Tuesday, 29 April 2014

ജാഗൃതൈ,,,,,,ളോഹയിട്ട ചെകുത്താന്മാരെ തിരിച്ചറിയുക


കന്യാമഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകൾ!
"അകത്തളത്തിലെ ഒരു മുറിയിലെ ബാത്രൂമിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു, കൂടെ ഒരു സ്ത്രീയുടെ നിരങ്ങലുകളും. ഞങ്ങൾ സർവ്വശക്തിയുമെടുത്ത് കതകു തുറന്നു. ഞങ്ങൾ കണ്ട കാഴ്ച ആരുടേയും ഹൃദയം തകര്ക്കുന്ന ഒന്നായിരുന്നു. ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ തലകീഴായി ടോയ്ലെറ്റിലെ ക്ലോസറ്റിലേക്ക് തള്ളിക്കയറ്റിയിരിക്കുന്നു. കുഞ്ഞിന്റെ തല ക്ലോസെറ്റിനുള്ളിലെ മലിനജലത്തില്‍. ബാത്ത്റൂം നിറച്ച് ചോര. കുഞ്ഞിന്റെ കാലുമാത്രം പുറത്തേക്ക് തള്ളിനിന്ന് പിടയ്ക്കുന്നു. എത്ര ശ്രമിച്ചിട്ടും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാന്‍ പറ്റാത്ത പരാക്രമത്തിലായിരുന്നു ആ സിസ്റ്റര്‍"
: ഇത് സിസ്റ്റര്‍ മേരി ചാണ്ടിയുടെ നന്മ നിറഞ്ഞവളെ സ്വസ്തി എന്ന ആത്മകഥയില്‍ നിന്നും.
'നന്‍മ നിറഞ്ഞവളേ സ്വസ്ഥി' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം അറുപത്തിയേഴുകാരിയായ സിസ്റ്റര്‍ മേരിചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകളാണ്.
സിസ്റ്റര്‍ മേരിചാണ്ടി: ഒരു കാലത്ത് അവര്‍ ദൈവവിശ്വാസിയായ ഒരു കന്യാസ്ത്രീയായിരുന്നു. അവര്‍ സഭയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ദൈവിക കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് സിസ്റ്റര്‍ മേരി ചാണ്ടി ഒരു പരിയയാണ്. താന്‍ പതിറ്റാണ്ടുകളായി സേവിച്ച സഭയുടെ പുറത്താണ്. 13 വയസില്‍ വീട് വിട്ട് മഠത്തില്‍ച്ചേര്‍ന്ന മേരിയ്ക്ക് 40 വര്‍ഷത്തിനു ശേഷം അതേ മഠം വിട്ടുപോകേണ്ടി വന്നു. കാരണങ്ങള്‍ ഉണ്ട്.
അതില്‍ ഏറ്റവും പ്രധാനം പുരോഹിതര്‍ക്കിടയില്‍ അവര്‍ കണ്ടു “ലൈംഗിക അരാജകത്വം”.
"കന്യാസ്ത്രീമഠത്തില്‍വച്ച് 20-ാംവയസ്സില്‍, തന്നെ ഒരു പുരോഹിതന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ചുകൊണ്ട് ഇദ്ദേഹം പുറത്തുകിടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരെയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തുചെയ്താലും എതിര്‍ക്കാന്‍ പാടില്ലെന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു" :- പുസ്തകത്തില്‍ "റേപ്പിങ് ഫാദേഴ്സ്" എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പില്‍ സിസ്റ്റര്‍ മേരി ചാണ്ടി ആഞ്ഞടിക്കുന്നു.
