Friday, 18 April 2014

ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചിട്ടു ഇന്ന് 39 വർഷം

                                                                           
ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചിട്ടു ഇന്ന് 39 വർഷം
ഭാരതത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപ്പിച്ചിട്ടു ഇന്ന് 39 വർഷം. ഐ.എസ്.ആർ.ഓ നിർമ്മിച്ച ആര്യഭട്ട 1975 ഏപ്രിൽ 19-നു സോവിയറ്റ് യൂണിയൻ ആണ്‌ വിക്ഷേപിച്ചത്. എ.ഡി 5ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ എന്ന ഗണിതശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമായാണ് ഈ കൃത്രിമോപഗ്രഹത്തിന് പേര് നൽകിയത്.
ജ്യോതിശ്ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത് നിർമ്മിച്ചത്. പര്യടനത്തിനുശേഷം 1992 ഫെബ്രുവരി 11ന് ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തി.
360 കി.ഗ്രാം ഭാരമുള്ള ആര്യഭട്ടയുടെ ഭ്രമണപഥം 50.7 ഡിഗ്രീ ചെരിവിൽ 619 x 562 കി.മീ ആണ്.96.3 മിനുട്ട് ആണ് കക്ഷകപീരിയഡിന്റെ ദൈർഘ്യം. 26 വശങ്ങളുള്ള ബഹുഭുജമായ ഈ ശൂന്യാകാശപേടകത്തിന്റെ വ്യാസം 1.4മീ ആണ്. മുകളിലും താഴേയുമുള്ള മുഖങ്ങളൊഴിച്ച് എല്ലാമുഖങ്ങളും സൗരസെല്ലുകളുപയോഗിച്ച് ആവരണം ചെയ്തിരിക്കുന്നു.

No comments:

Post a Comment