ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു
പ്രതീക്ഷ യാഥാര്‍ത്ഥ്യമായി
ഗുരുവായൂരപ്പന്റെ കാണാതായ തിരുവാഭരണം തിരികെ കിട്ടിയപ്പോള്‍ യാഥാര്‍ത്ഥ്യമായത് ദേവപ്രശ്‌നങ്ങളും ഭക്തരുടെ പ്രതീക്ഷയുമാണ്. തിരുവാഭരണം കാണാതായതിനുശേഷം 1985, 1990, 2007 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് അഷ്ടമംഗല പ്രശ്‌നങ്ങള്‍ ക്ഷേത്രത്തില്‍ നടന്നു. ഈ മൂന്നു ദേവപ്രശ്‌നങ്ങളിലും തിരുവാഭരണങ്ങള്‍ ക്ഷേത്രസന്നിധിയില്‍നിന്നും പുറത്തുപോയിട്ടില്ല എന്ന സൂചനയുണ്ടായിരുന്നു. പത്മനാഭശര്‍മ്മ പ്രധാന ദൈവജ്ഞനായി നടത്തിയ കഴിഞ്ഞ അഷ്ടമംഗലപ്രശ്‌നത്തില്‍ തീര്‍ത്ഥത്തിലുണ്ടാകാമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു. ഇതിനാല്‍ ഭക്തര്‍ക്കും ഏറെ പ്രതീക്ഷയായിരുന്നു.
മണിക്കിണര്‍ മുന്‍പ് വറ്റിച്ചപ്പോഴൊക്കെ ചെളി മുഴുവന്‍ നീക്കം ചെയ്യാന്‍ കഴിയാതിരുന്നതില്‍ ഭക്തര്‍ നിരാശയിലായിരുന്നു. ഇത്തവണ ചെളി മുഴുവന്‍ നീക്കം ചെയ്തു. നെല്ലിപ്പടിയില്‍നിന്ന് താഴേക്കും വൃത്തിയാക്കി. മണല്‍നിരപ്പില്‍ എത്തിയതോടെ പണി നിര്‍ത്തുകയായിരുന്നു. ഗുരുവായൂര്‍ സ്വദേശി കൈപ്പട ജയന്റെ നേതൃത്വത്തില്‍ 14 അംഗസംഘമാണ് കിണര്‍ വറ്റിച്ച് വൃത്തിയാക്കിയത്. അവര്‍ക്ക് ദേവസ്വം പുടവ നല്‍കി.
ഗുരുവായൂരപ്പനെ അണിയിച്ചിരുന്ന മൂന്ന് സ്വര്‍ണ്ണമാലകളാണ് 1985ല്‍ കാണാതായത്. അക്കൊല്ലം മാര്‍ച്ച് 31ന് രാത്രി മേല്‍ശാന്തി കക്കാട് ദാമോദരന്‍ നമ്പൂതിരി സ്ഥാനമൊഴിയുമ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയായി അന്ന് സ്ഥാനമേറ്റത്. മേല്‍ശാന്തി സ്ഥാനമൊഴിയുമ്പോള്‍ കച്ചീട്ട് പ്രകാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പുതിയ മേല്‍ശാന്തിക്ക് ഏല്പിക്കണമെന്നാണ് ചട്ടം. നഷ്ടപ്പെട്ടാല്‍ അതിന് വരുന്ന വില പിഴ അടയ്ക്കണം. നഷ്ടപ്പെട്ട മൂന്നു സ്വര്‍ണ്ണാമാലകള്‍ക്ക് നിര്‍ദ്ദേശമനുസരിച്ച് ദാമോദരന്‍ നമ്പൂതിരി 50,000 രൂപ ദേവസ്വത്തില്‍ അടയ്ക്കുകയും ചെയ്തു. പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. കോടതില്‍ കേസായി. 1989ല്‍ ദാമോദരന്‍ നമ്പൂതിരി അന്തരിച്ചു. 21 വര്‍ഷം മുന്‍പ് കേസുകളെല്ലാം കഴിഞ്ഞു.
ഒറ്റപ്പാലം സ്വദേശി ദേവകിയമ്മ വഴിപാടായി നല്‍കിയ മഹാലക്ഷ്മിമാല, ആന്ധ്ര സ്വദേശിയായ ഒരു ഭക്തന്‍ സമര്‍പ്പിച്ച കല്ലുകള്‍ പതിച്ച മാല, നാഗപടത്താലി എന്നിവയാണ് നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങള്‍. ഇതില്‍ നാഗപടത്താലി തിരിച്ചുകിട്ടി. കല്ലുകള്‍ പതിച്ച മാലയിലെ ഏതാനും ഭാഗങ്ങളും ലഭിച്ചു.

