Saturday, 28 August 2021

നിയമങ്ങൾ കാറ്റിൽപ്പറത്തി കൊട്ടിയത്ത് അനധികൃത പാർക്കിങ്.


കൊട്ടിയം : നിയമങ്ങൾ കാറ്റിൽപ്പറത്തി കൊട്ടിയത്ത് അനധികൃത പാർക്കിങ്. ദേശിയപാതയോരത്തും മറ്റ് പ്രധാന റോഡുകളിലുമാണ്  വാഹനങ്ങൾ രാവിലെ മുതൽ രാത്രിവരെ യാതൊരു നിയന്ത്രണവുമില്ലാതെ നിർത്തിയിടുന്നത്. ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്  പോലീസ് അധികാരികളുടെ ട്രാഫിക് നിയന്ത്രണം. അനധികൃത പാർക്കിങ് കാരണം ദേശിയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്.  ഓണത്തിന് മുൻപ്  പോലീസ് അധികാരികൾ പാർക്കിങ് നിയന്ത്രണം കടുപ്പിച്ചുവെങ്കിലും അതെല്ലാം ഓണം കഴിഞ്ഞപ്പോൾ പഴയ പടിയായി. കൊട്ടിയത്ത് വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന് സർക്കാർ സംവിധാനം എങ്ങും തന്നെ ഒരുക്കിയിട്ടില്ല. അത് കൊണ്ട് തന്നെ നിലവിൽ കാറും ബൈക്കുമുൾപ്പടെയുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ പ്രധാന വിശ്രമകേന്ദ്രങ്ങൾ പാതയോരങ്ങൾ തന്നെയാണ്.പ്രധാനപെട്ട സംസ്ഥാന പാതയായ കൊട്ടിയം കുണ്ടറ റോഡിന്റെ ഇരു സൈഡിലും ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തി ആളുകളെ കയറ്റിയിറക്കാൻ പറ്റാത്ത സ്ഥിതിയാണ് കൊട്ടിയം മയ്യനാട് റോഡിലും എസ്. എൻ പോളിടെക്നിക് റോഡിലും ഇതേ അവസ്ഥയാണ് ഒപ്പം തന്നെ ഓട്ടോറിഷകളുടെ സ്റ്റാന്റുകളും കൂടിയാകുമ്പോൾ പോലീസിന്റെ ട്രാഫിക് നിയന്ത്രണവും താളംതെറ്റും. അനധികൃത പാർക്കിങ്ങ് മൂലം ദേശിയപാതയിൽ കൊല്ലം ബസ് സ്റ്റോപ്പിലും തിരുവനന്തപുരം ബസ്സ്റ്റോപ്പിലും ബസുകൾ നിർത്തുന്നത് റോഡിന്റെ നടുക്ക്‌ ഭാഗത്താണ് ഇത് പലപ്പോഴും ഗതാഗതകുരുക്കിന് കാരണമാകുന്നു.

ബസ് ഡ്രൈവർമാർക്ക് ദുരിതം

കൊട്ടിയം ജംഗഷനിൽ എത്തുന്ന  ബസുകൾ ദേശിയ പാതയോരത്ത്ത ന്നെയാണ് ക്രോസ്സ് ചെയ്യുന്നതും പാർക്ക് ചെയ്യുന്നതും ഇപ്പോൾ 

ഈ ഭാഗങ്ങളിൽ മിക്കപ്പോഴും ബൈക്കും കാറുമൊക്കെ കൈയടക്കുകയാണ്. ദൂരസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരിൽ പലരും വാഹനങ്ങൾ ബസ് സ്റ്റോപ്പ്‌കൾക്ക് സമീപമാണ് നിർത്തിയിടാറ്. മാത്രമല്ല ബസ് സ്റ്റോപ്പ്‌ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളെത്തിക്കുന്ന ലോറികൾ മണിക്കൂറുകളോളം ബസ് യാത്രയ്ക്ക് തടസ്സമാകുന്ന രീതിയിൽ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കും ബസിന്റെ സുഖമമായ യാത്രയ്ക്കും തടസമുണ്ടാക്കുന്നു. ഇത് ബസ് ഡ്രൈവർമാർക്കും യാത്രക്കാർക്കും വലിയ ബുദ്ധമുട്ടാണ് ഉണ്ടാക്കുന്നത്.

പാർക്കിങ് സൗകര്യം ഒരുക്കണം

കൊട്ടിയത്ത് എത്തുന്നവർക്ക് പാർക്കിങ്ങിന് സൗകര്യമില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അത് ആദ്യം പരിഹരിക്കണമെന്നാണ് വാഹനയാത്രക്കാരുടെ ആവശ്യം. മിക്ക കെട്ടിടങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾക്കും പാർക്കിങ് സൗകര്യമില്ല. അതിനാൽ ഉപഭോക്താക്കൾ പലരും ആശ്രയിക്കുന്നത് പാതയോരങ്ങൾ തന്നെയാണ് അത് കൊണ്ട് തന്നെ പാർക്കിങ്ങിന് സ്ഥലം ഉണ്ടാക്കാൻ അധികൃതർ തയ്യാറാകണം.

@ സിഗ്നൽ സംവിധാനം തകരാറിലായി

കൊട്ടിയം ടൗണിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു പോലിസ് ആണ് നിയന്ത്രിക്കുന്നത്. പലപ്പോഴും പോലിസ് കാണില്ല അതും ഗതാഗതകുരുക്കിന് കാരണമാകുന്നു. അടിയന്തിരമായി സിഗ്നൽ സംവിധാനം പുന:സ്ഥാപിക്കണം 

സിപിഐ യുടെ യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് നടപടിയെടുക്കാതെ അധികൃതർ

സിപിഐ യുടെ യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് നടപടിയെടുക്കാതെ അധികൃതർ

ചാത്തന്നൂർ: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു കൊണ്ട് ചതയദിനത്തിൽ സിപിഐയുടെ സാംസ്‌കാരിക സംഘടനയുടെ ജില്ലാ തല യോഗത്തിൽ പങ്കെടുത്തവർക്ക്‌ കൊവിഡ്. ചാത്തന്നൂരിലെ സിപിഐയുടെ മണ്ഡലം കമ്മിറ്റി കാര്യാലയത്തിൽ സിപിഐയുടെ പോഷകസംഘടനയുടെ ജില്ലാതല 
യോഗവും ഒണാഘോഷവും നടന്നത് ജി. എസ്. ജയലാൽ എം എൽ എ യാണ് യോഗം ഉത്ഘാടനം ചെയ്തത്. യോഗം നടന്നതിന് പിന്നാലെ യോഗത്തിൽ പങ്കെടുത്ത പലർക്കും രോഗലക്ഷണങ്ങൾ കാണുകയും പരിശോധനയിൽ രോഗം സ്ഥിതികരിക്കുകയും ചെയ്തതോടെ കൂടുതൽ പേര് രഹസ്യമായി പരിശോധന നടത്തുകയായിരുന്നു.ജി.എസ്.ജയലാൽ ഉൾപ്പെടെയുള്ള നേതാക്കൾ ആരും പരിശോധന നടത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ല.പോലീസും ആരോഗ്യവകുപ്പ് അധികൃതരും സെക്ടർ മജിസ്‌ട്രേറ്റും നാട്ടുകാർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 
സംഭവസ്ഥലത്ത് എത്തിയെങ്കിലും നടപടിയെടുക്കാതെ മടങ്ങുകയായിരുന്നു.യോഗത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിതീകരിച്ചതോടെ യോഗത്തിൽ
പങ്കെടുത്തവരുടെ പേര് വിവരങ്ങൾ തേടി ആരോഗ്യ വകുപ്പ് അധികൃതർ സംഘാടകരെ സമീപിച്ചുവെങ്കിലും പേര് വിവരങ്ങൾ കൊടുക്കാൻ സംഘാടകർ തയ്യാറായില്ല എം എൽ എയും സിപിഐയുടെ ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിതീകരിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്ത അധികൃതർക്ക്‌ എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.

Wednesday, 25 August 2021

ചാത്തന്നൂർ നാട്ടിൽ ലോക്ക് ഡൌൺ സമയത്ത് പുഴുവരിച്ചു കിടന്ന ഒരു മനുഷ്യൻ നെടുങ്ങോലം ആശുപത്രി വഴി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ കൊവിഡ് ഫ്രീ ആയി കിട്ടി മരിക്കുകയായിരുന്നു

നമസ്തെ എല്ലാവർക്കും ശുഭദിനം 
ചാത്തന്നൂർ നാട്ടിൽ ലോക്ക് ഡൌൺ സമയത്ത് പുഴുവരിച്ചു കിടന്ന ഒരു മനുഷ്യൻ നെടുങ്ങോലം ആശുപത്രി വഴി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ കൊവിഡ് ഫ്രീ ആയി കിട്ടി മരിക്കുകയായിരുന്നു പഞ്ചായത്ത്‌ ഭരിക്കുന്ന ഇടത് മുന്നണിയ്ക്ക് ഒരു പൊൻതൂവൽ ആയിരുന്നു ആ മനുഷ്യന്റെ മരണം... പക്ഷെ കൊറോണ നിയന്ത്രണത്തിൽ ചാത്തന്നൂർ പഞ്ചായത്ത്‌ വിജയിച്ചു.. ചാത്തന്നൂർ നാട് കേരളത്തിന് മാതൃകയായി പഞ്ചായത്ത്‌ പ്രസിഡന്റിന് വരെ കൊറോണ വന്ന് ഭേദമായി...അതൊക്കെ ചാത്തന്നൂർ നാട്ടിലെ കാര്യം നമ്മുക്ക് പിണറായി രാജ്യത്തെ കാര്യങ്ങൾ രാവിലെ തന്നെ ചർച്ഛിക്കാം.. കൊറോണ രോഗനിയന്ത്രണത്തില്‍ പിണറായി
വാഴുന്ന കേരളം ലോകത്തിന് മാതൃകയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയ്ക്കും
അന്താരാഷ്ട്ര അംഗീകാരം…. തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തള്ളുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അമേരിക്കയിലെ ഏതോ സര്‍വകലാശാലയില്‍ നിന്ന് സംഘടിപ്പിച്ച പിഞ്ഞാണവും സോപ്പുപെട്ടിയും ഒക്കെയായി മുഖ്യമന്ത്രി പിണറായി വിജയനും ടീച്ചറമ്മയും കേരളത്തിലെ സാധാരണക്കാരെ, പാവപ്പെട്ടവരെ പറ്റിച്ചതിന് അതിരുകളില്ലായിരുന്നു.ചാത്തന്നൂർ വാഴുന്ന രാജാവിനും ഏതാണ്ട് അപ്പചട്ടി കിട്ടിയെന്ന് സഖാക്കളുടെ ഇടയിൽ സംസാരം ഉണ്ട്.അത് വേറെ കാര്യം.
കൊറോണ രോഗബാധയെ നേരിടാന്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും ശക്തമായ നടപടികളാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് അവര്‍ കേരളത്തോട് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും മികച്ച സംവിധാനം ഏര്‍പ്പെടുത്തിയെന്ന് അവകാശപ്പെട്ടു. സാധാരണക്കാരായ മലയാളികള്‍ മുഴുവന്‍ ഇത് ശരിയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.കിറ്റ് കൊടുത്തു വോട്ട് വാങ്ങി പിണറായിയുടെ അരിവാളിൽ കുത്തി 
രണ്ടാം പിണങ്ങാറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ഇതിന്റെ പുറംപൂച്ചും കള്ളത്തരവും പുറത്തുവന്നത്. പണം കൊടുത്ത് വാര്‍ത്ത എഴുതിക്കുന്ന വിദേശ മാധ്യമങ്ങളിലും പണം നല്‍കി ഫീച്ചറുകള്‍ നല്‍കുന്ന കൊമേഴ്‌സ്യല്‍ വിഭാഗത്തിലും സര്‍ക്കാരിനെ വാഴ്ത്തുന്ന ലേഖനങ്ങള്‍ വന്നിരുന്നു. ഇതിനൊക്കെ പിന്നില്‍ ധനസ്രോതസ്സും പാര്‍ട്ടി ബന്ധങ്ങളും ഒക്കെ തന്നെയായിരുന്നുവെന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതേസമയംഇപ്പോൾ കേരളത്തിലെ കൊറോണ രോഗബാധ അന്തര്‍ദേശീയതലത്തില്‍ തന്നെ ഇന്ന് ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള 40 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിലാണ്. ദേശീയതലത്തില്‍ 12 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത്. ഇവയില്‍ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോഴും രോഗം അനിയന്ത്രിതമായി തുടരുന്നത്. ഈ നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെ കേരളമുണ്ട്.

@എന്താണ് കേരളത്തില്‍ സംഭവിച്ചത്?

100 ശതമാനം സാക്ഷരതയും ഉയര്‍ന്ന ശാസ്ത്രാവബോധവും ഉന്നത വിദ്യാഭ്യാസ യോഗ്യതയും ഇന്ത്യയില്‍ തന്നെ മെച്ചപ്പെട്ട പ്രതിശീര്‍ഷ വരുമാനവും ഒക്കെയുള്ള കേരളം എങ്ങനെ അന്താരാഷ്ട്രതലത്തില്‍ തന്നെ കൊറോണയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറി????

ഇക്കാര്യം ആദ്യം കേരളം ആഴത്തില്‍ പഠിക്കേണ്ടതാണ്.

കേരളത്തിലെ രോഗബാധയുടെ തീവ്രത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു സംഘത്തെ അയച്ചിരുന്നു. അവര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി. ആരോഗ്യവിദഗ്ധരും ആരോഗ്യരംഗത്തെ പൊതുപ്രവര്‍ത്തകരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തുടങ്ങി എല്ലാവരുമായും ചര്‍ച്ച നടത്തി. കൊറോണ പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലുണ്ടായ ജാഗ്രതക്കുറവിന്റെ കാരണവും അവര്‍ പരിശോധിച്ചു. കൊറോണാ മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനദണ്ഡം ലംഘിച്ച് നല്‍കിയ ഇളവുകളും, ലോക്ഡൗണ്‍ ക്വാറന്റൈന്‍ സംവിധാനങ്ങളില്‍ നല്‍കിയ അനാവശ്യമായ ഇളവുകളുമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്രസംഘം കണ്ടെത്തി. ഈ റിപ്പോര്‍ട്ട് സംഘം കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് സിംഗ് മാണ്ഡവ്യയ്ക്ക് നല്‍കി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളം സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് മണ്‍സൂഖ് സിംഗ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനോട് ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു.

ഈദിനും റംസാനും പെരുന്നാളിനുമൊക്കെ ഈ തരത്തില്‍ @മരുമോൻ നേതൃത്വം കൊടുക്കുന്ന ഇസ്ലാമിക സമൂഹത്തോട് പുലര്‍ത്തിയ പ്രീണനത്തിലെ രാഷ്ട്രീയം കേരളം കണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശന കൊടുങ്കാറ്റ് മുഖ്യമന്ത്രി കണ്ടില്ല, അറിഞ്ഞില്ല, അല്ലെങ്കില്‍ കണ്ടതായി നടിച്ചില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും എല്ലാവരോടും തുല്യമായി പെരുമാറുകയും ചെയ്യണമെന്ന് ഭരണഘടന അനുശാസിക്കുമ്പോഴും എന്തുകൊണ്ട് ഇസ്ലാമിക സമൂഹത്തിനു മാത്രം പിണറായി സര്‍ക്കാര്‍ ഇത്തരത്തിലുള്ള അനര്‍ഹമായ പരിഗണന നല്‍കുന്നു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. മറ്റെല്ലാ മതക്കാരും പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ നടത്തുമ്പോള്‍ ഇസ്ലാമിക ആരാധനാലയങ്ങള്‍ മാത്രം തുറന്നു കൊടുക്കണമെന്ന കാന്തപുരത്തിന്റെയും സുന്നികളുടെയും ആവശ്യത്തിന് പിണറായി എന്തിനു വഴങ്ങി എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇന്ന് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ജില്ലയായി മലപ്പുറം മാറിയിരിക്കുന്നു. വീടുകളില്‍ തന്നെ രോഗബാധിതര്‍ ക്വാറന്റൈനില്‍ കഴിയാന്‍ അവസരമൊരുക്കി. അപ്പോള്‍ അത് ഒരു കൊറോണ ബോംബായി മാറുകയായിരുന്നു. മലപ്പുറം ജില്ലയിലെ വീടുകളിലായി ഇന്ന് ആയിരങ്ങളാണ് രോഗബാധിതരായുള്ളത്. റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കേസുകള്‍ ഉണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഇതോടൊപ്പം കൊറോണയ്‌ക്കെതിരെ ജില്ലയില്‍ ചില ഇസ്ലാമിക ഭീകര തീവ്രവാദ സംഘടനകള്‍ പ്രചാരണം നടത്തുന്നുണ്ട്. അവര്‍ പറയുന്നത് കൊറോണാ വാക്‌സിന്‍ ഇസ്ലാമിക സമൂഹത്തെ ഇല്ലാതാക്കാനും ജനനശേഷി ഇല്ലാതാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നാണ്. അതുകൊണ്ട് ഒരു വാക്‌സിനും എടുക്കരുതെന്നാണ് പ്രചരിപ്പിക്കുന്നത്. ചില മൗലവിമാര്‍ ഇത്തരത്തിലുള്ള പ്രചാരണം മൈക്ക് കെട്ടി തന്നെ നടത്തുന്നുണ്ട്. ഇസ്ലാമിക പ്രഭാഷണം എന്ന പേരില്‍ നടത്തുന്ന ഇത്തരം പ്രബോധനങ്ങള്‍ പാവപ്പെട്ട സാധാരണക്കാരായ മുസ്ലീങ്ങള്‍ ദൈവത്തിന്റെ വാക്കുകളായാണ് കേള്‍ക്കുന്നത്. അതുകൊണ്ടുതന്നെ വാക്‌സിന് എതിരായ പ്രചാരണം അതിശക്തമായി ഇവിടെ നടക്കുന്നു. കുറച്ചൊക്കെ ബോധമുള്ള ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ പോകുന്നുണ്ടെങ്കിലും വിദ്യാഭ്യാസപരമായി മെച്ചപ്പെട്ട നിലയിലല്ലാത്ത സാധാരണക്കാര്‍ വാക്‌സിന്‍ കുത്തിവെച്ചിട്ടില്ല. ഇത് കൊറോണ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. നേരത്തെ പോളിയോ വാക്‌സിന് എതിരെയും ഇതേ പ്രചാരണം നടന്നിരുന്നു.
പെരുന്നാളിനും ഓണത്തിനും ആഘോഷങ്ങള്‍ക്കും ഇളവനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഐ എംഎ അന്നുതന്നെ രംഗത്ത് വന്നതാണ്. കേരളത്തിലെ ലോക്ഡൗണ്‍ സംവിധാനം അശാസ്ത്രീയമാണെന്നും ആരോടും പ്രത്യേക പരിഗണനയില്ലാതെ രോഗബാധ തടയാനുള്ള ശ്രമമാണ് വേണ്ടതെന്നും ഐ എം എ ശക്തമായി ആവശ്യപ്പെട്ടതാണ്. ഐ എം എ അടക്കമുള്ള ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ സംഘടനകള്‍ പറഞ്ഞ കാര്യം പോലും കേള്‍ക്കാനുള്ള മര്യാദയും മാന്യതയും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ ഉപദേശിച്ച് നശിപ്പിക്കുന്ന സംഘത്തിനും ഉണ്ടായില്ല. അമേരിക്കയില്‍ നിന്ന് കിട്ടിയ കുപ്പിപ്പിഞ്ഞാണത്തിന്റെ ഔദ്ധത്യം പിണറായിക്ക് തലയ്ക്ക് പിടിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയായി പുതിയതായി എത്തിയ വീണാ ജോര്‍ജിനെ ഇടതുപക്ഷ അനുയായികളായ ഉദ്യോഗസ്ഥര്‍ക്ക് അത്ര താല്പര്യം പോരാ. കാരണം ടീച്ചറമ്മയുടെ കാലത്ത് നടന്നിരുന്ന എല്ലാ ഉഡായിപ്പുകള്‍ക്കും ഒരു പരിധിവരെ ഇവര്‍ കടിഞ്ഞാണിട്ടു. അതുകൊണ്ടുതന്നെ വീണാ ജോര്‍ജ് അവരുടെ ഹിറ്റ് ലിസ്റ്റില്‍ ആണ്.

അവസാനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഇളവുകള്‍ പോലും പ്രായോഗികമാണെന്ന് തോന്നുന്നില്ല. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ രണ്ടു വാക്‌സിന്‍ എടുത്തിരിക്കണം, ഇല്ലെങ്കില്‍ ടെസ്റ്റ് എടുത്തിരിക്കണം തുടങ്ങി പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലെ പോലെ വിഡ്ഢിത്തം കാട്ടി ജീവിതോപാധികള്‍ മുടക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാതിരുന്നാല്‍ തിരക്കു കുറയുമെന്ന സങ്കല്പമാണ് കേരളം പുലര്‍ത്തിയത്. എന്നാല്‍ കുറച്ചു സമയം മാത്രം തുറക്കുമ്പോഴാണ് തിരക്ക് കൂടുന്നത് എന്നകാര്യം അവര്‍ കണ്ടില്ല. എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാനുള്ള അനുമതിയാണ് കര്‍ണാടക, തമിഴ്‌നാട് എന്നിവര്‍ നല്‍കിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം നടപടി സ്വീകരിച്ചത്. നിയന്ത്രണങ്ങള്‍ പോലീസിന്റെ ദയയ്ക്ക് വിട്ടുകൊടുക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ കുറച്ചുകൂടി സ്ഥിതിഗതികള്‍ മെച്ചപ്പെടുമായിരുന്നു. ജീവനോപാധികള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. അന്ന്, സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ആഢ്യന്‍ ശ്രമമാണ് മുന്നില്‍ നിന്നത്. ഇത് വിദേശ മാധ്യമങ്ങളുടെയും ചില സര്‍വകലാശാലകളില്‍ നിന്ന് ആദരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെയും ഭാഗം മാത്രമായിരുന്നു. കൊറോണ കുറച്ചു കാലം കൂടി ജീവിതത്തിലുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായി, ശാസ്ത്രീയമായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും അതുവഴി രോഗബാധ കുറയ്ക്കാനുമാണ് ശ്രമിക്കേണ്ടിയിരുന്നത്. ആദ്യം വാക്‌സിന്‍ ഉപയോഗം എതിര്‍ത്തവര്‍ ഇപ്പോള്‍ വാക്‌സിനു വേണ്ടി പരക്കം പായുന്നു. പോര്‍ട്ടല്‍ അട്ടിമറിച്ച് സഖാക്കള്‍ക്ക് കൊടുത്തു എന്ന ആരോപണം വേറെയും. രാഷ്ട്രീയത്തിനതീതമായി കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചു നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുകയും നിയന്ത്രണത്തിലാവുകയും ചെയ്തു. ഇനിയെങ്കിലും ഡല്‍ഹിയിലും മറ്റും എങ്ങനെ നിയന്ത്രണം നടപ്പാക്കി എന്ന് പിണറായി കണ്ടുപഠിക്കണം. കേരളം കൈവിട്ട കളിയാണ് കളിച്ചത്. ഒരു മതത്തെയും ഓണത്തിന് വ്യാപരികളെയും 
പ്രീണിപ്പിക്കാന്‍ വേണ്ടി മുഖ്യമന്ത്രി എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത് തത്വാധിഷ്ഠിതമാണോ എന്ന് സ്വയം പരിശോധിക്കണമെന്നാണ് ചാത്തന്നൂർകാരനായ ഇ അടിമയുടെ ആവശ്യം...

ദൈവത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്കും ഭൂവുടമകള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ മലബാര്‍ മേഖലയിലെ അക്രമികളായ മുസ്ലീങ്ങള്‍ നടത്തിയ മാപ്പിള ലഹളയോടുള്ള ആദ്യത്തെ സര്‍ഗ്ഗാത്മക പ്രതികരണമായിരുന്നു കുമാരനാശാന്റെ ‘ദുരവസ്ഥ’

നമസ്തെ..
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ദശയിലെ മഹാകവികളില്‍ ഒരാളായ കുമാരനാശാന്‍ തന്റെ ‘ദുരവസ്ഥ’ പ്രസിദ്ധീകരിച്ചത് 1922 സപ്തംബര്‍ 7നാണ്. ദൈവത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്കും ഭൂവുടമകള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ മലബാര്‍ മേഖലയിലെ അക്രമികളായ മുസ്ലീങ്ങള്‍ നടത്തിയ മാപ്പിള ലഹളയോടുള്ള ആദ്യത്തെ സര്‍ഗ്ഗാത്മക പ്രതികരണമായിരുന്നു ഇത്. തുടര്‍ന്ന് മുസ്ലീം സമുദായത്തിലെ മൗലവിമാരും മതനേതാക്കളും കുമാരനാശാനെ നിശിതമായി വിമര്‍ശിച്ചു. ഇസ്ലാമിന്റെ മതപാഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സദാചാരബോധവും ആത്മീയതയും ആചരിക്കുന്ന ബഹുഭൂരിപക്ഷം മുസ്ലീങ്ങളെ അവഗണിച്ച്, മതത്തിന്റെ മഹത്വമൊന്നുമറിയാത്ത അജ്ഞരായ ഏതാനും വ്യക്തികള്‍ നടത്തിയ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുടെ പേരില്‍ അദ്ദേഹം മഹത്തായ ഒരു മതത്തിനെതിരെ അപകീര്‍ത്തികരവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ എഴുതിയെന്ന് വിമര്‍ശകര്‍ ആക്ഷേപമുന്നയിച്ചു. മതാചരണത്തിലെ വ്യതിചലനങ്ങളെ സാമാന്യവല്‍ക്കരണത്തിന്റെ അടിസ്ഥാനമായി പരിഗണിക്കാന്‍ കഴിയില്ലെന്നും വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് കുമാരനാശനെ പോലെ ഉന്നതനിലവാരത്തിലുള്ള ഒരു കവി മതത്തിന്റെ മേല്‍ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയതെന്നും അവര്‍ വാദിച്ചു. അതുകൊണ്ട് കവി മാപ്പ് പറയുകയോ കവിതയില്‍ നിന്ന് അപമാനകരമെന്ന് ആരോപിക്കപ്പെട്ട വരികള്‍ നീക്കം ചെയ്യുകയോ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പക്ഷെ, അങ്ങനെ ചെയ്യാന്‍ കുമാരനാശാന്‍ വിസമ്മതിച്ചു.

1921ലെ മാപ്പിള ലഹള മാത്രമല്ല മലബാര്‍ മേഖലയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ നടന്ന ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍. ടിപ്പു സുല്‍ത്താന്റെ മലബാര്‍ ആക്രമണവും തുടര്‍ന്ന് ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ അയാള്‍ നടത്തിയ കഠിന പരിശ്രമങ്ങളും ഹിന്ദുക്കളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും അത് ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളില്‍ കലാശിക്കുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിലും ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ നടന്ന സംഘര്‍ഷ പരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതുമാത്രമാണ് 1921ലെ മാപ്പിള ലഹള. മുഴുവന്‍ ലോകത്തെയും ഇസ്ലാമിന്റെ ഭരണത്തിന്‍ കീഴില്‍ (ദാറുല്‍ ഇസ്ലാം) കൊണ്ടുവരികയെന്ന ഒട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫയുടെയും ലോകം മുഴുവനുമുള്ള മുസ്ലീം നേതാക്കളുടെയും സ്വപ്‌നത്തെ ഒന്നാം ലോക മഹായുദ്ധം ഛിന്നഭിന്നമാക്കി. യുദ്ധത്തിലെ വിജയികള്‍ ഒട്ടോമന്‍ സാമ്രാജ്യത്തെ മൂന്നു കഷണങ്ങളാക്കുകയും യുദ്ധത്തിന്റെ ഫലമായി ഖലീഫയ്ക്ക് ഒരു ചെറിയ ഭാഗം മാത്രം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ ഖലീഫയ്ക്ക് ഒട്ടോമന്‍ സാമ്രാജ്യം മുഴുവന്‍ തിരികെ ലഭിക്കുന്നതിനുള്ള പരിശ്രമമാരംഭിച്ചു. ഇന്ത്യയിലെ ഖിലാഫത്തിന്റെ പ്രമുഖ നേതാക്കളായ മൗലാനാ അബ്ദുള്‍ ബാരിയും മൗലാനാ അബ്ദുള്‍ കലാം ആസാദും പ്രസ്ഥാനത്തിന് മഹാത്മാഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും പിന്തുണ തേടി. പാളംതെറ്റിയ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേരിട്ടുള്ള പരിണതഫലമായിരുന്നു മാപ്പിള ലഹള. ഗാന്ധിജിയ്ക്ക് മുസ്ലീങ്ങളുടെ ക്രൂരതകളില്‍ വലിയ വേദനയും ദുഃഖവും ലജ്ജയും ഉണ്ടായി. ”ഏതാനും മാപ്പിളമാരുടെ പ്രവൃത്തിയെ വിവേകമുള്ള ഒരു മുസ്ലീമും അംഗീകരിക്കുകയില്ല” എന്നു പറഞ്ഞ് അദ്ദേഹം സ്വയം സമാശ്വസിച്ചു.
ദുരവസ്ഥ എന്ന സുന്ദരമായ നീണ്ട കാവ്യം മാപ്പിളമാരുടെ ക്രൂരതകളും അത് എങ്ങനെയാണ് ഹിന്ദുക്കളുടെ ജീവിതത്തെയും കേരളത്തിന്റെ സാമൂഹ്യഘടനയെയും ബാധിച്ചതെന്നും വിവരിക്കുന്നു. സാഹിത്യപരമായി ദുരവസ്ഥ എന്ന പദം ഒരു വ്യക്തിയുടെ ദയനീയമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ നടത്തിയ മതയുദ്ധത്തിന്റെ ഭാഗമായി മുസ്ലീങ്ങള്‍ ഒരു നമ്പൂതിരി ജന്മിയെയും ഭാര്യയെയും ബന്ധുക്കളെയും ആശ്രിതരെയും കൊല്ലുകയും ഇല്ലം കൊള്ളയടിക്കുകയും ചെയ്തു. അവരുടെ മകളായ യുവതിയുടെ ദുഃഖകരമായ അവസ്ഥയാണ് കവി വിവരിക്കുന്നത്. കവിയുടെ അഭിപ്രായത്തില്‍ മുസ്ലീങ്ങള്‍ ജിഹാദ് അഥവാ മതയുദ്ധം നടത്തിയത് താഴെ പറയുന്ന ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്. 1) ബ്രിട്ടീഷുകാരെ മലബാറില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ 2) ജന്മിമാരെ ശാരീരികമായി ഇല്ലാതാക്കി അവരുടെ ഭൂസ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ 3) അള്ളാഹു അല്ലാതെ മറ്റൊരു ദൈവവും മലയാളത്തില്‍ ഉണ്ടാകാത്തവിധം ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഭരണം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മലബാറില്‍ ഒരു മുസ്ലീംരാജ്യം സ്ഥാപിക്കാന്‍ (മലയാളം എന്നതുകൊണ്ട് ഉദ്ദേശിച്ചത് മലയാളം മാതൃഭാഷയായി സംസാരിക്കുന്ന ജനങ്ങളുടെ ഭൂപ്രദേശം, അതായത് ആധുനിക കേരളം).

അക്രമികളായ മുസ്ലീങ്ങള്‍ അച്ഛനെ ക്രൂരമായി തലയറുത്ത് കൊല്ലുകയും അമ്മയെ മാനഭംഗപ്പെടുത്തിയശേഷം കൊല്ലുകയും ചെയ്തപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഹതഭാഗ്യയാണ് സാവിത്രി. ഒപ്പം താമസിച്ചിരുന്ന അവളുടെ ബന്ധുക്കളും വേലക്കാരുമെല്ലാം കൊല്ലപ്പെട്ടു. അവരുടെ കൊട്ടാരം ചുട്ടുചാമ്പലാക്കി. കൗതുകരമെന്നു പറയട്ടെ, അക്രമികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അവരുടെ തന്നെ ജോലിക്കാരും കുടിയാന്മാരുമായിരുന്നു എന്നതാണ് സാവിത്രിയെ ശരിക്കും ഞെട്ടിച്ചത്. എങ്ങനെയോ രക്ഷപ്പെട്ട അവള്‍ ഒരു പുലയ യുവാവായ ചാത്തന്റെ കുടിലില്‍ അഭയം പ്രാപിക്കുന്നു. ചാത്തനെയും അവന്റെ ജാതിക്കാരെയും അയിത്തക്കാരായി പരിഗണിക്കപ്പെട്ട കാലം. ഏതു സാഹചര്യത്തിലും ഇത്തരക്കാര്‍ ബ്രാഹ്മണരുടെ മുന്നില്‍ വരുന്നത് കുറ്റകരമായി കണക്കാക്കിയിരുന്നു. അയിത്തക്കാരനും ബ്രാഹ്മണനും ഒരുപോലെ കുറ്റമുണ്ടാകുന്ന പ്രവൃത്തിയായിരുന്നു ഇത്. സ്വന്തം ജീവന്‍ രക്ഷിക്കുന്നതിന് അയിത്തജാതിക്കാരന്റെ ചാളയില്‍ അഭയം തേടുകയല്ലാതെ സാവിത്രിയുടെ മുന്നില്‍ മറ്റൊരു പോംവഴി ഉണ്ടായിരുന്നില്ല. അതുതന്നെയാണ് അവള്‍ ചെയ്തതും. സാവിത്രിയുടെ ഈ ദുര്‍വ്വിധിയാണ് ദുഃഖകരമായ അവസ്ഥയായി, ദുരവസ്ഥയായി കവി വിവരിക്കുന്നത്.

കവി തന്റെ നായികയും ഹിന്ദുക്കളും അനുഭവിച്ച സങ്കടങ്ങളുടെ കഥ ചുരുക്കി വിവരിക്കുന്നു. തലയറുത്തുകൊണ്ടാണ് മുസ്ലീം അക്രമികള്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തത്. തോക്ക് ഉപയോഗിക്കുന്നതില്‍ വളരെ കുറഞ്ഞ മുസ്ലീങ്ങള്‍ക്കേ പരിശീലനം ലഭിച്ചിട്ടുള്ളൂ എന്നതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് വെടിയുണ്ടകള്‍ ഉപയോഗിക്കപ്പെട്ടത്. തോക്കും ലാത്തിയും കൂടാതെ പ്രത്യേകമായി നിര്‍മ്മിച്ച മൂര്‍ച്ചയേറിയ കത്തികളും വാളുകളുമാണ് അവരില്‍ അധികം പേരും ഉപയോഗിച്ചത്. അക്രമികള്‍ കൂട്ടക്കൊലയും മാനഭംഗവും കൊള്ളയും വന്‍തോതില്‍ ബലം പ്രയോഗിച്ചുള്ള മതംമാറ്റവും നടത്തി. മഹാത്മാഗാന്ധിയുടെ ആഹ്വാനമനുസരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമാധാനപൂര്‍വ്വമായ ഒരു അക്രമരഹിത പ്രക്ഷോഭമായിട്ടാണ് ഇത് ആരംഭിച്ചതെങ്കിലും ബ്രിട്ടീഷുകാര്‍ക്കു പുറമെ ഹിന്ദുക്കള്‍ക്കും എതിരെ യുദ്ധം പ്രഖ്യാപിച്ച, അക്രമസ്വഭാവമുള്ള ഒരു ജിഹാദായി പെട്ടെന്നു മാറി. ഖിലാഫത്ത് പ്രക്ഷോഭത്തെ അംഗീകരിക്കുമ്പോള്‍ ഗാന്ധിജി ലക്ഷ്യമിട്ടത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമാധാനപരവും അക്രമരഹിതവുമായ, ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും യോജിച്ചുള്ള സമരത്തിലേക്ക് മുസ്ലീങ്ങളെ ആകര്‍ഷിക്കുകയായിരുന്നു. പക്ഷെ മലബാറില്‍ ഇത് നേരെ എതിര്‍ദിശയിലേക്കു തിരിയുകയും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ വലിയ അകല്‍ച്ച ഉണ്ടാക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഖിലാഫത്തിനു ശേഷം വളരെ കുറച്ച് മുസ്ലീങ്ങളേ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുള്ളൂ എന്ന കാര്യം ശ്രദ്ധേയമാണ്. ഭൂരിഭാഗം മുസ്ലീങ്ങളും ചേര്‍ന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ 1906ല്‍ രൂപീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലീം ലീഗിലാണ്. 1947 ആഗസ്റ്റ് 14-ന് പിരിച്ചുവിട്ടശേഷം മൂന്നായി വിഭജിക്കപ്പെട്ട് പാകിസ്ഥാനില്‍ മുസ്ലീം ലീഗായും ബംഗ്ലാദേശില്‍ അവാമി ലീഗായും ഇന്ത്യയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗായും മാറിയപ്പോഴും പേരുമാറ്റിയ ലീഗില്‍ തന്നെയാണ് അവര്‍ ചേര്‍ന്നത്. പാര്‍ട്ടി രൂപീകരണ സമയത്ത് മുഹമ്മദലി ജിന്നയായിരുന്നു പ്രധാന പ്രേരണാ സ്രോതസ്സ്. പാകിസ്ഥാന്‍ ഉണ്ടായശേഷവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ നേതാക്കള്‍ ഗാന്ധിജിയേക്കാള്‍ ജിന്നയെയാണ് വിശ്വസിച്ചിരുന്നത്.
മാറിയ സാഹചര്യത്തിലേക്കുള്ള സാവിത്രിയുടെ പരിണാമപ്രക്രിയയുടെ ആന്തരിക സംഘര്‍ഷങ്ങളും 1921ല്‍ മലബാറില്‍ നടന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ ചരിത്ര വസ്തുതകളും കവിതയില്‍ വിശദീകരിക്കപ്പെടുന്നു. ഹിന്ദുക്കളുടെ ചോര ചിന്തിയ ക്രൂരരായ മുഹമ്മദന്മാര്‍, ഹിന്ദുക്കളെ ബലം പ്രയോഗിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയ അപരിഷ്‌കൃതരായ കൊള്ളക്കാര്‍, ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ നീചരും ക്രൂരരുമായ ആളുകള്‍ എന്നിങ്ങനെ മുസ്ലീങ്ങളുടെ ക്രൂരതയെ വിശേഷിപ്പിക്കാന്‍ കടുത്ത പദങ്ങള്‍ തന്നെ കവി ഉപയോഗിക്കുന്നു. മുസ്ലീങ്ങള്‍ നടത്തിയ ക്രൂരതകള്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ മുസ്ലീം എന്ന പദം തന്റെ മനസ്സില്‍ തീക്ഷ്ണമായ അറപ്പുളവാക്കുന്നതായിപ്പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലീം സമുദായത്തിലെ അദ്ദേഹത്തിന്റെ കാലത്തെ സാമുദായിക – സാംസ്‌കാരിക നേതാക്കള്‍ കവിക്കും കവിതക്കുമെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും കവി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലീങ്ങള്‍ നടത്തിയ ക്രൂരതകളെകുറിച്ച് നല്ല ബോദ്ധ്യമുള്ളതിനാല്‍ അങ്ങനെ ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. ശരിയാണെന്ന ധാരണയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഹിന്ദുക്കളോട് കാണിച്ച അനീതിയോട് പ്രതികരിക്കേണ്ടത് തന്റെ കടമയാണെന്നും അതു നിര്‍വ്വഹിക്കാനാണ് സൗന്ദര്യാത്മകമായ മേന്മകള്‍ അവഗണിച്ചും ഈ കവിത രചിച്ചതെന്നും അദ്ദേഹം ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മാപ്പു പറയിക്കാനോ മേല്പറഞ്ഞ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനോ കഴിയുന്നതരത്തില്‍ ആര്‍ക്കും കവിയെ സ്വാധീനിക്കാനായില്ല.

