Thursday, 3 April 2014

ഇനി ദിവസങ്ങള്‍ മാത്രം ഉണരൂ നിങ്ങള്‍ ഒരേ മനസോടെ ഒരുമയോടെ വോട്ട് ചെയ്യൂ ഭാരതത്തിന്‌ വേണ്ടി....നമ്മുക്ക് വേണ്ടി വോട്ട് ചെയ്യൂ.....ഭാരതിയ ജനതാ പാര്‍ട്ടിക്ക്


നമസ്തെ...........

ഭാരതം പുതിയ വിധിയെഴുത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പതിനാറാം ലോക് സഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു കഴിഞ്ഞു.
കേരള ഭൂമിയില്‍ ഇനി ദിവസങ്ങള്‍ മാത്രം ചങ്കിടിപ്പിന്‌റെ മാത്രം നമ്മുക്ക് നമ്മുടെ സനാതന ധര്‍മ്മം മാത്രം ഉള്‍കൊള്ളേണ്ട ഭാരതം  അതിന്റെ ആത്മസത്ത
വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

പക്ഷേ മതേതരമെന്ന പേരില്‍ കേന്ദ്രഭരണകൂടം നാതന ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ഈ ഭൂമിയുടെ തനിമയെ ഇല്ലാതാക്കാനും സാംസ്‌കാരിക മഹിമ കളഞ്ഞുകുളിക്കാനുമാണ് ശ്രമിക്കുന്നത്.

മതേതരം എന്നതിനര്‍ത്ഥം മതത്തിന് ഇതരമായത് എന്നല്ല. മറിച്ച് എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനുള്ള ഭാരതത്തിന്റെ ചിരപുരാതനമായ ദര്‍ശനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

ആരോടും പ്രീണനമോ പീഡനമോ ഇല്ലാത്ത സമീപനമാണ് വേണ്ടത്. എന്നാല്‍ ഭൂരിപക്ഷ ഹൈന്ദവസമൂഹത്തിനെ ചവിട്ടിമെതിക്കാനും പലപ്പോഴും അവഹേളിക്കാനുമാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്.

ന്യുനപക്ഷ വോട്ടുബാങ്കെന്ന പ്രലോഭനമാണ് ഇതില്‍ പ്രധാനം. എന്നാല്‍ കുറെക്കാലമായി പാശ്ചാത്യലോകത്തിന്റെ ചിന്തയെ ഭാരതീയ ദര്‍ശനങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങുകയും ആഗോളവ്യാപകമായി സനാതന ധര്‍മ്മത്തിനു പിന്തുണ ലഭിക്കുകയും ചെയ്യുന്നത് സെമറ്റിക് മതനേതൃത്വങ്ങളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.
ഹൈന്ദവ ഭൂരിപക്ഷത്തിനെതിരെ കേന്ദ്ര ഭരണകൂടത്തിലെ ചില താല്പര്യസംരക്ഷകര്‍ ഇക്കാര്യവും സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പതിനാറാംലോകസഭാ തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്.
ഉണരുന്ന ഹൈന്ദവശക്തിയുടെ വിസ്‌ഫോടനം ഇന്ന് ഭാരതത്തിലെങ്ങും ദൃശ്യമാണ്.
അഭിപ്രായ സര്‍വേകളിലെല്ലാം കോണ്‍ഗ്രസ് തറപറ്റുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബദല്‍ശക്തിയായി ഉയര്‍ന്നുവന്നിട്ടുള്ളത് ഭാരതീയ ജനതാ പാര്‍ട്ടിയാണ്.
 ഗുജറാത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിച്ച് ഭരണാധികാരിയെന്ന നിലയില്‍ കഴിവും ശക്തിയും തെളിയിച്ച നരേന്ദ്രമോഡിയാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. എളിയ നിലയില്‍ നിന്നാണ് അദ്ദേഹം ഇന്ന് എത്തിനില്‍ക്കുന്ന ഉയരങ്ങള്‍ കീഴടക്കിയത്.
സ്വയംസേവകനായി സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ മോഡിയുടെ പിന്‍ബലവും ഭാരതത്തിന്റെ സ്വഭാവവൈശിഷ്ട്യമായ ത്യാഗവും ധര്‍മ്മവുമാണ്. രാഷ്ട്രസേവനത്തിന്റെ പാതയില്‍ കുടുംബം പോലും വേണ്ടെന്നുവച്ച മോഡിയില്‍ അര്‍പ്പിതമായിരിക്കുന്നത് ചരിത്ര നിയോഗമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മഹര്‍ഷി അരവിന്ദന്റെ പ്രവചനം സാക്ഷാത്കൃതമാകുന്നതിന്റെ തുടക്കമാകും ഈ ജനഹിതപരിശോധന.
 ഇതൊരു ധര്‍മ്മസമരമാണ്. അവിടെ വോട്ടുകൊണ്ടുമാത്രമല്ല, മനസാ വാചാ കര്‍മ്മണാ തങ്ങളുടെ ശക്തിയും ബുദ്ധിയും വിനിയോഗിക്കാന്‍ ഹൈന്ദവ ധര്‍മ്മാനുഷ്ഠാനം ജീവിതവ്രതമാക്കിയ ഒരോ ഹിന്ദുവും ബാധ്യസ്ഥനാണ്.

ഇനി ദിവസങ്ങള്‍ മാത്രം ഉണരൂ നിങ്ങള്‍ ഒരേ മനസോടെ ഒരുമയോടെ വോട്ട് ചെയ്യൂ ഭാരതത്തിന്‌ വേണ്ടി....നമ്മുക്ക് വേണ്ടി വോട്ട് ചെയ്യൂ.....ഭാരതിയ ജനതാ പാര്‍ട്ടിക്ക്
(please like this page..(https://www.facebook.com/ArunSatheesan4ever)

No comments:

Post a Comment