Tuesday, 19 January 2021

നാടിന് കാവലാകേണ്ട പോലീസ് സ്റ്റേഷൻ പറമ്പും പരിസരവും ഇങ്ങനെ മതിയോ?

 

ചാത്തന്നൂർ :നാടിനു കാവലാകേണ്ട പോലീസ് സ്റ്റേഷൻ പറമ്പും പരിസരവും നാടിനും നാട്ടുകാർക്കും തീരാദുരിതങ്ങൾ സമ്മാനിക്കുന്നതായി നാട്ടുകാരുടെ പരാതി. പുറംനാടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പോലും വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ഇവിടെയാണ്.
കാടുകയറി പെരുവഴികൾ പോലും മൂടിപ്പോയതിനാൽ മാലിന്യം റോഡിലേക്കും വലിച്ചെറിയപ്പെടുന്നു. പ്ലാസ്റ്റിക് കവർ പൊട്ടി ചിതറിക്കിടക്കുന്ന മാലിന്യങ്ങളിൽ ചവിട്ടാതെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുക പ്രയാസമാണ്.
പറമ്പ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നതും ഉൾപ്പെടെ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 
ജെ.സി.ബി. ഉപയോഗിച്ച് കാട് തെളിക്കുകയും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കപ്പയും വാഴയും കൃഷി ചെയ്യുകയും ചെയ്തിരുന്നു. മാലിന്യനിക്ഷേപം കാരണം ഇപ്പോൾ പറമ്പിലേക്ക് കാലെടുത്തു വയ്ക്കാൻ പോലും സാധിക്കുന്നില്ല. അക്കാരണത്താൽ തന്നെ വിളഞ്ഞു കിടക്കുന്ന മരച്ചീനി ഉൾപ്പെടെ വിളവെടുക്കാനും കഴിയുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാൻ ഇടപെടണം

പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് റസിഡൻസ് അസോസ്സിയേഷൻ പ്രസിഡൻറ് ജി. ദിവാകരൻ അറിയിച്ചു.

No comments:

Post a Comment