Wednesday, 3 February 2021

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊല്ലം സ്പിന്നിങ് മില്ലിൽ ഉത്ഘാടന മാമാങ്കo.

ചാത്തന്നൂര്‍: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  കൊല്ലം സ്പിന്നിങ് മില്ലിൽ ഉത്ഘാടന മാമാങ്കo. ഇന്ന് നവീകരിച്ച മിൽ ആണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത് എന്ന് സർക്കാരും മിൽ മാനേജ്മെന്റും അവകാശപ്പെടുന്നത്.
ഇരുന്നൂറ്റി അന്‍പതിലധികം തൊഴിലാളികളാണ് രണ്ട് വർഷമായി ഇവിടെ 
പട്ടിണിയിലായിട്ട്. തൊഴിലാളികളുടെ പട്ടിണി സമരം ഇപ്പോഴും തുടരുകയാണ്. പെൻഷനായ തൊഴിലാളികളും ആനുകൂല്യങ്ങൾക്ക് വേണ്ടി സമരത്തിലാണ് 
മാനേജ്‌മെന്റോ ബന്ധപ്പെട്ട അധികാരികളോ ഈ പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള യാതൊരു നടപടികളും എടുക്കാതെ മുഖം തിരിച്ച് നില്‍ക്കുകയാണ്.
2018  സെപ്റ്റംബറിലാണ് നവീകരണത്തിനായി കമ്പനി പൂട്ടിയത്. നാല് മാസത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ആര്‍ഭാടത്തോടെ നടത്തിയ നവീകരണോദ്ഘാടനത്തില്‍ മന്ത്രി നല്‍കിയ വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി.
നവീകരണത്തിനായി എട്ട് കോടിയിലധികം രൂപ ചെലവഴി
ച്ചു കഴിഞ്ഞു.
ഇ പൈസ ഉപയോഗിച്ചുള്ള 
മെഷീനറികളാണ്‌ ഇവിടെ എത്തിയത്.
തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ലേ ഓഫ് അലവന്‍സും ഇല്ലാതെയായി. തൊഴിലാളികള്‍ക്കായി ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അടയ്‌ക്കേണ്ട വിഹിതം അടയ്ക്കാത്തതിനെത്തുടര്‍ന്ന് ചികിത്സയും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എല്‍ഐസിയില്‍ അടയ്ക്കാനുള്ള തുക കമ്പനി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ തൊഴിലാളികളില്‍ നിന്നും പിടിച്ചിട്ടും എല്‍ഐസിയില്‍ അടച്ചിട്ടില്ല.
ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം ജോലി ചെയ്തശേഷം പിരിഞ്ഞ 117 തൊഴിലാളികളില്‍ 55 പേര്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളു. നിരവധി പേരും പഞ്ഞിയുടെയും പൊടിയുടെയും അലര്‍ജിയെത്തുടര്‍ന്ന് രോഗാവസ്ഥയിലാണ് ഇവിടെനിന്നും പിരിയുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ ഇഎസ്‌ഐ ആനുകൂല്യവും ലഭ്യമാകാത്ത സ്ഥിതിയിലാണ്.
ഒന്നര പതിറ്റാണ്ടായി കമ്പനിയുടെ നവീകരണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിട്ട് 2014-ല്‍ കമ്പനിയുടെ നവീകരണത്തിനായി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന് 75 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. 2015 ആദ്യത്തോടെ എന്‍സിഡിസി 57.70 കോടി രൂപ അനുവദിച്ചു.
എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി തുക സര്‍ക്കാരിലേക്ക് എത്തിയെങ്കിലും ധനകാര്യ വകുപ്പ് ഈ തുകയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ യാതൊരു ആലോചനയുമില്ലാതെ 3.5 കോടി രൂപ ടെക്‌സ്‌ഫെഡിന് മറിച്ച് നല്‍കി. പലഘട്ടങ്ങളിലായി പതിനെട്ട് കോടി രൂപ മാത്രമാണ് ഇതുവരെ കമ്പനിക്ക് നല്‍കിയിട്ടുള്ളത് 
 ഇ പൈസ ഉപയോഗിച്ച് കൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത് എന്ന് കമ്പനി അവകാശപ്പെടുന്നത് 
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈൻ വഴി ഉത്ഘാടനം ചെയ്യും വ്യവസായ മന്ത്രി ഇ പി. ജയരാജൻ അധ്യക്ഷത വഹിക്കും മന്ത്രിമാരായ ജെ.മേഴ്സികുട്ടിയമ്മ, കെ.രാജു, ജി. എസ്. ജയലാൽ തുടങ്ങിയവർ സംസാരിക്കും.



No comments:

Post a Comment