@ വിശദമായ പരിശോധനയ്ക്ക് പോലിസ്
ചാത്തന്നൂർ: നവജാത ശിശുവിന്റെ മരണം അന്വേഷണം എങ്ങും എത്തിയില്ല ഇരുട്ടിൽ തപ്പി പോലിസ് നൂറോളം പേരെ ചോദ്യം ചെയ്തു സി സി ടി വി ദൃശ്യങ്ങൾ പരിശോധന നടത്തി മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിട്ടും
ആശുപത്രി രേഖകളിൽ പരിശോധന നടത്തിയിട്ടും യാതൊരു തെളിവും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പോലിസ്.ആരോഗ്യവകുപ്പിന്റ കീഴിലുള്ള രേഖകളിലും ആരോഗ്യവകുപ്പിന്റ പരിശോധനകളിലും തെളിവുകൾ
ഒന്നും തന്നെ കിട്ടാതെ വന്നപ്പോൾ ആണ് വിശദമായ അന്വേഷണത്തിന് പോലിസ് തയ്യാറെടുക്കുന്നത്.
കേസ്അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത് എന്നിട്ടും തെളിവുകൾ ഒന്നും കിട്ടാതെ വന്നതോടെയാണ്
ഓരോ വീട്ടിലെയും അംഗങ്ങളുടെ സമ്പൂർണ വിവര ശേഖരണവുമായി പോലിസ് മുന്നോട്ട് പോകുന്നത്. പ്രാദേശത്തെ വീടുകളിൽ പരിശോധന തുടരുകയാണ് വിദഗ്ദസംഘം കുട്ടിയെ കിട്ടിയ സ്ഥലത്ത് രണ്ട് തവണ പരിശോധന നടത്തി കഴിഞ്ഞു.സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കല്ലുവാതുകൽ
ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ചൊവ്വ രാവിലെയാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്
അന്ന് സന്ധ്യയോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കുഞ്ഞ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏതാനും ദിവസം കൂടി സൂക്ഷിക്കും. ബുധനാഴ്ച സംസ്കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ സംസ്കരിക്കുന്നത് വീണ്ടും നീട്ടി വയ്ക്കും. ഒരാഴ്ചയോളം മൃതദേഹം സൂക്ഷിക്കാനാണ് അന്വേഷണം സംഘം ആദ്യം തീരുമാനിച്ചിരുന്നത്.

No comments:
Post a Comment