Thursday, 31 March 2022

കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം പൂർത്തിയായി ഉത്ഘാടനത്തിന് തയ്യാറായി പി എച്ച് സി സബ്‌സെന്റർ.

നിർമ്മാണം പൂർത്തിയായി ഉത്ഘാടനത്തിന് തയ്യാറായി 
പി എച്ച് സി സബ്‌സെന്റർ.
@:  മൾട്ടി ലെവൽ സർവ്വീസ് പ്രോഗ്രാം  കേന്ദ്രമാക്കി മാറ്റണം

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം പൂർത്തിയായി  പ്രവർത്തനം ആരംഭിക്കാൻ 
പി എച്ച് സി സബ്‌സെന്റർ.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ 
പാരിപ്പളളി പി എച്ച് സി യുടെ 
ചിറക്കര - ഇടവട്ടം സബ് സെന്റ
റിന്റെ നിർമ്മാണം 
കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ
ആധുനിക രീതിയിലുള്ള കെട്ടിടം ഉടൻ നാടിന് സമർപ്പിക്കും. സബ് സെന്ററിന്  കെട്ടിടം നിർമ്മിക്കാൻ ഭൂമി കണ്ടെത്താൻ അനവധി കടമ്പകൾ നേരിടേണ്ടി വന്നതായി ഗ്രാമപഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ള പറഞ്ഞു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ചു കൊണ്ട് കെട്ടിട നിർമ്മാണത്തിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചത്.
അതിന് വേണ്ടി 
കല്ലുവാതുക്കൽ പാറ ജംഗ്ഷനിൽ ദേശീയ പാതയോട് ചേർന്ന്  
കിടക്കുന്ന റവന്യൂ പുറമ്പോക്കിൽ നിന്നും പഞ്ചായത്ത് കമ്മിറ്റിയുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് 
റ്റി.വി കിയോസ്ക് നിൽക്കുന്ന വസ്തുവിൽ നിന്നും ഭൂമി ലഭിച്ചത്.
നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ (എൻ ആർ എച്ച് എം) ഫണ്ടിൽ നിന്നും മുപ്പത്തിയേഴരലക്ഷം രൂപ ചിലവഴിച്ച്‌ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൽ ഒരു വലിയ ഹാളും നാല് വലിയമുറികളും രണ്ട് ശുചിമുറിയും ഒരു കാത്തിരിപ്പ് മുറിയും  സജ്ജ്മാക്കി നിർമ്മാണ പ്രവർത്തികൾ പൂർത്തികരിച്ച്‌
പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് താക്കോൽ കൈമാറിയിട്ടുണ്ടെന്ന്
എൻ ആർ എച്ച് എം അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാർ നയം അനുസരിച്ച്  ഒരു പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യകേന്ദ്രമെന്നാണ്. നിലവിൽ കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ എഴുപതിനായിരത്തിൽ കൂടുതലാണ്.
ദേശീയ ആരോഗ്യനയം അനുസരിച്ച് മുപ്പതിനായിരം ജനങ്ങൾക്ക് ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെന്നാണ്. എഴുപതിനായിരത്തിലേറെ ജനസംഖ്യ ഉള്ളതിനാൽ 
ഒരു പ്രാഥമികാരോഗ്യകേന്ദ്രം കൂടി അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യപ്രകാരം കല്ലുവാതുക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഭരണസമിതി 
 ജില്ലാ കളക്ടർക്ക് നൽകിയ നിവേധനത്തിന്റെ അടിസ്ഥാനത്തിൽ 
കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്കും  തുടർന്ന്
മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ശുപാർശ നൽകിയിട്ടുണ്ട്. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം കൂടി അനുവദിക്കൂമെങ്കിൽ അതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ നിർമ്മാണം പൂർത്തിയാക്കിയ സബ് സെന്റർ കെട്ടിടത്തിൽ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

@ വാടകകെട്ടിടങ്ങളിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് 
വർഷങ്ങളായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ  പല സ്ഥലങ്ങളിലായി പ്രവർത്തിച്ചു വന്നിരുന്ന സബ് സെന്റർ കല്ലുവാതുക്കൽ 
ചിറക്കര ശാസ്ത്രി  
മൂക്കിന് സമീപം നേതാജി ആർട്സ് &സ്പോർട്സ് ക്ളബ്  കെട്ടിടത്തിന്റെ ഒരു ഭാഗത്തായി യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ
യാണിപ്പോൾ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഭരിച്ചിരുന്ന ഇടത് ഭരണസമിതിയുടെ അവഗണനയാണ് കെട്ടിടനിർമ്മാണം ഇത്രയും വൈകിയത് ജി. എസ്. ജയലാൽ എം എൽ എ യും ഇ വാർഡിൽ എം എൽ എ ആയി ഇരിന്നിട്ടുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്വന്തം വാർഡ്‌ ആയിട്ടും എം എൽ എ യും അവഗണിക്കുകയായിരുന്നു.


@ ചിറക്കര - ഇടവട്ടം സബ്സെന്റർ
എം എൽ എസ് പി കേന്ദ്രമായി ഉയർത്തണം - അപ്പുകുട്ടൻപിള്ള.

ചിറക്കര ഇടവട്ടം സബ് സെന്റർ  പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം
മൾട്ടി ലെവൽ സർവ്വീസ്‌ പ്രോഗ്രാം 
( എം എൽ എസ് പി) കേന്ദ്രമായി ഉയർത്തി 
ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി  കേന്ദ്ര ഗവൺമെന്റ്  പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ 
വയോജന ചികിത്സ ,മാനസിക രോഗചികിത്സ,
കൗമാരക്കരുടെ ചികിത്സ, ജീവിതശൈലി രോഗ ചികിസകളുടെ  സൗകര്യം 
ലഭിക്കും , ഓരോ വർഷവും ഏഴ് ലക്ഷം രൂപ കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കുന്നതോടൊപ്പം പദ്ധതി പ്രകാരം കേന്ദ്രഗ്രാന്റും ലഭിക്കുമെന്നും, സാധാരണ ക്കാരായ പ്രദേശത്തെ ജനങ്ങൾക്ക് ഇത്‌ പ്രയോജന പ്രദമാകുമെന്നും ഗ്രാമപഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ള ആവശ്യപ്പെടുന്നു

@ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് 
പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചിറക്കര ഇടവട്ടം സബ്‌സെന്ററിനായി നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ലഭിച്ചിട്ടുണ്ട്.
വൈദ്യുതി കണക്ഷനും,
കുടിവെള്ള കണക്ഷനും ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വൈദ്യുതിയും കുടിവെള്ളവും ലഭിക്കുന്ന മുറയ്ക്ക്  കെട്ടിടം ഉദ്ഘാടനം ചെയ്തു സബ് സെന്റർ പ്രവർത്തനം ആരംഭിക്കും. ഇത് കല്ലുവാതുക്കൽ പഞ്ചായത്തിലെ 
ബിജെപി ഭരണത്തിന്റെ നേട്ടമാണ്.

എസ്. സുദീപ(പ്രസിഡന്റ്‌ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌)

ഫോട്ടോ: 
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പാരിപ്പളളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചിറക്കര- ഇടവട്ടം  സബ് സെന്റർ  കെട്ടിട നിർമ്മാണം പൂർത്തിയായ നിലയിൽ.
ഫോട്ടോ :എസ്. സുദീപ
ഫോട്ടോ: അപ്പുകുട്ടൻ പിള്ള 

കമ്പടികളി പുറ്റിങ്ങലമ്മയുടെ ആചാരനുഷ്ടാങ്ങളിൽ പ്രധാനം

ലോകത്ത് ഏതൊരു ജനതയ്ക്കും സ്വന്തമെന്ന് അവകാശപ്പെടാവുന്ന പൗരാണികമായ കലാരൂപ പാരമ്പര്യമുണ്ട് . മനുഷ്യകുലത്തിന്റെ ഏതൊരു കലയും അനേകം നൂറ്റാണ്ടുകളിലൂടെ പൂർവികർ ചിട്ടപ്പെടുത്തിയതാണവ.അത് പോലെ
പരവൂരിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഗോത്ര കലാരൂപമാണ് കമ്പടികളി. ഒരേസമയം ഈശ്വര പൂജയും ജീവിത ആവിഷ്കാരവുമാണ് കമ്പടികളി. പരവൂരിലെ ക്ഷേത്രങ്ങളിലെ ആചാരനഷ്ടാനങ്ങളിൽ പ്രഥമസ്ഥാനമാണ് കമ്പടികളിക്ക് പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലും തൃക്കൊടിയേറ്റ് കർമ്മം നടന്നതിനെ തുടർന്ന് ആദ്യം നടന്ന കലാരൂപം കമ്പടികളിയാണ് അത് കൊണ്ട് തന്നെ 
പരവൂരിലെ പ്രാദേശിക കലാരൂപങ്ങളിൽ  പ്രഥമസ്ഥാനിയം കമ്പടികളിയാണ്‌ കോലാട്ടം എന്ന് പൂർവ്വ നാമത്തിൽ അറിയപ്പെട്ടിരുന്ന 
കമ്പടികളി ക്ഷേത്രങ്ങളിൽ ഉത്സവസമയത്ത് അവതരിപ്പിക്കുന്ന ദേവകലയാക്കി മാറി.
കൈത്തലങ്ങൾ കൂട്ടിയിടിച്ചു ശബ്ദമുണ്ടാക്കി വട്ടം ചുറ്റി കളിച്ച പ്രാചീന മനുഷ്യന്റെ അടുത്ത കണ്ട് പിടിത്തമായ കോൽക്കളി ലക്ഷകണക്കിന് വർഷങ്ങളെ അതിജീവിച്ചു ഇന്നും നിലനിൽക്കുന്നു.
പ്രതേകമായ ഒരു താളവാദ്യത്തിന്റെ സഹായമില്ലാതെ കമ്പുകൾ തട്ടികൂട്ടുന്നതിനിടയിൽ ഒഴിഞ്ഞും തിരിഞ്ഞും കുമ്പിട്ടും നൃത്തഭംഗി കലർത്താം. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രതേകമായും ഇടകലർന്നും കളിക്കാം. രാത്രിയും പകലും കളിക്കാം വേഷമുട്ടും അല്ലാതെയും കളിക്കാം.
പരവൂരിൽ ക്ഷേത്ര സംമ്പന്ധമായ ഒരു കലാപ്രകടനമെന്ന നിലയിൽ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു.
പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകൾ രചിച്ചിരുന്നു.അതനുസരിച്ചു കമ്പടികളിച്ച പ്രശസ്തരായ നിരവധി കലാകാരന്മാർ ഇവിടെയുണ്ടായിരുന്നു.
അതിൽ പ്രഥമ സ്ഥാനമാണ് 
പടിഞ്ഞാറ്റേ വീട്ടിൽ ശങ്കരനാരായണപിള്ളയും അദ്ദേഹത്തിന്റെ അനുജൻ പപ്പുപിള്ളയും. ഇവർ 
നിർമ്മിച്ച പാലാഴിമഥനവും സ്യമന്തകവും അതിന്റെ സാഹിത്യഗുണത്താൽ മെച്ചപ്പെട്ടവയാണ്. പരവൂരിലെ ആദ്യകാല കൃതികളിലെ ഗാനങ്ങൾ പലയിടങ്ങളിലും പ്രചരിച്ചിരുന്നു.
കുറുമണ്ടൽ കളരിയിൽ കാത്തോടി അയ്യപ്പൻ മൂപ്പർ ആദ്യകാല കമ്പടി കളിക്കാരിൽ പ്രശസ്തമായിരുന്നു. ഇദ്ദേഹം സംസ്‌കൃതഭാഷയിൽ പ്രാവിണ്യം നേടിയിരുന്നു.ഇദ്ദേഹത്തിന്റെ പുത്രൻ കൈതവിള കുറുമണ്ടൽ വീട്ടിൽ ഗോവിന്ദൻ മൂപ്പർ 77 വർഷം മുൻപ് തെക്കുംഭാഗം, കോങ്ങാൽ, പൊഴിക്കര,
കുറുമണ്ടൽ പ്രദേശങ്ങളിൽ ഭജനസമിതികൾ സംഘടിപ്പിച്ചിരുന്നതും. ഇദ്ദേഹത്തിന്റെ കുടുംബത്തിൽപ്പെട്ട തെക്കുംഭാഗം പനവിളവീട്ടിൽ നാണുവാശാൻ എന്ന് അറിയപ്പെട്ടിരുന്ന 
നാണുമൂപ്പർ  ധാരാളം കമ്പടിപാട്ടുകളും ഭജനപാട്ടുകളും എഴുതിയിരുന്നു. അവ ഇപ്പോഴും പ്രചാരത്തിലിരിക്കുന്നു.

കഥകളി വിദഗ്ദനും ആചാര്യനുമായിരുന്ന കൂനയിൽ കൊക്കാട്ട് നാരായണപിള്ള (1900-1970)പരവൂരിലെ കമ്പടികളിയിൽ പല പരിഷകാരങ്ങളും വരുത്തി അദ്ദേഹം ഒരു കമ്പടികളി ഭജനസമിതി രൂപീകരിക്കുകയും പരിഷകരിച്ച കമ്പടികളി പ്രകടനം പലയിടത്തും പ്രദർശിപ്പിക്കുകയും ചെയ്തു.ഇതേ സമയം തന്നെ നിരവധി കമ്പടി സമിതികൾ പരവൂരിൽ ഉണ്ടായിരുന്നു അതിൽ ഇന്നും നിലനിന്ന് പോകുന്ന കമ്പടികളി സമിതിയാണ് ചിറക്കര ഈശ്വരനാശാൻ നേതൃത്വം കൊടുത്തിരുന്ന കുറവന്റഴികം കാടിയാതി മഠം കേന്ദ്രീകരിച്ചുള്ള കമ്പടിസംഘം ഈശ്വരാനാശന് ശേഷം ബാബുവാശാനും ശേഷം ഇപ്പോഴത്തെ ഊരാളി മൂപ്പൻ മാധവനാശാൻ നേതൃത്വം കൊടുക്കുന്ന കുറവന്റെഴികം കാടിയാതി മഠത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ സജി. വി. എസും സെക്രട്ടറി ഷിജുദേവനുമാണ്. ഇപ്പോൾ പരവൂരിലെ പല ക്ഷേത്രത്തിലും ഉത്സവത്തോടനുമ്പന്ധിച്ചു കമ്പടികളി നടത്തി വരുന്നു. ക്ഷേത്രങ്ങളിലെ ആചാരനുഷ്ടാങ്ങളിൽ പ്രഥമ സ്ഥാനം ഇപ്പോഴും കമ്പടികളിക്കു തന്നെയാണ്.
കാവുകളിലും അമ്പലങ്ങളിലും അനുഷ്ഠിച്ചു പോയിരുന്ന അനുഷ്ഠാനകലാരൂപമാണ് കമ്പടികളി. കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഒക്കെയുള്ള കമ്പടികളി അങ്ങേയറ്റം ശാസ്ത്രീയമായ കലാരൂപമാണ്.
ഫോട്ടോ:


കെ. റെയിൽ കല്ലീടിൽ തഴുത്തലയിൽ കരുതലോടെ ജനങ്ങൾ

കെ. റെയിൽ കല്ലീടിൽ 
തഴുത്തലയിൽ കരുതലോടെ ജനങ്ങൾ
കൊട്ടിയം: പോലിസും ഉദ്യോഗസ്ഥരും 
കെ - റെയിൽ കല്ലിടീൽ ഉപേക്ഷിച്ചു 
ഇന്നലെ മടങ്ങിയെങ്കിലും കരുതലോടെയാണ് തഴുത്തലയിലെ ജനങ്ങൾ ഓരോ നിമിഷവും തള്ളി നീക്കുന്നത്. എപ്പോൾ വേണമെങ്കിലും മഞ്ഞകുറ്റിയുമായി പോലീസും ഉദ്യോഗസ്ഥരും എത്തുമെന്ന് ഇവർ കണക്ക് കൂട്ടുന്നു. സ്ത്രികൾ അടക്കമുള്ളവർ ചേർന്ന് ജാഗ്രത സമിതികൾ രൂപീകരിച്ചു കൊണ്ട് ശക്തമായ സമരമുറകൾ ആസൂത്രണം ചെയ്യുകയാണ് ഇവിടെ.
രാക്ഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ഫോണുകളിലേക്കും മറ്റും സ്ത്രീകളുടെ നിരന്തരമുള്ള ഫോൺ വിളിയാണ് പലരും പരിഭ്രാന്തിയിലാണ് എന്ന് ബിജെപി പ്രവർത്തകർ പറയുന്നു. കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ പലരും മാനസിക സംഘർഷത്തിലാണ് ആത്മഹത്യ ചെയ്യും എന്ന് പറയുന്നത് വെറും വാക്കല്ല എന്ന് അവരുമായി നിരന്തരം ബന്ധപ്പെടുന്ന സാമൂഹ്യ രാക്ഷ്ട്രീയ പ്രവർത്തകർ പറയുന്നു.
കെ- റെയിൽ പദ്ധതിയ്ക്ക് വേണ്ടി ഒരു തരി മണ്ണ് പോലും വിട്ട് കൊടുക്കാൻ ഇവിടുള്ളവർ തയ്യാറല്ല. പദ്ധതി പ്രദേശത്ത് കുടിയിറക്കുന്നവർ മാത്രമല്ല അവരുടെ ബന്ധുക്കളും നാട്ടുകാരും ഒന്നടങ്കം സമരത്തിന് പിന്തുണയുമായി ഇ വീടുകളിൽ എത്തുകയാണ്. പല വീടുകളും മരണവീടുകൾക്ക് സമാനമായി മാറിയെന്ന് നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ ശക്തമായ സമരമുഖം തുറന്ന് കൊണ്ട് ജനകീയ പ്രതിരോധത്തിന് ഒരുങ്ങുകയാണ് ഇവർ പിന്തുണയുമായി രാക്ഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തുന്നതോടെ കെ-റെയിൽ വിരുദ്ധ സമരം കൂടുതൽ ശക്തമാകും.

കെ-റെയിൽ - കേരളത്തിന് ബാധ്യതയാകും മെട്രോമാൻ - ഡോ.ഇ.ശ്രീധരന്റെ ലേഖനം


സാങ്കേതികമായ സാധ്യതയാണ് ഏതൊരു വികസന പദ്ധതിയുടേയും അടിസ്ഥാനം. കെ-റെയിൽ പദ്ധതിയുടെ ഏറ്റവും വലിയ പോരായ്മ അത് സാങ്കേതികമായിത്തന്നെ (ടെക്നിക്കലി) ശരിയല്ല എന്നതാണ്. ഇക്കാര്യം മറച്ചുവെച്ചു കൊണ്ടാണ് കേരള സർക്കാർ കെ-റെയിലിനായി പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കിയിട്ടുള്ളത്.   
കെ.റെയിലിനായി തയ്യാറാക്കിയിട്ടുള്ള ഇൗ ഡിപിആർ വേണ്ടത്ര പഠനം നടത്തി തയ്യാറാക്കിയതല്ല എന്ന് വ്യക്തം. ഇത്രയും വലിയ ഒരു പദ്ധതിക്കായി പണം മുടക്കുമ്പോൾ അതിന് മുമ്പ് നിശ്ചയമായും നടക്കേണ്ട സർവ്വേയും പരിശോധനകളും ഗവേഷണവും നടന്നിട്ടില്ല.
കെ.-റെയിൽ നടപ്പായാൽ ഉണ്ടാകാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെ വിലയിരുത്തിയിട്ടില്ല. കേവലം ലിഡാർ സർവ്വേയെ മാത്രം ആശ്രയിച്ച് തട്ടിക്കൂട്ടിയ ഒന്നാണ് ഇപ്പോഴത്തെ ഡിപിആർ എന്ന പദ്ധതി റിപ്പോർട്ട്. 
ഇതിൽ നിർമ്മാണച്ചെലവ്, ആവശ്യമായ ഭൂമിയുടെ അളവ്, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം, നിർമ്മാണത്തിനെടുക്കുന്ന കാലാവധി തുടങ്ങിയവയെല്ലാം വളരെക്കുറച്ച് കാണിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണിത്.
യഥാർത്ഥ ചെലവിന്റെ  പകുതി മാത്രമാണ് ഡിപിആറിൽ കാണിച്ചിരിക്കുന്നത്. വരുമാനമാകട്ടെ പെരുപ്പിച്ചും കാണിച്ചിരിക്കുന്നു. പദ്ധതിക്ക് ഏത് വിധേനയും അനുമതി വാങ്ങിയെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാകാം ഇത്. 
ഡിപിആർ തയ്യാറാക്കിയവർ ഇത്തരം പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ച് പരിചയസമ്പത്തുള്ളവരാണോ എന്ന കാര്യവും സംശയമാണ്.
ഡിപിആർ തയ്യാറാക്കുന്നത് മുൻപ് നടക്കേണ്ട വിശദമായ പല പരിശോധനകളും ഇവിടെ നടന്നിട്ടില്ല. ഭൂമിയുടെ ഘടന മനസിലാക്കാനുള്ള ഉപരിതല സർവ്വേ, നദികളേയും നീരൊഴുക്കിനേയും കുറിച്ച് പഠിക്കാനുള്ള ജല സർവ്വേ എന്നിവ നടന്നിട്ടില്ല. സാമൂഹിക ആഘാത പഠനവും നടന്നിട്ടില്ല. പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ച് ശരിയായ രീതിയിലുള്ള ഒരു ട്രാഫിക് സർവ്വേ പോലും നടന്നിട്ടില്ല എന്നതാണ് വാസ്തവം. 
ചെൈന്ന- ബാഗ്ളൂർ- മൈസൂർ- കോയമ്പത്തൂർ- തൃശ്ശൂർ -കൊച്ചി -തിരുവന്തപുരം അതിവേഗ പാതക്കായുള്ള നിർദ്ദേശം ഇന്ത്യൻ റെയിൽവേയുടെ സജീവ പരിഗണനയിലാണ്. തിരക്കിട്ട് കെ-റെയിൽ നടപ്പാക്കാനുള്ള നീക്കം ഏറെ പ്രയോജന പ്രദമായ ഇൗ പദ്ധതിയെ അട്ടിമറിക്കുമെന്നുറപ്പാണ്. അർധ അതിവേഗ പാത നിലവിൽ വരുന്നതോടെ രാജ്യത്തെ മറ്റ് അതിവേഗ റെയിൽ പാതകളുമായി ഇത് ബന്ധിപ്പിക്കാനുള്ള സാധ്യതകളും ഇല്ലാതാകും. വികസനത്തിന് പകരം കേരളത്തിന് വലിയ തിരിച്ചടിയാകും ഇത്.     