കക്കാട് മേല്‍ശാന്തി കുടുംബത്തിന് തിരുവാഭരണം ദുരന്തകഥയുടെ ഓര്‍മ്മ...
ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം മേല്‍ശാന്തിയായിരുന്ന കക്കാട് ദാമോദരന്‍നമ്പൂതിരിയുടെ കുടുംബത്തിന് എന്നും ഒരു ദുരന്തകഥയുടെ ഓര്‍മ്മയാണ്. ഭഗവാനെ പൂജിക്കാന്‍ മഹാഭാഗ്യം ലഭിച്ച ആ ഓതിക്കന്‍ കുടുംബത്തിന് പിന്നീട് നിര്‍ഭാഗ്യം പോലെ വേട്ടയാടുന്നതായി തിരുവാഭരണം.
1985ല്‍ തിരുവാഭരണം നഷ്ടപ്പെടുമ്പോള്‍ കക്കാട് ദാമോദരന്‍ നമ്പൂതിരിയായിരുന്നു ക്ഷേത്രം മേല്‍ശാന്തി. കേസിലെ ഒന്നാംപ്രതിയും അദ്ദേഹം തന്നെയായിരുന്നു. 85 മാര്‍ച്ച് 31ന് മേല്‍ശാന്തിയുടെ ചുമതല ഒഴിഞ്ഞുകൊടുക്കുന്ന ദിവസം രാത്രിതന്നെ തിരുവാഭരണം നഷ്ടപ്പെട്ടതാണ് കക്കാട് ദാമോദരന്‍ നമ്പൂതിരിയെ കേസിലെ ഒന്നാംപ്രതിയാക്കാനിടയായത്.
സ്ഥാനമൊഴിയുന്ന ദിവസംതന്നെ ഗുരുവായൂരപ്പന്റെ അമൂല്യസമ്പത്ത് നഷ്ടപ്പെട്ടത് ദാമോദരന്‍ നമ്പൂതിരിയുടെ മനസ്സിനെ വേദനിപ്പിച്ചിരുന്നു. അദ്ദേഹം ഗുരുവായൂരപ്പനു മുന്നില്‍ നിന്ന് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അന്ന് സ്ഥാനമൊഴിഞ്ഞത്. ദേവസ്വത്തിലെ ജീവനക്കാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം മൂലമാണ് തിരുവാഭരണം നഷ്ടപ്പെട്ടതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
സംഭവത്തിനുശേഷം അന്നത്തെ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ പി.ടി. മോഹനകൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നഷ്ടപ്പെട്ട തിരുവാഭരണത്തിന്റെ വിലയായി 50,000 രൂപ മേല്‍ശാന്തിയില്‍നിന്ന് ഈടാക്കി. അന്വേഷണം പോലീസ് ഏറ്റെടുത്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
കക്കാട് ദാമോദരന്‍നമ്പൂതിരിയെയും രണ്ടാംപ്രതി മകന്‍ കക്കാട് ദേവദാസന്‍ നമ്പൂതിരിയെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. 93ല്‍ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി രണ്ടുപേരും കേസില്‍ നിരപരാധികളാണെന്ന് വിധിക്കുകയുണ്ടായി. തുടര്‍ന്ന് തെളിവുകളൊന്നും ഇല്ലെന്ന് കാണിച്ച് തിരുവാഭരണക്കേസ് കോടതി അവസാനിപ്പിക്കുകയായിരുന്നു.
ഗുരുവായൂരപ്പനെ പൂജിച്ചും ഭജിച്ചും കഴിയുന്ന പാരമ്പര്യ ഓതിക്കന്‍ കുടുംബമാണ് കക്കാട് ദാമോദരന്‍ നമ്പൂതിരിയുടേത്. തിരുവാഭരണം നഷ്ടപ്പെട്ട സംഭവം ആ കുടുംബത്തിന് അപമാനഭാരമായി ചുമക്കേണ്ടി വന്നു.
മനോവേദനയില്‍ 89ല്‍ കക്കാട് ദാമോദരന്‍ നമ്പൂതിരി മരണപ്പെട്ടു. വിധി പിന്നെയും ഓരോന്നായി അടിക്കടി ആ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ദാമോദരന്‍ നമ്പൂതിരിയുടെ മകള്‍ സുധയുടെ വിവാഹംവരെ മുടക്കി. പിന്നീട് വിവാഹം നടന്നു.
