Monday, 31 January 2022

ആരോഗ്യത്തോടെ വാ...വാ...സുരേഷേ

 ആരോഗ്യത്തോടെ വാ...വാ...സുരേഷേ


01Feb2022• പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സന്ദർശിക്കുന്നു

ഒരുവർഷം മുൻപാണ് നിതിനും പാലാ സ്വദേശികളായ രണ്ടുപേരും സയന്റിഫിക് സ്നേക് റെസ്‌ക്യൂവറായത്. പാമ്പുകളെ പിടിക്കാനായി കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളും പിന്നീട് എരുമേലി ഫോറസ്റ്റ് ഓഫീസിൽ പ്രാക്ടിക്കൽ ക്ലാസുകളുമുണ്ടായിരുന്നു. ജില്ലയിൽ 28 സയന്റിഫിക് റെസ്‌ക്യൂവർമാർ ഉണ്ടെന്നും ജോസഫ് തോമസ് പറഞ്ഞു. കടപ്ലാമറ്റം മൂന്നുതോട് ഭാഗത്ത് കളപ്പുരയ്ക്കൽ സണ്ണി തോമസിന്റെ വീടിന്‌ സമീപത്തുനിന്ന് വിവിധ ദിവസങ്ങളിലായി ഒരേ മാളത്തിൽനിന്ന് ആറ് മൂർഖൻ പാമ്പുകളെയാണ് സംഘം പിടിച്ചത്. വിറകുപുരയോടുചേർന്ന കൈയാല പൊത്തിൽനിന്നാണ് ഏഴ് അടി നീളമുള്ള പാമ്പുകളെ പിടികൂടിയത്. അന്തീനാട് പ്ലാത്തോട്ടത്തിൽ ജോസഫ് തോമസ്, മേലുകാവുമറ്റം സ്വദേശി ഷെൽഫി എന്നിവരും പാമ്പുകളെ പിടിക്കാൻ ഒപ്പമുണ്ടായിരുന്നു.

പാമ്പുകളുടെ തോഴനാണ് വാവാ സുരേഷ്. പാമ്പുപിടിത്തത്തിനിടെ പലതവണ സുരേഷിന് കടിയേറ്റിറ്റുണ്ട്. എന്നാലും സുരേഷ് പിന്മാറില്ല. ആത്മവിശ്വാസമാണ്‌ കരുത്ത്‌. പാമ്പിനെ പിടിക്കണമെന്ന്‌ പറഞ്ഞാൽ രാത്രിയെന്നോ പകലെന്നോ നോക്കാതെ അവിടെ സുരേഷ് എത്തിയിരിക്കും. കുറിച്ചി പാട്ടാശ്ശേരിയിൽ വന്നതും അങ്ങനെയാണ്. പാമ്പുപിടിത്ത നിമിഷങ്ങൾ മാതൃഭൂമി ചങ്ങനാശ്ശേരി ലേഖകൻ ഷിജു എസ്.നായർ എഴുതുന്നുമൂർഖനുമായി മുഖാമുഖം ചങ്ങനാശ്ശേരി: കുറിച്ചി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാട്ടാശ്ശേരി വാണിയപ്പുരയ്ക്കൽ വീട് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലാണ്. വീട്ടുമുറ്റത്ത് ഉപയോഗിക്കാത്ത കന്നുകാലിക്കൂടിന് സമീപത്തെ കരിങ്കൽകൂട്ടത്തിനിടയിൽ വ്യാഴാഴ്ചയാണ് മൂർഖനെ കാണുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക്

കിണറ്റിൽനിന്ന് വാരിയെടുത്ത കല്ലും മണ്ണും കൂട്ടിയിട്ടിരുന്നതിന് മുകളിൽ ഗൃഹനാഥൻ ജലധരൻ പാമ്പിന്റെ പടം കിടക്കുന്നത് കണ്ടു. മക്കളെയും സുഹൃത്തുക്കളെയും വിളിച്ച് കാണിച്ചപ്പോൾ മൂർഖൻ പാമ്പിന്റെ പടമാണിതെന്ന് തിരിച്ചറിഞ്ഞു.

വൈകീട്ട്

പാമ്പ് കല്ലിനടിയിൽ നിന്ന് പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ഉടക്കുവല കല്ലിനുചുറ്റും വിരിച്ച് പാമ്പ് പുറത്തുപോകാത്ത വിധത്തിലാക്കി.

വെള്ളിയാഴ്ച രാത്രി ഒൻപത് മണി

പാമ്പിനെ വലയംചെയ്തുവച്ചിരുന്ന വല പൊട്ടിക്കുന്ന ശബ്ദംകേട്ട് ടോർച്ചടിച്ചുനോക്കിയപ്പോൾ വീണ്ടും മൂർഖനെ കണ്ടു. വലയിൽ കുടുങ്ങിയ പാമ്പ് വലമുറിച്ച് കല്ലുകൾക്കിടയിലേക്ക് കയറിപ്പോയി.

ശനിയാഴ്ച രാവിലെ

പാമ്പിനെ കണ്ടെത്തിയ വിവരം വാവ സുരേഷിനെ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ബി.ആർ. മഞ്ജീഷിന്റെ സഹായത്തേടെയായിരുന്നു വിവരം അറിയിച്ചത്. ശനിയും ഞായറും തിരക്കായതിനാൽ വരാനാകില്ലെന്ന് അറിയിച്ചു. ഇതിനിടെ മുമ്പുണ്ടായ അപകടത്തെ തുടർന്ന് വിശ്രമത്തിലാണെന്നും പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒൻപത് മണി

ഗ്രാമപ്പഞ്ചായത്തംഗം ബി.ആർ. മഞ്ജീഷിനെ വിളിച്ച് പാമ്പ് ഇപ്പോഴും അവിടെയുണ്ടോയെന്ന് വാവ സുരേഷ് ചോദിച്ചു. പാമ്പിനെ ഉടക്കുവല ഉപയോഗിച്ച് വളഞ്ഞ് െവച്ചിരിക്കുകയാണെന്നും അവിടെനിന്ന് പോകില്ലെന്നും അറിയിച്ചു.

രാവിലെ പത്തുമണി

ഉടൻ വരാമെന്ന് വാവ സുരേഷ് അറിയിക്കുന്നു

ഉച്ചകഴിഞ്ഞ് മൂന്നുമണി

വാഹനത്തിൽ സഹായികളില്ലാതെ വാവ സുരേഷ് കുറിച്ചിയിലെത്തുന്നു. സാധാരണ സഹായികളെയും ദൃശ്യങ്ങളും വീഡിയോയും പകർത്താനുള്ളവരെയും കൂട്ടിയാണെത്താറുള്ളത്.

സമയം 3.10

ജലധരന്റെ വീട്ടിലെത്തിയ വാവ സുരേഷ് വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കരിങ്കല്ലുകൾ മാറ്റിത്തുടങ്ങി. ഇതിനു മുകളിലുള്ള കൽക്കെട്ടും പൊളിച്ചു.

സമയം 3.20

വാവ സുരേഷ് മൂർഖൻപാമ്പിനെ പിടിക്കാനെത്തിയതറിഞ്ഞതോടെ പ്രദേശവാസികൾ വീടിന് സമീപം തമ്പടിച്ചു.

സമയം 3.45

കരിങ്കൽകെട്ട് പൊളിക്കുന്നതിനിടെ മൂർഖൻ പുറത്തേക്ക് ചാടി. ഉടൻ വാവ സുരേഷ് മൂർഖനെ വാലിൽ തൂക്കിയെടുത്തു.

സമയം 4.00

മൂർഖൻപാമ്പിനെ പ്ലാസ്റ്റിക് ടിന്നിൽ കയറ്റാൻ ശ്രമം. അത് നടക്കാതായതോടെ ചാക്ക് ആവശ്യപ്പെട്ടു. വീട്ടുകാർ ചാക്ക് നൽകി.

സമയം 4.10

ചാക്കിൽ കയറ്റാനുള്ള ശ്രമത്തിനിടെ മൂന്നുതവണ പാമ്പ് ചാക്കിനുള്ളിൽനിന്ന് പുറത്തുചാടി.

സമയം 4.20

പാമ്പിനെ ചാക്കിൽ കയറ്റുന്നതിനുള്ള ശ്രമത്തിനിടയിൽ കൈയിൽ തൂക്കിപ്പിടിച്ചിരുന്ന പാമ്പ് വാവ സുരേഷിന്റെ കാലിൽ കൊത്തി.

സമയം 4.25

കടിച്ച മൂർഖനെ വലിച്ചെറിഞ്ഞ വാവ സുരേഷ് കടിച്ചഭാഗത്ത് കൈകൾ അമർത്തി രക്തം പുറത്തേക്ക് കളഞ്ഞു.

സമയം 4.30

കരിങ്കൽ കെട്ടിന്റെ ഭാഗത്തേക്ക് ഇഴഞ്ഞ മൂർഖനെ വീണ്ടും വാവ സുരേഷ് പിടികൂടി വലിയ ടിന്നിലാക്കി വാഹനത്തിൽവെച്ചു.

സമയം 4.32

എത്രയും വേഗം ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ വാവ സുരേഷ് ആവശ്യപ്പെട്ടു.

സമയം 4.35

പഞ്ചായത്തംഗം ബി.ആർ.മഞ്‌ജീഷിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

സമയം 4.45

പള്ളത്തെത്തിയതോടെ ആരോഗ്യനില വഷളായി. അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ വാവ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചശേഷം പിന്നീട്‌ വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

മൂർഖന്റെ വിഷം ഏൽക്കുന്നത് ഞരമ്പുകളിൽ

ഗാന്ധിനഗർ: മൂർഖന്റെ കടിയേറ്റാൽ വിഷം ഏൽക്കുന്നത് ഞരമ്പുകളെയും നാഡീവ്യൂഹത്തെയുമാണ്. കടിയേറ്റെന്ന് സംശയം ഉണ്ടായാൽപോലും ഉടൻ വൈദ്യസഹായം തേടിയില്ലെങ്കിൽ മരണകാരണമായേക്കാമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ. ഡോ. ആർ.പി.രഞ്ജിൻ.

വിഷം ഞരമ്പുകളെയും നാഡീവ്യൂഹത്തെയും ബാധിച്ചാൽ ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാകുക.

വിഷം ശരീരത്തിലേറ്റാൽ ആദ്യം പ്രവർത്തിക്കുക കൺപോളകളിലാണ്. ഇതിനാലാണ് മുൻകാലത്ത് പാമ്പു കടിയേറ്റാൽ രോഗി ഉറങ്ങാൻ പാടില്ല എന്ന് പറഞ്ഞിരുന്നത്. ഇതിനാൽ പ്രതിരോധ മരുന്ന് ഉടൻ നൽകണം. സമയം നഷ്ടപ്പെടുത്താതെ ആശുപത്രിയിലെത്തിക്കണം

Sunday, 30 January 2022

അതിജീവനത്തിനായി കേഴുന്ന ചാത്തന്നൂർ ചന്തയെ പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത്‌ ഭരണസമിതി.

അതിജീവതിനായി കേഴുന്ന ചാത്തന്നൂർ ചന്തയെ പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത്‌ ഭരണസമിതി.

@കിഫ്‌ -ബിയിൽ നിന്നും ലോൺ എടുത്തു ചന്ത പൊളിച്ചു മാറ്റി മാർക്കറ്റ് സമുച്ചയം നിർമ്മിക്കാൻ നീക്കം 
ചാത്തന്നൂർ: ചാത്തന്നൂർ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ പുരാതന ചന്ത ഇന്ന് അതിജീവനത്തിനായി കേഴുകയാണ്.അതിനിടയിലാണ് യാതൊരു പ്ലാനും ഇല്ലാതെ കച്ചവടക്കാരെ പുന:രധിവസിപ്പിക്കാതെ ദേശീയപാത വികസനത്തിന്റെ മറവിൽ പുതിയതും പഴയതുമായ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി പുതിയ വ്യാപര സമുച്ചയം നിർമ്മിക്കാൻ പഞ്ചായത്ത്‌ ഭരണസമിതി നീക്കം നടത്തുന്നത്.
രാവിലെയും 
വൈകുന്നേരങ്ങളിലും വിശാലമായ മത്സ്യച്ചന്തയും രണ്ടുദിവസങ്ങളിൽ ആഴ്ചച്ചന്തയും നടന്നിരുന്ന ചാത്തന്നൂർ ചന്തയിൽ  നിരവധി ചെറുകിട കച്ചവടക്കാരും ഇവിടെ എത്തിയിരുന്നു.
എന്നാൽ ഇതെല്ലാം വിസ്മൃതിയിലായി.
ഒന്നോ രണ്ടോ കച്ചവടക്കാരിൽ 
മത്സ്യകച്ചവടം ചുരുങ്ങി. ആഴ്ചച്ചന്ത ഇല്ലാതായി. അവശേഷിച്ച കച്ചവടക്കാർ മറ്റ് മാർഗമില്ലാത്തതിനാൽ ചന്തയിൽ തുടരുന്നു.വഴിയോരവാണിഭം സജീവമായതോടെയാണ് ചാത്തന്നൂർ ചന്തയെ ജനങ്ങൾ കൈയൊഴിഞ്ഞത്.
റോഡുവക്കുകൾ കൈയേറിയുള്ള മത്സ്യക്കച്ചവടവും പച്ചക്കറിവ്യാപാരവും വ്യാപകമായതാണ് ചാത്തന്നൂർ ചന്തയുടെ മരണമണി മുഴക്കിയത്. ലൈസൻസോ നികുതിയോ പരിശോധനകളോ ഒന്നുമില്ലാതെ സർക്കാർ ഭൂമി കൈയേറി നടത്തുന്ന വ്യാപാരങ്ങൾ നിയന്ത്രിക്കാനും നടപടികളില്ല.ഗ്രാമപഞ്ചായത്ത്‌ അംഗം തന്നെ സ്വന്തം നിലയിൽ ലൈസൻസ് ഇല്ലാത്ത മത്‍സ്യ വിപണി റോഡ് സൈഡിൽ നടത്തുകയാണ്.
ചാത്തന്നൂർ ചന്തയെ രക്ഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയായി.

