ജനപ്രതിനിധികളെ കുടുംബശ്രീയുടെ പൊതുസഭകളിൽ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുൻ ജനപ്രതിനിധിയും സി പി ഐ നേതാവും കൂടിയായ
സി ഡി എസ് അംഗത്തിൻ്റെ ശബ്ദംസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൂടുംബശ്രീ അംഗങ്ങളുടെ വാഡ് സ്അപ് ഗ്രൂപ്പുകളിൽ നൽകിയ ശബ്ദ സന്ദേശം അംഗങ്ങൾ തന്നെ പുറത്ത് അറിയിക്കുകയായിരുന്നു. കുടുംബശ്രീയുടെ പൊതു സഭകളിൽ
ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാൽ ഗുരുതരമായ ഭവ്യഷിത്ത് ഉണ്ടാവുമെന്ന് കുടുംബശ്രീ അംഗങ്ങളെ താക്കീത് ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡൻ്റിന് വേറെ ജോലി ഇല്ലാത്തത് കൊണ്ടാണ് കുടുംബശ്രീ യോഗങ്ങളിൽ പങ്കെടുക്കുന്നത് പൊതുസഭകളിൽ പ്രസിഡൻ്റ് സുധീപയെ
പങ്കെടുപ്പിക്കരുത് എന്നും പറയുന്നുണ്ട് ഒപ്പം തന്നെ
ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയോ ജില്ലാ പഞ്ചായത്ത് അംഗത്തെയോ എം എൽ എ യോ പങ്കെടുപ്പിക്കരുത് എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. വാർഡ്തല കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരി വാർഡ് മെബർ ആണെന്നിരിക്കെ അതു പോലും വിസ്മരിച്ചു കൊണ്ടാണ് ശബ്ദ സന്ദേശത്തിൽ അംഗങ്ങൾക്ക് താക്കീത് നല്കുന്നത്. ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ
കല്ലുവാതുക്കൽ പഞ്ചായത്തിലെ സി ഡി എസ് ചെയർപേഴ്സൺ സി പി ഐ ക്കാരിയായ രജനിമനോജിനെ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സുധീപയും വൈസ് പ്രസിഡൻ്റ് സത്യപാലനും ചെയർപേഴ്സനെ കാബിനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു.
@കുടുംബശ്രീ പ്രവർത്തനം തോന്നും പടി
കുടുംബശ്രീ പ്രവർത്തനം പല വാർഡുകളിലും തോന്നും പടിയാണ് നടക്കുന്നത് പഞ്ചായത്തു മാ യി യാതൊരു ബന്ധവുമില്ലാതെയാണ് നടക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് .സത്യപാലൻ പറഞ്ഞു.
കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാതെയാണ് പല വാർഡുകളിലും നടത്തിയത്.കുടുംബശ്രീ അംഗങ്ങൾക്കുള്ള ജീവൻ ദീപം പദ്ധതി നടപ്പിലാക്കിയിട്ടില്ല ഇതിനുള്ള അപേക്ഷഫോം പഞ്ചായത്തിൽ ഉണ്ടായിട്ടും അത് അംഗങ്ങളിൽ എത്താതെ തടഞ്ഞുവച്ചിരിക്കുകയാണ്. വർഷം 345 രൂപ പോളിസി തുകയുള്ള ഈ ഇൻഷുറൻസ് പദ്ധതി കല്ലുവാതുക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളിലും എത്തിക്കുമെന്നും സത്യപാലൻ പറഞ്ഞു.
@ നടപടിയെടുക്കും ചെയർപേഴ്സൻ
ശബ്ദ ശകലം പ്രചരിപ്പിച്ച സി.ഡി എസ് അംഗത്തിനെതിരെ നടപടിയെടുക്കുമെന്ന് സി ഡി എസ് ചെയർപേഴ്സൺ രജനി മനോജ് ജന്മഭൂമിയോട് പറഞ്ഞു. ജനപ്രതിനിധികളാണ് കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരികൾ. ജനപ്രതിനിധികൾ ആരായാലും എന്ത് രാഷ്ട്രിയം ഉണ്ടെങ്കിലും അവരോട് ബഹുമാനം പുലർത്തുമെന്നും അംഗത്തിന് രേഖാമൂലം നോട്ടീസ് നല്കി വീട്ടിൽ വിളിച്ചു വരുത്തി താക്കീത് നല്കി യന്നും ചെയർപേഴ്സൺ പറഞ്ഞു
No comments:
Post a Comment