലാ നേതൃത്വം ആശങ്കയോടെയാണ് നോക്കി കാണുന്നത്. ആര് പറഞ്ഞാലും അനുസരിക്കാത്ത ഒരു വലിയ വിഭാഗം പാർട്ടിയിൽ ഉണ്ടെന്നുള്ളത് നേതാക്കൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.സിപിഎം നേതൃത്വം സിപിഐയിലെ അസoതൃപ്തർക്കായി വലവീശി കാത്തിരിക്കുകയാണ്. സിപിഎംലേക്ക് സാധാരണകാരുടെ വരവ് കുറഞ്ഞതോടെയാണ് സിപിഐയുടെ നേതാക്കളെ ലക്ഷ്യമിട്ട് സിപിഎം രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ നിരവധി പേരാണ് സിപിഐയിൽ നിന്നും സിപിഎംൽ എത്തിയത് അത് കൊണ്ട് തന്നെ സിപിഎം കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് സിപിഐ നേതാക്കൾ ആരോപിക്കുന്നു.

@ ജി. എസ് ജയലാലിനെതിരെ പടയൊരുക്കം

സഹകരണ ആശുപത്രി വാങ്ങിയതുമായി ബന്ധപെട്ട് പാർട്ടി നടപടിയാൽ പാർട്ടിയുടെ ജില്ലാ കൗൺസിലിൽ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ജി. എസ്. ജയലാലിനെതിരെ പാർട്ടിയിൽ വൻപടയൊരുക്കമാണ് നടങ്ങുന്നത്. ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തുന്ന ജി. എസ്. ജയലാലിന്റെ ശ്രമങ്ങൾ തച്ചുടയ്ക്കാൻ ഒരു വലിയ വിഭാഗം തന്നെ രംഗത്തുണ്ട്. നിയോജക മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞതും സ്വന്തം ബൂത്തിൽ വളരയേറെ പിന്നോക്കം പോയതും, നിയോജകമണ്ഡലത്തിൽ നടമാടുന്ന അഴിമതിയുടെ പദ്ധതികളും, ആശുപത്രിയിൽ അനധികൃതമായി നടക്കുന്ന പൈസ ഇടപാടുകളും, ബിനാമി ഇടപാടുകളും ചർച്ചയാവുമ്പോൾ അതിനെയെല്ലാം എത്രത്തോളം പ്രതിരോധിക്കാൻ ജയലാലിന് കഴിയുമെന്ന് കാത്തിരുന്നു കാണാം.മണ്ഡലം കമ്മിറ്റിയിൽ എത്തുന്ന ജയലാലിന് ജില്ലാ കൗൺസിലിലും എക്‌സിക്യുട്ടിവിലും എത്തണമെങ്കിൽ ഒരുപാട് വിയർക്കണമെന്ന് എതിർ വിഭാഗം ചൂണ്ടി കാട്ടുന്നു.

Monday, 13 June 2022

എം.എസ്.റോഹൻ തിരക്കിലാണ് റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന അടുത്ത പദ്ധതിയുടെ തിരക്കിലാണ്

കൊല്ലം: എം.എസ്.റോഹൻ തിരക്കിലാണ് റെയിൽവേ ഏൽപ്പിച്ചിരിക്കുന്ന അടുത്ത പദ്ധതിയുടെ തിരക്കിലാണ്.പുനലൂർ -ചെങ്കോട്ട റെയിൽവേപാതയുടെ വൈദ്യുതികരണ ജോലികൾ പുരോഗമിക്കുകയാണ് ഒപ്പം റെയിൽവേ ഏൽപ്പിക്കുന്ന മറ്റ് ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കൊല്ലം - പുനലൂർ റെയിൽവേപാതയുടെ വൈദ്യുതീകരണം കൃത്യസമയത്തിനും മുൻപേ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കിയതിന് 
 ദേശീയ പുരസ്കാരം
നൽകി റെയിൽവേയുടെ ആദരവ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് റെയിൽവേയിൽ 
ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയറും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ എം.എസ്.റോഹൻ.
റെയിൽവേ മന്ത്രാലയത്തിന്റെ 67-ാമത് ദേശീയ പുരസ്കാരം ലഭിച്ച മലയാളി. ഇക്കഴിഞ്ഞ മെയ്‌ 28 ന് ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന പുരസ്കാരം ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി റോഹൻ ഉൾപ്പെടെ മൊത്തം 156 ജീവനക്കാരാണ് ഇക്കുറി റെയിൽവേയുടെ ദേശീയ പുരസ്കാരത്തിന് അർഹരായത്. 

