Monday, 28 April 2014

കണ്ണിരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിക്കാം നമ്മുക്ക് ഇ ധീരന്മാര്‍ക്കു

                                                                              

രാഷ്ട്രത്തിന് വേണ്ടി നമ്മുക്ക് വേണ്ടി  ജമ്മു-കശ്മീരില്‍ തീവ്രവാദികളുമായി ഉണ്ടായ  ഏറ്റുമുട്ടലില്‍  ജീവന്‍ ബലിയര്‍പ്പിച്ച മേജര്‍ മുകുന്ദ് വരദരാജന്‍ ഉള്‍പ്പടെയുള്ള ധീര സൈനികര്‍ക്ക് കണ്ണീര്‍പ്പൂക്കള്‍ അര്‍ച്ചിക്കുന്നു
                                                                          
ഒറ്റുകാരെ തിരിച്ചറിയൂ......
കശ്മീരില്‍ പാക് തീവ്രവാദികളെ സഹായിക്കുന്നത്,കേന്ദ്രം നല്‍കുന്ന കോടിക്കണക്കിന് രൂപ,വികസന പ്രവര്‍ത്തനത്തിനെത്തിക്കാതെ ജനദ്രോഹം ചെയ്ത്,ധനം രാഷ്ട്ര വിധ്വംസകത്തിന് ഒളിഞ്ഞും,തെളിഞ്ഞും ഉപയോഗിക്കുന്നത് ജമ്മു-കശ്മീരിലെ ഇന്ന് വരെ ഉണ്ടായ മുസ്ലിം ഭൂരിപക്ഷ മന്ത്രിമാര്‍ ഭരിച്ച,ഭരിക്കുന്ന സര്‍ക്കാരുകള്‍....
മുഫ്തിമുഹമ്മദ് സൈദ്‌,ബീഗം മെഹബൂബ,ഒമര്‍ അബ്ദുള്ള,ഷെയ്ക്ക് അബ്ദുള്ള,ഫാറൂഖ് അബ്ദുള്ള തുടങ്ങിയ വമ്പന്മാരുടെ പാക്കിസ്ഥാന്‍ പ്രണയത്തിന് എത്രയോ ഉദാഹരണങ്ങളുണ്ട്‌.
എന്നും,കശ്മീരില്‍ പാകിസ്ഥാന് ഒളിയുദ്ധം നടത്താന്‍ കഴിയുന്നത്‌ ,നെഹറു മുതല്‍ ഇന്നുവരെ കേന്ദ്രം ഭരിച്ച കോണ്ഗ്രസ് സര്‍ക്കാരുകളുടെ മൃദു സമീപനം.
അതിനു ഏറ്റവും വലിയ ഉദാഹരണം ഉത്തര്‍പ്രദേശുകാരന്‍ ഹേം രാജ് ജവാന്‍ അടക്കം മൂന്ന് പേരുടെ തലയറുത്ത് കൊണ്ടുപോയ പാകിസ്ഥാന്‍ ക്രൂര പട്ടാളക്കാരോട്,തല ചോദിച്ചപ്പോള്‍,കൊടുത്തില്ല(വാക്കുകള്‍ വിറയ്ക്കുന്നു.മിഴികള്‍ കലങ്ങുന്നു)
എന്നിട്ട്?
തലയറ്റ മൃതദേഹം, ഹേം രാജിന്റെ ഇഷ്ടിക കട്ടകള്‍ പടുത്ത,ചെത്തി തേയ്ക്കാത്ത കുടിലില്‍ കൊണ്ടുവന്നപ്പോള്‍, ഉത്തര്‍പ്രദേശ് രാജകുമാരനും ,രാജാവും...(അഖിലേഷും,പ്രധാനമന്ത്രി സ്ഥാന മോഹി മുലായം സിംഗ് യാദവനും തിരിഞ്ഞു നോക്കിയില്ല.)
ജനരോഷം ആളിക്കത്തിയപ്പോഴാണ്,രാജകുമാരനും,പരിവാരങ്ങളും കൊട്ടാരത്തില്‍ നിന്നിറങ്ങിയത്.
പോരാ..
ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍,അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ വന്ന പാകിസ്ഥാന്‍ മന്ത്രിമാരെ ,ചുവന്ന പരവതാനികള്‍ വിരിച്ച് സ്വീകരിക്കാന്‍ കോണ്‍ ഗ്രസ്സ് മന്ത്രിമാര്‍ സുശീല്‍കുമാര്‍ ഷിന്‍ഡേ,സല്‍മാന്‍ ഖുര്‍ഷിദ്മാര്‍ക്ക് കഴിഞ്ഞു.
(ഇതാണ്,കോണ്ഗ്രസ്സിന്റെ കപട രാജ്യസ്നേഹം.ഇപ്പോള്‍,ദര്‍ഗ സന്ദര്‍ശിക്കാന്‍ വരേണ്ട എന്ന് എന്ത് കൊണ്ട് കോണ്ഗ്രസ് സര്‍ക്കാര്‍ മൊഴിഞ്ഞില്ല.)?
