Saturday, 5 April 2014

സമദൂരത്തെയും ശരിദൂരത്തെയുംകാള്‍ വലുതാണ് ധര്‍മ്മപക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടം.ഉണരൂ ഹിന്ദു ഉണരൂ....നമ്മുക്ക് സമയമില്ല....


സമദൂരത്തെയും ശരിദൂരത്തെയുംകാള്‍ വലുതാണ് ധര്‍മ്മപക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടം.ഉണരൂ ഹിന്ദു ഉണരൂ....നമ്മുക്ക് സമയമില്ല....
(please like this page..(https://www.facebook.com/ArunSatheesan4ever)
-----------------------------------------------------------------------------------------
ഭാരതത്തിന്റെ ചരിത്രഗതിയെ പുനര്‍നിര്‍ണയിക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് അത്യന്തം പ്രാധാന്യമുണ്ട്.
അത്പോലെ തന്നെ കേരളത്തില്‍ പതിവുപോലെ മാറിമാറി അധികാരത്തില്‍ വരുന്ന ഇടതു-വലതു മുന്നണികള്‍ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്‌. വികസന പ്രക്രിയയില്‍നിന്നും വലിയൊരു വിഭാഗം ജനങ്ങളെ വിശേഷിച്ച്‌ അവശ പിന്നോക്ക ജനവിഭാഗത്തെ അകറ്റിനിര്‍ത്തിയ കോണ്‍ഗ്രസ്‌-മാര്‍ക്സിസ്റ്റു രാഷ്ട്രീയം കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നും വികസനരംഗത്ത്‌ ഒരു മാതൃകയാണെന്നും അവകാശപ്പെടുകയാണ്‌.പക്ഷെ
ധര്‍മ്മാധര്‍മ്മശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പിലൂടെ നടക്കാന്‍പോകുന്നത്. ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ സംരക്ഷിക്കുകയും ഭൂരിപക്ഷ ഹിന്ദുമസമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തുകയും അതോടൊപ്പം മഹത്തായ ഈ രാഷ്ട്രത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അണിനിരക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയെയാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയും ഇടത് പാര്‍ട്ടികളുമൊക്കെ ഒറ്റക്കെട്ടായി ആക്രമിക്കുന്നത്.
മതേതരത്വമെന്ന കള്ളനാണയമാണ് ഇതിനായി ഇപ്പോഴും ഉപയോഗിക്കുന്നത്.
കേരളം ചില മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ടുള്ള വികസനമല്ല ഇവിടുണ്ടായത്‌. രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുന്ന പുരോഗതിയുടെ ഗുണഭോക്താക്കളാകാന്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവസരം ഉണ്ടാകാത്തത്‌ ചര്‍ച്ചചെയ്യേണ്ടതുണ്ട്‌. സംഘടിത ശക്തിയുടെ ബലത്തില്‍ ചില വിഭാഗങ്ങള്‍ രാഷ്ട്രീയ, സാമ്പത്തിക, വ്യാവസായിക, വാണിജ്യ, കാര്‍ഷിക മേഖലകളിലൊക്കെ പുരോഗതി കൈവരിച്ചപ്പോള്‍ വലിയൊരു വിഭാഗം ജനത അവഗണിക്കപ്പെട്ടു.