കൊല്ലം-പുനലൂർ പാതയ്ക്കു പുറമേ മാനാമധുര-മധുര, മാനാമധുര-രാമനാട്, മാനാമധുര-വിരുദുനഗർ എന്നീ സെക്‌ഷനുകളിലായി മൊത്തം 214 കിലോമീറ്റർ പാതയാണ് ഇക്കൊല്ലം റോഹന്റെ മേൽനോട്ടത്തിൽ വൈദ്യുതീകരിച്ചത്. വിരുദുനഗർ-തെങ്കാശി, മാനാമധുര-കാരക്കുടി, ചെങ്കോട്ട-പുനലൂർ സെക്‌ഷനുകളിലായി 234 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണ പ്രവൃത്തികളുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ.
ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിനു സമീപം സിവിൽ സ്റ്റേഷൻ വാർഡിൽ 
 സച്ചിൻ വിഹാറിൽ വിദ്യാഭ്യാസ വകുപ്പിൽ 
വിരമിച്ച സീനിയർ സൂപ്രണ്ട് മോഹനന്റെയും വിരമിച്ച അധ്യാപിക ശാന്തകുമാരിയുടെയും മകനാണ് റോഹൻ. തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽനിന്ന്‌ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ ബിരുദം നേടിയ റോഹൻ 2015-ലാണ്.
എൻജിനിയറിങ് സർവീസസ് പരീക്ഷയെഴുതി റെയിൽവേയിൽ എൻജിനിയറായി ചേർന്നത്. മധുരയിൽ സ്റ്റേഷൻ മാസ്റ്ററായ പഞ്ചമിയാണ് ഭാര്യ. ജാൻവി റോഹൻ, ജുവാന റോഹൻ എന്നിവർ മക്കളും.


പോളച്ചിറയിൽ മയക്കുമരുന്ന് മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുന്നു .

ചാത്തന്നൂർ: പോളച്ചിറയിൽ മയക്കുമരുന്ന് 
മദ്യപാന സംഘങ്ങളുടെ അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുന്നു .
കൃഷിയിടങ്ങളിലും ചെറുപാതകളിലും രാപകൽ ഭേദമില്ലാതെ നാട്ടുകാർക്ക് ശല്യമായി മദ്യപാന സംഘങ്ങൾ മാറുമ്പോൾ പോലിസ് തിരിഞ്ഞു പോലും നോക്കുന്നില്ല എന്നാണ് പരാതി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ 
ഏലായുടെ ഊട് വഴികളിൽ തമ്പടിക്കുന്ന  മദ്യപാനക്കൂട്ടായ്മകൾ കാരണം ഇതുവഴി പകൽസമയത്തുപോലും സ്ത്രികൾക്ക് 
 നടക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് നാട്ടുകാർ പറയുന്നു. 
സന്ധ്യ കഴിഞ്ഞാൽ പൂർണമായും മദ്യപരുടെ താവളമാണ്.
ഇരുചക്രവാഹനങ്ങളിലും കാറുകളിലും എത്തുന്ന ഇവർ കാറിലിരുന്നു മദ്യപിച്ചശേഷം കുപ്പികൾ സമീപത്തെ തോട്ടിലേക്കും മറുവശത്തെ കൃഷിയിടത്തിലേക്കും വലിച്ചെറിയുന്നു.
വലിച്ചെറിയുന്ന കുപ്പികൾ പൊട്ടിച്ചിതറി ക്കിടക്കുന്നതുകാരണം കൃഷിയിടത്തിലേക്കിറങ്ങാൻ കർഷകർ ഭയപ്പെടുകയാണ്. കൃഷിയിടങ്ങളിലെ കുപ്പിച്ചില്ലുകൾ കാലിൽ കുത്തിക്കയറിയത് മൂലം 
ഒട്ടേറെ കർഷകർക്കാണ് പരിക്കേറ്റിള്ളത്. കൂടാതെ റോഡിൽ സഞ്ചാരം പൂർണമായും തടയുന്ന രീതിയിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതും പ്രദേശവാസികൾക്ക് ശല്യമാകുന്നു. വാഹനം പാർക്ക് ചെയ്യുന്നതും പ്രദേശത്ത് പരസ്യമായി 
 മദ്യപിക്കുന്നതും ചോദ്യം ചെയ്ത പ്രദേശവാസികളെ ആക്രമിക്കാൻവരെ ശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മീൻ പിടിക്കാൻ എത്തിയ വിദ്യാർത്ഥികളെ ചീത്ത വിളിച്ചു ഓടിച്ച. സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അവധി ദിവസങ്ങളിലാണ് കൂടുതലായും മദ്യപാന. സംഘങ്ങൾ ഏതുന്നത് എങ്കിൽ മയക്കുമരുന്ന് സംഘങ്ങൾ എല്ലാ. ദിവസവും ഇവിടെ തമ്പടിക്കുന്നുണ്ട്. കൊല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കു മരുന്ന് സംഘങ്ങളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഇവിടം പോളച്ചിറയുടെ ഉൾപ്രദേശങ്ങളിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുന്ന സംഘങ്ങളും ഉണ്ട് എന്ന് നാട്ടുകാർ പറയുന്നു.കൂടാതെ ഇരുചക്രവാഹനങ്ങൾക്കു മാത്രം പോകാൻ കഴിയുന്ന ബണ്ട് റോഡുകളിൽ എത്തുന്ന സംഘം മദ്യക്കുപ്പികൾ തോട്ടിലേക്കും കൃഷിയിടത്തിലേക്കും വലിച്ചെറിയുന്നു.
കൃഷിയിടങ്ങളിലേക്കു വലിച്ചെറിയുന്ന കുപ്പികൾ പൊട്ടിച്ചിതറി ചില്ലുകൾ കാലിൽ കുത്തിക്കയറി കർഷകർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. ഇത് മൂലം ആട്മാടുകളെ വളർത്താൻ പറ്റാത്ത സാഹചര്യമാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണം

