ഡോ. എസ്. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് മുപ്പത്തി ഒമ്പത് വർഷം.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപനത്തിന്റെ ആചാര്യനുമായ ഡോ. എസ്. രാധാകൃഷ്ണൻ(സർവപള്ളി രാധാകൃഷ്ണൻ) ഓർമ്മയായിട്ട് ഇന്ന് മുപ്പത്തി ഒമ്പത് വർഷം. ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദാനമാണ്. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
പ്രശസ്തനായ എഴുത്തുകാരന്, പക്വമതിയായ രാഷ്ട്രതന്ത്രജ്ഞന്, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്നേഹനിധിയായ രാഷ്ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്, കളങ്കമറ്റ രാജ്യസ്നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട് പുണ്യം ചെയ്യിച്ച ജ്ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന് എത്രയെത്ര വിശേഷണങ്ങള്‍.
1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയോടും ജവഹര്‍ലാല്‍ നെഹ്റുവിനോടും ഒപ്പം നിന്നുകൊണ്ട്, പക്ഷേ, തെല്ലു വ്യത്യസ്തമായ രീതിയില്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനു രാധാകൃഷ്ണന് ആവേശപൂര്‍വം തന്റെ സംഭാവനകള്‍ നല്കി. ഔദ്യോഗികജീവിതത്തിന്റെ പരിമിതികള്‍ മൂലം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അനുവാദത്തോടു കൂടിത്തന്നെ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായില്ല; അറസ്റ്റുവരിച്ചില്ല; ജയില്‍വാസം അനുഭവിച്ചുമില്ല. എന്നാല്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായിരുന്നുകൊണ്ട് ഇംഗ്ലണ്ടില്‍ നടത്തിയ നിരവധി പ്രഭാഷണങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെയും മഹാത്മാഗാന്ധിയുടെ അക്രമരഹിത പ്രക്ഷോഭത്തിന്റെയും മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ലോകത്തിനു മുമ്പില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു.
പഠനത്തിനു ശേഷം 1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണൻ ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂർത്തീകരിക്കുന്നത് ഈ കാലയളവിലാണ്.
1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിക്കപ്പെട്ടു. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു.

1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.
1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു. ഒരു അടിയന്തിരാവസ്ഥയിൽ ഒപ്പു വെക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണൻ. 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്തായിരുന്നു ഇത്.
ഏപ്രിൽ 17, 1975 ൽ അദ്ദേഹം അന്തരിച്ചു. ശബളാഭമായ ആ ജീവിതത്തിന്റെ ഏടുകള്‍ നമ്മുടെ വരുംതലമുറകള്‍ പരിചയപ്പെടണം. എങ്കിലേ ഒരു രാഷ്ട്രം കൈവരിച്ച മഹത്തരമായ സ്വാതന്ത്ര്യത്തിന്റെ കഥാപഠനം പൂര്‍ത്തിയാകൂ.
No comments:
Post a Comment