സി പി ഐ യിൽ ആഭ്യന്തരകലഹം പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളിൽ
നിന്നും ജി. എസ്. ജയലാൽ എം എൽ എ യെ ഒഴിവാക്കുന്നു
നിന്നും ജി. എസ്. ജയലാൽ എം എൽ എ യെ ഒഴിവാക്കുന്നു.സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ തന്നെ പ്രവർത്തിക്കുന്ന പി. രവീന്ദ്രൻ സ്മരാക
ലൈബ്രറിയുടെ നേതൃത്വത്തിൽ
31-)o തീയതി നടക്കുന്ന സെമിനാറിൽ നിന്നും ജി. എസ്. ജയലാലിനെ ഒഴിവാക്കി. ലൈബ്രറിയുടെ രൂപീകരണ നാൾ മുതൽ ഇത് വരെ ഒരു പരിപാടിയിൽ നിന്നും ജയലാൽ മാറി നിന്നിട്ടില്ല എന്ന് മാത്രമല്ല പ്രധാന സംഘാടകനും ജയലാൽ തന്നെയായിരുന്നു. "അറിയപ്പെടുന്ന പി. രവീന്ദ്രനും അറിയപ്പെടാത്ത പി. രവീന്ദ്രനും" എന്ന വിഷയത്തിലാണ് സെമിനാർ എന്നിരിക്കെ സെമിനാറുമായി ബന്ധപ്പെട്ട സ്വാഗതസംഘത്തിലും ജയലാലിനെ ഉൾപെടുത്തിയിട്ടില്ല സെമിനാർ ഉത്ഘാടനം ചെയ്യുന്നത് ഡെപ്യുട്ടി സ്പീക്കർ പി. ശശിയാണ് മുഖ്യപ്രഭാഷകൻ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനാണ് സിപിഎം ജില്ലാ സെക്രട്ടറി കൊല്ലായ്ക്കൽ സുധേവനും എൻ. അനിരുദ്ധൻ എക്സ്. എം എൽ എ യും പ്രഭാഷകരായി ഉള്ള സെമിനാറിൽ പരവൂർ എൽ സി സെക്രട്ടറിയും പ്രവാസി നേതാവുമായ
കെ. ആർ. അജിത് ആണ് അധ്യഷൻ മുൻ മണ്ഡലം സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാർ ആണ് സ്വാഗതം പറയുക സാധാരണ ഗതിയിൽ നാളിതുവരെ നടന്ന പരിപാടികളിൽ എല്ലാം അധ്യക്ഷൻ ജയലാൽ ആയിരുന്നു നിലവിൽ ലൈബ്രററി ഭരണസമിതിയിലും ജയലാൽ ഉണ്ട് എന്നിരിക്കെയാണ് ജയലാലിനെ പൂർണ്ണമായും ഒഴിവാക്കി കൊണ്ട് സിപിഐ യുടെ ഔധ്യോഗികം എന്ന് വിശേഷിക്കാവുന്ന പരിപാടിയിൽ നിന്നും ജയലാലിനെ പൂർണ്ണമായും ഒഴിവാക്കിയത്. ആശുപത്രി. കുംഭകോണകേസിനെ തുടർന്ന്പാർട്ടി നടപടി ഉണ്ടായ ശേഷം പാർട്ടിയുടെ നിയോജകമണ്ഡലത്തിലെ നയപരിപാടികളിൽ നിന്നെല്ലാം ജയലാലിനെ ഒഴിവാക്കിയിരുന്നു. തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ
സ്ഥാനാർഥി നിർണ്ണയത്തിൽ പോലും പാർട്ടി നേതൃത്വം ജയലാലിന്റ അഭിപ്രായം ആരാഞ്ഞില്ല തുടർന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും പലഘട്ടത്തിലും ജയലാലിനെ ഒഴിവാക്കിയതിനെ തുടർന്ന് അപ്രതീക്ഷിതമായി വിളിച്ച യോഗങ്ങളിൽ നിന്നും ജയലാൽ മാറിനിന്നിരുന്നു എന്നാൽ സിപിഎം വിളിച്ച യോഗങ്ങളിൽ ജയലാൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇത് പലപ്പോഴും സിപിഐ സിപിഎം നേതാക്കൾ തമ്മിലുള്ള പിണക്കത്തിന് കാരണമായിരുന്നു അതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സിപിഐയ്ക്ക് ഏറ്റ കനത്ത തിരിച്ചടി ജയലാലിനെ ഒഴിവാക്കിയത് കൊണ്ടാണ് എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ ജയലാലിന്റെ സ്വന്തം വാർഡിൽ എന്ത് കൊണ്ട് ജയിച്ചില്ല എന്ന് മരുവിഭാഗം ആരോപിക്കുന്നു. സ്വന്തം പഞ്ചായത്ത് ആയ കല്ലുവാതുക്കലിൽ ബിജെപിയെ ആട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കളുമായി പാർട്ടി അറിയാതെ ചർച്ച നടത്തിയതും സിപിഐ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് രേഖാമൂലം നൽകിയിട്ടുണ്ട്. സിപിഎം നേതൃത്വം അവിശുദ്ധ കൂട്ട് കെട്ട് വേണ്ട എന്ന നിലപാട് സ്വീകരിച്ചത് മൂലമാണ് ജയലാൽ കോൺഗ്രസ് ചർച്ച ഉപേക്ഷിച്ചത് തുടർന്ന് സിപിഐയുടെ ഇടത്മുന്നണി പ്രതിനിധി സ്ഥാനത്ത് നിന്നും ജയലാലിനെ ഒഴിവാക്കിയിരുന്നു ഇപ്പോൾ എം എൽ എ എന്ന നിലയിൽ വിളിച്ചാൽ മാത്രമേ ഇടത് മുന്നണി യോഗങ്ങളിൽ ജയലാലിന് പങ്കെടുക്കാൻ കഴിയൂ എന്നിരിക്കെ ജയലാൽ വീണ്ടും മത്സരിക്കും എന്ന പ്രചരണവുമായി ഒരു വിഭാഗം മുന്നോട്ട് പോകുകയാണ് ഇതിനിടയിൽ ആണ് പാർട്ടിയുടെ ഒരു ഔദ്യോഗിക പരിപാടിയിൽ നിന്നും കൂടി ജയലാൽ വെളിയിലാകുന്നത് ജയലാലിന് സീറ്റില്ല എന്ന സൂചന കൂടി വന്നതോടെ
സഹകരണ ആശുപത്രി ഡയറക്ടർ ബോർഡിലുള്ള കോൺഗ്രസ് നേതാവ് നടത്തുന്ന നീക്കങ്ങൾ സംശയത്തോടെയാണ് സിപിഐയും ഇടത് മുന്നണിയും നിരീക്ഷിക്കുന്നത്.
No comments:
Post a Comment