ജനങ്ങൾക്ക് സിനിമനടനെ വേണ്ട ജനപ്രതിനിധിയെ മതിയെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. സിപിഎം അധികാരത്തിന് വേണ്ടി സിനിമാക്കാരുടെ പിറകേ യാത്ര ചെയ്യുമ്പോൾ ജനങ്ങൾ നെട്ടോട്ടമോടെണ്ട അവസ്ഥയാണെന്ന് സിപിഎം നേതാക്കൾ തന്നെ തുറന്ന് പറയുകയാണ് ഒന്നാമത് സംസ്ഥാന സർക്കാരിനെതീരെയുള്ള ഭരണവിരുദ്ധ വികാരം മൂലം ജനങ്ങൾ സിപിഎംന് എതിരായി നിൽക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത എം എൽ എ യെ വച്ച് എങ്ങനെ ജനവിധി തേടും എന്നാണ് കൊല്ലത്തെ സിപിഎംകാർ ചോദിക്കുന്നത്. അഞ്ചു വർഷം കൊല്ലത്തിന്റ വികസനത്തിന് ഒന്നും ചെയ്യാതെ സിനിമയും സീരിയലും കളിച്ചു നടന്ന കോമഡി ആർടിസ്റ്റ് വീണ്ടും ജനവിധി തേടുമ്പോൾ വോട്ട് പിടിക്കാൻ പറ്റില്ലെന്ന് സിപിഎം പ്രവർത്തകർ ഒന്നടങ്കം നേതൃത്വത്തിനോട് പറഞ്ഞു കഴിഞ്ഞു അഞ്ചു വർഷം വികസനമുരടിപ്പ് ആയിരുന്നു കൊല്ലം മണ്ഡലത്തിൽ പാർട്ടി പറയുന്നത് പോലും അനുസരിക്കാൻ കൂട്ടാക്കാതെ വികസനങ്ങൾ പത്രവാർത്തകൾ വഴിയുള്ള പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയായിരുന്നു. പി.കെ.ഗുരുദാസൻ എം എൽ എ ആയിരുന്ന സമയത്ത് നടത്തിയ പദ്ധതി പ്രഖ്യാപനങ്ങൾ പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല പാർട്ടി കമ്മിറ്റികളിലോ തിരിഞ്ഞു നോക്കിയിട്ടില്ല സർക്കാർ പരിപാടികൾ പലതും എം എൽ എ യുടെ തിരക്ക് മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് എം എൽ എയുടെ ഒരു ഒപ്പിന് പോലും ദിവസങ്ങളോളം കാത്തിരുന്ന ജനങ്ങളുണ്ട് എം എൽ എ ഓഫിസിൽ മാസത്തിൽ വിരലിലെണ്ണവുന്ന ദിവസങ്ങളിൽ മാത്രമാണ് എത്തുന്നത് വീട്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നടന്ന മരണത്തിനോ
അറിയിച്ചാൽ പോലും എത്തുകയില്ല പാർട്ടിക്കുള്ളിൽ ചെയിൻ സർവീസ് ഉണ്ടാക്കിയുള്ള പ്രവർത്തനം നടത്തിയ മുകേഷ് എം എൽ എ ജനങ്ങളെ സേവിക്കേണ്ട എം എൽ എ പദവി കോർപ്പറെറ്റ് മുതലാളിമാരുടെ രീതിയിൽ കൊണ്ട് നടക്കുകയായിരുന്നുവെന്ന് പാർട്ടി പ്രവർകർ ആരോപിക്കുന്നു. നിയമസഭയിൽ പോലും കൊല്ലത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു വാക്ക് പോലും ഉരയിടാതെ ചർച്ചകളിൽ പങ്കെടുക്കാതെ അവഗണിക്കുകയായിരുന്നുവെന്ന് പാർട്ടിപ്രവർത്തകർ ആരോപിക്കുന്നു. എല്ലാം കൊണ്ടും നൂറ് ശതമാനം പരാജയമായ മുകേഷിനെ ഇനിയും ചുമക്കാൻ വയ്യ എന്ന് സിപിഎംന്റ് പാർട്ടി പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം പറയുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഉണ്ടായ വിജയമാണ് ഉണ്ടായത് ഇപ്പോൾ ഭരണവിരുദ്ധ വികാരവും ചർച്ചയാകുമ്പോൾ എം എൽ എ എന്ന നിലയിൽ പൂർണ്ണപരാജയമായ നടനെ ഇനിയും പരീക്ഷിക്കണോ എന്ന്നാണ് പാർട്ടി നേതൃത്വം പരിശോധന നടത്തുന്നത്.
No comments:
Post a Comment