ചാത്തന്നൂർ: അഞ്ചു പതിറ്റാണ്ട് നീണ്ടു നിന്ന ഇടത് വലത് ദുർഭരണത്തിന് അന്ത്യം കുറിച്ച് ദേശീയതയുടെ പതാകയേന്തി കല്ലുവാതുക്കൽ. എസ്. സുധീപ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് ആയും എസ്. സത്യപാലൻ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു.എസ്.
സുദീപയെ പുതിയപാലം വാർഡിലെ രജിത നാമം നിർദേശിക്കുകയും ഇ എസ് ഐ വാർഡിലെ
ബൈജു ലക്ഷ്മണൻ പിൻതാങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ് ആയി എസ് സത്യപാലനെ എസ്.
സുദീപയെ നാമനിർദ്ദേശിക്കുകയും ബൈജുലക്ഷ്മണൻ പിൻതാങ്ങുകയും ചെയ്തു. പ്രസിഡന്റ് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്.
കൊല്ലം ജില്ലയിൽ ആദ്യമായി ബിജെപി ഭരിക്കുന്ന ഭരണസമിതിയും കല്ലുവാതുക്കലായി മാറി.ഇന്നലെ രാവിലെ 11മണിയോടെയാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചത് ആദ്യഘട്ട വോട്ടെടുപ്പിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ സ്ഥാനാർഥികൾ മത്സരത്തിൽ എത്തി അതിൽ എൻ ഡി എ 9 വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്തി യു ഡി എഫിലെ ശാന്തിനീ രണ്ടാം സ്ഥാനത്ത് എത്തി ആറ് വോട്ട് നേടി എൽ ഡി എഫ് മൂന്നാമത്തെ സ്ഥാനത്ത് എത്തി തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിയെ ഒഴിവാക്കി നടത്തിയ വോട്ടെടുപ്പിൽ യു ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ നേരിട്ട് മത്സരിക്കുകയായിരുന്നു അതിൽ എൻ ഡി എ സ്ഥാനാർഥി എസ് സുദീപയ്ക്ക് 9വോട്ടും യു ഡി എഫ് സ്ഥാനാർഥിയ്ക്ക് 8വോട്ടും ലഭിക്കുകയും എൽ ഡി എഫിന്റെ ആറു വോട്ടുകൾ അസാധുവാകുകയും ചെയ്തതോടെ. ഏറ്റവും കൂടുതൽ വോട്ട് നേടിയ ബിജെപി സ്ഥാനാർഥി സുധീപയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ രീതിയിൽ മത്സരം നടന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി വിജയിക്കുകയായിരുന്നു.
No comments:
Post a Comment