Saturday, 2 January 2021

ചിറക്കരയിൽ ‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിൽ ലക്ഷങ്ങളുടെ നഷ്ടം


ചിറക്കരയിൽ 
‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിൽ ലക്ഷങ്ങളുടെ നഷ്ടം

@ ജനുവരിയിൽ നടത്തേണ്ട നെൽകൃഷി അവതാളത്തിൽ 

ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ  പോളച്ചിറ ഏലായിലെ ‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിലായി പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം.നെൽകൃഷി വിളവെടുപ്പിന് ശേഷം മീൻകൃഷി നടത്തിയെങ്കിലുംവിളവെടുപ്പ് സമയമായിട്ടും വെള്ളം വറ്റിച്ചു  മത്സ്യക്കൃഷിയുടെ വിളവെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പിന്റെ തിരക്കിൽ കൃഷിയുടെ കാര്യം  അധികൃതർ മറന്നു.

ഒരുമീനും ഒരുനെല്ലും പദ്ധതിപ്രകാരം നെൽക്കൃഷിയുടെ വിളവെടുപ്പിനുശേഷം ഫിഷറീസിന്റെ നേതൃത്വത്തിൽ മത്സ്യ ക്ലബ്ബിന്റെയും ഏലാസമിതിയുടെയും സഹകരണത്തോടെ പതിനായിരങ്ങൾ ചിലവാക്കി  ആറുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിപ്രദേശത്ത് നിക്ഷേപിച്ചത്. നഴ്സറിക്കുളം തയ്യാറാക്കി ആളിനെ വച്ച് 
രണ്ടരമാസം വളർത്തിയാണ്‌, ആറുമാസംകൊണ്ട് വിളവെടുപ്പിനു പാകമാകുന്ന മത്സ്യക്കുഞ്ഞുങ്ങളെ പോളച്ചിറ ഏലായിൽ തുറന്നുവിട്ടത്‌. എന്നാൽ തിരഞ്ഞെടുപ്പായതിനാൽ ഡിസംബറിൽ വെള്ളം വറ്റിച്ച് ജനുവരിയിൽ വിളവെടുപ്പ് നടത്താനായില്ല. അതോടെ നെൽകൃഷി ചെയ്യുന്നതും നീണ്ട് പോകുന്നു.

അധികൃതർ യഥാസമയം ഇടപെട്ട് വെള്ളം വറ്റിക്കുന്നതിനുള്ള സംവിധാനമൊരുക്കിയാൽ ഏലായിൽ ജനുവരി അവസാനത്തോടെ നെൽക്കൃഷി നടത്താൻ കഴിയുമെന്നാണ് കർഷകരുടെ അഭിപ്രായം. എന്നാൽ ഇത്തവണ മീൻ ലേലം ചെയ്യാനും  വെള്ളം വറ്റിക്കാനുള്ള നടപടിയില്ലെന്നാണ് അനൗദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്. അതോടെ വരുന്ന നെൽകൃഷിയും നടക്കില്ല പഞ്ചായത്തിന്റെ ഇ നടപടിയിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് കർഷകരും നാട്ടുകാരും.

ഫോട്ടോ:ഏലായിലെ വെള്ളം ഇത്തിക്കരയാറ്റിലേക്ക് പമ്പുചെയ്തുവിടാനായി മീനാട്സ്ഥാ പിച്ചിരിക്കുന്ന പമ്പ്ഹൗസ്

No comments:

Post a Comment