സർക്കാർ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറി പ്രതിക്ഷേധം ശക്തമാകുന്നു.
ചാത്തന്നൂർ : വഞ്ചിക്ലേമൻസിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറി സംസ്ഥാന സർക്കാർ.
കോടികൾ വിലമതിക്കുന്ന
വ്യവസായ വകുപ്പിന്റെ
ഏക്കർ കണക്കിന് ഭൂമിയാണ്
മതിൽകെട്ടി വേർതിരിച്ചു കൊണ്ട് സ്വകാര്യ വ്യവസായികൾക്ക്
90 വർഷത്തേക്കുള്ള പാട്ടകരാർ എന്ന പേരിൽ കൈമാറുന്നത്. നിലവിൽ സർക്കാർ ഐ ടി ഐയ്ക്കും പ്രൈവറ്റ് ബസ് സ്റ്റാന്റിനും മാധ്യ ഭാഗത്തായി കിടക്കുന്ന ഒരേക്കർ വരുന്ന സ്ഥലം കൈമാറി പെരുമ്പാവൂർ സ്വദേശിയായ വ്യവസായി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.ബാക്കിയുള്ള ഭൂമിയുടെയും കൈമാറ്റത്തിനുള്ള നടപടികൾ സർക്കാർ നടത്തി വരികയാണ്. വ്യവസായ മന്ത്രിയുടെ ജില്ലയിലുള്ള സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന
വ്യക്തിക്കാണ്ഭൂമി കൈമാറിയത്. ഭൂമി സ്വകാര്യ വ്യക്തി അതിരുകൾ തിരിച്ച് മതിൽ കെട്ടി തിരിച്ചിട്ടും പഞ്ചായത്ത് അധികൃതരും, സ്ഥലം എം എൽ എ യും അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത്.
@ കുളവും നീരുറവകളും മണ്ണിട്ട് നികത്തി നിർമ്മാണപ്രവർത്തനം
ചാത്തന്നൂർ തോട് അടച്ചു പൂട്ടി
നീരുറവകളും കുളങ്ങളും മണ്ണിട്ട് നികത്തി കൊണ്ടാണ് നിർമ്മാണപ്രവർത്തികൾ നടത്തുന്നത്. ഒരേക്കറോളം സ്ഥലത്ത് ഒരിക്കലും വറ്റാത്ത നീരുറവയും ചാത്തന്നൂർ തോടിന്റെ പ്രധാന നീരുറവയായ കുളവും നികത്തിയാണ് നിർമ്മാണപ്രവർത്തികൾ നടത്തുന്നത്.സർക്കാർ അനുവദിച്ചതിൽ കൂടുതൽ ഭൂമി മണ്ണിട്ട് നികത്തിയതായി നാട്ടുകാർ ആരോപിക്കുന്നു വില്ലേജിൽ പരാതി നൽകിയിട്ടും അളക്കുന്നതിനോ മറ്റ് നടപടികൾ സ്വീകരിക്കുന്നതിനോ വില്ലേജ് അധികൃതർ തയ്യാറാകുന്നില്ല.എന്നാണ് നാട്ടുകാരുടെ പരാതി.
@ ഐ ടി ഐ പോളി ടെക്നിക് ആയി ഉയർത്തണമെന്ന ആവശ്യത്തിനോട്
മുഖം തിരിച്ചു സർക്കാർ.
നിർമ്മാണം തുടങ്ങിയത് സർക്കാർ ഐ ടി ഐയോട് ചേർന്ന് കിടക്കുന്ന ഭൂമി. ഐ ടി ഐ പോളിടെക്നിക് ആയി ഉയർത്തണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചില്ല നിലവിലുള്ള ഐ ടി ഐ കെട്ടിടത്തിന് സമാന്തരമായി ഒരു കെട്ടിടം നിർമ്മിച്ചു കൊണ്ട് പോളി ടെക്നിക് ആയി ഉയർത്തണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിച്ചിരുന്നത്.നിലവിലുള്ള ഐ ടി യ്ക്ക് പോലും വിവിധ ട്രേഡുകൾക്ക് നിലവിലുള്ള കെട്ടിടത്തിൽ ക്ലാസ്സ് റൂമുകൾ ഇല്ലാത്ത അവസ്ഥ കൂടുതൽ ട്രേഡുകൾ വരികയാണ് അതിന് കെട്ടിടങ്ങൾ ആവശ്യമാണ് അതിന് അനുയോജ്യമായ സ്ഥലമാണ് ഇപ്പോൾ വ്യവസായ വകുപ്പ് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയിരിക്കുന്നത് സർക്കാരിന്റെ ഇ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
@ സർക്കാർ തീരുമാനം പിൻവലിക്കണം -ബിജെപി
ചാത്തന്നൂർ വഞ്ചിക്ലേമൻസിലെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുഴുതി നൽകുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്
ആവശ്യപ്പെട്ടു. ചാത്തന്നൂർ ഗവ: ഐ. ടി. ഐ യോട് ചേർന്ന് അഭിമുഖമായി കിടക്കുന്ന ഒരു ഏക്കറോളം സ്ഥലമാണിത് നാടിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട ഭൂമിയാണിത് അടിയന്തിരമായി സർക്കാർ തീരുമാനം പിൻവലിച്ചു കൊണ്ട് ഭൂമി തിരിചെടുത്ത് ഐ ടി ഐയ്ക്ക് വേണ്ടി കെട്ടിടം നിർമ്മിക്കണമെന്നും കൃഷ്ണരാജ് പറഞ്ഞു.
@ ഭൂമി കൈമാറിയത് വഴി നടന്നത് കോടികളുടെ ഇടപാട് -കോൺഗ്രസ്
കോടികണക്കിന് രൂപ വിലവരുന്ന
സർക്കാർഭൂമി
വൻകിട സ്വകാര്യ വ്യവസായിക്ക്
കൈമാറിയത് വഴി കോടികളുടെ ഇടപാട് ആണ് നടന്നിരിക്കുന്നത് ഇത് അന്വേഷണവിദേയമക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജുവിശ്വരാജൻ ആവശ്യപ്പെട്ടു.
ഇതിന് പിന്നിൽ വ്യവസായ വകുപ്പും, റവന്യൂ വകുപ്പും കൈകാര്യം
ചെയ്യുന്ന മന്ത്രിമാരുടെ പാർട്ടികളുടെ ഇടപെടൽ ശക്തമാണ്.കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ നടന്നത്.ഇതിന് പിന്നിൽ നടന്ന കോടികളുടെ ഇടപാട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജു വിശ്വരാജൻ ആവശ്യപ്പെട്ടു.
.