 ഡിപിആർ അനുസരിച്ച് കെ.-റെയിൽ സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിക്കുന്നത്.
അതായത് റെയിൽ പാളത്തിന്റെ അളവ് നാലടി എട്ടര ഇഞ്ചാണ്.(1435 മില്ലിമീറ്റർ) ഇന്ത്യയിൽ മെട്രോ റെയിലുകൾ ഒഴികെയുള്ള എല്ലാ റെയിൽ ലൈനുകളും ബ്രോഡ്ഗേജാണ്.(അഞ്ചടി ആറിഞ്ച്- 1676 മില്ലിമീറ്റർ).രാജ്യവ്യാപകമായി അതിവേഗ റെയിൽവേ നെറ്റ് വർക്ക് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇൗ അതിവേഗ നെറ്റ്വർക്കുമായി ഒരിക്കലും കെ-റെയിൽ ബന്ധിപ്പിക്കാനാവില്ല. 
റെയിൽവേ ലൈനുകളുടെ കണക്റ്റിവിറ്റി പ്രധാന കാര്യമാണ്. ഇന്ത്യയിലെ മറ്റൊരു 
റെയിൽ ലൈനുമായും കണക്റ്റ് ചെയ്യാൻ പറ്റാത്ത വിധത്തിലാണ് കെ-റെയിൽ വിഭാവനം ചെയ്യുന്നത്.  ഇന്ത്യൻ റെയിൽവേയുടെ പരിഗണനയിലുള്ള ചെൈന്ന-ബാംഗ്ളൂർ-മൈസൂർ-കോയമ്പത്തൂർ-തൃശ്ശൂർ-കൊച്ചി-തിരുവനന്തപുരം അതിവേഗ റെയിൽ കേരളത്തിൽ പൂർണമായും എലിവേറ്റഡ് രീതിയിലായിരിക്കും. കൊച്ചിയിൽ നിന്ന് 
ചെൈന്നയിലേക്കും ബാംഗ്ളൂർക്കും അഞ്ച് മണിക്കൂർ കൊണ്ട് എത്താവുന്ന പദ്ധതിയാണിത്. കേരളത്തിന് പുറത്തേക്ക് അതിവേഗ ട്രെയിനുകളുടെ കണക്റ്റിവിറ്റിയാണ് നമുക്കാവശ്യം. ഇപ്പോഴത്തെ നിലക്ക് കെ-റെയിൽ വിഭാവനം ചെയ്യുന്ന പദ്ധതി ഒരിക്കലും ഇൗ അതിവേഗ (ഹൈസ്പീഡ്) റെയിൽ പദ്ധതിയുമായി കണക്റ്റ് ചെയ്യാനാവില്ല. 
ലോകത്തെല്ലായിടത്തും അതിവേഗ റെയിൽ എലിവേറ്റഡായോ തുരങ്കത്തിലൂടെയോ കടന്നുപോകുമ്പോൾ കെ-റെയിൽ ഉപരിതല പാതയിലൂടെയാണ് വിഭാവനം ചെയ്യുന്നത്. കേരളത്തിലെ മണ്ണിന്റെ ഘടന ദുർബലമാണ്. ഭൂതല റെയിലിലൂടെ അതിവേഗ 
ട്രെയിൻ ഒാടിക്കാൻ പറ്റുന്ന ഉറപ്പ് കേരളത്തിലെ മണ്ണിനില്ല. പ്രത്യേകിച്ച് തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിൽ. 
ആകാശപാതയോ തുരങ്കപാതയോ വഴി മാത്രമേ കേരളത്തിൽ അതിവേഗ-അർധ 
അതിവേഗ ട്രെയിനുകൾ ഒാടിക്കാനാവൂ. അല്ലെങ്കിൽ വലിയ അപകട സാധ്യതയുണ്ട്. നിലവിൽ കെ.റെയിലിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതിരേഖയിൽ നിർദ്ദേശിക്കുന്ന പാതകളിൽ അതിവേഗ-അർധ അതിവേഗ ട്രെയിനുകൾ ഒാടിക്കാനാവില്ല. 
തിരൂർ-തിരുവനന്തപുരം അലൈൻമെന്റിൽ ഭൂമിയുടെ ഉറപ്പ് അതിവേഗ റെയിലിന് ഒരു തരത്തിലും ഇണങ്ങുന്നതല്ല. സ്ക്വയർ മീറ്ററിന് ഒരു ടൺ എന്ന കണക്കിൽ പോലും ഭാരം താങ്ങാൻ ശേഷിയില്ലാത്ത ഭൂമിയാണ് ഇൗ പ്രദേശത്തുള്ളത്. 
1956 - 57 കാലത്ത് കോട്ടയത്ത് റെയിൽവേ അസി.എഞ്ചിനീയറായി ജോലി ചെയ്യുമ്പോൾ എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. കൊല്ലം - എറണാകുളം പാത ഉദ്ഘാടനം കഴിഞ്ഞ് 25-30 കൊല്ലം വരെയും വേഗ നിയന്ത്രണം ഉണ്ടായിരുന്നു. നിർമ്മാണത്തിനിടെ പലവട്ടം പണിത പാതകൾ ഇടിഞ്ഞു. ശരാശരി 70 കി.മീ വേഗതയിൽ പോലും ട്രെയിൻ ഒാടിക്കാൻ കഴിയാത്ത സ്ഥലത്ത് 200 കി.മീ വേഗതയിൽ അർധ അതിവേഗ ട്രെയിൻ എങ്ങിനെയാണ് യാഥാർത്ഥ്യമാക്കുക. 
531 കി.മീ വരുന്ന കെ-റെയിൽ ലൈനിൽ ഇപ്പോഴത്തെ പ്ളാൻ അനുസരിച്ച് 395 കിലോമീറ്ററും ഭൂനിരപ്പിലൂടെയാണ്. ലോകത്ത് ഒരു എഞ്ചിനീയറും ഭൂനിരപ്പിലൂടെയുള്ള ഇൗ പാതയിൽ അതിവേഗ വണ്ടികൾ ഒാടിക്കാനാകുമെന്ന് പറയില്ല. എറണാകുളം മുതൽ  തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങൾ കായൽത്തീരങ്ങളാണ്. അങ്ങേയറ്റം ദുർബലമായ മണ്ണിന്റെ ഘടനയാണ് ഇവിടെയുള്ളത്.
ഇതിന് പുറമേയാണ് 140 കിലോമീറ്റർ ദൂരം നെൽവയലിലൂടെയാണ് പാത കടന്നു പോകുന്നതെന്ന നിർദ്ദേശം. നെൽവയൽ നികത്തി റെയിൽപാത നിർമ്മിക്കാവുന്ന തരത്തിലെത്തിക്കണമെങ്കിൽത്തന്നെ പതിറ്റാണ്ടുകളെടുക്കും. എങ്കിൽപ്പോലും ആവശ്യമായ ഉറപ്പ് ലഭിക്കില്ല. ഇതുവഴി നഷ്ടമാകുന്ന നെൽവയലുകൾക്ക് ആര് സമാധാനം പറയും. 
വലിയ പാരിസ്ഥിതിക ദുരന്തമായിരിക്കും നെൽവയൽ നികത്തുന്നതിലൂടെ സൃഷ്ടിക്കപ്പെടുക. ഇത്രയും വയൽ നികത്താനാവശ്യമായ മണ്ണ്,മണൽ,കല്ല്,കോൺക്രീറ്റ് തുടങ്ങിയവയെല്ലാം കണ്ടെത്തേണ്ടിവരും.700 ഹെക്ടർ നെൽവയൽ ഏറ്റടുക്കേണ്ടിവരുമെന്നാണ് ഡിപിആറിൽ പറയുന്നത്. ഇതിന്റെ ഇരട്ടിയിലേറെ ആവശ്യമായി വരുമെന്നതാണ് യാഥാർത്ഥ്യം.
പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും ഡിപിആർ നിർദ്ദേശങ്ങൾ അപര്യാപ്തമാണ്. ബഫർ സോൺ സംബന്ധിച്ച കണക്കുകളും ശരിയല്ല. പത്ത് മീറ്റർ വീതം ഇരുവശത്തും ബഫർ സോൺ എന്നാണ് നിർദ്ദേശം. 20 മീറ്റർ മാത്രമായി ഏറ്റെടുത്ത് പാത നിർമ്മിക്കാനാവില്ല. ഇരുഭാഗത്തേക്കും 1 : 2 എന്ന കണക്കിൽ സ്ലോപ്പ് നൽകണം. യഥാർത്ഥത്തിൽ 50 മീറ്റർ എന്ന കണക്കിലെങ്കിലും ഭൂമി ഏറ്റെടുക്കേണ്ടതായി വരും.
ഇതിന് പുറമേ ആവശ്യമായ സർവ്വീസ് റോഡുകൾ പുതുതായി നിർമ്മിക്കണം. അതിനായും ഭൂമി ഏറ്റടുക്കേണ്ടിവരും. ട്രാക്ക് നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാനും മറ്റും നിരവധി റോഡുകളും പാലങ്ങളും പുതുതായി പണിയേണ്ടി വരും. ഇക്കാര്യങ്ങളൊന്നും പദ്ധതി രേഖയിൽ പരാമർശിച്ചിട്ടേയില്ല.  
ഭൂമി ഏറ്റെടുക്കാനായി 13,265 കോടി രൂപയാണ് ഡിപിആറിൽ വകയിരുത്തിയിട്ടുള്ളത്. 1383 ഹെക്ടർ കരഭൂമിയും 185 ഹെക്ടർ റെയിൽവേ നിലവും ഏറ്റെടുക്കാനാണിത്. നിർമ്മാണ ജോലികൾ ആരംഭിക്കണമെങ്കിൽ ഇതിന്റെ ഇരട്ടിയിലേറെ ഭൂമി ആവശ്യമാണ്. ചുരുങ്ങിയത് 25,000 കോടി രൂപയെങ്കിലും ഭൂമിക്ക് മാത്രമായി വേണ്ടിവരും. 25,000 പേർ കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകും. 
ഡിപിആറിൽ നിർദ്ദേശിക്കുന്ന 64,000 കോടി രൂപക്ക് പകുതി നിർമ്മാണം പോലും പൂർത്തിയാക്കാനാകില്ല. എങ്ങിനെയാണ് ഇൗ ചെലവ് കണക്കാക്കിയതെന്ന് ഡിപിആറിൽ വ്യക്തമാക്കുന്നില്ല. രാജ്യത്തെ അതിവേഗ റെയിൽ പാതകളുടെ നിർമ്മാണച്ചെലവിന്റെ ശരാശരി കണക്ക് നോക്കിയാൽ തന്നെ ഇൗ പദ്ധതിക്ക് 93,000 കോടിയിലേറെ രൂപ ചെലവ് കണക്കാക്കണം. ഇത് ഇപ്പോഴത്തെ നിരക്കാണ്. യഥാർത്ഥത്തിൽ ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുമ്പോൾ പദ്ധതി പൂർത്തീകരിക്കാനെടുക്കുന്ന കാലദൈർഘ്യം കൂടി പരിഗണിക്കണം. കാലദൈർഘ്യമേറുന്തോറും പദ്ധതിച്ചെലവ് വർധിക്കും. പത്ത്കൊല്ലം കൊണ്ട് കെ-റെയിൽ പൂർത്തീകരിക്കാനാകുമെങ്കിൽത്തന്നെ ചെലവ് 1,22,500 കോടിയിലേറെയായിരിക്കും. നിർമ്മാണം കാലാവധി നീണ്ടുപോയാൽ ചെലവ് പിന്നെയുമേറും. 

 അഞ്ച് കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് ഡിപിആറിൽ പറയുന്നത്. അഞ്ച് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പോലും പൂർത്തീകരിക്കാനാകില്ല. 
നിലവിൽ ഭൂമി ഏറ്റെടുക്കുന്ന രീതി തന്നെ അശാസ്ത്രീയമാണ്. ഇരുപത് മീറ്റർ അളന്ന് ഇരുവശത്തും കല്ലിടുന്ന രീതിയല്ല വേണ്ടത്. സെന്റർ ലൈൻ എടുത്തിട്ട് ഇരുവശത്തേക്കും കട്ടിങ്ങ്,ബാങ്ക്,ബഫർസോൺ എന്നിവക്കാവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇൗ നിലക്ക് ചുരുങ്ങിയത് 50 മീറ്റർ വീതമെങ്കിലും ഏറ്റെടുത്താലേ നിർമ്മാണം നടത്താനാകൂ. 
പാത നിർമ്മാണത്തിന്റെ ഭാഗമായി വരുന്ന അനുബന്ധ നിർമ്മാണങ്ങളുടെ കാര്യവും ഡിപിആർ പരാമർശിക്കുന്നില്ല. 531 കിലോമീറ്ററിനുള്ളിൽ എത്ര ചെറിയ പാലങ്ങൾ വേണമെന്ന കണക്ക് ഡിപിആറിലില്ല. വലിയപാലങ്ങൾ മാത്രമാണ് അവർ കണക്കാക്കിയിട്ടുള്ളത്. ചെറിയ പാലങ്ങൾ (മൈനർ ബ്രിഡ്ജസ്) ഒരു കിലോമിറ്റിൽ പത്ത് എന്ന തോതിലെങ്കിലും ആവശ്യമായി വരും. ചുരുങ്ങിയത് മൂവായിരം ചെറിയ പാലങ്ങളെങ്കിലും നിർമ്മിക്കേണ്ടതായി വരും. ശരാശരി ഒരു കോടി രൂപ എന്ന കണക്കിൽ എടുത്താൽ പോലും മൂവായിരം കോടിരൂപ ഇതിനായി കണക്കാക്കണം. 
തിരൂർ-കാസർഗോഡ് പാതയിൽ നിരവധിയിടങ്ങളിൽ റെയിൽ ഒാവർ ബ്രിഡ്ജുകൾ വേണ്ടിവരും. ഇക്കാര്യവും പാടെ അവഗണിച്ചിരിക്കുന്നു. ഇതിനെക്കുറിച്ച് സർവ്വേ പോലും നടത്തിയിട്ടില്ല. 
നിർദ്ദിഷ്ട കെ-റെയിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതമാണ് ഇതിലേറ്റവും രൂക്ഷമായിട്ടുള്ള പ്രശ്നങ്ങളിലൊന്ന്. അതിവേഗ-അർധ അതിവേഗ പാതകളിലൊന്നും മുറിച്ചുകടക്കൽ (എൻക്രോച്ച്മെന്റ്) അനുവദനീയമല്ല. 
ലോകത്തെല്ലായിടത്തും അതിവേഗ പാതകൾ ആകാശപാതകളിൽക്കൂടിയോ തുരങ്കത്തിൽക്കൂടിയോ കടന്നുപോകുന്നതിനാൽ ഇൗ പ്രശ്നമില്ല. എന്നാൽ കെ.റെയിൽ 400 കിലോമീറ്ററ്റിലേറെ ഭൂനിരപ്പിലൂടെ കടന്നുപോകുമെന്നാണ് പറയുന്നത്.
ഇൗ നാനൂറ് കിലോമീറ്ററും പാത മതിൽ കെട്ടി സംരക്ഷിക്കേണ്ടിവരും. കേരളത്തിന് നെടുകെ 400 കിലോ മീറ്റർ നീളത്തിൽ ഒൻപതടി ഉയരത്തിൽ മതിൽ കെട്ടിയാലുണ്ടാകാവുന്ന സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങൾ ഉൗഹിക്കാവുന്നതിലുമപ്പുറമാണ്. കേരളം രണ്ടായി പിരിയും. ഇൗ മതിൽ കെട്ടാൻ മാത്രം 3200 കോടി രൂപ ചെലവഴിക്കേണ്ടതായും വരും. അതിനായി ഭൂമി ഏറ്റെടുക്കുകയും വേണം. ഇൗ ചെലവുകൾ പരിഗണിച്ചിട്ടില്ല. 
മതിൽ കെട്ടുമ്പോൾ ഒാരോ അരകിലോമീറ്ററിൽ ഒാവർബ്രിഡ്ജ്, അല്ലെങ്കിൽ അടിപ്പാത എന്ന നിർദ്ദേശമാണ്  ഉയരുന്നത്. ഇതിന് ചുരുങ്ങിയത് 800 അടിപ്പാത വേണ്ടിവരും. ഒരെണ്ണം നിർമ്മിക്കാൻ അഞ്ച് മുതൽ എട്ട് വരെ കൊല്ലമെടുക്കുന്ന സ്ഥലത്ത് എണ്ണൂറെണ്ണം എന്ന് പൂർത്തിയാകുമെന്ന് ആർക്ക് പറയാൻ കഴിയും. മാത്രമല്ല ഇതിന്  വരുന്ന ഭീമമായ ചെലവ് കണ്ടെത്തേണ്ടിയും വരും. അടിപ്പാതകൾക്കും അപ്രോച്ച് റോഡുകൾക്കുമായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും.
നെടുകെയുള്ള മതിൽ വരുന്നതോടെ നീരൊഴുക്ക് തടസപ്പെടുമെന്നതാണ് മറ്റൊരു വലിയ പ്രതിസന്ധി. കിഴക്കു നിന്നും പടിഞ്ഞാറോട്ട് എന്നതാണ് കേരളത്തിന്റെ സ്വാഭാവിക നീരൊഴുക്ക്. വിലങ്ങനെ മതിൽ വരുന്നതോടെ ഇൗ സ്വാഭാവിക ഒഴുക്കിന് തടസം നേരിടും. ഒരു ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടിനും മറുഭാഗത്ത് വരൾച്ചക്കും ഇതിടയാക്കും. മതിൽ വലിയ ഉറപ്പിൽ പണിതില്ലെങ്കിൽ  മഴയിലും വെള്ളക്കെട്ടിലും തകർന്ന് വീഴാനുമിടയാകും. 
പാതയുടെ നിർമ്മാണത്തിന് വേണ്ടി എത്ര മരങ്ങൾ മുറിക്കണം എന്ന് കണക്കാക്കിയിട്ടില്ല. മുറിച്ച് മാറ്റുന്ന മരങ്ങൾക്ക് പകരമായി 1 : 10 എന്ന കണക്കിൽ മരങ്ങൾ നടണം. ഇതിന് ഭൂമിയും പണവും കണ്ടെത്തണം. ഇക്കാര്യത്തെക്കുറിച്ചും ഡിപിആർ മൗനം പാലിക്കുന്നു. 
ഒരു ബൃഹത്തായ പദ്ധതിയുടെ ഡിപിആറിൽ വേണ്ടതായ മിക്ക കാര്യങ്ങളും കെ.റെയിൽ ഡിപിആറിലില്ല .അതുകൊണ്ടാണ് ഡിപിആർ പുറത്ത് വിടാതിരുന്നത്. 
ഇപ്പോൾ നടക്കുന്ന കല്ലിടലും ജനങ്ങളെ കബളിപ്പിക്കാനാണ്. പ്രൊജക്ടിന് കേന്ദ്ര അംഗീകാരം കിട്ടുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കാനാകില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടത്തുന്നതെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്. സാമൂഹികാഘാത പഠനം നടത്താൻ കല്ലിടുന്നതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല.  
സാമൂഹികാഘാത പഠനം നടത്താതെയാണോ ഡിപിആർ തയ്യാറാക്കിയതെന്ന ചോദ്യവും അവശേഷിക്കുന്നു. മാത്രമല്ല ഇൗ പഠനം നടത്തേണ്ടത് സർക്കാരിന്റെ റവന്യു ഉദ്യോഗസ്ഥരും പോലീസുമല്ല. യോഗ്യമായ ഏജൻസിയെ ഏൽപ്പിച്ച് വിദഗ്ധരായ ആളുകളുടെ നേതൃത്വത്തിൽ നടക്കേണ്ടതാണ് സാമൂഹികാഘാത പഠനം.  
കെ-റെയിൽ പദ്ധതി സാമ്പത്തികമായി ലാഭകരമാണ് എന്ന സർക്കാർ വാദവും തെറ്റാണ്. പദ്ധതിക്ക് ആവശ്യമായ യഥാർത്ഥ ചെലവ് കാണിക്കാതെ കുറച്ചുകാണിക്കുകയാണ് സർക്കാർ. ഇത് അനുമതി  എളുപ്പത്തിൽ ലഭിക്കുന്നതിനുള്ള തന്ത്രമാണ്. ഡിപിആറിൽ പറയുന്ന 64,000 കോടി രൂപക്ക് പദ്ധതിയുടെ പകുതി പോലും പൂർത്തിയാക്കാനാകില്ല എന്ന് വ്യക്തമാണ്. പദ്ധതി പൂർത്തിയാകാനുള്ള കാലതാമസം കൂടി കണക്കാക്കുമ്പോൾ 1,22,500 കോടിയിലേറെ നിർമ്മാണചെലവ് പ്രതീക്ഷിക്കണം. 
നിർമാണത്തിന് കാലതാമസം ഏറിയാൽ ഇത് വീണ്ടും കൂടും.  നിർമ്മാണചെലവ് കുറച്ച് കാണിച്ച സർക്കാർ വരുമാനം വർധിപ്പിച്ച് കാണിക്കാനാണ് ശ്രമം നടത്തിയിട്ടുള്ളത്. മിനിമം എൺപതിനായിരം യാത്രക്കാരെങ്കിലുമുണ്ടാകുമെന്നാണ് ഡിപിആറിൽ പറയുന്നത്. അതനുസരിച്ചുള്ള വരുമാനമാണ് കാണിച്ചിരിക്കുന്നത്. 
 യഥാർത്ഥത്തിൽ ഇത്രയും യാത്രക്കാരുണ്ടാകില്ല എന്ന് വ്യക്തം. മാത്രമല്ല യാത്രക്കാർ കെ-റെയിലിനെ ആശ്രയിക്കുമ്പോൾ റെയിൽവേക്കുണ്ടാകുന്ന യാത്രക്കാരുടെ നഷ്ടം, ദേശീയ പാതയിലുണ്ടാകുന്ന ടോൾ നഷ്ടം തുടങ്ങിയവയും പരിഗണിക്കണം. 
ഇതൊന്നും ഡിപിആറിൽ പരിഗണിച്ചിട്ടേയില്ല. രാത്രിയിൽ ഗുഡ്സ് ട്രെയിനുകൾ ഒാടിച്ച് അധികവരുമാനമുണ്ടാക്കുമെന്നാണ് പറയുന്നത്. ഇതും അസാധ്യമാണ്. അതിവേഗ പാതകളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് രാത്രിയാണ്. ഇൗ സമയത്ത് ട്രാക്കിൽ ചരക്ക് വണ്ടികൾ ഒാടിക്കാനാവില്ല. 
മാത്രമല്ല തിരുവനന്തപുരം കാസർഗോഡ് റൂട്ടിൽ എന്ത് ചരക്ക് നീക്കമാണ് ഇത്രയധികം നടത്താനുള്ളത് എന്ന ചോദ്യവും ഉയരുന്നു. ടൂറിസ്റ്റ് ട്രെയിനുകൾ, സ്ലീപ്പർ ട്രെയിനുകൾ തുടങ്ങിയ നിർദ്ദേശങ്ങളും അപ്രായോഗികമാണ്.
പദ്ധതിക്ക് വേണ്ടി വിദേശ വായ്പയെ ആശ്രയിക്കുന്നതിലും അപകടങ്ങളുണ്ട്. ഒറ്റനോട്ടത്തിൽ ആകർഷകമെന്ന് തോന്നുമെങ്കിലും ഒട്ടേറെ കാണാച്ചരടുകൾ ഉള്ളതാണ് ഇപ്പോൾ പറയുന്ന വായ്പ. 
ജപ്പാനിൽ നിന്ന് 33,000 കോടി രൂപയുടെ സ്റ്റെപ്പ് ലോൺ ലഭിക്കുമെന്നാണ് പറയുന്നത്. 0.2 ശതമാനം പലിശ നിരക്കിൽ നാൽപത് കൊല്ലത്തെ കാലവാധിയുള്ളതാണ് ഇൗ വായ്പ. വളരെ ആകർഷകമെന്ന് തോന്നുമെങ്കിലും അതിന് പിന്നിൽ വലിയ പ്രശ്നങ്ങളുണ്ട്. ചില നിബന്ധനകളോടെയാണ് ഇൗ വായ്പ അനുവദിക്കുക. ഒന്നാമത്തെ നിബന്ധന പദ്ധതിക്കായുള്ള മുപ്പത് ശതമാനം വാങ്ങലും (പർച്ചേയ്സ്) ജപ്പാനിൽ നിന്നാകണമെന്നതാണ്. 
അവർ നിർദ്ദേശിക്കുന്ന വില നൽകി നാം വാങ്ങേണ്ടി വരും. രണ്ടാമതായി പദ്ധതിയുടെ ഭാഗമായുള്ള ഏത് നിർമ്മാണ കരാറിന്റെയും ഹെഡ് ഒാഫ് കോൺട്രാക്റ്റ്  ജപ്പാൻ ആകണം എന്നതാണ്. ഇൗ വ്യവസ്ഥ മൂലം തുറന്ന അന്താരാഷ്ട്ര കരാറിനുള്ള സാഹചര്യം നമുക്ക് നഷ്ടമാകുന്നു. ജപ്പാൻ നിർദ്ദേശിക്കുന്ന നിരക്കിൽ കരാർ ഒപ്പിടേണ്ടിവരുന്നു.
മദ്രാസ് മെട്രോ ഇത്തരത്തിൽ സ്റ്റെപ്പ് ലോൺ വാങ്ങി നിർമ്മിച്ചതിന്റെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. 20-25 ശതമാനമാണ് ഇത്തരം കരാർ വഴി നഷ്ടമായത്. ഇത്തരം വ്യവസ്ഥകളോടെയുള്ള സ്റ്റെപ്പ് ലോണുകൾ വാങ്ങരുത് എന്ന് കേന്ദ്ര സർക്കാർ തത്വത്തിൽ തീരുമാനമെടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ ഇൗ നിർദ്ദേശം പ്രായോഗികമല്ല.
പണം കണ്ടെത്താൻ സർക്കാർ നിർദ്ദേശിക്കുന്ന മറ്റൊരു വഴി നാട്ടുകാർ ഇക്വിറ്റി എടുക്കണമെന്നതാണ്. അയ്യായിരം കോടിരൂപ ഇക്വിറ്റി വഴി സ്വരൂപിക്കാമെന്നാണ്  നിർദ്ദേശം. 
ഭൂമി വിട്ടു കൊടുക്കുന്നവർ ഭൂമിയുടെ വില ബോണ്ടാക്കി മാറ്റണമെന്ന നിർദ്ദേശവുമുണ്ട്. ഇതിനോട് ജനങ്ങൾ അനുകൂലമായി പ്രതികരിക്കാനിടയില്ല എന്ന് ഉറപ്പായതുകൊണ്ട് ഇൗ നിർദ്ദേശങ്ങളും അപ്രായോഗികമെന്ന് പറയേണ്ടി വരും. ഇക്കഴിഞ്ഞ ബജറ്റിൽ കെ-റെയിലിനായി നിർദ്ദേശിച്ചിരിക്കുന്ന 2000 കോടി തന്നെ കടം വാങ്ങുകയാണ്. ഇൗ  സാഹചര്യത്തിൽ ഇത്രയും ഭീമമായ തുക കണ്ടെത്താൻ സംസ്ഥാന സർക്കാരിനാകില്ല എന്ന് വ്യക്തം.    
കേരളത്തിലെ സാധാരണക്കാർക്ക് ഉപയോഗപ്രദമാകുന്ന, യാത്രാപ്രശ്നത്തിന് പരിഹാരമാകുന്ന ഒട്ടേറെ റെയിൽവേ പദ്ധതികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുമ്പോഴാണ് നടപ്പാക്കാനാകാത്ത കെ-റെയിലിനുവേണ്ടി സർക്കാർ തിടുക്കവും വാശിയും കാണിക്കുന്നത്. 
നിലമ്പൂർ- നഞ്ചൻഗോഡ് പാത, ഗുരുവായൂർ- തിരൂർ പാത, ശബരി പാത എന്നിവയെല്ലാം സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകാത്തത് മൂലം മുടങ്ങിക്കിടക്കുകയാണ്. പലയിടത്തും പാത ഇരട്ടിപ്പിക്കലിന് ഇന്ത്യൻ റെയിൽവേയുടെ അനുമതി ലഭിക്കാത്തത് ഭൂമി ഏറ്റെടുത്ത് നൽകാത്തത് കൊണ്ടാണ്. 
ഗുരുവായൂർ-തിരൂർ ലൈൻ യാഥാർത്ഥ്യമായാൽ മലബാറിലേക്കുള്ള യാത്രാപ്രശ്നത്തിന് വലിയ പരിഹാരമാകും. ഷൊർണൂരിലെ തിരക്ക് കുറക്കാനുമാകും. ഷൊർണൂർ- എറണാകുളം മൂന്നാം ലൈനിനായുള്ള സർവ്വേക്ക് കേന്ദ്ര റെയിൽ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അതിനും സംസ്ഥാന സർക്കാർ ഒരു താൽപര്യവും കാണിക്കുന്നില്ല. 
ചെങ്ങന്നൂർ- തിരുവനന്തപുരം സബർബൻ റെയിലും പരിഗണനയിലാണ്. ഭൂമി കിട്ടാത്തത് മൂലം കേരളത്തിന് അനുവദിക്കുന്ന റെയിൽവേ ഫണ്ടുകൾ ലാപ്സാകുന്ന സ്ഥിതിയാണുള്ളത്.