@  പൊതുചന്തയെ ഇല്ലാതാക്കി കിഫ്‌ -ബി ലോണിൽ 
വ്യാപാര സമുച്ചയം നിർമ്മിക്കാൻ നീക്കം നടത്തുകയാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌. ദേശീയപാത വികസനത്തിന്റെ മറവിൽ പൊളിച്ചു മാറ്റുന്ന പഴക്കം ചെന്ന ദേശീയപാതയോരത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത്തിനൊപ്പം ചന്തയ്ക്കകത്തെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി കൊണ്ട് ഷോപ്പിംഗ് കോമ്പ്ലേക്സ് നിർമ്മിക്കാനാണ് പഞ്ചായത്ത്‌ ഭരണസമിതി നീക്കം നടത്തുന്നത്.
ചാത്തന്നൂർ  ചന്തയെ പഴയനിലയിലേക്ക്എത്തിക്കുന്നതിന് വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച വ്യാപാരസമുച്ചയങ്ങൾ ഇടിച്ചു നിരത്തികൊണ്ടാണ് കിഫ്‌ യിൽ നിന്നും അഞ്ചു കോടിയോളം രൂപ ലോൺ എടുത്തു കൊണ്ട് വ്യാപാര സമൂച്ചയം നിർമ്മിക്കുന്നത്. ദേശീയപാത വികസനത്തിലൂടെ പോകുന്ന പഴയ ബഹുനില കെട്ടിടവും ചന്തയിലുള്ള പഴയ രണ്ട് കെട്ടിടങ്ങളും കൂടാതെ 
2019-20ൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മത്സ്യ ചന്തയും
2008-2009ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 
നിർമ്മിച്ച രണ്ട് കടമുറികളും
കുടുംബശ്രീയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ ആറു മുറി കടകളും കുടുംബശ്രീയുടെ കടയുടെ മുകളിൽ നിർമ്മിച്ച ഇനിയും പ്രവർത്തനം തുടങ്ങാത്ത മാലിന്യ സംസ്കരണ പ്ലാന്റും മടക്കമുള്ള പുതിയ കെട്ടിടങ്ങൾ ഇടിച്ചു നിരത്തി കൊണ്ടാണ് പഞ്ചായത്ത്‌ കിഫ്‌ -ബിയിൽ നിന്നും ലോൺ എടുത്തു കൊണ്ട് ഷോപ്പിംഗ് കോംബ്ലക്സ് നിർമ്മിക്കുന്നത്..
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 
ചന്തയുടെ വികസനത്തിന് വേണ്ടി
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് 
നിർമ്മിച്ച കെട്ടിടങ്ങൾ ഇടിച്ചു പൊളിച്ചു പുതിയവ നിർമ്മിക്കുക വഴി പഞ്ചായത്ത്‌ ലക്ഷങ്ങളുടെ ബാധ്യത കൂടി വരുത്തി വയ്ക്കുകയാണ്.

@ കച്ചവടക്കാർക്ക് നോട്ടീസ് നൽകി

ദേശീയപാത വികസനത്തിൽ ദേശീയപാതയോരത്തെ പഞ്ചായത്തിന്റെയടക്കം 
കടകൾ ഭൂരിഭാഗവും പോകുമെന്നിരിക്കെ പൊതുചന്തയ്ക്ക് 
മാറ്റി സ്ഥാപിക്കുന്നതിന് യാതൊരു മാസ്റ്റർ പ്ലാനും ഇല്ലാതെ കച്ചവടക്കാരെ നോട്ടീസ് നൽകി 
ഒഴിപ്പിക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയുടെ തീരുമാനം കച്ചവടക്കാരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്ന് നാട്ടുകാരും കച്ചവടക്കാരും ഒരേ സമയം ആരോപിക്കുന്നു. പൊതുചന്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലോട്ട് മാറ്റി സ്ഥാപിക്കുമെന്നാണ് പഞ്ചായത്ത്‌ ഭരണസമിതി ചൂണ്ടികാട്ടുന്നത് വ്യാപാര 
സമുച്ചയത്തിന്റെ സ്കെച്ച് പ്ലാനിൽ പൊതുചന്തയില്ല പകരം പാർക്കിങ് സൗകര്യമുള്ള വ്യാപാര സമൂച്ചയമാണ് നിർമ്മിക്കുന്നത്. അപ്പോൾ നിലവിലുള്ള പൊതുചന്ത എവിടെ പ്രവർത്തിക്കുമെന്നാണ് കച്ചവടക്കാർ ചോദിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ 22-)o തീയതി നടന്ന പഞ്ചായത്ത്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരം പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ കച്ചവടകാർക്ക് മാർക്കറ്റിലെ കടകൾ ഒഴിയാൻ നോട്ടീസ് നൽകി കഴിഞ്ഞു.



Saturday, 29 January 2022

പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു അവഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു അവഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 
ഫോട്ടോ: ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ 
 പഞ്ചായത്ത് കിണർ കാടുമൂടിയ നിലയിൽ

വേനൽ കടുത്തു ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം നടപടിയെടുക്കാതെ ജില്ലാ ഭരണകൂടം

@ കുടിവെള്ള മാഫിയ കച്ചവടം തുടങ്ങി ലിറ്റർ വെള്ളത്തിന് വില 800 മുതൽ

കുടിവെള്ളം വില്പന നടത്തുന്ന മാഫിയ സംഘങ്ങൾ ജില്ലയിൽ സജീവമായി. തോടുകളിൽ നിന്നും മറ്റ് ജലാശയങ്ങളിൽ നിന്നും വെള്ളമെടുത്ത് കുടിവെള്ളമെന്ന രീതിയിൽ കച്ചവടം നടത്തുന്ന സംഘങ്ങളാണ് സജീവമായിട്ടുള്ളത്.ഒപ്പം കുടിവെള്ളത്തിന് വിലയും കൂടി തുടങ്ങി. ജില്ലയിൽ വെള്ളം വിലയ്ക്ക് എത്തിച്ചുകൊടുക്കുന്ന മിനി ലോറിക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 2000 ലിറ്റർ വെള്ളത്തിന് 800 മുതൽ 1000 വരെ രൂപ വാങ്ങുന്നു.ദൂരമനുസരിച്ചു പിന്നെയും കൂടും.മിക്കയിടത്തും ആൾക്കാർക്ക് വെള്ളം വിലകൊടുത്ത്് വാങ്ങാതെ മാർഗമില്ലാത്ത അവസ്ഥയാണ്. കുളിക്കുന്നതിനും നനയ്ക്കുന്നതിനുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് ആറുകളിലെയും തോടുകളുടെയും കടവുകളിലെത്തുന്നവരുടെ എണ്ണവും വർധിച്ചു. വൈകീട്ടാകുന്നതോടെ മിക്ക കടവുകളിലും കുളിക്കാനെത്തുന്നവരുടെ തിരക്ക് കാണാം. ജലക്ഷാമമാണീ തിരക്കിന് കാരണം. ഓരോദിവസം കഴിയുംതോറും വെള്ളത്തിനായുള്ള നെട്ടോട്ടം കൂടുകയാണ്.

@ കിഴക്കൻ മേഖലയിലെ മലമ്പ്രദേശങ്ങളിൽ കാഴ്ചയ്ക്ക് പൈപ്പുണ്ട്, വെള്ളമില്ല

കഠിനമായ വേനലിൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ മലമ്പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. ജല അതോറിറ്റിയുടെ പൈപ്പുകൾ ഇട്ടിട്ടുണ്ടെങ്കിലും ആഴ്ചയിൽ ഒരിക്കൽ ടാപ്പുകളിൽ വെള്ളമെത്തിയാലായി.പലയിടത്തും പൊതു ടാപ്പുകൾ ഉണ്ടെങ്കിലും വെള്ളമില്ല പൊട്തു കിണറുകൾ നശിച്ചു കിടക്കുകയാണ്.കിഴക്കൻ മേഖലയിൽ. കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കാൻ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും മുന്നിട്ടിറങ്ങണം എന്നാണ് ജനങ്ങളുടെ ആവശ്യo 

@ കോളനി പ്രദേശങ്ങളിലാണ് കുടിവെള്ളപ്രശ്‌നം രൂക്ഷം.

 പൈപ്പുവെള്ളം മാത്രമാണ് കോളനികളിൽ ഏകാശ്രയം. വർഷങ്ങളായി പറഞ്ഞുവരുന്ന വിതരണക്രമം ദിവസവും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ എന്നതാണ് ഇപ്പോൾ 
ആഴ്ചയിൽ ഒരിക്കലെന്നതാണ് ഇതൊന്നും പലവിധ കാരണങ്ങളാൽ നടപ്പാകുന്നില്ല. ഇപ്പോൾ രണ്ട് ദിവസം കൂടൂമ്പോൾ എതെങ്കിലും ഒരുദിവസം വെള്ളം എത്തിയാലായി.കോളനി നിവാസികളിൽ ഭൂരിഭാഗവും മൂന്നുസെന്റ് സ്ഥലത്ത് വീടുവെച്ച് താമസിക്കുന്നവരാണ്. ഇവർക്കൊന്നും കിണർ കുഴിക്കാനുള്ള ഇടവുമില്ല. ഇതിനാൽ ജല അതോറിറ്റിയെ ആശ്രയിക്കുകയേ മാർഗമുള്ളു. പലകോളനികളിലും തലച്ചുമടയായിത് ശേഖരിച്ച് കൊണ്ടുവരണം. പണിയ്ക്കുപോയി നിത്യവൃത്തിയ്ക്ക് വക കണ്ടെത്തുന്ന തൊഴിലാളി കുടുംബങ്ങളെ ഇതേറെ വലയ്ക്കുന്നു. സന്ധ്യയ്ക്ക് മടങ്ങിയെത്തിയാൽ ഉടൻ ബക്കറ്റും കലവുമായി കാതങ്ങൾ താണ്ടിവേണം ജലമെത്തിക്കാൻ. ഇതൊക്കെ ജല അതോറിട്ടി ജീവനക്കാരെ അറിയിച്ചെങ്കിലും യാതൊരുഫലവുമുണ്ടായിട്ടില്ല.

പൊതുകിണറുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു അവഗണിച്ചു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 
ഫോട്ടോ: ചാത്തന്നൂർ ഊറാംവിള ജംഗഷനിലെ 
 പഞ്ചായത്ത് കിണർ കാടുമൂടിയ നിലയിൽ


 കനാലിന്‍റെ വശങ്ങൾ ഇടിഞ്ഞുകിടക്കുന്നത് മാസങ്ങളായിട്ടും നീക്കംചെയ്യാൻ നടപടി ഉണ്ടായിട്ടില്ല. പലയിടത്തും ചെളി നിറഞ്ഞ മണ്ണ് കാടുകയറിക്കിടക്കുകയാണ്.

കനാലിൽ വെള്ളം തുറന്നുവിടാൻ വൈകുന്നത് ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തെ ബാധിച്ചുതുടങ്ങി. മിക്കയിടത്തും കിണറുകൾ വറ്റിത്തുടങ്ങിയതിനാൽ വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകാനാണ് സാദ്ധ്യത.

വെള്ളം തുറന്നുവിടാത്തത് കൃഷിയേയും ബാധിച്ചുതുടങ്ങി. കതിരണിഞ്ഞ  പാടശേഖരങ്ങൾ നെൽകൃഷി ഉണക്കിന്‍റെ വക്കിലാണ്. അടിയന്തരമായി കൃഷിക്ക്‌ വെള്ളം എത്തിയില്ലെങ്കിൽ കൃഷിയെ സാരമായി ബാധിക്കുമെന്ന് കർഷകർ പറഞ്ഞു. വെള്ളം തുറന്നു വിടാൻ വൈകുന്തോറും കുടിവെള്ളത്തെ മാത്രമല്ല, കൃഷിയെക്കൂടി ബാധിക്കുമെന്നതിനാൽ അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കനാലിൽ വെള്ളം എത്താത്തതിൽ 
വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


Thursday, 27 January 2022

ഫ്രീസറുകൾ കേടായി നെടുങ്ങോലം താലൂക്കാശുപത്രിയിൽ മോർച്ചറി പൂട്ടി

ഫ്രീസറുകൾ കേടായി  നെടുങ്ങോലം താലൂക്കാശുപത്രിയിൽ മോർച്ചറി പൂട്ടി 
   
പരവൂർ : നെടുങ്ങോലം താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായതോടെ മൃതദേഹപരിശോധന നിലച്ചു മോർച്ചറി പൂട്ടി. രണ്ടുമാസംമുൻപാണ് ഇടിമിന്നലേറ്റ്‌ ഫ്രീസർ കേടായത്. നന്നാക്കാൻ ഒരുലക്ഷത്തോളം രൂപ ചെലവുവരും. 
അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലെന്നാണ് മുൻസിപ്പൽ അധികൃതർ പറയുന്നത്.

പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ മൃതദേഹങ്ങൾ അയയ്ക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ മരിക്കുമ്പോഴും മറ്റും മൃതദേഹം ഏറെദിവസം സൂക്ഷിക്കേണ്ടിവരാറുണ്ട്. രാത്രിയിൽ അപകടങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹപരിശോധനയും പിറ്റേദിവസമേ നടത്താറുള്ളൂ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ സംവിധാനമില്ലാത്തത് പോലീസിനെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇൻക്വിസ്റ്റ് നടപടികൾക്കും  മറ്റും പാരിപ്പള്ളിയിലേക്ക് പോകേണ്ടിവരും. നാലുവർഷം മുൻപാണ് പരവൂർ നഗരസഭ മോർച്ചറി കെട്ടിടം നവീകരിച്ച് ഫ്രീസറുകൾ നൽകിയത്.വൈദ്യുതികരണത്തിൽ ഉണ്ടായ അപാകതയാണ് ഫ്രീസർ കേടാവാൻ കാരണം.
ഫോട്ടോ :അടച്ചിട്ടിരിക്കുന്ന മോർച്ചറി

Wednesday, 26 January 2022

സങ്കൊല്ലി രായണ്ണ സ്മൃതി ദിനം

റാണി ചന്നമ്മ ഭരിച്ചിരുന്ന കർണാടകയിലെ കിറ്റൂർ രാജ്യത്തിന്റെ ഷേത്സനാദിയായിരുന്നു സങ്കൊല്ലി രായണ്ണ. മരണം വരെ ബ്രിട്ടീഷ് മേൽക്കൊയ്മക്കെതിരെ യുദ്ധം ചെയ്ത വീരനായിരുന്നു അദ്ദേഹം. .

1824-ലെ കലാപം നയിച്ച സങ്കൊല്ലി രായണ്ണ  ബ്രിട്ടീഷുകാർ  അറസ്റ്റ് ചെയ്തെങ്കിലും വൈകാതെ അദ്ദേഹം ജയിൽ മോചിതനാവുകയും  ബ്രിട്ടീഷുകാരോട് യുദ്ധം തുടരുകയും ചെയ്തു.  പ്രാദേശിക ജനങ്ങളെ അണിനിരത്തി ബ്രിട്ടീഷുകാർക്കെതിരെ ഗറില്ല യുദ്ധം ആരംഭിച്ചു. ബ്രിട്ടീഷ് ഓഫീസുകൾ കത്തിച്ചു, ബ്രിട്ടീഷ് സൈനികരെ കൊല്ലുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്തു.  തുറന്ന യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ബ്രിട്ടീഷ് സൈന്യത്തിന് കഴിഞ്ഞില്ല. അതിനാൽ, 1830 ഏപ്രിലിൽ അദ്ദേഹത്തെ വഞ്ചിച്ച് പിടികൂടി വിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ചു. 