മുന്നണി സംവിധാനത്തില്‍ “വോട്ടു ബാങ്ക്‌” ഉള്ളവര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്കുകുത്തികളായി. ജാതികളിലായി വിഭജിച്ചുനില്‍ക്കുന്ന ഭൂരിപക്ഷമെന്ന്‌ പറയപ്പെടുന്ന സമൂഹം വിശേഷിച്ച്‌, പട്ടികജാതി, പട്ടികവര്‍ഗ്ഗ, അവശ പിന്നോക്ക വിഭാഗങ്ങള്‍ എല്ലാ മേഖലയിലും പിന്നിലാണ്‌. രാഷ്ട്രീയ രക്തസാക്ഷികളിലും സമരഭടന്മാരിലും അവര്‍ക്ക്‌ മേല്‍കോയ്മ ലഭിച്ചുവെങ്കിലും രാഷ്ട്രീയാധികാരത്തില്‍ വിശേഷിച്ച്‌ നയരൂപീകരണഫോറങ്ങളില്‍ അവര്‍ പിന്നിലായി. സാക്ഷരത നേടി എന്നല്ലാതെ ഉന്നതവിദ്യാഭ്യാസ മേഖലയിലോ, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലോ, ഈ ജനവിഭാഗങ്ങള്‍ ഇല്ല. സര്‍ക്കാര്‍ മേഖലയിലെ വിദ്യാലയങ്ങളിലെ സംവരണ സീറ്റിനപ്പുറം മറ്റ്‌ അവസരങ്ങള്‍, വിശേഷിച്ച്‌ ന്യൂജനറേഷന്‍ കോഴ്സുകളില്‍ ഒന്നും ഈ വിഭാഗക്കാര്‍ക്ക്‌ അവസരം നല്‍കുന്നില്ല. തുല്യവോട്ട്‌ അവകാശമുള്ള കീഴാളര്‍ ജനാധിപത്യ വ്യവസ്ഥയില്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നു. മാത്രമല്ല അവഗണനയും നേരിടുന്നു. കേരളത്തിലെ ജനസംഖ്യയില്‍ 23 ശതമാനം വരുന്ന പിന്നോക്ക വിഭാഗമായ ഈഴവ ജനസമൂഹം ഹിന്ദു സമൂഹത്തിന്റെ 41 ശതമാനം വരും.
എന്നാല്‍ 20 ശതമാനം വരുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ ഹിന്ദുക്കളിലെ 38 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിന്റെ വികസന പ്രക്രിയയില്‍ ഈ വിഭാഗങ്ങളെല്ലാം അവഗണിക്കപ്പെട്ടവരാണ്‌. എന്നാല്‍ ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെട്ടത്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ- മറ്റ്‌ പിന്നോക്ക ഹിന്ദുവിഭാഗങ്ങളാണ്‌. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി ഈ വിഭാഗങ്ങളെ സാക്ഷരരാക്കാന്‍ കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌ നേതൃത്വം രാഷ്ട്രീയലാഭത്തിനായി ഈ ജനവിഭാഗങ്ങളെ ചൂഷണംചെയ്യുകയായിരുന്നു. അവരുടെ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ പരമ്പരാഗത മേഖലയ്ക്കപ്പുറമുള്ള തൊഴില്‍ അവസരം നേടിയെടുക്കാനോ, വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ മറ്റു ജനവിഭാഗങ്ങള്‍ നേടിയെടുത്തതുപോലെ തൊഴില്‍ അവസരങ്ങള്‍ പ്രാപ്തമാക്കാനോ അവര്‍ക്ക്‌ കഴിഞ്ഞില്ല. മാത്രമല്ല, കേരളത്തില്‍ കാര്‍ഷിക, വ്യാവസായിക മേഖലയില്‍ പതുതായി തൊഴില്‍ അവസരം ഉണ്ടായതുമില്ല. കോണ്‍ഗ്രസ്‌-കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയ വഞ്ചനയുടെ ബാക്കിപത്രമാണ്‌ കേരളത്തിലെ അവശപിന്നോക്ക ജനവിഭാഗങ്ങള്‍. സംഘടിത ജനവിഭാഗങ്ങള്‍ എല്ലാം നേടിയെടുക്കുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന അവഗണന മനസ്സിലാക്കാന്‍പോലും പ്രാപ്തിയില്ലാത്തവരായി പിന്നോക്ക വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. സംവരണത്തിന്റെ പിന്‍ബലത്തില്‍ തൃത്താല പഞ്ചായത്തുകളിലും നിയമസഭയിലും തെരഞ്ഞെടുക്കപ്പെടുന്നതൊഴിച്ചാല്‍ പൊതുമണ്ഡലത്തില്‍നിന്ന്‌ മത്സരിക്കാന്‍ ഈ വിഭാഗങ്ങളെ കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോ അനുവദിക്കാറില്ല
അത് കൊണ്ട് തന്നെ വിധിനിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹം എവിടെ നില്‍ക്കണം എന്നത് അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഈ വരുന്ന 11ന് നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെയും കാണേണ്ടത്. ഇടതുവലതു മുന്നണികള്‍ മാറിമാറിഭരിച്ച് പൊതുഖജനാവ് ന്യൂനപക്ഷപ്രീണനത്തിനായി ഊറ്റിക്കൊടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവിടെയും മതേതരത്വത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരും അപമാനിക്കപ്പെടുന്നവരും ഹിന്ദുസമൂഹമാണ്. ഹൈന്ദവര്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാത്തതിന്റെ പരിണിതഫലമാണ് ഇക്കാലമത്രയും അവര്‍ അനുഭവിച്ചത്.
