Monday, 28 April 2014

ചാണക്യന് നീതി ശാസ്ത്രം-part1

                                                                      

ജ്ഞാതയസ്താരയന്തീഹ ജ്ഞാതയോ മജ്ജയന്തി ച 
സുവൃത്താസ്താരയന്തീഹ ദുര്‍വൃത്താ മജ്ജയന്തി ച 

ഈ ലോകത്തില്‍ ബന്ധുക്കള്‍ ഒരുവനെ രക്ഷിക്കുകയും...നശിപ്പിക്കുകയും ചെയ്യുന്നു....അവര്‍ നല്ലവര്‍ ആണെങ്കില്‍ ഒരുവനെ രക്ഷിക്കുകയും....ദുസ്വഭാവികള്‍ ആണെങ്കില്‍ നശിപ്പിക്കുകയും ചെയ്യുന്നു....

മഹാഭാരതം എന്നാ ഇതിഹാസത്തില്‍ ഇത്ര വലിയ തത്വം ഉണ്ടെന്നുള്ളത് എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും??? എല്ലാവരും കഥയുടെ പിറകെ പാച്ചിലില്‍ ആണ്....
---------------------------------------------------------------------------------------------------------------------------
                                                                      
ശ്രേയസാ യോക്ഷ്യസേ രാജന്‍കുര്‍വാണോ ജ്ഞാതിസത്ക്രിയാം
വിഗുണാ ഹ്യപി സംരക്ഷ്യാ ജ്ഞാതയോ ഭരതര്‍ഷഭ 

അല്ലയോ രാജന്‍ ബന്ധുക്കളോട് അങ്ങ് നന്നായി പെരുമാറുക ആണെങ്കില്‍ അങ്ങേയ്ക്ക് എല്ലാ ഐശ്വര്യവും വന്നു ചേരും.....ബന്ധുക്കള്‍ ഗുണഹീനന്മാര്‍ ആണെങ്കിലും അവരെ സംരക്ഷിക്കേണ്ടത് ആണ്......

വിദുരര്‍....ധൃതരാഷ്ട്രര്‍ക്ക് കൊടുക്കുന്ന ഉപദേശം....
-------------------------------------------------------------------------------------------------------------------------------------------

യോ ജ്ഞാതിമനുഗ്രുഹ്ണാതി ദാരിദ്രം ദീനമാതുരം
സപുത്രപശുഭിര്‍വൃദ്ധിം യശശ്ചാവ്യയമശ്നുതേ

ദരിദ്രരും...ദീനരും...രോഗികളും ആയ ബന്ധുക്കളെ സഹായിക്കുന്നവന്‍ പുത്രന്മാര്‍....പശുക്കള്‍....എന്നിവയോട് കൂടി അഭിവൃദ്ധിയെ പ്രാപിക്കുകയും..നശിക്കാത്തകീര്‍ത്തി നേടുകയും ചെയ്യുന്നു.....

ഇന്ന് നാം പൊതുവേ കണ്ടു വരുന്ന ഒരു പ്രവണത...ബന്ധുക്കളുടെ വളര്‍ച്ചയില്‍ അസൂയ ഉണ്ടാകുന്നതും...തളര്‍ച്ചയില്‍ സന്തോഷം ഉണ്ടാകുന്നതും ആണ്....അത് തനിക്ക് എത്ര ദോഷം ആണ് എന്നുള്ളത് കാലം മാന്സ്സിലാക്കി തരും.....
--------------------------------------------------------------------------------------------------------------------------------------

നിവര്‍തമാനേ സൌഹാര്‍ദേ പ്രീതിര്‍നീചേ പ്രണശ്യതി 
യാ ചൈവ ഫലനിര്‍വൃത്തി:സൌഹൃദേ ചൈവ യത്സുഖം 

സൌഹാര്‍ദ്ദം അവസാനിക്കുമ്പോള്‍ നീചന്മാരുടെ സ്നേഹം നശിക്കുന്നു.....സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ ചെയ്ത സഹായങ്ങളുടെ ഫലങ്ങളും....സുഖവും അതോടെ ഇല്ലാതെ ആകും.....

ഈ ഒരു ശ്ലോകം നമുക്ക് മനസ്സിലാക്കി തരുന്നത് ഓരോ വ്യക്തികളെ മനസ്സിലാക്കാനും...നമ്മുടെ മനസ്സില്‍ നിന്നും നീചമായതിനെ നീക്കം ചെയ്യാന്‍ സഹായിക്കാനും ആണ്.....
----------------------------------------------------------------------------------------------------------------------------------------
അനിര്‍വേദ: ശ്രിയോ മൂലം ദുഃഖനാശേ സുഖസ്യ ച
മഹാന്‍ ഭവത്യനിര്‍വിണ്ണ: സുഖം ചാത്യന്തമശ്നുതേ

നൈരാശ്യം ഇല്ലായ്മ ആണ് ഐശ്വര്യത്തിന്റെയും....ദുഃഖനാശത്തിന്റെയും.....സുഖതിന്റെയും....മൂലം.....അഥവാ അടിസ്ഥാന കാരണം......നിരാശ ഇല്ലാത്തവന്‍ മഹാന്‍ ആകുകയും....മഹത്തായ സുഖം നേടുകയും ചെയ്യുന്നു...

