സ്പിനിംഗ് മില്ലിൽ നടക്കുന്ന അഴിമതികൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണം - ബി.ബി.ഗോപകുമാർ
ചാത്തന്നൂർ: സ്പിനിംഗ് മില്ലിൽ നടക്കുന്ന അഴിമതികൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. സ്പിന്നിംഗ് മിൽ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതീരെയും തൊഴിലാളികളോടെ ഐക്യദാർഢ്യo പ്രഖ്യാപിച്ചു കൊണ്ടും
ബിജെപി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്നധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നവീകരണത്തിന്റ പേരിൽ കിട്ടിയ കോടികണക്കിന് രൂപ എന്ത് ചെയ്തുവെന്ന് സർക്കാരും സ്പിന്നിംഗ് മിൽ ചെയർമാനും വ്യക്തമാക്കണം പലപ്പോഴായി മാറി മാറി ഭരിച്ച എൽ ഡി എഫ്, യു ഡി എഫ് സർക്കാരുകൾ നടത്തിയ അഴിമതിയുടെ പരണിതഫലമാണ് മില്ലിന്റ പത്ത് ഏക്കറോളം വരുന്ന വസ്തു വിറ്റ് തുലച്ചത് അത് കൊണ്ട് തന്നെ നാളിതുവരെ സ്പിന്നിംഗ് മില്ലിൽ നടന്ന അഴിമതികളിന്മേലുള്ള അന്വേഷണം സിബിഐ യെ ഏല്പിക്കാൻ സർക്കാർ തയ്യാറാകണം അല്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ ബിജെപി സമീപിക്കും. തൊഴിലാളികൾക്ക് കൊടുക്കാനുള്ള പെൻഷൻ, ഗ്രാറ്റുവിറ്റി, പി എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുത്തു തീർക്കണം ഇപ്പോഴും തുച്ഛമായ ശബളം മാത്രമാണ് തൊഴിലാളികൾക്ക്
ലഭിക്കുന്നത് അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവർധനവ് വേണമെന്നുള്ള മാന:ദണ്ടങ്ങൾ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല തൊഴിലാളികൾക്ക് കൊടിയ ചൂഷണമാണ് ഇവിടെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നത് വരെ ബിജെപി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു.
ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു ജില്ലാ വൈസ്പ്രസിഡന്റ് എ.ജി. ശ്രീകുമാർ, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത്, മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി തങ്കമണി അമ്മ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: അനീഷ്, പുത്തൻകുളം അനിൽ കുമാർ, മണ്ഡലം ഭാരവാഹികളായ വിജയകുമാരനാശാൻ, G പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ രാജൻ, ആർ.സന്തോഷ്, ശരത്ചന്ദ്രൻ ,മീരാ ഉണ്ണി എന്നിവർ സംസാരിച്ചു.
No comments:
Post a Comment