പരവൂർ:സഹകരണബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ സിപിഎം നേതാവ് ആത്മഹത്യശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ.സി പി എം ലോക്കൽ കമ്മിറ്റി അംഗവും നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടൻ സുരേഷ് കഴിഞ്ഞ ഒന്നാം തീയതി വിഷം കഴിച്ച നിലയിൽ വാടകവീട്ടിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലോട്ടും മാറ്റിയത് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സിപിഎം ഭരിക്കുന്ന നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടൻ സുരേഷ് ബാങ്കിൽ സെക്രട്ടറി തല ഉദ്യോഗസ്ഥൻ ആയിരിക്കവേ സാമ്പത്തിക ക്രമകേടുകളെ തുടർന്ന് സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രം കൂടിയായ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സിപിഎം സ്ഥാനാർഥി തോറ്റിരുന്നു ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവർ രൂക്ഷമായി കുട്ടൻസുരേഷിനെ വിമർശിക്കുകയും ലോക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ചേരിതിരിഞ്ഞു കുട്ടനെ പ്രതികൂട്ടിലാക്കിയിരുന്നു. ഇതിനെ തുടർന്ന് അന്ന് രാത്രി ഒരു മണിയോടെ
സിപിഎം ജില്ലാ നേതാവിനെതീരെ സോഷ്യൽമീഡിയയിൽ വിമർശിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു "സിപിഎം ന്റെ അവസാന വാക്ക് ജില്ലാനേതാവാണോ"എന്ന ചോദ്യം ചോദിച്ച കുട്ടൻസുരേഷ് രാവിലെ മുതൽ ഫോൺ എടുക്കായതായതോടെ വാടകവീട്ടിൽ എത്തിയ കൂട്ടുകാരും നാട്ടുകാരും വിഷം കഴിച്ചു ആവശനിലയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്നും സസ്പെൻഷനായതിനെ തുടർന്ന് ഭാര്യയുമായി പിണങ്ങി വാടകവീട്ടിൽ
ഒറ്റയ്ക്ക് ആയിരുന്നു താമസം.
സിപിഎം ഭരിക്കുന്ന
നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഭരണസമിതിയെ ഒന്നാകെ മാറ്റി പുതിയ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് സഹകരണവകുപ്പ് നടത്തിയ ഓടിറ്റിങ്ങിൽ ഗുരുതരമായ ക്രമകേടുകൾ കണ്ടതിനെ തുടർന്ന് കുട്ടൻസുരേഷ് അടക്കമുള്ളവർ സസ്പെൻഷനിലായിരുന്നു. മുൻ ഭരണസമിതി പ്രസിഡന്റ് അടക്കമുള്ളവരെ സാമ്പത്തിക തിരിമറിയുടെ പേരിൽ സിപിഎം നടപടി എടുക്കുകയും പാർട്ടി മെബർഷിപ്പിൽ നിന്നും നീക്കം ചെയ്തിരുന്നു.
നേതാക്കന്മാർ പറഞ്ഞത് ചെയ്തു കൊടുത്തതിനാണ് ഉദ്യോഗസ്ഥർ ബലിയാടായത് എന്ന ആരോപണം പാർട്ടി അണികളിൽ ചർച്ച നടക്കവെയാണ് സിപിഎം ശക്തികേന്ദ്രങ്ങളിലെ തോൽവിയുടെ ഉത്തരവാദിത്വവും തന്റെ മുകളിലായതും ജില്ലാ ഏരിയ നേതാക്കളുടെ പരസ്യശാസനയും കൂടിയായതോടെയാണ് കുട്ടൻസുരേഷ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു. പൂതക്കുളം സർവീസ് സഹകരണബാങ്കിൽ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കുട്ടൻസുരേഷിന്റെ ആത്മഹത്യ ശ്രമം കൂടിയായതോടെ സിപിഎം പ്രതികൂട്ടിലായി.
No comments:
Post a Comment