1831 ജനുവരി 26-ന് ബെലഗാവി ജില്ലയിലെ നന്ദഗഡിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള ഒരു ആൽമരത്തിൽ  രായണ്ണയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .

വലതുകൈയിൽ വാളുമായി കുതിരപ്പുറത്ത് കയറുന്ന സങ്കൊല്ലി രായണ്ണയുടെ വെങ്കല പ്രതിമ ബെംഗളൂരു റെയിൽവേ സ്റ്റേഷന് സമീപം കർണാടക സർക്കാർ അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്ഥാപിച്ചു . ബെംഗളൂരു സിറ്റിയിലെ പ്രധാന റെയിൽവേ സ്റ്റേഷന്റെ പേര് 2015-ൽ "ക്രാന്തിവീര സംഗൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷൻ" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

പിറന്ന നാടിന്റെ മോചനത്തിന് സ്വജീവിതം ആഹുതിയേകിയ ധീരന് പ്രണാമങ്ങൾ

Tuesday, 25 January 2022

ആത്മവിസ്മൃതിയില്‍ നിന്ന് ആത്മനിര്‍ഭരതയിലേക്ക്‌

ജനുവരി 26 റിപ്പബ്ലിക് ദിനം

‘ഉറങ്ങി ജഡപ്രകൃതിയായ ഈ സത്വത്തെ ഉന്തിയും കുലുക്കിയും ഉണര്‍ത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.’ വിവേകാനന്ദ സ്വാമികള്‍ ഒരിക്കല്‍ പറഞ്ഞതാണിത്. അടിമഭാരതത്തെ ഉണര്‍ത്തിയെടുക്കുക. ആത്മബോധം നഷ്ടപ്പെട്ട ജനതയ്ക്ക് അതു വീണ്ടെടുത്തു നല്‍കുക. അങ്ങനെയായാല്‍ പിന്നെ അത് സ്വയം മുമ്പോട്ടു പൊയ്‌ക്കൊള്ളും. ഭാരതത്തില്‍ അനേകം പേര്‍ ഈ ഒരു പ്രക്രിയയില്‍ പങ്കാളികളായിട്ടുണ്ടെങ്കിലും സ്വാമി വിവേകാനന്ദനാണ് ഏറ്റവും തീവ്രമായും ശക്തമായും അതു നിര്‍വ്വഹിച്ചത്.

1947 ആഗസ്റ്റ് 15 വരെ നമ്മുടെ നേതാക്കന്മാരും നായകരുമെല്ലാം അതുതന്നെ ചെയ്‌തെങ്കിലും സ്വാതന്ത്ര്യാനന്തരം വീണ്ടും അടിമമനസ്സിലേക്കു തിരിച്ചുപോയി. അങ്ങനെ പോകുന്നതിനെ തടയുമായിരുന്ന രണ്ടു നേതാക്കള്‍ ഗാന്ധിജിയും പട്ടേലുമായിരുന്നു. അതില്‍ ഗാന്ധിജിയെ 1945ല്‍ത്തന്നെ ജവഹര്‍ലാല്‍ നെഹ്‌റു തളളിപ്പറഞ്ഞു. 1945 ഒക്ടോബറില്‍ അവര്‍ തമ്മില്‍ നടത്തിയ കത്തിടപാടില്‍ അതു വെളിവാക്കപ്പെട്ടു. ദേശീയമോ സാംസ്‌ക്കാരികമോ ആയതൊന്നും ആധുനിക ലോകത്തിന്റെ മുമ്പില്‍ മുന്നേറാന്‍ കൊള്ളുന്നതല്ലെന്ന് നെഹ്‌റു തുറന്നെഴുതി. പാശ്ചാത്യമായ പളപളപ്പും സോഷ്യലിസ്റ്റ് ആശയങ്ങളുടെ കപടമായ വാഗ്ദാനങ്ങളും മതി ‘ഇന്ത്യ’ക്കു മുന്നേറാന്‍ എന്നതായിരുന്നു നെഹ്‌റുവിന്റെ ധാരണ. അതാണ് ഗാന്ധിജിയുമായി പങ്കുവച്ചത്.

ഒരുപക്ഷെ ഭാരതത്തിന്റെ സ്വത്വത്തിലൂന്നിയ ഒരു ഭാരതത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുമായിരുന്നയാള്‍ പിന്നെ പട്ടേലായിരുന്നു. അതിന്റെ തുടക്കമായിരുന്നു നൂറ്റാണ്ടുകളുടെ അടിമച്ചിഹ്നമായിരുന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം. പ്രധാനമന്ത്രി നെഹ്‌റു തടഞ്ഞിട്ടും ആക്ഷേപിച്ചിട്ടും പട്ടേല്‍ അതു മുമ്പോട്ടു കൊണ്ടുപോയി. എന്നാല്‍ ആയുസ്സറ്റതുകൊണ്ട് സ്വത്വത്തിന്റെ പുന:സ്ഥാപനശ്രമങ്ങള്‍ അതോടെ അവസാനിച്ചു. തുടര്‍ന്ന് തന്റെ സ്വപ്‌നലോകത്തേക്കു കുതിക്കാന്‍ നെഹ്‌റുവിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആ പാച്ചിലിന്റെ ‘നേട്ടങ്ങള്‍’ കാശ്മീരിലും ചൈനീസ് അതിര്‍ത്തിയിലെ നാണക്കേടുകളിലും ഐക്യരാഷ്ട്രസഭയിലെ അപ്രസക്ത സ്ഥാനങ്ങളിലും വിദേശശക്തികളുടെ മുമ്പിലെ പരിഗണന ഇല്ലായ്മയിലും നമ്മള്‍ കണ്ടു. ലോകത്തിന്റെ മുമ്പില്‍ നാം ആരുമല്ലാതായി; ഒന്നുമല്ലാതായി നാണംകെട്ടു.

1960ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ക്ഷണപ്രകാരം മൗലാനാ അബ്ദുള്‍ കലാം ആസാദ് അനുസ്മരണ പ്രഭാഷണത്തിനു വന്ന ആര്‍നോള്‍ഡ് ടോയന്‍ബി ‘ഏകലോകവും ഭാരതവും’ എന്ന പ്രഭാഷണത്തില്‍ ഒരു കാര്യം ഊന്നിപ്പറഞ്ഞു: ‘പാശ്ചാത്യമായ മതങ്ങളും തത്വശാസ്ത്രങ്ങളുമെല്ലാം അസഹിഷ്ണുതയാണ് കൈമുതലായി കൊണ്ടുനടന്നിരുന്നത്. അതാണ് ലോകം മുഴുവന്‍ എപ്പോഴും സംഘര്‍ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതിനെ അതിജീവിക്കാന്‍ ഭാരതത്തിന്റെ ധാര്‍മ്മിക – ആദ്ധ്യാത്മിക ദര്‍ശനത്തിനേ കഴിയൂ. അതാണ് ലോകത്തിനു ഭാരതം നല്‍കേണ്ട സംഭാവന. അതാണ് ഭാരതത്തിന്റെ സ്വത്വം. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഈ സ്വത്വത്തെ വില വയ്ക്കുന്നവരല്ലായിരുന്നു ‘ഇന്ത്യന്‍’ ഭരണാധികാരികളായി വന്നത്. അങ്ങനെ നാം വീണ്ടും മാനസിക അടിമകളായി തുടര്‍ന്നുപോന്നു.സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യത്തെ വിശദീകരിച്ചത് കായിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം, ബൗദ്ധിക സ്വാതന്ത്ര്യം എന്നിങ്ങനെയാണ്. എന്നാല്‍ ‘ഇന്ത്യന്‍’ ഭരണാധികാരികള്‍ മാനസിക- ബൗദ്ധിക സ്വാതന്ത്ര്യത്തെ അവഗണിച്ചു. മുക്കാല്‍ നൂറ്റാണ്ടിന്റെ അനുഭവം അതാണ്. ബാലഗംഗാധര തിലകന്‍ സ്വദേശിയും സ്വാശ്രയത്വവുമാണ് സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാക്കിയത്. സ്വദേശിയെന്നാല്‍ വിദേശി വിരോധമല്ല, സ്വന്തം നാടിന്റെ കാര്യത്തിലുള്ള അഭിമാനമാണ്. ഗാന്ധിജി പ്രഖ്യാപിച്ചത് ‘ഹിന്ദ്‌സ്വരാജ്’ ആണ്. ഗീതയും ഗോവും അടയാളമായി പറഞ്ഞു. സംസ്‌കൃതം അടിസ്ഥാന ഭാഷയായും. മഹര്‍ഷി അരവിന്ദന്‍, ‘സനാതന ധര്‍മ്മം തന്നെയാണ് ദേശീയത’ എന്നു പ്രഖ്യാപിച്ചു. ഇവരെല്ലാം പല വാക്കുകളിലൂടെ പറഞ്ഞെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനം ഭാരത ആത്മാവിന്റെ ആവിഷ്‌ക്കരണത്തെയാണ് – സ്വത്വത്തിന്റെ വീണ്ടെടുപ്പായി സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമായി – പറഞ്ഞത്.

 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ആഘോഷിക്കുമ്പോള്‍ നാം എവിടെയെത്തി? സ്വത്വബോധത്തിന്റെ ഉണര്‍വ്വ് ഇതാ ഇപ്പോഴേ ആരംഭിച്ചിട്ടുള്ളൂ എന്നു കാണാന്‍ കഴിയും. പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്വാത്മബോധം ഉണര്‍ത്താനുള്ള ശ്രമം തുടങ്ങാന്‍ കഴിഞ്ഞു. ഭാരതസ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളുടെയും ആത്മാഹുതികളുടെയും പരാക്രമങ്ങളുടെയും മറച്ചുവച്ച ചരിത്രം ഇപ്പോഴാണു പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ബൗദ്ധികാടിമത്തം നിലനിര്‍ത്തിയിരിക്കുന്നവര്‍ക്ക് അതു സഹിക്കുന്നില്ല. അവര്‍ പ്രക്ഷോഭം കൂട്ടിക്കൊണ്ടിരിക്കുന്നു.

വ്യാവസായിക – സാമ്പത്തിക രംഗത്ത് ആദ്യം സോവിയറ്റു യൂണിയനും പിന്നീട് യൂറോപ്യന്മാരും വലിച്ചെറിഞ്ഞ മാതൃകകളും മറ്റും പെറുക്കിയെടുത്ത് കുട്ടികള്‍ കളിപ്പാട്ടം ഉണ്ടാക്കുന്നതുപോലെ ആറരപ്പതിറ്റാണ്ടു നമ്മള്‍ പാഴാക്കി. ഇത്രകാലവും നാം വെറും ‘പെറുക്കി’കളായി നടന്നു. സ്വന്തം ഇച്ഛാശക്തിയിലും ശാസ്ത്രജ്ഞന്മാരിലും വ്യവസായികളിലും വിശ്വാസമര്‍പ്പിച്ച്, ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്നൊരു സങ്കല്പം ഇപ്പോള്‍ മാത്രമാണ് നമുക്ക് ഉള്‍ക്കൊള്ളാനായത്. മാനസികമായി സോഷ്യലിസത്തിന് അടിമപ്പെട്ടുപോയ ജവഹര്‍ലാല്‍ നെഹ്‌റു വ്യവസായികളെയും സമ്പന്നരെയും ശത്രുക്കളായാണ് കണ്ടിരുന്നത്. പകരം വൈദേശിക ശക്തികളുടെ സാമ്പത്തികാടിമകളായി നാം വീണ്ടും വീഴ്ത്തപ്പെട്ടു. അത് ദശാബ്ദങ്ങളോളം നമ്മെ പിന്നോട്ടു വലിച്ചു. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നൊരു പുതിയ ആശയം മുന്നോട്ടുവയ്ക്കാന്‍ ഭാരതത്തിന്റെ ആത്മാവിനെക്കൂടി കണ്ടെത്താന്‍ കഴിയുന്നവര്‍ക്കേ സാധിക്കൂ. (ഇന്ത്യയെ കണ്ടെത്തുകയെന്നാല്‍ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചറിയലായിരിക്കണം).

ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞു. ഗ്രാമങ്ങള്‍ വെറും ചതുപ്പുനിലങ്ങളെന്ന് നെഹ്‌റു മറുപടിയെഴുതി. അതുകൊണ്ടുതന്നെ നഗരങ്ങളിലെ നാട്യങ്ങളില്‍ ഭ്രമിച്ച നെഹ്‌റു ഇന്ത്യയുടെ ആത്മാവിനെ കണ്ടറിഞ്ഞില്ല. അവിടെ എന്തെങ്കിലും നന്മയുണ്ടെന്നു മനസ്സിലാക്കാനും അദ്ദേഹം തയ്യാറായില്ല. ഭാരതത്തിലെ നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും പോരാ, വനാന്തരങ്ങളില്‍ പോലും ലോകത്തെ പ്രചോദിപ്പിക്കുന്ന അത്ഭുത ജീവിതങ്ങളുണ്ടെന്ന് കണ്ടറിഞ്ഞതെപ്പോഴാണ്? അത്തരക്കാരെ കണ്ടെത്തുകയും അംഗീകരിക്കുകയും ആദരിക്കുകയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തത് ഇപ്പോള്‍ മാത്രമാണ്. കഴിഞ്ഞ ആറേഴു വര്‍ഷക്കാലത്തെ പത്മ അവാര്‍ഡുകള്‍ മാത്രം നോക്കിയാല്‍ നമ്മുടെ ആത്മാഭിമാനം ആകാശത്തോളം ഉയരും. നഗരങ്ങളിലെ ശുചീകരണത്തൊഴിലാളികളുടെ കാല്‍ കഴുകി നമസ്‌ക്കരിച്ചാദരിക്കുന്ന ഒരു പ്രധാനമന്ത്രി മോചനത്തിന്റെ മന്ത്രമോതുന്ന പുതിയ ഗുരുവായി അവതരിച്ചിരിക്കുന്നു. ഭാരതത്തിന്റെ വിദൂരകോണുകളില്‍ ആരാലും അറിയപ്പെടാതെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്ന അജ്ഞാതരെ കണ്ടെത്തി ആദരിക്കുകയും അവരോട് വ്യക്തിപരമായിത്തന്നെ സംവദിക്കുകയും അവരെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്യാന്‍ നമുക്ക് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