കവിതയെഴുതുന്നതിന് ആനുകാലിക സാമൂഹ്യ-സാംസ്‌കാരിക പ്രശ്‌നങ്ങളെ ആശ്രയിക്കുമ്പോഴുണ്ടാകാവുന്ന സൗന്ദര്യാത്മകതയുടെ ശോഷണത്തെക്കുറിച്ച് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. കലാരൂപമെന്ന നിലയില്‍ ഈ കവിത സൗന്ദര്യാത്മകമായി നിലവാരം കുറഞ്ഞ ഒന്നാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്ഷെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തോടുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തിനു പ്രേരണയായത്. ഇതാകട്ടെ ചരിത്രത്തില്‍ സംഘര്‍ഷങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും സമയത്ത് ഉത്തരവാദിത്തമുള്ള ഒരാള്‍ ചെയ്യേണ്ടതുമാണ്. ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന അദ്വൈതചിന്തക്കു നിരക്കാത്തതുകൊണ്ട് ജാതിയുടെ അടിസ്ഥാനത്തില്‍ ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ മനുഷ്യനും പ്രകൃതിക്കും എതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളെ അംഗീകരിക്കാനും അദ്ദേഹം തയ്യാറല്ല, അക്രമത്തെയും വിവേചനത്തെയും അംഗീകരിക്കുന്ന ഒരു മതവും അദ്ദേഹത്തിനു സ്വീകാര്യവുമല്ല.

ഒരു മതം മറ്റൊരു മതത്തെക്കാള്‍ മേന്മയുള്ളതാണ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്നതായതിനാല്‍ മതംമാറ്റത്തിന്റെ ശക്തനായ എതിരാളിയാണ് കുമാരനാശാന്‍. നല്ല മതം ഏതെന്നു കണ്ടുപിടിക്കാന്‍വേണ്ടി മതങ്ങളെ താരതമ്യം ചെയ്തു പഠിക്കാന്‍ തുടങ്ങിയാല്‍ സ്വന്തം മതമാണ് മറ്റുള്ളവയേക്കാള്‍ നല്ലത് എന്ന നിഗമനത്തിലേക്കാണ് ഒരാള്‍ എത്തുക. നല്ലതിനെ അനുഭവിക്കാന്‍ അവസരം നല്‍കുന്നതിന് സ്വന്തം മതത്തിലേക്ക് മറ്റുള്ളവരെ മാറ്റേണ്ടത് തന്റെ ചുമതലയാണെന്നും സ്വാഭാവികമായി അയാള്‍ വിചാരിക്കും. തന്റെ മതമാണ് മറ്റുള്ളവയേക്കാള്‍ നല്ലതെന്നും മറ്റുള്ളവരെ സമ്മതത്തോടെയോ നിര്‍ബ്ബന്ധിച്ചോ മതം മാറ്റാന്‍ തനിക്ക് അവകാശമുണ്ടെന്നും സമൂഹത്തിലെ മുഴുവന്‍ വ്യക്തികളും വിചാരിച്ചാല്‍ അത് മാപ്പില്ലാത്ത ഒരു കുറ്റമായിത്തീരും. മറ്റൊരു മതത്തിലേക്ക് മാറാന്‍ ഒരാള്‍ സമ്മതിച്ചാല്‍ അതിന്റെയര്‍ത്ഥം രണ്ടുമതങ്ങളുടെയും അന്തസ്സത്തയെ കുറിച്ച് അയാള്‍ അജ്ഞനാണെന്നാണ്. മതങ്ങളുടെ അന്തസ്സത്ത ആത്മീയതയായതിനാല്‍ ആത്മീയതയുടെ കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബലം പ്രയോഗിച്ചാണ് ഒരാളെ മതംമാറ്റുന്നതെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിക്കും മറ്റുള്ളവരെ ബലം പ്രയോഗിച്ച് മതംമാറ്റാനുള്ള അവകാശമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇത്തരം മത്സരം സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന കാര്യം കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. അതുകൊണ്ട് മറ്റുള്ളവരെ കൊല്ലാനോ മതംമാറ്റാനോ നടത്തുന്ന ദൈവത്തിന്റെ പേരിലുള്ള യുദ്ധത്തെ അദ്ദേഹം എതിര്‍ക്കുന്നു. അടിസ്ഥാനപരമായി ഒരു കവിയാണെന്നതിനാല്‍ സൗന്ദാര്യാത്മക മൂല്യങ്ങളെ അവഗണിച്ചും ജാതിയുടെയും ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ കവിത എഴുതുകയല്ലാതെ തന്റെ മുന്നില്‍ മറ്റു പോം വഴികളില്ല.

മലബാറിലെ മാപ്പിള ലഹളക്കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ അക്രമികളായ ഒരു വിഭാഗം മുസ്ലീങ്ങള്‍ ദൈവത്തിന്റെ പേരില്‍ നടത്തിയ വിശുദ്ധ യുദ്ധമായ ജിഹാദിന്റെ ക്രൂരതകളെ വെള്ളപൂശാനുള്ള ആസൂത്രിത ശ്രമം ഒരു വിഭാഗം മുസ്ലീങ്ങള്‍ നടത്തിവരുന്നുണ്ട്. മതപരമായ ചുമതലയെന്ന നിലയില്‍ മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഇന്നും ഇസ്ലാമിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അമുസ്ലീമിനെ ഇസ്ലാം മതത്തിലേക്ക് മതംമാറ്റുന്ന മുസ്ലീമിന് മരണത്തിനുശേഷം സ്വര്‍ഗ്ഗത്തില്‍ ഒരു പ്രധാന സ്ഥാനം ഉറപ്പാണെന്ന് വിശുദ്ധ ഖുറാന്‍ പ്രഖ്യാപിക്കുന്നു. മദ്രസാ വിദ്യാഭ്യാസത്തില്‍ മറ്റു മതക്കാരെ കാഫിറുകളായും അവരെ മതംമാറ്റുകയോ കൊല്ലുകയോ ചെയ്യുന്നത് സ്വര്‍ഗ്ഗത്തിലെത്താനുള്ള എളുപ്പവഴിയായും പഠിപ്പിക്കുന്നതിനാല്‍ ഖുറാന്‍ മദ്രസ്സകളില്‍ പഠിക്കുന്ന കുട്ടികളുടെ മനസ്സിലും വിദ്വേഷത്തിന്റെ വിത്തുപാകുകയാണ്. ജനാധിപത്യത്തിന്റെയും മാനവികതയുടെയും അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന നിര്‍ദ്ദയമായ ഒരു സമീപനമാണിത്. മിക്ക ആധുനിക കവികളില്‍ നിന്നും, ഇന്നത്തെ കാലത്ത് ബുദ്ധിജീവികളെന്ന് പറയപ്പെടുന്നവരില്‍ നിന്നും വ്യത്യസ്തമായി കുമാരനാശാന്‍ തന്റെ ബൗദ്ധികവും സൗന്ദര്യാത്മകവുമായ സമീപനങ്ങളില്‍ സത്യസന്ധനായിരുന്നു.

ഭാരതീയ ജനത പാർട്ടിയുടെ ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

ഭാരതീയ ജനത പാർട്ടിയുടെ ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

കൊല്ലം: ഭാരതീയ ജനത പാർട്ടിയുടെ ആഭിമുഖ്യത്തിൽ ദേശിയതലത്തിൽ നടന്ന് വരുന്ന ദേശിയ ആരോഗ്യ സന്നദ്ധപ്രവർത്തക പ്രചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ പരിശീലന ശിബിരം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉത്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ അധ്യഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ ലതമോഹൻ, സെക്രട്ടറിമാരായ ബി. ഷൈലജ, ജിതിൻദേവ്, വെറ്റമുക്ക് സോമൻ, ട്രഷറർ മന്ദിരം ശ്രീനാഥ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ചെറുപുഷ്പം,
യുവമോർച്ച ജില്ലാ പ്രസിഡന്റും ഹെൽത്ത് വോളന്റിയേഴ്സ് കൺവീനറുമായ വിഷ്ണു പട്ടത്താനം സ്വാഗതവും കൊല്ലം മണ്ഡലം പ്രസിഡന്റ്‌ സാംരാജ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പഠന ക്ലാസുകൾ ഡോ. സി.എസ്. സാജൻ, ഡോ. ജി. ഹരികൃഷ്ണൻ, ഡോ. ബൈജു പരമേശ്വരൻ, ഡോ. ഗോകുൽ. എൻ. വി, ഡോ. ബാബുലാൽ, ഡോ. കൃഷ്ണൻ നമ്പൂതിരി, അർജുൻമോഹൻ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആരോഗ്യ സന്നദ്ധപ്രവർത്തക്കുള്ള ജില്ലാതല ക്യാബ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉത്ഘാടനം ചെയ്യുന്നു.

@ ലോകരാജ്യങ്ങൾ മഹാമേരിയ്ക്ക് മുന്നിൽ പകച്ചു നിന്നപ്പോൾ ഭാരതം അതിനെ അതിജീവിച്ചു - അഡ്വ. സുരേഷ് 
കൊല്ലം: ലോകരാജ്യങ്ങൾ കൊവിഡിന് മുന്നിൽ പകച്ചു നിന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊവിഡിനെ അതിജീവിച്ചു കൊണ്ട് ലോകത്തിന് തന്നെ മാതൃകയായി മാറിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യസന്നദ്ധ പ്രവർത്തകർക്കുള്ള ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കൊവിഡിന്റെ ഒന്നാം ഘട്ടവും രണ്ടാംഘട്ടവും അതിജീവിച്ച ഭാരതം വരാൻ പോകുന്ന മൂന്നാംഘട്ട കൊവിഡിനെ അതിജീവിക്കാനും ആരോഗ്യരംഗത്തെ വെല്ലുവിളികളെ അതിജീവിക്കാനുമാണ് ബിജെപി ആരോഗ്യസന്നദ്ധപ്രവർത്തകരെ തയ്യാറാക്കുന്നത് എന്ന് അഡ്വ. എസ്. സുരേഷ് പറഞ്ഞു.

@ @ ആരോഗ്യ സന്നദ്ധ പ്രവർത്തിന്റെ ഉദ്ദേശ്യം
കൊറോണ മഹാമേരിയുടെ അവസരത്തിൽ സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതിന് വേണ്ടി 
വാർഡ്‌ തലത്തിൽ ഒരു യുവാവിനെയും യുവതിയും അടങ്ങുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് രൂപം നൽകി ഗ്രാമീണ മേഖലയിൽ സാധാരണ ജനങ്ങളെ ബോധവത്കരിക്കുക വാർഡ്‌ തലത്തിൽ വീടുകളിൽ പോയി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു കൊണ്ട് പനി, പൾസ് റേറ്റ്, ഒക്സിജൻ സാച്ചുറേഷൻ നടത്തി ആരോഗ്യവിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തി ആശാപ്രവർത്തകരുമായും പ്രദേശത്തെ സന്നദ്ധ ആരോഗ്യപ്രവർത്തകരുമായി നിരന്തരമായി സാമ്പർക്കം നടത്തി പരിശോധനയിൽ രോഗിയാണെന്ന് കണ്ടെത്തിയവരെ ആശുപത്രിയിൽ അയ്ക്കുമെന്ന് ആരോഗ്യസന്നദ്ധപ്രവർത്തകർ ഉറപ്പാക്കണം രോഗം വന്ന രോഗിക്ക്‌ അത് ഭേദമാകും വരെ രോഗിക്കും അവരുടെ വീട്ടിലുലുള്ളവർക്കും ചികിത്സ ഉറപ്പാക്കി ആവശ്യമായ ചികിത്സ നൽകുകയാണ് ബിജെപി വാർഡ്‌ തലത്തിൽ വരെ രൂപീകരിക്കുന്ന ആരോഗ്യസന്നദ്ധപ്രവർത്തരുടെ കർത്തവ്യം.

Monday, 23 August 2021

ദുർഗന്ധംവമിച്ച് പാതയോരങ്ങൾ പൊറുതിമുട്ടി ജനങ്ങൾ

ദുർഗന്ധംവമിച്ച് പാതയോരങ്ങൾ പൊറുതിമുട്ടി ജനങ്ങൾ

ചാത്തന്നൂർ : പാതയോരത്തെ മാലിന്യം തള്ളലിന് ഇന്നും മുടക്കമില്ല.ഓണാഘോഷം കഴിഞ്ഞതിന് പിന്നാലെ റോഡരികിൽ പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യചാക്കുകൾ നിറഞ്ഞതോടെ മൂക്കുപൊത്താതെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ജനങ്ങൾക്ക്. ദേശിയപാതയോരമടക്കമുള്ള  പ്രധാന റോഡുകളിലെല്ലാം മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു. ചെറുതും വലുതുമായ 
ഗ്രാമീണ റോഡുകളിലും ജനവാസകേന്ദ്രത്തിലെയും മാലിന്യം തള്ളലിൽ പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ദേശിയ പാതയിൽ മൈലക്കാട് ഇറക്കത്ത് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു, ജെ എസ് എം ജംഗഷന് സമീപം കനാലിൽ മാലിന്യ. കൂമ്പാരമാണ് ഇത് മൂലം മൂക്ക് പൊത്താതെ ദേശിയപാതയോരത്ത് കൂടി നടക്കാൻ പറ്റാത്ത അവസ്ഥ.
അറവുമാലിന്യങ്ങൾ, പച്ചക്കറിക്കടകളിൽ നിന്നും ഭക്ഷണശാലകളിൽനിന്നുള്ള മാലിന്യങ്ങളുമാണ് ഭൂരിഭാഗവും പ്രദേശത്ത് തള്ളുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ വയലിക്കട വാർഡിൽ 
ജനപ്രതിനിധി കൂടിയായ ഉന്നത സിപിഐ നേതാവിന്റെ കുടുംബത്തിൽ നിന്നും വൻതോതിൽ മാലിന്യം ചാക്കിൽ കെട്ടി റോഡ് സൈഡിൽ ഇട്ടത് നാട്ടുകാരും ഗ്രാമപഞ്ചായത്ത്‌ അംഗവും ചേർന്ന് തിരിച്ചു എടുപ്പിക്കുകയായിരുന്നു. ഇന്നലെ ദേശിയ പാതയോരത്ത്ജെ എസ് എം ജങ്ഷന് സമീപം കനാലിൽ 
വൻതോതിൽ കോഴിമാലിന്യം തള്ളി.ഇവിടെ അതിരൂക്ഷമായ 
ദുർഗന്ധമാണ് ഇവിടെ. ശ്രീനഗർ -കോതേരി റോഡിൽ  ഗാർഹിക മാലിന്യങ്ങളും, കോഴിമാലിന്യങ്ങളും തള്ളുന്നത് പതിവാണ്.
രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യങ്ങൾ പലയിടങ്ങളിലായി തള്ളുകയാണ് പതിവ്.
ഇതിന് പിന്നിൽ മാലിന്യം ശേഖരിക്കുന്ന സംഘങ്ങളാണ്‌ നഗരപ്രദേശങ്ങളിലെ കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന സംഘങ്ങളും  ടാക്‌സി വാഹന ഡ്രൈവർമാരുമാണെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞ ദേശീയപാതയിൽ 
 മാലിന്യചാക്കുകൾ തള്ളുന്ന 
തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങലിലാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരക്കാർക്ക് ചെറിയ തുക നൽകി വ്യാപാരികൾ മാലിന്യം ഒഴിവാക്കുകയാണ് ചെയ്യുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയടക്കമുള്ള സാധനങ്ങളുമായി എത്തുന്ന പിക്കപ്പ് വാൻ ഡ്രൈവർമാരും ചില പ്രാദേശിക ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. കോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ അതാത് ദിവസം കൊണ്ടുപോകുന്നവരുമുണ്ട്. ഇക്കൂട്ടർ ആളൊഴിഞ്ഞ പ്രദേശത്ത് രാത്രികാലങ്ങളിൽ തള്ളുകയാണ് ചെയ്യുന്നത്.കൊല്ലം - തിരുവനന്തപുരം ദേശിയപാതയിൽ 
ഇരുവശങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വർഷങ്ങളായി മാലിന്യംതള്ളൽ തുടങ്ങിയിട്ട്. പ്രദേശവാസികൾ പരാതി പറഞ്ഞു മടുത്തു.പലവട്ടം  പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഫോട്ടോ:ചാത്തന്നൂർ ജംഗഷനിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം 

കുഴിത്തറിയിൽനിന്ന്‌ നിറമുള്ള കസവുസാരി നെയ്ത്തിൽ പുതുമകളുമായി സദാനന്ദൻ

കുഴിത്തറിയിൽനിന്ന്‌ നിറമുള്ള കസവുസാരി നെയ്ത്തിൽ പുതുമകളുമായി സദാനന്ദൻ

വാർത്ത എഴുതിയത് ആർ.അനൂപ്

23Aug2021ഫോട്ടോ  കുഴിത്തറിയിൽ സാരി നെയ്യുന്ന സദാനന്ദൻ ‌

പാരമ്പര്യരീതിയിൽ കുഴിത്തറിയിൽ നിരവധി സാരികൾ രൂപകൽപ്പന ചെയ്തിട്ടുള്ള സദാനന്ദൻ ആരും അധികം പരീക്ഷിച്ചിട്ടില്ലാത്ത കളർ കസവുസാരിയാണ് ഈ ഓണക്കാലത്ത് പുതുമകളോടെ നെയ്തെടുക്കുന്നത്. വെള്ളയിൽ കസവ് ഡിസൈനുകളിൽ പലരും സാരി നെയ്യാറുണ്ടെങ്കിലും പൂർണമായും കളർ ആദ്യമാണെന്ന് സദാനന്ദൻ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വീടിനോടു ചേർന്ന കുഴിത്തറിയിൽ സദാനന്ദൻ കളർ കസവുസാരി നെയ്തുകൊണ്ടിരിക്കുകയാണ്. ഒാരോ വളയം ഇഴയെറിഞ്ഞ് കോർത്തെടുത്താണ് നെയ്ത്ത്. ഇലയും പൂവുമാണ് സാരിയിലെ ഡിസൈൻ.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് നിറവുള്ള കസവുസാരി നെയ്യാൻ സദാനന്ദനു പ്രേരണയായത്. നല്ല ഭംഗിയുള്ള സാരി നെയ്യാൻ സദാനന്ദന് കടലാസിൽ പകർത്തിയ ചിത്രങ്ങളൊന്നും വേണ്ട. ആദ്യം സാരിയിൽ നെയ്യാനുള്ള രൂപം മനസ്സിൽ കാണും, പിന്നെയാണ് നെയ്ത്ത് തുടങ്ങുക. അച്ഛന്റെ പാത പിന്തുടർന്ന് പതിമൂന്നാം വയസ്സിൽ പുളിയിലക്കര സാരി നെയ്തുകൊണ്ടാണ് സദാനന്ദന്റെ തുടക്കം.

സാരിനെയ്ത്തിന്റെ മികവിന് രണ്ട് രാഷ്ട്രപതിമാരിൽനിന്നുള്ള അവാർഡ് നേടി. കസവുസാരിയിൽ 18 ദിവസംകൊണ്ടു നെയ്തെടുത്ത അരയന്നത്തിന്റെ ഡിസൈനിനാണ് സദാനന്ദന് ആദ്യമായി ദേശീയ പുരസ്കാരം കിട്ടിയത്. 28 സംസ്ഥാനങ്ങളിൽനിന്ന് 320 പേർ പങ്കെടുത്ത മത്സരത്തിലാണ് സദാനന്ദൻ ഒന്നാമതെത്തിയത്. 2004-ൽ സംസ്ഥാനതലത്തിലും 2005-ൽ ദേശീയതലത്തിലും പുരസ്കാരം നേടി. 2012-ൽ മികച്ച നെയ്ത്തുകാരനുള്ള സന്ത് കബീർ അവാർഡ് പ്രണബ് മുഖർജിയിൽനിന്നാണ് ഏറ്റുവാങ്ങിയത്.

Sunday, 22 August 2021

ഇന്ന് രക്ഷാബന്ധൻ മഹോത്സവം എന്താണ് രക്ഷാബന്ധൻ?

* ഇന്ന് രക്ഷാബന്ധൻ മഹോത്സവം :*

*എന്താണ് രക്ഷാബന്ധൻ ?* 

ചരിത്രത്തിലും ഐതിഹ്യങ്ങളിലും രക്ഷാബന്ധൻ കഥകൾ ഇങ്ങനെയൊക്കെയാണ്.
സഹോദരി - സഹോദര ബന്ധത്തിന്റെ ആഴം കുറിക്കുന്ന രക്ഷാബന്ധന്‍ ചടങ്ങുകള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകതയാണ്. എന്താണ് ഇതിനുകാരണം.