------------------------------------
"മഠത്തിലെ ചില കന്യാസ്ത്രീകള്‍ വൃത്തികെട്ട പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ചില അച്ചന്മാര്‍ മഠത്തില്‍ ആവശ്യമില്ലാതെ വരുന്നതിനോട് എനിക്കെതിര്‍പ്പായിരുന്നു. ഞാനക്കാര്യം തുറന്നു പറഞ്ഞു. ചില കന്യാസ്ത്രീകള്‍ മുറിയില്‍ കയറി അച്ചന്മാരോട് വളരെയേറെ സമയം ചിരിച്ചുകുഴഞ്ഞ് വര്‍ത്തമാനം പറയുന്നത് എന്തിനാണെന്നും ചിന്തിച്ചിരുന്നു. അതൊക്കെ വഴിപിഴച്ചുപോകുന്നതിനുള്ള കാരണങ്ങളാകാമെന്നും സഭയെ നാണംകെടുത്തുമെന്നും തോന്നിയിരുന്നു. മഠത്തില്‍ പലപ്പോഴും കന്യാസ്ത്രീകളുടെ മുറികളിലേക്ക് എന്തെങ്കിലും കാര്യത്തിന് കയറിച്ചെന്നാല്‍ കാണുന്ന രംഗം വളരെ ലജ്ജിപ്പിക്കുന്നതായിരിക്കും. അച്ചന്മാര്‍ക്ക് വഴങ്ങിക്കൊടുക്കാത്തവര്‍ക്ക് എന്നും പ്രശ്്നമായിരുന്നു മഠത്തില്‍. വഴങ്ങാത്തവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുക പതിവാണ്."
------------------------------------
"പള്ളിമേടയിലേക്കോ ബിഷപ്സ് ഹൗസിലേക്കോ കടന്നുവരുന്നവര്‍ക്ക് ആധുനികസൗകര്യങ്ങളുടെ മേടകളാണ് കാണാന്‍ സാധിക്കുന്നത്. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ ബിസിനസ് മാര്‍ഗങ്ങളാണ് ഇവര്‍ക്ക്. പൊതുസമൂഹത്തിന്റെ ലാഭക്കൊതിക്കൊപ്പം ക്രൈസ്തവ സ്ഥാപനങ്ങള്‍ നീങ്ങാന്‍ പാടില്ല. സഭയില്‍ സമ്പത്തിനും ലൈംഗിക അരാജകത്വത്തിനുംവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ട്. കോടികളുടെ ഫണ്ട് ധൂര്‍ത്തടിച്ച് കൊഴുക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സഹായിക്കുന്നില്ല, പകരം ചില പുരോഹിതന്മാരും കന്യാസ്ത്രീകളും സുഖജീവിതം നയിക്കുന്നു."
മഠത്തിലെ കന്യാസ്ത്രീകളില്‍ ചിലര്‍ മണിക്കൂറുകളോളം കതകു കുറ്റിയിട്ട് മുറിയ്ക്കുള്ളില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ സിസ്റ്റര്‍ പറയുന്നു. ''ഒരിക്കല്‍ ഇവരില്‍ ഒരാള്‍ അശ്ലീല ചിത്രങ്ങളുള്ള മാസിക വായിക്കുന്നതു കണ്ടു. ഭൗതിക ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സഭാവസ്ത്രം ധരിച്ചവര്‍ക്ക് അത്തരമൊരു മാസിക എങ്ങനെ തൊടാന്‍ കഴിയും എന്നു ഞാന്‍ ചിന്തിച്ചു. ഇത്തരം പുസ്തകങ്ങള്‍ വായിക്കരുതെന്ന് ഞാന്‍ അവര്‍ക്ക് താക്കീത് നല്‍കി. ഞാനിക്കാര്യം ആരോടും പറയില്ലെന്നും ഉറപ്പു നല്‍കി. എന്നാല്‍ ഇത്തരം മാസികകള്‍ അവര്‍ക്ക് നല്‍കുന്നത് ആരാണെന്നോര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.''
------------------------------------
"കന്യാസ്ത്രീ ജീവിതത്തിനിടയില്‍ ഞാൻ നിന്ന ഒരു മഠത്തിനോടു ചേര്‍ന്ന് പള്ളിവക ഒരാശുപത്രി കൂടിയുണ്ടായിരുന്നു. ആ ആശുപത്രിയിലെ ഒരു ഡോക്ടറും മഠത്തിലെ കന്യാസ്ത്രീകളിലൊരാളും തമ്മില്‍ പ്രണയത്തിലാണെന്ന് ഞാനറിഞ്ഞു. പിന്നീട് ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച സമയത്ത് ഡോക്ടറെ കാണാനുണ്ടായിരുന്നില്ല. ഞങ്ങള്‍ കന്യാസ്ത്രീകള്‍ ഡോക്ടറെ ആശുപത്രിയില്‍ മുഴുവന്‍ തിരക്കി.
