അനീഷയുടെ ആത്മഹത്യ....ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
മലപ്പുറത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് മുറിതന്നെ കൊലക്കളമായ സംഭവം നടന്നിട്ട് അധിക കാലം ആയിട്ടില്ല.
അന്ന് നിഷ്ഠൂരനായ കോണ്‍ഗ്രസുകാരന്‍റെ ഇരയായത് രാധയെന്ന സ്ത്രീ ആയിരുന്നു.
ഇപ്പോള്‍ പൊലീസ് സ്റ്റേഷന്‍ തന്നെ കൊല മുറിയായിരിക്കുന്നു.
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടി അകത്താക്കുന്ന പൊലീസ് നയം ,ചെന്നിത്തലയുടെ കാക്കിപ്പടയും നന്നായി അനുവര്‍ത്തിക്കുന്നുണ്ട്.
മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത 23 കാരി അനീഷയുടെ ദാരുണമായ മരണം കണികണ്ടാണ് ഇന്ന് മലപ്പുറം ഉണര്‍ന്നത്.
കോട്ടയ്ക്കലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന അനീഷയെ അറിയണം എന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം.
സ്വന്തം മനസാക്ഷിയോട് ചോദിക്കുകയും ചെയ്യണം. ഈ പൊലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ എന്ന്. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ കുടംബത്തിന്‍റെ വിശപ്പകറ്റാന്‍
പഠനം പകുതിവഴിയില്‍ ഉപേക്ഷിച്ച് അമ്മാവനൊപ്പം ജോലിക്കിറങ്ങിയ അനീഷയുടെ ദുരൂഹ മരണം
കേരളത്തിലെ പാവപ്പെട്ടവനുള്ള പാഠമാണ്,നാട്ടിലെ പൊലീസിന് പിച്ചിചീന്താനുള്ളതാണോ പാവം പെണ്ണിന്‍റെ മാനവും ജീവനും .അനീഷയുടെ മരണത്തിന് പിന്നിലെന്തായിരുന്നു കാരണം.
ഉത്തരമുണ്ടോ?????????????
No comments:
Post a Comment