കേരളത്തിലെ ഹൈന്ദവവിഭാഗത്തിലെ പ്രബലസമുദായങ്ങളായ നായര്‍-ഈഴവ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളാണ് എന്‍എസ്എസും എസ്എന്‍ഡിപിയും. ഇരുമുന്നണികളെയും പ്രബലരാഷ്ട്രീയകക്ഷികള്‍ ഹിന്ദുസമൂഹത്തില്‍ ഈ പ്രസ്ഥാനങ്ങളുടെ വാക്കുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ നിലപാടുകള്‍ക്ക് അത്യന്തം പ്രാധാന്യമുണ്ട്. കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ നേതൃത്വമേറ്റെടുത്ത് കൊണ്ട് കാലഘട്ടത്തിന്റെ ചുമരെഴുത്ത് വായിക്കുകയും അതിനനുസരണമായി നയരൂപീകരണം നടത്തിക്കൊണ്ട് വലിയ ചരിത്രനിയോഗം നിര്‍വഹിക്കുവാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നിലപാടുകള്‍ ഹൈന്ദവജനതയുടെ താല്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമല്ല എന്നു പറയേണ്ടിവന്നതില്‍ ദുഃഖമുണ്ട്.
സമദൂരമെന്ന പേരില്‍ പതിറ്റാണ്ടുകളായി എന്‍എസ്എസ് തുടര്‍ന്ന നിലപാടില്‍ നിന്നു മാറാന്‍ ഈഘട്ടത്തിലും ആപ്രസ്ഥാനം തയാറായില്ല. അതേസമയം വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എസ്എന്‍ഡിപിയും ശരിദൂരമെന്ന പേരില്‍ തങ്ങളുടെ നയം വ്യക്തമാക്കികഴിഞ്ഞു. ഇരു മുന്നണികളുടെയും ന്യൂനപക്ഷ പ്രീണനത്തിനുമുന്നില്‍ മനംനൊന്ത വലിയൊരുവിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ബിജെപിയിലാണ്. ആ അനുകൂലാവസ്ഥയെ ഉപയോഗപ്പെടുത്തി കേരളത്തിലെ ഹിന്ദുസമൂഹത്തെ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ചരിത്രദൗത്യം ഏറ്റെടുക്കുന്നതിനു പകരം സമദൂരവും ശരിദൂരവുമെന്ന നയം സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സംഘടനയുടെ താല്പര്യം മാത്രം സംരക്ഷിക്കുക എന്ന സങ്കുചിതചിന്തയിലേക്കാണ് എന്‍എസ്എസും എസ്എന്‍ഡിപിയും എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഹിന്ദുക്കളിലെ ന്യൂനപക്ഷ വിഭാഗങ്ങളോടും പട്ടികവിഭാഗങ്ങളോടും മാത്രമല്ല. ഇരുപ്രസ്ഥാനങ്ങളും പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളോടും ഇന്നല്ലെങ്കില്‍ നാളെ ഇതിനു മറുപടി പറയേണ്ടിവരും. സമദൂരത്തെയും ശരിദൂരത്തെയുംകാള്‍ വലുതാണ് ധര്‍മ്മപക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടം.ആ ധര്‍മ്മ പക്ഷത്ത് ഞാന്‍ ഉണ്ട് നിങ്ങള്‍ ഉണ്ടാവില്ലെ
(please like this page..(https://www.facebook.com/ArunSatheesan4ever)


No comments:

Post a Comment