ശ്രാവണമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് രക്ഷാബന്ധന്‍ ചടങ്ങുകള്‍ ആചരിക്കുന്നത്. രാഖി എന്നപേരിലും ഇതറിയപ്പെടുന്നു. സഹോദരി, സഹോദരന്റെ കൈത്തണ്ടയില്‍ രാഖിച്ചരട് കെട്ടുന്ന ചടങ്ങാണ് രക്ഷാബന്ധന്‍. സ്വന്തം സുരക്ഷക്കുളള വാഗ്ദാനമാണ് സഹോദരി സഹോദരന്റെ കൈത്തണ്ടയില്‍ ബന്ധിക്കുന്നത്.

*രക്ഷാബന്ധൻ ചടങ്ങുകൾ :* 

ഒരുതാലം തയ്യാറാക്കി അതില്‍ കുങ്കുമം, അരി, മണ്‍ചിരാത്, രാഖി എന്നിവ വെയ്ക്കുന്നു. സഹോദരന് ആരതി ഉഴിഞ്ഞ്, അരിയിട്ട ശേഷം നെറ്റിത്തടത്തില്‍ സഹോദരി തിലകം ചാര്‍ത്തുന്നു. തുടര്‍ന്നാണ് കൈത്തണ്ടയില്‍ രാഖികെട്ടുക. സഹോദരി നല്‍കുന്ന മധുരപലഹാരങ്ങള്‍ ഇരുവരുംപങ്കിട്ടു കഴിക്കും. ആങ്ങളയുടെ ദീര്‍ഘായുസിനായി പെങ്ങള്‍ പ്രാര്‍ത്ഥിക്കും. ഈ കരുതലിനും സ്‌നേഹത്തിനും പകരമായി സഹോദരന്‍ സമ്മാനങ്ങള്‍ നല്‍കും.

സഹോദരിക്ക് ഏതുസാഹചര്യത്തിലും തുണയാകുമെന്ന വാഗ്ദാനവും സഹോദരന്‍ നല്‍കുന്നു. സഹോദരനോട് സ്‌നേഹവും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുമെന്ന് സഹോദരി വാക്കുനല്‍കുന്നു. ഉച്ചകഴിഞ്ഞുളള സമയമാണ് ചടങ്ങിന് ഏറ്റവും അനുയോജ്യം. അതല്ലെങ്കില്‍ സന്ധ്യാസമയം തിരഞ്ഞെടുക്കാം. അശുഭസമയം രാഖിചാര്‍ത്താന്‍ ഒഴിവാക്കാറുണ്ട്. എന്നാല്‍ പൗര്‍ണ്ണമിയുടെ ദിനത്തില്‍ രാവിലെ തന്നെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്തുക എന്നതാണ് പതിവ്.

*രാഖിച്ചരടിലെ വ്യത്യസ്തതകൾ :* 
ചുവപ്പുചരടാണ് രാഖിയാക്കുന്നത്. എന്നാല്‍ മാറിയകാലത്ത് ആഡംബരം ഈ ചടങ്ങിലും കടന്നുവന്നിട്ടുണ്ട്. വിലപിടിപ്പുളള രാഖികള്‍മുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചവ വരെ വാങ്ങുന്നവരുണ്ട്. കുടുംബബന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ചടങ്ങുകള്‍ ആചരിക്കുന്നത് ഇന്ത്യന്‍ രീതിയില്‍ സാധാരണമല്ല. അതിനാല്‍തന്നെ സാമൂഹികമായ ആചാരങ്ങളാണ് രക്ഷാബന്ധന്‍ ചടങ്ങിനു പിന്നിലുളള കാരണമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

മകളുടെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിക്കുന്ന പതിവ് പഴയകാലത്ത് വടക്കേ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്യമായിരുന്നു. അച്ഛനോ അമ്മയോ മകളെക്കാണാന്‍ പോകാത്ത സാഹചര്യത്തില്‍ മകള്‍ പിതൃഗൃഹത്തിലേക്ക് വിശേഷദിനങ്ങളില്‍ വരിക എന്നതായിരുന്നു പതിവ്. ഗ്രാമങ്ങള്‍ തമ്മില്‍ അകലം ഉളള സാഹചര്യത്തില്‍ ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ചുമതല സഹോദരനാണ്

*രക്ഷാബന്ധൻ ചടങ്ങിന് പിന്നിൽ* 

രക്ഷാബന്ധന്‍ സമയത്ത് സ്വന്തം വീട്ടിലെത്തുന്ന പെണ്‍കുട്ടികള്‍ കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് ഭര്‍ത്തൃഗൃഹത്തിലേക്ക് തിരിച്ചുപോകുക. ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം ഗൃഹവും ഭര്‍തൃഗൃഹവുമായി ബന്ധിപ്പിക്കുന്ന ആചാരപരമായ സ്ഥാനം കൂടിയാണ് സഹോദരനുണ്ടായിരുന്നത്. ഈ പ്രത്യേകതയാവാം സഹോദരി സഹോദരബന്ധത്തിലെ ആഴവും കരുതലും സ്‌നേഹവും സൂചിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങിനു പിന്നിലെ കാരണവും.

തെക്കെ ഇന്ത്യയില്‍ ബ്രാഹ്മണസമൂഹം പൂണൂല്‍ മാറുന്നത് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ്. ആവണിഅവിട്ടം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. വടക്കേ ഇന്‍ഡ്യയില്‍ ഗോതമ്പും ബാര്‍ലിയും വിതക്കാനുളള ദിനം കൂടിയാണ് കാര്‍ഷികപ്രാധാന്യമുളള ഈ ദിവസം. പടിഞ്ഞാറേ ഇന്‍ഡ്യയില്‍ ദേവിപൂജക്ക് പ്രാധാന്യമുളള ദിവസമാണിത്. വിഷതരക് (വിഷനാശകം), പുണ്യപ്രദായക്, പാപ്‌നാശ് എന്ന പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

*പുരാണങ്ങളിലെ രക്ഷാബന്ധൻ :* 

പുരാണങ്ങളിലും ചരിത്രത്തിലും രക്ഷാബന്ധന്‍ ചടങ്ങുമായി ബന്ധപ്പെട്ട കഥകള്‍ കാണാനാവും. ബലിയും ലക്ഷ്മിയും- ബലിയുടെ ഭക്തിയില്‍ സംപ്രീതനായ മഹാവിഷ്ണു ബലിയുടെ രാജ്യസംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തു. ഭര്‍ത്താവ് പോയതോടെ ലക്ഷ്മിയും ബലിയുടെ രാജ്യത്തേക്ക് വേഷം മാറി വന്നു. ബലിയുടെ കൈത്തണ്ടയില്‍ ലക്ഷ്മി രാഖി കെട്ടി. പകരമായി തന്റെ ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞു. സഹോദരിതുല്യയായതിനാല്‍ ബലി ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ചു.

*കൃഷ്ണനും ദ്രൗപതിയും :* 

ശിശുപാലനുമായുളള യുദ്ധത്തില്‍ കൈത്തണ്ടമുറിഞ്ഞ കൃഷ്ണനെക്കണ്ട മാത്രയില്‍ തന്റെ ചേലത്തുമ്പുകൊണ്ട് മുറിവുകെട്ടിയ ദ്രൗപതിയുടെ കരുതലില്‍ മനംനിറഞ്ഞ കൃഷ്ണന്‍, സമയമെത്തുമ്പോള്‍ ഈ കടം വീട്ടുമെന്ന് വാക്കുനല്‍കി. കൗരവസഭയില്‍ വസ്ത്രാക്ഷേപസമയത്ത് ചേലനല്‍കി കൃഷ്ണന്‍ വാക്കുപാലിച്ചു.

വിശ്വാസങ്ങൾ ഇങ്ങനെ

*യമനും യമുനയും* 

മരണദേവനായ യമന്റെ സഹോദരിയായ യമുന നദിയുമായും രാഖിചാര്‍ത്തല്‍ ചടങ്ങ് ബന്ധപ്പെട്ടുകിടക്കുന്നു. യമുനയുടെ സ്‌നേഹവും തനിക്കുവേണ്ടിയുളള പ്രാര്‍ത്ഥനയും യമന്റെ പ്രീതിക്കുപാത്രമായി. സഹോദരിയെ കാത്തുരക്ഷിക്കുന്ന സഹോദരന് മരണദേവനായ തന്റെ പീഡകള്‍ ഏല്‍ക്കില്ലെന്ന വാഗ്ദാനവും അദ്ധേഹം നല്‍കി.

ഇന്ദ്രനും ഇന്ദ്രാണിയും- അസുരന്മാരുമായുളള യുദ്ധത്തില്‍ പരാജയം അടുത്തെത്തിയപ്പോള്‍ പരിഹാരമായി ശ്രാവണപൂര്‍ണ്ണിമ നാളില്‍ ഇന്ദ്രന് കൈത്തണ്ടയില്‍ ചരടുകെട്ടിക്കൊടുക്കാന്‍ ഇന്ദ്രാണിയെ ഉപദേശിച്ചത് ബൃഹസ്പതിയായരുന്നു. യുദ്ധത്തില്‍ ഇന്ദ്രന്‍ ജയിക്കുകയും ചെയ്തു.

*ചരിത്രത്തിലെ രക്ഷാബന്ധൻ* 

ചരിത്രത്തി ലും രാഖിയെ പരാമര്‍ശ്ശിക്കുന്ന കഥകള്‍ കാണാം. പോറസും അലക്‌സാണ്ടറും- പോറസുമായി അലക്‌സാ്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധം നടത്തിയപ്പാള്‍ പോറസിന്റെ ധീരതയില്‍ ഭയം തോന്നിയ അക്‌സാണ്ടറിന്റെ പത്‌നി റെക്‌സാന രാഖി പോറസിന് അയച്ചുകൊടുത്തു. പോറസ് അലക്‌സാണ്ടറെ പരിക്കേല്‍പ്പിക്കരുത് എന്ന ലക്ഷ്യമായിരുന്നു രാഖികൊടുത്തയച്ചതിനു പിന്നില്‍.

സഹോദരി തുല്യയായ സ്ത്രീയുടെ സുരക്ഷയാണ് രാഖിചടങ്ങിലൂടെ ഉറപ്പാക്കുന്നത്. യുദ്ധക്കളത്തില്‍ അലക്‌സാണ്ടറുമായി ഏറ്റുമുട്ടിയപ്പോള്‍ സ്വന്തം കൈത്തണ്ടയിലെ രാഖിച്ചരട് കണ്ടതോടെ അലക്‌സാണ്ടറെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്നും പോറസ് പിന്‍മാറുകയായിരുന്നു.

*റാണികര്‍ണ്ണാവതിയും ഹുമയൂണും* 

ചിറ്റൂര്‍റാണിയായിരുന്ന കര്‍ണ്ണാവതി ബഹദൂര്‍ഷായുടെ അക്രമംതടുക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ ഹുമയൂണിന് രാഖി അയച്ചുകൊടുക്കുകയായിരുന്നു. വിധവ കൂടിയായിരുന്ന റാണിയുടെ രക്ഷക്കായി ഹുമയൂണിന്റെ സൈന്യം എത്തിയെങ്കിലും അതിനോടകം കര്‍ണ്ണാവതി ജോഹാര്‍ അനുഷ്ഠിച്ചിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍ അപമാനിക്കപ്പെടുമെന്ന അവസ്ഥയില്‍ രജപുത്രസ്തീകള്‍ ആത്മാഹൂതിചെയ്യുന്നതാണ് ജോഹാര്‍. തുടര്‍ന്ന് ഹുമയൂണ്‍ ബഹദൂര്‍ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു

ഹിന്ദു, രജപുത്ര,മറാത്ത റാണിമാര്‍ മുഗള്‍രാജാക്കന്മാര്‍ക്ക് രാഖി എത്തിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നു. ഭര്‍ത്താക്കന്മാരുടെ സുരക്ഷയെ കരുതിയാണ് അവര്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. ദേശിയപ്രസ്ഥാനത്തില്‍ രക്ഷാബന്ധന്‍- 1905ല്‍ ബംഗാള്‍വിഭജനകാലത്ത് ബ്രിട്ടിഷുകാര്‍ക്കെതിരെ രവീന്ദ്രനാഥടാഗോര്‍ രാഖിയെ പ്രതിരോധമാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്നു. ഹിന്ദു-മുസ്ലിം ഏകോപനത്തിനായി ടാഗോര്‍ രാഖികെട്ടല്‍ ചടങ്ങ് ആഘോഷകരമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. രാഖി വിദേശികള്‍ക്കെതിരെ ഒന്നിക്കാനുളള മാര്‍ഗ്ഗമാക്കുകയായിരുന്നു

*രാഷ്ട്രീയ സ്വയംസേവക സംഘം* 

ഭാരതത്തിനകത്തും പുറത്തുമുള്ള സംഘ ശാഖകളിൽ ഇന്ന് രക്ഷാബന്ധൻ മഹോത്സവം ആഘോഷിക്കുന്നു . മുതിർന്ന കാര്യകർത്താവ്  രക്ഷാബന്ധന സന്ദേശം നൽകുകയും സ്വയംസേവകരും ബന്ധുക്കളും പരസ്പരം രാഖി ബന്ധിക്കുകയും ഭാരത് മാതാ പൂജ നടത്തുകയും ചെയ്യുന്നു ..

*രക്ഷാബന്ധൻ ആശംസകളോടെ - അരുൺസതീശൻ ചാത്തന്നൂർ

Friday, 20 August 2021

നുഴഞ്ഞുകയറ്റക്കാർ ഓൺലൈൻ പഠനത്തിന് ഭീഷണിയാകുന്നു


നുഴഞ്ഞുകയറ്റക്കാർ ഓൺലൈൻ പഠനത്തിന് ഭീഷണിയാകുന്നു

കൊല്ലം : ഓൺലൈൻ പഠനത്തിൽ നുഴഞ്ഞു കയറ്റക്കാർ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും തലവേദനയാകുന്നു.കൊവിഡ്കാലത്ത്
സർക്കാരിന്റെ പുതിയ സംവിധാനത്തിൽ 
 ക്ലാസ്‌മുറികൾ ഒരു സ്‌ക്രീനിലേക്ക്‌ ചുരുങ്ങിയതോടെ ഒട്ടേറെ ബുദ്ധിമുട്ടുകളാണ് അധ്യാപകരും വിദ്യാർഥികളും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും നേരിടേണ്ടിവരുന്നത്. സാങ്കേതിക - സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു ഭാഗത്തും മറുഭാഗത്ത് ഓൺലൈൻ പഠനത്തിൽ 
ഇപ്പോൾ പുതുതായി നേരിടുന്ന പ്രശ്നമാണ് ക്ഷണിക്കാതെ കയറിവരുന്ന ചിലരുണ്ടാക്കുന്ന ശല്യം.
വിദ്യാർത്ഥികളിൽ നിന്നും ലിങ്ക് കൈവശപ്പെടുത്തി കൊണ്ട് 
ഓൺലൈൻ ക്ളാസുകളിൽ നുഴഞ്ഞുകയറി സാമൂഹികദ്രോഹികളുണ്ടാക്കുന്ന ശല്യം ടീച്ചർമാരെയാണ് കൂടുതലും ബാധിക്കുന്നത്. നേരംപോക്കായി കരുതിയാണ് സാമൂഹികവിരുദ്ധരിൽ പലരും ഓൺലൈൻക്ലാസുകളിലേക്ക് നുഴഞ്ഞുകയറി ശല്യമുണ്ടാക്കുന്നത്. എന്നാൽ, പോക്സോകേസുകളുടെ പരിധിയിൽപ്പെടുത്തി കടുത്തശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. സൈബർസെല്ലിന്റെ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്താനുമാകുമെന്നിരിക്കെ ജില്ലയിൽ ഇത് വരെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.പലതും അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രതികളായി വരുന്നത് പലരും പ്രായപൂർത്തിയാകാത്തവരായിരിക്കും എന്ന സൂചനയാണ് പോലിസ് നൽകുന്നത് 

@ സംഭവങ്ങൾ നടക്കുന്നത് ഇങ്ങനെയാണ് സ്കൂളിലെ വിദ്യാർഥിയുടെ പേരിലുള്ള ലിങ്കിൽനിന്നുള്ള റിക്വസ്റ്റ് അധ്യാപകർ സ്വീകരിച്ചു  ക്ലാസ്സ്തുടങ്ങുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കും. ക്ലാസിൽ അധ്യാപിക അറ്റൻഡൻസ് രേഖപ്പെടുത്താനായി പേര് വിളിക്കുമ്പോൾ തുടങ്ങുന്ന വിരുതന്മാരുടെ കലാപരിപാടി മൂലം നിരവധി സ്കൂളുകളിൽ പലപ്പോഴും ക്ലാസ്സ്‌ മുടങ്ങുനുണ്ട് ക്ലാസ്സ്‌ ചാറ്റിൽ അശ്ലീലസന്ദേശങ്ങളയയ്ക്കൽ, തെറിവിളി തുടങ്ങിയ കലാപരിപാടികൾ പല സ്കൂളുകളിലും സ്ഥിരം പരിപാടിയാക്കിയാതൊടെ പല സ്കൂൾ അധികൃതരും പരാതിയുമായി പോലീസിന്റെ സൈബർ സെല്ലിനെ സമീപിച്ചു തുടങ്ങിയത്. ലിങ്കുകൾ മറ്റാരുമായും പങ്കുവെയ്ക്കരുതെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ കർശനനിർദേശം നൽകിയിട്ടും പലയിടത്തും  നുഴഞ്ഞുകയറ്റക്കാർ തുടർച്ചയായി കടന്നുകൂടി പലപ്പോഴും ലിങ്ക് കൈവശപ്പെടുത്തുന്ന വ്യക്തിയെ റിമൂവ് ചെയ്താണ് പ്രശ്നങ്ങളവസാനിപ്പിക്കുന്നത്. സ്കൂളിൽത്തന്നെ ഓൺലൈനായി നടന്ന പി ടി എ  യോഗത്തിലും അജ്ഞാതന്റെ നുഴഞ്ഞുകയറ്റമുണ്ടായ. സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അധ്യാപകന്റെ വാട്സ്ആപ്പ് ബ്ലോക്ക്‌ ആയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധ്യാപകരുടെ വാട്സാപ്പിലേക്ക്നുഴഞ്ഞുകയറി. ക്ലാസിന്റെ ലിങ്ക് പങ്കുവെച്ചതിനു പിന്നാലെ അധ്യാപകന്റെ വാട്സാപ്പിലേക്ക് ഇന്റർനെറ്റ് നമ്പറിൽനിന്ന് ഒരു സന്ദേശമെത്തി. ഈ സന്ദേശം തുറന്നതോടെ അധ്യാപകന്റെ വാട്സാപ്പ് ബ്ലോക്കായി. 48 മണിക്കൂർ കഴിഞ്ഞാണ് വാട്സപ്പ് പഴയപടിയായത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായതോടെ കർശന നടപടികളുമായി സ്കൂൾ അധികൃതരും പോലീസും രംഗതെത്തിയിരിക്കുന്നത്.