Wednesday, 30 March 2022

കമ്പടികളി (ഗോത്രകലാരൂപം)

കമ്പടികളി (ഗോത്രകലാരൂപം)

ലോകത്ത് ഏതൊരു ജനതയ്ക്കും സ്വന്തമെന്ന് അവകാശപ്പെടാവുന്ന പൗരാണികമായ കലാരൂപ പാരമ്പര്യമുണ്ട് . മനുഷ്യകുലത്തിന്റെ ഏതൊരു കലയും അനേകം നൂറ്റാണ്ടുകളിലൂടെ പൂർവികർ ചിട്ടപ്പെടുത്തിയതാണവ. ഇന്ന് ലോകത്തിൽ  പല തരത്തിലുള്ള കലാരൂപങ്ങളുണ്ടല്ലോ ? എങ്കിൽ ഈ കലകൾ നമുക്ക് സംഭാവന ചെയ്തത് ആദി ഗോത്ര ജനങ്ങളാണ്. സംഗീതം ,വാദ്യങ്ങൾ, ചിത്രകല, ആയോധന കല ഇങ്ങനെ പല കലകളുടെയും ഉറവിടം ഗോത്രസമൂഹങ്ങളിൽ നിന്നും ഉടലെടുത്തതാണ്.

പ്രാകൃത മനുഷ്യർ ജീവിതത്തിന്റെ മിക്ക സന്ദർഭങ്ങളിലും നൃത്തം ചെയ്തിരുന്നു. ഗോത്ര സംസ്കാരത്തിൽ ഈ ശേഷിപ്പുകൾ ഇന്നും തുടരുന്നു. ജനനം, മരണം ,വിവാഹം, തിരണ്ടുകല്യാണം , കാർഷികവൃത്തി ,നായാട്ട് ,യുദ്ധം, ഈശ്വരപ്രീതി ,ഉൽസവം, എന്നിങ്ങനെ ഓരോ ഘട്ടത്തിലും നൃത്തം അനിവാര്യമായിരുന്നു. എല്ലാ കലകളും മതാചാരങ്ങളി ലും വിശ്വാസങ്ങളിലും  അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമാണ് ഗോത്ര കലാരൂപങ്ങളെല്ലാം. മനുഷ്യവംശത്തിന്റെ കലകളുടെ ചരിത്ര അന്വേഷണം ചെന്നെത്തുന്നത് ഗോത്ര ജീവിതത്തിലും മാതൃദായ സംസ്കാരത്തിലുമാണ് ഗവേഷണഫലങ്ങൾ കാണിക്കുന്നത് .

ദ്രാവിഡ ദേശങ്ങളിലെ നാടൻ - നാടോടി ഗോത്രകലകൾക്കുമുള്ള സാദൃശ്യ വൈസാദൃശ്യങ്ങൾ നാം വേണ്ട വിധത്തിൽ ഇന്നോളം പഠിക്കപ്പെട്ടിട്ടില്ല. എല്ലാ ഗോത്രകലകളും പ്രാചീന ദ്രാവിഡ കലകളാണ്.

കേരളത്തിലെ ഗോത്ര കലകളിൽ ഭൂരിഭാഗവും അനുഷ്ഠാനകലകൾ ആണ്. ഗ്രാമം മൊത്തം ഐശ്വര്യ സമ്പന്നമാക്കാനും രോഗങ്ങളിൽനിന്ന് മോചിപ്പിക്കുവാനുമാണ് ഈ കലാരൂപങ്ങളിൽ പലതും അവതരിപ്പിക്കുന്നത് .

ഭാരതീയ കലകളെപ്പറ്റി പഠിക്കുന്നവർ ഉത്തരേന്ത്യൻ കലകൾ എന്നും ദക്ഷിണേന്ത്യൻ കലകൾ എന്നും വിഭജിക്കുന്നു . ഇതിന്റെ അടിസ്ഥാനപരമായ കാരണം. ആര്യ സംസ്കാരത്തെയും ദ്രാവിഡ സംസ്കാരത്തെയും കണക്കിലെടുത്താണ് അങ്ങനെ വിഭജിച്ചത് അത്. ആര്യന്മാരെക്കാൾ ശക്തരും പരിഷ്കൃതരും ആയിരുന്നു ദ്രാവിഡന്മാർ. ഇവിടെ ദ്രാവിഡ സംസ്കാരവും ദ്രാവിഡ കലകളും ആയിരുന്നു ഉണ്ടായിരുന്നത്.
ദ്രാവിഡ കലകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തികഞ്ഞ വ്യക്തിത്തോടെ ഇന്നും തെളിഞ്ഞു കാണുന്നു.

രാമായണ കാലത്ത് ഇത് ശ്രീരാമന്റെ അഭിഷേകത്തിനും വസന്തോത്സവത്തിനും മറ്റും ഗോത്രവർഗങ്ങളുടെ നാട്യ സംഘങ്ങളും ഗായക സംഘങ്ങളും അയോധ്യയിൽ വന്നു രാജ വീഥികളിലൂടെ നൃത്തം ചെയ്തു പോയിരുന്നതായി വാല്മീകിരാമായണത്തിൽ പരാമർശമുണ്ട് . ഇതിൽനിന്നെല്ലാം  മനസ്സിലാക്കേണ്ടത്  നാഗരിക കലകളും നാടൻ കലകളും തൊട്ടുരുമിത്തന്നെയാണ് ജീവിച്ചത് എന്നുതന്നെയാണ്.

ഗോത്ര സംസ്കാരങ്ങളുടെ കാലം മുതൽക്കേ കേരളത്തിന്  വേറിട്ട കലാപാരമ്പര്യം സ്വന്തമായുണ്ടായിരുന്നു. ഗോത്ര കലകളിൽ നിന്നും മറ്റും സ്വാധീനം ഉൾക്കൊണ്ട് പിന്നീട് ഒട്ടനവധി കലാരൂപങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട് . "ക്ഷേത്രകലകൾ " അഥവ സവർണ കലകൾ എന്നറിയപ്പെടുന്ന കൂത്ത്, കൂടിയാട്ടം ,കഥകളി ,രാമനാട്ടം, കൃഷ്ണനാട്ടം , ഓട്ടൻതുള്ളൽ തുടങ്ങിയവ ഗോത്ര കലകളിൽ കളിൽ നിന്ന് കടമെടുത്തു ഇത് അവർക്കായി ചിട്ടപ്പെടുത്തിയവയാണ് ക്ഷേത്രകലകൾ എന്നറിയപ്പെടുന്ന കലാരൂപങ്ങൾ.
ഈ കലാരൂപങ്ങളുടെ പേര് പോലും ഗോത്ര കലാരൂപങ്ങളിലെ പേര് അതേപടി സ്വീകരിച്ചിട്ടുണ്ട് .ഉദാഹരണം പറയാം
1 ) "കൂടിയാട്ടം"എന്ന പേരിൽ "ആട്ടം" എന്നത് ഗോത്ര കലാരൂപങ്ങളിലെ പേര് തന്നെയാണ് . ഉദാഹരണം കരടിയാട്ടം ,മുടിയാട്ടം.
2) "കഥകളി" എന്ന പേരിൽ "കളി" എന്നത് ഗോത്ര കലാരൂപങ്ങളിലെ പേര് തന്നെയാണ് .ഉദാഹരണം കവരകളി ,മാൻകളി ,കമ്പടികളി.
3) "ഓട്ടൻ തുള്ളൽ "എന്ന പേരിൽ "തുള്ളൽ "എന്നത് ഗോത്ര കലാരൂപങ്ങളിലെ പേര് തന്നെയാണ് .ഉദാഹരണം തുള്ളൽ.( മലവേടരുടെ ബാധ ഒഴിപ്പിക്കൽ), മാൻ തുള്ളൽ.
4) " കൂത്ത്" എന്ന പേരിൽ പേരിൽ "കൂത്ത് "എന്നത് ഗോത്ര കലാരൂപങ്ങളിലെ പേര് തന്നെയാണ് .ഉദാഹരണം കളി കൂത്ത് ,വള്ളി കൂത്ത്.
കളി ,ആട്ടം ,കൂത്ത് ,തുള്ളൽ എന്നൊക്കെയാണ് ആദി ഗോത്ര കലാരൂപങ്ങൾ വ്യവഹരിക്കാറ്. പ്രാചീനമായ തമിഴ് പദമാണിവ. കൂത്ത് ,കളി ,ആട്ടം ,തുള്ളൽ എന്നിങ്ങനെ ആദി ഗോത്ര പേച്ചുകളിലാണ് തദ്ദേശിയ ലാവണ്യദർശനമുള്ളത്.
ഇന്ത്യയിലെയും കേരളത്തിലെയും സവർണ്ണ കലകൾ എല്ലാം അവർണ്ണ കലകളുടെ ചുവടുപിടിച്ച് വളർത്തി വേർപിരിച്ചാണ് ഈ കലകളുടെ എല്ലാം തുടക്കം ഗോത്രജനതയുടെ സംസ്കാരത്തിൽ നിന്നാണ്. യഥാർത്ഥത്തിൽ  കലകൾ ഗോത്രജനതയുടെ സംഭാവനകളാണ്.

കമ്പടികളി ദ്രാവിഡ ദേശങ്ങളിൽ

കേരളത്തിന്റെ പ്രാചീന കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കമ്പടികളി. കമ്പിടി കളിയുടെ വിഭിന്ന രൂപങ്ങൾ കേരളത്തിലും ഇന്ത്യയുടെ പലഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട് . ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ "ദാൻഡിയ രാസ " തമിഴ്നാട്ടിലെ "കോലാട്ട"വും ആന്ധ്രയിലെ "കോലാമു "വും മറ്റു സംസ്ഥാനങ്ങളിൽ ബംഗാൾ ,ഗുജറാത്ത് , മധ്യപ്രദേശ് ,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നാടോടി നൃത്തങ്ങളിലും (കമ്പടികളി)കോൽക്കളിയുടെ 
സ്വാധീനം കാണാം.

കേരളത്തിൽ വിവിധ സമുദായക്കാർ കോൽക്കളി കളിക്കുന്നവരുണ്ട്. വയനാട്ടിലെ കുറുമർ,പണിയർ ,കണുവടിയർ, തച്ചനാടർ, കാടർ, കുറിച്യർ, കാട്ടുനായ്ക്കർ എന്നിവരും ഇടുക്കി ജില്ലയിലെ  കാണിക്കാർ, ഊരാളി, മലയരന്മാർ എന്നിവരും കോൽക്കളി കളിക്കുന്നവരാണ്. 

ഇന്ത്യയുടെ പുറത്തും കോൾ ക്കളികളുണ്ട് സ്പെയിൻ, ഇറ്റലി, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലാണവ.

കേരളത്തിലെ ഇസ്ലാം മതക്കാരും  ക്രിസ്ത്യാനികളും ഹിന്ദുക്കളും കോൽക്കളി നടത്താറുണ്ട്. ഇവർ നടത്തുന്ന കോൽക്കളി കളെക്കാൾ  പ്രാചീനത ഗോത്രജനതയുടെ കോൽക്കളി കൾക്കാണുള്ളത്. ഗോത്രവർഗ്ഗക്കാരുടെ കമ്പടികളി പാട്ടുകൾ ഏറ്റവും പഴക്കം ചെന്നവയാണ് പക്ഷേ മറ്റു വിഭാഗങ്ങളിലുള്ളവരുടെ കോൽക്കളിപ്പാട്ടുകൾക്ക് പ്രാചീനതയില്ല. മറ്റുള്ള വിഭാഗങ്ങളുടെ  കമ്പടികളിയിൽ (കോൽക്കളി )അടവുകൾ കുറവാണ്. എന്നാൽ ഗോത്രവർഗ്ഗക്കാരുടെ കമ്പടികളിയിൽ അടവുകൾ ഏറെയുണ്ട്. ഗോത്രവർഗ്ഗക്കാരുടെ അടവും ചുവടും ചടുല താളങ്ങളും  മിന്നൽ വേഗതയിലുള്ള തിരച്ചിലും മറിയിലും ഒഴിവും എല്ലാം അത്ഭുതപരമായ പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. മറ്റ് മത വിഭാങ്ങളിലെക്കാൾ വ്യത്യസ്തമായ അടവുകൾ ഗോത്രവർഗ്ഗത്തിന്റ കോൽക്കളിയിൽ (കമ്പടികളി) കാണാൻ കഴിയും. 

"കമ്പടികളി " എന്ന കലാരൂപം

ദൈവത്തിന്റെ സ്വന്തം നാടായ കേരളം വൈവിധ്യമാർന്ന ഒട്ടേറെ കലാരൂപങ്ങളുടെയും നാടാണ്. കേരളത്തിന്റെ നാനാഭാഗങ്ങളിലും പ്രചാരമുള്ള ഒരു വിനോദ കലയാണ് കമ്പടികളി. കോൽകളി, കോലടിക്കളി ,കമ്പടിക്കളി ,കമ്പ്കളി എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നു.
പ്രാകൃത ഗോത്ര മനുഷ്യൻ രൂപംനൽകിയ ഗോത്ര കലാരൂപങ്ങൾ ഒരേസമയം ഈശ്വര പൂജയും ജീവിത ആവിഷ്കാരവുമാണ്. ഗോത്ര സമൂഹത്തിലെ സാംസ്കാരിക ജീവിതരീതികളിൽ ജനന-മരണ വിവാഹം ,രോഗം ,കൗമാര ചടങ്ങുകൾ ,ഉർവ്വരത ഇങ്ങനെ ഗോത്ര ജീവിതത്തിൻറെ സമസ്ത സന്ദർഭങ്ങളിലും കലാസ്വാദനം ഉണ്ട്. ആനന്ദിക്കാനും ആഘോഷിക്കാനും കിട്ടുന്ന ഒരു അവസരവും മനുഷ്യർ പാഴാക്കാറില്ല ഈ സ്വഭാവ സവിശേഷത യിൽ നിന്നാണ് കലാരൂപങ്ങൾ രൂപപ്പെട്ടത് .

