Sunday, 31 January 2021

കുഴുപ്പിൽ ഏലാ സംര ക്ഷിക്കാൻ അധികൃതർ തയ്യാറാവണം

കുഴുപ്പിൽ ഏലാ സംര ക്ഷിക്കാൻ അധികൃതർ തയ്യാറാവണം
ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിലെ ഇരുപ്പൂവ് നെൽപ്പാടമായ 30 ഹെക്ടറോ ളം വരുന്ന കുഴുപ്പിൽ ഏലാ ഭൂമാഫിയകളിൽ നിന്നും കൈയേറ്റകാരിൽ നിന്നും സരക്ഷിച്ച്‌, മറ്റ് നാണ്യവിളകളുടെ കൃഷികളിൽ നിന്നും ഒഴുവക്കി ഇരുപ്പൂവ് നെല്കൃഷിക്കും ഒരു പൂവ് പച്ചക്കറി കൃഷിയും മറ്റ്‌ ഇടവിള കൃഷിക്കുമായി മാത്രം ഉപയോഗിക്കുവാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചു കുഴുപ്പിൽ ഏലയെ സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു.

ചിറക്കര ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സമയവും നെൽകൃഷി ചെയ്യുവാൻ പറ്റുന്ന എല്ലാ പ്രകൃത്യാലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള ഏലായാണ് കുഴുപ്പിൽ ഏലാ. അധികൃതരുടെ ഒത്താശയോടെ ഏലായുടെ  തനിമ നശിപ്പിക്കുന്ന രീതിയിൽ ഫാമുകൾ നിർമ്മിച്ചും നിലങ്ങളിൽ വേലിക്കെട്ടിയും ദുരുപയോഗം ചെയ്യുന്നത്  നെൽകൃഷി ചെയ്യുന്ന കർഷകരെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നു.

വേലിക്കെട്ടുകൾക്കുള്ളിൽ തെങ്ങിൻ തൈകൾ കൂട്ടത്തോടെ വെച്ചുപിടിപ്പിക്കുന്നു.രാത്രികാലങ്ങളിൽ കരമണ്ണ് അടിച്ച് ഈ പ്രദേശങ്ങൾ നികത്തുന്നതും വ്യാപകമാകുന്നു. ഇങ്ങനെ നികത്തിയെടുക്കുന്ന പ്രദേശങ്ങൾ റവന്യൂ രേഖകളിൽ നിലം ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇവിടെ അനധികൃത കെട്ടിടങ്ങൾ ഉയരുകയാണ്. നിലങ്ങളിൽ വീട് വെയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും അനുമതി ലഭിക്കാത്തത് മൂലം കൃഷിക്ക് 
പമ്പ്  സെറ്റ് സ്ഥാപിക്കാനെന്ന വ്യാജേന ഒരു ചെറിയ ഷെഡ് നിർമ്മിച്ചു പഞ്ചായത്തിൽ നിന്നും നമ്പർ വാങ്ങുകയും വൈദ്യുതി കണക്ഷൻ എടുക്കുകയും.വൈദ്യുതി കണക്ഷൻ ലഭിച്ചു കഴിഞ്ഞാൽ ഈ ഷെഡുകൾ ബാക്കി നിർമ്മാണങ്ങൾ കൂടി നടത്തി വീടുകളും ഫാമുകളും ആക്കി മാറ്റുന്നു.ഇത്‌ കുഴുപ്പിൽ ഏലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്നതായി പരമ്പരാഗതമായി നെൽക്കൃഷി ചെയ്യുന്നവർ പറയുന്നു.

നിലങ്ങളിൽ വേലിക്കെട്ടുകൾ സ്ഥാപിക്കുന്നത് മൂലം നീരൂറ്റ് തടസപ്പെടുകയും ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുന്ന അവസ്ഥയിലാണ്. കുഴുപ്പിൽ ഏലായുടെ മൂന്ന് കരയിലെ തോടും നടുതോടും റവന്യൂ രേഖകൾ പ്രകാരം അളന്ന് തിട്ടപെടുത്തി സരക്ഷിക്കണമെന്നും,
കുഴുപ്പിൽ ഏലായിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയും വേലിക്കെട്ടുകൾ ഒഴുവാക്കിയും തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നാണ്യ വിള കൃഷികൾ നീക്കം ചെയ്‌തും കുഴുപ്പിൽ ഏലാ 
സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പരമ്പരാഗത നെൽകർഷകർ ആവശ്യപെടുന്നു.
ഫോട്ടോ : കുഴുപ്പിൽ ഏലായിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ നിർത്തിവെപ്പിച്ച അനധികൃത നിർമ്മാണ പ്രവർത്തി

No comments:

Post a Comment