@ കുട്ടികളുടെ പേരിൽനിന്നല്ലാതെയുള്ള ഇ മെയിൽ വിലാസത്തിൽനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്ന് അധ്യാപകരോടും സ്വന്തം ഇ മെയിലിൽനിന്നുതന്നെ ക്ലാസിൽ പ്രവേശിക്കാൻ ശ്രദ്ധിക്കണമെന്ന് വിദ്യാർഥികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സ്‌കൂൾ പ്രധാനാധ്യാപകർക്ക് പോലീസിൽ നിന്നും 
കർശനനിർദേശവും നൽകിയിട്ടുണ്ട്പോ ലീസിൽ ലഭിക്കുന്ന പരാതികളിൽ കർശന നടപടിയുണ്ടാകും

സഹകരണ ബാങ്കുകളിലെ കമ്മിഷൻ ഏജന്റുമാർ കഷ്ടപ്പാടിൽ

സഹകരണ ബാങ്കുകളിലെ 
കമ്മിഷൻ ഏജന്റുമാർ കഷ്ടപ്പാടിൽ
 കൊല്ലം : സഹകരണ ബാങ്കുകളിലെ
കമ്മിഷൻ ഏജന്റുമാർ ഗ്രൂപ്പ് ഡെപ്പോസിറ്റുകൾ അടക്കം ദിനനിക്ഷേപങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കഷ്ടപ്പാടിൽ.കൊവിഡ് മൂലം കടകൾ അടച്ചിട്ടിരുന്നത് വ്യാപരി വ്യവസായ മേഖലയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് കാരണം.
കൊല്ലം ജില്ലയിൽ മാത്രം കമ്മിഷൻ ഏജന്റുമാരായി മൂവായിരത്തിൽ പരം പേരാണ് വിവിധ സഹകരണ ബാങ്കുകളുടെ കീഴിൽ പ്രവർത്തിക്കുന്നത്. ജില്ലയിലെ 60 ഓളം എ ക്ലാസ് ബാങ്കുകളിലായി 3000 ൽ പരം കമ്മിഷൻ ഏജന്റുമാരുണ്ട്. കൂടാതെ വനിതാ സഹകരണ സംഘങ്ങൾ, കാർഷിക - വിവിധോദ്ദേശ സംഘങ്ങൾ എന്നിവയിലും നിരവധിപേർ കമ്മിഷൻ ഏജന്റുമാരായി ഉപജീവനം നടത്തുന്നുണ്ട് .

പ്രതിമാസം 12 ലക്ഷം വരെ കളക്‌ഷൻ ലഭിച്ചിരുന്ന ഏജൻറുമാർക്ക് നിലവിൽ 50,000 രൂപ പോലും ലഭിക്കുന്നില്ല. ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം പ്രകാരം 20 ൽ പരം ലേലക്കുറികൾ നടത്തിയിരുന്ന സ്ഥാനത്ത് കാലാവധി കഴിഞ്ഞത് ഒന്നുപോലും തുടങ്ങാൻ സാധിക്കാതെ നെട്ടോട്ടത്തിലാണ് ഏജൻറുമാർ. നോട്ട് നിരോധനം തുടങ്ങിയത് മുതൽ ആരംഭിച്ച മാന്ദ്യം കൊവിഡ് വ്യാപനത്തോടെ അതിന്റെ മൂർധന്യത്തിൽ എത്തിയതായാണ് കമ്മീഷൻ ഏജന്റുമാർ പറയുന്നത്.

ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് 70 വയസ്സാണ് വിരമിക്കൽ പ്രായം. 30-35 വർഷം ബാങ്കുകൾക്കുവേണ്ടി കഷ്ടപ്പെട്ട് പണിയെടുക്കുന്നവർ നിരവധിയാണ്. നടന്നും സൈക്കിൾ ചവിട്ടിയും പിരിവെടുത്ത് കഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. മഹാ ഭൂരിപക്ഷത്തിനും 5000-10000 ത്തിനും ഇടയിലാണ് കമ്മീഷൻ ലഭിക്കുന്നത്. 600 രുപയാണ് പി എഫ് പിടിക്കുന്നത്. പെൻഷൻ ഫണ്ടിൽ നാല് ലക്ഷം രൂപ ഉണ്ടെങ്കിൽ മാത്രമേ മിനിമം പെൻഷൻ ലഭിക്കുകയുള്ളൂ. ഒരു കമ്മിഷൻ ജീവനക്കാരനും 600 രൂപ വീതം അടച്ചാൽ പെൻഷൻ ലഭിക്കുകയില്ല. ഇതുകാരണം മിനിമം സംഖ്യ പിഎഫിൽ അടക്കാൻ സാധിക്കാത്തതിനാൽ വെറുംകൈയുമായാണ് പലരും പിരിഞ്ഞു പോകുന്നത്.

വാച്ച് മാൻ, പ്യൂൺ തസ്തികകളിൽ 25 ശതമാനം കമ്മീഷൻ ഏജന്റുമാർക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം പ്രായത്തിന്റെ അടക്കം തടസ്സങ്ങൾ ചൂണ്ടിക്കാണിച്ച് പല സംഘങ്ങളും പതിവായി നിഷേധിക്കാറാണെന്നാണ് കമ്മീഷൻ ഏജന്റുമാർ കുറ്റപ്പെടുത്തുന്നത്. ഇത് കാരണം സർവീസ് കൂടുതലും പ്രായക്കൂടുതലും ഉള്ള ഭൂരിപക്ഷത്തിനും ആ ആനുകൂല്യവും ലഭിക്കുന്നില്ല. ഈ വിവേചനം പരിഹരിക്കാൻ കമ്മിഷൻ ജീവനക്കാരെ ഫീഡർ ക്യാററഗറിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന മുറവിളിക്ക് അര നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. പ്രായക്കൂടുതലുള്ളവരെ പ്രത്യേകമായി കണ്ട് സംവരണ തസ്തികയിൽ സ്ഥിര നിയമനം നടത്തി 70 വയസ് വരെ തുടരാൻ അനുവദിക്കണമെന്നാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.

ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റ് വിറ്റി അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും കമ്മിഷൻ ജീവനക്കാർക്കും അനുവദിക്കണം. ജോലിസ്ഥിരതയും വേതന സ്ഥിരതയും ഉറപ്പുവരുത്തണം. നിലവിൽ പല സ്ഥാപനങ്ങളും പല രീതിയിലുള്ള കമ്മിഷൻ നിരക്കുകളാണ് നൽകി വരുന്നത്. അത് ഏകീകരിച്ച് എല്ലാവിധ നിക്ഷേപങ്ങൾക്കും നാലു ശതമാനം കമ്മീഷൻ എകീകരിച്ച് നടപ്പാക്കണമെന്ന ആവശ്യവും നിരവധി വർഷങ്ങളായി ഉയർത്തുകയാണ് ഭൂരിപക്ഷം കളക്ഷൻ ഏജന്റുമാരും ഇടത് സംഘടനകളുടെ പ്രതിനിധിയായാണ് ജോലി നോക്കുന്നത് എന്നിട്ടും ഇവർക്ക് വേണ്ട ആവശ്യങ്ങൾക്ക് ഇടത് സർക്കാർ മുഖം തിരിക്കുകയാണ്. 

ദേശിയപാത വികസനവും കാത്ത് ചാത്തന്നൂർ

ദേശിയപാത വികസനവും  കാത്ത് ചാത്തന്നൂർ
   
ചാത്തന്നൂർ : ദേശീയപാതാവികസനവും പള്ളിക്കമണ്ണടിപ്പാലവും യാഥാർത്ഥ്യമാകുന്നതോടെ ചാത്തന്നൂരിന്റെ പുനർനിർമാണത്തിന്‌ തുടക്കംകുറിക്കണമെന്നും ഇതിനായി സമഗ്രവികസനത്തിനുള്ള പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു. ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുമ്പോൾ നിരവധി സർക്കാർ സ്ഥാപനങ്ങൾ ഒഴിപ്പിക്കേണ്ടിവരും.

ചാത്തന്നൂർ ജങ്‌ഷനിൽ കാണുന്ന ഗ്രാമപ്പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്, പഞ്ചായത്ത് ഓഫീസ്‌, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ, മാർക്കറ്റ്‌ എന്നിവയെല്ലാം മാറ്റിസ്ഥാപിക്കേണ്ടിവരും. ഇതിനായി ചാത്തന്നൂരിന്റെ സമഗ്രവികസനത്തിന് ഒഴിച്ചുകൂടാനാകാത്ത മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ആർക്കിടെക്ടുകളും എൻജിനീയർമാരുമടങ്ങുന്ന വിദഗ്ദ്ധസമിതിയെ ഇക്കാര്യത്തിനായി നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ചാത്തന്നൂർ ജങ്‌ഷനിൽനിന്ന് മൂന്നു കിലോമീറ്ററിനുള്ളിൽ ആവശ്യമായ സ്ഥലങ്ങൾ ഘട്ടംഘട്ടമായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കണം. ലഭ്യമാക്കാവുന്ന സർക്കാർ ഭൂമിയും വിലയ്ക്കു വാങ്ങാവുന്ന സ്വകാര്യ ഭൂമിയും സംഘടിപ്പിച്ച് സമഗ്രവികസനം കൊണ്ടുവരണമെന്ന അഭിപ്രായമാണുയരുന്നത്.

@ വികസനരേഖ 
  പഞ്ചായത്ത് ഓഫീസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിടനിർമാണം ആരംഭിക്കണം. അനുയോജ്യമായ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് നിർമിക്കുകയും ആധുനികസൗകര്യങ്ങളോടുകൂടിയ മാർക്കറ്റ് സ്ഥാപിക്കുകയും വേണം.

കൊല്ലത്തുനിന്ന് കൊട്ടിയംവരെയുള്ള ടൗൺ ബസുകൾ ചാത്തന്നൂർ വരെ നീട്ടണം. പരവൂരിൽ നിന്നുമുള്ള മുഴുവൻ ബസുകളും ചാത്തന്നൂർ പ്രൈവറ്റ്
ബസ് സ്റ്റാൻഡിൽ വന്നിട്ടു പോകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം.

ചിറക്കര-വെളിച്ചിക്കാല-അസീസിയ മെഡിക്കൽ കോളേജ് എന്നിവയെ ബന്ധപ്പെടുത്തി സർക്കുലർ ബസ് സർവീസുകൾ നടത്തണം. ടെക്നോപാർക്ക് മോഡലിൽ വ്യവസായ പാർക്ക് സ്ഥാപിക്കണം. ചാത്തന്നൂരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് താമസത്തിനായി പഞ്ചായത്ത് ഭവൻ നിർമിക്കണം. ഇത്തിക്കരയാറും മാലാക്കായലും ഉൾപ്പെടുത്തി ടൂറിസം പാക്കേജ് നടപ്പാക്കണം. ചാത്തന്നൂർ തോടിന്റെ കൈയേറ്റം ഒഴിപ്പിച്ച് തോട് സംരക്ഷിക്കണം. കുളമുടി തോടിന്റെ തുടക്കമായ ഊറ്റുകുഴി കുളം പുനരുജ്ജീവിപ്പിച്ച് കുളമുടി ഏലാ നെൽക്കൃഷിക്ക് അനുയോജ്യമാക്കണം.

ആധുനികസൗകര്യങ്ങളോടുകൂടിയ ശ്മശാനവും മാലിന്യനിർമാർജന പ്ലാൻറും സ്ഥാപിക്കുക, പോളച്ചിറയുടെ വികസനം സാധ്യമാക്കുക, ചാത്തന്നൂർ ആസ്ഥാനമാക്കി താലൂക്കും താലൂക്ക് ഓഫീസും വരുന്നതിനുള്ള തീവ്രപരിശ്രമം നടത്തുക തുടങ്ങിയ ആവശ്യങ്ങളും രൂപരേഖയിലുണ്ട്. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്രവികസനത്തിന് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ദീർഘകാല പദ്ധതികൾ രൂപവത്കരിച്ചു നടപ്പാക്കാൻ
പഞ്ചായത്ത്‌ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ പ്ലസ് ടു വേണമെന്ന ആവശ്യം ശക്തമാകുന്നു.



കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ പ്ലസ് ടു വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂളിൽ ഹയർ സെക്കൻഡറി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ നിന്ന് പഠിച്ചെറങ്ങുന്ന വിദ്യാർത്ഥികൾ ഉപരിപഠനത്തിന് മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ജില്ലാപഞ്ചായത്ത് തയ്യാറാക്കുന്ന, പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനുള്ള സാധ്യതാപട്ടികയിൽ വർഷങ്ങളായി സ്കൂൾ ഒന്നാംസ്ഥാനത്തെത്തുന്നുമുണ്ട്‌. എന്നാൽ അന്തിമ ലിസ്റ്റായി പ്ലസ് ടു അനുവദിക്കുമ്പോൾ കല്ലുവാതുക്കൽ പഞ്ചായത്ത് സ്കൂൾ പട്ടികയ്ക്കു പുറത്താകുകയാണ്‌ പതിവ്‌. നിസ്സാരമായ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കൂളിനെ ഒഴിവാക്കുന്നതെന്നാണ് ആക്ഷേപം. ദേശിയപാതയോരത്ത് 
നാലേക്കർ വിസ്തീർണമുള്ള,സമീപ പഞ്ചായത്തുകളിലെതന്നെ ഏറ്റവും വലിയ സ്റ്റേഡിയമുള്ള സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ നാളിതുവരെ സർക്കാർ മുന്നോട്ടു വന്നിട്ടില്ല.

എയ്ഡഡ് മാനേജ്മെന്റുകളെ സഹായിക്കുന്നതിനാണ് സർക്കാർ മേഖലയിൽ പ്ലസ് ടു അനുവദിക്കാൻ തയ്യാറാകാത്തതെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപ്പ‌ഞ്ചായത്തായ കല്ലുവാതുക്കലിന് ഇത്രകാലമായിട്ടും സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി സ്കൂൾ അനുവദിക്കാൻ നടപടിയുണ്ടായിട്ടില്ല. എയ്ഡഡ് മേഖലയിൽ കല്ലുവാതുക്കലിൽ 
ഹയർ സെക്കൻഡറിയുള്ളത്. ഒരെണ്ണം പാരിപ്പള്ളിയിലും മറ്റൊന്ന് എഴിപ്പുറത്തും.
സ്കൂളിന്റെ പുരോഗതിക്ക് ഗുണകരമായി കണ്ട് പ്ലസ് ടു അനുവദിക്കാൻ തയ്യാറാകണമെന്ന ആവശ്യം ആരും ചെവിക്കൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. നാളിതുവരെ ജയിച്ചു കയറിയ എം എൽ എ മാരും മാറിമാറിവന്ന സർക്കാരുകളും സ്കൂളിനെ പരിഗണിച്ചില്ല. എസ് എസ് എൽസി ക്ക്‌ ഏറ്റവും കൂടുതൽ കുട്ടികൾ പാസായ ഈ വർഷം പ്ലസ് വൺ പ്രവേശനം ഏറെ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണ്. ഈ സന്ദർഭത്തിലെങ്കിലും കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഘടനകളും വിവിധ രാഷ്ട്രീയകക്ഷികളും എല്ലാ തവണയും പ്ലസ് ടുവിനായി നിവേദനം നൽകും സർക്കാർ പരിഗണിക്കില്ല പ്ലസ് ടു അനുവാദിക്കാൻ ശക്തമായ പ്രഷോഭവുമായി നാട്ടുകാർ രംഗത്തുണ്ട്.

@ 1959ൽ  പ്രൊഫ: ജോസഫ് മുണ്ടശ്ശേരി മുൻകൈയെടുത്ത്
കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്.2013ൽ സംസ്ഥാന ഗവണമെന്റ് ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ.തകർച്ചയുടെ വക്കിലെത്തിയ സ്കൂളിൽ 8, 9, 10 ക്ലാസുകളിലായി 100ൽ താഴെ കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്.നൂറിൽ അധികം അദ്ധ്യാപകരും ആയിരത്തിലേറെ വിദ്യാർത്ഥികളുമുണ്ടായിരുന്ന സ്കൂളാണിത്.ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ലാകബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്.കബഡി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചാൽത്തന്നെ ഒരു പരിധിവരെ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാം.

@ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെക്കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.ഒപ്പം തന്നെ കല്ലുവാതുക്കൽ യു.പി. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഏഴാം സ്റ്റാൻഡേർഡ് കഴിഞ്ഞു ഇവിടേക്ക് മാറ്റിയാൽ വിദ്യാർത്ഥികലില്ലെന്നുള്ള പരാതിയ്ക്ക് പരിഹാരമാകും ഒപ്പം അധ്യാപകരെ കൂടി കൂടുതലായി നിയമിക്കാൻ ജില്ലാ പഞ്ചായത്ത്‌ അധികൃതർ ശ്രമിക്കണംസ്കൂളിന്റെ സമഗ്ര വികസനത്തിന് ആദ്യം  ഭൗതിക സാഹചര്യവും അക്കാദമിക നിലവാരവും മെച്ചപ്പെടേണ്ടതുണ്ട്. അനിവാര്യമായ അദ്ധ്യാപക നിയമനവും സാദ്ധ്യമാകണം. പഞ്ചായത്ത് പരിധിയിലെ സർക്കാർ മേഖലയിലെ ഒരേ ഒരു ഹൈസ്ക്കൂൾ എന്ന നിലയിലും വിജയ ശതമാനം സംസ്ഥാന തലത്തിൽ കൂടുതൽ ഉള്ള അവസ്ഥയിലും +2 അനുവദിക്കാൻ അനുയോജ്യമായ സമയവും ആണ്. നാഷണൽ ഹൈവേയുടെ തീരത്ത് ഇത്രയും അനുയോജ്യമായ ഒരു സ്ഥലം മറ്റ് പഞ്ചായത്തുകളിൽ ഉണ്ടാകാൻ സാധ്യതയേ ഇല്ല.
 അത് കൊണ്ട് തന്നെ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനായി പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും അക്ഷരസ്നേഹികളും മുന്നിട്ടിറങ്ങണം ഇക്കഴിഞ്ഞ എസ്എസ്എൽ.
സി പരീക്ഷയിൽ നൂറുമേനി വിജയംനേടിയ സ്കൂളാണിത്
ബൈജു ലക്ഷ്മൺ (കല്ലുവാതുക്കൽ പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ)

@ സ്പോർട്സ് സ്കൂളാക്കി ഉയർത്തി പ്ലസ് ടു അനുവദിക്കണം

കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെ ഒരു സ്പോർട്സ് സ്കൂളാക്കി ഉയർത്തി പ്ലസ് ടു അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. വിസ്തൃതമായ കളിസ്ഥലമുള്ള സ്കൂളിൽ കബഡി, ക്രിക്കറ്റ്, ഫുട്‌ബോൾ, ടെന്നീസ്, സ്കേറ്റിങ് തുടങ്ങിയവയുടെ പരിശീലനത്തിനാവശ്യമായ സംവിധാനമൊരുക്കണം. ഇതിനാവശ്യമായ ഉപകരണങ്ങളും ഭൗതികസാഹചര്യങ്ങളും ഒരുക്കി സ്കൂളിന്റെ നിലവിലെ സ്ഥിതിക്ക്‌ പരിഹാരം കാണാൻ എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.
  റൂവൽ സിംഗ് (പൂർവ്വ വിദ്യാർത്ഥിയുടെ മുൻ പ്രസിഡന്റ്‌)

തിരുവോണം പടിവാതുക്കല്‍ തിരക്കിലമര്‍ന്ന് നാടും നഗരവും

തിരുവോണം പടിവാതുക്കല്‍ തിരക്കിലമര്‍ന്ന് നാടും നഗരവും 

കൊല്ലം : കൊറോണ ഭീതിയിലാണ് 
നാടുംനഗരവുമെങ്കിലും പടിവാതിൽക്കൽ എത്തിയ തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. നാടുണർത്തിയുള്ള ആഘോഷങ്ങൾക്ക് കോവിഡ് വിലങ്ങ് തീർത്തെങ്കിലും വീടുകളിൽ ഓണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.
 വ്യാപാരകേന്ദ്രങ്ങളിലെല്ലാം വൻ തിരക്കായി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ വ്യാപാരകേന്ദ്രങ്ങളിലും അധികൃതരുടെ കർശന നിരീക്ഷണങ്ങളുണ്ടെങ്കിലും ഒരിടത്തും തിരക്കിന് കുറവില്ല.
കടകബോളങ്ങൾ അതിജീവനത്തിന്റെ പാതയിൽ ചെറു മേളകൾ ഒരുക്കി 
ആഘോഷത്തിമിര്‍പ്പിലാണ്.‍
ഉപ്പ് തൊട്ട് കര്‍പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും തുടങ്ങി വാഹനങ്ങള്‍ വരെ വാങ്ങാന്‍ ആളുകൾ എത്തി തുടങ്ങി.കശുവണ്ടി മേഖലയിലും മറ്റ് അസംഘടിത മേഖലയിലും ബോണസ് കൊടുത്തുതുടങ്ങിയെങ്കിലും 
കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തി തുടങ്ങിയിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ വകയായി മേളകളും 
ഓണാഘോഷ പരിപാടികളും ഇല്ലെങ്കിലും ചെറു മേളകളും ഓഫറുകളുമായി വലുതും ചെറുതുമായ കടകൾ രംഗത്തുണ്ട്. ക്ലബുകളും മറ്റ് സാംസ്‌കാരിക സംഘടനകളും ഓണാഘോഷ പരിപാടികൾ ഒന്നും തന്നെ സംഘടിപ്പിച്ചിട്ടില്ല. ടൂറിസം മേഖലയിൽ നേരിയ ഉണർവ് ഉണ്ടായെങ്കിലും ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു അനക്കവുമില്ല ഹൌസ് ബോട്ടുകൾ സർവീസ് തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തി തുടങ്ങിയിട്ടില്ല. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും ഓണത്തിന്റെ ഒരനക്കവും ഇത് വരെ ഉണ്ടായിട്ടില്ല.

@ ഗൃഹോപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവുമായി തുണികടകൾ ഒരുങ്ങി കഴിഞ്ഞു.പരമ്പരാഗത കേരളീയ വസ്ത്രങ്ങളായ മുണ്ടും സെറ്റ്സാരിയുമടക്കമുള്ളവയുടെ വിപണിയാണ് ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്ന മറ്റൊരു മേഖല.
ഖാദിബോർഡിൽ
പുറമെ സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ നഗരത്തില്‍ പലയിടങ്ങളിലായി നടത്തുന്ന ചെറുമേളകളും സജീവമാണ്.
കൈത്തറി വസ്ത്രങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ശതമാനം റിബേറ്റ് നല്‍കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.
അത്. കൊണ്ട് തന്നെ വസ്ത്രരംഗത്ത് കച്ചവടം പൊടിപൊടിക്കുന്നുണ്ട്..

@അരങ്ങുവാഴുന്ന തെരുവോര വാണിഭം 

ദേശിയപാതയോരമടക്കമുള്ള തെരുവോരങ്ങളിൽ 
ചെറുതും 
തെരുവ് കച്ചവടങ്ങള്‍ക്കും കുറവൊന്നുമില്ല. ചിന്നകടയിലെ 
നടപ്പാതകള്‍ വഴിയോര കച്ചവടക്കാരുടെ കേന്ദ്രമായി ഇതിനോടകം മാറിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഓണവിപണി ലക്ഷ്യമിട്ടത്തെിയ കച്ചവടക്കാരുമായതോടെ ജില്ല അക്ഷരാര്‍ഥത്തില്‍ ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടുമ്പോൾ ജനങ്ങൾ കൂടുതലായി എത്തി തുടങ്ങിയിട്ടില്ല എന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

@ ജില്ലയിലുടനീളം  കുടുംബശ്രീയുടെ ഓണവിപണി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഓണസമൃദ്ധി കർഷകച്ചന്തയും ആരംഭിച്ചിട്ടുണ്ട്. നഗരസഭാപ്രദേശത്തെ കർഷകരുടെ കാർഷികോത്‌പന്നങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. അയൽക്കൂട്ട യൂണിറ്റുകൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങളാണ് ഓണവിപണിയിൽ ലഭിക്കുന്നത്. ഗുണമേന്മയുള്ള ഉത്‌പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാരിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് വിപണി ആരംഭിച്ചിട്ടുള്ളത്.
ഭക്ഷ്യവസ്തുക്കൾ, വറവ് പലഹാരങ്ങൾ, വിവിധതരം അച്ചാറുകൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ എന്നിവയെല്ലാം ഈ മേളയിലുണ്ട്. ഉത്രാടദിനം വൈകീട്ട് 7 മണിവരെയാണ് വിപണിയുടെ പ്രവർത്തനം. മായംകലരാത്ത ഉത്‌പന്നങ്ങൾ വാങ്ങാൻ ധാരാളംപേരാണ് വിപണിയിലേക്കെത്തുന്നത്.

@കൊല്ലം നഗരത്തിലെ കച്ചവടകേന്ദ്രങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രവ്യാപാരകേന്ദ്രങ്ങളിലും ഗൃഹോപകരണ വില്പനശാലകളിലുമെല്ലാം ഓണത്തോടനുബന്ധിച്ച് തിരക്കേറിയിട്ടുണ്ട്. കടകളിൽ നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. അതിനാൽ ചില സ്ഥാപനങ്ങളിലെത്തുന്നവർക്ക് ഏറെനേരം കാത്തുനിന്നശേഷമാണ് കടകളിൽ പ്രവേശിക്കാൻ കഴിയുന്നത്. കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാസ്ഥാപനങ്ങളിലും അധികൃതരുടെ പരിശോധനയുണ്ട്.നഗരപ്രദേശങ്ങളിൽ 
പലയിടത്തും പാർക്കിങ് നിരോധനം: ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിലും ചിന്നകടയിലും 
 പാർക്കിങ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് ആധുനികസംവിധാനമുപയോഗിച്ച് പിഴ ചുമത്തും. ഏറെനേരം റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ റിക്കവറിവാഹനമുപയോഗിച്ച് നീക്കം ചെയ്യും.

നടപ്പാതയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടിയുണ്ടാകും. തിരക്ക് വകവയ്ക്കാതെ റോഡിന്റെ ഇരുവശവും നിരനിരയായി വാഹനങ്ങൾ പാർക്കുചെയ്യുന്നത് നഗരത്തിലെ പതിവുകാഴ്ചയായി മാറിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. വൺവേ തെറ്റിച്ച് സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരേയും നടപടിസ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു


Monday, 16 August 2021

ഒരു സൂചനയുമില്ലാത്ത സൂചന ബോർഡുകൾ ജനങ്ങളെ വഴി തെറ്റിയ്ക്കുന്നു

ഒരു സൂചനയുമില്ലാത്ത സൂചന ബോർഡുകൾ ജനങ്ങളെ വഴി തെറ്റിയ്ക്കുന്നു  

കൊല്ലം : കൊല്ലം നഗര പ്രദേശത്ത് വരുന്നവർ വഴിയറിയാതെ കുഴഞ്ഞതുതന്നെ.
പലയിടത്തും ശരിയായ ദിശാസൂചികകൾ ഇല്ല  ഉള്ളവയുടെ അവസ്ഥ മോശവുമാണ്. നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ പലയിടത്തും സൂചനാബോർഡുകൾ കാടുപിടിച്ചും തകർന്നും മറിഞ്ഞുമൊക്കെ കിടക്കുകയാണ്. നേരേകാണുന്ന പല ബോർഡുകളിലും പെയിന്റ് ഇളകിപ്പോയി വായിക്കാനും കഴിയുന്നില്ല.. റോഡിന്റെ കുറുകെയുള്ള പ്രധാന സൂചന ബോർഡുകളുടെ പെയിന്റ് മങ്ങി തുടങ്ങി.
വിവിധ സ്ഥലങ്ങളിൽ 
മറിഞ്ഞുകിടക്കുന്ന ബോർഡുകൾ വാഹനയാത്രികർക്കും ഭീഷണിയായി മാറുന്നുണ്ട്. കൊല്ലം -ചെങ്കോട്ട റോഡിലും,ചവറ - കൊല്ലം - പാരിപ്പള്ളി ദേശിയപാതയിലും, കൊല്ലം -അഞ്ചാംലുംമൂട് റോഡിലും, കൊല്ലം അയത്തിൽ റോഡിലും അടക്കം നഗരപ്രദേശങ്ങളിലെ പ്രധാന റോഡുകളിലെല്ലാം സൂചന ബോർഡുകൾ മറഞ്ഞു തന്നെയാണ്.
കൊല്ലം റെയിൽവേ സ്റ്റേഷന് 
മുന്നിലായി ദേശിയപാതയിൽ 
കാണുന്ന  സൂചനാബോർഡുകൾ മരച്ചില്ലകൾക്കിടയിൽ മറഞ്ഞ നിലയിലാണ്.ഒരു പ്രധാനബോർഡ് കടകൾക്കിടയിൽ മതിലിൽ ചാരി വച്ചിരിക്കുകയാണ്. കപ്പലണ്ടി മുക്കിലും കോളേജ് ജംഗക്ഷനിലും ഹൈസ്കൂൾ ജംഗക്ഷൻ, ഭരണസിരാ കേന്ദ്രമായ നഗരസഭ കാര്യാലയവും കൊല്ലം കളക്റേറ്റിലും എത്തണമെങ്കിൽ ജനങ്ങൾ വട്ടം ചുറ്റും കാരണം നഗരസഭ പരിധിയിൽ ഭൂരിപക്ഷം 
ബോർഡുകളും വൃഷങ്ങളാൽ മറഞ്ഞിരിക്കുകയാണ് പലയിടത്തും സൂചനാബോർഡുകൾ കാണാൻതന്നെ കഴിയാത്ത സ്ഥിതിയാണ്.സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യബോർഡുകളും ഹോർഡിങ്ങുകളും പല സൂചനാബോർഡുകളെയും പൂർണമായും മറച്ചിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ചു തകർന്നത് മൂലം പലയിടത്തും ബോർഡിന്റെ താഴത്തുള്ള ഭാഗം ഒഴിച്ച് ബാക്കി പൂർണമായും മറഞ്ഞ നിലയിലാണ്. മറ്റ് പലയിടങ്ങളിലും ഇതേ അവസ്ഥയിൽ തന്നെയാണ്. റോഡ് തകർന്ന ഭാഗങ്ങളിലും പൊളിഞ്ഞ ഓടകൾക്ക്സമീപത്തും ബോർഡുകൾ ഇളകിയ നിലയിലാണ്. ഫുട്പാത്തിലേക്ക് മറിഞ്ഞുകിടക്കുന്ന സൂചനാബോർഡുകളും കാണാം. പലപ്പോഴും ഇവ വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. വാഹനങ്ങൾ ഇടിച്ചു 
റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന സൂചനാബോർഡുകൾ അപകടങ്ങൾക്കിടയാക്കാം. തീരദേശ മേഖലയിൽ യാത്രചെയ്യുന്നവർക്ക്സൂചനാബോർഡുകൾ പ്രയോജനപ്പെടുന്നില്ല എന്ന് മാത്രമല്ല ബോർഡുകൾ ഇവിടെ ഇല്ലതാനും.സ്കൂൾ പരിസരത്തെ സൂചനാബോർഡുകളുടെ അഭാവം അപകടങ്ങൾ വരുത്തിവെയ്ക്കും. നഗരത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന അപരിചിതർക്ക് ഇത്തരം ബോർഡുകൾ വഴികാട്ടിയാണ്. രാത്രിസമയത്ത് 
പരിചിതമായ വഴികളിൽക്കൂടിയും രാത്രിയാത്ര ബുദ്ധിമുട്ടിലാകുമ്പോൾ പകരമൊരു വഴി തിരഞ്ഞെടുക്കാൻ സൂചനാബോർഡുകൾ അത്യാവശ്യമാണ്. നോ പാർക്കിങ് ബോർഡുകൾ തകർന്ന സ്ഥലങ്ങളിൽ ആളുകൾ അറിയാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും റോഡ് ഗതാഗതം തടസ്സപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
കാടുപിടിച്ച് മറഞ്ഞുകിടക്കുന്ന 
സൂചനാബോർഡുകൾ എത്രയും വേഗം ഉപയാഗപ്രദമാക്കണം. തുരുമ്പിച്ചതും തകർന്നതുമായ ബോർഡുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ.അപകടങ്ങളുണ്ടാകും.

@ ജനങ്ങളുടെ ആവശ്യം 
നഗരത്തിലുടനീളം സൂചനാബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കാൻ നടപടിയെടുക്കണം മറഞ്ഞിരിക്കുന്ന സൂചനാബോർഡുകൾ പ്രത്യക്ഷത്തിൽ കാണുന്ന തരത്തിലാക്കുക, തകർന്നവ മാറ്റി സ്ഥാപിക്കുക, സ്വകാര്യ പരസ്യ ബോർഡുകൾ കൊണ്ട് സൂചനാബോർഡുകൾ മറയുന്നതിനെതിരേ നടപടിയെടുക്കുക എന്നതാണ് ജനങ്ങളുടെ ആവശ്യം.

ഫോട്ടോ: നഗരത്തിലെ സൂചനാബോര്‍ഡുകളിലൊന്ന് കാടുകയറി മറഞ്ഞ നിലയില്‍

Saturday, 14 August 2021

വിഭാഗിയതയിൽ ആടിയുലഞ്ഞു സിപിഐ

വിഭാഗിയതയിൽ ആടിയുലഞ്ഞു സിപിഐ 

@ എ. മുസ്തഫ ഇനി മണ്ഡലം കമ്മിറ്റി അംഗം
@കരുനാഗപ്പള്ളി തോൽവി അന്വേഷിക്കാൻ മൂന്നoഗ കമ്മീഷൻ
@ ചാത്തന്നൂരിൽ വോട്ട് കുറഞ്ഞത് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിൽ ചർച്ച ചെയ്യും

കൊല്ലം : സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ പോലും അംഗീകരിക്കാതെ ജില്ലയിലെ സിപിഐയിൽ ഒരു വിഭാഗം ജില്ലാ കൗൺസിൽ അംഗങ്ങൾ കലാപകൊടി ഉയർത്തിയതോടെ തിരഞ്ഞെടുപ്പിൽ മറവിൽ ഉറങ്ങികിടന്ന വിഭാഗിയത രൂക്ഷമായി.കഴിഞ്ഞ ദിവസം നടന്ന ജില്ലാ എക്‌സിക്യുട്ടീവ് യോഗത്തിലും തുടർന്ന് നടന്ന ജില്ലാ കൗൺസിൽ യോഗത്തിലും രൂക്ഷമായ വിഭാഗിയതയാണ് മറനീക്കി പുറത്തുവന്നത്.തുടക്കം മുതൽ ഒടുക്കം വരെ ആരോപണ പ്രത്യാരോപണങ്ങളിൽ
മുങ്ങിയപ്പോൾ 
നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനത്തിനായി വിളിച്ച യോഗത്തിന്റെ അജണ്ട. തന്നെ മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിചേർന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സിപിഐയുടെ മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശങ്ങളും ജില്ലാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളും രാവിലെ നടന്ന ജില്ലാ
എക്സിക്യുട്ടീവ് യോഗത്തിൽ കാനത്തിന്റെ സാന്നിധ്യത്തിൽ സംസാരിച്ചു ധാരണയാക്കിയെങ്കിലും ജില്ലാ കൗൺസിൽ യോഗത്തിൽ ധാരണകളെല്ലാം കാറ്റിൽ പറത്തി സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യം ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗം ആവശ്യം ഉന്നയിച്ചതോടെ യോഗത്തിൽ ചേരി തിരിഞ്ഞു വാക്ക് തർക്കമായി.
തുടർന്ന് പഴയ വിഭാഗിയത മറ നീക്കി പുറത്ത് വന്നതോടെ എക്സിക്യുട്ടീവ് യോഗത്തിലെ ധാരണകൾ എല്ലാം കാറ്റിൽ പറത്തി ചെളിവാരിയെറിഞ്ഞു ഇരുപക്ഷവും ജയലാലിനെതീരെയുള്ള നടപടികൾ പിൻവലിക്കണമെന്നായിരുന്നു ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗത്തിന്റെ ആവശ്യം.
തുടർന്ന് എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്ഥാവനയിൽ യോഗം തുടർന്ന് കൗൺസിൽ യോഗം 
ചടയമംഗലത്തെ അച്ചടക്കലംഘനവും കരുനാഗപ്പള്ളിയിലെ തോൽവിയും
ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും 
ചർച്ചയായതോടെ ജില്ലാ എക്സിക്യുട്ടിവ് അംഗമായ മുസ്തഫയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുന്ന ജില്ലാ എക്സിക്യുട്ടീവ് തീരുമാനം ജില്ലാ കൗൺസിൽ യോഗം അംഗീകരിച്ചു നേരിയ എതിർപ്പുമായി ആറു കൗൺസിൽ അംഗങ്ങൾ എതിർപ്പുമായി എത്തിയെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു.
പ്രകടനവും വിമതയോഗവും നടന്നതിെൻറ പേരിൽ ജില്ലാ എക്സിക്യുട്ടീവ്‌ അംഗം എ.മുസ്തഫയ്ക്കെതിരേ അച്ചടക്കനടപടിയെടുത്തത്.എന്നാൽ നടപടി ലഘൂകരിക്കണമെന്ന് ചില നേതാക്കൾ പറഞ്ഞുവെങ്കിലും നടപടിയിൽ കാനം ഉറച്ചു നിന്നതോടെ എതിർപ്പ് ഇല്ലാതായി. കഴിഞ്ഞ
ഏഴിന് നടന്ന ജില്ലാ എക്സിക്യുട്ടീവിൽ ഇക്കാര്യത്തിൽ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനങ്ങൾ നടന്നതാണ്. കർശന അച്ചടക്കനടപടി വേണമെന്ന് അഭിപ്രായമുയർന്നതും കാനം തന്നെ നേരിട്ട് എത്തി അച്ചടക്ക നടപടി അംഗീകരിപ്പിച്ചതും ജില്ലാ എക്‌സിക്യുട്ടീവ് സംസ്ഥാന കമ്മിറ്റി തീരുമാനം അംഗീകരിച്ചു ചർച്ച നടക്കുമ്പോൾ യോഗത്തിൽ ഉണ്ടായിരുന്ന മുസ്തഫ ഇറങ്ങി പോയി തന്നെ കുറിച്ച് ചർച്ച നടക്കുമ്പോൾ ഇരിക്കേണ്ട എന്ന നിലപാടിലായിരുന്നു മുസ്തഫ. കരുനാഗപ്പള്ളിയിലെ തോൽവി ചർച്ച ചെയ്യാൻ മൂന്നoഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു ജി. ലാലു വിന്റെ നേതൃത്വത്തിലുള്ള കമ്മീഷനിൽ ജി. രാജു, അജയപ്രസാദ് എന്നിവരാണ് കമ്മീഷൻഅംഗങ്ങൾ.കരുനാഗപ്പള്ളിയിൽ മുപ്പതിനായിരത്തോളം വോട്ടിന് തോറ്റതും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞതും യോഗത്തിൽ ചർച്ചയായി ജയലാലിനെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്ന ചാത്തന്നൂരിൽ നിന്നുള്ള അംഗത്തിന്റെ ആവശ്യത്തിന് സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് കാനം മറുപടി പറഞ്ഞു കൊണ്ട് അംഗത്തിന് താക്കീത് നൽകി. എം എൽ എ ആയിരുന്നപ്പോൾ 
കരുനാഗപ്പള്ളി സ്ഥാനാർഥി ആർ.രാമചന്ദ്രെൻറ പെരുമാറ്റം ദോഷമായതായി ഒരുവിഭാഗം വാദിച്ചു. രാമചന്ദ്രനെ അനുകൂലിച്ചും ചിലർ രംഗത്തുവന്നെങ്കിലും എല്ലാം കമ്മീഷന് മുന്നിൽ പറയാൻ പറഞ്ഞതോടെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു സംഘടനാ ചർച്ചകൾ അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും ചാത്തന്നൂരിൽ വോട്ട് കുറഞ്ഞത് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും പങ്കെടുക്കുന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ ചർച്ചചെയ്യുമെന്ന് തീരുമാനവുമായി യോഗം പിരിയുകയായിരുന്നു.

@ ജയലാലിനായി വാദിച്ച ചാത്തന്നൂർ മണ്ഡലത്തിൽ നിന്നുള്ള രണ്ട് ജില്ലാ കൗൺസിൽ അoഗങ്ങളോട് ആശുപത്രി പാർട്ടിയ്ക്ക് വിധേയമാക്കിയതിന് ശേഷം ആക്കാര്യം ആലോചിക്കാമെന്ന മറുപടിയാണ് കാനം നൽകിയത് അജണ്ടയിൽ ഇല്ലാത്ത കാര്യം ജില്ലാ കൗണ്സിൽ യോഗത്തിൽ ഉന്നയിച്ചതിന് ശാസനയും ലഭിച്ചു.