രണ്ടു പോലിസ് സ്റ്റേഷനുകളുടെ അധികാരപരിധിയുണ്ടായിട്ടും ഇവിടെ നിയമപാലകർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.ചാത്തന്നൂർ, പരവൂർ എന്നീ പോലിസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശമായിട്ടും സംഭവങ്ങൾ വിളിച്ചു പറഞ്ഞാൽ പോലീസുകാർ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. പോലീസിന്റെ പെട്രോളിംഗ് നാമമാത്രമാണ് അടിയന്തിരമായി പോളച്ചിറയിൽ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ട് ക്രമസമാധാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Thursday, 9 June 2022

വിദ്യാർഥികളുടെ യാത്രാ നിരക്കിളവ്‌ ചില സ്വകാര്യ ബസുകൾ അംഗീകരിക്കുന്നില്ലെന്ന്‌ വ്യാപക പരാതി.

കൊല്ലം: വിദ്യാർഥികളുടെ യാത്രാ നിരക്കിളവ്‌ ചില സ്വകാര്യ ബസുകൾ അംഗീകരിക്കുന്നില്ലെന്ന്‌ വ്യാപക പരാതി. വിദ്യാർത്ഥിനികളെ പോലും ആഷേപിക്കുന്നതായി പരാതി ഉയരുന്നു. വിദ്യാർത്ഥികളുമായുള്ള വാക്ക്ത ർക്കങ്ങളും മറ്റും സംഘർഷത്തിലേക്ക് മാറുന്നുവെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.ബസ് ജീവനക്കാർ  സംഘടിതരായി നിന്ന്‌ ബസുകളിൽ പകുതി നിരക്ക്‌ വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നതായാണ്‌ പരാതിയുയർന്നത്‌. പ്രൊഫഷണൽ കോഴ്‌സിലും മറ്റും പഠിക്കുന്ന വിദ്യാർഥികളാണ്‌ ഏറെയും വലയുന്നത്‌.
ബസ് ജീവനക്കാർ 
 സംഘടിതമായാണ്‌ പാസ്‌ നിഷേധിക്കുന്നത്‌. സർക്കാർ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളാണ്എ ന്ന്‌ കണ്ടക്ടർമാർ സ്വയം വിലയിരുത്തിയാണ്‌ വിദ്യാർത്ഥികൾക്ക് പാസ്‌ നിഷേധിക്കുന്നത്‌. 
സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ കോളേജ് ഐ ഡി കാർഡും ആർടിഒ നൽകിയ പാസ്‌ ഉപയോഗിച്ചാണ്‌ യാത്ര ചെയ്യുന്നത്‌. അതേസമയം ചില കോളേജുകളിലെ വിദ്യാർത്ഥികൾക്ക് 
 സ്ഥാപനത്തിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്‌ മതിയാകും. ഈ കാർഡ്‌ പക്ഷെ, ചില കണ്ടക്ടർമാർ സ്വീകരിക്കുന്നില്ല.കണ്ടക്ടർമാർ ആണ് 
തിരിച്ചറിയൽ കാർഡിന്‌ മാർക്കിടുന്നത്‌.
സ്കൂൾ ഐ ഡി കാർഡുമായി 
യൂണിഫോo ധരിച്ചെത്തുന്ന 
 കുട്ടികൾക്ക്‌ പോലും പാസ്‌ നിഷേധിച്ച്‌ പകുതി ചാർജ്‌ വാങ്ങുന്നതായും ആക്ഷേപമുണ്ട്‌.
കൊവിഡ്‌ കാലത്തെ പ്രതിസന്ധിക്ക്‌ ശേഷമാണ്‌, എസ്‌ടി എന്ന സമ്പ്രദായം തന്നെ ഇല്ലാതാക്കുന്ന രീതിയിൽ ചില കണ്ടക്ടർമാർ പെരുമാറുന്നത്‌.
 കണ്ടക്ടർമാരുടെ ഇത്തരം നിയമവിരുദ്ധമായ അമിത ഇടപെടലിൽ വിദ്യാർത്ഥി സംഘടന
പ്രതിഷേധവുമായി രംഗത്തുണ്ട്. 
 