ഇതേ അവസ്ഥ തന്നെയാണ്,മുസഫര്‍നഗര്‍ കലാപത്തില്‍(പാകിസ്ഥാന്‍റെ ദുര്‍ബുദ്ധിയില്‍ എരിഞ്ഞടങ്ങിയത്,ആയിരങ്ങള്‍ പ്ലാസ്റ്റിക് മറച്ച അഭയാര്‍ത്ഥി ക്യാമ്പില്‍, പത്ത് പൈസ ഗതിയില്ലാത്ത ,ഉടുതുണിയ്ക്ക് മറു തുണിയില്ലാത്ത മുസ്ലിംകളും,ജാട്ട് ഹിന്ദുക്കളും.കഷ്ടം..).
മുന്‍കൂട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും (രാഹുല്‍ പറഞ്ഞത് ശരി),
രാജകുമാരനും,രാജാവും പ്രതിരോധത്തിന് തുനിഞ്ഞില്ല.ചത്തൊടുങ്ങുന്നത്,സാധാരണക്കാരല്ലേ. രാജാവിന്‍റെ സ്വന്തക്കാര്‍ അല്ലല്ലോ.?
അതുകൊണ്ട്,എത്രയും പെട്ടെന്ന്,കശ്മീര്‍ ഭരിക്കുന്ന ജനാധിപത്യ സര്‍ക്കാരിനകത്തുള്ള ഒറ്റുകാരെ പുറം തള്ളി,
നാടിനെ, നാട്ടുകാരെ രക്ഷിക്കാന്‍ കെല്‍പ്പുള്ളവര്‍,അവര്‍ ഏത് ജാതിമത വര്‍ഗവിഭാഗമോ,വര്‍ഗ രഹിതരോ ആകട്ടെ...
അവര്‍ വേണം ജനത്തിന്‍റെ സ്വത്തും,ജീവനും രക്ഷിക്കാന്‍.
ഇസ്രേല്‍,സോവിയറ്റ് യൂണിയന്‍ എന്ന ഇപ്പോഴത്തെ റഷ്യ(അമേരിക്കയടക്കമുല്ല പാശ്ചാത്യ രാജ്യങ്ങളാണ്,ആ വലിയ രാഷ്ട്രം ചിതറിച്ച്,ചുരുക്കി,ദുര്‍ബലപ്പെടുത്തി റഷ്യയാക്കി മാറ്റിയത്)...മാത്രമാണ്,
അതേ,ഇന്ത്യാ മഹാരാജ്യത്ത് ജനാധിപത്യ,മതേതരത്വ, സമത്വ,സാഹോദര്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രണ്ടേ രണ്ട് രാജ്യങ്ങള്‍ മുകളില്‍ എഴുതിയത്.
എന്താണ് ഉത്തമ സുഹൃത്ത് ഇസ്രയേല്‍,ഇന്ത്യക്ക് നല്‍കിയ ഉപദേശം?
വോട്ടു ബാങ്കും ,വര്‍ഗീയതയും,(ഒടുവില്‍ കോണ്ഗ്രസ് അദ്ധ്യക്ഷയ്ക്ക് മൊഴിയേണ്ടി വന്നു..മുസ്ലിം വോട്ടുകള്‍ ഒട്ടും ചോരാതെ,കോണ്ഗ്രസ്സിന് തന്നെ വേണം.ആപ്പും ഇങ്ങനെ പറഞ്ഞു.ഹോ...എന്തൊരു മതേതരത്വം!)
അധികാരമോഹവും മാത്രമുള്ള കോണ്ഗ്രസ്,ഇസ്രയേലിനിറെ ഏത് ഉപദേശമാണ്,പുച്ഛത്തോടെ തള്ളിയത്?
''രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കാന്‍,ഉള്ള മണ്ണ് നഷ്ടപ്പെടാതിരിക്കാന്‍ ചുമതലാബോധം,രാഷ്ട്ര സ്നേഹം,ജനത്തെ സ്നേഹ വിശ്വാസ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ട് പോകാന്‍ തന്റേടമുള്ള ചുണക്കുട്ടന്‍ മാര്‍ ,കാവല്‍ നില്‍ക്കണം.'
ഇസ്രയേലിന്റെ ആ ഉപദേശം ആര്‍ക്ക് ,എന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുവോ ,അന്നേ,നാട് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടൂ.
ഹൃദയം നുറുങ്ങുന്ന വേതനയോടേ..
Alvida Shaheed...
 സരിതക്ക് വേണ്ടി നൂറു കണക്കിന് മണിക്കൂറുകള്‍ ശബ്ദിച്ച ചാനലുകളും റിപ്പോര്‍ട്ടര്‍മാരും ഒന്ന്‍ അവനവനോട് തന്നെ ചോദിക്കുക..