വേടഗോത്രവും കമ്പടികളിയും

വേടഗോത്ര ജനത പ്രാചീന കാലഘട്ടത്തിൽ പോരാളി വർഗ്ഗങ്ങൾ ആയിരുന്നു. അവരുടെ കുലത്തൊഴിൽ യുദ്ധവും കാർഷികവൃത്തിയും ആയിരുന്നു. ഒരു വിഭാഗം കാർഷികവൃത്തിയിലും  യുദ്ധങ്ങളിലും ജീവിച്ചിരുന്നപ്പോൾ മറ്റ് ഒരു കൂട്ടർ  ജീവൻ ഉപാധിയായി കൊള്ളയും നടത്തിയിരുന്നു.ഇവർ " മറവർ " എന്നും അറിയപ്പെട്ടു.ഈ പേര് ഉണ്ടാകാനുള്ള കാരണം മറഞ്ഞിരുന്നു യുദ്ധവും കൊള്ളയും ചെയ്യുന്നതിനാൽ ഈ വിഭാഗത്തെ മറവർ എന്ന് വിളിക്കപ്പെട്ടു.മറയൂർ (ഇടുക്കി ), മറവൻച്ചിറ, മറവൻങ്കോട് (കൊല്ലം). "മറവ " എന്ന് പേരു വരുന്ന സ്ഥലങ്ങൾ എല്ലാം പ്രാചീന കാലഘട്ടത്തിൽ ഈ മറവ വർഗക്കാർ താമസിച്ച സ്ഥലങ്ങൾ ആയതു കൊണ്ടാണ് ഈ പേര് വരാൻ കാരണം. സംഘം കൃതികളിൽ മറവരെയും വേടരെയും ഒരൊറ്റ വർഗമായാണ് വിവരിക്കുന്നത്. വേടഗോത്ര ജനതയുടെ യുദ്ധമുറ അഭ്യാസങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കലാരൂപമാണ് കമ്പടികളി. പ്രാചീന കളരിപയറ്റിന്റെ ഓർമ്മ പുതുക്കുന്ന ആയോധനകല പ്രകടനമാണ് കമ്പടികളി. പഴയകാലത്ത് കമ്പടികളികൾ കളരിപ്പയറ്റിൽ ഉള്ള അഭ്യാസമുറകൾ തന്നെയായിരുന്നു നടത്തിയിരുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന കളിക്കാരിൽ ആർക്കും തന്നെ വിസ്തരിച്ചിട്ടുള്ള കമ്പടികളിഭ്യാസ പ്രകടനം നടത്തുവാൻ സാധിക്കുകയില്ലെന്നുള്ളതാണ് സ്ഥിതി. കളരി വിദ്യയിലെ പയറ്റ് മുറകൾ വേടഗോത്ര ജനതയുടെ കോൽക്കളിയിൽ ധാരാളം കാണാൻ കഴിയും.
തെയ്യം ,തിറ, പടയണി , മുടിയേറ്റ് തുടങ്ങിയവയെല്ലാം എല്ലാം പ്രശസ്തങ്ങളായ അനുഷ്ഠാന കലാരൂപങ്ങൾ. ഈ ഗണത്തിൽ ഉള്ളവയാണ് വേടഗോത്രത്തിന്റെ കമ്പടി കളിയും. കാവുകളിലും അമ്പലങ്ങളിലും അനുഷ്ഠിച്ചു പോയിരുന്ന അനുഷ്ഠാനകലാരൂപമാണ് കമ്പടികളി. കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഒക്കെയുള്ള കമ്പടികളി അങ്ങേയറ്റം ശാസ്ത്രീയമായ കലാരൂപമാണ്.

പഴയകാലത്ത് വേടഗോത്ര ജനസമൂഹത്തിലുള്ളവർ എല്ലാപേരും ഒരു കാവിൽ ഒത്തുകൂടുകയും (കാവിലെ പ്രധാനപ്പെട്ട അധികാരികളായ ഏഴില്ലക്കാർ അല്ലെങ്കിൽ അഞ്ചില്ലക്കാർ). അവിടെ വെച്ച് വിവിധ ദേശങ്ങളിൽ നിന്ന് ഒത്തുകൂടി കൊണ്ട് ആഹാരം പാകം ചെയ്തു കഴിക്കുകയും രാത്രിയിൽ മലദൈവങ്ങളെയും കുല ദൈവങ്ങളെയും വിളിച്ചു വെച്ച് ആരാധന നടത്തിയശേഷം ഈ ദൈവങ്ങളെ പ്രീതിപ്പെടുത്തുവാൻ ആ കാവിൽ ഏഴ് ആണാക്കളിയും ഏഴ് പെണ്ണാക്കളിയും നടത്തപ്പെടുന്നു. വേടഗോത്രകലാരൂപങ്ങളായ കമ്പടികളി, ചാറ് കളി (കൊട്ടിപ്പാട്ട്), തട്ടും പരണകളി, പൂപ്പട വാരക്കം,മുടിയാട്ടം, പേ ക ളി, കഴവൻ കളി, മൊറം കളി, ചവുട്ട് കളി, കാളകളി, സീത കളി, വട്ടക്കളി, തുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ സൂര്യനുദിക്കും വരെ പല കുടികളിൽ നിന്നെത്തിച്ചേർന്ന വൃദ്ധന്മാരും ചെറുപ്പക്കാരും മാറി മാറി ആഘോഷ പരിപാടികളിൽ പങ്കാളികളാകുന്നു. അതിനുശേഷം എല്ലാരും അവരവരുടെ ദേശങ്ങളിലേക്ക് പിരിഞ്ഞു പോകുന്നു.
പകലന്തിയോളം കാർഷിക പ്രവർത്തിയിൽ ഏർപ്പെട്ട ജീവിതരീതിയും പിന്നെയുള്ള സമയം എല്ലാം മറന്ന് വിവിധയിനം കളികളിൽ ഏർപ്പെടുന്ന ജീവിതരീതിയുമാണ് എല്ലാ ഗോത്ര സമൂഹത്തിനുള്ളതും. അതുപോലെയാണ് വേടഗോത്ര സമൂഹത്തിലുള്ളതും. അതുകൊണ്ട് ആർക്കും അധികം പിരിമുറുക്കമോ, സംഘർഷമോ അനുഭവപ്പെടാറില്ല. സഹോദരി സഹോദരസ്നേഹവും, ബന്ധു സ്നേഹവും, സ്വഗോത്ര സ്നേഹവും ഇതുമൂലം ഓരോരുത്തലും ഉടലെടുക്കുന്നു. എല്ലാവരും കൂടി ഒരുമിച്ച് ആടുകയും പാടുകയും  ചെയ്യുന്നതുമൂലം ഒത്തിരിയേറെ ആഹ്ലാദകരമാണ് ഓരോ ഗോത്ര ജീവിതങ്ങളും . അവരുടെ സന്തോഷവും ഒരുമയും  വ്യക്തി സ്നേഹം, കുടുംബസ്നേഹം ,സ്വ ഗോത്ര സ്നേഹം എല്ലാം ഈ കലാസ്വാദനങ്ങളിൽ ആണ്. വേടഗോത്ര സംസ്ക്കാരത്തിന്റെ ആണിക്കല്ലുകളാണ് കലാരൂപങ്ങൾ. സംസ്ക്കാരത്തെ ഒരുമിച്ച് ഒരു കുടക്കീഴിൽ നിർത്തിയിരുന്നതും ഗോത്രകലാരൂപങ്ങൾ ആയിരുന്നു.
പ്രാക്തനമായ ഒരു സംസ്ക്കാരത്തിന്റെ ശക്തമായ പ്രതിഫലനവും ഒരു ജനതയുടെ വിജ്ഞാനത്തിന്റെയും സൗന്ദര്യബോധത്തിന്റെയും വികാരവിചാരങ്ങളുടെയും തീക്ഷ്ണമായ ആവിഷ്ക്കാരം കൊണ്ടും അപൂർവ്വ ചാരുതകൊണ്ടും ഗോത്ര സംസ്ക്കാരത്തിന്റെ ലാളിത്യ സൗന്ദര്യങ്ങളുടെ സത്യമായ കലാചാരുതകൾ യുഗങ്ങൾ കടന്നു പോന്നിട്ടും ജനശ്രദ്ധ ആകർഷിച്ചു നില്ക്കുന്ന അനുഷ്ഠാന കലാരൂപമാണ് കമ്പടികളി.ഇന്നും പരമ്പരാഗതമായ ഈ കലാരൂപം അതിന്റെ പരിപൂർണ്ണ പരിശുദ്ധിയോടെ തന്നെ ഈ കലാരൂപം ചിലയിടങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

കമ്പടികളിയിലെ കളിയൊരുക്കം

വേനൽക്കാലത്ത് ഊരിൽ കളിയാശാന്റെ നേതൃത്വത്തിൽ ശിഷ്യരും ഊര് വാസികളും രാത്രി കാലങ്ങളിൽ ഒത്ത് ചേരുന്നു
ആദ്യം നാക്കിലയിൽ ഒരു വിളക്ക് കത്തിച്ചു വെയ്ക്കും പിന്നീട് മുറുക്കാൻ വയ്ക്കുന്നു. ഒരു ഉരുൽ (നെല്ലു കുത്തുന്നത്)കളത്തിന് നടുക്ക് വെയ്ക്കും ഈ ഉരലിനോട് ചേർത്ത് മൂന്നടി നീളമുള്ള ഒരു കമ്പ് ചാരി വയ്ക്കുന്നു. ഈ കമ്പ് തലമുറതലമുറ കൈമാറി വരുന്നതാണ്. പിന്നീട് കളിക്കാനുള്ള കമ്പുകൾ വൃത്താകൃതിയിൽ ഉരുലിന് ചുറ്റും വെയ്ക്കുന്നു. അതിന് ശേഷം ശിഷ്യഗണങ്ങൾ കളിയാശാന്റെ കാൽതൊട്ടു വന്ദിക്കുന്നു. കുട്ടികൾ കളത്തിൽ കളിക്കാനുള്ള തയ്യാറെടുപ്പോടെ നില്ക്കുന്നു. പിന്നീട് ആശാൻ ശിഷ്യർക്ക് കമ്പുകൾ എടുത്ത് കൊടുക്കുന്നു. കമ്പ് കൊടുത്ത് കളിക്കാരെ വട്ടത്തിൽ നിർത്തിയ ശേഷം ആദ്യം ഗുരുവിനെയും പൂർവ്വികരെയും സ്മരിച്ചതിന് ശേഷം കളി തുടങ്ങുന്നു.( കളിക്കാരുടെ എണ്ണം ഇരട്ട സംഖ്യയിലായിരിക്കണം സാധാരണ എട്ട് മുതൽ പന്ത്രണ്ടു വരെ കളിക്കാർ വേണം)
വളരെക്കാലത്തെ പരിശീലനം കൊണ്ട് മാത്രമേ ഈ കളി വിജയകരമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ. സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. കളിക്കിടയിൽ പ്രധാനമായും ശരീരത്തലടിക്കിട്ടുന്നയിടങ്ങൾ കണ്ണിന്റെ പുരികത്തിൽ, നെറ്റിയിൽ, തലയ്ക്ക പിന്നിൽ, കൈവിരലുകളിൽ, കൈമുട്ട്, കാൽപ്പാദങ്ങളിൽ, കാൽമുട്ടിൽ തുടങ്ങിയ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും അടി കിട്ടും.പലപ്പോഴും കളിക്കിടയിൽ അബദ്ധത്തിൽ അടി കിട്ടുന്നവർ അസഹനീയമായ വേദന സഹിച്ച് കൊണ്ടു തന്നെ കളിപൂർത്തിയാക്കിയിരിക്കും. യാദൃശ്ചികമായി അടി കിട്ടിയാലും ആരും തന്നെ ഇടയ്ക്ക് വെച്ച് കളി നിർത്താറില്ല. ഇത് ഇവരുടെ മനോവീര്യത്തെയാണ് സൂചിപ്പിക്കുന്നത്.

"കളം "എന്ന വാക്ക്

കമ്പടികളി കളിക്കുന്ന സ്ഥലത്തെ "കളം " എന്നും കളരിത്തറയെന്നും പറയുന്നു. കളം, കളപ്പുര, നെൽക്കളം എന്നീ പദങ്ങൾ കാർഷിക സംബന്ധിയാണ്. നെൽക്കറ്റ കൊയ്തുമെതിച്ചിരുന്ന സ്ഥലമാണ് നെൽക്കളം, നെൽക്കളത്തിൽ വെച്ച് കാർഷിക ദേവതയായ " അമ്മ" യെ പൂജിച്ചിരുന്നതിനാൽ "കള"ത്തിന് അമ്മദൈവത്തിന്റെ "കുടിയിരുപ്പം സ്ഥലം " എന്ന അർത്ഥം സിന്ധിച്ചു. കളത്തിൽ വെച്ച് അമ്മ രൂപത്തെ എഴുത്തുകാരും (കളമെഴുത്ത് ) പാടിസ്തുതിക്കുകയും (കളംപാട്ട്) ചെയ്യുക എന്നായിരുന്നു അമ്മദൈവാരാധനയുടെ മറ്റൊരു രൂപം.കാർഷിക സംസ്ക്കാരത്തിൽ രൂപപ്പെട്ട കളം എന്ന വാക്ക് കാർഷിക ജനതയുടെ കലാരൂപങ്ങൾ അരങ്ങേറുന്ന ഇടങ്ങളിൽ അമ്മദൈവ സങ്കല്പം കല്പിച്ചു പോരുന്നു അതിനാൽ അവരുടെ കലാപ്രകടനവേദിയെ "കളം " എന്ന് പേര് പറഞ്ഞു പോരുന്നു.

ഏഴാം കളരിയിലെ "പൊങ്കാല "

കമ്പടികളിയിലെ ഒരു പ്രധാനച്ചടങ്ങാണ് "ഏഴാം കളരി " എന്ന ചടങ്ങ്. രാത്രിയിൽ പൊങ്കാലയിട്ട് ശിഷ്യരും ഊരിലെ കുടുംബങ്ങൾക്കും ഒരുപോലെ പങ്കിട്ട് കഴിക്കുന്നു. ശിഷ്യഗണങ്ങളുടെ കമ്പ് കൊടുക്കൽ ചടങ്ങ് അരങ്ങേറ്റം എല്ലാം ഈ ദിവസമാണ്.

ലോകത്തെവിടെയും ഉത്സവങ്ങൾ അരങ്ങേറുന്നത് കാർഷിക വിളവെടുപ്പുകാലത്താണ്. അവയാകട്ടെ സമൂഹത്തിന്റെ ഭക്ഷണോത്സവങ്ങളായിരുന്നു താനും. ഇന്നും ഈ രീതിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. വേടഗോത്രത്തിന്റെ കലാരൂപങ്ങൾ അരങ്ങേറുന്നത് ഈ വിളവെടുപ്പ് സമയങ്ങളിൽ ആയിരിക്കും.
ഗോത്രകലാരൂപമായ കമ്പടികളിയിലെ ഒരു ചടങ്ങാണ് ഏഴാം കളരി ഈ ചടങ്ങിലാണ് പൊങ്കാല നടത്തപ്പെടുന്നത്.ഈ ചടങ്ങിന് ആദിമ ഗോത്ര സമൂഹത്തിന്റെ അവശിഷ്ടമായാണ് സാമ്യമുള്ളത്. മാതൃദായ ക്രമത്തിലെ കൂട്ടായ്മയുടെയും ബോധത്തിന്റെയും പ്രതീകമാണ് കാർഷികോത്സവങ്ങളിലെ സമൂഹസദ്യകൾ അഥവാ പൊങ്കാല കൊയ്തെടുത്ത ധാന്യങ്ങളും കൃഷി ചെയ്തുണ്ടാക്കിയ ഫലങ്ങളും അമ്മദൈവത്തിന് നേദിക്കുന്നു. കാവിൽ പാചകം ചെയ്യുന്ന ആഹാരം പ്രസാദമായി ഒന്നിച്ചിരുന്ന് ദക്ഷിക്കണമെന്നായിരുന്നു ആചാരം. പ്രാചീന മനുഷ്യന്റെ കൂട്ടായ്മയെ നിലനിർത്തിയിരുന്നത് അവരുടെ സമൂഹ ഭക്ഷണമായിരുന്നു. ഈ ഗോത്ര സമൂഹങ്ങളുടെ ആ പിൻതുടർച്ചയാണ് ഉത്സവപ്പറമ്പുകളിലെ സമൂഹ ഭക്ഷണവും ക്ഷേത്രങ്ങളിലെ ഊട്ടുപുരകളും ക്ഷേത്രങ്ങളിൽ പൊങ്കാലയിടലും.ഏഴാം കളരിയിലെ പൊങ്കാല ഗോത്ര സംസ്ക്കാരത്തിന്റെ ഒരു കാർഷികാനുഷ്ഠാനമാണ്. അത് അനുഷ്ഠിക്കാൻ വീട്ടുമുറ്റത്തോ പറമ്പിലോ നെൽപ്പാടത്തോ എവിടെ വെച്ചു വേണമെങ്കിലും പൊങ്കാലയിടാം. ഈ ഗോത്ര സംസ്ക്കാരത്തിന്റെ അനുഷ്ഠാനമാണ് ഇന്ന് ക്ഷേത്രങ്ങളിൽ നടത്തുന്ന പൊങ്കാലയിടൽ.പ്രാചീന കാർഷിക സമൂഹങ്ങളിലെങ്ങും നിലനിന്നിരുന്ന "പുത്തരി യൂണുത്സവ "മാണ്.പൊങ്കാല ഗോത്രവർഗത്തിന്റെ അമ്മ ദൈവാരാധനയാണ്. അടുത്തകാലം വരെ " പൊങ്കാല " ക്ഷേത്ര കേന്ദ്രിതങ്ങളായിരുന്നില്ല. കാർഷിക ദേവതയായ അമ്മയ്ക് കുടിയിരിക്കാൻ ക്ഷേത്രങ്ങളുണ്ടായിരുന്നില്ല എന്നതാണ് അതിനു കാരണം. അമ്മയെ കാവുണർത്തി പ്രസാദിപ്പിക്കുമ്പോൾ കാർഷികാഭിവൃദ്ധിയും ഗ്രാമജീവിത സൗഖ്യവും ഉണ്ടാകുന്നു എന്നാണ് ഗോത്ര ജനതയുടെ വിശ്വാസം.

"രാവി"ന്റെ പ്രത്യേകത.

ആദി ഗോത്ര ജനതയുടെ കലാരൂപങ്ങൾ എല്ലാം തന്നെ രാത്രി കാലങ്ങളിലാണ് അരങ്ങേറിയിരുന്നത്.പല മാന്ത്രികാനുഷ്ഠാനങ്ങളും രക് തോപാസനകളും രാത്രിയിലാണ് അരങ്ങേറുന്നത്. ആദിമകാലത്തോളം ഈ രാത്രി പ്രതീകങ്ങൾക്ക് പഴക്കമുണ്ട്. കറുത്ത ദിക്കിൽ നിന്നുള്ള സൂര്യന്റെ ഉദയത്തെയും സൂര്യൻ അസ്തമിക്കുമ്പോൾ ഇരുൾ പരക്കുന്നതും ഇരുളിൽ നിന്നും സൃഷ്ടിയുണ്ടായി എന്ന സങ്കൽപ്പവും നിഗൂഢതകൾ നിറഞ്ഞ കാലമായതിനാൽ രാത്രി പ്രധാനപ്പെട്ട കാലമായി തിരഞ്ഞെടുത്തു. രാത്രി അബോധ മനസിന്റെ/ പ്രാചീന മനസിന്റെ കളിക്കളവുമാണ് ദിവ്യ ജനനങ്ങളും വെളിച്ചപ്പാടുകളുമെല്ലാം സംഭവിക്കുന്നത് ഇരുളിലാണെന്നാണ് ഗോത്ര വിശ്വാസം. രാത്രി കാലം വെളിച്ചപ്പാടിന്റെയും വെളിച്ചപ്പെടലിന്റെയും കാലമായതിനാൽ അമ്മദൈവോത്സവങ്ങളും പ്രസാദിപ്പിക്കലും എല്ലാം ആഘോഷിക്കുന്നത് ഇരുളിലായി. അതു കൊണ്ട് തന്നെ വേടഗോത്രത്തിന്റെ എല്ലാ കലാരൂപങ്ങളും കമ്പടികളിയുൾപ്പെടെ അവതരിപ്പിക്കുന്നത് രാത്രി കാലങ്ങളിലാണ്. 

കമ്പടി കളിയും ചന്ദ്രദിനവും

വെളുത്ത വാവിൽ അല്ലെങ്കിൽ കറുത്ത വാവിൽ അവസാനിക്കുന്നതാണ് മിക്ക ഗോത്രവർഗകലകളും. വേടഗോത്രവർഗക്കാരുടെ കലാരൂപമായ കമ്പടികളി തുടങ്ങുന്നതും അത്തം ഉദിക്കുന്ന ദിവസം മുതലാണ്.(ചന്ദ്രൻ ഉദിക്കുന്നതിനെ അത്തം ഉദിക്കൽ, പറ ഉദിക്കൽ എന്നെല്ലമാണ് വേടഗോത്ര സമൂഹത്തിലുള്ളവർ പറയുന്നത് ). എന്തുകൊണ്ടാണ് ചന്ദ്രൻ ഉദിക്കുന്ന ദിനങ്ങളിൽ മാത്രം ആരംഭം തുടങ്ങുന്നത് ? അതിനുള്ള കാരണം ഇതാണ്.

1) വേടഗോത്ര സമൂഹത്തിൽ ചന്ദ്രൻ (ചന്നിരൻ) ഒരു പ്രധാന ദേവതയാണ്.( വേടഗോത്രത്തിലെ മുതിർന്നവർ ചന്ദ്രന്റെ പിറ കണ്ടാൽ ഇവർ ചന്ദ്രനെ ഭക്തിപൂർവ്വം തൊഴുത് നില്ക്കാറുണ്ട് )

2) വേടഗോത്ര സമൂഹത്തിൽ ചന്ദ്രന്റെ ഐതിഹ്യ, പുരാണ വാമൊഴി കഥകൾ പ്രചാരമുണ്ട്. 

3) വേടഗോത്രത്തിന്റെ അനുഷ്ഠാന കലാരൂപമായ പൂപ്പട വാരക്കത്തിൽ കളം മെഴുത്തിൽ വരയ്ക്കപ്പെടുന്നത് യക്ഷിയും ചന്നിരനും ആണ്.

4) വേടഗോത്ര സമൂഹത്തിൽ കാലഗണനയായി കാണുന്നത് ചന്ദ്ര മാസത്തെ ആസ്പദമാക്കിയാണ്.
മേൽ സൂചിപ്പിച്ചവ ചേർത്ത് വായിച്ചാൽ വേടഗോത്ര സമൂഹത്തിൽ ചന്ദ്രന്റെ പ്രാധാന്യത്തെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രാചീന കാർഷിക സമൂഹങ്ങളിൽ ചന്ദ്രൻ സ്ത്രൈണ സത്തയും മാതൃബിംബവുമായിരുന്നു. ഗോത്രസമൂഹങ്ങളിൽ എല്ലാം ചന്ദ്രൻ സ്ത്രീ പ്രതീകമായിരുന്നു. (പുരുഷകേന്ദ്രീകൃത മതത്തിലെ പുരോഹിത വർഗ്ഗമാണ് ചന്ദ്രനെ പുരുഷനായി ചിത്രീകരിക്കപ്പെട്ടത്)
 ചന്ദ്രനെ സ്ത്രീ പ്രതീകമായി ആരാധിച്ചത് വേടഗോത്ര സമൂഹം മാത്രമല്ല. മറ്റു പല സ്ഥലങ്ങളിൽ ഉള്ളവരും ചന്ദ്രനെ സ്ത്രീ പ്രതീകമായി സങ്കൽപിച്ച് ആരാധിച്ചിരുന്നു. അവ താഴെ ചേർക്കുന്നു.
1 ) ഭാരതീയ ജ്യോതിഷത്തിൽ ചന്ദ്രൻ സ്ത്രീ പ്രതീകമാണ് . മാതാവായാണ് ജ്യോതിഷത്തിൽ ചന്ദ്രനെ കണക്കാക്കുന്നത്. ഒരു ആളിന്റെ ജാതകം ബലം ആണോ അല്ലയോ എന്ന് നിർണയിക്കുന്നത് ഈ  ചന്ദ്രന്റെ മാതൃസ്ഥാനം നോക്കിയാണ്.
മാതൃ കാരനായ ചന്ദ്രനാണ് ഭാരതത്തിലെ "ഔഷധീശൻ " എന്ന കാര്യം ഓർക്കുക. സ്ത്രീ പ്രാമാണ്യം ഉണ്ടായിരുന്ന ഗണ ജീവിതത്തിൽ  ചികിത്സയുടെയും ഔഷധങ്ങളുടെയും അധിപതി മാതാവ് ആയിരുന്നു.

