ത്രേതായുഗത്തിൽ വിമാനം മാത്രമല്ല, കാറും ഓടിയിരുന്നു.
കൊല്ലം: ത്രേതായുഗത്തിൽ രാവണൻ ഉപയോഗിച്ചിരുന്ന പുഷ്പകവിമാനം പ്രശസ്തമാണ്. രാവണനിഗ്രഹത്തിനുശേഷം ശ്രീരാമൻ സീതാസമേതനായി അയോദ്ധ്യയിലേയ്ക്ക് വരുന്നതും പുഷ്പകത്തിലാണെന്നാണ് രാമായണവും പറയുന്നത്. ഇതേ കാലയളവിൽ വിമാനത്തിനു പുറമേ മറ്റു വാഹനങ്ങളും ഉപയോഗിച്ചിരുന്നതായും അവയുടെ സാങ്കേതികവിദ്യകൾ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നതായും സൂചനകൾ. ശ്രീരാമന്റെ സമകാലികനായ ഭരദ്വാജ മഹർഷിയുടെ 'വൈമാനിക പ്രകരണ"ത്തിലാണ് വിമാനശാസ്ത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഉള്ളത്.
വൈമാനിക പ്രകരണത്തിന്റെ 2099- 2100 ശ്ലോകങ്ങളിലാണ് 'തൈലയന്ത്രം"(ഫ്യുവൽഎൻജിൻ) പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നത്. പക്ഷേ ഇതിൽ ഉപയോഗിച്ചിരുന്നതും അക്കാലത്ത് സാർവത്രികമായി നിലവിലിരുന്നതുമായ ഇന്ധനം ഏത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രമുഖ വേദഗണിത ഗവേഷകനും സംസ്കൃത പണ്ഡിതനുമായ എസ്.ഹരിദാസാണ് വൈമാനിക പ്രകരണത്തിലെ ശ്ലോകങ്ങളും പരാമർശങ്ങളുമായി രംഗത്തെത്തിയത്. എൻജിന്റെ പ്രവർത്തനം വിശദമാക്കുന്ന ശ്ലോകങ്ങൾ ഇതാണ്.
''വാതപാചക യന്ത്രസ്യ
പൂർവ്വഭാഗേ യഥാവിധി
തൈല പ്രജ്വലനാർത്ഥായ
ദീപചുല്ലി പ്രതിഷ്ഠിതാ (2099)
തസ്മിൻ ദീപപ്രതിഷ്ഠാർത്ഥ-
മഗ്ന്യുത്പത്യർത്ഥമേവതു
വിദ്യുത് യന്ത്രം സ്ഥാപിതം
സ്യാത് കീലകൈസ്സുദൃഡം""(2100)
അർത്ഥം ഇങ്ങനെ; 'വാതപാചകയന്ത്ര (ഗാസ് കമ്പസ്റ്റൺ എൻജിൻ)ത്തിന്റെ മുകൾ ഭാഗത്ത് ക്രമത്തിൽ തൈലം(ഗാസോലിൻ) ജ്വലിപ്പിക്കാൻ ദീപചുല്ലി(സ്പാർക്ക് പ്ലഗ്) ഘടിപ്പിക്കണം. അതിൽ (സ്പാർക്ക് പ്ലഗിൽ) അഗ്നി ജ്വലിപ്പിക്കാനായി വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രം (ഡൈനമോ) കീലകങ്ങൾ(നട്ടും ബോൾട്ടും) ഉപയോഗിച്ച് ദൃഡമായി ഘടിപ്പിക്കണം."
ഇന്നും, നിലവിലുള്ള എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും ഇതുതന്നെ.
നാലുയുഗങ്ങളിൽ ത്രേതായുഗത്തിന്റെ അവസാനമാണ് ശ്രീരാമന്റെ അവതാരകാലമായി കണക്കാക്കുന്നത്. ഭരദ്വാജമഹർഷിയും ഇതേ കാലയളവിൽ ജീവിച്ചിരുന്നതായാണ് കരുതുന്നത്. ത്രേതായുഗത്തിനുശേഷം വന്ന ശ്രീകൃഷ്ണാവതാര കാലമായ ദ്വാപരയുഗം 8,64,000 വർഷമാണ്. അതിനു ശേഷം ഇപ്പോൾ നടക്കുന്ന കലിയുഗം 4,32,000 വർഷമാണ്. അതിൽ 5130 വർഷമാകുന്നു. അതായത് 8,69,000 വർഷം മുമ്പ് ഭാരതത്തിൽ ഫ്യുവൽ എൻജിൻ സാങ്കേതിക വിദ്യ അറിയാവുന്നവർ ഉണ്ടായിരുന്നുവത്രേ. വേദഗണിതം അടിസ്ഥാനമാക്കി കമ്പ്യൂട്ടറുകളേക്കാൾ വേഗത്തിൽ കണക്കുകൂട്ടിയും ഗണിതത്തിലെ ലോകസമസ്യയായ 'ഫെർമാറ്റ്സ് ലാസ്റ്റ് തിയറ"ത്തിന് ഏറ്റവും ചുരുങ്ങിയ നിലയിൽ വിശദീകരണം നൽകിയും ശ്രദ്ധേയനായ എസ്.ഹരിദാസ് ഇപ്പോൾ വൈമാനിക പ്രകരണം അടക്കമുള്ള വേദകാല ശാസ്ത്രങ്ങളിൽ ഗവേഷണം നടത്തുകയാണ്. അമേരിക്കയും ഇറ്റലിയും ജർമ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളിൽ വേദഗണിത ക്ലാസ് എടുത്തിട്ടുണ്ട്. നിരവധി ബുക്കുകൾ പ്രസദ്ധീകരിച്ചിട്ടുള്ള ഹരിദാസ് അവസാനമായി പ്രസദ്ധീകരിക്കുന്ന ദി ഫിസിക്സ് ഓഫ് മാതമാറ്റിക്സ് എന്ന
ബുക്ക് ഇന്ന് പ്രസദ്ധീകരിക്കും
എസ്.ഹരിദാസിന്റെ ഫോൺ: 94470 15945.
No comments:
Post a Comment