നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞെ
നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞെ
നമസ്കരമെന്നാര്‍ഷ സംസ്കാരമാതെനമസ്തേ ശുഭേ ഹിന്ദുരാഷ്ട്രസ്വരൂപേ
നമസ്തെ നമസ്തെ നമസ്തേ നമസ്തേ
അനാദ്യന്തമാം ഹിന്ദുദേശീയതക്കു -
ള്ളടിസ്ഥാനമംബെ ജഗധാത്രി നീയെ സമസ്താവതാരങ്ങളും നിന്മഹത്വം
പുകഴ്ത്തുന്നു നിത്യം നമസ്തേ നമസ്തേ
പ്രപഞ്ചത്തിനാകെ പ്രകാശം പരത്തും
പ്രഭാതം പ്രഭാരൂപിണി ദേവി , നീയേവീരാട്രൂപമാം വിശ്വദേഹത്തിനുള്ളില്
ഹൃദന്തസ്വരൂപേ നമസ്തേ നമസ്തേ
ത്രികാലന്ജയാം നീ ചരിത്രത്തിനെല്ലാം
സ്വയം സാക്ഷിണി , സര്വ്വവിജ്ഞാനധാത്രി ഉദിച്ചസ്ഥമിക്കുന്നു രാഷ്ട്രങ്ങള്‍ നീയോ
വിളങ്ങുന്നു നിത്യേ നമസ്തേ നമസ്തെ
നരന്മാര്‍ക്കു നാരായണത്വം കൊടുപ്പാന്‍
ധരിത്രിക്ക് സ്വര്ഗസ്വരൂപം വരുത്താന്‍ ത്രിലോകം കുടുംബം മനുഷ്യന്നൊരുക്കാന്
നിയുകതാവതാരെ നമസ്തേ നമസ്തെ
ഉദാത്തം ചരിത്രം വിശിഷ്ടങ്ങള്‍ നേട്ടം
സമുത്കൃഷ്ടമാദര്ശമെങ്ങുണ്ട് വേറെ ?
ഇവക്കൊപ്പമെത്താന് ശ്രമിക്കാതെ ഞങ്ങള്‍
പഥബ്ഭ്രഷ്ടരംബെ നമസ്തേ നമസ്തേ
ഉറങ്ങിക്കിടക്കുമ്പോഴും നിന് സുതന്മാര്‍
മയങ്ങിക്കിടക്കുമ്പോഴും നിന് ഭടന്മാര്
അടിത്തട്ടിലാത്മപ്രഭാവം തരിമ്പും
കുറഞ്ഞില്ല ദേവി നമസ്തെ നമസ്തെ
ജപിക്കുന്നു നിന് മന്ത്രമമ്മേ സുതന്മാര്‍
സ്ഫുരിക്കുന്നു ഗംഭീരകര്ത്തവ്യബോധം
അതാ കാണ്മു ഞങ്ങള്‍ക്കു നേടേണ്ട ലക്ഷ്യം
ശുഭാശിസു നല്കു നമസ്തേ നമസ്തെ ...
No comments:
Post a Comment