2) മുസ്ലീങ്ങളുടെ മാസ നിർണയവും മതപരമായ അനുഷ്ഠാനങ്ങളുടെ ആചരണവും ചാന്ദ്ര മാസത്തെ ആസ്പദമാക്കിയാണ് ഇന്നും നിർവഹിച്ചു പോരുന്നത്. ഇസ്ലാമിന്റെ വ്യാപനത്തിന് മുമ്പ് അറേബ്യയിൽ ചാന്ദ്രദേവതയായ "ഉസ്സാ "  (AI uzza) യെ കല്ലിന്റെ രൂപത്തിൽ ആരാധിച്ചിരുന്നു. മെക്കയിലെ "കാഅബ " പഴയ ചന്ദ്ര ശിലയാണെന്ന് പറയപ്പെടുന്നു.
4) ബാബിലോണിയയിൽ  ചാന്ദ്ര മതം പ്രചരിപ്പിച്ചിരുന്നു .ബാബിലോണിയൻ ദേവതയായ "ഇസ്താർ " ചാന്ദ്രദേവതയാണ്.ഇസ്താറിനെ ഭൂ മാതാവായും ആരാധിച്ചിരുന്നു.

5 ബ്രസീലിലെ ടുപ്പിസ് (Tupis ) വർഗം ചാന്ദ്രമാതാവിനെ ( Mother moon) സസ്യ മാതാവായി(plant Mother) കരുതുന്നു .

 പ്രാചീന ഗോത്ര കാർഷിക സമൂഹങ്ങളിൽ ചന്ദ്രൻ പൊതുവേ സ്ത്രൈണസത്തയും മാതൃബിംബവുമായിരുന്നു .സ്ത്രൈണതത്വത്തെ (Female Principle) പ്രതിനിധാനം ചെയ്യുന്ന ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ജനനമരണങ്ങളെയും പ്രകൃതിയുടെ പൂത്തുതളിർക്കലി നെയും സൂചിപ്പിക്കുന്നു. സമുദ്രം, ജലം ,ഫലഭൂയിഷ്ഠത, സ്ത്രീകളുടെ പ്രജനശക്തി, കാമം, മതിഭ്രമം, തീവ്രമായ വൈകാരികാവസ്ഥ തുടങ്ങിയവയുടെ പ്രതീകമാണ് ചന്ദ്രൻ. പ്രാചീന ഗോത്ര കാർഷിക സമൂഹങ്ങളിൽ സൂര്യനും ചന്ദ്രനും സ്ത്രൈണസത്തകളും 
മാതൃബിംബങ്ങളുമാ.പ്രകൃതിയെയും ജീവജാലങ്ങളെയും ജനിപ്പിക്കുന്ന മഹാ മാതാവായിരുന്നു സൂര്യൻ . എങ്കിലും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനവിഭാഗങ്ങൾക്കിടയിൽ (ആദിവാസി - ദലിത് സമൂഹം) ചന്ദ്രാരാധനയ്ക്കാണ് പ്രാചീനത.

 വിള ഭൂമിയുടെ ഫലസമൃദ്ധി യെയും സ്ത്രീയുടെ ആർത്തവ പ്രജനന പ്രക്രിയകളെയും ബന്ധപ്പെടുത്തി ആദ്യം ഉണ്ടായ കാലഗണന ചാന്ദ്രവർഷമാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ പൂർണമാക്കുന്ന 28  ദിവസങ്ങളാണ് ഒരു ചന്ദ്രമാസം . അങ്ങനെ 13 ചന്ദ്രമാസങ്ങൾ തികയുന്നത് ഒരു ചന്ദ്രവർഷം.

ഇന്ത്യയിലെയും കേരളത്തിലെയും ഓരോ ആദിമ ഗോത്ര സമൂഹങ്ങൾ ചന്ദ്രൻ ദിനങ്ങളിൽ കലാപ്രകടനങ്ങൾ നടത്താനുള്ള വേദിയാകാൻ ഉണ്ടായ പ്രധാന കാരണങ്ങൾ മേൽപ്പറഞ്ഞ വസ്തുതകൾ ആണ് .വേടഗോത്ര സമൂഹവും ചന്ദ്ര ദിനങ്ങളിൽ കലാരൂപങ്ങൾ അരങ്ങേറുന്നത് ഈ കാരണത്താലാണ്.

ഉപസംഹാരം

വേടഗോത്ര സമൂഹത്തിൽ നൂറ്റാണ്ടുകളിലൂടെ ഇവരുടെ കലാരൂപങ്ങൾ ഒന്നൊന്നായി  നഷ്ടപ്പെട്ടു കൊണ്ട്  ഇന്ന് വിരലിലെണ്ണാവുന്ന കലാരൂപങ്ങൾ മാത്രമേ ഉള്ളൂ . പല പ്രാചീന കലകളും കാലഹരണപ്പെട്ടു പോയെങ്കിലും കമ്പടികളിയും, മുടിയാട്ടവും, സീത കളിയും, തട്ടും പരണകളിയും, തുള്ളലും ഇപ്പോഴും നിലനിൽക്കുന്നു.
 മറ്റ് പല കലകൾക്കും ഏർപ്പെട്ട ദുര്യോഗം തന്നെയാണ് കമ്പടികളിയ്ക്കും സംഭവിച്ചിട്ടുള്ളത് . അതിപ്രാചീനമായ ഈ കലാരൂപം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന് വളരെ ഖേദകരമാണ്. ഇന്ന് ഇവരുടെ കമ്പടികളി കമ്പുകൾ പല വീടുകളുടെ മച്ചുകളിൽ പുരാവസ്തുക്കളായി വിശ്രമിക്കുകയാണ് .ഇന്ന് കമ്പടി കളിയുടെ പ്രഗത്ഭരായവർ കുറച്ചു പേരെ ജീവനോടെ  അവശേഷിക്കുന്നുള്ളൂ  അവരുടെ കാലശേഷം ഈ കലാരൂപം വേടഗോത്രത്തിന്റെ മറ്റ് കലാരൂപങ്ങൾ നഷ്ടപ്പെട്ടത് പോലെ നശിക്കാനിടയായിരിക്കുകയാണ്. ഈ കലാരൂപം മൃതമാവാതിരിക്കണമെങ്കിൽ ഇപ്പോൾ ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കണം. ഇവയ്ക്ക പ്രോത്സാഹനവും ഉണ്ടാകേണ്ടതുണ്ട്.

2019-5-11.

Tuesday, 29 March 2022

പ്രൈവറ്റ് ബസ്സമരം മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ബസില്ലാതെ കഷ്ടപ്പെടുന്നത് ജില്ലയുടെ തെരുവോരങ്ങളിൽ നൊമ്പരക്കാഴ്ചയായി.

ചാത്തന്നൂർ: പ്രൈവറ്റ് ബസ്
സമരം മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ബസില്ലാതെ കഷ്ടപ്പെടുന്നത് ജില്ലയുടെ തെരുവോരങ്ങളിൽ നൊമ്പരക്കാഴ്ചയായി. നിരക്കുവര്‍ധന നടപ്പാക്കാത്തതിൻ്റെ പേരിൽ 
സ്വകാര്യ ബസുടമകള്‍ നടത്തിയ 
സ്വകാര്യബസ് സർവീസുകൾ നിർത്തി വച്ച് നടത്തിയ സമരം ജില്ലയിൽ പൂർണ്ണമായി പ്രൈവറ്റ് ബസുകൾ ഒന്നും തന്നെ നിരത്തിലിറക്കാത്തത് മൂലം 
ജനങ്ങൾ വലഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ ഒന്നു മുതൽ ഒൻപത് വരെയുള്ള പരീക്ഷ നടന്നു കൊണ്ടിരിക്കെ തന്നെ സമരം തുടങ്ങിയെന്നത് കുട്ടികളോട് ഉള്ള ക്രൂരതയായി മാറി. നഗരഗ്രാമ വിത്യാസമില്ലാതെ 
ഭൂരിപക്ഷം വിദ്യാർത്ഥികളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് സ്കൂളുകളിൽ എത്തുന്നത്.കിഴക്കൻ മേഖലയിലെ മലയോര മേഖലയിൽ  വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടന്നാണ് സ്കൂളുകളിൽ എത്തിയത് ഇരുചക്ര വാഹനങ്ങളിൽ ലിഫ്റ്റിനായി റോഡ് സൈഡിൽ വിദ്യാർത്ഥികളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.വിദ്യാർത്ഥിനികൾ പലരും ബന്ധുക്കളുടെ സഹായത്തോടെയാണ് സ്കൂളുകളിൽ എത്തിയത്. സർക്കാർ ഓഫിസുകളിൽ പ്രൈവറ്റ് ബസിനെ ആശ്രയിച്ചു ജോലിക്ക് എത്തിയവർ പലരും ലീവ് എടുത്തു ഇത് മൂലം ഹാജർ നിലയിലും കുറവ് ഉണ്ടായി. പ്രൈവറ്റ് ബസുകൾ നിരത്തിൽ നിന്നും ഒഴിഞ്ഞപ്പോൾ സമാന്തര സർവീസുകളും ഓട്ടോറിക്ഷകളും കളം നിറഞ്ഞു ഓട്ടോറിക്ഷകൾ തോന്നുംപടി റേറ്റിൽ ഓട്ടം ഓടി. സമരത്തെ തുടർന്ന് കെ എസ് ആർ ടി സി കൂടുതൽ ബസിറക്കുമെന്ന് പറഞ്ഞിട്ടും നാമമാത്രമായ സർവീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.

@  ബെസ്റ്റ് ടൈമിംഗ്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ രോദനം ആര് കേൾക്കാൻ.
ബസ് ചാർജ് സർക്കാർ വർധിപ്പിക്കുമെന്നത് നേരാണ്. നേരിട്ട് കൂട്ടിയാൽ പ്രതിഷേധം ഉണ്ടാകുമോയെന്ന് കരുതി സമരം നടത്തിയ ശേഷം കൂട്ടുന്നതും ഒരു തരം തന്ത്രം തന്നെയാണ് ഇതെല്ലാം പ്രൈവറ്റ് ബസ് മുതലാളിമാരും സർക്കാരും തമ്മിലുള്ള ഒത്ത് കളിയാണ്.



സംസ്ഥാനത്ത് നിലവിലുള്ള 12,000 സ്വകാര്യ ബസുകളിൽ കൊവിഡ് കാലത്തിനു ശേഷം നിരത്തിലിറങ്ങിയത് 5500 ബസുകള്‍ മാത്രമാണെന്നും ഈ ബസുകള്‍ ഇന്നു മുതൽ ഓടില്ലെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനഷൻ കമ്മിറ്റി  അറിയിച്ചത്.


ഇന്ധനവിലയും പരിപാലനച്ചെലവും ഉയര്‍ന്നതു പരിഗണിച്ച് സംസ്ഥാനത്തെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ്റെ നിലപാട്. മുൻപ് ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ അധ്യക്ഷതയിൽ ബസുടമകളുമായി നടത്തിയ ചര്‍ച്ചയിൽ മിനിമം യാത്രാനിരക്ക് അടക്കം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ മാസങ്ങള്‍ക്കു ശേഷവും നിരക്കുവര്‍ധന നടപ്പിൽ വരുത്തിയിട്ടില്ലെന്നാണ് ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
മിനിമം യാത്രാനിരക്ക് 12 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഉയര്‍ത്തണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൂടാതെ വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് 6 രൂപയാക്കി മാറ്റുക, കൊവിഡ്  കാലം അവസാനിക്കുന്നതു വരെ ബസുകളുടെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.
യാത്രാനിരക്ക് വര്‍ധിപ്പിക്കാൻ ധാരണയായെങ്കിലും വിദ്യാ‍ര്‍ഥികളുടെ കൺസെഷൻ നിരക്കാണ് സര്‍ക്കാരിനു മുന്നിലെ കീറാമുട്ടി. അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കാമെന്നാണ് രാമചന്ദ്രൻ കമ്മീഷൻ അറിയിച്ചിട്ടുള്ളതെങ്കിലും ആറ് രൂപയാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. റേഷൻ കാര്‍ഡ് അടിസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്ക് കൺസെഷൻ നിരക്ക് തീരുമാനിക്കാമെന്നും ബിപിഎൽ വിദ്യാര്‍ഥികള്‍ക്ക് മാത്രം സൗജന്യയാത്ര അനുവദിക്കാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാൽ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അതേപടി നിലനിര്‍ത്തണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്താൻ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.
നവംബര്‍ മാസത്തിൽ തന്നെ ബസ് ചാര്‍ജ് 10 രൂപയാക്കാൻ ആലോചനയുണ്ടായെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് ഉള്‍പ്പെടെയുള്ള സാഹ്ചര്യത്തിൽ യാത്രാക്കൂലി വര്‍ധിപ്പിക്കുന്നത് പൊതുജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരക്കു വര്‍ധന വൈകിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരക്ക് വർധിപ്പിക്കാനാണെങ്കിൽ പിന്നെന്തിനീ കോപ്രായങ്ങൾ.
കൊവിഡ് കാലത്തെ വാഹനനികുതി ഒഴിവാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. മഹാമാരിയ്ക്കു ശേഷം ഇതുവരെ അടച്ച വാഹനനികുതി തിരിച്ചു നൽകണമെന്നും വരും മാസങ്ങളിൽ നികുതി ഒഴിവാക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. കൂടാതെ കെഎസ്ആര്‍ടിസിയ്ക്കു വേണ്ടി 1000 കോടി രൂപ നീക്കിവെച്ച സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസുകളെ പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.
എന്തായാലും മന്ത്രിമാർക്കും ഉന്നതർക്കും മറ്റും പൊതു നിരത്തിലെ യാത്രാക്ളേശം അറിയേണ്ട കാര്യമില്ല. അതൊക്കെ അത്താഴപ്പട്ടിണിക്കാരന്റെ വിലാപങ്ങളാണ്.

കർഷകരെ ദ്രോഹിക്കുന്ന കെ - റെയിൽ പദ്ധതിയിൽ നിന്നും പിൻമാറണം -കർഷക മോർച്ച.

കർഷകരെ ദ്രോഹിക്കുന്ന കെ - റെയിൽ പദ്ധതിയിൽ നിന്നും പിൻമാറണം -കർഷക മോർച്ച.   

കൊല്ലം: പരിസ്ഥിതിയെ തകർക്കുന്ന 
കെ.റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കർഷകമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 250 ഹെക്ടർ  നെൽപാടങ്ങൾ ഇല്ലാതാക്കുകയും 
കൊല്ലം ജില്ലയിലെ കർഷകരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന കേരള സർക്കാരിൻ്റെ നിലപാടിനെതിരെ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ കർഷകമോർച്ച ജില്ല ഭാരവാഹി യോഗം തീരുമാനിച്ചു.
 ബി.ജെ.പി ജില്ലാ സെക്രട്ടറി  കെ.ആർ. രാധാകൃഷ്ണൻ ഭാരവാഹിയോഗം ഉത്ഘാടനം ചെയ്തു.
.കെ -റെയിൽ പദ്ധതിക്കെതിരെ ബിജെപി ജില്ലാ അധ്യക്ഷൻ  ബി.ബി.ഗോപകുമാർ നയിക്കുന്ന പദയാത്രയിൽ ആയിരകണക്കിന് കർഷകരെ പങ്കെടുപ്പിക്കും. 
കെ - റയിൽ വിരുദ്ധ പദയാത്രയുടെ സമര ഭടൻമാരുടെ രജിസ്ട്രേഷൻ ബി.ജെപി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ കർഷകമോർച്ച ജില്ലാ പ്രസിഡൻ്റെ  സുരേഷ് ആറ്റുപുറത്തിന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് മുരളി മോൻ ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷകമോർച്ച സംസ്ഥാന സമിതി അംഗം എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ ജന:സെക്രട്ടറി ജി. ഉദയകുമാർ ചവറ, വടമൺ ബിജു, രാജീവൻ തേവലക്കര എന്നിവർ സംസാരിച്ചു.
ഫോട്ടോ:കർഷക മോർച്ച ജില്ലാ ഭാരവാഹി യോഗം ബിജെപി ജില്ലാ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.

കൊല്ലം പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി

കൊല്ലം പൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി 
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കൊല്ലം പൂരത്തിനുള്ള 
 ഉള്ള പന്തൽ കാൽനാട്ടുകർമ്മം ക്ഷേത്രത്തിൽ നടന്നു.
ക്ഷേത്രമുറ്റത്ത് മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 
ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് ശ്രീ വർദ്ധനൻ കാൽനാട്ടു കർമ്മം നിർവഹിച്ചു. സെക്രട്ടറി ജി കൃഷ്ണദാസ് സബ് ഗ്രൂപ്പ് ഓഫീസർ ആർ. ഷിബു എന്നിവർ  നേതൃത്വം നൽകി.

ഫോട്ടോ: ക്ഷേത്രമുറ്റത്ത് ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീ വർദ്ധനൻ കാൽനാട്ടു കർമ്മം നിർവഹിക്കുന്നു.

നിറയെ വാഗ്ദാനങ്ങളുമായി പരവൂർ നഗരസഭയുടെ ബഡ്ജറ്റ്

നിറയെ വാഗ്ദാനങ്ങളുമായി പരവൂർ നഗരസഭയുടെ ബഡ്ജറ്റ് 
പരവൂര്‍ : നിറയെ വാഗ്ദാനങ്ങളുമായി പ പരവൂര്‍ നഗരസഭയുടെ 2022-2023 വർ‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.
നഗരസഭ ചെയർ പേഴ്സൺ പി. ശ്രീജയുടെ അധ്യക്ഷതയിൽ 
 നഗരസഭ വൈസ് ചെയർമാൻ എ.സഫർകയാൽ അവതരിപ്പിച്ചു. 543747393 രൂപ വരവും 466612765 രൂപ ചെലവും 77134628 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ നഗരസഭ കോണ്‍ഫറ
ന്‍സ് ഹാളില്‍ അവതരിപ്പിച്ചത്. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ച ഇന്ന് (വ്യാഴം) രാവിലെ 10  മണിക്ക് നടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പി.ശ്രീജ അറിയിച്ചു.
               ഉന്നത വിദ്യാഭ്യാസം നടത്തുന്ന മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, പരവൂർ കായൽ, ഇടവ നടയറ കായൽ വരെ ടിഎസ് കനാൽവഴി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹൗസ് ബോട്ട് സംവിധാനം, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പൊഴിക്കര ചീപ്പുപാലത്തിന് സമീപത്തെ മണൽത്തിട്ട നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. പുത്തൻകടവ് മുതൽ കാപ്പിൽപാലം വരെ ഇടവ നടയറകായലിന് സമാന്തരമായി തൂക്കുപാലം നിർമിക്കും. കോളനികളുടെ അവസ്ഥ പഠനവിധേയമാക്കുകയും ക്ഷേമകാര്യ കമ്മിറ്റികൾ രൂപവൽകരിക്കുകയും ചെയ്യും. ടൗൺഹാളിന് വസ്തു വാങ്ങൽ, താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ്, ആശുപത്രിയിലേക്ക് പുതിയ ട്രാൻസ്‌ഫോമറും മറ്റ് സൗകര്യങ്ങളും ഒപ്പം പുതിയ ജനറേറ്ററും,  നഗരസഭാതലത്തിൽ ക്ഷീരസംഘം രൂപീകരിക്കൽ, പാലിയേറ്റീവ് കെയർ പദ്ധതി, എല്ലാവാര്‍ഡുകളും ഹരിതസമൃതിവാര്‍ഡുക്കളാക്കും, ഓണക്കാലത്തേക്ക് പൂക്കൃഷി നടത്തുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

കേന്ദ്രസർക്കാർ പദ്ധതികളുടെ പിൻബലത്തിൽ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ കേന്ദ്രസർക്കാർ ബജറ്റ്

കേന്ദ്രസർക്കാർ പദ്ധതികളുടെ പിൻബലത്തിൽ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ കേന്ദ്രസർക്കാർ ബജറ്റ് 
ചാത്തന്നൂർ: കേന്ദ്രസർക്കാർ പദ്ധതികളുടെ പിൻബലത്തിൽ ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ ബഡ്ജറ്റ്.  34,51,01,024 രൂപ വരവും 34,44,11,500രൂപ ചിലവും 6,89,524രൂപ നീക്കിയിരിപ്പും പ്രതീഷിക്കുന്ന ബഡ്ജറ്റിൽ സേവനമേഖലയിൽ കേന്ദ്രസർക്കാരിന്റെ പി എം എ വൈ പദ്ധതിയ്ക്ക് വേണ്ടി 11,60,8000കോടി രൂപയാണ് മാറ്റി വച്ചിട്ടുള്ളത്.കൂടാതെ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രന്റുകളും അനുവദിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിൽ കേന്ദ്രസർക്കാർ പദ്ധതിയായ തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണപ്രവർത്തികളും കുടുംബശ്രീ വഴിയുള്ള പദ്ധതികളും അനുവദിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ കേന്ദ്രസർക്കാർ പദ്ധതികളാണ് ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ച ബജറ്റിലുള്ളത്. കാർഷിക മേഖലയ്ക്ക്‌  പ്രാതിനിധ്യം നൽകിയ ബജറ്റിൽ ആരോഗ്യ, മൃഗസംരക്ഷണം, വനിത ഘടക പദ്ധതി, സാമൂഹ്യക്ഷേമം ശുചിത്വവും, ലൈഫ് പദ്ധതിയ്ക്കും, കുടിവെള്ള പദ്ധതികൾക്കും പ്രതേകം പ്രതേകം തുക അനുവധിച്ചിട്ടുണ്.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരിത പ്രതാപ് ബജറ്റ് അവതരിപ്പിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സദാനന്ദൻപിള്ള അധ്യക്ഷത വഹിച്ചു.

