Sunday, 10 January 2021

നാടിനു ഭീഷണിയായി പോലീസ് സ്റ്റേഷൻ വളപ്പിലെ പാഴ്മരങ്ങൾ


ചാത്തന്നൂർ: പോലീസ് സ്റ്റേഷൻ വളപ്പിലെ പാഴ്മരങ്ങൾ നാടിന് ഭീഷണിയായി മാറുന്നു കണ്ണടച്ചു അധികൃതർ. 
നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് പടർന്ന് പന്തലിച്ചു  അപകടാവസ്തയിലായി പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും റോഡിലോട്ട് ചാഞ്ഞു വഴിയാത്രകാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്. വൻമരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായി മാറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
എസിപി ഓഫീസിലേക്കുള്ള ഗേറ്റിനു സമീപത്തെ കെട്ടിടത്തിനു മുകളിലേക്ക് ഒരു വൻ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായിട്ട് അധിക കാലമായിട്ടില്ല.
ഈയിടെയായി പോലീസ് സ്റ്റേഷന്റെ മതിൽ തകർത്തുകൊണ്ട് മറ്റൊരു മരം പിഴുതു വീഴുകയുണ്ടായി. ഇതിനോട് ചേർന്നുള്ള ചായക്കടയ്ക്കും മരക്കൊമ്പ് വീണ് കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷനിൽ എത്തുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ച ചൈൽഡ് ഫ്രണ്ട്ലി കെട്ടിടത്തിനു മുകളിലേക്കും മുമ്പൊരിക്കൽ മരം കടപുഴകി വീണിരുന്നു. റോഡിലോട്ട് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ നിന്നും 
ശിഖരങ്ങൾ പൊട്ടി വീണ്‌ ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവാണ്. 
എ സിപി ഓഫീസിന്റെ മുകളിലേക്കോ തൊട്ടടുത്ത വീടിന്റെ മുകളിലേക്കോ വീഴാൻ തക്കവണ്ണം മതിൽ തകർത്തുകൊണ്ട് മറ്റൊരു വന്മരം കടപുഴകി വീഴാറായി നിൽക്കുന്നുമുണ്ട്. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന പാഴ്മരങ്ങൾ വെട്ടി മാറ്റുകയോ കോതി നിർത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

@ ഇ ആവശ്യം ഉന്നയിച്ചു കൊണ്ട് 
മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡൻസ് അസോസ്സിയേഷൻ നിരവധി പരാതികൾ പോലീസിനും പഞ്ചായത്ത്‌ വില്ലേജ് വകുപ്പ് അധികാരികൾക്കും പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല അടിയന്തിരമായി അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് അസോസിയേഷൻ 
പ്രസിഡന്റ് ജി.ദിവാകരൻ ആവശ്യപ്പെട്ടു.

No comments:

Post a Comment