കലാ-കായിക രംഗത്താകട്ടെ, വിദ്യാഭ്യാസ രംഗത്താകട്ടെ, ശാസ്ത്ര-ഭരണ നിര്‍വ്വഹണ രംഗത്താകട്ടെ എല്ലാവരിലും ആത്മാഭിമാനം ഉയര്‍ത്തി രാഷ്ട്രനന്മയ്ക്ക് തന്റെ കര്‍മ്മരംഗത്തെ പ്രയോഗിക്കുവാനുള്ള ‘യോഗ: കര്‍മ്മസു കൗശലം’ എന്ന ഭഗവദ്ഗീതാ മന്ത്രം ഇപ്പോഴല്ലേ പ്രയോഗത്തില്‍ വരുത്തിയുള്ളൂ. (ഈ മന്ത്രമാണ് ഭാരത സര്‍ക്കാരിന്റെ സിവില്‍ സര്‍വ്വീസ് വിഭാഗത്തിന്റെ മുദ്രാവാക്യമായി ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്). അവരുടെ ഓരോരുത്തരുടെയും കഴിവുകള്‍ രാജ്യത്തിന് ആവശ്യമുണ്ട്; അത് ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ ഭരണത്തലവന്‍ തന്നെ നേരിട്ട് ആഹ്വാനം ചെയ്തത് വലിയൊരു വിഭാഗം ഉദ്യോഗസ്ഥരില്‍ ആവേശവും ആത്മവിശ്വാസവും വളര്‍ത്തി. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഒരു ഭാഗം പരാജയപ്പെട്ടപ്പോഴും ഒളിമ്പിക്ലില്‍ നമ്മുടെ പെണ്‍മക്കള്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും അവരെ ചേര്‍ത്തു നിര്‍ത്തി നിരാശയുടെ പടുകുഴിയിലേക്കു വീണുപോകാതെ കൈപിടിച്ച് മുന്നോട്ടു നയിക്കുന്ന ഒരു ഭരണാധികാരിയെ കിട്ടാന്‍ മുക്കാല്‍ നൂറ്റാണ്ടു വേണ്ടി വന്നു. വിജയം എല്ലാവരും ആഘോഷിക്കും, പരാജയം ഏറ്റുവാങ്ങാന്‍ ആരുമുണ്ടാകില്ല. ആക്ഷേപവും ശാപവും മാത്രമായിരിക്കും മിച്ചം. ഇതുവരെയുള്ള അനുഭവവും അങ്ങനെതന്നെ. പരാജിതരുടെകൂടെ ചേര്‍ന്നുനിന്ന്, അതിന്റെ ഭാരം സ്വന്തം തോളിലേറ്റന്‍ പാലാഴിമഥനത്തില്‍ കാളകൂടം ഏറ്റുവാങ്ങിയ ഭഗവാന്‍ പരമേശ്വരന്റെ ആത്മവിശ്വാസമുള്ളവര്‍ക്കു മാത്രമേ കഴിയൂ. അതാണ് നാം ഒളിംമ്പിക്‌സിനു ശേഷവും ചന്ദ്രയാന്‍ ദൗത്യത്തിനു ശേഷവും കണ്ടത്.

മിടുക്കരായ യുവജനങ്ങള്‍ തൊഴിലും സംരംഭകത്വവും തേടി വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്ന പ്രവണത വ്യാപകമായിരുന്നു സമീപകാലം വരെ. ഇന്ന് സര്‍വ്വ മേഖലകളിലും യുവജനങ്ങള്‍ അനേകതരം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. അവരുടെ ഭാവനയ്ക്കനുസരിച്ച് എന്തും തുടങ്ങാനുള്ള സാമ്പത്തിക സഹായവും ലഭിക്കുന്നു.

തുടക്കത്തില്‍ വിഷാദയോഗം ബാധിച്ച നമ്മുടെ സൈനിക വിഭാഗങ്ങളെ ഉള്ളുണര്‍ത്തി, അവര്‍ക്കു വേണ്ട സജ്ജീകരണങ്ങളും സര്‍വ്വോപരി ആത്മാഭിമാനവും വിശ്വാസവും നല്‍കി കര്‍മ്മോന്മുഖരും ത്യാഗോന്മുഖരുമാക്കി മാറ്റി. വര്‍ത്തമാനകാലത്ത്, അവരോടൊപ്പം ജീവിക്കുന്ന, അവരുടെ വേദനകളെയും യാതനകളെയും വിലവെയ്ക്കുന്ന, അവരുടെ നിര്‍ദ്ദേശങ്ങളെയും നടപടികളെയും ആദരിക്കുന്ന ഒരു പ്രധാനമന്ത്രി ഇപ്പോഴുണ്ടായിരിക്കുന്നു.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുകയും അവരെ എന്നെന്നും അടിമകളും അപകര്‍ഷബോധമുള്ളവരുമാക്കി നിലനിര്‍ത്തുന്ന നയങ്ങളും പരിപാടികളുമാണ് സ്വാതന്ത്ര്യാനന്തരവും നാം ചെയ്തു പോന്നത്. അത് പാശ്ചാത്യ മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാഴ്ചപ്പാടനുസരിച്ച് ശരിയുമാണ്. എന്നാല്‍ പുതിയ കാലത്തിനും ലോകത്തിനും ചേരുന്നതല്ലതന്നെ. അതിനെ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുത്തലാഖ് എടുത്തുകളഞ്ഞതും വിവാഹപ്രായം തുല്യമാക്കുന്നതും. പക്ഷെ സമത്വം വാക്കുകളില്‍ ഒതുക്കി അടിമത്തത്തെ സ്ഥിരപ്പെടുത്താനുള്ള കുറുക്കുവഴികള്‍ തേടുകയാണ് പ്രതിപക്ഷം. അവര്‍ക്കു വേണ്ടത് നാടിന്റെ നന്മയല്ല, മതവോട്ടുകള്‍ മാത്രമാണ്. എന്നാല്‍ മുസ്ലീം സ്ത്രീകളടക്കം പൊതു സമൂഹം പുതിയ പരിഷ്‌ക്കാരങ്ങളോടൊപ്പമാണ്.

ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് ഇന്ത്യന്‍ റെയില്‍വേ ആണെന്ന ദുഷ്‌പ്പേര് ആറു പതിറ്റാണ്ടിലേറെക്കാലമായി നാം കേള്‍ക്കുന്നു. അതിന്റെ ദുര്‍ഗന്ധം രാജ്യം മുഴുവന്‍ നാം സഹിച്ചു കൊണ്ടുമിരുന്നു. ഇപ്പോള്‍ മാത്രമല്ലേ അതിനൊരു മാറ്റം വന്നിട്ടുള്ളൂ. അതത്ര നിസ്സാര കാര്യമല്ല. കാരണം ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഏതായാലും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആ രംഗത്തും സുഗന്ധപൂരിതമാകുമെന്നതില്‍ നമുക്ക് അഭിമാനിക്കാം.

നോട്ടു നിരോധനവും തുടര്‍ന്ന് പണത്തിന്റെ ഡിജിറ്റല്‍ വിനിമയവും നടപ്പാക്കിയപ്പോള്‍ മുന്‍ കേന്ദ്ര ധനമന്ത്രിയടക്കം കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും എല്ലാം ആക്ഷേപിച്ചു, കളിയാക്കി. നിരക്ഷരരും ദരിദ്രരും വളരെയുള്ള ഭാരതത്തില്‍ ഇത് അപ്രായോഗികമെന്ന് ഭര്‍ത്സിച്ചു. ജനങ്ങള്‍ വലുതായ കെടുതിക്ക് ഇരയാകുമെന്നു ഭീഷണിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ എല്ലാ ആരോപണങ്ങള്‍ക്കും വിപരീതം സംഭവിച്ചിരിക്കുന്നു. കോടികളുടെ വ്യാപാരം മുതല്‍ പെട്ടിക്കടകളില്‍ വരെ ഡിജിറ്റല്‍ വ്യവഹാരം നടക്കുന്നു. കട്ടുതിന്നു കോടികള്‍ ഉണ്ടാക്കിയ ചിദംബരന്മാര്‍ പാവങ്ങളുടെ പണം ചോര്‍ത്താന്‍ പറ്റാതെ വിഷമിക്കുന്നു. എല്ലാ ജനകീയ പെന്‍ഷന്‍- ഇന്‍ഷുറന്‍സ് പദ്ധതികളുടെയും മുഴുവന്‍ തുകയും പാവപ്പെട്ടവന്റെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നു. സഖാക്കളും നേതാക്കളും കൈയിട്ടുവാരാന്‍ പറ്റാത്തതിലുള്ള ഈര്‍ഷ്യ ഇപ്പോഴും പ്രകടിപ്പിക്കുന്നു. കോടിക്കണക്കിനു കര്‍ഷകര്‍ക്കുള്ള സഹായവും രാജ്യത്തെ ഏതു കുഗ്രാമത്തിലേയ്ക്കും ഗുണഭോക്താവിനു നേരിട്ടു ലഭിക്കുന്നു. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവം ഇതായിരിക്കണം.നാട്ടിന്‍ പുറങ്ങളിലെ വഴിയോരങ്ങളില്‍ ചായ കുടിച്ചിരിക്കുന്ന ദരിദ്ര കോടികളോട് പ്രധാനമന്ത്രി നേരിട്ട് സംവദിക്കുന്നു. അവരുടെ വികാരങ്ങള്‍ ഒപ്പിയെടുക്കുന്നു. ഹൃദയങ്ങള്‍ കവരുന്നു. മനസ്സിലുള്ള ആശയങ്ങള്‍ പങ്കു വയ്ക്കുന്നു. ‘മന്‍ കീ ബാത്’ എന്നത് സാധാരണക്കാരനും പ്രധാനമന്ത്രിയുമായുള്ള സ്വകാര്യ സംഭാഷണംപോലെ ഹൃദ്യമായിരിക്കുന്നു. കൂട്ടത്തില്‍ അജ്ഞാതകോണുകളില്‍ തിളങ്ങുന്ന മാതൃകകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു. അതോടെ അത്തരക്കാര്‍ക്ക് ആദരവും അംഗീകാരവും സംരക്ഷണവും ഞൊടിയിടകൊണ്ട് സമൂഹംതന്നെ നല്‍കുന്നു.

 

ഇതൊരു പുതിയ ഭാരതമാണ്. പലതും മുക്കാല്‍ നൂറ്റാണ്ടു മുന്നേ തുടങ്ങാമായിരുന്നത്. എങ്കിലും ഇപ്പോഴെങ്കിലും അതാരംഭിച്ചു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ, ‘ഏറ്റവും നീണ്ട രാത്രി തീരാറായെന്നു തോന്നുന്നു; ഏറ്റവും ദു:സഹമായ കഷ്ടപ്പാടുകള്‍ ഒടുവില്‍ ഇതാ അവസാനിക്കുന്ന മട്ടായി. മൃതശരീരമെന്ന് എണ്ണപ്പെട്ട വസ്തു ഇതാ ഉണരാന്‍ വട്ടംകൂട്ടുന്നു. ഒരു ശബ്ദം ഇപ്പോള്‍ നമ്മുടെ നേര്‍ക്കു വരുന്നുണ്ട് – ചരിത്രത്തിനും ഐതിഹ്യത്തിനുപോലും എത്തിനോക്കാനാവാത്തവണ്ണം ഇരുളടഞ്ഞ ആ ഭൂതകാലത്തില്‍ നിന്ന്, കര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും ജ്ഞാനത്തിന്റെയുമായ ആ അപരിമിത ഹിമാലയത്തിന്റെ കൊടുമുടികളില്‍ തട്ടിത്തട്ടി മാറ്റൊലിക്കൊള്ളുംവിധത്തിലുള്ള ഒരു ശബ്ദം – നമ്മുടെ മാതൃഭൂമിയായ ഭാരതത്തിന്റെ ശബ്ദം – നമ്മുടെ നേര്‍ക്കു വരുന്നുണ്ട്. സൗമ്യവും ഗാഢവും എന്നാല്‍ അര്‍ത്ഥശങ്കയ്ക്ക് ഇടനല്‍കാത്തതുമാണ് ആ ശബ്ദം. ദിവസം ചെല്ലുന്തോറും അതിന്റെ മുഴക്കം ഏറുകയാണ്. നോക്കൂ! ഉറങ്ങിക്കിടക്കുന്നവന്‍ എഴുന്നേല്‍ക്കുന്നു. ഹിമാലയത്തില്‍നിന്നടിക്കുന്ന ഒരു കാറ്റുപോലെ അത് മൃതപ്രായമായ അസ്ഥികളിലും മാംസപേശികളിലും ജീവിതം പകരുന്നു; ആലസ്യം തിരോഭവിക്കുന്നു. നമ്മുടെ മാതൃഭൂമിയായ ഭാരതം, അഗാധവും ദീര്‍ഘവുമായ നിദ്രയില്‍ നിന്നെഴുന്നേല്‍ക്കുകയാണെന്ന് കുരുടനുമാത്രം കാണാന്‍ കഴിവില്ല; അഥവാ കുദൃഷ്ടി മാത്രം കാണാന്‍ കൂട്ടാക്കില്ല. ഇനി ആര്‍ക്കും ഭാരതത്തെ തടയാനാവില്ല; ഇനി ഒരിക്കലും ഭാരതം ഉറങ്ങാന്‍ ഭാവവുമില്ല. ഇനി ഒരു ബാഹ്യശക്തിക്കും ഭാരതത്തെ പിന്നോട്ടു പിടിച്ചുമാറ്റുക സാദ്ധ്യമല്ല. അനന്തശക്തിയുള്ള ആ മഹാസത്ത്വം തന്‍കാലില്‍ നില്ക്കാന്‍ വട്ടംകൂട്ടുകയാണ്’.അതെ, സ്വരാജ്യപ്രാപ്തിക്കു ശേഷം ഭാരതം ‘സ്വതന്ത്രം’ തിരിച്ചറിയാന്‍ തുടങ്ങുകയാണ്. ആത്മവിസ്മൃതിയില്‍നിന്ന് ആത്മനിര്‍ഭരതയിലേക്ക് നാം ഉണര്‍ന്നു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ഈ എഴുത്തഞ്ചാം വര്‍ഷം നമുക്ക് നമ്മുടെ ആത്മാവിനെ കണ്ടെത്താനുള്ള അവസരമാകട്ടെ. ഇന്നും ഇനിയുമുള്ള തലമുറകള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സുഗന്ധം അനുഭവിക്കാനും പ്രസരിപ്പിക്കാനും കഴിയട്ടെ.