ജനജീവിതം ദുസ്സഹമാക്കിഇടത് വലത് തൊഴിലാളി യൂണിയനുകള്‍

കൊല്ലം: ജനജീവിതം ദുസ്സഹമാക്കിഇടത് വലത് തൊഴിലാളി  യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക്. മൂന്ന് ദിവസത്തോളം നീണ്ടു നിന്ന പ്രൈവറ്റ് ബസ് സമരത്തിൽ കുടുങ്ങി കിടന്ന ജനങ്ങളെ പൂർണ്ണമായും തകർത്തു കൊണ്ട് പൂർണ്ണമായും  പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ട് കടകൾ നിർബന്ധിച്ചു അടച്ചു കൊണ്ട് നടത്തിയ പണിമുടക്ക് ജനജീവിതം ദുസഹമാക്കി മാറ്റി.ഹോട്ടലുകൾ തുറക്കാത്തത് മൂലം ഹോട്ടൽ ഭക്ഷണം ആശ്രയിച്ചു ജീവിക്കുന്നവർ പട്ടിണിയിലായി. വഴിയോരത്ത് ജീവിക്കുന്നവർ ആഹാരമില്ലാതെ വലഞ്ഞു. കൊവിഡാനന്തരം കരകയറി വന്ന കച്ചവടമേഖലയെ പണിമുടക്ക് വീണ്ടും തകർക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു. ഗ്രാമീണ മേഖലയിൽ ചെറു കടകൾ തുറന്ന് പ്രവർത്തിച്ചുപ്പോൾ പ്രധാന ജംഗഷനുകളിൽ ഇടത് വലത് മുന്നണിയുടെ നേതാക്കൾ എത്തി കടകൾ നിർബന്ധിച്ചു അടപ്പിക്കുകയായിരുന്നു. രാവിലെ തന്നെ വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ വ്യാപരികൾ തയ്യാറായിട്ടും സംരക്ഷണം നൽകാൻ പോലിസ് തയ്യാറാകാതെ വന്നതോടെ കച്ചവടക്കാർ പിൻവാങ്ങി. പ്രൈവറ്റ് വാഹനങ്ങൾ ധാരാളമായി  നിരത്തിലിറങ്ങിയെങ്കിലും  സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു പലയിടത്തും വാക്ക് തർക്കങ്ങളിലും നീങ്ങിയെങ്കിലും പോലിസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ ഒന്നും തന്നെ പ്രവർത്തിച്ചില്ല കയർ കശുവണ്ടി മേഖലയിലെ ഫാക്ടറികൾ അടഞ്ഞു കിടന്നപ്പോൾ കൈത്തറി മേഖലയിൽ സഹകരണ സംഘങ്ങളിൽ ഭരണസമിതി തന്നെ അവധി കൊടുക്കുകയായിരുന്നു. വീടുകളിൽ തറികൾ പ്രവർത്തിച്ചു. കൈത്തറി മേഖലയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ പൂർണ്ണമായും അടഞ്ഞു കിടന്നു സർക്കാർ ഓഫിസുകളിലും ബാങ്ക്കളിലും ജോലിക്കാർ എത്തിയെങ്കിലും സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടയുകയായിരുന്നു. ഇത് മൂലം സര്‍ക്കാര്‍ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവര്‍ത്തനവും താളംതെറ്റി ട്രഷറികള്‍  തുറന്ന് പ്രവര്‍ത്തിച്ചു. സ്വകാര്യ ബാങ്ക് ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്തു. റെയില്‍വേയിൽ ഭൂരിപക്ഷം തൊഴിലാളികളും ജോലിക്ക് എത്തി.റെയിൽവേയിൽ വിവിധ ജോലികൾ സുഗമമായി നടന്നു  കെ എസ് ഇ ബി യിൽ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ഓഫിസുകൾ അടഞ്ഞു കിടന്നു. പലയിടത്തും വൈദ്യുതി മുടങ്ങി പുന:സ്ഥാപിക്കാൻ തൊഴിലാളികൾ എത്തിയില്ല. കെഎസ്ആര്‍ടിസിയിൽ തൊഴിലാളികൾ ജോലിക്ക് എത്തിയെങ്കിലും സര്‍വീസ് നടത്താൻ അധികൃതർ തയ്യാറായില്ല.പണിമുടക്കുന്ന തൊഴിലാളികളുടെ പേരിൽ ഇടത് വലത് മുന്നണി പ്രവർത്തകർ  പ്രകടനം നടത്തി. പലയിടത്തും പ്രകടനമായെത്തി കടകൾ അടപ്പിക്കുകയായിരുന്നു ഇത് സംഘർഷത്തിനും വഴി തെളിച്ചു. ഭരണമുന്നണി തന്നെ ഹർത്താലിന് നേത്രത്വം നൽകിയതോടെ കൊല്ലത്ത്‌ ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. ഇതോടെ ഇന്നും  ജനജീവിതം ദുരിതത്തിലാകും.

@ പെട്രോൾ പമ്പുകൾ രാവിലെ വരെ തുറന്നിരുന്നുവെങ്കിലും രാവിലെ സിപിഎം പ്രവർത്തകർ എത്തി അടപ്പിക്കുകയായിരുന്നു.പെട്രോൾ പമ്പുകൾ അടച്ചത് മൂലം പ്രൈവറ്റ് വാഹനങ്ങൾ പെട്രോൾ തീർന്ന് വഴിയിൽ കിടന്നു. പാരിപ്പള്ളി എഴിപ്പുറത്ത് ഐ ഒ സി പ്ലാന്റിന് സമീപമുള്ള പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിച്ചു.

ഫോട്ടോ:പാരിപ്പള്ളി എഴിപ്പുറത്ത് ഐ ഒ സി പ്ലാന്റിന് സമീപമുള്ള പെട്രോൾ പമ്പ് പ്രവർത്തിക്കുന്നു.

ഫോട്ടോ: ഗ്രാമപ്രദേശങ്ങളിൽ ചെറുകടകൾ തുറന്നിരിക്കുന്നു.

ഫോട്ടോ::ദേശിയപാതയോരത്ത്  വൈ lകുന്നേരം തുറന്ന തട്ട് കടകളിലെ തിരക്ക്.


പുറ്റിങ്ങലമ്മയ്ക്ക് ഇന്ന് സമൂഹപൊങ്കാലയും തെരളിനിവേദ്യം

പുറ്റിങ്ങലമ്മയ്ക്ക് ഇന്ന്  സമൂഹപൊങ്കാലയും തെരളിനിവേദ്യം
പരവൂർ: പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ 
മീനഭരണി മഹോത്സവത്തിന് ഇന്ന് കൊടിയേറും ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ രാവിലെ 4.45ന് ഇളനീർ അഭിഷേകം തുടർന്ന് അഷ്ടദൃവ്യ മഹാഗണപതിഹോമം,6.15ന് ഉദയാസ്തമനപൂജ തുടർന്ന് കിഴക്കേ ആൽത്തറയിൽ മാടസ്വാമിയ്ക്ക് ഇളനീർ അഭിഷേകം,7.30ന് സമൂഹപൊങ്കാലയും തെരളിനിവേദ്യവും,8ന് പ്രഭാതഭക്ഷണം,9ന് തൃകാലപൂജ, വൈകുന്നേരം 5ന് ഐശ്വര്യവിളക്ക്, തിരുവാതിര,6ന് സോപാനസംഗീതം,7ന് പാൽപായസവിതരണം,രാത്രി7.45 കഴികെ 9നകമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ഉണ്ണികൃഷ്ണൻ നബൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് കമ്പടികളി,9ന് വൈക്കം ശിവഹരിഭജൻസ് അവതരിപ്പിക്കുന്ന ഹൃദയജപലഹരി.

Monday, 28 March 2022

ഗതാഗതക്കുരുക്കിൽ ഗതികെട്ട് പാരിപ്പള്ളി


ചാത്തന്നൂർ : ദേശിയപാത നിർമ്മാണപ്രവർത്തികളുടെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം കൂടിയായതോടെ പൂർണ്ണമായും ഗതാഗതകുരുക്കിലായി. ജില്ലയിലെ ഗവ. മെഡിക്കൽ കോേളജുകൂടി പാരിപ്പള്ളിയിൽ പൂർണ്ണ തോതിൽ 
സജീവമായതോടെ 24 മണിക്കൂറും പാഞ്ഞുവരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കൂടിയായതോടെ ഇതുവഴിയുള്ള സഞ്ചാരം ഭീതിയിലാഴ്ത്തുന്നു.

വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകൾ ഇല്ലാത്തതും മതിയായ പോലീസ് സംവിധാനങ്ങൾ ഒരുക്കാത്തതും ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നിട്ടും അധികൃതർക്ക് മൗനം. അഞ്ചുവർഷം മുൻപ് തുടങ്ങിയ ഗതാഗതപരിഷ്കരണ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. മുൻപ് ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണറായിരുന്ന ജവഹർ ജനാർദ്ദാണ് ഇവിടത്തെ ഗതാഗതസംവിധാനം പരിഷ്കരിക്കാൻ പദ്ധതിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യാപാരി വ്യവസായികളും പങ്കെടുത്ത കമ്മിറ്റികൾ പലതുകഴിഞ്ഞെങ്കിലും ഗതാഗതം പരിഷ്കരിക്കാൻ കഴിഞ്ഞില്ല. ദേശീയപാതയുടെ വീതികൂട്ടിയാലെങ്കിലും ഇവിടത്തെ ഗതാഗതക്കുരുക്ക് അഴിയുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും യാത്രികരും

@ പാരിപ്പള്ളി-മടത്തറ റോഡിൽകാൽനട ഭീതിയിൽ

കാൽനടപോലും ഏറെ അപകടം വിതയ്ക്കുന്ന പാരിപ്പള്ളി-മടത്തറ റോഡിൽ ഗതാഗതപരിഷ്കരണം കീറാമുട്ടിയാണ്. പൊതു മാർക്കറ്റും ഓട്ടോ സ്റ്റാൻഡും ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് പാരിപ്പള്ളി. ഇവിടെ വലിയ ബസുകൾകൂടി നിരക്കുന്നതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാകും. പൊതുമാർക്കറ്റിലെത്തുന്ന വാഹനങ്ങൾ പാതയോരത്ത് സ്ഥിതിചെയ്യുന്നത് വൻ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. മടത്തറ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വലിയവാഹനങ്ങൾക്ക് വൺ വേ ഏർപ്പെടുത്താൻ ട്രാഫിക് പരിഷ്കരണത്തിൽ നിർദേശം ഉണ്ടായെങ്കിലും നടപ്പിലായില്ല.

@ മുക്കട-ജവഹർ ജങ്ഷൻ റോഡ് വൺവേയ്ക്ക്‌ സജ്ജമാക്കണം

പാരിപ്പള്ളി-മടത്തറ റോഡിൽ വലിയ വാഹനങ്ങൾക്കും ബസുകൾക്കും വൺവേ ഒരുക്കുമ്പോൾ ജവഹർ ജങ്‌ഷനും മുക്കട ജങ്ഷനും ഇടിയിലുള്ള മുക്കാൽ കിലോമീറ്ററോളം വരുന്ന റോഡ് വീതികൂട്ടി സൗകര്യം ഒരുക്കണം. മുക്കടയിൽ ദേശീയപാതയിൽനിന്ന്‌ ജവഹർ ജങ്ഷനിലേക്ക് തിരിയുന്ന ഭാഗം വീതികൂട്ടി ട്രാഫിക് സംവിധാനം ഒരുക്കണം. ജവഹർ ജങ്ഷനിൽ മടത്തറ റോഡിലേക്ക് കയറുന്ന ഭാഗത്തുള്ള ട്രാൻസ്ഫോർമർ ഗതാഗതത്തിന് തടസ്സമല്ലാത്ത രീതിയിൽ മാറ്റണം. ഇവിടെ ട്രാഫിക് വാർഡന്മാരെ നിയമിക്കുകയും വേണം.

@ പാരിപ്പള്ളിയിൽ ബസ് സ്റ്റാൻഡ്‌ നിർമിക്കണം

പാരിപ്പള്ളിയിൽ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡ്‌ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. ഇവിടെനിന്ന്‌ നിലമേൽ, കടയ്ക്കൽ, മടത്തറ, കുളത്തൂപ്പുഴ, തെന്മല, തെങ്കാശി എന്നിവിടങ്ങളിലേക്കും കല്ലമ്പലം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, പരവൂർ, ചാത്തന്നൂർ ഭാഗങ്ങളിലേക്കും നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. പാരിപ്പള്ളി-കൊട്ടാരക്കര ചെയിൻ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകൾ ദേശീയപാതയോരത്തും മടത്തറ, പരവൂർ പാതയുടെ വശങ്ങളിലുമാണ് നിർത്തിയിട്ടിരിക്കുന്നത്. ഗതാഗതക്കുരുക്കിന് കാരണമാവുന്ന ഇവ ബസ് സ്റ്റാൻഡ്‌ നിർമിക്കുന്നതോടെ അവിടേക്ക് മാറ്റാൻ കഴിയും.
പാരിപ്പള്ളി ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ജങ്ഷനിലേക്ക് സർവീസ് നീട്ടണമെന്ന ആവശ്യവും ശക്തമാണ്. ഇതും ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

@ ട്രാഫിക് സംവിധാനം ഒരുക്കണം 

ദേശിയപാത നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നത് മൂലം 
പാരിപ്പള്ളി ജങ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനമില്ലാത്തത് മൂലം പകരം സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പരവൂരിൽനിന്നും മടത്തറയിൽനിന്നും എത്തുന്ന വാഹനങ്ങൾ നേരെ വന്നിറങ്ങുന്നത് ഈ നാലുമുക്കിലേക്കാണ്. ദേശീയപാതയിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങൾ പലപ്പോഴും ഈ വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടങ്ങളാണ് ഉണ്ടാകുന്നത്. മതിയായ ട്രാഫിക് വാർഡൻമാർ ഇവിടെ ഇല്ലെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഗവ. മെഡിക്കൽ കോളേജിലേക്കും മറ്റും എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിനും ട്രാഫിക്  സംവിധാനം സഹായകമാകും.

@ പാർക്കിങ് സൗകര്യം ഒരുക്കണം

പാരിപ്പള്ളി ജങ്ഷനിൽ ഇരുചക്രവാഹനങ്ങൾക്കും ഫോർ വീലറുകൾക്കും പ്രത്യേകം പാർക്കിങ്‌ സൗകര്യമില്ലാത്തത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങൾ ദേശീയപാതയിലെ ഡിവൈഡറിൽ പാർക്ക് ചെയ്യുന്നത് അപകടകരമായിരിക്കുന്നു.
സീബ്രാലൈനിലൂടെ ദേശീയപാത മുറിച്ചുകടക്കുന്ന കാൽനടയാത്രികർക്ക് പോകാൻകഴിയാത്ത അവസ്ഥയിലാണ് പാർക്കിങ്‌. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാരിയും ഷാളും ഈ വാഹനങ്ങളിൽ കുരുങ്ങി അവർ വീഴുന്നത് നിത്യസംഭവമാണ്.
മെഡിക്കൽ കോേളജിലേക്ക്‌ തിരിയുന്ന പരവൂർ പാതയിൽ രണ്ട് വാഹനങ്ങൾ പോകാൻതന്നെ പ്രയാസമാണ്. ഇവിടെയും നിയന്ത്രണമില്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.
ഐ ഒ സി.യുടെ ബോട്‌ലിങ് പ്ലാന്റിലേക്കുള്ള ബുള്ളറ്റ്‌ ടാങ്കറുകൾ ഉൾപ്പെടെ പോകുന്ന പാതയാണിത്. ഗ്രാമപ്പഞ്ചായത്ത് പേ ആൻഡ്‌ പാർക്ക് സംവിധാനം ഒരുക്കിയാൽ ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാം

@ മടത്തറ ബസ് ബേ വൈകുന്നു

മടത്തറ റോഡിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം ഒരുദിശയിലാക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മടത്തറയിൽനിന്ന്‌ പാരിപ്പള്ളിയിലേക്കുവരുന്ന ബസുകളും പരവൂർ, ചാത്തന്നൂർ, കല്ലമ്പലം, വർക്കല ഭാഗങ്ങളിൽനിന്ന്‌ മടത്തറ ഭാഗത്തേക്കുവരുന്ന വലിയ വാഹനങ്ങളും ദേശീയപാതയിലൂടെ മുക്കട ജങ്ഷനിൽ തിരിഞ്ഞ് ജവഹർ ജങ്ഷനിൽ പ്രവേശിക്കുന്നതരത്തിൽ വൺ വേ ഏർപ്പെടുത്തണം.

പാരിപ്പള്ളി കമ്യൂണിറ്റി ഹാളിനു സമീപം ഇപ്പോൾ ടെമ്പോ സ്റ്റാൻഡ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബസ് ബേയും ഒരുക്കണം . ഇവിടെ ബസ് പാർക്കിങ്ങിനു സംവിധാനമൊരുക്കാൻ 36 ലക്ഷത്തോളം രൂപയുടെ ടെൻഡറുമായി പഞ്ചായത്ത്‌ മുന്നോട്ടുവന്നെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.

മുക്കടയിലേക്കു പോകുന്ന ബസുകൾ നിർത്തിയിടുന്നതിനും യാത്രക്കാരെ കയറ്റുന്നതിനും സംവിധാനം ഒരുക്കുമ്പോൾ മാർക്കറ്റിനു സമീപമുള്ള ബസ് സ്റ്റാൻഡ്‌ ഇല്ലാതാകുമെന്നും അതോടെ തങ്ങളുടെ കച്ചവടത്തിനു കോട്ടമുണ്ടാകുമെന്നുമുള്ള വ്യാപാരികളുടെ വാദവും നിലനിൽക്കുന്നു.

മുക്കടയിൽനിന്ന്‌ പാരിപ്പള്ളിയിലേക്കുവരുന്ന വാഹനങ്ങൾക്ക് പൊതു മാർക്കറ്റിനുസമീപം നിർത്താൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ഇതിനായി പൊതു മാർക്കറ്റിനു സമീപമുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് നിർദേശം.

 പാരിപ്പള്ളി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജംഗ്ഷനിലെ നാല് ഭാഗത്തേക്കുള്ള സ്റ്റോപ്പുകളിലും ബസുകൾ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
തീരെ വീതികുറഞ്ഞ പരവൂർ റോഡിലും മടത്തറ റോഡിലും ജംഗ്ഷന്റെ ഹൃദയഭാഗത്ത് തന്നെയാണ് ബസ് സ്റ്റോപ്പ്. ഇവിടങ്ങൾക്ക് പുറമെ തിരുവനന്തപുരം, വർക്കല ഭാഗങ്ങളിലേക്കും കൊല്ലത്തേക്കുമുള്ള ബസുകൾ പുറപ്പെടുന്നതിന് ഏറെ സമയത്തിന് മുമ്പേ സ്റ്റോപ്പിൽ പിടിക്കും. ബസുകളുടെ നിര നീളുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥ രൂപപ്പെടുന്നതിന് പുറമെ കാൽനടയും അസാദ്ധ്യമാകും. കൊല്ലത്തേക്കുള്ള ബസ് സ്റ്റാൻഡിന് എതിർവശത്ത് കെ എസ് ആർ ടി സി ബസുകൾ പാർക്ക് ചെയ്യുന്നതും കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ബസ് സ്റ്റാൻഡ് നിലവിൽ വരുന്നതോടെ സ്റ്റോപ്പുകളിൽ ബസുകൾ അധികനേരം പാർക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന കുരുക്ക് ഒഴിവാകും. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും വിശ്രമിക്കാനുമുള്ള ഇടവുമാകും. ജംഗ്ഷനോട് ചേർന്ന് ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ അനുയോജ്യമായ പൊതുഭൂമി ഇല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Wednesday, 23 March 2022

സിപിഐ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങുന്നു ചാത്തന്നൂരിൽ ചേരി തിരിഞ്ഞു ഇരുപക്ഷങ്ങളും

സിപിഐ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങുന്നു ചാത്തന്നൂരിൽ ചേരി തിരിഞ്ഞു ഇരുപക്ഷങ്ങളും 
ചാത്തന്നൂർ: ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഐ ലോക്കൽ സമ്മേളനങ്ങളിലേക്ക് നീങ്ങുമ്പോൾ ചാത്തന്നൂരിൽ വിഭാഗിയത കൂടുതൽ മറ നീക്കി പുറത്ത് വരികയാണ്. ജയലാൽ പക്ഷവും ജയലാൽ വിരുദ്ധ പക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്യമായി തന്നെ രംഗത്തുണ്ട്.
ആശുപത്രി കച്ചവടവുമായി ബന്ധപ്പെട്ട് 
ജയലാലിന് എതിരെ കൂടുതൽ ആരോപണങ്ങളുയർത്തി ജയലാലിന്റെ തട്ടകമായ കല്ലുവാതുക്കൽ പാരിപ്പള്ളി മേഖലയിൽ നിന്നു തന്നെയാണ് പടയൊരുക്കം നടത്തുന്നത്.
സഹകരണ സംഘത്തിന്റെ 
ഓഹരി മൂലധനം സമാഹരിക്കാൻ
നടത്തിയ വിദേശയാത്രയും 
ജയലാൽ തന്നെ  ചരട് വലിച്ചു  അനിരുദ്ധനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതും 
അനിരുദ്ധനെ മാറ്റുന്നതുമായി ബന്ധപ്പെട്ടു ജില്ലയിലെ  പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ കനലുകളാണു വീണ്ടും ചാത്തന്നൂരിൽ തലപൊക്കുന്നത്.
പരമ്പരാഗത സിപിഐ ക്കാരെ പാർട്ടിയ്ക്ക് പുറത്ത് നിർത്തി ജയലാൽ കോക്കസ് പാർട്ടിയിൽ പിടിമുറുക്കി നിയോജക മണ്ഡലത്തിലെ കാര്യങ്ങൾ ഒന്നും തന്നെ പാർട്ടിയുമായി ചർച്ച ചെയ്യാതെ   തൻപ്രമാണിത്തമാണ് നടക്കുന്നത് എന്നും ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയായിരുന്നു.
ജയലാലിനു കോടികളുടെ മുതൽമുടക്കിനുള്ള പണം വന്ന വഴിയും ആശുപത്രിയ്ക്ക് വേണ്ടി സാമ്പത്തിക സ്രോതസ് കണ്ടെത്താൻ എംഎൽഎ സ്വീകരിച്ച വഴിവിട്ട നടപടികളും പാർട്ടി എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ല എന്നാണ് അംഗങ്ങൾ ചോദിക്കുന്നത്. പാരിപ്പള്ളിയിൽ സ്വന്തമായി ലോക്കൽ കമ്മിറ്റി കെട്ടിടം നിർമ്മിക്കുന്നതിനായി പിരിച്ച പണം എവിടെ പോയി എന്ന ജയലാലിനെതിരെയുള്ള ആരോപണം പാരിപ്പള്ളി ലോക്കൽ സമ്മേളനത്തെ കാലുഷിതമാക്കും. നിയോജക മണ്ഡലത്തിലെ നിർമ്മാണപ്രവർത്തങ്ങളിൽ നടത്തിയ അഴിമതിയും ബിനാമി ഇടപാടുകളും എല്ലാം തന്നെ ചർച്ചയാക്കി ജയലാൽ നേതൃത്വം കൊടുക്കുന്ന പാർട്ടിയിലെ പ്രബലമായ വിഭാഗത്തെ ഒതുക്കാനാണ് കാനം രാജേന്ദ്രനോട്‌ അടുത്ത് നിൽക്കുന്ന നേതാക്കൾ നേതൃത്വം കൊടുക്കുന്ന ഒരു വിഭാഗം ശ്രമിക്കുന്നത്. ജയലാൽ നിലവിൽ മണ്ഡലം കമ്മിറ്റി അംഗം മാത്രമാണ് സിപിഐയിൽ പാർട്ടി നടപടിയിൽ താഴേക്ക്‌ ആ സ്ഥാനത്തിൽ നിന്നും ജില്ലാ കൗൺസിൽ സ്ഥാനത്ത് എത്താനാണ് ജയലാലിന്റെ ശ്രമം അതിന് തടയിട്ട് കൊണ്ട് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി വിഭജിച്ചു കൊണ്ട് പരവൂർ - ചാത്തന്നൂർ മണ്ഡലം കമ്മിറ്റികളാക്കി നിലവിൽ ജയലാൽ പക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിച്ചു കൊണ്ട് മണ്ഡലം കമ്മിറ്റികൾ സംസ്ഥാന ജില്ലാ കമ്മിറ്റികൾക്ക് വിദേയമാക്കാനാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയോടെ മറുപക്ഷം നീക്കം നടത്തുന്നത് എന്തിരുന്നാലും സിപിഐയുടെ ലോക്കൽ സമ്മേളനങ്ങൾ കടുത്ത വിഭാഗിയതയിലേക്ക് നിങ്ങുമെന്ന സൂചന നൽകുകയാണ്.