തോല്‍വി വിജയിതിലെക്കുള്ള ചവിട്ടു പടി എന്ന് പറഞ്ഞു കൊണ്ട് ജീവിത വിജയം നേടിയ അനേകം ആളുകള്‍ ഉണ്ട്......ജീവിതത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ നിരാശ പൂണ്ടു ജീവിതം നശിപ്പിക്കുന്നവര്‍ അനേകം ആണ്....എന്നാല്‍ അതില്‍ പിടിച്ചു നില്‍ക്കുന്നവര്‍ നാളെ നഷ്ടപ്പെട്ടതിനെക്കാളും നല്ലത് വരുമ്പോള്‍ മാത്രം ആണ് ആ സത്യം തിരിച്ചു അറിയുന്നത്....
--------------------------------------------------------------------------------------------------------------------------------------------------------
മംഗലാലംഭനം യോഗ:ശ്രുതത്ഥാനമാര്‍ജവം 
ഭൂതിമേതാനി കുര്‍വന്തി സതാം ചാഭീക്ഷ്ണദര്‍ശനം 

ശുഭമായത് നേടുവാന്‍ ഉള്ള പരിശ്രമം....യോഗം [ മനസ്സിന്റെ സമാധാനം ] ശാസ്ത്രജ്ഞാനം....പ്രയത്നം....ആര്‍ജ്ജവം...സജ്ജനങ്ങള്‍ ആയിട്ടുള്ള നിരന്തര സമ്പര്‍ക്കം എന്നിവ ഒരുത്തന് ഐശ്വര്യം വരുത്തുന്നു......
  -----------------------------------------------------------------------------------------------------------------------------------------
                                                              

കര്‍മണാ മനസാ വാചാ യദഭീക്ഷ്ണം നിഷേവതേ
തദേവാപഹരത്യേനം തസ്മാത്കല്യാണമാചരേത്

മനസാ വാചാ കര്‍മണാ ഒരുവന്‍ യാതൊന്നിനെ നേടുവാന്‍ നിരന്തരം ശ്രമിക്കുന്നുവോ.....അത് അവനു വന്നു ചേരും.....അത് കൊണ്ട് ഹിതകരം ആയത് മാത്രം ശ്രമിക്കേണ്ടത് ആണ്....

ദുഷ്ടന്മ്മാര്‍ പന പോലെ വളരുന്നു...ഈശ്വരനെ നാം പഴി ചാരുന്ന ഒരു കാര്യം...പെട്ടെന്ന് എന്തെങ്കിലും വിഷമം അല്ലെങ്കില്‍ ദുരനുഭവം കൊണ്ട് നിരീശ്വരവാദി ആകുന്ന വ്യക്തി ആരോപിക്കുന്ന ഒരു കാരണം.....പക്ഷെ അവരും മനസ്സിലാക്കണം....നേട്ടങ്ങള്‍ എല്ലാം നിരന്തരം ആയ ശ്രമങ്ങളുടെ ഭാഗം ആണ്....ഈശ്വരനും ചെകുത്താനും കുടി കൊള്ളുന്നത്‌ നമ്മുടെ മനസ്സില്‍ തന്നെ ആണ് എന്നുള്ളത്...
--------------------------------------------------------------------------------------------------------------------------------------------
ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്തേഷൂപജായതേ 
സംഗാത്സഞ്ജായതേ കാമഃ കാമാത്ക്രോധോഽഭിജായതേ 
ക്രോധാദ്ഭവതി സമ്മോഹഃ സമ്മോഹാത്സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി 

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന്നു അവയില്‍ ആസക്തി ഉണ്ടാകുന്നു......... ആസക്തിയില്നി‍ന്നും ആഗ്രഹം ഉണ്ടാകുന്നു....... ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു....... കോപത്തില്നിിന്നും അവിവേകം ഉടലെടുക്കുന്നു......... അവിവേകത്തില്നിപന്നും ഓര്മ്മക്കേടും...... ഓര്‍മ്മ ക്കേടില്നിന്നും ...... ബുദ്ധിനാശവും ഉണ്ടാകുന്നു....... ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.

ധ്യാനം....ചിന്തകള്‍ ആണ് എല്ലാത്തിനും ആധാരം...
--------------------------------------------------------------------------------------------------------------------------------------------------------------
ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ 
വീതരാഗഭയക്രോധഃ സ്ഥിതധീര്മു്നിരുച്യതേ 

ദുഃഖങ്ങളില്‍ കുലുങ്ങാത്തവനും സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു

ഓരോ ശ്ലോകങ്ങള്‍...ഓരോ കാര്യങ്ങള്‍ ആണ് വിശദീകരിക്കുന്നത്.....മുഴുവനും വായിച്ചു മനസ്സിലാക്കിയാല്‍ നമുക്ക് നമ്മളെ തന്നെ ശുദ്ധീകരിച്ചു എടുക്കുവാന്‍ ഉള്ള അവസരം ആണ്...എന്നാല്‍ മനസ്സിലാക്കെണ്ടുന്ന രീതിയില്‍ തന്നെ മനസ്സിലാക്കണം..വിപരീത അര്‍ഥം മനസ്സിലാക്കരുത് എന്ന് സാരം....

2 comments:

  1. സൂപ്പര്‍............... ഇഷ്ടായി ട്ടോ............. ഒരു മഴ നനഞ്ഞ സുഖം

    ReplyDelete