93-ല്‍ കോടതിവിധിക്കുശേഷം കക്കാട് കുടുംബത്തിന് ഒരു പുനര്‍ജന്മമായിരുന്നു ലഭിച്ചത്. അന്ന് 32കാരനായിരുന്ന കക്കാട് ദേവദാസന്‍ നമ്പൂതിരി ഗുരുവായൂരപ്പന്റെ മുന്നില്‍ വന്ന് കണ്ഠമിടറി പ്രാര്‍ഥിച്ചു. പിന്നീട് രണ്ടുതവണ മേല്‍ശാന്തിയാകുകയും ചെയ്തു.
വെള്ളിയാഴ്ച മണിക്കിണറില്‍നിന്ന് തിരുവാഭരണം കിട്ടിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ കക്കാട് ദേവദാസന്‍ നമ്പൂതിരിക്ക് സങ്കടവും സന്തോഷവും നിറഞ്ഞു. ''എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം'' - അദ്ദേഹം ഒറ്റവാക്കില്‍ പ്രതികരിച്ചു. ''അച്ഛന്‍ ഏറെ വേദനിച്ചിരുന്നു. ആ വേദന അമ്മയ്ക്കും ഉണ്ട് '' - അദ്ദേഹം പറഞ്ഞു.
കക്കാട് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ 86കാരിയായ സുഭദ്ര അന്തര്‍ജ്ജനം ഇപ്പോള്‍ മകള്‍ ശാന്ത അന്തര്‍ജ്ജനത്തിന്റെ ആലുവയിലുള്ള ചെറുമുക്ക് മനയിലാണ്. തിരുവാഭരണം കിട്ടിയ വിവരം ദേവദാസന്‍ നമ്പൂതിരി അമ്മയെ ഫോണില്‍ അറിയിച്ചു.

ഗുരുവായൂരിലെ തിരുവാഭരണം സിനിമയിലും രാഷ്ട്രീയത്തിലും മിന്നി
ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ട തിരുവാഭരണം കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ വിവാദക്കൊടുങ്കാറ്റ് ചെറുതല്ലായിരുന്നു.
തിരുവാഭരണം നഷ്ടപ്പെട്ട 1985ല്‍ ലീഡര്‍ കെ. കരുണാകരനായിരുന്നു കേരള മുഖ്യമന്ത്രി. 87ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരനെതിരെ ആഞ്ഞടിക്കാനുള്ള ഇടതുമുന്നണിയുടെ പ്രധാന ആയുധം തിരുവാഭരണമായിരുന്നു. ''ചെപ്പ് കിലുക്കണ കരുണാകരാ... നിന്റെ ചെപ്പ് തുറന്നൊന്ന് കാട്ടൂലേ... മിന്നുന്നതെന്താ അയ്യെയ്യാ.... അത് ഗുരുവായൂരപ്പന്റെ പൊന്‍മാല...'' എന്നിങ്ങനെയുള്ള പാരഡിഗാനങ്ങള്‍ ഇടതുമുന്നണിയുടെ പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നു.
എന്റെ തിരുവാഭരണം തിരിച്ചുതരാതെ ഗുരുവായൂരിലേക്ക് വരേണ്ട എന്ന് ഗുരുവായൂരപ്പന്‍ കരുണാകരനോട് പറയുന്ന കാര്‍ട്ടൂണുകളും അക്കാലത്ത് പ്രചരിച്ചു. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കരുണാകരനെതിരെ എല്‍.ഡി.എഫിന്റെ പ്രചാരണതന്ത്രങ്ങളില്‍ തിരുവാഭരണമായിരുന്നു മുന്നില്‍ നിന്നത്.
87ല്‍ എല്‍.ഡി.എഫ്. വിജയിച്ച് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായശേഷം തിരുവാഭരണത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. തിരുവാഭരണം നഷ്ടപ്പെടുമ്പോള്‍ പി.ടി. മോഹനകൃഷ്ണനായിരുന്നു ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാരഥി. അദ്ദേഹത്തിനെതിരെയും ഇതുസംബന്ധിച്ച് രാഷ്ട്രീയ കിംവദന്തികള്‍ ഉയര്‍ന്നിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം, ലീഡര്‍ കരുണാകരന്റെ ശിഷ്യന്‍ ടി.വി. ചന്ദ്രമോഹന്‍ ദേവസ്വം ചെയര്‍മാനായപ്പോള്‍ ആ വിവാദ തിരുവാഭരണം കണ്ടുകിട്ടിയിരിക്കുകയാണ്. തിരുവാഭരണത്തിന്റെ പേരില്‍ കരുണാകരന്‍ പഴികേട്ടതിന്റെ ദുഃഖം അദ്ദേഹത്തിന്റെ ശിഷ്യരും അനുയായികളായിരുന്നവരും പങ്കിട്ടു.
രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും മിന്നുന്നതായിരുന്നു ഗുരുവായൂരിലെ തിരുവാഭരണം. 'അദ്വൈതം' സിനിമയില്‍ തിരുവാഭരണ സംഭവം ചിത്രീകരിച്ചിട്ടുണ്ട്. തിരുവാഭരണം മോഷ്ടിച്ചെന്ന അറിയാത്ത കുറ്റത്തിന് ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ ക്രൂശിക്കപ്പെടുന്നതും ഒടുവില്‍ മനോവേദനയില്‍ ജീവന്‍ ഒടുക്കുന്നതുമായ സിനിമയിലെ രംഗം ഗുരുവായൂരിലെ വിഷയം ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം', 'ആര്യന്‍' തുടങ്ങിയ സിനിമകളിലും ഗുരുവായൂരിലെ തിരുവാഭരണ സംഭവവുമായി സാമ്യമുള്ള പ്രമേയങ്ങളാണ്.

വര്‍ഷങ്ങള്‍ക്കുമുന്നെ ഗുരുവായൂര്‍ അമ്പലത്തില്‍നിന്നും കാണാതായ തിരുവാഭാരം മണികിണറ്റില്‍നിന്നും കണ്ടെത്തി ഒരുകാലഘട്ടത്തെ ഇളക്കി മറിച്ച വിവാദം .അവസാനം സത്യം പാതി തെളിഞ്ഞിരിക്കുന്നു
മേൽശാന്തിയും അദ്ദേഹത്തിന്റെ കുടുംബവും സഹിച്ച മാനകേടിനു ആരു സമാധാനം പറയും?
കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഗുരുവായുരിലെ തിരുവാഭരണ മോഷണം.
ഗുരുവായുരിലെ തിരുവാഭരണ മോഷണം പോയ സംഭവത്തിൽ മുന്‍ മേല്‍ശാന്തിയെയും മക്കളെയും നുണപരിശോധന നടത്തിയിരുന്നു
29 വര്‍ഷം മുന്‍പ് ഗൂരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും കാണാതായ 60 ഗ്രാം തൂക്കമുള്ള നാഗപടത്താലി ക്ഷേത്രക്കിണറ്റില്‍ നിന്നും കണ്ടെത്തി.
ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ചപ്പോഴാണ് തിരുവാഭരണം കണ്ടെത്തിയത്.
മൂന്നു തിരുവാഭരണങ്ങളാണ് 1985ല്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതായത്.

എന്നായാലും സത്യം പുറത്തു വരും എന്നതിന് തെളിവ്
രാഷ്ട്രീയക്കാരെ അമ്പല ഭരണ സമിതിയിൽ നിന്നും അകറ്റി നിര്ത്തുക ഓരോ വിവാദ പ്രശ്നങ്ങളും ഇവരാണ് ഉണ്ടാക്കുന്നത്
സർകാര് ഭരിച്ചു ഭരിച്ചു നന്നക്കിക്കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളിൽ നടക്കുന്നത് ഇതൊക്കെയാണ്.
എന്നിരിക്കെ ഇനി ശ്രീ പദ്മനാഭ ക്ഷേത്രം ഇങ്ങനെയുള്ളവരുടെ കയ്യിലേക്ക് എത്തിക്കാനുള്ള നാടകമാണ് എപ്പോൾ നടക്കുന്നത് . സർകാരിന്റെ കയ്യിലായാൽ ഇപ്പോൾ അവിടെ നിധിയുണ്ടെങ്കിൽ നാളെ അത് കടലാസ്സിൽ മാത്രമേ കാണു
പത്മനാഭസ്വമി ക്ഷേത്രത്തിൻറ അവസ്ഥയും ഇപ്പോഴത്തെ ഗുരുവായൂർ മോഡലാകും .
മണിക്കിണര്‍ വറ്റിക്കുമ്പോള്‍ ആകാംക്ഷ... ആശങ്ക...
ഗുരുവായൂര്‍ ക്ഷേത്രനട തുടര്‍ച്ചയായി ഏഴര മണിക്കൂര്‍ അടഞ്ഞുകിടന്ന ദിവസമായിരുന്നു വെള്ളിയാഴ്ച.
