Sunday, 27 April 2014

കാറില്‍ വിമാനമോ നമ്മുക്ക് നോക്കാം

കാറിനുള്ളില്‍ വിമാനവുമായി റെനോ 

ആള്ളില്ലാ വിമാനങ്ങളെ, ഡ്രോണുകളെക്കുറിച്ച് നമ്മള്‍ കേട്ടുതുടങ്ങുന്നത് അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തിന് ശേഷമാണ്. ശത്രുപാളയത്തിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്താനും കൃത്യമായ ലക്ഷ്യങ്ങളില്‍ മിസൈല്‍ അക്രമണം നടത്താനും കഴിയുന്ന ഡ്രോണുകളെ അമേരിക്കയുടെ ഉസാമ വേട്ടക്ക് ശേഷമാണ് നമ്മള്‍ ഏറെ മനസിലാക്കിയത്. ഇതിന് മുമ്പ് തന്നെ ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും.

പിന്നീട് ഇത്തരം ഡ്രോണുകള്‍ വിപണനത്തിനായി ഉപയോഗിക്കാന്‍ ചില കമ്പനികള്‍ തീരുമാനിച്ചതോടെ അള്ളില്ലാ വിമാനങ്ങള്‍ ഇന്റര്‍നെറ്റിലും സോഷ്യല്‍ സൈറ്റുകളിലും ഹിറ്റായി തുടങ്ങി. ലേക്ക് മേഡ് ബീര്‍ കമ്പനി തങ്ങളുടെ ബീര്‍, ഡ്രോണുകള്‍ ഉപയോഗിച്ച് ആവശ്യക്കാരന് എത്തിച്ച് കൊടുക്കാന്‍ അവിഷ്‌ക്കരിച്ച ഡ്രോണ്‍ പദ്ധതിയാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള വിപണനത്തില്‍ ഏറ്റവും പുതിയത്
                                                                    
എന്നാല്‍ കാറുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചാലോ? വഴിയില്‍ പതിയിരിക്കുന്ന അപകങ്ങളും ട്രാഫിക്ക് ബ്ലോക്കുകളുമെല്ലാം മുന്നില്‍ പറക്കുന്ന ഡ്രോണില്‍ നിന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തില്‍ അത് വിപ്ലവകരമായ മാറ്റമാവുന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. 

ജി.പി.എസും മറ്റുമുള്ളപ്പോള്‍ ഈ സംവിധാനത്തിന് എന്ത് പ്രസക്തിയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അതിനും ഉത്തരമുണ്ട്. എല്ലാ രാജ്യങ്ങളിലെയും ഉള്‍പ്രദേശങ്ങളിലൊന്നും ജി.പി.എസ് സേവനങ്ങള്‍ ലഭ്യമല്ലെന്നിരിക്കെ ഇത്തരം സാഹചര്യഹങ്ങളില്‍ ഡ്രോണുകള്‍ വലിയൊരളവില്‍ സഹാകമാവും. മിലിറ്ററി വാഹനങ്ങള്‍ക്കും റൂട്ടുകള്‍ തിരിച്ചറിയുന്നതിന് പുറമെ വഴിയില്‍ കാത്തിരിക്കുന്ന അപകടങ്ങള്‍ നേരിട്ട് കാണാനും ക്യാമറ ഘടിപ്പിച്ച ഈ ഡ്രോണുകള്‍ സഹായമാവും. 

കെഡബ്ല്യൂഐഡി കണ്‍സെപ്റ്റ് വാഹനത്തിലാണ് പ്രമുഖ വാഹന നിര്‍മാണകമ്പനിയായ റെനോ ഡ്രോണുകള്‍ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന അള്ളില്ലാ വിമാനങ്ങള്‍ ഡ്യാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ചിട്ടള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡ്രൈവര്‍ക്ക് അനായാസം നിയന്ത്രിക്കാം. ജി.പി.എസ് സംവിധാനം ലഭിക്കുന്ന ഇടത്ത് അത് ഉപയോഗിച്ചും അല്ലാത്തിടത്ത് മാന്വലായും ഈ വിമാനം നിയന്ത്രിക്കാന്‍ കഴിയും. 
ഇതിന് പുറമെ വണ്ടിയുടെ ഡിസൈനും ആകര്‍ഷകമാണ്. ഒരു മിലിറ്ററി വാഹനത്തിനെ ഓര്‍മിപ്പിക്കുന്നതാണ് എക്സ്റ്റീരിയര്‍ ഡിസൈനെങ്കില്‍ അകം ഒരു പക്ഷിക്കൂടിന്റെ നൈര്‍മല്യത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര പ്രധാനം ചെയ്യാവുന്ന ബക്കറ്റ് സീറ്റുകളാണ് പിന്‍നിരയില്‍. ഈ വര്‍ഷം ആദ്യം ജനീവയില്‍ നടന്ന ഓട്ടോഷോയിലാണ് റെനോ കെഡബ്ലൂ ഐഡി കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.

No comments:

Post a Comment