പാസ്‌ തന്നില്ലെങ്കിൽ തടയും - എ ബി വി പി 
കൊല്ലം 
സ്‌കൂളും കോളേജും തുറന്ന് പ്രവർത്തിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക്‌ പാസ്‌ അനുവദിക്കാത്ത സ്വകാര്യ ബസുകൾ തടയുമെന്ന്‌  എ ബി വി പി ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. 
 ബസിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, അമിതമായ പണം  ഈടാക്കുക ഉൾപ്പെടെ തെറ്റായ പ്രവണതകൾ സ്വകാര്യ ബസുകൾ അവസാനിപ്പിക്കണം. വിദ്യാർഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം തിരുത്തണം, പലയിടത്തും വിദ്യാർഥികളെ കയറ്റാത്ത അവസ്ഥയുമുണ്ട്‌.  
യാത്രാ സൗജന്യം വിദ്യാർഥികളുടെ നിയമപരമായ അവകാശമാണന്ന് പൊതു സമൂഹവും തിരിച്ചറിയണം.  വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കെതിരെ അധികൃതർ നടപടി കൈക്കൊള്ളണമെന്നും
ജില്ലാ പ്രസിഡന്റ് സുബിൻ എസ്
ജില്ലാ സെക്രട്ടറി അരുൺ വി കുമാർ
എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 


Wednesday, 8 June 2022

സ്കൂളുകളിൽ ഉച്ചഭഷണ വിതരണംപ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.

സ്കൂളുകളിൽ ഉച്ചഭഷണ വിതരണം
പ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.

കൊല്ലം : വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം പ്രഥമാധ്യപകർക്ക് തലവേദനയാകുന്നു.
ഇപ്പോൾ സർക്കാർ നൽകുന്ന 
തുക തീര്‍ത്തും അപര്യാപ്തമാണ്. വര്‍ധിച്ചുവരുന്ന ചെലവിന് ആനുപാതികമായി തുക ഉയര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ആഴ്ചയില്‍ രണ്ടുദിവസം പാല്‍. ഒരുദിവസം മുട്ട. നല്ല ഉച്ചഭക്ഷണം കൊടുക്കണം. ചോറും രണ്ട് കറിയും വേണം. എല്ലാറ്റിനും കൂടി ഒരു കുട്ടിക്ക് ഒരുദിവസം കിട്ടുന്നത് എട്ടുരൂപയാണ്.
തുക കൂട്ടി നൽകിയില്ലെങ്കിൽ ഉച്ചഭഷണ
ഇല്ലെങ്കില്‍ ഉച്ചഭക്ഷണപദ്ധതിതന്നെ അവതാളത്തിലാകുമെന്ന് പ്രഥമാധ്യപകർ ചൂണ്ടി കാട്ടുന്നു.ഉച്ചഭക്ഷണത്തിനുള്ള തുക ഉയര്‍ത്തുമെന്ന് കഴിഞ്ഞ നവംബറില്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുെന്നങ്കിലും പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും തീരുമാനമായില്ല.ഇതെല്ലാം കൊണ്ട് തന്നെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പ്രഥമാധ്യാപകര്‍ക്ക് വലിയ തലവേദനയാകുകയാണ്.  ഉച്ചഭക്ഷണം പ്രഥമാധ്യാപകരുെടെ ചുമതലയാണ്. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന സാഹചര്യത്തില്‍ നല്ലഭക്ഷണം നല്‍കാന്‍ കൈയില്‍ പണം ചെലവാക്കേണ്ട അവസ്ഥയിലാണ് പ്രഥമാധ്യാപകര്‍.
ബഹുഭൂരിപക്ഷം സ്‌കൂളിലും പ്രഥമാധ്യാപകരുടെ പോക്കറ്റില്‍നിന്നാണ്  തുക ചെലവാകുന്നത്. നൂണ്‍ മീല്‍ ഓഫീസറുടെ പരിശോധനയുണ്ടെന്നതിനാല്‍, ഗുണനിലവാരത്തിന്റെ 
കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമൊരുക്കുന്നത്. ഒന്നുമുതല്‍ എട്ടുവരെ പി ടി എ ഫണ്ടും പിരിക്കാൻ പാടില്ല. ഇതെല്ലാം കൊണ്ട് തന്നെ 
സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ പ്രഥമാധ്യാപകർ സ്വന്തം കീശയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം പണമടക്കം സമാഹരിച്ച് കാര്യക്ഷമമായി പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.ഉച്ചഭക്ഷണത്തിനായി സർക്കാർ അരിയും പരിമിതമായ ഫണ്ടും നല്കി മാറിനില്ക്കരുത്. പോഷകസമൃദ്ധമായ നല്ല ഭക്ഷണം കുട്ടികൾക്ക് ലഭ്യമാക്കണം. അവർ ഉച്ചയ്ക്ക് പട്ടിണി കിടക്കരുത്. നല്ല ആഹാരശീലങ്ങൾ പാലിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

@ ഉച്ചഭക്ഷണത്തിനായി അരിയൊഴികെ എല്ലാ സാധനങ്ങളും പണം നല്‍കി വാങ്ങണം.

