സ്പിന്നിങ്ങ് മില്ലിനായി കേന്ദ്രസർക്കാർ
സ്ഥാപനമായ എൻ സിഡി സി 2014 ൽ നൽകിയ 57 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിനെകൊണ്ട് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി. ഗോപകുമാർ പറഞ്ഞു. മിൽ ചെയർമാന്റെ വസതിയിലേക്ക് വിരമിച്ച തൊഴിലാളികൾ നൽകിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014- മിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയിട്ടല്ല രണ്ടര വർഷത്തിലധികമായി നവീകരണത്തിൻ്റെ പേരിൽ മിൽ അടച്ചിട്ടിരിക്കുന്നു തൊഴിലാളികൾ പട്ടിണിയിലാണ്. പത്ത് മാസത്തെ ശമ്പളം കുടിശ്ശികയാണ് കേന്ദ്ര സർക്കാർ അനുവധിച്ച ഫണ്ട് വ്യവസായ വകുപ്പിൻ്റെ കൈവശമാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടന്നിട്ടുണ്ട് അത് കൊണ്ട് തന്നെ ഫണ്ട് വിനിയോഗത്തെ കുറിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 മാർച്ചിന് മുൻപ് രണ്ട് ഗഡുക്കളായി പെൻഷനായ തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി നൽകാമെന്ന വാഗ്ദാനം നല്കികിയ ജി.എസ് ജയലാൽ എംഎൽഎ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീകരണമെന്ന പേരിൽ സ്ഥാപിക്കുന്നത് പഴയ മെഷീനുകൾ ആണെന്നും ഗോപകുമാർ ആരോപിച്ചു. വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിൽ നവീകരണത്തിനായി എൻസിഡി സി യുടെ പരമാവധി ആനുകൂല്യം നേടിയെടുക്കാൻ ബിജെപി. ഇടപെടീൽ നടത്തുമെന്നും ഗോപകുമാർ പറഞ്ഞു.
പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് കിഷോർ കുമാർ അധ്യക്ഷതവഹിച്ചു. ബിജെപി നേതാക്കളായ സുനിൽ എം., എസ്.വി. അനിത് തൊഴിലാളിനേതാക്കളും പങ്കെടുത്തു..
133 ഓളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാത്തതിൽ പ്രതിഷേധിച്ച്
പെൻഷനേഴ്സ് ഫോറം നടത്തിവരുന്ന റിലേ നിരാഹാരസമരം 41 ദിവസം പിന്നിട്ടപ്പോൾ
മിൽ ചെയർമാനായ ജോർജ് മാത്യുവിന്റെ പുനലൂരിലെ വീട്ടിലേക്ക് മാർച്ച് ചെയ്ത തൊഴിലാളി കൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഫോട്ടോ തൊഴിലിളികൾ നടത്തിയ മാർച്ച് ബി ബി ഗോപകുമാർ ഉത്ഘാടനം ചെയുന്നു.
No comments:
Post a Comment