ഡോക്ടറും കന്യാസ്ത്രീയുമായുള്ള ബന്ധത്തെ കുറിച്ചറിയുന്നതിനാല്‍ ഇരുവരും ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. തിരച്ചിലിനൊടുവില്‍ ഇരുവരേയും അടച്ചിട്ട ഒരു മുറിയ്ക്കുള്ളില്‍ ഞാന്‍ കണ്ടെത്തി. ഇക്കാര്യം മദറിനെ അറിയിച്ചെങ്കിലും ശക്തമായ നടപടികളൊന്നുമുണ്ടായില്ല. എന്നെ കൊല്ലുമെന്ന് ആ ഡോക്ടര്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഇരുവരും മഠം വിടുകയും വിവാഹം കഴിക്കുകയും ചെയ്തു. മഠത്തില്‍ നടക്കുന്ന അനീതികളെ ചോദ്യം ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് അനുഭവങ്ങളില്‍ നിന്ന് പഠിച്ചു. "
------------------------------------
മഠത്തിലുള്ളവരുടെ തെറ്റായ ചെയ്തികളുടെ പേരില്‍ നിരന്തരം പരാതിപ്പെടുന്നതിനാല്‍ ചിലര്‍ക്ക് താനൊരു തലവേദനയായിരുന്നു. ഒടുവില്‍ തന്നേയും തീര്‍ത്തുകളയാന്‍ അവര്‍ പദ്ധതിയിട്ടു. അക്കാലത്ത് കോഴിക്കോടുള്ള മഠത്തിലായിരുന്നു. സിസ്റ്ററിനെ കൊല്ലാനാണ് തീരുമാനമെന്ന് ഒരാള്‍ എന്നെ അറിയിച്ചു. ഏതുവിധേനയും അവിടെ നിന്ന് രക്ഷപെടണമെന്നും അയാള്‍ പറഞ്ഞു. മഠത്തില്‍ തുടരുന്നത് ജീവന് ഭീഷണിയാണെന്ന ഘട്ടം വന്നപ്പോള്‍ അവിടെ നിന്ന് ഒളിച്ചോടുകയല്ലാതെ മറ്റുമാര്‍ഗ്ഗമുണ്ടായിരുന്നില്ല.
കന്യാസ്ത്രീ മഠത്തിന്റെ ചുവരുകള്‍ക്കുള്ളിലെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ക്കപ്പറും ഒരുപാട് പേരുടെ രോദനങ്ങള്‍ ആരും കേള്‍ക്കാതെ പോവുകയായിരുന്നെന്ന് സിസ്റ്റര്‍ പറയുന്നു. പല വൈദികര്‍ക്കും കന്യാസ്ത്രീകളിലുണ്ടായ കുഞ്ഞുങ്ങള്‍ അനാഥരായി വളരുണ്ടെന്ന വെളിപ്പെടുത്തലുകളും സിസ്റ്റര്‍ നടത്തുന്നു. പല കന്യാസ്ത്രീകളും പല തവണ ഗര്‍ഭഛിത്രത്തിന് വിധേയമാകേണ്ടി വന്നതായും തന്റെ കന്യാസ്ത്രീ ജീവിതകാലത്ത അനുഭവങ്ങള്‍ സാക്ഷ്യമാക്കി അവര്‍ പറയുന്നു.
"സിസ്റ്റര്‍ അഭയ, ജ്യോതിസ് തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ പൗരോഹിത്യത്തിന്റെ ക്രൂരമായ പ്രതികാരത്തിന്റെ ബാക്കിപത്രമായിരുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കുകണക്കിന് പണമാണ് നല്‍കിയത്- സിസ്റ്റര്‍ വെളിപ്പെടുത്തി. അഭയയുടെ മരണം ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകമാണ്. തിരുവനന്തപുരത്ത് ഒരു കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നിലും ദുരൂഹതയുണ്ട്. " സിസ്റ്റര്‍ പറയുന്നു
"നിരവധി പെണ്‍കുട്ടികള പുരോഹിതരുടെ പീടനങ്ങൾക്ക് ഇരയാകുന്നുണ്ട്‌. ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടികള്‍ വധിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു." സിസ്റ്റര്‍ മേരി ചാണ്ടി പറയുന്നു.
======================================
ജാഗൃതൈ! ളോഹയിട്ട ചെകുത്താന്മാരെ തിരിച്ചറിയുക

No comments:

Post a Comment