@ ഒരു കുറ്റി ഗ്യാസ് സിലിന്‍ഡര്‍ സ്‌കൂളിലെത്തിക്കണമെങ്കില്‍ 1050 രൂപ കൊടുക്കേണ്ടിവരും.
ഒരുലിറ്റര്‍ പാലിന് 50 രൂപ. പച്ചക്കറിക്കാണെങ്കില്‍ തീവില, 

@  ചോറിനൊപ്പം കുറഞ്ഞത് ഒരു തോരനും ഒഴിച്ചുകറിയും വേണം.
പച്ചക്കറികള്‍, പലവ്യഞ്ജനം, പയര്‍വര്‍ഗങ്ങള്‍, പാല്‍, മുട്ട എന്നിവയ്ക്ക് നാലുവര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില വര്‍ധിച്ചിട്ടും വിദ്യാഭ്യാസവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.

@ നോക്ക് കുത്തിയായി ഉച്ചഭഷണ കമ്മിറ്റി 

സ്കൂളുകളിലെ ഉച്ചഭക്ഷണ നടത്തിപ്പിന്റെ ചുമതല ഉച്ചഭക്ഷണക്കമ്മിറ്റിക്കാണ്. എന്നാൽ, മഹാഭൂരിഭാഗം വിദ്യാലയങ്ങളിലും ഇത് പേരിനു മാത്രമായി പ്രവർത്തിക്കുന്ന കമ്മിറ്റികളാണ്. മിക്ക വിദ്യാലയങ്ങളിലും എല്ലാ ചുമതലകളും ബാധ്യതകളും ഏകാംഗക്കമ്മിറ്റി തലവനായ പ്രഥമാധ്യാപകനു തന്നെ അത് കൊണ്ട് തന്നെ  ഇ സംവിധാനം മാറ്റി 
 സ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ഉച്ചഭക്ഷണ പദ്ധതി ഭംഗിയായി നടത്താനുള്ള സാഹചര്യമൊരുക്കണം 

@ 500 കുട്ടികൾവരെ പഠിക്കുന്ന സ്കൂളുകളിൽ ഒരു പാചകക്കാരിയെ മാത്രമാണ് വിദ്യാഭ്യാസവകുപ്പ് നിയമിച്ചിട്ടുള്ളത്. 200 കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ഒരാൾക്ക് ഞെരുങ്ങിയാണെങ്കിലും ഉച്ചഭക്ഷണം പാചകം ചെയ്യാമെന്നാണ് ദീർഘകാലമായി ഉച്ചഭക്ഷണം പാചകം ചെയ്യുന്നവർ തന്നെ പറയുന്നത്.

കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഗുണമേന്മയേറിയതും പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം ഒരാൾക്ക് എങ്ങനെ തയ്യാറാക്കാനാകുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ലെന്നാണ് പാചകക്കാരുടെ സംഘടനകളും പറയുന്നത്. നിലവിൽ 501 കുട്ടിൾക്ക് മുകളിലുള്ള വിദ്യാലയങ്ങളിൽ മാത്രമാണ് രണ്ട് പാചകക്കാരെ നിയമിക്കാൻ അനുവാദമുള്ളത്. 500 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് രാവിലെ ഏഴു മുതൽ തുടങ്ങുന്ന പ്രവൃത്തി അവസാനിക്കുന്നത് വൈകുന്നേരം മൂന്നു മണിയോടെ മാത്രമാണ്. എന്നാൽ, ലഭിക്കുന്ന വേതനമാവട്ടെ തുച്ഛവും.


 

കോയിപ്പാട് മേഖലയിൽ മോഷണവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായിട്ടും പോലിസ് നടപടിയെടുക്കില്ലെന്ന് ആക്ഷേപമുയരുന്നു

ചാത്തന്നൂർ:  കോയിപ്പാട് മേഖലയിൽ മോഷണവും സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമായിട്ടും പോലിസ് നടപടിയെടുക്കില്ലെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ദിവസം രണ്ടാലുംമുക്കിലെ 
 ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണം അവസാനത്തെ ഉദാഹരണമാണ്. ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ നിൽക്കുന്ന ക്ഷേത്രത്തിന്റെ പരിസരത്ത് മദ്യപാനികളുടെ ശല്യം 
 വർധിച്ചു വരുകയാണ്. നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മൂന്ന് 
വർഷത്തിന് മുൻപും ക്ഷേത്രത്തിൽ വൻ കവർച്ചകൾ നടക്കുകയും ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിപൊളിച്ചു അതിൽ ഉണ്ടായിരുന്ന കാണിക്ക മോഷ്ടിക്കുകയും ചെയ്തിരുന്നു.കൂടാതെ ക്ഷേത്രത്തിലെ ആചാരനുഷ്ടാങ്ങൾ തകർക്കാനുള്ള ശ്രമങ്ങളും നടന്നു വരികെയാണ് സ്ഥിരമായി മോഷണവും മോഷണ ശ്രമങ്ങളും നടക്കുന്നത്.
കുമ്മല്ലൂർ പാലത്തിന് സമീപമുള്ള 
 കാടുപ്പിടിച്ച പ്രദേശങ്ങൾ അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാരകേന്ദ്രമാണ്.അടുത്തിടെയാണ് 
 ക്ഷേത്രത്തിന് പുറകുവശത്ത്‌  കക്കുസ് മാലിന്യങൾ കൊണ്ട് തള്ളുകയും ചെയ്തിരുന്നു.നിരവധി തവണ പോലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ സ്വീകരിക്കാറില്ല അത് കൊണ്ട് തന്നെ മോഷണം തുടർകഥയായി മാറുകയാണ്.ശക്തമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