അമര്‍ജവാന്‍ മേജര്‍ വരദ രാജന്‍റെ ഭാര്യയുടെ പേരെന്താണ്...?
ചിന്തിക്കുക.... സ്വയം മാറുക.


 എതിരാളികള് തലയറുക്കുമ്പോഴും തോക്കിനു മുന്പില് സ്വ ശരീരം ചിന്നി ചിതറുമ്പോഴും ദേശദ്രോഹികള് ഭരണത്തിലിരുന്ന്പാകിസ്താന്റെ കാലു നക്കുമ്പോഴും ഞങ്ങള്ക്ക് പോരാടാന് കരുത്ത് നല്കിയത് പ്രതികരിക്കാന്ഒരു ദിനം വരും എന്ന് നിശ്ചയമുണ്ടായിരുന്നു . അതു കൊണ്ട് തന്നെ ഭാരതമാതാവിന്റെവിരിമാറില് പിടഞ്ഞു വീണു മരിക്കാന് ഞങ്ങള്ക്ക് ഒരു മടിയില്ല . മെയ് 16 ന് കിഴക്കന് ചക്രവാളത്തില് സൂര്യഭഗവാന് ഉദിച്ചുയരുമ്പോള് ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികളില് ചെന്താമരകള് വിരിയും , ആ ചെന്താമരകള് കൊണ്ട് മോഡിയെന്ന ഭാരതാംബയുടെ പൊന്നോമന പുത്രന് ഞങ്ങളുടെ രക്തത്തിനു പകരം ചോദിക്കും .
വന്ദേ മാതരം ,



കാശ്മീരിൽ പാകിസ്താൻ കൂലി പട്ടാളത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭാരത ജവാന്റെ ഭൗതികശരീരത്തിനു മുൻപിൽ വിതുമ്പിക്കരയുന്ന മക്കൾ....
ഈ രംഗം ആരുടെ കണ്ണുകളാണ് ഈറനണിയിക്കാത്തത്.
ഭീകരവാദികൾക്കും ചാവേറുകൾക്കും 
രക്തസാക്ഷി പരിവേഷം നൽകി കവിതകൾ എഴുതുന്ന നാട്ടിൽ
ഈ ദു:ഖത്തിൽ വിലപിച്ചുകൊണ്ടു
കവിതയെഴുതാൻ ഒരു മനുഷ്യാവകാശ
കോമരങ്ങളേയും കണ്ടില്ല..
രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തി
ഉന്മൂലനം ചെയ്യുക....
വന്ദേമാതരം....

