തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി കൂട്ട് കെട്ടിന് സിപിഎം
കൊല്ലം: ഇരവിപുരം സീറ്റ് നിലനിർത്താൻ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി കൂട്ട് കെട്ടിന് സിപിഎം നീക്കം തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സിപിഎംലെ പ്രമുഖ നേതാക്കളെ നിശബ്ദമാക്കിയ എം എൽ എ പാർട്ടിയെ പൂർണ്ണമായും വരുതിയിലാക്കി വീണ്ടും സീറ്റ് ഉറപ്പിച്ചു കൊണ്ടാണ് ജിഹാദി കൂട്ട് കെട്ടിന് നീക്കം നടത്തുന്നത്. രാക്ഷ്ട്രീയ പ്രവർത്തനം കച്ചവടമാക്കിയ എം എൽ എ
മുസ്ലിംലീഗിനെയും ആർ എസ് പിയുടെ ഒരു വിഭാഗത്തെയും കൂട്ട് പിടിച്ചു കൊണ്ടാണ് എം. നൗഷാദ് എം എൽ എ യുടെ നേതൃത്വത്തിൽ സിപിഎംന്റ ഒരു വിഭാഗം രഹസ്യചർച്ചകൾ നടത്തുന്നത്.
എസ് ഡി പി ഐയുടെയും പി ഡി പിയുടെയും വോട്ട് ലഭിക്കുന്നതിനായി അവരുടെ പ്രാദേശിക സംഘടനകളുമായി നീക്ക് പോക്ക് നടത്തി അവരുടെ സ്റ്റാമ്പ് സ്ഥാനാർഥികളെ രംഗത്ത് ഇറക്കി മത്സരിപ്പിക്കാനും അത് വഴി മറ്റ് ജനവിഭാഗങ്ങളുടെ വോട്ട് സമാഹരിക്കാനുമുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് സിപിഎം ന്റ അണികളിൽ ശക്തമായ പ്രതിക്ഷേധമുയർത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകരെ പൂർണ്ണമായും തഴഞ്ഞുകൊണ്ട് സ്വന്തക്കാരെ തിരുകികയറ്റി പാർട്ടിയെ വരുതിയിലാക്കിയ എം എൽ എ കഴിഞ്ഞ അഞ്ചു വർഷം നിയോജമണ്ഡലത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന്
ഇവർ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്ഘാടനമാമങ്കവും ഫ്ളക്സ് ബോർഡുകളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.തൊഴിലാളിപാർട്ടിയുടെ ജനപ്രതിനിധിയായ നൗഷാദ് മുതലാളിമാരുടെയും ഒരു പ്രതേകവിഭാഗത്തിന്റയും പ്രതിനിധിയായി മാറി രാക്ഷ്ട്രിയമായി എതിർചേരിയിൽ നിൽക്കുന്നവരെ പോലും സ്വന്തം പാർട്ടിക്കാരെ അവഗണിച്ചു കൊണ്ട് സഹായിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു തീരദേശമേഖലയിലെ ജനങ്ങളുടെ തീരാദുരിതത്തിന് പരിഹാരം ഉണ്ടാക്കാതെ അവഗണിച്ചു.സുനാമികോളനികളിൽ തിരിഞ്ഞുനോക്കിയില്ല പള്ളിമുക്ക് കേന്ദ്രികരിച്ചു കൊണ്ട് മാത്രം പ്രവർത്തനം ഒതുക്കി മയ്യനാട് പഞ്ചായത്തിനെ പൂർണ്ണമായും തഴഞ്ഞു എന്നിങ്ങനെ ആരോപണങ്ങളുമായി പാർട്ടി അണികൾ തന്നെ നൗഷാദിന് എതിരെ തിരിയുമ്പോൾ ആരോപണങ്ങൾ ഒന്നും തന്നെ വകവയ്ക്കാതെ പാർട്ടിയെ വരുതിയിലാക്കി വീണ്ടും തിരഞ്ഞെടുപ്പനെ നേരിടാൻ ഒരുങ്ങുകയാണ് നൗഷാദ് ഒപ്പം ആരോട് പരാതി പറയും ധർമ്മസങ്കടത്തിലാണ് പാർട്ടിപ്രവർത്തകർ.
No comments:
Post a Comment