 

Tuesday, 7 June 2022

വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ

വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ 
ചാത്തന്നൂർ : വിദ്യാഭ്യാസത്തിനും വ്യവസായത്തിനും മുൻ ഗണന നൽകിയ ബഡ്ജറ്റുമായി 
എൻ എസ് എസ് ചാത്തന്നൂർ താലൂക്ക്
കരയോഗ യൂണിയന്റെ പതിനാറാമത് വാർഷിക പൊതുയോഗം.
3351774/- രൂപ വരവും 3251774/- ചിലവും 1382/- രൂപ നീക്കിയിരിപ്പും 11028685 രൂപ വിവിധ മേഖലകളിലൂടെ ഉള്ള അംഗങ്ങളുടെ സമഗ്ര വികസനത്തിനായി ചിലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള അവതരിപ്പിച്ചു. യൂണിയൻ നേരിട്ട് നടത്തുന്ന എൻ എസ് എസ് ആർട്സ്  കോളേജിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികൾക്കായി കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് കൂടി വിദ്യാഭ്യാസം ചെയ്യത്തക്ക രീതിയിൽ എൻ എസ് എസ് 
ആർട്സ് കോളേജിന്റെ പ്രവർത്തനം ആക്കുമെന്നും അറിയിച്ചു.കൂടുതൽ ചെറുകിട സംരംഭങ്ങൾ  ആരംഭിക്കുന്നതിന് ധനലക്ഷ്മി ബാങ്ക് വഴി ഏതൊരു വ്യവസായത്തിനും ലളിതമായ വ്യവസ്ഥയിൽ കുറഞ്ഞ പലിശനിരക്കിൽ വായപ ലഭ്യമാക്കി ഒരു കരയോഗത്തിൽ ഈ സാമ്പത്തിക വർഷം ഒരു സംരംഭം എങ്കിലും ആരംഭിക്കണമെന്നുള്ള നായർ സർവീസ് സൊസൈറ്റിയുടെ തീരുമാനം കരയോഗങ്ങൾ വഴി നടപ്പിലാക്കും.
 മുന്നോക്ക ക്ഷേമ കോർപ്പറേഷൻ വഴിയുള്ള പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുമെന്നും കരയോഗത്തിൽ എല്ലാ വിഭാഗങ്ങളുടെയും തെരഞ്ഞെടുപ്പ്, ആഡിറ്റ് സമയബന്ധിതമായി പൂർത്തീകരിച്ച് സംഘടനാപ്രവർത്തനം കാര്യക്ഷമമാക്കും. അംഗങ്ങളുടെ ഉന്നമനത്തിനായി  എൻ എസ് എസി
ന്റെ മാനവവിഭവ ശേഷി വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ സെമിനാറുകൾ, അവബോധന ക്ലാസ്സുകൾ, വിവാഹപൂർവ്വ അവബോധന പരിപാടികൾ,കരിയർ ഗൈഡൻസ്, പരീക്ഷാഭീതി അകറ്റാനുള്ള ക്ലാസുകൾ, കൗൺസിലിംഗ്. മാതാപിതാക്കളെ സ്നേഹിക്കുന്നതിനുള്ള ജനറൽ കൗൺസിലിങ്, എന്നിവ സംഘടിപ്പിക്കും, പ്രവർത്തക യോഗങ്ങൾ സമ്മേളനങ്ങളും ചേരുന്നതിനും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.
 യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള അവതരിച്ച പ്രവർത്തന റിപ്പോർട്ടും കണക്കും ബഡ്ജറ്റും യോഗം അംഗീകരിച്ചു.
ആചാര്യ സ്മൃതിമണ്ഡപത്തിലും, ചട്ടമ്പിസ്വാമി സ്മൃതിമണ്ഡപത്തിലും
ഭദ്രദീപ പ്രകാശനം നടത്തി 
 പുഷ്പാർച്ചനയോടെ സമാരംഭിച്ച യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷത വഹിച്ചു.
 താലൂക്കിലെ 80 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
യോഗത്തിന് യൂണിയൻ പ്രസിഡന്റ് പരവൂർ മോഹൻദാസ് സ്വാഗതവും, എൻ എസ് എസ് 
ഇൻസ്പെക്ടർ എസ്. ശ്രീജിത്ത്‌ കൃതജ്ഞതയും പറഞ്ഞു. യൂണിയൻ ഭരണസമിതി അംഗങ്ങളായ 15 മേഖലാ കമ്മിറ്റി അംഗങ്ങളും,  പ്രതിനിധി സഭാ  അംഗങ്ങളും, യോഗത്തിന് നേതൃത്വം നൽകി.