Monday, 24 January 2022

മാലിന്യ നീക്കത്തിന്റെ മറവിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി

മാലിന്യ നീക്കത്തിന്റെ മറവിൽ നഗരസഭ ഉദ്യോഗസ്ഥർ നടത്തുന്നത് ലക്ഷങ്ങളുടെ അഴിമതി

@ ഉദ്യോഗസ്ഥരും ഭരണകക്ഷി കൗൺസിലർമാരും ചേർന്ന് നടത്തുന്ന അഴിമതിയ്ക്ക് നേത്രത്വം കൊടുക്കുന്നത് സിപിഎം ന്റെ ഉന്നത നേതാക്കൾ 

കൊല്ലം: കോർപ്പറേഷൻ അടക്കി വാഴുന്ന മാലിന്യ മാഫിയ മുഖേന  ഉദ്യോഗസ്ഥര്‍ നടത്തുന്നത്‌ ലക്ഷങ്ങളുടെ അഴിമതി.
കൊല്ലം കോർപ്പറേഷൻ പരിധിയിൽ 
കടകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന്റെയും 
 ശേഖരിച്ചതിന്‍റെയും പേരിൽ കടയിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരും ഭരണകക്ഷി കൗൺസിലർമാരും അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതിയുയരുന്നു.
നഗരത്തിലെ മിക്കവാറും എല്ലാ കടക്കാർക്കും മാലിന്യം വലിയ പ്രശ്നമാണ്. പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, ഇറച്ചിക്കടകൾ, വ്യവസായ ശാലകൾ തുടങ്ങി ചെറിയ ചായക്കടകൾക്കുവരെയുണ്ട് ഈ പ്രശ്നം. മാലിന്യം നീക്കുന്നതിന് ഭൂരിപക്ഷംപേരും ആശ്രയിക്കുന്നത് നഗരസഭയെത്തന്നെ. ഇതിന് നഗരസഭ ഫീസ് നിശ്ചയിച്ചിട്ടുമുണ്ട്. ഇത് നിശ്ചയിക്കാനുള്ള അധികാരം ഹെൽത്ത് ഓഫീസർമാർക്കാണ്. എന്നാൽ, ഓരോ സ്ഥാപനത്തിനും അവയുടെ മാലിന്യത്തിന്റെ അളവ് കണക്കാക്കി ഫീസ് നിശ്ചയിക്കുന്നത്‌
എന്നാൽ ഇതിന്റെ ചെറിയൊരു ശതമാനംപോലും നഗരസഭയ്ക്ക് കിട്ടുന്നില്ല.  പകരം, നല്ലൊരു പങ്ക് പണം സ്വന്തം പോക്കറ്റിലാക്കാനാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇത്തരത്തിൽ കടകളിൽ നിന്നും 
 മാലിന്യം ശേഖരിക്കുന്നതിന്റെ മറവിൽ ലക്ഷങ്ങളാണ് മാസംതോറും 
ഉദ്യോഗസ്ഥർ പിരിച്ചെടുക്കുന്നത്.
ഇവിടെ അഴിമതി നടക്കുന്നത് ഇങ്ങനെയാണ് 
കച്ചവടക്കാരും, ഉദ്യോഗസ്ഥരുമായി ആദ്യം ചെറിയ ധാരണയിലെത്തും.
ചെറിയൊരു ഫീസ് നഗരസഭയ്ക്ക്, ബാക്കി ഉദ്യോഗസ്ഥർക്ക്. മാലിന്യത്തിന്റെ കൃത്യമായ കണക്കെടുത്താൽ, കച്ചവടക്കാരൻ കൂടുതൽ പണം നൽകേണ്ടിവരും. അതുകൊണ്ട് കണക്കെടുപ്പൊന്നുമില്ല. പകരം ആകെ അടയ്ക്കേണ്ട തുകയുടെ മൂന്നിലൊന്ന് ഉദ്യോഗസ്ഥർക്ക് നൽകിയാൽ മതി.ഒരു വിഹിതം ഡിവിഷനിലെ സഖാക്കളുടെ കീശയിലും എത്തും 
രണ്ടുകൂട്ടർക്കും സന്തോഷമാകും
ചോരുന്നത് നഗരസഭയുടെ ഖജനാവ് ആയതിനാൽ ആർക്കും ഒരു പരാതിയുമില്ല. കാലങ്ങളായി മാലിന്യത്തിന്റെ മറവിലുള്ള ഈ കൊയ്ത്ത് ഇപ്പോഴും തുടരുകയാണ്. പണപ്പിരിവ് നടത്താൻ താഴെക്കിടയിലുള്ള  തൊഴിലാളികളെയാണ് മിക്കയിടത്തും നിയോഗിച്ചിട്ടുള്ളത്. കളവ് പിടിക്കപ്പെട്ടാൽ മിക്കപ്പോഴും ഉയർന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടുകയും ചെയ്യും.
ആരോഗ്യ വകുപ്പ് 
ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി മൂലം നഗരസഭയ്ക്ക് മാസം തോറും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
കൊല്ലം നഗരത്തിലെ കച്ചവടകേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യം നീക്കുന്നതിന് കൃത്യമായി ഫീസ് വാങ്ങിയാൽത്തന്നെ നഗരസഭയ്ക്ക് അതു വലിയ വരുമാനമാകും. മാലിന്യ നിർമാർജനത്തിനായി നഗരസഭ ചെലവാക്കുന്ന തുകയുടെ 80 ശതമാനവും ഈ വഴിക്ക് ലഭിക്കും. പക്ഷേ  അതിനൊരു ശ്രമവും നടക്കുന്നില്ല. കൃത്യമായ രീതിയിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി തടഞ്ഞാൽ  നഗരസഭയുടെ ഖജനാവിൽ നിന്നുള്ള ചോർച്ച തടയാം മാലിന്യത്തിന്റെ പേരിലുള്ള തിരിമറി അത്രയ്ക്ക് വ്യാപകമാണ്.

@ ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ചില കൗൺസിലർമാരും സിപിഎം ന്റെ ഉന്നത നേതാവും ചേർന്ന് നടത്തുന്ന ഇ അഴിമതിയിൽ അന്തർ സംസ്ഥാന മാലിന്യ മാഫിയയുമായി ബന്ധമുണ്ടെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ദിവസവും കൊല്ലത്ത് നിന്ന് ഇ - മാലിന്യമടക്കം 
ലക്ഷകണക്കിന് രൂപയുടെ മാലിന്യമാണ് ലോറികളിൽ കടത്തുന്നത് പകൽ ലോഡുമായി എത്തി അത് കാലിയാക്കി 
 നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തബടിക്കുന്ന ലോറികളിലാണ്  കോഴിവേസ്റ്റും ഇ
മാലിന്യവും കടത്തുന്നത്‌. ഇതിനായി ഇരുപതോളം ചെറുവാഹനങ്ങളും ഇ സംഘങ്ങൾക്കുണ്ട് ഇവർകാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതും നഗരസഭയിലെ ഉദ്യോഗസ്ഥർ തന്നെയാണ്. നഗരത്തിലെ ഓടകളും തോടുകളും വൃത്തിയാക്കുക, ആരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക. ഇതൊക്കെയാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ജോലി പക്ഷേ, മിക്കവർക്കും താത്‌പര്യം കടകളിൽനിന്ന് മാലിന്യം എടുക്കലാണ്. നല്ല ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ട്. പക്ഷേ, അവരെ ഒറ്റപ്പെടുത്തി ഒതുക്കും അഴിമതിക്കാർ. വിജിലൻസ് മുഖേന അന്വേഷണം നടത്തി മുഖംനോക്കാതെ നടപടി എടുത്താൽ ഹെൽത്ത് വിഭാഗത്തിൽ വലിയൊരുവിഭാഗം ജീവനക്കാർക്കാർ കുടുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

@ ഹരിത കർമസേനയ്ക്ക്‌ കടകളിൽ വിലക്ക്

നാട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന്  നഗരസഭ അടുത്തകാലത്ത് ഹരിത കർമസേനയെ ഏർപ്പാടാക്കിയെങ്കിലും 
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കലാണ് അവരുടെ പണി. കടകളിൽനിന്നുകൂടി മാലിന്യം ശേഖരിക്കുന്ന ജോലിയും ഇവരെ ഏൽപ്പിച്ചാൽ പ്രശ്നം തീരും. ഒന്നുമില്ലെങ്കിൽ, പിരിക്കുന്ന പണത്തിന് ഒരു കണക്കെങ്കിലുമുണ്ടാകും. വാണിജ്യമേഖലകളിൽ ഹരിത കർമസേനയെ നിയോഗിച്ചാൽ കാര്യങ്ങൾ കുഴയുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് 
അറിയാവുന്നത് കൊണ്ട് തന്നെ ഹരിതകർമ്മസേനയെ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിൽ നിന്നും ഒഴിവാക്കുകയാണ്.


കുളമുടി തോടിന്റെ ഉത്ഭവസ്ഥാനവും ഓർമ്മയാകുന്നു.

കുളമുടി തോടിന്റെ ഉത്ഭവസ്ഥാനവും ഓർമ്മയാകുന്നു.

ചാത്തന്നൂർ: ചാത്തന്നൂർ - ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന കുളമുടി തോടും ഓർമ്മയാകുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ പ്രാധാന ജലസ്രോതസ് കൂടിയായ കുളമുടി തോടിന്റെ ഉത്ഭവ സ്ഥാനം ചാത്തന്നൂർ -ചിറക്കര റോഡിലെ  കുളമുടി വയലാണ്  ഇപ്പോൾ പൂർണ്ണമായും നികത്തിയെടുക്കുന്നത്.
 ഇ വയൽ വസ്തു വാങ്ങിയ ആൾ ആദ്യം വയൽ നികത്തി റബ്ബർ തൈകൾ വയ്ക്കുകയും തുടർന്ന് പഞ്ചായത്ത്‌ നൽകിയ സ്റ്റോപ്പ്‌ മെമ്മോയുടെ പേരിൽ നികത്തുന്നത്‌ നിർത്തുകയുണ്ടായി. ഇപ്പോൾ വീണ്ടും  കരമണ്ണ് ഉപയോഗിച്ച് 
തോടിനോട് ചേർന്നുള്ള 
സർക്കാർ പുറമ്പോക്കും നികത്തിയെടുക്കുകയാണ്. കുളമുടി തോടിന്റെ സൈഡുകളിൽ പുറമ്പോക്ക് ഭൂമിയിൽ കരപ്പുരയിടങ്ങളോട് ചേർന്നുകിടക്കുന്ന നീർച്ചാലുകളിലാണ് ഇപ്പോൾ കരമണ്ണ് നിക്ഷേപിക്കുന്നത്.റെയിൽവേയുടെ നിർമ്മാണപ്രവർത്തികൾ എന്ന പേരിൽ അനധികൃതമായി കടത്തുന്ന കരമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചാണ് തോടിന്റെ ഉത്ഭവസ്ഥാനം നികത്തുന്നത്.നാട്ടുകാർ പഞ്ചായത്തിലും വില്ലേജിലും പോലീസിലും അറിയിച്ചിട്ടും പഞ്ചായത്ത്‌ വില്ലേജ് അധികൃതർക്ക്‌ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല 
അഞ്ചര മുതൽ പത്ത് മീറ്റർ വരെ വീതിയുണ്ടായിരുന്ന കുളമുടി തോട് ഇന്ന് ലോപിച്ചു നീർചാലായി മാറിയിട്ടും അധികൃതർക്ക്‌ അനക്കമില്ല. കുളമുടി തോടിന്റയും ഉത്ഭഫവ സ്ഥാനത്തിന്റെയും 
 അരികുകളിലെ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്താൻപോലും റവന്യൂ അധികൃതർ തയ്യാറാകുന്നില്ല. തണ്ണീർത്തടങ്ങൾ ഉൾപ്പെടെയുള്ള ഭൂമി സംരക്ഷിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് അധികൃതരും നടപടിയെടുക്കുന്നില്ലെന്നാണ്  നാട്ടുകാരുടെ പരാതി.

വേളമാനൂരിൽ മലയിടിച്ച് മണ്ണെടുപ്പ് വ്യാപകമായി

വേളമാനൂരിൽ 
മലയിടിച്ച് മണ്ണെടുപ്പ് വ്യാപകമായി 

ചാത്തന്നൂർ : വേളമാനൂരിൽ 
വയല്‍ നികത്തലും മലയിടിച്ചുള്ള മണ്ണെടുപ്പും വ്യാപകമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
അധികൃതരുടെ കണ്‍മുന്നില്‍ വേളമാനൂരിൽ വൻമലകൾ ഇടിച്ചു നിരത്തി ആ മണ്ണ് ഉപയോഗിച്ച് 
വയല്‍ നികത്തല്‍ തകൃതിയായി നടക്കുമ്പോഴും കണ്ടഭാവമേ ഇല്ല. പൊതു അവധിദിവസങ്ങളിലാണ് കൂടുതല്‍ വയല്‍ നികത്തലും മണ്ണെടുപ്പും നടക്കുന്നത്. കൊറോണ പ്രോട്ടോകോൾ പ്രകാരമുള്ള ലോക്ക് ഡൌൺ സമാനമായ സാഹചര്യം കൂടി ആയതോടെ മണ്ണ് കടത്തുകാർക്ക് കൂടുതൽ സൗകര്യമായി. ലോക്ക് ഡൌൺ വരുന്നുവെന്ന പ്രചരണം കൂടിയായതോടെ 
വയല്‍ നികത്തല്‍, മണ്ണെടുപ്പ് മാഫിയകള്‍ക്ക് അനുകൂലമായിട്ടുണ്ട്.
കല്ലുവാതുക്കൽ വില്ലേജിലെ 
വേളമാനൂർ തേക്കുകരയിലെ കുന്നിടിച്ചു 
 മണ്ണ് കടത്താൻ തുടങ്ങിയിട്ട് ഒരാഴ്ചയായി ഇവിടെ താമസിച്ചവരുടെ കൈയിൽ നിന്നും വസ്തു വാങ്ങി വീട് ഇടിച്ചു നിരത്തിയാണ് മണ്ണ് കടത്തുന്നത്‌.
ഇ മണ്ണ് ഉപയോഗിച്ച് ഇതിനടുത്ത് തന്നെയുള്ള  വയല്‍ കഴിഞ്ഞ മൂന്നു ദിവസമായി നികത്തിക്കൊണ്ടിരിക്കുകയാണ്.
 ലോഡ്കണക്കിന് മണ്ണാണ് ഇവിടെ ടിപ്പര്‍ ലോറികളില്‍ ദിനവും കടത്തുന്നത് സർക്കാർ വക പുറമ്പോക്ക് ഭൂമിയാണ് ഇത് ഇ മണ്ണ് ഉപയോഗിച്ച് അഞ്ചു ഏക്കറോളം വരുന്ന വയലാണ് നികത്തിയെടുക്കുന്നത്
ഈ ആഴ്ചകൊണ്ട് ഭാഗത്തെ മുഴുവന്‍ വയലും നികത്താനാണ് സാധ്യത.
ഇ വയലിന് സമീപമുള്ള സ്ഥലങ്ങളില്‍ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇവിടത്തെ വയലുകള്‍ പൂര്‍ണമായും നികത്തപ്പെടുന്നതോടെ വരുംദിവസങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാകും അനുഭവപ്പെടുക. വയല്‍ നികത്തല്‍ കൂടാതെ മലകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പും വര്‍ധിക്കുകയാണ്. ഇങ്ങനെയെടുക്കുന്ന മണ്ണാണ് വയല്‍ നികത്തലിനായി ഉപയോഗിക്കുന്നത്.
ഗൃഹനിര്‍മാണത്തിന് സ്ഥലം ഒരുക്കാന്‍ വേണ്ടിയാണ് കുന്നിടിച്ച് മണ്ണെടുക്കുന്നതെന്ന് പറയുന്നു.ചാത്തന്നൂർ ചിറക്കര 
തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുന്നു. വേളമാനൂരിന്റെ വിവിധ 
പ്രദേശങ്ങളില്‍ മാസങ്ങളായി മലയിടിച്ചുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. കുന്നില്‍ പ്രദേശമായ നടയ്ക്കൽ പ്രദേശത്തും ഇതേ 
സ്ഥിതിയാണ്. ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 
ഗൃഹനിര്‍മാണത്തിനെന്ന പേരില്‍ മണ്ണെടുപ്പ് തുടരുകയാണ്.
ചിറക്കര പഞ്ചായത്തിന്റെ 
വിവിധ  പ്രദേശങ്ങളിലും വന്‍തോതിലാണ് കുന്നില്‍ ചെരിവുകള്‍ ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുന്നത്.
ആദിച്ചനല്ലൂരിലും 
മണ്ണെടുപ്പ് വര്‍ധിക്കുകയാണ്. റെയില്‍വേ ജോലികള്‍ക്കായാണ് മണ്ണ് കൊണ്ടുപോകുന്നതെന്ന് ചില സ്ഥലങ്ങളില്‍ നാട്ടുകാരെ ധരിപ്പിക്കുന്നു.
വ്യക്തിക്ക് 500 രൂപ ലോഡിന് നല്‍കിയാണ് മണ്ണ് വാഹനത്തിലേക്ക് മാറ്റുന്നത്. ജില്ല കടക്കുമ്പോള്‍ അത് 10,000 രൂപ മുതല്‍ 15,000 രൂപ വരെ വാങ്ങി വില്‍പന നടത്തുന്നതായും പറയപ്പെടുന്നു. 
പൂയപ്പള്ളി വെളിയം ഭാഗങ്ങളിൽ 
 കുന്നിന്‍ ചെരിവുകള്‍പോലും ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുകയാണ്. 