Sunday, 20 March 2022

ആവേശം പകര്‍ന്ന് നെടുംകുതിരയെടുപ്പും ഗജമേളയും; കെട്ടുകാഴ്ചകള്‍ വിസ്മയമായി

ആവേശം പകര്‍ന്ന് നെടുംകുതിരയെടുപ്പും കെട്ടുകാഴ്ചകളും വിസ്മയമായി

ചാത്തന്നൂര്‍: ആവേശകരമായ നെടുംകുതിരയെടുപ്പും കെട്ടുകാഴ്ചകളും ചാത്തന്നൂര്‍ ഭൂതനാഥക്ഷേത്രത്തിലെ ഉത്സവത്തെ അവിസ്മരണീയമാക്കി. പകല്‍ മൂന്നരയോടെ ഭക്തജനങ്ങള്‍ നേര്‍ച്ചയായി എഴുന്നള്ളിച്ച കരിവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍ അണിചേര്‍ന്നു. തു
 തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയായി  ഗജവീരന്മാര്‍ ക്ഷേത്രസന്നിധിയില്‍നിന്ന് ചാത്തന്നൂര്‍ ജങ്ഷനിലെത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഭൂതനാഥന്റെ തിടമ്പേറ്റിയ ഗജവീരന്‍ ചേന്നമത്ത് മഹാദേവര്‍ ക്ഷേത്രസന്നിധിയിലേക്ക് പോയി. അവിടെ ആചാരപരമായ ചടങ്ങുകള്‍ നടത്തിയശേഷം തിരികെ ചാത്തന്നൂര്‍ ജങ്ഷന്‍ വഴി ആറാട്ട് കണ്ടത്തിലെത്തി. 
ഈ സമയം ചാത്തന്നൂരില്‍ ഗജമേള അരങ്ങേറി. തിടമ്പേറ്റിയ ഗജവീരന്‍ ആറാട്ടുകണ്ടത്തിലെത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. തേങ്ങ ഉടച്ച്, വെടിപൊട്ടിച്ചതോടെ ഭൂതനാഥന്റെ ഇഷ്ടവിനോദമായ നെടുംകുതിരയെടുപ്പ് ആരംഭിച്ചു. കരയിലെ ചെറുപ്പക്കാര്‍ നെടുംകുതിരയുടെ ചട്ടങ്ങള്‍ കരതലങ്ങളിലുയര്‍ത്തി അമ്മാനമാടിയപ്പോള്‍ കുതിരയെടുപ്പ് ആവേശം പകര്‍ന്നു. ഭൂതനാഥ സ്തുതികളും പ്രാര്‍ഥനാഗീതങ്ങളും വായ്ക്കുരവയും ആര്‍പ്പുവിളികളുമായി ദേശമാകെ നെടുംകുതിരയെടുപ്പ് ഭക്തിനിര്‍ഭരവും ആവേശകരവുമായ അന്തരീക്ഷത്തിലായിരുന്നു. 
കീഴൂട്ട് ക്ഷേത്രത്തില്‍ വടക്കോട്ട് ദര്‍ശനമായി കെട്ടിയ നെടുംകുതിരയെ മുന്നോട്ടുകൊണ്ടുപോയി കീഴൂട്ട് ക്ഷേത്രത്തിലെ ഭഗവാന് അഭിമുഖമായി കാണിച്ചശേഷം മേലൂട്ട് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. മേലൂട്ട് ക്ഷേത്രത്തില്‍ മൂന്നുവലംവച്ചശേഷം കുതിരപന്തിയിലിറക്കി. അതോടെ ചാത്തന്നൂര്‍ ജങ്ഷനിൽ നിന്നിരുന്ന
ഗജവീരന്മാർ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. പിന്നീട് കെട്ടുകാഴ്ചകളുടെ വരവായിരുന്നു. പത്തിലേറെ നിശ്ചല ദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ശിങ്കാരിമേളം, പഞ്ചവാദ്യം ഉള്‍പ്പെടെയുള്ള വാദ്യഘോഷങ്ങള്‍,

എടുപ്പുകാളകള്‍, വണ്ടിക്കുതിര, വള്ളംകളി, തെയ്യം, ചമയക്കാള,

 അര്‍ദ്ധനാരീശ്വരനൃത്തം തുടങ്ങിയ കെട്ടുകാഴ്ചകള്‍ ദേശത്തെ ആഘോഷത്തിമിര്‍പ്പിലാക്കി. 
വൈദ്യുതി ദീപാലങ്കാരങ്ങള്‍കൊണ്ട് മുക്കുംമൂലയും അലങ്കരിക്കപ്പെട്ട ചാത്തന്നൂരിന്റെ എല്ലാ വിഥികളും ഭൂതനാഥക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു. ജനപ്രവാഹം നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപെട്ടു. ചാത്തന്നൂര്‍ എ സി പിയുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. ഘോഷയാത്രയ്ക്കും ആഘോഷപരിപാടികള്‍ക്കും ക്ഷേത്രഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.


Saturday, 19 March 2022

ശ്രീഭൂതനാഥക്ഷേത്ര ഐതിഹ്യം

@ ദക്ഷിണകേരളത്തിലെ  
പ്രധാന ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ്
അതിപുരാതനമായ ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം 
പരബ്രഹ്മസ്വരൂപനായ ഭഗവാൻ ശ്രീഭൂതനാഥനാണ്  പ്രധാന പ്രതിഷ്ഠ.
തുല്യ പ്രാധാന്യമായി പരമാത്മാവും മൃത്യുവിജയിയുമായ പരമേശ്വരനും ഭദ്രകാളിയും ശങ്കരനാരായണ സ്വാമിയും, നാഗദൈവങ്ങളും ഉപദൈവങ്ങളും കുടികൊള്ളുന്നു. മേലൂട്ട് ക്ഷേത്രത്തിൽ ശ്രീഭൂതനാഥനും  സമീപമായി കിഴക്ക് 
പടിഞ്ഞാറ് ദർശനമായി ശങ്കരനാരായണ സ്വാമിയും
കീഴൂട്ട് ക്ഷേത്രത്തിൽ പരമശിവനും കിഴക്കോട്ടു ദർശനമായി വാഴുമ്പോൾ കീഴൂട്ട് ക്ഷേത്രത്തിന് സമീപമായി വടക്ക് ദർശനമായി ഭദ്രകാളിയും  കീഴൂട്ട് ക്ഷേത്രത്തിന് മുൻപിലായി പടിഞ്ഞാറ് ദർശനമായി നാഗദൈവങ്ങളും ഭക്തർക്ക്‌ അനുഗ്രഹം ചൊരിഞ്ഞു വാഴുകയാണ്.

@ ഐതിഹ്യം

 മഹർഷിവര്യന്മാരുടെയും യോഗീശ്വരന്മാരുടെയും തപോഭൂമി ആയിരുന്ന ഇവിടെ ഒരു യോഗീശ്വരൻ ഇ ഘോരവനപ്രാദേശത്ത് തപസ് ചെയ്തിരുന്നതായും വന്യമൃഗങ്ങളുടെ ശല്യം നിമിത്തം തപസ് അനുഷ്ഠിക്കുന്നതിൽ ഭംഗം വരരുത് എന്ന് ഇഷ്ടദേവനോട്‌ 
 പ്രാർത്ഥന നടത്തുകയും ഇഷ്ടദേവൻ മൂന്ന് ലോകവും നിറഞ്ഞു അബും വില്ലും ധരിച്ച രൂപത്തിൽ പ്രത്യക്ഷപ്പെട്ടു സ്വയം ഭൂവായി എന്നാണ് ഐതിഹ്യം തുടർന്ന്
യോഗീശ്വരൻ പ്രതിക്ഷ്ട നടത്തി ആരാധിക്കുകയായിരുന്നു ആ പ്രതിഷ്ഠയാണ് ശ്രീഭൂതനാഥൻ "വേട്ടയ്ക്ക് ഒരു മകന്റെ പ്രതിഷ്ഠയാണ് ഇപ്പോൾ ആരാധിക്കുന്നത്. യോഗീശ്വരൻ തപസ് അനുഷ്ഠിച്ച സ്ഥലത്താണ് ഇപ്പോഴത്തെ മേലൂട്ട് ക്ഷേത്രവും ശ്രീകോവിലും സ്ഥിതി ചെയ്യുന്നത്. കാലങ്ങൾ കഴിഞ്ഞു തലമുറകൾക്കിപ്പുറം 
ഇവിടെ താമസിച്ചിരുന്ന ബ്രാഹ്‌മണർ ആരാധനയ്ക്കായി അവരുടെ കുലദൈവമായ ശങ്കരനാരായണനെ കൂടി ശ്രീഭൂതനാഥക്ഷേത്രത്തിന് സമീപമായി പടിഞ്ഞാറ് ദർശനമുള്ള 
 ശങ്കരനാരായണസ്വാമിയുടെ പ്രതിഷ്ഠ നടത്തിയെന്നും ശിവപ്രതിഷ്ഠയെന്നും രണ്ട് അഭിപ്രായമുയർന്നപ്പോൾ നടത്തിയ ദേവപ്രശ്നത്തിൽ
ശങ്കരനാരായണസ്വാമിയാണെന്ന് തെളിയുകയും അങ്ങനെ ശങ്കരനാരായണസ്വാമിയുടെ പ്രതിക്ഷ്ഠ നടത്തുകയായിരുന്നു. ശിവന്റെയും ഭദ്രകാളിയുടെയും സാന്നിധ്യമുണ്ട് എന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതിനെ തുടർന്ന് ശ്രീഭൂതനാഥന് വടക്ക് ഭാഗത്ത് താഴ്ന്ന പ്രദേശത്ത് ശിവക്ഷേത്രവും ശ്രീഭൂതനാഥന് സമീപമായി ഭദ്രകാളിയെയും പ്രതിഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇപ്പോഴത്തെ ഭരണസമിതി ഭദ്രകാളി ക്ഷേത്രത്തിന് സ്ഥലം വാങ്ങി ശിവക്ഷേത്രത്തിന് സമീപമായി വടക്ക് ദർശനമായി പ്രതിഷ്ടിക്കുകയായിരുന്നു. ശിവക്ഷേത്രത്തിന് അഭിമുഖമായി നാഗദൈവങ്ങൾ പടിഞ്ഞാറ് ദർശനമായി കുടികൊള്ളുകയാണ്.



ശ്രീഭൂതനാഥക്ഷേത്ര ചരിത്രം



പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്രത്തിന്റെ അധികാരികളായിരുന്ന ബ്രാഹ്‌മണ കുടുംബങ്ങൾ ഇവിടെ നിന്നും പോകുകയും  1729 - ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ കൊല്ലത്ത് എത്തി ദേശിoഗ നാട്ടിലെ നാടുവാഴിയായി കുമ്മല്ലൂർ വല്യത്താനെ(മഹാരാജാവ്  കല്പ്പിച്ചു നൽകിയ സ്ഥാനം) നിശ്ച്ചയിക്കുകയുംവല്യത്താന്റെ മേൽനോട്ടത്തിൽ കരപ്രമാണിമാരെ വിളിച്ചു കൂട്ടി ക്ഷേത്രത്തിന്റെ ഉത്സവങ്ങൾ നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. വല്യത്താൻ ആയിരുന്നു  ക്ഷേത്രത്തിന്റെ ഊരാളൻ എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു
 വല്യത്താന്റെ മരണശേഷം വന്നവർ കുടുംമ്പാoഗങ്ങൾ ക്ഷേത്രകാര്യങ്ങളിൽ താത്പര്യം കുറയുകയും ദേവസ്വം വസ്തുക്കൾ അന്യാദീനപ്പെടുകയും പൂജകൾക്ക് വിഗ്നം വരികയും തുടർന്ന് കുടുംമ്പാങ്ങൾ ഇടപെട്ട് ചാത്തന്നൂരിലെ കരയോഗ നായർ പ്രമാണികളുമായി ഉടമ്പടിയുണ്ടാക്കി അധികാര കൈമാറ്റം നടത്തിയതായി ചരിത്ര രേഖകളിൽ കാണുന്നു തുടർന്ന് ക്ഷേത്രത്തിന്റെ പുന:രുദ്ധാരണം നടന്നതയും ക്ഷേത്രത്തിന്റെ രേഖകളിൽ വ്യക്തമാക്കുന്നു.


കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണം : കൊട്ടിയം പൗരവേദി

കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണം : കൊട്ടിയം പൗരവേദി 
കൊട്ടിയം : കൊട്ടിയത്തിന്റെ സമഗ്രവികസനത്തിന് കൊട്ടിയം കേന്ദ്രമാക്കി നഗരസഭ രൂപീകരിക്കണമെന്ന് കൊട്ടിയം പൗര വേദി ആവശ്യപ്പെട്ടു. മയ്യനാട് ആദിച്ചനല്ലൂർ തൃക്കോവിൽവട്ടം പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് നഗരസഭ രൂപീകരിക്കണമെന്നാണ് പൗരവേദിയുടെ ആവശ്യം. കൊട്ടിയം കേന്ദ്രീകരിച്ചു ഒരു തദ്ദേശ ഭരണ സംവിധാനം ഇല്ലാത്തതാണ് കൊട്ടിയം ജംഗ്ഷനും അനുബന്ധ പ്രദേശങ്ങളും വികസന രംഗത്ത് അവഗണിക്കപ്പെടുന്ന തിനുള്ള പ്രധാന കാരണം. ഒരു ഭരണസംവിധാനത്തിന്റെ അഭാവം മൂലം കൊട്ടിയം ജംഗ്ഷൻ ഉൾക്കൊള്ളുന്ന ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിലെ എം എൽ എ മാരും, ആദിച്ചനല്ലൂർ, മയ്യനാട് ഗ്രാമപഞ്ചായത്തുകളും കൊട്ടിയം പ്രദേശത്തിന്റെ വികസനത്തിന് യാതൊരു പ്രാധാന്യവും നൽകുന്നില്ല. എന്നാൽ ഈ രണ്ട് പഞ്ചായത്തുകളുടെയും വരുമാന സ്രോതസ്സ് കൊട്ടിയം ജംഗ്ഷൻ ആണ്. അതിന് ആനുപാതികമായ പുരോഗതിക്കുള്ള നടപടികൾ ഈ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നിലവിൽ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 1.18 ലക്ഷമാണ്. ആദിച്ചനല്ലൂ രിൽ അമ്പതിനായിരത്തിലധികവും, മയ്യനാട്, എഴുപതിനായിരത്തിലധികവും ആണ്. ഈ മൂന്ന് പഞ്ചായത്തുകളിലെയും കൂടിയുള്ള ജനസംഖ്യ ഒരു നഗരസഭയ്ക്ക് ആവശ്യമുള്ള ജനസംഖ്യയിലും അഞ്ച് ഇരട്ടിയോളം വരും. വിസ്തൃതിയും ആവശ്യത്തിലധികം ആണ്. ഇന്ന് നാഗരികഭാവം കൈവന്നിരിക്കുന്ന കൊട്ടിയത്തിന് ഒരു പഞ്ചായത്ത്‌ ആവശ്യമെന്ന വാദം അപ്രസക്തവും, മൂന്ന് പഞ്ചായത്തുകൾ വിഭജിക്കുക എന്നത് അസാധ്യവും ആണ്. കൊട്ടിയം നഗരസഭ രൂപം കൊണ്ടാൽ അത്‌ മൂന്ന് പഞ്ചായത്ത്‌ പ്രദേശങ്ങളുടെയും വികസനത്തിന്‌ വഴിയൊരുക്കും
എന്നിരിക്കെ ഈ ആവശ്യമുന്നയിച്ച് പൗരവേദി മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, എം എൽ എ മാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും തേടുമെന്ന് പൗരസമിതി ഭാരവാഹികൾ പറഞ്ഞു.