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കരേവ മാന്‍ട്രൂവിലെ വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജര്‍ മുകുന്ദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മേജര്‍ മുകുന്ദിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച സംസ്‌കരിച്ചു. ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറ്ുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 12.30-നായിരുന്നു സംസ്‌കാരം. 14 സൈനികര്‍ 42 ഗണ്‍ സല്യൂട്ട് അര്‍പ്പിച്ചു.

ഞായറാഴ്ച അര്‍ധരാത്രിയോടെ ചെന്നൈയിലെത്തിച്ച മൃതദേഹം ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ആസ്പത്രിയില്‍ സൂക്ഷിച്ച ശേഷം തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ സേലയ്യൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ഭാര്യ ഇന്ദുവിനും അച്ഛന്‍ വരദരാജനും അമ്മ ഗീതയ്ക്കും കരച്ചിലടയ്ക്കാന്‍ കഴിഞ്ഞില്ല. കണ്ടു നിന്നവരും നിയന്ത്രിക്കാന്‍ പാടുപെട്ടു. എല്ലാവരുടെയും കരളലിയിക്കുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങള്‍. നൂറുകണക്കിനാളുകള്‍ മുകുന്ദിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു.

20 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുകുന്ദിന്റെ മൃതദേഹം ബസന്ത് നഗറില്‍ എത്തിച്ചത്. മുകുന്ദിനോടൊപ്പം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ 150 ഇരുചക്ര വാഹനങ്ങളില്‍ ത്രിവര്‍ണ പതാകയേന്തി അനുഗമിച്ചു. രാജ്യത്തിനായി ജീവത്യാഗം ചെയ്ത മുകുന്ദിന്റെ സേവനങ്ങളെ വാഴ്ത്തി മുദ്രാവാക്യങ്ങളും മുഴക്കി.

മന്ത്രി ടി.കെ.എം. ചിന്നയ്യ, കാഞ്ചീപുരം കളക്ടര്‍ ഭാസ്‌കര്‍, പല്ലാവരം എം.എല്‍.എ. ധന്‍സിങ്, സി.പി.എം. എല്‍.എ.എ. കെ.ബി. ഭീമറാവു, മുന്‍ കേന്ദ്രമന്ത്രിമാരായ ഇ.വി.കെ.എസ്. ഇളങ്കോവന്‍, ജഗത്രക്ഷകന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരില്‍ ഉള്‍പ്പെടും. ഗവര്‍ണര്‍ കെ. റോസയ്യ മുകുന്ദിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗവര്‍ണര്‍ക്കുവേണ്ടി റീത്ത് സമര്‍പ്പിച്ചിരുന്നു.

ബാന്‍ഡ് മേളങ്ങളുടെയും നിരവധി സൈനികരുടെയും അകമ്പടിയോടെയാണ് മൃതദേഹം ബസന്ത് നഗര്‍ ശ്മശാനത്തില്‍ എത്തിച്ചത്. ഭാര്യ മലയാളിയായ ഇന്ദു റബേക്ക, മകള്‍ ആര്‍ഷ്യ, അച്ഛന്‍ വരദരാജന്‍, അമ്മ ഗീത തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി കരസേന വാഹനത്തില്‍ ബസന്ത് നഗര്‍ ശ്മശാനത്തില്‍ എത്തിയിരുന്നു.

ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ആര്‍.ജി. കൃഷ്ണന്‍ കരസേനയ്ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. പഞ്ചാബ് റെജിമെന്റിന്റെ നേതൃത്വത്തിലായിരുന്നു സൈനികച്ചടങ്ങുകള്‍.

No comments:

Post a Comment