ജലക്ഷാമം ഏറെയുള്ള സ്ഥലങ്ങളാണ് ഇങ്ങനെ നിരപ്പാക്കുന്നത്.
നാട്ടുകാര്‍ വിവരം അധികൃതരെ അറിയിച്ചാലും ജിയോളജി വകുപ്പിന്‍െറ പാസ് ഉണ്ടെന്നുപറഞ്ഞ് മണ്ണ് മാഫിയകള്‍ രക്ഷപ്പെടുന്നു.
പല സ്ഥലത്തും മണ്ണെടുപ്പ് സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകാറുണ്ട്.
കൃത്യമായ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നത്. ഭരണകൂടവുമായി സ്വാധീനമുള്ളവരും വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കാറുണ്ട്.വ്യാജ പാസുകളും വ്യാജ നമ്പർ പ്ളേറ്റുകളും ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ ഭരണകക്ഷി രാക്ഷ്ട്രീയകാരുടെയും പോലീസിന്റെയും വില്ലേജ് അധികൃതരുടെയും പിന്തുണയോടെ പ്രകൃതിയ്ക്ക് ഭീഷണിയായി നടക്കുന്ന കുന്നിടിക്കലും വയൽ നികത്തലും നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാറ പോലെ ഉറച്ച പാർട്ടിയിൽ നിന്നും അണികൾ കൊഴിഞ്ഞു പോകുന്നു

പാറ പോലെ ഉറച്ച പാർട്ടിയിൽ 
നിന്നും അണികൾ കൊഴിഞ്ഞു പോകുന്നു 

കൊല്ലം: പാറ പോലെ ഉറച്ച സിപിഎം ൽ നിന്നും  അണികൾ കൊഴിഞ്ഞു പോകുമ്പോൾ ഭീഷണിയുമായി സിപിഎം നേതാക്കൾ രംഗത്ത്.സിപിഎം ന്റെ ജില്ലാ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് പരവൂർ, നെടുങ്ങോലം മേഖലയിലെ 
ബ്രാഞ്ച്, ലോക്കൽ ഏരിയ സമ്മേളനങ്ങളിൽ അവഗണന നേരിട്ടവർ സിപിഐയിലേക്കും മറ്റ് രാക്ഷ്ട്രീയ പാർട്ടികളിലേക്കും ചേക്കേറുന്നത്.

സിപി എം ന്റെ സമീപകാല രാക്ഷ്ട്രീയ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും സഹകരണ മേഖലയിൽ നടമാടുന്ന അഴിമതിയ്ക്ക് എതിരെയും 
പ്രതികരിച്ചു കൊണ്ടാണ് 
പാർട്ടി അംഗങ്ങളും കുടുംബങ്ങളും പാർട്ടിയെ ഉപേഷിക്കുന്നത്‌. കൂടുതലും പരമ്പരാഗത കമ്മ്യുണിസ്റ്റ് കുടുംബങ്ങളും 
സിപിഎം മടുത്തവരും അവഗണിച്ചവരുമാണ് പാർട്ടി വിടുന്നത്‌.
കമ്മ്യുണിസ്റ്റ് ആശയങ്ങൾ പിന്തുടരാൻ ആഗ്രഹിക്കുന്നവർ സിപിഐയിൽ ചേക്കേറുന്നു മറ്റുള്ളവർ ഭയം മൂലം പ്രവർത്തനം മതിയാക്കിയും മറ്റ് രാക്ഷ്ട്രീയ പാർട്ടികളുമായി രഹസ്യ ചർച്ചകൾ നടത്തി മാറി നിൽക്കുന്നു.
കൂടുതൽ ആൾക്കാരും കൂടാരം മാറുന്നത് സിപിഐയിലേക്കായതിനാൽ അടിച്ചൊതുക്കാനോ ഉൻമുലനം ചെയ്യാനോ കഴിയാത്ത നിസഹായതയിലാണ് സിപിഎം.
സിപിഎം വിട്ടു ആരു വന്നാലും ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയെന്നതാണ് ഇപ്പോൾ സി പി.ഐ സ്വീകരിക്കുന്ന പോളിസി. സി പി എം പുറത്താക്കുന്ന ആരോടും അഞ്ഞൂറാൻസ്റ്റെലിൽ കേറി വരിനെടാ മക്കളെയെന്നു പറയുന്ന സിപിഐ  വല്യേട്ടൻ പാർട്ടിക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. തങ്ങൾ പാർട്ടിയിൽ നിന്നും സംഘടനാ നടപടി സ്വീകരിച്ചു പുറത്താക്കിയവരുമായി ഘടകകക്ഷിയെന്ന നിലയിൽ ഒരേ വേദി വീണ്ടും പങ്കിടേണ്ട ഗതികേടിലാണെന്നാണ് ഇതേ കുറിച്ചു  സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായ പരവൂർ നോർത്ത് നെടുങ്ങോലം മേഖലകളിൽ നിന്നായി സമ്മേളനം കഴിഞ്ഞതിന് പിന്നാലെ ഇതുവരെയായി 60 പേരാണ് പാർട്ടിയോട് സലാം പറഞ്ഞു സിപിഐയിലേക്ക് പോയത്. നൂറോളം പേര് പ്രവർത്തനം മതിയാക്കി ബിജെപിയുമായി സഹകരിക്കാൻ തയ്യാറായി മാറി നിൽക്കുകയാണ്.
പാർട്ടി ശക്തികേന്ദ്രങ്ങളിൽ നിന്നും പാർട്ടി അംഗങ്ങളും അനുഭാവികളുമടക്കമുള്ളവർ സി പി ഐയിലും മറ്റ് രാക്ഷ്ട്രീയ പാർട്ടികളിലും 
ചേക്കേറുന്നത് സി പിഎമ്മിനെ വെറളി പിടിപ്പിച്ചിട്ടുണ്ട്. തങ്ങൾ പുറത്താക്കിയവരെ സ്വീകരിക്കുന്ന സി പി ഐ നേതൃത്വത്തിൻ്റെ നിലപാടിനെതിരെ
ശക്തമായ രീതിയിൽ പ്രതികരിക്കാനാണ് സിപിഎം തീരുമാനം 
1964ൽ സിപിഐയിൽ നിന്നും വിട്ടു പോന്നവരാണ് സി പി എം രുപീകരിച്ചതെന്ന് മറക്കരുതെന്ന് സി പി ഐ നേതൃത്വം തിരിച്ചും മറുപടി പറയുബോൾ പരവൂർ നെടുങ്ങോലം മേഖലയിൽ ഇരു പാർട്ടികളും മാനസികമായി അകന്നിരിക്കുകയാണ്.

​"ഏതൊരാൾക്കും കയറി കിടക്കാവുന്ന കൂടാരമായി സിപിഐ മാറി"

 ഏതൊരാൾക്കും കയറി കിടക്കാവുന്ന കൂടാരമായി സിപിഐ മാറിയെന്നും സിപിഎം അഴിമതിയുടെ പേരിലും മറ്റും പുറത്താക്കിയ പ്രവണത ഇടതുപക്ഷ പാർട്ടികൾക്കിടെയിലെ ഐക്യത്തിനെ ബാധിക്കുമെന്നും സി പി എം ആരോപിക്കുന്നു സി പി എം ഗുരുതരമായ ആരോപണങ്ങൾ ചുമത്തി സംഘടനയിൽ നിന്നും പുറത്താക്കുന്നവരെ സ്വീകരിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് സി പി എം നേതാക്കൾ സിപിഐയ്ക്ക് മുന്നറിയിപ്പ് നൽകുന്നു.


 

കർബാല ജംഗഷനിൽ സുരക്ഷാ സംവിധാനങ്ങളില്ല സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.



കൊല്ലം: കർബാല ജംഗഷനിൽ 
സുരക്ഷാ സംവിധാനങ്ങളില്ല സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു.
 നഗരപരിധിക്കുള്ളിൽ ധാരാളം വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും പ്രത്യേകിച്ച് സ്ത്രീകളും വിദ്യാർത്ഥിനികളും 
ബസ് കയറാൻ ഉപയോഗിക്കുന്ന ഒരു പ്രാധാന സ്ഥലമാണ്  കൊല്ലം റെയിൽവേസ്റ്റേഷനും ചെമ്മാൻ മുക്ക് ജംഗഷനും മധ്യയുള്ള പ്രധാന ജംഗഷനാണ് കർബല ജംഗഷൻ.
ഇ ജംഗഷനിൽ കോളേജുകളും സ്കൂളുകളും തുറന്നാൽ ആയിരകണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ ബസ് കയറാൻ നിൽക്കുന്നത്.
ഇവിടെ മഴയും വെയിലു മേൽക്കാതെ നിൽക്കാൻ പറ്റുന്ന വൃത്തിയും സുരക്ഷയും ഉള്ള നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രമില്ല, സുരക്ഷക്ക് ഹോം ഗാർഡ് സേവനവും വഴിവിളക്കും സി സി ടി വി നിരീക്ഷണവും ഇല്ല.
കാടു പിടിച്ച വിജനമായ സാമുഹിക വിരുദ്ധരുടെ താവളമായ റെയിൽവേ വളപ്പിനും നടപ്പാതക്കും ഇടയിൽ മരക്കീഴിൽ വെട്ടവും വെളിച്ചവും ഇല്ലാത്ത പൊന്തകാട്ടിന് സമീപം 
ജീവനും മാനവും  പണയം വെച്ചാണ് പെൺകുട്ടികൾ ബസ് കാത്ത് നിൽക്കുന്നത്. കൊല്ലം കോർപ്പറേഷൻ്റെ മൂക്കിന് താഴെയാണ് 
ഇത്രയും മോശം സ്ഥിതിയിൽ ഒരു പ്രധാന ജംഗഷനള്ളത്‌. കോർപ്പറേഷൻ അധികാരികളോ ജനപ്രതികളോ ഇ ജംഗഷന് വേണ്ട വികസനത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി.

@ കർബാല ജംഗഷനിൽ 
റോഡിന്റെ ഇരുസൈഡിലും  ബസ് കാത്തിരിപ്പ് കേന്ദ്രവും ടോയിലറ്റ് സൗകര്യവും ഒരുക്കണം 
@ പോലീസിന്റെ സിറ്റി സി സി ടി വി നിരീക്ഷണം അടിയന്തിരമായി സ്ഥാപിക്കണം 
@ റെയിൽവേ. ജംഗഷൻ - കർബല - ചെമ്മാമുക്ക് പാതയിൽ റോഡിന്റെ ഇരു സൈഡിലും നടപ്പാതയും വഴിവിളക്കുകളും സ്ഥാപിക്കണം 

@ പോലിസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ട് രാവിലെയും വൈകിട്ടും പോലീസിന്റെയും ഹോം ഗാർഡിന്റെയും 
സേവനത്തിനുള്ള നടപടികൾ സ്വീകരിക്കണം.

ലോക്ക് ഡൌൺ സമാനമായ നിയന്ത്രണത്തിൽ ജില്ല സമ്പൂർണ്ണ ലോക്ക് ഡൌണായി മാറി.

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരേ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം  പോലിസ് കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് മെഡിക്കൽ സ്റ്റോറുകളും മറ്റു അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും തുറന്ന് പ്രവർത്തിച്ചു. റസ്റ്റോറന്റുകളും ബേക്കറികളും  ടേക്-എവേ, ഹോം ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കാൻ അനുവാദം നൽകി.  ഇ-കൊമേഴ്‌സ്, കൂറിയർ സേവനങ്ങൾ സുഗമമായി ലഭിച്ചു. വ്യാപാരസ്ഥാപനങ്ങൾ എസ് എച്ച് ഒ.മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും തുറന്നുപ്രവർത്തിക്കാൻ അനുവാദമില്ലാത്തതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കടകൾക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.



Sunday, 23 January 2022

ചെളിക്ക് മുകളിൽ ഷീറ്റു വിരിച്ച ഫ്‌ളാറ്റുകളുണ്ട് മെട്രോ നഗരത്തിൽ



Story of Sudha, who is living in utter poor conditions | Athijeevanam 82സുധ 

സുധയുടെ കവിളിലൂടെ കണ്ണുനീരപ്പോൾ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു. ചെളിയിൽ ആഴ്ന്നുപോയ ദ്രവിച്ച കട്ടിലിന് മുകളിലേക്ക് വീണ് വേദനയുടെ തുള്ളികൾ അപ്രത്യക്ഷമായി. കണ്ണുനീർ അത്രമേൽ ശീലമായതു കൊണ്ടാകണം ആ മണ്ണിനും ഭാവഭേദം ഏതുമില്ലായിരുന്നു. ഓരോ വാഹനം കടന്നു പോകുമ്പോഴും ഷെഡ്ഡ് മൊത്തം വിറക്കുന്നുണ്ട്. പഴയ സാരിയും കയറും കൂട്ടിക്കെട്ടിയ ഷീറ്റിന്റെ വിടവിലൂടെ നഗരം അപൂർണ്ണമായി കാണാം.