മണിക്കിണര്‍ വറ്റിക്കുവാനായി രാവിലെ ഒമ്പതിന് നടയടച്ച് വൈകീട്ട് നാലരയ്ക്കാണ് തുറന്നത്. രാവിലെ എട്ടിന് ഉച്ചപ്പൂജ നടത്തി. ഭക്തജനങ്ങളെയെല്ലാം ക്ഷേത്രത്തിനു പുറത്തേയ്ക്കാക്കി കൃത്യം ഒമ്പതിന് ക്ഷേത്രനട അടച്ചു. 9.05ന് കിണറിനകത്തേക്ക് പണിക്കാര്‍ ഇറങ്ങി. 9.15ന് കിണറില്‍നിന്ന് പമ്പിങ് തുടങ്ങി. 10.10ന് വെള്ളം വറ്റി. ചെളി കോരുമ്പോള്‍ 11.05നാണ് ആഭരണം കിട്ടിയത്.
കിണറ്റിലെ ചെളിവെള്ളം കുട്ടയിലാക്കി അരിച്ചുനോക്കുമ്പോള്‍ കിട്ടിയ ആഭരണത്തിലേക്ക് എല്ലാവരുടെയും കണ്ണുകള്‍ പാഞ്ഞു. കണ്ടുനിന്നവര്‍ക്കെല്ലാം ആകാംക്ഷയായി. വര്‍ഷങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട തിരുവാഭരണമായിരിക്കുമോ എന്നതായിരുന്നു ജിജ്ഞാസ. നാലമ്പലത്തിനകത്തുണ്ടായിരുന്ന തന്ത്രിയും ദേവസ്വം അധികൃതരും ആഭരണം പരിശോധിച്ചു. അവര്‍ക്കും സംശയം ബലപ്പെട്ടു. ദേവസ്വം നിശ്ചയിച്ചിരുന്ന സ്വര്‍ണ്ണപ്പണിക്കാരനെ വിളിച്ചുവരുത്തി ആഭരണം ഉരസിനോക്കി. തിരുവാഭരണമാണെന്ന ഉറപ്പിന്മേല്‍ അത് പവിത്രമായ മഞ്ഞപ്പട്ടില്‍ പൊതിഞ്ഞ് തൂക്കി. 65 ഗ്രാമുണ്ട്. സംശയമില്ല, തിരുവാഭരണം തന്നെ.
വര്‍ഷങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട തിരുവാഭരണത്തിലെ നാഗപടത്തിന് 65 ഗ്രാമായിരുന്നതുകൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. അത് തിരുവാഭരണം തന്നെയെന്ന് പരസ്പരം പറഞ്ഞു. എല്ലാവരും അല്പനേരം സ്തബ്ധരായി. മനസ്സിനകത്ത് സങ്കടവും സന്തോഷവും. വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ തിരുവാഭരണം കിട്ടിയെന്ന് വാര്‍ത്തകള്‍ ശരവേഗത്തില്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തേക്കൊഴുകി. ചാനലുകളില്‍ ഫ്‌ളാഷുകള്‍ മിന്നി. ഭക്തരെല്ലാം ഉറക്കെ വിളിച്ചു; ''ഗുരുവായൂരപ്പാ...''
ക്ഷേത്രത്തിനു പുറത്ത് ജനം കൂടിനിന്നു.
തിരുവാഭരണം പുറത്തേയ്ക്ക് കൊണ്ടുവരുന്നത് കാണാമായിരുന്നു. പോലീസും ജാഗരൂകരായി. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ കാബിനില്‍ സൂക്ഷിച്ച തിരുവാഭരണം കാണാന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും നിയന്ത്രിച്ചു. ദേവസ്വം ഭരണസമിതിയുടെ അടിയന്തരയോഗം ചേര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് ദേവസ്വം അധികൃതര്‍ തിരുവാഭരണം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് കിണര്‍ പണികള്‍ മുഴുവനായും തീര്‍ത്ത് വൈകീട്ട് നാലരയ്ക്ക് നട തുറന്ന് ശുദ്ധിച്ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രത്തിനകം പതിവുപോലെയായി. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി, ദേവസ്വം ഉദ്യോഗസ്ഥര്‍, കീഴ്ശാന്തിക്കാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ കൂട്ടായ്മ മൂലമാണ് മണിക്കിണര്‍ വറ്റിക്കല്‍ കൃത്യമായി നടത്താനായത്.
No comments:
Post a Comment