 @ കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ വിവിധ പദ്ധതികൾ ആവീഷ്കരിക്കും - ചാത്തന്നൂർ മുരളി 

കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കുടുംബാങ്ങളെ സഹായിക്കാൻ വിവിധ പദ്ധതികൾ ആവീഷ്കരിക്കുമെന്ന് എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി പറഞ്ഞു.
2021- 22 സാമ്പത്തിക വർഷം 
വനിതാ സംരംഭകർക്കായുള്ള തൂശനിലമിനി കഫേ, സംരംഭകത്വ വായ്പകൾ, സംഘങ്ങൾക്ക് ധനലക്ഷ്മി ബാങ്കിൽ നിന്ന്  ഗ്രേഡിങ്ങിലൂടെ നൽകുന്ന ലക്ഷക്കണക്കിന് രൂപയുടെ ലിങ്കേജ് വായ്പ, വളരെ മെച്ചപ്പെട്ട നിലവാരത്തിൽ നടത്തുന്ന യൂണിയൻ വക എൻ എസ് എസ് ആർട്സ് കോളേജ് കൂടാതെ കെടുകാര്യസ്ഥതയില്ലാതെ സുതാര്യവും സത്യസന്ധവുമായി കാര്യക്ഷമതയോടെ നടത്തുന്ന സംഘടനാ പ്രവർത്തനങ്ങൾ താലൂക്കിൽ കരയോഗങ്ങൾക്കൊക്കെ ഊർജ്ജസ്വലത പകരുന്നതിനു സാധിച്ചുവെന്ന്  ചാത്തന്നൂർ മുരളി പറഞ്ഞു.



റോഡ്‌ കൈയടക്കി സാഹസിക ബൈക്ക്‌ യാത്രികർ; പേടിയിൽ വാഹനയാത്രികർ

റോഡ്‌ കൈയടക്കി സാഹസിക ബൈക്ക്‌ യാത്രികർ പേടിയിൽ വാഹനയാത്രികർ 

പരവൂർ : പരവൂർ നഗരത്തിൽ സാഹസിക ബൈക്ക്‌ യാത്രികരുടെ വേഗപ്പാച്ചിലിൽ പൊറുതിമുട്ടി വാഹനയാത്രികരും നാട്ടുകാരും.പരവൂർ ജങ്ഷൻ, ചാത്തന്നൂർ റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങൾ കേന്ദ്രമാക്കി രാവിലെ ഒൻപതുമുതലാണ് സാഹസിക ബൈക്ക്‌ യാത്ര തുടങ്ങുന്നത്. പരവൂർ എസ് എൻ വി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നത്.

സ്കൂൾ വിടുന്ന സമയത്ത്‌ ബൈക്കിൽ യുവാക്കൾ അമിതവേഗത്തിൽ പോകുന്നത് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. സൈക്കിളിൽ വരുന്ന വിദ്യാർഥിനികൾ പേടിയോടെയാണ് യാത്രചെയ്യുന്നത്. മുൻപ്‌ എസ് എൻ വി.സ്കൂളിനുസമീപം പോലീസ് സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ കൊവിഡിനു ശേഷം അതില്ല. സ്കൂളിനുസമീപം അപകടം ഏറെ നടക്കുന്ന മേഖലയാണ്. അമിതവേഗത്തിൽ പായുന്ന ബൈക്ക്‌ യാത്രികരെ നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.സ്കൂളിനുമുന്നിൽ സീബ്രാവരയും മാഞ്ഞ അവസ്ഥയിലാണ്. ഹമ്പിന് മുകളിലായിരുന്നു മുമ്പ് സീബ്രാവരയുണ്ടായിരുന്നത്. റോഡു കുറുകേകടക്കാൻ വിദ്യാർഥിനികൾ ബുദ്ധിമുട്ടുകയാണ്. ബസ് സ്റ്റോപ്പുകളിൽ കുട്ടികളെ ശല്യപ്പെടുത്തുന്നതായും പരാതിയുണ്ട്. അമിതവേഗത്തിൽ പായുന്ന ബൈക്ക്‌ യാത്രികരുടെ പിന്നാലെ പോയാൽ അപകടമുണ്ടാകുമെന്നാണ് പോലീസിന്റെ ആശങ്ക. ബൈക്ക് കസ്റ്റഡിയിലെടുത്താലും രാഷ്ട്രീയസ്വാധീനത്തിൽ വേഗത്തിൽത്തന്നെ പുറത്തിറക്കും. നഗരത്തിൽ നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനം നിലച്ചതും തിരിച്ചടിയാണ്. 