കട്ടിലിനു താഴെയും തറയിലും നിറയെ വെളുത്തുള്ളിയാണ്. ആദ്യകാഴ്ചയിൽ അശ്രദ്ധമായി വീണുപോയതെന്ന് തോന്നുമെങ്കിലും യാഥാർഥ്യം ഉള്ളു പൊള്ളിക്കും. പാമ്പ് വരാതിരിക്കാൻ വേണ്ടിയാണത്രെ വെളുത്തുള്ളി നിലത്ത് വിതറിയിടുന്നത്. ഷെഡിന്റെ വിടവുകളിലൂടെ ഓരോ തവണ കാറ്റ് അകത്തേക്ക് വരുമ്പോഴും വെളുത്തുള്ളിയുടെ രൂക്ഷഗന്ധം നിറയും. അപ്പോൾ തലക്കാകെ ഒരു പെരുപ്പമാണെന്ന് പറയുമ്പോൾ മുഖത്തെ നിസ്സഹായത കണ്ണുനീർ മറയ്ക്കുന്നുണ്ടായിരുന്നു. സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് അവിടെമാകെ കാണിച്ചു തന്നു. താരതമ്യം ചെയ്യാൻ സാധ്യമായ ദയനീയതയുടെ മറ്റൊരു മനുഷ്യ വാസസ്ഥലം കണ്ടിട്ടില്ലാത്തതിനാൽ അതിന് മുതിരുന്നില്ല.

Mathrubhumi Malayalam News
നിലത്തെ ചെളിയിൽ കാലു താഴ്ന്നു പോകാത്തിരിക്കാൻ പാകിയ കല്ലിലൂടെ ശ്രദ്ധിച്ചു നടന്നിട്ടും ഷൂ ചെളികൊണ്ട് മൂടി. ഇരുണ്ടുമൂടിയ ഒറ്റമുറി ഷെഡിൽ നിൽക്കുംതോറും ഇരുട്ട് ആകെ നിറയുന്നുണ്ടായിരുന്നു. ഒരറ്റത്ത് ഗ്ലാസിന് മുകളിൽ കത്തിച്ചു വച്ച മെഴുകുതിരിയാണ് ആകെയുള്ള ആശ്വാസം. അവിടെ മാത്രമാണ് അൽപ്പം വെളിച്ചം. വെളുത്ത മലയ്ക്ക് മുകളിൽ ഒരു തിരി വച്ചതുപോലെയാണ് ആദ്യകാഴ്ചയിൽ. ഇടവേളകളില്ലാതെ കത്തിജ്ജ്വലിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എങ്കിലും ബാക്കിയാവുന്നത് കട്ട പിടിച്ച ഇരുട്ടാണ്.

ഷെഡിനുള്ളിലെ ഇരുട്ട് ഇല്ലാതാക്കാൻ ആ പ്രകാശത്തിന് ശക്തിയില്ലെങ്കിലും ഓരോ ജ്വാലയിലും പ്രതീക്ഷനിറയുന്നുണ്ട്. ചെറുവെട്ടത്തിൽ ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച കവിതയുണ്ട്. പ്രണാമം. ജീവിതത്തിന്റെ തനി പകർപ്പാണത്. അതുകൊണ്ടാവണം പാതിവെളിച്ചത്തിലും ജ്വലിച്ചു നിൽക്കുന്നത്. പിന്നീട് കുറിച്ചിട്ട കടലാസുതുണ്ടുകൾ നനഞ്ഞ് കുതിർന്ന് പലയിടത്തായുണ്ട്. സുധയുടെ ജീവിതവും ഷെഡിനകത്തെ ഇരുട്ടും വെളിച്ചവും യഥാർത്ഥത്തിൽ പരസ്പരം ഇഴ ചേർന്നതാണ്. ചുറ്റിലും പ്രതിസന്ധികളുടെ ഇരുട്ട് കുമിഞ്ഞു കൂടുമ്പോഴും സ്വയം ജ്വലിക്കുകയാണ് ആ അമ്മ. ഇത് അവരുടെ അസാധ്യമായ ജീവിതവഴികളുടെ പകർത്തിയെഴുത്താണ്.
Mathrubhumi Malayalam News
സുധ 

വസന്തമില്ലാത്ത ഓർമ്മകൾ

മേനോൻ വീട്ടിൽ വാസുവിന്റെയും ഗൗരിയുടെയും ആറു മക്കളിൽ മൂത്തവളാണ് സുധ. കൃഷിയിൽ തുടർച്ചയായ നഷ്ടം സംഭവിച്ചപ്പോഴാണ് കുടുംബവുമായി അച്ഛൻ കാഞ്ഞിരപ്പള്ളിയിലേക്ക് വണ്ടി കയറിയത്. വൈകാതെതന്നെ ഗണപതിയമ്പലത്തിന് സമീപത്തെ മരമില്ലിൽ ജോലിയും ലഭിച്ചു. ഉപയോഗശൂന്യമായി കിടന്നിരുന്ന ചെറിയൊരു വീട് താമസയോഗ്യമാക്കി മാറ്റുകയായിരുന്നു.

വട്ടകപ്പാറയിലെ കുന്നുകൾ കടന്ന് കിലോ മീറ്ററുകൾ നടന്നുവേണം പേട്ട സ്കൂളിലെത്താൻ. ഇടവഴികളും തോടുകളും താണ്ടിയുള്ള യാത്ര ഓർമ്മയിൽ ഇപ്പോഴും നിഴലിക്കുന്നുണ്ട്. അച്ഛന് സ്ഥിരജോലിക്കൊപ്പം കൃഷിയുമുള്ളതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. കുട്ടിക്കാലം മുതൽ പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമായത് അങ്ങനെയാണ്.

വിദ്യാലയത്തിന് സമീപത്തായിരുന്നു പാട്ടത്തിനെടുത്ത കൃഷിയിടം. ഓരോ ഇടവേളകളിലും വാഴത്തോട്ടത്തിലേക്ക് കുതിക്കും. തോട്ടത്തിലേക്ക് പശു വരാതെ നോക്കുന്ന ചുമതല സുധയ്ക്കാണ്. വൈകുന്നേരം വരെ കൃഷിയിടത്തിൽ ചെലവഴിക്കും. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് നാട്ടിൽ പേരറിയാത്ത പനി പടർന്നു പിടിക്കുന്നത്. സുധയെയും ആഴ്ചകളോളം തളർത്തിയിടാൻ പനിക്കു സാധിച്ചു. പഠനത്തെക്കൂടി ഇല്ലാതാക്കിയായിരുന്നു പനി പോയത്.

മുഴുവൻ സമയം പിന്നീട് കൃഷിയിടത്തിലായി. സാധ്യമായ എല്ലാ ജോലിയും ചെയ്തു. മണ്ണും മരങ്ങളും കൂട്ടുകാരായി. പിന്നീട് അവക്കൊപ്പം ജീവിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കൃഷിയിൽ ഉണ്ടായ നഷ്ടം കുടുംബത്തിന്റെ നട്ടെല്ലു തകർത്തു. അച്ഛന് മില്ലിലെ ജോലിയും കുറഞ്ഞതോടെ അവിടം ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തോട് അത്രമേൽ ചേർന്നുനിന്ന മണ്ണിനോട് യാത്രപറയാൻ സുധ ഏറെ വിഷമിച്ചു. ആ കാഴ്ച്ചക്ക് മുന്നിൽ കുന്നുകളും മലകളും നിശബ്ദമായിരുന്നു.


Mathrubhumi Malayalam News
സുധ 

ദുർഗാഷ്ടമിയിലെ കല്ല്യാണം

അന്നുവരെയുള്ള സമ്പാദ്യം കൂട്ടിവച്ച് വയനാട്ടിൽ കൃഷിയിടം വാങ്ങി. താമസിക്കാൻ ഇടം ലഭിക്കാത്തതിനാൽ സുധയെ കായംകുളത്തെ ബന്ധുവീട്ടിലാക്കി ബാക്കിയുള്ളവർ ചുരം കയറി. വേമ്പനാട് കായലിനോട് ചേർന്നുകിടക്കുന്ന കൊച്ചുവീട്ടിലായിരുന്നു കാലങ്ങളോളം. കായലിനോടും കാറ്റിനോടും സംസാരിച്ചാണ് ഓരോ ദിവസവും കടന്നുപോയത്.

പതിനാലാം വയസ്സിൽതന്നെ വിവാഹത്തിന് സമ്മതം മൂളേണ്ടിവന്നു. ജീവിതത്തിന്റെ ദിശ മാറിയത് അന്നുമുതലാണ്. സ്വപ്നങ്ങളിൽ പോലുമില്ലാത്ത വിവാഹത്തിന് കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഒരുങ്ങേണ്ടിവന്നു. 1967-ലെ ദുർഗാഷ്ടമി ദിവസം രാത്രി ഏഴു മണിക്ക് വിജയന്റെ കൈപിടിച്ചു. ജ്വലിക്കുന്ന പെട്രോമാക്സിന്റെ വെളിച്ചത്തിലാണ് അദ്ദേത്തിന്റെ വീട്ടിലേക്ക് കയറിയത്. ചുറ്റുമുള്ള ഇരുട്ട് ആ വെളിച്ചത്തെ വന്ന് മൂടാൻ അധികസമയം വേണ്ടിവന്നില്ല.

പലപ്പോഴും ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടേണ്ടിവന്നു. തിരികെ വീട്ടിലേക്ക് പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. ഗർഭിണിയായിരുന്ന അവസ്ഥയിൽത്തന്നെ വീടു വിട്ടിറങ്ങി. സ്വന്തം വീടിന്റെ തണൽ വലിയ ആശ്വാസമായിരുന്നു. എന്നാൽ അച്ഛൻ മരിച്ചതോടെ അതും നഷ്ടമായി. ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി തിരികെ പോകേണ്ടിവന്നു. എന്നാൽ പുലരും വരെ ആ വീടിന് മുന്നിൽ മഴ നനഞ്ഞു നിന്നിട്ടും കൈപിടിക്കാൻ ആരുമില്ലായിരുന്നു.

ഭർത്താവിനൊപ്പം വീടു വിട്ട് എങ്ങോട്ടെന്നില്ലാതെ നടന്നു. എതിരെവന്ന ആദ്യത്തെ ബസ്സിൽ കയറി. ആ യാത്ര ചെന്നെത്തിയത് എറണാകുളം ബസ്സ് സ്റ്റാൻഡിലാണ്. ഓർമ്മകൾക്ക് മുന്നിൽ ദീർഘനിശ്വാസത്തോടെ അവർ നിശബ്ദയായി. ചെറിയ ഇടവേളക്ക് ശേഷം ആ കാലത്തെ കുറിച്ച് പിന്നീടെഴുതിയ കവിതയിലെ വരികൾ ഓർത്തെടുത്തു.

'ഇന്നെന്റെ ജീവിതം കണ്ണീർ കടലിലാണ്
എന്നേ മറന്നു ഞാൻ ശാന്തിതൻ നാളുകൾ
സ്വപ്നങ്ങൾ നെയ്തു ഞാൻ ദാമ്പത്യ സൗഭാഗ്യം
ദുഃസ്വപ്നമായവ മാറുമെന്നോർത്തീല'....


Mathrubhumi Malayalam News
സുധ 

പുറമ്പോക്കിലെ കവിതകൾക്ക് വേദനിക്കുന്നുണ്ട്

നിധിപോലെ കാത്തുവച്ച ജിമിക്കി കമ്മൽ വിറ്റ് വാടകവീട് എടുത്തു. ബാക്കിയായ ചില്ലറത്തുട്ടുകൾ കൊണ്ട് കലവും അത്യാവശ്യം അരിയും പച്ചക്കറിയും വാങ്ങി. വെറും തറയിൽ പേപ്പർ വിരിച്ചാണ് ഏറെ കാലം കിടന്നത്. മീൻകച്ചവടവും കൂലിപ്പണിയുമായി ക്രമേണ ആ നാട്ടിൽ ഇഴുകി ചേരുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് പല ഇടങ്ങളിലേക്കായി താമസം മാറി. അസുഖങ്ങളും മറ്റുമായി പിന്നീട് വെല്ലുവിളികളുടെ പരമ്പരയായിരുന്നു.

കതൃക്കടവിലെ പുറമ്പോക്കിൽ തുടങ്ങിയ ചെറിയ തട്ടുകടയാണ് പട്ടിണി മാറ്റിയത്. വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു. അക്കാലത്തിനിടക്ക് ജീവിതം ഏറെ പഠിച്ച സുധ ഒരു നിമിഷം പോലും പതറിയിരുന്നില്ല. തട്ടുകടയോട് ചേർന്ന് വലിയ ഷീറ്റ് വലിച്ചുകെട്ടി താമസം ആരംഭിച്ചു. 25 വർഷമായി സുധ ആ മണ്ണിൽത്തന്നെയുണ്ട്. എറണാകുളം കേരളത്തിന്റെ മഹാനഗരമായി മാറുന്നത് അന്നും ഇന്നും ആ ഷെഡിൽനിന്ന് കാണുന്നുണ്ട്. തന്റെ ജീവിതത്തെ സ്പർശിക്കാത്ത അത്തരം വികസന മാതൃകകളോട് അവർക്ക് വിയോജിപ്പുമില്ല. എന്നെങ്കിലും തനിക്കും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണവർ.

Mathrubhumi Malayalam News
സുധ 

വിരലിലെണ്ണാവുന്നെ ആളുകളെ ചായക്ക് വരാറുള്ളുവെങ്കിലും സമോവറിൽ എപ്പോഴും ചൂടുവെള്ളം ഉണ്ടാകും. അതിൽനിന്നു കിട്ടുന്ന ചില്ലറത്തുട്ടുകളാണ് ജീവൻ നിലനിർത്തുന്നത്. എണ്ണമറ്റ കവിതകളാണ് ഇതിനകം എഴുതി തീർത്തത്. ജീവിതം ചേർത്ത് തുന്നിയ ചില കവിതകൾ 'പ്രണാമം' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. കവിതയിലെ വരികളുടെ ജീവിതപ്പച്ച കണ്ട് വന്ന മനുഷ്യനാണ് പ്രസിദ്ധീകരിക്കാനുള്ള സഹായങ്ങൾ ചെയ്തത്. അദ്ദേഹം ഇഷ്ടദൈവമായ യേശുവിനോളം പ്രിയപ്പെട്ടവനുമാണ്. മതേതരയായ സുധക്ക് ക്രൂശിതനായ കർത്താവിനോടും ശ്രീനാരായണ ഗുരുവിനോടുമാണ് കൂടുതൽ അടുപ്പം.

'മകനുവേണ്ടി ഇന്നേവരെ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ അവന്റെ കൊച്ചുജീവിതത്തിലേക്ക് ഞാൻ കയറി ചെല്ലില്ല' എന്നാണ് സുധയുടെ തീരുമാനം. അഭിമാനത്തോടെ കാലുറപ്പിക്കാൻ അവർ ആവശ്യപ്പെടുന്നത് ഒരു സെന്റ് ഭൂമിയെങ്കിലുമാണ്. ജീവിതം ഇത്രത്തോളം വെല്ലുവിളിച്ച ആ അമ്മക്ക് സ്വന്തമായി ഇടമൊരുക്കേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണ്.