മാഹാത്മ്യം ചെറുതല്ല ചെറുതല്ല ചന്ദ്രപൊങ്കാലയുടെ - സുധി വേളമാനൂർ

മാഹാത്മ്യം ചെറുതല്ല ചെറുതല്ല ചന്ദ്രപൊങ്കാലയുടെ - സുധി വേളമാനൂർ
ശ്രീഭൂതനാഥന്റെ ഉത്സവ നാളുകളിൽ ചന്ദ്രപൊങ്കാല വളരെയേറെ പ്രാധാന്യമർഹിക്കുന്ന സമർപ്പണമാണ്.ക്ഷേത്ര. സമൂച്ചയത്തിലെ നാല് ശ്രീകോവിലുകളിൽ മധ്യമ സ്ഥാനമാണ് മാതൃസ്വരൂപയായ ഭദ്രകാളി ക്ഷേത്രത്തിന് മാതൃ സ്വരൂപത്തിൽ ഭക്തർക്ക് വരദായനിയായി കുടികൊള്ളുകയാണ് അമ്മ. ഇഷ്ടവരദായനിയും ശിഷ്ടരക്ഷകയും ദുഷ്ട നിഗ്രഹായുമായ അമ്മയ്ക്കാണ് ചന്ദ്രപൊങ്കാല സമർപ്പിക്കുന്നത്.
ഭാരതീയ വിശ്വാസമനുസരിച്ചു ലോകത്തിന്റെ പിതാവ് പരമേശ്വരനും മാതാവ് പാർവ്വതി ദേവിയുമാണ് ഓരോ ശിവക്ഷേത്രത്തിലും പ്രതേക പ്രതിഷ്ഠ കൂടാതെ തന്നെ ശിവലിoഗ പ്രതിക്ഷ്ഠയുടെ പിറക് വശത്തായി പാർവതി സാന്നിധ്യം ഉണ്ട് അത് കൊണ്ടാണ് ശിവക്ഷേത്രത്തിന്റെ ശ്രീകോവിലുകളിൽ പിൻവിളക്ക് തെളിയിക്കുന്നത് പ്രദക്ഷിണത്തിനിടെ ശ്രീകോവിലിന്റെ പിറക് വശത്ത് എത്തുമ്പോൾ പാർവതി സമേതനായ പരമേശ്വരനെ സംഘൽപ്പിച്ച് വേണം തൊഴുവാൻ.
ജ്യോതിഷത്തിൽ ജാതകന്റെ പിതൃകാരകത്വം സൂര്യനും മാതൃകാരകത്വം ചന്ദ്രനുമാണ് നൽകിയിരിക്കുന്നത്. അത് കൊണ്ട് കൂടിയാണ് പ്രപഞ്ചമാതാവായ ദേവിക്ക് മാതൃഭാവത്തിൽ അനുഗ്രഹവും കാരുണ്യവും ചൊരിയുന്ന അമ്മയ്ക്ക് മാതൃകാരകനായ ചന്ദ്രനെ സാക്ഷിയാക്കി പൊങ്കാല സമർപ്പിക്കുന്നത്. ആത്മ നിവേദനമാണ് ഓരോ പൊങ്കാലയുടെയും സാംഗത്യവും സാരവും സമർപ്പണം മന:ശുദ്ധിയോടെ ആയിരുന്നാൽ ഏതു സമർപ്പണവും അമ്മയ്ക്കുള്ള പൊങ്കാലയായി മാറും ഒരിത്തിരി ദാഹജലത്തിനായി ദാഹിച്ചുവലഞ്ഞയാൾക്ക് അത് മൃഗമോ പക്ഷിയോ ഏതുമായി കൊള്ളട്ടെ നൽകുന്നത് സമഭാവനയോടെയും ഈശ്വരാർപ്പണ ബോധത്തോടെയും ആയാൽ അതെല്ലാം ഈശ്വരനുള്ള സമർപ്പണമായി മാറും ഇ അർത്ഥത്തിൽ വേണം ചന്ദ്രപൊങ്കാലയും സമർപ്പണം ചെയ്യേണ്ടത് പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളിലും മൂന്ന് ഗുണങ്ങളാണ് കാണുന്നത് സ്വാതികം, രാജസം, താമസം, ഓരോരുത്തരിലും ഇ മൂന്ന് ഗുണങ്ങളും അടങ്ങിയിരിക്കുന്നു. പൊങ്കാലയ്ക്കായി ഒരുക്കുന്ന അടുപ്പ് കല്ലുകൾ നമ്മളിലുള്ള മൂന്ന് ഗുണങ്ങളാണെന്ന് കരുതണം ത്രിഗുണങ്ങളായ കല്ല് കൊണ്ടുണ്ടാക്കിയ അടുപ്പിൽ വയ്ക്കുന്ന മൺകലം നമ്മുടെ ശരീരമാണ് ഏത് നിമിഷവും വീണുടയാവുന്ന മൺകുടം നശ്വരമായ നമ്മുടെ ശരീരമാണെന്ന ബോധം വന്നാൽ ശരീരത്തിന്റെ ആരോഗ്യം സൗന്ദര്യം ബലം അത് മൂലമുണ്ടാകുന്ന അഹങ്കാരം എന്നിവയിൽ നിന്നെല്ലാം മോചനമാകും ത്രിഗുണങ്ങളാണ് ശരീരത്തിലിരിക്കുന്ന ജീവാത്മാവിനെ കൊണ്ട് ഓരോരോ കർമ്മവും ചെയ്യിച്ചു അതിലും അതിന്റെ ഫലത്തിലും അർപ്പിച്ചു കൊണ്ട് അഭിമാനം, അഹങ്കാരം തുടങ്ങിയവ ജനിപ്പിക്കുന്നത്.
നാം ചെയ്ത പുണ്യപാപങ്ങളാക്കുന്ന കർമ്മങ്ങളാണ് അടുപ്പിൽ എരിക്കാനുള്ള വിറക് ആകുന്നത് ഇ വിറകിൽ ഭക്തിയാകുന്ന അഗ്നി പകരണം പുണ്യത്തെയും പാപത്തെയും അതിലൂടെ ആർജിച്ച സകല ഫലങ്ങളെയും ഭക്തിയാകുന്ന അഗ്നി കൊണ്ട് എരിച്ചു ഭസ്മനക്കുന്നതോടെ ഓരോ ഭക്തനും മോഷത്തിലേക്കുള്ള വഴി ഒരുക്കുകയാണ് ചെയ്യുന്നത്. കലത്തിൽ നിറയ്ക്കുന്ന ജലം ജീവാത്മാവും ഒപ്പം പകരുന്ന ഉണക്കലരി പ്രാരാബ്ദ കർമ്മവും ശർക്കരയും മറ്റും അനുസാരികളും ഇ ജന്മത്തിൽ ആർജിച്ച വാസനകളും ആണെന്ന് ഉറപ്പിക്കുക ആളിയെരിയുന്ന ഭക്തിയുടെ അഗ്നിയിൽ ഇവ ഒന്നാകെ തിളച്ചു പവിത്രീകരിക്കപ്പെടും പാലാഴി മഥനത്തിനൊടുവിൽ അമൃതം നിറഞ്ഞ കുംഭo ചോദിച്ചത് പോലെ സമർപ്പണ ബുദ്ധിയോടുള്ള ഭക്തിയിൽ പാകപ്പെട്ട മനസും ശരീരവുമായി അമ്മയ്ക്ക് പൊങ്കാല നിവേദിക്കുകയാണ് വേണ്ടത്.
അനവധി കൈകളും രക്തം ഈറ്റുവീഴുന്ന നീളമേറിയ നാവും ചുവന്ന അഗ്നിയുടെ നിറവും കൈകളിലെല്ലാം ആയുധങ്ങളുമായി ആകാശതുല്യമായ കേശഭാരം അഴിച്ചുവച്ചു ഭീകരരൂപീയായി അമ്മ നിൽക്കുന്നത് ദുഷ്ടരുടെ മുന്നിൽ മാത്രമാണ് നിഷ്കളങ്ക മനസോടെ മുന്നിലെത്തുന്നവർക്ക് മാതൃ സ്വരൂപണിയാണ് അമ്മ. വിദ്യാപ്രധാനിയുമാണ് കാളി. ഒരു കൈകുഞ്ഞിനോളം നിഷ്കളങ്ക മനസോടെ സ്വയം ഒരു കൈകുഞ്ഞാണ് എന്ന ഭാവനയോടെ ഭദ്രകാളി ക്ഷേത്രത്തിലെത്തി തൊഴുതു പ്രാർത്തിച്ചാൽ നേടാനാകാത്തതായി ഒന്നുമില്ല പ്രാർത്ഥന നിഷ്കളങ്കമായിരിക്കണം എന്നത് ഏറെ പ്രധാനവുമാണ്. ഇത്തരം മനസോടെ ബാഹ്യ -ആഭ്യന്തര - ശരീര - മന -ശരീര - ആഹാര - ആഹാര്യ - ചിന്ത ശുദ്ധികളോടെ ഏറ്റവും ശുദ്ധവും പവിത്രവുമായ ദ്രവ്യങ്ങൾ ഉപയോഗിച്ച് ചന്ദ്രപൊങ്കാല സമർപ്പിക്കുമ്പോഴാണ് അത് ആത്മസമർപ്പണമാകുന്നത് ദേവിക്കും അത് വഴി സകല ദേവതമാർക്കും പ്രിയങ്കമാകുന്നതും ആത്മസമർപ്പണമാണ്.

ശ്രീഭൂതനാഥക്ഷേത്രം നെടുംകുതിര ചരിത്രം



@ ക്ഷേത്രനിർമ്മിതി
ശ്രീഭൂതനാഥ ക്ഷേത്രം പൂർണ്ണമായും  കേരളീയ തച്ചുശാസ്ത്രപ്രകാരം 
തടിയിൽ മുല്ലപൂപ്പന്തൽ രീതിയിലുള്ള ശ്രീകോവിലാണ്.
മറ്റ് ക്ഷേത്രങ്ങൾ 
തമിഴ്ശൈലിയിൽ
കരിങ്കല്ലിലുമാണ് നിർമ്മിച്ചിരിക്കുന്നത് 
ശ്രീഭൂതനാഥ ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ ഇപ്പോഴത്തെ ഭരണസമിതിയാണ്  കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീഭൂതനാഥ ക്ഷേത്രം.പൂർണ്ണമായും തടിയിൽ നിർമ്മിതമാണ്. ശങ്കരനാരായണ ക്ഷേത്രവും ശ്രീഭൂതനാഥ ക്ഷേത്രവും ഒരുമിച്ചാണ് പുനർനിർമ്മാണം നടത്തിയത്.
തമിഴ്ശൈലിയിൽ കരിങ്കല്ലിൽ  പടുത്തുയർത്തിയ നാലമ്പലത്തിനുള്ളിൽ ഇവിടുത്തെ  കരിങ്കല്ലിൽ തീർത്ത ചതുരാകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനാമായി ശിവലിംഗ പ്രതിഷ്ഠ. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു വടക്ക് ഭാഗത്തായി 
തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു.
രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി വടക്ക്‌ ഭാഗത്തായി 
തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. 
ക്ഷേത്രത്തിന് പുറത്തുള്ള ക്ഷേത്രക്കുളം "ജാതകുണ്ഡതീർത്ഥം" എന്ന പേരിൽ അറിയപ്പെടുന്നു.ക്ഷേത്രത്തിന്റെ 
തൊട്ട് മുൻപിലാണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.


@ ശ്രീഭൂതനാഥ ക്ഷേത്രം 

 ശ്രീഭൂതനാഥക്ഷേത്രത്തിൽ
ഉപദേവതകൾ ബ്രഹ്മരക്ഷസും യോഗീശ്വരനുമാണ് ശാസ്താവിന് സാമന്തന്മാരായി ഇരുപത്തിയെട്ട് മാടന്മാരുമുണ്ട്.

@ എല്ലാ മലയാളമാസം ഒന്നാം തീയതിയും വിശേഷാൽ പൂജകൾ നടന്നുവരുന്നു വൃശ്ചികം ഒന്ന് മുതൽ 41ദിവസവും വായനയും വിളക്കും നേർച്ചയായി ഭക്തജനങ്ങൾ നടത്തി വരുന്നു.41-)o ദിവസത്തെ ഉത്സവം കഥകളിയോടെ സമാപിക്കും 41-)o ദിവസം കാർഷിക വിളകളുടെ പ്രദർശനവും മത്സരവും തുടങ്ങിയ പൂർവ്വികമായ ആചാരങ്ങൾ ഇവിടെ പാലിക്കുന്നുണ്ട് 

@വഴിപാടുകൾ
നീരാഞ്ജനവും പാൽപായസവും എള്ളുപായസവുമാണ്

@ പൂജാവിധികൾ
നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;

ഉഷഃപൂജ
എതൃത്തപൂജ
പന്തീരടിപുജ
ഉച്ചപൂജ

@ശങ്കരനാരായണ സ്വാമിയും പടിഞ്ഞാറ് ദർശനമായി ഉണ്ട് കൂടാതെ
പടിഞ്ഞാറ് ദർശനമായി യക്ഷിയമ്മയും പഞ്ചമാടനുമുണ്ട്.

@ ശിവക്ഷേത്രത്തിൽ ഉപദേവതകൾ ഗണപതിയും, കന്യാവും യക്ഷിയുമാണ്.
പൂജാ വിധികൾ മറ്റ് ക്ഷേത്രങ്ങളിലെ പോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.

@ നിത്യപൂജകൾ

നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;

ഉഷഃപൂജ
എതൃത്തപൂജ
പന്തീരടിപുജ
ഉച്ചപൂജ
എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം

@ ശിവഭജനം 
ക്ഷേത്രത്തിൽ നിത്യേന ഭജനം നടത്താറുണ്ട്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം.

@ ഭദ്രകാളി ക്ഷേത്രത്തിൽ ദേവിയെ കുടിയിരുത്തി മകരമാസത്തിൽ ആരംഭിച്ചു 61ദിവസം നീളുന്ന 
തോറ്റംപാട്ട് തുടർന്ന് ദക്ഷയാഗം കഥകളിയും ചന്ദ്രപൊങ്കാലയും അർദ്ധരാത്രിയിൽ സ്ത്രീകൾ പൊങ്കാല സമർപ്പിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭദ്രകാളി ക്ഷേത്രത്തിലേത്.
@ നവരാത്രിയോടനുമ്പന്ധിച്ചു വിശേഷാൽ പൂജയും സംഗീതാർച്ചനയും നടത്തി വരുന്നു.

@ നാഗരാജാവ്, നാഗയക്ഷി, മണിനാഗം
മീനത്തിലെ ആയില്യം

@ പൂതക്കുളം നീലമനഇല്ലത്തിൽ താന്ത്രികാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ക്ഷേത്രം തന്ത്രി 

@ ഉഡുപ്പിയിൽ നിന്നും എത്തിയ തുളുബ്രാഹ്‌മണ പരമ്പരയിലെ കൃഷ്ണൻപോറ്റിയുടെ മകൻ കൃഷ്ണൻപോറ്റി തുടർന്ന്
കൃഷ്ണൻപോറ്റിയുടെ മക്കളായ ജയപ്രകാശ് പോറ്റിയും ജയകുമാർ പോറ്റിയുമാണ് ഇപ്പോഴത്തെ ശാന്തിമാർ
ജയപ്രകാശ് പോറ്റിയാണ് ക്ഷേത്രം മേൽശാന്തി.

വരിഞ്ഞം മഹാദേവർ ക്ഷേത്രത്തിലെ തിരുന്നാൾ മഹോത്സവത്തിന് ഇന്ന് തൃക്കൊടിയേറ്റ്

വരിഞ്ഞം മഹാദേവർ ക്ഷേത്രത്തിലെ തിരുന്നാൾ മഹോത്സവത്തിന് ഇന്ന് 
തൃക്കൊടിയേറ്റ്
ചാത്തന്നൂർ : വരിഞ്ഞം മഹാദേവർ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് തിരുന്നാൾ മഹോത്സവം ഇന്ന് തുടങ്ങി 28ന് ആറാട്ട് മഹോത്സവത്തോടെ സമാപിക്കും. ദിനവും ഉള്ള ക്ഷേത്രചാര ചടങ്ങുകൾക്ക് പുറമേ ഉത്സവദിവസങ്ങളിൽ രാവിലെ 6ന് ഗണപതിഹോമം,രാവിലെ 7ന് പഞ്ചഗവ്യം, നവകം, ശ്രീഭൂതബലി, കലശാഭിഷേകം, വൈകുന്നേരം 6.30ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 8.10നും 910നും മദ്ധ്യ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈശ്വരൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് കൊടിമരചുവട്ടിൽ പറയിടീൽ ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, രാത്രി 7ന് കരോക്കെ ഗാനമേള,20ന് രാവിലെ 6.45ന് സമൂഹപൊങ്കാല, പ്രഭാതഭക്ഷണം രാത്രി 7ന് സിനിമാറ്റിക് ഷോ.21ന് രാത്രി 7ന് നൃത്തസന്ധ്യ,22ന് രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ,23ന് രാത്രി 7ന് നൃത്തനൃത്ത്യങ്ങൾ,24ന് രാത്രി 7ന് തിരുവാതിര,25ന് രാത്രി 7ന് ഭക്തിഗാനമേളയും നാടൻപാട്ടും,26ന് രാത്രി 7ന് ഉണർവ് 2922 സ്റ്റേജ് ഷോ,27ന് വൈകുന്നേരം 5.30മുതൽ അദ്ധ്യാത്മിക പ്രഭാഷണം,6ന് തിരുവാഭരണ ഘോഷയാത്ര,6.15ന് സോപാനസംഗീതം, രാത്രി 7ന് ഭജൻസ്, രാത്രി 9ന് പള്ളിവേട്ട പുറപ്പെടൽ.28ന് തിരുന്നാൾ മഹോത്സവം രാവിലെ 8.30ന് നാഗരാജാവിനും നാഗയക്ഷിയ്ക്കും പ്രതേകപൂജ, വൈകുന്നേരം 5.30മുതൽ ഗാനമേള, വൈകുന്നേരം 6മണി മുതൽ ആറാട്ട് ബലി ആറാട്ട് ഘോഷയാത്ര,8മണിക്ക് തൃക്കൊടിയിറക്ക്, രാത്രി 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും എല്ലാ പരിപാടികളും കൊവിഡ് മാന:ദണ്ടങ്ങൾ പാലിച്ചു കൊണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്‌ ആർ. ശശാങ്കൻ ഉണ്ണിത്താനും സെക്രട്ടറി മോഹനൻപിള്ളയും അറിയിച്ചു.

ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കുരിശടിയിൽ വെള്ളിമൂങ്ങ കുടുംബം


ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കുരിശടിയിൽ വെള്ളിമൂങ്ങ കുടുംബം

ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി പൊളിക്കുന്ന കുരിശടിയിൽ വെള്ളിമൂങ്ങ കുടുംബം 
ഇന്നലെ രാവിലെയോടെയാണ് ദേശിയപാതയിൽ ചാത്തന്നൂർ ജംഗഷന് പടിഞ്ഞാറു സെന്റ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയിൽ താമസമുറപ്പിച്ചിരുന്ന വെള്ളിമൂങ്ങകളെ കുരിശടി പൊളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ കണ്ടത് തുടർന്ന് പോലീസിനെ അറിയിക്കുകയും പോലിസ് എത്തി ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തുവെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്താൻ വൈകുമെന്ന് അറിയിച്ചതോടെ
പോലീസിന്റെ നിർദ്ദേശത്താൽ 
അനീഷ് എന്ന ഓട്ടോ ഡ്രൈവർ കുരിശടിയുടെ മുകളിൽ കയറി അഞ്ചു വെള്ളിമൂങ്ങകളെയും അടുത്തുള്ള വീട്ടിലേക്ക്  മാറ്റുകയായിരുന്നു. നാട്ടുകാർ വെള്ളി മൂങ്ങയെ കാണാൻ തടിച്ചു കൂടിയെങ്കിലും കൗതുകത്തോടെ നോക്കിയും ഫോട്ടോയെടുത്തും മടങ്ങിയതല്ലാതെ ആരും അടുത്തേക്ക് വരാന്‍ ധൈര്യപ്പെട്ടില്ല.വെള്ളത്തൂവലും കണ്ണുകളുടെ മനോഹാരിതയും അഴക് കൂട്ടും. ഓരോ ചലനത്തിലും അതിസൂക്ഷ്മ ശ്രദ്ധ ഇവരുടെ മികവാണ്. ചെറു ശബ്ദം പോലും തിരിച്ചറിയാനുള്ള ശേഷി. പൂർണവൃത്താകൃതിയിൽ കഴുത്ത് തിരിക്കാൻ കഴിവുള്ള മൂങ്ങകൾക്ക് നല്ല കാഴ്ചശക്തിയും അസാമാന്യമായ കേള്‍വി ശക്തിയുമുണ്ട്. ചെറിയ ശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ഈ കൗതുകം നിറയുന്നതിനാല്‍ ആര് കണ്ടാലും ഒന്ന് നോക്കി നിന്നുപോകും.
 നിരവധിയാളുകളെത്തി ഫോട്ടോയെടുത്ത് മടങ്ങിെയങ്കിലും ആരും അടുത്തേക്ക് പോകാന്‍ ശ്രമിച്ചില്ല. തൊട്ടാല്‍ പോലും പെട്ടു പോകുമെന്ന മുന്നറിയിപ്പ് സകലരും അനുസരിച്ചു.വൈകുന്നേരം നാല് മണിയോടെ അഞ്ചലിൽ നിന്നും ഫോറസ്റ്റ് സംഘം എത്തി വെള്ളിമൂങ്ങകളെ അനീഷിന്റെ കൈയിൽ നിന്നും ഏറ്റെടുത്ത് കൊണ്ട് പോകുകയായിരുന്നു.

ഫോട്ടോ: കുരിശടിയിൽ നിന്നും കണ്ടെത്തിയ വെള്ളിമൂങ്ങകൾ 

ജീവൻ തുടിക്കുന്ന കഥകളി വേഷങ്ങൾകെട്ടിയാടി കേരളത്തിന്റെ കഥകളി രംഗത്ത് പകരക്കാരനല്ലാത്ത കലാകാരനാണ് ചാത്തന്നൂർ കൊച്ചുനാരായണപിള്ള.


ജീവൻ തുടിക്കുന്ന കഥകളി വേഷങ്ങൾ
കെട്ടിയാടി കേരളത്തിന്റെ കഥകളി രംഗത്ത് പകരക്കാരനല്ലാത്ത കലാകാരനാണ് ചാത്തന്നൂർ കൊച്ചുനാരായണപിള്ള.
പുരാണ കഥകളിലെ ഏത് വേഷവും വഴങ്ങും ഇ കഥകളി ആചാര്യന് 
ഭാരതത്തിലും വിദേശത്തുമായി 
എണ്ണിയാൽ ഒടുങ്ങാത്ത വേദികൾ നൂറ് കണക്കിന് ശിഷ്യ ഗണങ്ങൾ കേരളത്തിന്റെ കഥകളി രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഇ കലാകാരൻ മുന്നൂറ് വർഷത്തെ ചരിത്രമുള്ള ദേവകലയുടെ ആസ്ഥാനമായ ചാത്തന്നൂർ 
ശ്രീഭൂതനാഥക്ഷേത്ര കഥകളി യോഗത്തിന്റെ ഇപ്പോഴത്തെ ആശാനാണ് ചാത്തന്നൂർ കൊച്ചു നാരായണപിള്ളയെന്ന പേരിൽ ലോക പ്രശസ്തനായ കഥകളി ആചാര്യൻ പന്ത്രണ്ടാം വയസിലാണ് ഓയൂർ മാതുപിള്ള ആശാന്റെ ശിഷ്യനായി കഥകളി അഭ്യസിച്ചു തുടങ്ങി തുടർന്ന് ഇരിങ്ങാലക്കുട കലാനിലയത്തിൽ കലാമണ്ഡലം കുട്ടൻമാസ്റ്ററുടെ ശിക്ഷണത്തിലും പിന്നീട് മാങ്കുളം വിഷ്ണു നബൂതിരിയുടെ കീഴിൽ ഗുരുകുല സമ്പ്രദായത്തിലും ഔപചാരിക കഥകളി വിദ്യാഭ്യാസം പൂർത്തിയാക്കി അൻപത് വർഷത്തിലധികമായി തുടരുന്ന കഥകളി തപസ്യയിൽ പ്രശസ്ത കഥകളി കലാകാരന്മാർക്ക്‌ ഒപ്പം പ്രശoസ പിടിച്ചുപറ്റിയ പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട് പത്തോളം വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി സ്റ്റേജുകളിൽ കഥകളി അവതരിപ്പിച്ചു ഇതിൽ അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലും കോർണ്ണൽ യൂണിവേഴ്സിറ്റിയിലും നടത്തിയ കഥകളി പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ശാസ്താവിന്റെ ഊര് ചാത്തന്നൂർ ആയി.

ശാസ്താവിന്റെ ഊര് ചാത്തന്നൂർ
ചാത്തന്നൂർ എന്ന സ്ഥല നാമം ഉണ്ടായത് തന്നെ ശ്രീഭൂതനാഥന്റെ നാമത്തിലാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു ശാസ്താവിന്റെ ഊര് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലമായിരുന്നു പിന്നീട് അത് തിരുവിതാംകൂർ വാണിരുന്ന രാജാക്കന്മാർ അവരുടെ ഭരണസൗകാര്യത്തിന് വേണ്ടി ചാത്തൂർ ദേശമെന്നും പിന്നീട് ചാത്തന്നൂർ എന്നുമാക്കി മാറ്റുകയായിരുന്നു എന്ന് കേരള ചരിത്രത്തിന്റെ ആധാരമായ സംഘകൃതികളിൽ വ്യക്തമാക്കുന്നുണ്ട് ചാത്തന്നൂർ നാടിന്റെ ആസ്ഥാനം മീനാട് ആയിരുന്നുവെന്നും മീനാട് ദേശമെന്നും അറിയപ്പെട്ടതായി സംഘകാല ചരിത്ര രേഖകളിലും തിരുവിതാംകൂറിന്റെ രാജഭരണരേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട് ദേശത്തിന്റെ കരം പിരിവുകാർ മീനാട് ദേശത്ത് വസിച്ചിരുന്നതായും ചരിത്ര ഗവേഷകരായ ഇളംകുളം കുഞ്ഞൻപിള്ളയും വേലായുധ പണിക്കർശേരിയും വ്യക്തമാക്കുന്നുണ് 
അത് കൊണ്ട് തന്നെ ശാസ്താവിന്റെ ഊര് എന്ന നാമം പിൽക്കാലത്ത് ഭരണസൗകര്യത്തിന് വേണ്ടി ഉദ്യോഗസ്ഥർ ചാത്തൂർ എന്നും പിന്നീട് ചാത്തന്നൂർ എന്നും ആക്കി മാറ്റിയതായി സ്ഥലനാമ രേഖകളിലും ചരിത്രരേഖകളിലും വ്യക്തമാക്കുന്നുണ്ട്.