ചാത്തന്നൂർ: കൂട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും നല്ല ഓർമ്മകൾ ബാക്കിയാക്കി ഒരമ്മയുടെ വയറ്റിൽ പിറന്നവരല്ലെങ്കിലും ഒരേ മനസോടെ ജീവിച്ചവർ മരണത്തിലും ഒരേ മനസോടെ സ്നേഹബന്ധം കാത്ത് സൂക്ഷിച്ചുയാത്രയായി. അവരവരുടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കം ജീവിതത്തിന്റെ നാനാതുറയിലുള്ളവർ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഞ്ചു പേർക്കും വീടുകളിൽ തന്നെ ചിതയൊരുക്കിയിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കാനായി ആയിരങ്ങളാണ് ചിറക്കരയിലേക്ക് എത്തിയത്.അടുത്ത ബന്ധുക്കളും നാട്ടുക്കാരുമാണ്പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചേതനയറ്റ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ചിറക്കരയിലെ വീടുകളിലെത്തിച്ചത്. ഉച്ച കഴിഞ്ഞു രണ്ടരയോടെയാണ് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ആംബുലൻസുകളിൽ മൃതശരീരങ്ങൾ ചിറക്കരയിലേക്ക് കൊണ്ട് വന്ന് തുടങ്ങിയത് ആദ്യം എത്തിയത് ബിജെപി നേതാവായ രാജീവിന്റ മൃതദേഹമാണ് ആദ്യം ചിറക്കര രാജേഷ് ഭവനിൽ എത്തിച്ചത് മുൻ ബിജെപി സ്ഥാനാർഥി കൂടിയായ രാജീവ് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൂത്ത് കമ്മിറ്റി കൺവീനർ ആയിരുന്നു സജീവ ബിജെപി പ്രവർത്തകനായ രാജീവ് ഇ കുടുംബത്തിന്റെ അത്താണീയായിരുന്നു.
ഏഴ് ദിവസം പ്രായമായ മോളുടെ ചരട്കെട്ടിന് നേരം കുറിപ്പിച്ച വീട്ടിലെത്തിയ ക്യാമറമാൻ ആയിരുന്ന വിഷ്ണു നിരവധി മുൻനിര ചാനലുകളിൽ ജോലി ചെയ്ത്തിരുന്ന വിഷ്ണുവിന്റെ കാറിലാണ് ഇവർ ആറ്റിങ്ങലിൽ പോയത് വിഷ്ണു ചെയ്ത വർക്കിന്റ്ആൽബം വാങ്ങാൻ കൂട്ടുകാരുമായി പോയതാണ് വിഷ്ണു ഇപ്പോൾ കല്ലമ്പലത്തെ സ്വകാര്യവാർത്ത ചാനലിൽ ക്യാമറമാനായി ജോലി ചെയ്തു വരികയാണ് യാത്ര പോകുന്നതിന് തൊട്ട് മുൻപ് ഭാര്യവീട്ടിൽ എത്തി പ്രസവത്തിന് ശേഷം വീട്ടിൽ എത്തിയ ഭാര്യയെയും മകളെയും ഏഴ്ദിവസം പ്രായമുള്ള പൊന്നോമനയെയും കണ്ട് കൂട്ടുകാർക്ക് ഒപ്പം മരണത്തിലേക്കാണ് യാത്രയായത്. പിഞ്ചുകുഞ്ഞിന് ഒപ്പം പ്രിയതമനെ ഒരു നോക്ക് കാണാൻ എത്തിയ രാഖിയ്ക്ക് എത്ര വിളിച്ചാലും വിഷ്ണു വിളികേള്‍ക്കില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.തൊട്ട് പിന്നാലെ അരുണിന്റെ മൃതദേഹവും സംസ്‍കാരചടങ്ങുകൾക്കായി എത്തി ഒരു വീടിന്റെ അത്താണിയായ അരുണിന്റെ വിയോഗം ഇ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പൂറമാണ്. ജീവിതത്തിെല ഏക പ്രതീക്ഷയും സന്തോഷവുമെല്ലാമായി കഴിഞ്ഞ മുപ്പത് വര്‍ഷം ഒപ്പമുണ്ടായിരുന്ന ജീവിതയാത്രയില്‍ മാതാപിതാക്കളെ തനിച്ചാക്കി മടങ്ങി. സൂര്യോദയകുമാറിന്റെ വിയോഗം ചിറക്കരത്താഴത്തെ ഏറെ ദുഃഖത്തിലാഴ്ത്തി ഏത് പാതിരാത്രിയായാലും നാട്ടുകാരുടെ ആവശ്യത്തിന് വേണ്ടി ഓടിയെത്തുന്ന സൂര്യൻ എന്ന പേരിലാണ് നാടെങ്ങും അറിയപ്പെട്ടിരുന്നത് കഠിനാധ്വാനത്തിലൂടെ അടുത്തിടെ ഒരു ജെ സീ ബി സ്വന്തമാക്കിയിരുന്നു.സൂര്യന്റ് ചേതനയറ്റ ശരീരം കളിച്ചു വളര്‍ന്ന വീട്ടു മുറ്റത്തേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ ബന്ധുക്കളെയും നാട്ടുകാരുടെയും ആര് പരസ്പരം ആശ്വാസിപ്പിക്കുമെന്ന നിലയിലായിരിന്നു. ഏറ്റവും അവസാനം സുധീഷിന്റ മൃതദേഹം വൈകുന്നേരം അഞ്ചു അഞ്ചുമണിയോടെയാണ് സുധീഷിന്റ മൃതദേഹം എത്തിയത് അപ്പോഴേക്കും എല്ലാ വീടുകളിൽ നിന്നും സംസ്കാര ചടങ്ങുകൾ കഴിഞ്ഞു ജനങ്ങൾ സുധീഷിന്റ വീട്ടിലേക്ക് ഒഴുകിയെത്തി അലമുറട്ട് കരയുന്ന ജനങ്ങൾ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി.അഞ്ചു പേരുടെയും വേര്‍പാട് വരുത്തിയ ആഘാതത്തിന്റെ മരവിപ്പില്‍ തന്നെയാണ് ചിറക്കര നാട്.
No comments:
Post a Comment