നിലത്ത് ചെളിപുരണ്ടു കിടക്കുന്ന കവിതകളുടെ മഷി പടർന്നിട്ടുണ്ട്. അരണ്ട വെളിച്ചത്തിൽ വരികൾ പലതും അവ്യക്തമാണ്. ആ ജീവിതത്തിന് മുന്നിൽ അക്ഷരങ്ങൾക്ക് പോലും വേദനിക്കുന്നുണ്ടാകണം

തലചായ്ക്കാൻ ഇടമില്ലാത്ത മഹാവീറിന്റെ രാജ്യം

തലചായ്ക്കാൻ ഇടമില്ലാത്ത മഹാവീറിന്റെ രാജ്യം 


The land of Mahavir with no place to lay | Athijeevanam 83ജനക്പുരിയിലെ നടവഴിയിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ മഹാവീറിന്റെ ഷെഡ് 

ഡൽഹിയുടെ തെരുവോരത്ത് മഹാവീറും കുടുംബവും അഭയാർത്ഥികളെ പോലെ ജീവിക്കാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷമായി. മഹത്തായ ജനാധിപത്യ രാജ്യത്ത് മഹാവീറിനെപ്പോലുള്ളവർ എവിടെ നിൽക്കുന്നു എന്നതിനുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ ജീവിതം. തല ചായ്ക്കാൻ റോഡരികിൽ പോലും വിപ്ലവം നടത്തേണ്ടി വരുന്ന അനേകമായിരങ്ങളുടെ ജീവിതമുണ്ട് ആ കണ്ണുകളിൽ.


ഡൽഹിയിൽ ഇത് ശൈത്യകാലമാണ്. വീടും സൗകര്യവും ഉള്ളവർക്ക് ജീവിതം ആസ്വദിക്കാനും കൂരയില്ലാത്തവർക്ക് ജീവൻ പോകുന്ന ദുരിതവുമാണത്. പകലവസാനിക്കും മുൻപെ സൂര്യൻ മിഴിയടക്കുന്ന ദിവസങ്ങളാണ് മുന്നിലുള്ളത്. നാലു മണിയോടെ സൂര്യവെളിച്ചം അപ്രത്യക്ഷമാകും. അസഹനീയമായ തണുപ്പ് കൂടുതൽ ശക്തമാകും.

ജനക്പുരിയിലെ നടവഴിയിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ മഹാവീറിന്റെ ഷെഡ് ദൂരെനിന്നേ കാണാം. പഴയ സാധനങ്ങൾ കൂട്ടിയിട്ടതുപോലെയാണ് ദൂരക്കാഴ്ച്ച. പടർന്നു പന്തലിച്ച പേരാലിന്റെ ശിഖരങ്ങളിൽ ഷീറ്റു കെട്ടിയ കയറുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ട്. നടവഴിയുടെ തിരക്കൊഴിഞ്ഞ ഇടത്താണ് കൂര കെട്ടിയുണ്ടാക്കിയത്. വെളിച്ചം കടക്കാത്ത ഷെഡിനുള്ളിൽ ബൾബിന്റെ ചെറിയ പ്രകാശമാണുള്ളത്.

ഷെഡിനുള്ളിൽതന്നെയാണ് അതിജീവന മാർഗ്ഗമായ ചായക്കടയും. പഴകി ദ്രവിച്ച ഷീറ്റിന്റെ ബാക്കി ഭാഗത്ത് കഴിയുന്നത് എട്ടു ജീവനുകളാണ്. കടന്നുപോയ കാലം ഒറ്റപ്പെടുത്തിയ മഹാവീറിന്റെ ജീവിത യാഥാർഥ്യങ്ങളുടെ നേർചിത്രമാണിത്. ആയുസ്സിന്റെ പൊള്ളലേറ്റ് വീണുപോകും മുമ്പേ രാജ്യത്തോട് അഭ്യർത്ഥിക്കുന്നത് സ്വസ്ഥമായി ഈ മണ്ണിൽ ഉറങ്ങാനുള്ള സ്വാതന്ത്ര്യമാണ്. ഒരൽപം മണ്ണാണ്.

Mathrubhumi Malayalam News
മഹാവീറും കുടുംബവും 

മണ്ണും കൂരയുമില്ലാത്തവർ

ബിഹാറിലെ ഉൾഗ്രാമമായ മധുപനിയിലാണ് മഹാവീർ ജനിച്ചു വളർന്നത്. രാപ്പകൽ അധ്വാനത്തിന് പട്ടിണി കൂലിയായി ലഭിച്ചിരുന്ന കാലമാണ് ഓർമ്മയിലുള്ളത്. അച്ഛനും അമ്മയും തളർന്നു വീഴുന്നത് വരെ പാടത്തുതന്നെയായിരുന്നു. മക്കളായ തങ്ങളുടെ വിശപ്പു മാറ്റാനുള്ള വകപോലും കഷ്ടിയേ ലഭിക്കൂ. പറഞ്ഞു നിർത്തുമ്പോൾ വറുതിയുടെ കുടിൽ മഹാവീറിന്റെ കണ്ണുകളിൽ കാണാമായിരുന്നു.

സ്വപ്നങ്ങളിൽ പോലും വികസനം സ്പർശിക്കാത്ത ഗ്രാമങ്ങളിൽ ഒന്നായിരുന്നു മഹാവീറിന്റെത്. ശൗചാലയങ്ങൾ ഇന്നും അപൂർവ്വമാണ്. എല്ലാത്തിലുമുപരി മറ്റ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേതുപോലെ ജാതിയും ശക്തമായി വേരാഴ്ത്തിയ മണ്ണാണത്. ജോലിയും സാമൂഹ്യ സാഹചര്യങ്ങളും ലഭിക്കുന്നതിനുള്ള യോഗ്യത ജാതിയായിരുന്നു. സവർണ്ണ സമൂഹത്തിന് പുറത്തുള്ളവരെ മനുഷ്യരെന്നുപോലും പരിഗണിക്കാത്ത ഗ്രാമങ്ങളുമുണ്ട്.

വിദ്യാഭ്യസ സൗകര്യങ്ങൾ ഒന്നും അക്കാലത്ത് ലഭ്യമായിരുന്നില്ല. മണ്ണിലായിരുന്നു ജീവിതപാഠങ്ങൾ പഠിച്ചത്. ഗോതമ്പുപാടത്തിനോട് ചേർന്നുള്ള ചെറിയ മൺ കുടിലാണ് കുടുംബത്തിന് തണലൊരുക്കിയത്. അവശേഷിച്ച ഗോതമ്പുമണികൾ എണ്ണിയെടുത്ത് വയറ്റിലെ ആന്തൽ ശമിപ്പിച്ച അമ്മയെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. മണ്ണിൽ കാലുറച്ച നാൾ മുതൽ ഓർമ്മകൾ നിറയെ കൃഷിയാണ്. അച്ഛനും അമ്മയുമാണ് കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. മക്കൾക്ക് കൈമാറാൻ മറ്റൊന്നും അവരുടെ പക്കൽ ഇല്ലായിരുന്നു.

Mathrubhumi Malayalam News
മഹാവീറും കുടുംബവും കഴിയുന്ന ഷെഡ് 

വേദനയുടെ കാലവും കൈക്കുഞ്ഞും

കാർഷിക ജീവിതം കടുത്ത പട്ടിണിയിലേക്ക് തള്ളിയിട്ടപ്പോഴാണ് നാടു വിടാൻ തീരുമാനിച്ചത്. സ്വന്തമായി മണ്ണില്ലാത്തവന് എല്ലാ നാടും ഒന്നാണെന്ന് കരുതിയുള്ള ഇറങ്ങിത്തിരിക്കലായിരുന്നത്രെ അത്. ഒരു പിടി മണ്ണിനു വേണ്ടിയാണ് ഡൽഹിയിലേക്ക് വണ്ടി കയറിയത്. തീർത്തും അപരിചിതമായ നഗരം. മനോഹരമായ കെട്ടിടങ്ങളും വിലയുള്ള വസ്ത്രങ്ങളും ധരിച്ച മനുഷ്യർ മഹാവീറിന്റെ സ്വപ്നങ്ങൾക്കും കരുത്തേകി. എന്നാൽ മാസങ്ങളോളം അലഞ്ഞിട്ടും കാര്യമായ ജോലിയൊന്നും കണ്ടെത്താനായില്ല. കയ്യിലെ അവസാന ചില്ലറത്തുട്ടിന് ചായ കുടിക്കുമ്പോൾ ആമാശയം നനഞ്ഞിട്ട് രണ്ടുദിവസമായിരുന്നു.

എന്ത് സംഭവിച്ചാലും മരണത്തിന് കീഴടങ്ങാൻ ഒരുക്കമല്ലെന്ന് മനസിൽ ഉറച്ചു. മുന്നിലെ സകല പ്രതിസന്ധികളോടും പോരാടാൻ ഉറച്ചതും അക്കാലത്താണ്. കയ്യിലുള്ള പഴകിയ പുതപ്പ് ശരീരമാകെ മൂടി റോഡരികിലുള്ള ആൽമര ചുവട്ടിൽ കിടക്കുമ്പോഴും കണ്ണടക്കാൻ സാധിച്ചിരുന്നില്ല. കുടുംബത്തെ കുറിച്ചോർക്കുമ്പോൾ നെഞ്ച് നീറും. കണ്ണ് നിറയും. ആ രാത്രിയാണ് പുതിയ ആശയം മനസ്സിൽ തോന്നിയത്.

ചെറിയ ചായക്കട തുടങ്ങാനായിരുന്നു ഇരുട്ടി വെളുത്തപ്പോൾ തീരുമാനിച്ചത്. പാത്രങ്ങളും മറ്റും വാങ്ങാനായി സാധ്യമായ എല്ലാ ജോലികൾക്കും പോയി. വൈകാതെ തന്നെ തലചായ്ച്ച് ഉറങ്ങിയിരുന്ന ആൽമരച്ചുവട്ടിൽ ഇഷ്ടികകൊണ്ട് അടുപ്പ് ഉണ്ടാക്കി. ചെറിയ അലുമിനിയ പാത്രവും അഞ്ച് ഗ്ലാസ്സുകളുമായി ചായക്കച്ചവടം തുടങ്ങി. പ്രമീള ദേവി ജീവിതത്തിന്റെ കൈപിടിച്ചതും അക്കാലത്താണ്. പ്രതിസന്ധികളുടെ ചൂടിൽ പ്രമീളയുടെ സ്നേഹമാണ് കരുത്തായത്.

മരപ്പലകകളും ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിൽ ജീവിതം ആരംഭിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത് ഒരു തണുപ്പുകാലത്താണ്. ഷീറ്റിനുള്ളിലൂടെ ഇരച്ചെത്തുന്ന തണുപ്പിൽനിന്നു കുഞ്ഞിനെ സംരക്ഷിക്കാൻ ചെയ്ത കാര്യങ്ങൾ ഓർക്കുമ്പോൾ ഇന്നും ആ അമ്മയുടെ ഓർമ്മകൾക്ക് തീപ്പിടിക്കും. കണ്ണിമചിമ്മാതെ മാറിലെ ചൂടിൽ കിടത്തി ഉറക്കിയത് മാസങ്ങളോളമാണ്. കാലം പിന്നെയും മൂന്നു മക്കളെ നൽകി. വേദനയുടെ കാലങ്ങളിൽ അവർക്കത് വസന്തമായിരുന്നു.

Mathrubhumi Malayalam News
മഹാവീറിന്റെ ഇളയമകൻ 

പോരാട്ടത്തിൽ ബാക്കിയായത്

ആൽമരച്ചുവട്ടിലെ ജീവിതം പട്ടിണിയില്ലാത്ത അവസ്ഥയിൽ എത്തിച്ചു. കാലത്തിനൊപ്പം മക്കൾ വലുതായി. ജീവിതം തിരഞ്ഞ് മൂന്ന് പേർ പലവഴിക്കായി. ഇളയമകനും ഭാര്യയും മഹാവീറിനൊപ്പം നിന്നു. പ്രതിസന്ധികൾ നിഴൽപോലെ പിന്തുടരുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് നടപ്പാതയിൽ കിടക്കാൻ സാധിക്കില്ല പൊളിച്ചുമാറ്റണം എന്നുപറഞ്ഞ് അധികാര കേന്ദ്രങ്ങൾ ഇളകിവന്നത്. കാക്കിപ്പടയുടെ സഹായത്തോടെ അത് ഏറെക്കുറെ സാധ്യമാക്കാനും അവർക്കായി. എന്നാൽ മഹാവീറും കുടുംബവും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.

വർഷങ്ങൾ നീണ്ട നിയമപോരാട്ടമായിരുന്നു പിന്നീട്. ചായക്കടയിൽനിന്നു കിട്ടുന്ന ചെറിയ പൈസ കൂട്ടിവച്ച് വക്കീലിനു കൊടുക്കാനുള്ള തുകയുണ്ടാക്കി. 2008 മുതൽ 2017 വരെ അധികാരകേന്ദ്രത്തോട് സമരസപ്പെടാതെ പോരാടി. ഒടുവിൽ തീസ് ഹസാരി കോടതി പുറപ്പെടുവിച്ച വിധി മഹാവീറിന് അനുകൂലമായി. മണ്ണിനോടും പ്രതിസന്ധിയുടെ കാലത്തോടും പോരാടിയ ആ മനുഷ്യന് അത്രയെങ്കിലും വിജയം അനിവാര്യമായിരുന്നു.

ജീവിതം പറഞ്ഞു തീർന്നപ്പോഴേക്കും ഇരുട്ട് പടർന്നിരുന്നു. തണുപ്പും അസഹനീയമായി. ആർക്കെന്നില്ലാതെ മണ്ണെണ്ണ സ്റ്റൗവ്വിനു മുകളിലെ പാത്രത്തിൽ അപ്പോഴും ചായ തിളക്കുന്നുണ്ട്. അതിൽനിന്ന് ഉയരുന്ന വെളുത്ത പുക മൂടൽമഞ്ഞിലേക്ക് ചേർന്നില്ലാതാവുകയാണ്. മഞ്ഞു മൂടി കാഴ്ച്ച മറഞ്ഞ റോഡിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. ഒരു തണുപ്പിനും കീഴ്പ്പെടുത്താൻ സാധിക്കാത്ത വിധം പ്രതീക്ഷയുടെ തീ മഹാവീറിനുള്ളിൽ കെടാതെ നിൽക്കുന്നുണ്ടാകണം. ജീവിതത്തിന് സ്വയം ഇന്ധനമാകുന്ന ആ മനുഷ്യരെ അടയാളപ്പെടുത്താതെ ഇനിവരുന്ന ഒരു കാലത്തിനും കടന്നു പോകാൻ സാധിക്കില്ല