ചാത്തന്നൂർ: ബിന്ദുകൃഷ്ണയും ചാത്തന്നൂരിലെ കോൺഗ്രസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു ബ്ലോക്ക് പ്രസിഡന്റിനെ വീണ്ടും പുന:പ്രതിഷ്ടിക്കാനുള്ള കൺവെൻഷൻ ഉപേക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ച ചാത്തന്നൂർ എൻ എസ് എസ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനാണ് ഉപേക്ഷിച്ചത്
ഡി സി സി പ്രസിഡന്റുമായി അഭിപ്രായ വിത്യാസത്തെ തുടർന്ന്
രാജിവച്ച ബ്ലോക്ക് പ്രസിഡന്റ്
സുന്ദരേശൻപിള്ളയെ ചർച്ചകളെ തുടർന്ന് രണ്ട്കെ പി സി സി ഭാരവാഹികളുടെ അനുഗ്രഹത്തോടെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള നീക്കമായിരുന്നു ബിന്ദുകൃഷ്ണയുടെ ഇടപെടൽ മൂലം പൊളിഞ്ഞത്.
ചാത്തന്നൂർ ജംഗഷനിൽ നിന്നും സമ്മേളനഹാളിൽ വരെ അര കിലോമീറ്റർ ദൂരം കൊടികൾ കെട്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
യോഗത്തിന് ഡി സി സി ആവശ്യപ്രകാരം കെ പി സി സി വക സ്റ്റേ ആണ് നൽകിയത് മൂലമാണ് യോഗം ഉപേക്ഷിച്ചത് എന്ന് സംഘാടകർ ആരോപിക്കുമ്പോൾ യോഗത്തിന് ആളെത്താതത് മൂലമാണ് യോഗം ഉപേക്ഷിച്ചത് എന്ന് മറുവിഭാഗവും ആരോപിക്കുന്നു. ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് രാജിവച്ചതിന് പിന്നാലെ
ഡി സി സി ജനറൽ സെക്രട്ടറിയടക്കമുള്ള 26 ബ്ലോക്ക് മണ്ഡലം ബൂത്ത് തല
ഭാരവാഹികളാണ് ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജി വച്ചത് ഇവരെയെല്ലാം തിരിച്ചു ഭാരവാഹി സ്ഥാനത്ത് കൊണ്ട് വരാനും ബ്ലോക്ക് തല തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാനുമാണ് കൺ വെൻഷൻ വിളിച്ചത് . ജില്ലയുടെ ചാർജ് ഉള്ള കെ പി സി സി ജനറൽസെക്രട്ടറിയുടെയും നിയോജക മണ്ഡലത്തിന്റെ ചാർജ് ഉള്ള കെ പി സി സി ഏക്സിക്യുട്ടിവ് അംഗത്തിന്റയും നിർദ്ദേശപ്രകാരമാണ് യോഗം സംഘടിപ്പിച്ചത്. ബിന്ദുകൃഷ്ണ തന്നെയായിരുന്നു ഉത്ഘാടകൻ ചാത്തന്നൂർ നിയമസഭ സീറ്റിൽ കണ്ണ് വച്ചിട്ടുള്ള കെ.പി സി സി ജനറൽ സെക്രട്ടറിയെ മുഖ്യ പ്രഭാഷകനാക്കി ചാത്തന്നൂരിൽ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനുള്ള നീക്കവും കുട്ടിയാണ് മറുവിഭാഗം ഇടപെട്ട് പൊളിച്ചത് ഇതോടെ കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയിൽ നിലനിന്ന വിഭാഗിയത കൂടുതൽ രൂക്ഷമായി.എ യും ഐ യും ഗ്രൂപ്പ് സമവാക്യം മാറി ഐ വിഭാഗം തന്നെ ചേരിതിരിഞ്ഞു തമ്മിലടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ചാത്തന്നൂരിൽ ഉള്ളത് ബിന്ദുകൃഷ്ണ വിഭാഗവും ബിന്ദുകൃഷ്ണയെ എതിർക്കുന്ന വിഭാഗം എന്നിങ്ങനെ രണ്ട് ചേരിയായി കോൺഗ്രസ് മാറുബോൾ സ്വയം പ്രഖ്യാപിത കോൺഗ്രസ് സ്ഥാനാർത്ഥികൾ രംഗത്ത് വന്നത് കോൺഗ്രസ് നേതൃത്വത്തിന് കടുതൽ തലവേദനയായി മാറിയിട്ടുണ്ട് .
No comments:
Post a Comment