ലേലം വിളിക്കാതെ സ്കൂൾ വക തടികച്ചവടം നടത്തിയതായി പരാതി

ലേലം വിളിക്കാതെ സ്കൂൾ വക തടികച്ചവടം നടത്തിയതായി പരാതി 
ചാത്തന്നൂർ: കോയിപ്പാട് എൽ.പി. എസിൽ നിന്നും പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ തടി നിർമ്മിത ഉപകരണങ്ങൾ ലേലം വിളിക്കാതെ മറിച്ചു വിറ്റതായി പരാതി. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന തടിയും തടിയുപകരണങ്ങളുമാണ് നിസാര വിലയ്ക്ക് വിറ്റതെന്ന് ആരോപിച്ചു കൊണ്ട് എ ഇ ഒയ്ക്കും പഞ്ചായത്ത്‌ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസുകാരിയായ ഗ്രാമപഞ്ചായത്ത്‌ സംഘത്തിന്റെ നേതൃത്വത്തിലാണ് തടികച്ചവടം നടത്തിയത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.സർക്കാർ നടപടി ക്രമങ്ങൾ ഒന്നും തന്നെ പാലിക്കാതെ നടന്ന തടികച്ചവടത്തിനെതിരെയുള്ള 
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമാണ പ്രവൃത്തികൾ താളം തെറ്റുന്നു

ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമാണ പ്രവൃത്തികൾ താളം തെറ്റുന്നു. കൃത്യമായ അവലോകന യോഗങ്ങൾ നടക്കാത്തതും തടസ്സങ്ങൾ നീക്കാൻ    എം എൽ എ യഥാസമയം ഇടപെടലുകൾ നടത്താതാണ് നിർമ്മാണപ്രവർത്തികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതിന് കാരണം.
ജില്ലയിലെ മറ്റ്‌ മണ്ഡലങ്ങളെ അപേക്ഷിച്ച്‌ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ റോഡ്‌ നിർമ്മാണ പ്രവൃത്തികൾക്ക്‌  തടസ്സങ്ങൾ ഏറെയുള്ളത്‌. എം എൽ എയുടെ 
രാക്ഷ്ട്രീയ ഇടപെടലുകളാണ് തടസങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം കരാറുകാർ ആരോപിക്കുന്നു.
 നിരവധി പരാതികൾ ഉയർന്നിട്ടും പരിഹരിക്കാൻ എംഎൽഎയുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്‌. ഇടത് അനുഭാവികളായ ഒരു വിഭാഗം കരാറുകാരും ഉദ്യോഗസ്ഥരും എം എൽ എ യും ചേർന്ന് നടത്തുന്ന വീതംവെപ്പാണ് നിയോജക മണ്ഡലത്തിലെ റോഡ് നിർമ്മാണ പ്രവർത്തികൾ മെല്ലെപോകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഉദ്യോഗസ്ഥരെ മാത്രം പഴിചാരി സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന്‌ എംഎൽഎ ഒഴിഞ്ഞുമാറുകയാണെന്ന പരാതിയും ഉയരുകയാണ്.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച്‌ നിർമ്മാണം  തുടങ്ങിയ റോഡുകൾ പോലും പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാതെ പൂർണ്ണമായും ബിൽ മാറി പോയ റോഡുകൾ നിരവധിയാണ്.
അറ്റകുറ്റപണികൾക്കുള്ള പദ്ധതിയിൽ 
നിർമ്മാണം പ്രവർത്തികൾ ഒന്നും തന്നെ ചെയ്യാതെ ബിൽ മാറി കൊടുത്തിട്ടുമുണ്ട്. പൊതുമരാമത്ത് ഓഫിസിൽ നടക്കുന്ന ക്രമകേടുകൾ എല്ലാം അന്വേഷണവിധേയമാക്കേണ്ടതാണ്. പൊതു മരാമത്ത് ഓഫിസിൽ നടക്കുന്ന മെല്ലെപോക്ക് സമീപനത്തിൽ മൂലം പദ്ധതികളിൽ ഉണ്ടാവുന്ന കാലതാമസം  പരിഹരിക്കുന്നതിന്‌ കാര്യമായ ഇടപെടൽ എംഎൽഎയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല.
ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന്‌ സോഷ്യൽ മീഡിയകളിലൂടെ പ്രചാരണം നടത്തുക മാത്രമാണ്‌ എംഎൽഎ ചെയ്യുന്നത്. ഉദ്യോഗസ്ഥരും എം എൽ എയും ഒരു വിഭാഗം കരാറുകാരും ചേർന്നുള്ള കൂട്ട് കച്ചവടത്തിൽ ജനങ്ങളുടെ നികുതിപണമാണ് വെള്ളത്തിൽ ഒലിച്ചു പോകുന്നത്.