കൊല്ലം : പഞ്ചായത്തംഗത്തിന് ഉത്തരവാദിത്വങ്ങൾ ഏറെയാണ്.ചെറിയ വാർഡ് ആണെങ്കിലും പഞ്ചായത്ത്
പഞ്ചായത്താണെങ്കിലും നിർവഹിക്കാൻ ചുമതലകളേറെ. പേരിനുമാത്രമുള്ള ചുമതലകളല്ല. ഏതൊക്കെ ചുമതലകളെന്ന് പഞ്ചായത്തീരാജ് നിയമത്തിൽ അക്കമിട്ട് പറയുന്നുമുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയംഗമെന്നത് ഏറെ ചുമതലകളുള്ള പദവിയാണെന്ന് പലർക്കും അറിയില്ല. ചിലപ്പോൾ മെബ ർക്കുപോലും. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ കാണുന്ന മെബർമാർ ഒരു സംഭവംതന്നെയാണ്. 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളുമുണ്ട്. ഇവയ്ക്കുപുറമേ, മേഖലാടിസ്ഥാനത്തിൽ 19 വകുപ്പുകളിൽനിന്നുമുള്ള ചുമതലകളും നിർവഹിക്കണം. മൂന്ന് പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തിൽ 14 വകുപ്പുകളിൽനിന്നുള്ള ചുമതലകളുമുണ്ട്
ബ്ലോക്ക്തലത്തിൽ സർക്കാർ-സർക്കാരിതര സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ഗ്രാമപ്പഞ്ചായത്തുകൾക്ക് സാങ്കേതികസഹായം നൽകുക, ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതി തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകൾ.ചുമതലകൾചുമതലകൾജില്ലാ പഞ്ചായത്തുകൾക്ക് പൊതുവായ മൂന്നുചുമതലകളും മേഖലാടിസ്ഥാനത്തിൽ 16 വകുപ്പുകളിൽനിന്നുള്ള ചുമതലകളുമുണ്ട്
സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽനിന്നുള്ള സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപ്പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സാങ്കേതികസഹായം നൽകുക, ഗ്രാമപ്പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകൾ.ചുമതലകൾഅനിവാര്യമായ 30 ചുമതലകൾ നഗരസഭാ കൗൺസിലർ നിർവഹിക്കണംചുമതലകൾപ്രസിഡന്റിന്റെ പവർപഞ്ചായത്തിന്റെ നിർവഹണാധികാരി. എല്ലാവിഭാഗം ഉദ്യോഗസ്ഥരുടെയും നിയന്ത്രണം. എല്ലാ ഉദ്യോഗസ്ഥരുടെയുംപേരിൽ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം. ലഘുശിക്ഷ മാത്രമേ ഇപ്രകാരം നൽകാവൂ. സെക്രട്ടറിയും മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ ഭരണസമിതിയോഗത്തിന്റെ അംഗീകാരത്തോടെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാം.
@ അനിവാര്യമായ ചുമതലകൾ
കെട്ടിടനിർമാണം നിയന്ത്രിക്കുക
പൊതുസ്ഥലങ്ങൾ കൈയേറ്റമില്ലാതെ സംരക്ഷിക്കുക
കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക
അലഞ്ഞുതിരയുന്ന നായ്ക്കളെ ഇല്ലായ്മചെയ്യുക തുടങ്ങി നിരവധി ചുമതലകളും സേവനപ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഇതെല്ലാം അവഗണിക്കുകയാണ് ഭൂരിപക്ഷം മെബർമാരും മെബർമാർ ഇതെല്ലാം പഠിച്ചു കൊണ്ട് ജനസേവനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment