വെടിയുകില്ല ഞാനീവഴിത്താരയെ അനുഗമിക്കില്ല മറ്റൊരു പാതയെ
വെടിയുകില്ല ഞാനീവഴിത്താരയെ അനുഗമിക്കില്ല മറ്റൊരു പാതയെ
കഠിനകണ്ടകാകീര്ണ്ണമാണെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
പകയുമീര്ഷ്യയും നഞ്ഞുപുരട്ടിയ
പരുഷതയുടെ മുള്ളുകളെല്ക്കയാല്
പദയുഗങ്ങള് ചുടുചോര വാര്‍ക്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
പഥിചിതറിക്കിടക്കുന്നൊരസ്ഥികള്‍
പതിയിരിപ്പൂ മരണമെന്നോതവേ
പതറിടാറുണ്ട് മാനസമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
അതിവിദൂരമാം ചക്രവാളത്തിലും
അകലെയാണനിക്കെത്തേണ്ടതെങ്കിലും
അയുതജന്മങ്ങളാവശ്യമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
അനുഗമിച്ചവരെന്നെ വെടിഞ്ഞിടാം
അരുമയുള്ളവര്‍പോലുമൊഴിച്ചിടാം
ഒടുവിലേകനായ് തീര്‍ന്നിടാമെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
ഏതുവരേക്കെന്റെ നാഡീഞരമ്പുകള്‍
ഹൃദയ രക്തത്തുടിപ്പേറ്റു പാടുമോ
അതുവരേയ്ക്കും പ്രളയം വരുകിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
ഹൈന്ദവതയുടെ പൊന്‍ പതാക അരുണ പതാകകൈയിലേന്തിആദര്ശം നെഞ്ചിനുള്ളിലൊരുകൊടുങ്കാറ്റാക്കി മാറ്റിഅവസാനശ്വാസം വരെ പടപൊരുതിഭാരതാംബയുടെ തൃപ്പാദങ്ങളില്സമര്പ്പിക്കപെട്ടധന്യ ജീവിതങ്ങളെ....... നിങ്ങളുടെതുറക്കാത്ത കണ്പീലികളും....നിലയ്ക്കാത്ത കണ്ണീരുംമറക്കില്ലഞാന് , എന്റെ.....പ്രാണനുള്ളകാലം.പിറന്ന നാടിന്റെ മോചനത്തിനായി...സ്വജീവ രക്തം കൊണ്ട്വീരേതിഹാസം രചിച്ചവര്‍...അധാര്‍മ്മികതയുടെ രാജശാസനങ്ങള്ക്കുമുന്പില്രക്തം ചീന്തിയനമ്മുടെ ധീരസോദരന്മാര്‍.....അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രങ്ങള്സ്വജീവന്കവരുമ്പോഴും വന്ദേമാതരം പാടിഅമ്മയുടെ മടിത്തട്ടില്‍ ലയിച്ചവര്‍....വാടിക്കല്‍ രാമകൃഷ്ണേട്ടനില്തുടങ്ങി...പന്ന്യന്നൂര്ചന്ദ്രേട്ടസേ....ബിംബിയും....സുജിത്തും ...ജയകൃഷ്ണന്‍മാസ്റ്ററും........മണികണ്ഠനും..അശ്വിനിയും..സുനില്‍കുമാറും..ഇപ്പോഴിതാ വിശാലും ...അങ്ങനെ നമ്മള് ആരെങ്കിലുമറിയുന്നചിലപ്പോള് നമ്മളാരുമറിയാത്ത നമ്മുടെനൂറു കണക്കിനു സോദരന്മാര് ..അവര്‍ക്കു മുന്പില്ആത്മപ്രണാമം നടത്തിക്കൊണ്ട്...ഞങ്ങള്‍ ഭാരതാംബയുടെ പ്രിയപുത്രര്‍
No comments:
Post a Comment