Saturday, 12 April 2014

ഒരാദര്‍ശദീപം കൊളുത്തു




ഒരാദര്‍ശദീപം കൊളുത്തു


ഒരാദര്‍ശദീപം കൊളുത്തു
കെടാതായതാജന്മകാലം വളര്‍ത്തൂ 
അതിന്നായഹോരാത്രമേകു സ്വജീവന്‍റെ രക്തം (ഒരാദര്‍ശ)

അതേ ധന്യമാക്കു നരത്വം 
അതേ മര്‍ത്യജന്മം ചിരന്ജീവമാക്കു
അതേ ഘോരരാത്ര്യന്ധകാരത്തിമിര്പ്പെത്തകര്‍ക്കു (ഒരാദര്‍ശ)

ശിശുക്കള്‍ക്കു കൂടെക്കളിക്കാന്‍ 
യുവത്വം മദംപൊട്ടിടുമ്പോള്‍ തളക്കാന്‍ 
വായോവൃദ്ധനന്നായ് 
,ഉറപ്പുള്ള താങ്ങായ് പിടിച്ചൊന്നു നില്‍ക്കാന്‍ (ഒരാദര്‍ശ)

കരങ്ങള്‍ക്കതേശക്തി നല്‍കൂ 
പദങ്ങള്‍ക്കുറപ്പും ചുറുക്കും കൊടുക്കൂ 
മിഴിക്കുള്ളിലുള്‍ക്കാഴ്ച്ച ചേര്‍ത്തു ജ്വലത്താക്കിമാറ്റൂ 
(ഒരാദര്‍ശ) 

അഹങ്കാരബീജം വരട്ടൂ
സ്വയം നിന്ചിതക്കഗ്നി നീയേ കൊടുക്കൂ 
അതില്‍ പ്രസ്ഫുരിക്കും സ്ഫുലിംഗങ്ങളോരോന്നില്‍ നിന്നും
(ഒരാദര്‍ശ)

No comments:

Post a Comment