@ സിപിഐ യെ പൂർണ്ണമായും അവഗണിക്കുന്ന 
മുകേഷ് എം എൽ എയ്ക്ക് എതിരെ ആരോപണമുയർത്തിയ ഒരു ജില്ലാ കൗൺസിൽ അംഗം മുകേഷ് പുച്ഛത്തോടെയാണ് സിപിഐ പ്രവർത്തകരെ കാണുന്നത് എന്ന് കുറ്റപ്പെടുത്തി. സിപിഐ കുടുംബമായിട്ടും മുകേഷ് എം എൽ എ സിപിഐ പ്രവർത്തകരെ അവഗണിക്കുന്നതിനെതീരെ പലരും വൈകാരികമായി ആണ് പ്രതികരിച്ചത്.
സിപിഐയിൽ നിന്നും. പലരെയും സിപിഎംലേക്ക് കൊണ്ട് പോകാനാണ് മുകേഷ് ശ്രമിക്കുന്നത് എന്ന് അംഗങ്ങൾ ആരോപിച്ചു.മുകേഷ് എം എൽ എ യുമായി സംസാരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി ഉറപ്പ് നൽകിയതോടെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

@ പരമ്പരാഗത സിപിഐ കുടുംബമായ 
വെളിയം ഭാർഗ്ഗവന്റെ 
കുടുംബത്തിൽ ഉള്ളവർ പാർട്ടി വിടുന്നത് ഗൗരവമായി കാണണമെന്ന് കൊട്ടാരക്കരയിൽ നിന്നുള്ള ഒരoഗം പറഞ്ഞതോടെ പാർട്ടി കുടുംബങ്ങളെ പാർട്ടി അവഗണിക്കുകയാണ് ഇത് മൂലം പാർട്ടിയുടെ അടിത്തറ പോലും ഇളകുന്ന അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നും അംഗങ്ങൾ പറഞ്ഞു.

@ എ. മുസ്തഫ സംസ്ഥാന കമ്മിറ്റിയ്ക്ക് എതിരെയും ജില്ലാ സെക്രട്ടറി മുല്ലക്കരയ്ക്ക് എതിരെയും ആരോപണവുമായി രംഗതെത്തി നടപടിയിലേക്ക് നീങ്ങിയപ്പോൾ
വൈകാരികമായി പ്രതികരിച്ചു കൊണ്ട്എക്‌സിക്യുട്ടീവ് യോഗത്തിൽ നിന്നും ഇറങ്ങിപോയി തുടർന്ന് നടന്ന ജില്ലാ കൗൺസിലിൽ ചടയമംഗലം മണ്ഡലം സെക്രട്ടറി അഷ്‌റഫും സംസ്ഥാന കൗൺസിലിനെതീരെ ആഞ്ഞടിച്ചു കാനം രാജേന്ദ്രനെ നിശിതമായി വിമർശിച്ചതോടെ എതിർവാദവുമായി പത്തോളം അംഗങ്ങൾ എണ്ണിറ്റതോടെ ബഹളത്തിലേക്ക് നീങ്ങിയ യോഗം മുസ്തഫയ്ക്ക് എതിരെയുള്ള നടപടി അംഗീകരിച്ചു കൊണ്ട് യോഗം അവസാനിപ്പിക്കുകയായിരുന്നു.

Friday, 13 August 2021

കല്ലുവാതുക്കലിന് അഭിമാനമായി ഈ ചുണക്കുട്ടികൾ.

കല്ലുവാതുക്കലിന് അഭിമാനമായി ഈ ചുണക്കുട്ടികൾ.
ചാത്തന്നൂർ: കേരള സർവ്വകലാശാലയുടെ ബിരുദപഠനത്തിനന്റെ റിസൾട്ട് വന്നപ്പോൾ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഈ ചുണക്കുട്ടികൾ നാടിനാകെ അഭിമാനമായി മാറി. ബിരുദപഠനത്തിന് ബി എസ് സി ബോട്ടണിയിൽ ഒന്നും, അഞ്ചും റാങ്ക് നേടി ലക്ഷ്മിയും,പാർവ്വതിയും
കൊടിമൂട്ടിൽ ശ്രീ ഭദ്രകാളീക്ഷേത്രം ജീവനക്കാരനായ ആർ. അനിൽകുമാറിന്റെയും പ്രിയയുടെയും മക്കളാണ്. ഒരു വീട്ടിലേക്ക് ഒരേ വിഷയത്തിൽ രണ്ട് റാങ്കുകൾ  കടന്നുവരുന്നത് സംസ്ഥാനത്തുതന്നെ അപൂർവ്വമാണ്. സംസ്ഥാനത്ത് തന്നെ അപൂർവമായ നേട്ടംനേടിയപ്പോൾ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെയും കൊല്ലം ജില്ലയുടെയും ചരിത്രത്തിൽ ഇടം നേടികൊണ്ട് രണ്ട് റാങ്കുകൾ കൂടി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെത്തി ആറ്റിങ്ങൽ സർക്കാർ കോളേജിൽ നിന്നും 
ബി എസ് സി പോളിമർ കെമിസ്ട്രി ഒന്നാം റാങ്ക് നേടി കൊണ്ട് പാരിപ്പള്ളി മൂക്കട 
അനിൽ വില്ലയിൽ എസ്. അനിൽകുമാറിന്റെയും ശ്രീജ ആറിന്റെയും മകൾ ആവണി. എ എസ് , അതേ വിഷയത്തിൽ തന്നെ നാലാം റാങ്ക് നേടിക്കൊണ്ട് നടയ്ക്കൽ ലക്ഷ്മി നിവാസിൽ രാമചന്ദ്രന്റെയും പി. ആർ. തിലകയുടെയും മകൾ 
 രേഷ്മ. ആർ. ചന്ദ്രനും ഉന്നത വിജയം കരസ്ഥമാക്കിയപ്പോൾ കല്ലുവാതുക്കലിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ അഭൂതപൂർവ്വമായ നേട്ടമായി മാറി.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സർക്കാർ കെട്ടിടത്തിന് റോഡ് സൈഡിൽ കോൺക്രീറ്റ് കുഴി.

കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സർക്കാർ കെട്ടിടത്തിന് റോഡ് സൈഡിൽ കോൺക്രീറ്റ് കുഴി.

ചാത്തന്നൂർ: കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സർക്കാർ കെട്ടിടത്തിന് റോഡ് സൈഡിൽ കക്കൂസ്മാലിന്യത്തിനായി 
കോൺക്രീറ്റ് കുഴി. ചാത്തന്നൂർ സിവിൽ സ്റ്റേഷന് സമീപമായി പണികഴിപ്പിക്കുന്ന ട്രഷറി കെട്ടിടത്തിന്റെ കക്കൂസ്മാലിന്യ സംഭരണിയാണ് കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് പൊതുമരാമത്ത്റോഡിനോട്‌ ചേർന്നും പുതിയതായി നിർമ്മാണം നടത്തുന്ന കെട്ടിടത്തിന്റെ ഫൗണ്ടേഷന് ചേർന്ന് ആറ് അടിയോളം താഴ്ചയിൽ കുഴിച്ചു 
നിർമ്മാണം നടത്തുന്നത്. കുഴി കുഴിച്ചു കോൺക്രീറ്റിനുള്ള കമ്പി പാകിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചത് ചൂണ്ടികാട്ടി നാട്ടുകാർ പഞ്ചായത്ത്‌ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.കക്കൂസ് മാലിന്യം റോഡിൽ നിന്നും വാഹനത്തിൽ എടുത്തു കൊണ്ട് പോകത്തക്ക രീതിയിലാണ് കുഴി രൂപകല്പന ചെയ്തിരിക്കുന്നത്.ചട്ടങ്ങൾ ലംഘിച്ചു നടക്കുന്ന കെട്ടിടനിർമ്മാണത്തിനെതിരെ ശക്തമായ പ്രതിക്ഷേധത്തിലാണ് നാട്ടുകാർ.

ഫോട്ടോ: കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് റോഡരികിൽ മലിന ജല സംഭരണി 

സിനിമ മേഖലയിൽ തൊഴിലെടുക്കുന്നവരും അവരുടെ കുടുംമ്പാoഗങ്ങളും പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് നീങ്ങുന്നു

കൊല്ലം: തീയറ്ററുകൾ നിശ്ചലമായിട്ട്  74 പിന്നിടുമ്പോൾ സിനിമ മേഖലയിൽ തൊഴിലെടുക്കുന്നവരും അവരുടെ കുടുംമ്പാoഗങ്ങളും പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് നീങ്ങുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലേക്ക് നിങ്ങുമ്പോൾ ഇ മേഖലയെ അവഗണിക്കുകയാണ് സർക്കാർ. തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ മുതല്‍ റെപ്രസന്റേറ്റീവുമാര്‍ വരെയുള്ളവർ പലരും കൊടിയ ദുരിതത്തിലാണ്.
പോസ്റ്റര്‍ ഒട്ടിക്കുന്നവരും ലൈറ്റ്‌ബോയിമാരുമൊക്കെ കഷ്ടതകളുടെ നടുവിലാണ് ജീവിക്കുന്നത്. സഹായിക്കാന്‍ കഴിയുന്നവര്‍ അങ്ങെയറ്റം സഹായിച്ചുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ കാരുണ്യമാണ്. മുഴു പട്ടിണിയിലായ നിരവധി പേരുണ്ട്.
തൊഴിലില്ലാത്ത നിരവധി പേര്‍ കഷ്ടപ്പെടുകയാണ്. ഒരു നേരം പോലും നന്നായി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. അന്നന്നത്തെ ചെലവിനുള്ള പണം മാത്രം ഉണ്ടാക്കിയിരുന്ന സാധാരണ സിനിമാ പ്രവര്‍ത്തകര്‍ വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുകയാണ്. ആദ്യ വ്യാപന സമയത്ത് പല സിനിമാ പ്രവര്‍ത്തകരും മറ്റ് ജോലികളിലേക്ക് ഇറങ്ങി. ഇത്തവണ അതും സാധിക്കാത്ത അവസ്ഥയാണ്. നിര്‍മാതാക്കളുടെയും ടെക്‌നീഷന്മാരുടെയും നടീനടന്മാരുടെയും ഒക്കെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണ്. എന്തു ചെയ്യണമെന്ന് അറിയാന്‍ പറ്റുന്നില്ല. ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണ്‍ എടുത്തും മറ്റുമാണ് തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും കെട്ടിയുയര്‍ത്തിയത്. ലോണ്‍ തിരിച്ചടയ്ക്കുന്നതെങ്ങനെ എന്ന ആശങ്കയിലാണ് ഭൂരിഭാഗം തിയേറ്റര്‍ ഉടമകളും.

@ എല്ലാവരും കുടുംബം നോക്കാന്‍ പാടുപെടുകയാണ്. ഓരോ മാസവും കിറ്റ് ലഭിച്ചതുകൊണ്ടുമാത്രം അവരുടെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പലരും ദുരഭിമാനംകൊണ്ടു പറയാത്തതാണ്. സിനിമ മേഖലയിലുള്ള നിരവധി പേര്‍ സമീപകാലത്ത് ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായി. മിക്ക സംഭവങ്ങളുടെയും പിന്നില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ തന്നെയാണ്.
തിയേറ്ററുകള്‍ തുറക്കാതെയോ ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാതെയോ ഇനി ഒരു ചുവടുപോലും ഇവര്‍ക്കു മുന്നോട്ടുപോകാനാവില്ല. എന്നാല്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരുടെ ആത്മഹത്യ നാം നേരില്‍ കാണേണ്ടി വരുമെന്ന് ഇ ഫീൽഡിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.കടക്കാരുടെ ശല്യപ്പെടുത്തലുകള്‍, പാല്‍, പത്രം, കേബിള്‍, കറന്റ് അങ്ങനെ നീളുന്നു ബില്ലുകളുടെ ബഹളമാണ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ 
പലരും കിട്ടുന്ന ജോലിയുടെ പിറകെയാണ്. ഇവരുടെ പ്രശ്‌നങ്ങള്‍  മനസിലാക്കി സിനിമ തീയേറ്ററുകള്‍ തുറക്കാനും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുവാനും
സർക്കാരിന്റെ കനിവിനായി കേഴുകയാണ്.

@ ഏറെക്കാലമായി അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാദ്ധ്യതയില്ലെന്ന് സൂചനയാണ് വിവിധ മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്നത്.
തല്‍സ്ഥിതി തുടര്‍ന്നാല്‍ ഓണത്തിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ സിനിമാശാലകള്‍ തുറക്കുകയും ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തുകഴിഞ്ഞെങ്കിലും കേരളത്തില്‍ അതിനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പല സിനിമകളും അയല്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കാനുള്ള തയാറെടുപ്പിലാണ്. ഇങ്ങനെ പോയാൽ മലയാള സിനിമ രംഗം തന്നെ ഇല്ലാതാകുമെന്ന് ഇ രംഗത്തുള്ളവർ പറയുന്നു.

@ മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹംഇന്ന്കേരളത്തിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുകയാണ്. മൂന്നാഴ്ച മറ്റ് റിലീസുകളുണ്ടാവില്ലെന്നാണ് തീരുമാനം. എന്നാല്‍, അപ്പോഴേക്കും സിനിമകള്‍ റിലീസ് ചെയ്യാനുള്ള അനുവാദം സര്‍ക്കാര്‍ തരുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മരയ്ക്കാറിന് പിന്നാലെ മിന്നല്‍ മുരളിയും കുഞ്ഞെല്‍ദോയും ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മുന്‍ നിശ്ചയ പ്രകാരം റിലീസ് സാദ്ധ്യമാകുമോയെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പില്ല.
ഇതിനിടെ നില്‍ക്കക്കള്ളിയില്ലാതെ നിരവധി സിനിമകള്‍ ഒടിടി റിലീസായി എത്തി. ദൃശ്യവും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും കോള്‍ഡ്‌കേസുമൊക്കെ ഒടിടിയില്‍ റിലീസ് ചെയ്തു. മാലിക് പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒടിടിയില്‍ ഇറങ്ങാനിരിക്കുന്നു.
നിര്‍മാതാക്കളുടെ കാര്യവും വലിയ കഷ്ടമാണ്. നിര്‍മിച്ച പല സിനിമകളും പെട്ടിയില്‍ തന്നെയിരിക്കുകയാണ്. ഒടി ടി പ്ലാറ്റ്‌ഫോമുകള സമീപിച്ചാലും പ്രതിസന്ധി തന്നെ. ഒടിടിയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലെത്തുകയാണ്. വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകുമ്പോള്‍ സിനിമകളുടെ വ്യാജപതിപ്പതിപ്പുകള്‍  യഥേഷ്ടം വിഹരിക്കുകയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ 80 ലേറെ സിനിമകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണ്. അത്രത്തോളം നിര്‍മാതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്. പത്തിലേറെ സിനിമകള്‍ മാത്രമാണ് ഒന്നാം വ്യാപനത്തിനു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്തത്. നമുക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിയേ മതിയാകൂ.അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ അപേക്ഷ.

@സിനിമാ തിയ്യറ്ററുകള്‍ തുറക്കാന്‍ നടപടിയെടുക്കണം'

ആഴ്ചയില്‍ 6 ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ രണ്ടു വര്‍ഷത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയ്യറ്ററുകള്‍ തുറക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണം. കോടിക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച 200ഓളം ചിത്രങ്ങള്‍ റിലീസിന് കാത്തുകിടക്കുമ്പോഴും തിയ്യറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കാത്തത് തീര്‍ത്തും ദുഖകരമാണ്. സര്‍ക്കാരിന് കോടികളുടെ വരുമാനം നല്‍കുന്ന സിനിമാ വ്യവസായം തകര്‍ച്ചയിലാണിപ്പോള്‍. സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫിലിം റപ്രസെന്ററ്റിവ് മുതലുള്ള ആയിരങ്ങള്‍ക്ക് ഇപ്പോള്‍ തൊഴിലും വരുമാനവുമില്ല. സിനിമാശാലകള്‍ തുറക്കാത്തതിനാല്‍ തിയ്യറ്റര്‍ ഓപ്പറേറ്റര്‍മാര്‍, ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫുകള്‍, സെക്യൂരിറ്റിക്കാര്‍, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍, കാന്റീന്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ദുരിതത്തിലാണ്. സിനിമ പ്രദര്‍ശിച്ചാലും ഇല്ലെങ്കിലും തിയ്യറ്റര്‍ ഉടമകള്‍ക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങള്‍ അടയ്‌ക്കേണ്ടി വരുന്നുണ്ട്. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഈവര്‍ഷം ഏകദേശം രണ്ടു മാസമാണ് തിയ്യറ്റര്‍ തുറന്ന് പ്രവര്‍ത്തിച്ചത്. ഓണത്തിനെങ്കിലും 50 ശതമാനം കാണികളെ വെച്ചെങ്കിലും തിയ്യറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണം  -കോയിപ്പാട് രാധാകൃഷ്ണൻ(സിനിമ പ്രവർത്തകൻ)

ഫോട്ടോ:തീയറ്റർ കരുനാഗപ്പള്ളി

Thursday, 12 August 2021

അഷ്ടനാഗങ്ങൾ ഏതെല്ലാം?

അഷ്ടനാഗങ്ങൾ ഏതെല്ലാം?🐍

ഹിന്ദു ആചാര പ്രകാരം എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാ ഗങ്ങൾ എന്നറിയപ്പെടുന്നു. ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന  നാഗങ്ങൾ.

🐍ശേഷ നാഗം🐍

ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.

🐍വാസുകി🐍

ദേവന്മാരും അസുരന്മാരും മന്ധര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു. പരമശിവന്റെ കഴുത്തിലെ ആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.നാഗങ്ങളുടെ രാജാവാണ് വാസുകി.ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

🐍തക്ഷകൻ🐍

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

🐍കാർക്കോടകൻ🐍

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഒരു ആപത്തിൽ നിന്നും കാർക്കോടകനെ നളൻ രക്ഷിക്കുന്നു.പകരമായി നളനെ കാർക്കോടകൻ ദംശിക്കുന്നു.ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാൻ സാധിക്കുന്നു.

🐍പത്മൻ🐍

ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് പത്മൻ.

🐍കാളിയൻ🐍

താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ് കാളിയൻ.

🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

കോവിഡ് കാലത്ത് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും പൂട്ടുപൊളിച്ചപ്പോൾ നോട്ടീസായി വരുന്നു നികുതിപ്പിഴയും ശിക്ഷയും


 കൊല്ലം : കോവിഡ് കാലത്ത് സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും 
 പൂട്ടുപൊളിച്ചപ്പോൾ നോട്ടീസായി വരുന്നു നികുതിപ്പിഴയും ശിക്ഷയും. ആദായനികുതി വകുപ്പിന്റെ നിരന്തരമുള്ള നോട്ടീസുകളുടെയും മുന്നറിയിപ്പുകളുടെയും പ്രവാഹമാണ് വ്യാപാരികൾക്ക്. അടച്ചു കിടന്ന കാലത്തെ നികുതിയും അടയ്ക്കാൻ ആണ് ഉത്തരവ്. 1000 രൂപ പിഴ ചുമത്തുമെന്നറിയിച്ചു കൊണ്ടുള്ള നോട്ടീസുകളുടെ പ്രവാഹമാണ് വ്യാപാരികളുടെ ഇ -മെയിലിലേക്ക്.
ജി എസ്ടി നിയമം പ്രാബല്യത്തിലായി നാലുവർഷമായി. എന്നാൽ വെബ്സൈറ്റ് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. വ്യാപാരസ്ഥാപനങ്ങളും അക്കൗണ്ടന്റ് സ്ഥാപനങ്ങളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. റിട്ടേൺ സമർപ്പിക്കാനുള്ള തീയതി എല്ലാ മാസവും 11, 22 എന്നിങ്ങനെയാണ്. അതിനാൽ തുറക്കാത്ത കടകളുടെ കച്ചവടക്കണക്ക് കാണിക്കാൻ വ്യാപാരികൾക്കും നികുതികടലാസുകൾ ശരിയാക്കാൻ ടാക്സ് പ്രാക്ടീഷണർമാർക്കും കഴിഞ്ഞില്ല.
ആദായനികുതി ടി ഡി.എസ്. ഓരോ മാസവും ഏഴാംതീയതിയാണ് സമർപ്പിക്കേണ്ടത്. ഇതു പറ്റാത്തവർക്ക് ദിവസം 200 രൂപ വീതമാണ് പിഴ
ഈ സാമ്പത്തികവർഷത്തെ ആദ്യ ടി ഡി എസ് റിട്ടേൺ സമർപ്പിക്കേണ്ട തീയതി ജൂലായ് 31 ആയിരുന്നു. ഭൂരിഭാഗത്തിനും ഇതു സാധിച്ചിട്ടില്ല. ഇവർക്കു ദിവസം 200 രൂപ വീതമാണ് പിഴ. പൂട്ടിയിട്ട സ്ഥാപനങ്ങൾ റിട്ടേൺസമർപ്പിച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ.ചെറുകിടവ്യാപാരികൾക്ക് റിട്ടേൺ സമർപ്പിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞ 31-ന് കഴിഞ്ഞു. ഇവരും ദിവസം 50 രൂപ പിഴയെന്ന ഭീതിയുടെ നിഴലിലാണ്
2017-18 ലെ ഫയ ൽചെയ്ത റിട്ടേണുകളിലെ തകരാർ പരിഹരിക്കാൻ നോട്ടീസ് വരുന്നുണ്ടെങ്കിലും സ്ഥാപനങ്ങൾ തുറക്കാത്തതിനാൽ മറുപടി നൽകാനാവുന്നില്ല. മറുപടി നൽകിയില്ലെങ്കിൽ പിഴയാവും.
നികുതി കടലാസുകൾ ശരിയാക്കാൻ വ്യാപാരികൾ ചുമതലപ്പെടുത്തിയ ടാക്സ് പ്രാക്ടീഷണർമാർക്കും ജി എസ്ടി പ്രാക്ടീഷണർമാർക്കും ഒന്നും ചെയ്യാനാകുന്നില്ല.ജി.എസ്.ടി. റിട്ടേൺ ഫയൽചെയ്യാനും പിഴ നോട്ടീസുകൾക്ക് മറുപടി അയക്കാനും പോലും പറ്റാത്ത സാഹചര്യം സർക്കാർ മനസ്സിലാക്കണമെന്നാണ് വ്യാപാരി വ്യവസായികളുടെ ആവശ്യം.
ഒപ്പം കോവിഡ്മൂലം കടകളും ഓഫീസുകളും തുറക്കാതിരുന്നതിനാൽ 
ടാക്സ് അടയ്ക്കാൻ വൈകുന്നതിനുള്ള പിഴ ഒഴിവാക്കി റിട്ടേൺ സമർപ്പിക്കാൻ അനുവാദം നൽകണം. 2017-2019 കാലത്തെ മിസ്മാച്ച് നോട്ടീസയക്കുന്നത് നിർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം ഒപ്പം തന്നെ ജി എസ്ടി ആരംഭിച്ച കാലത്ത് സാധനംവാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിലെ നികുതി അടച്ചത് വില്പന നടത്തിയയാൾ കൃത്യമായി റിട്ടേൺ ഫയൽചെയ്യാത്തതിനാൽ ആദ്യം കൊടുത്ത നികുതിപലിശയും ചേർത്ത് തിരിച്ചടയ്ക്കണമെന്ന തരത്തിലുള്ള തലതിരിഞ്ഞ നയങ്ങൾ തിരുത്താൻ
സർക്കാർ തയ്യാറാകണം.

 



Wednesday, 11 August 2021

നമ്പർപ്ലേറ്റ് മറച്ച് ലോറികളും ഇരുചക്ര വാഹനങ്ങളും

നമ്പർപ്ലേറ്റ് മറച്ച് ലോറികളും ഇരുചക്ര വാഹനങ്ങളും 

കൊല്ലം : നമ്പർപ്ലേറ്റ് മറച്ചു വെച്ച് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ കൂടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന നാഷണൽ പെർമിറ്റ് ലോറികളും മണ്ണും മണലും പാറകളും കടത്തുന്ന 
ടോറസ് ലോറികളും 
ട്രാഫിക് ചട്ടങ്ങൾ ലംഘിച്ച് കടന്നുപോവുന്നത്.  അപകടത്തിൽപ്പെട്ടാൽ സി സി ടി വി ക്യാമറകളിൽപ്പെട്ട് പിടികൂടാതിരിക്കാനാണ് ഈ 'മുൻകരുതൽ'. രാത്രിസമയങ്ങളിലാണ് ഏറെയും കടന്നുപോവുന്നത്.

പല ലോറികളിലും ഗ്രില്ലുകൾ താഴ്ത്തിവെച്ചാണ് മറയ്ക്കുന്നത്. ക്യാമറകളിൽപ്പെടാതിരിക്കാൻ പ്ലാസ്റ്റിക്ക് കോട്ടിങ് നടത്തി നമ്പർപ്ലേറ്റ് മങ്ങിയ നിലയിലാക്കുന്നതും പതിവായിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കോവിഡ് ലോക്ഡൗണിനു മുൻമ്പ് വരെ പോലീസും മേട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പിടികൂടാറുണ്ടായിരുന്നു. ഇവരിൽനിന്ന്‌ 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. വാഹനങ്ങൾ വർക്‌ഷോപ്പിൽ കൊണ്ടുപോയി നമ്പർ പ്ളേറ്റ് കാണത്തക്ക രീതിയിലാക്കിയാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ, കോവിഡ് ലോക്ഡൗണിനു ശേഷം പരിശോധനകൾ കുറഞ്ഞതോടെ വാഹനങ്ങൾ നിയമലംഘനം നടത്തുന്നത് കൂടുതലായി.  ഡ്രൈവർമാരുമായി സമ്പർക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മോട്ടാർ വാഹനവകുപ്പ് പരിശോധനകൾ നിയന്ത്രിച്ചത്. ഈ അവസരം മുതലെടുത്താണ് നിയമവിരുദ്ധമായി നമ്പർപ്ലേറ്റ് മറച്ച് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത്. തടിലോറികളും മത്സ്യം കയറ്റിവരുന്ന ലോറികളും ഇതിൽ ഉൾപ്പെടും. രാത്രി വായിക്കാവുന്ന തരത്തിൽ നമ്പർപ്ലേറ്റുകളിൽ ലൈറ്റുകൾ ഉണ്ടാവണമെന്ന നിബന്ധനയും പാലിക്കുന്നില്ല.

@ നിരത്തിലൂടെ ഓടുന്ന ഇരുചക്രവാഹനങ്ങളിൽ ന്യു ജെൻ ബൈക്കുകളിൽ ഭൂരിഭാഗവും നമ്പർ പ്ളേറ്റ് ഇല്ലാതെയാണ് ഓടുന്നത് ഒന്നുകിൽ ഫ്രണ്ട് സൈഡിൽ കാണും ഇല്ലങ്കിൽ പിറകിൽ കാണും രണ്ട് നമ്പർപ്ളെറ്റുകളും ഇല്ലാതെയാണ് പല ബൈക്കുകളും മോഡിഫിക്കേഷൻ ചെയ്തു ഓടുന്നത്. പല നമ്പർ പ്ളേറ്റുകളും ഡിസൈനിoഗ് നടത്തി രൂപഭേദം വരുത്തിയാണ് ഓടുന്നത്. മയക്കുമരുന്ന് കള്ളകടത്തിന് ന്യു ജനറേഷൻ ബൈക്കുകളാണ് കൂടുതലും ഉപയോഗിക്കുന്നത് അത് പലയിടത്തു നിന്നും മോഷ്ടിക്കുന്നതും ഇ ബൈക്കുകൾ കൂടുതലും കള്ളനമ്പർ വച്ചാണ് ഓടുന്നത് പലതും നമ്പരുകൾ ഇല്ലാതെയായിരിക്കും ഉണ്ടെങ്കിൽ തന്നെ രൂപഭേദം വരുത്തിയിരിക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ കണ്ടെത്തിയാൽ കഞ്ചാവ് മയക്കുമരുന്ന് കള്ളകടത്ത് ഒരു പരിധി വരെ തടയാനാകും.

@ അടിയന്തിര നടപടി വേണം

നമ്പർ പ്ളേറ്റിൽ കൃത്രിമം കാണിച്ചു കൊണ്ട് ഓടുന്ന ഇരുചക്രവാഹനങ്ങളും ലോറികളും പിടിച്ചെടുക്കാനുള്ള നടപടി പോലീസും മോട്ടാർ വാഹനവകുപ്പ് അധികൃതരും അടിയന്തിരമായി പുന:രാരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു അമിത വേഗതയിൽ പോകുന്ന ഇ വാഹനങ്ങൾ അപകടം ഉണ്ടാക്കിയാൽ നമ്പർ വ്യക്തമല്ലാത്തത് മൂലം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് തന്നെ നമ്പർ പരിശോധന വകുപ്പുകൾ പുന:രാരംഭിക്കണം.

രാക്ഷ്ട്രീയ ഇസ്ലാം വിഴുങ്ങിയ കേരളം

ഇരുണ്ട കാലത്ത് നിലനിന്നിരുന്ന പ്രാകൃത നിയമങ്ങൾ മനുഷ്യന്റെ ചിന്തയെ സ്വാധീനിക്കാൻ തുടങ്ങിയാൽ അവർ പേ പിടിച്ച മൃഗമായിത്തീരും . ഇന്ന് നീതി ബോധത്തെ ചോദ്യം ചെയ്യുന്ന മത സമവാക്യങ്ങളും, വിശ്വാസ ചിന്തയും അവനവന്റെ ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു . ആധുനിക കാലഘട്ടത്തിൽ സാംസ്കാരിക മൂല്യമുള്ള തലമുറ ഒരു ജനതതിയുടെ അനിവാര്യമായ സാമൂഹിക പരിവർത്തനത്തിന് വിത്ത് പാകേണ്ടവരും , സമൂഹത്തിന്  ജീവവായു പകർന്ന് നൽകേണ്ടവരുമാണ് .  ഇങ്ങനെ ചിന്തിക്കുന്നർക്ക് മാത്രമേ സമൂഹത്തിൽ കാലാനുസൃതമായ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ .

എന്നാൽ ഇവരിൽ വലിയൊരു വിഭാഗം ആളുകൾ തീവ്ര മതബോധത്തിൽ അടിമപ്പെട്ടു പോയാൽ വളർന്നു വരുന്ന തലമുറ പോലും വഴി പിഴച്ചു പോകുമെന്ന് നി:സംശയം പറയാൻ സാധിക്കും . കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ് .  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കാറൽ മാർക്സും , മതനിരപേക്ഷത ഉയർത്തി പിടിച്ച് പ്രവർത്തിക്കുന്നു എന്ന് അവർ തന്നെ അവകാശപ്പെടുന്ന കമ്മ്യൂണിസത്തെയും മതവാദികളിന്ന് കൈ പിടിയിലൊതുക്കി നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു . എവിടേക്കാണ് നമ്മുടെ നാട് പോകുന്നത് . ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്ര നാൾ സമാധാനം നിലനിൽക്കും എന്നത് ചോദ്യമായവശേഷിക്കുന്നു. എത്ര നാൾ ഈ നാടിങ്ങനെ ജീവനോടെ നിലനിൽക്കും എന്നതും പുനർവിചിന്തനം ചെയ്യേണ്ട കാര്യമാണ് .

വ്യാവസായികവൽക്കരണവും , ആധുനികവൽക്കരണവും , വിവര സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും കാരണം രാജ്യങ്ങൾ തമ്മിലുള്ള അതിർ വരമ്പുകൾ മറികടന്ന് ലോകരാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഐക്യം വർദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത് . ശാസ്ത്ര ലോകം കണ്ടുപിടുത്തങ്ങളുടെയും , അത്യാധുനികതയുടെയും , ശാസ്ത്ര ഉപരിപ്ലവത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുമ്പോൾ മനുഷ്യൻ ഇന്നും കാലഹരണപ്പെട്ട മത അടിമത്ത ബോധത്തിന്റെ തീഷ്ണമായ ചതുപ്പുനിലങ്ങളിൽ വീണു പോവുകയാണ് .

മതങ്ങൾ മനുഷ്യന്റെ സാമൂഹിക അവബോധത്തിൽ മാത്രമൊതുങ്ങി അവന്റെ തത്വചിന്തയുടെ സർഗ്ഗാത്മകതയെ തൊട്ടുണർത്തി പരസ്പര സ്നേഹവും ,  ബഹുമാനവും , ഐക്യപ്പെടലും നൽകുന്നവയായിരിക്കണം . തെളിച്ചു പറഞ്ഞാൽ ഒരു കുടുംബത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ട ഒന്ന് മാത്രമാകണം മത ചിന്ത . അവയൊരിക്കലും മുനുഷ്യ സമൂഹത്തിന് ഭീഷണിയാകാൻ പാടില്ല  . കുടുംബത്തിന്റെ ചുവരുകൾക്ക് പുറത്തേക്ക് ചങ്ങല പൊട്ടിച്ച് ചാടുന്ന തീവ്ര മതബോധം ഒരു മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും . അങ്ങനെയായാൽ അവ ഈ സമൂഹത്തിന് ദോഷമായി തുടങ്ങിയിരിക്കുന്നു എന്നാണ് അർത്ഥമാക്കേണ്ടത് . അങ്ങനെയുള്ള മതങ്ങൾ വരുത്തി വെയ്ക്കുന്ന വിനാശം പ്രവചനാതീതമാണ് . ഒരു സമൂഹത്തെ ഒന്നടങ്കം വിഴുങ്ങുന്ന വലിയൊരു വിഷസർപ്പമായത് മാറും . ഇവിടെയാണ് മതം പിടിമുറുക്കിയ മനുഷ്യന്റെ  സാമൂഹിക ഇടപെടലുകളെ കുറിച്ച് നാം ചർച്ച ചെയ്യേണ്ടത് .

കേരളം കഴിഞ്ഞ നിരവധി വർഷക്കാലമായി മത തീവ്രവാദത്തിന്റെ പിടിയിലകപ്പെട്ട സംസ്ഥാനമാണ് . മതേതരത്വം എന്ന എല്ലിൻ കഷണം പൊതു സമൂഹത്തിന്റെ മുന്നിലിട്ട്  മതം വളർത്തുന്ന ക്രൂരമുഖമുള്ള ചെന്നായ്ക്കൾ കേരളത്തിൽ സുലഭമായി വളർന്നുകൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റും , താലിബാനും ,  ജയ്ഷേ മുഹമ്മദും നടപ്പിലാക്കുന്ന മനുഷ്യഉന്മൂലന വാദം ഇവിടെ സ്ഥാപിച്ചെടുക്കാൻ ഒരിക്കലും സാധ്യമല്ലന്ന് അവർക്കറിയാം . അതുകൊണ്ടവർ തെരഞ്ഞെടുത്ത വഴി ബൗദ്ധിക തീവ്രവാദം അഥവാ ഇന്റലക്ച്വൽ ടെററിസം വഴി കേരളത്തിൽ ജിഹാദ് നടപ്പിലാക്കുക എന്നാണ് .

ഇത്തരം പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്ലാമി , പോപ്പുലർ ഫ്രണ്ട് പോലുള്ള പ്രൊ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളാണ് . ഇന്ത്യയിൽ നിരോധിച്ച സിമിയും അതിനുശേഷം വന്ന എൻ ഡിഎഫും അതിനെ നിരോധിച്ചപ്പോൾ  മറ്റൊരു പേരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും എല്ലാം ഒരുതരത്തിൽ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന മൗദൂദിയൻ വാദമാണ് പിന്തുടരുന്നത് . ഇവരുടെയെല്ലാം അജണ്ട ഇസ്ലാമിക ഭരണം അഥവ ദാറുൽ ഇസ്ലാം നടപ്പിലാക്കുക എന്നതാണ് .

ഒരു കാലത്ത് മുസ്ലിം വിഭാഗക്കാർ വോട്ട് ചെയ്യാനും സർക്കാർ ജോലി സ്വീകരിക്കാനും , ആധുനിക വിദ്യാഭ്യാസം നേടാനും പാടില്ല എന്നു പറഞ്ഞ ജമാഅത്തെ ഇസ്ലാമി ഇന്ന് പുരോഗമനവാദത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത് .  ഇവർ മൗദൂദിസത്തിൽ നിന്ന് ഇന്റലക്ച്വൽ ടെററിസത്തിലേക്ക് വഴി മാറിയ കാഴ്ചയാണ് നാം കണ്ടുവരുന്നത് . സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രവർത്തന അജണ്ടകൾക്ക് മാറ്റം വരുത്തുക . തങ്ങൾക്കനുകൂലമായി ചിന്തിക്കുന്ന സാമൂഹിക അന്തരീക്ഷം ഒരുക്കിയെടുക്കുക തുടങ്ങിയ വിഷയങ്ങളിൽ നേരിയ തോതിൽ അവർക്ക് വിജയിക്കാനായിട്ടുണ്ട്  . ഇന്നവർ കേരളത്തിന്റെ സാമൂഹികമായിട്ടുള്ള സർവ്വത്ര മേഖലകളിലും  പിടിമുറുക്കിയിരിക്കുന്നു . ആദ്ധ്യാത്മികത , ഭരണം , വിദ്യാഭ്യാസം , രാഷ്ട്രീയം ,  വൈചാരികം , വാണിജ്യം, വ്യവസായം, ഗതാഗതം , നിയമം , സിനിമ , സാമ്പത്തികം , മത്സ്യബന്ധനം , സാംസ്കാരികം , സാഹിത്യം,  ബ്യൂറോക്രസി , സേവനം , സോഷ്യൽ മീഡിയ , തുടങ്ങിയ നിരവധി മേഖലകൾ അവർ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് .

ഇതെല്ലാം ഇന്നലത്തെ മഴയിൽ കുരുത്തു പൊങ്ങിയ തീരുമാനങ്ങളല്ല . ഈ അജണ്ടകൾക്ക് പിറകിൽ തീവ്ര മത മൗലീക ഗ്രൂപ്പുകളുടെ ദീർഘവീക്ഷണത്തോടു കൂടിയുള്ള നീണ്ട കാലത്തെ കൂട്ടായ പ്രവർത്തനമുണ്ട് . രാജ്യത്തിന് പുറത്ത് നിന്ന് പോലും ഇവർക്ക് സഹായങ്ങൾ ഗണ്യമായ രീതിയിൽ ലഭിക്കുന്നുണ്ട് എന്നത് നിയമ സംവിധാനങ്ങൾക്കു പോലും അറിവുള്ള കാര്യമാണ് .  ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം ഒരു രാഷ്ട്രീയ പാർട്ടി ആകണം , അതിന് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന്  മുസ്ലിം മതപണ്ഡിതൻ സക്കീർ നായിക് പറഞ്ഞത് നാം ആരും മറന്നു പോയിട്ടുണ്ടാവില്ല . ഈ പ്രസ്താവനയെ നാം നിസ്സാരമായല്ല ഗൗരവത്തോടെ വേണം നോക്കി കാണാൻ . ഇത്തരം തീവ്ര അജണ്ടകൾക്കനുസരിച്ചാണ് അവരുടെ പ്രവർത്തനവും പ്രവർത്തകരെയും സജ്ജരാക്കി കൊണ്ടിരിക്കുന്നത് . കേരളത്തിൽ അവരുടെ പ്രവർത്തനം സ്വതന്ത്രമാണെങ്കിലും ബി ജെ പി ഒഴികെ ഇടതു-വലത് രാഷ്ട്രീയ പാർട്ടികൾക്ക് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത തരത്തിൽ അവരുടെ സ്വാധീനം വലയം ഇവർക്കിടയിൽ വർധിച്ചിരിക്കുകയാണ് . കേരളത്തിലെ തീവ്ര ഇസ്ലാമിക വാദികൾ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ  കേരളത്തിന്റെ മതേതര ബോധത്തെ അതിഗുരുതരമായി ബാധിക്കുന്നതാണ് . ഇതിന് കൂട്ടുനിൽക്കുന്നത്  ഇടത് വലത് രാഷ്ട്രീയ സാംസ്കാരിക നായകരും ആക്ടിവിസ്റ്റുകളും , പുരോഗമന സംഘടനകളുമാണ് . ഇങ്ങനെയുള്ള പ്രായോഗിക വാദത്തിന്റെ പിൻവാതിലിൽ കൂടിയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ ആശയം കേരളത്തിന്റെ മണ്ണിൽ ഒളിച്ചു കടത്തുന്നത് .

ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പ്രസക്തി മനസ്സിലാക്കി ഈ രണ്ടു കൂട്ടരെയും അവർ വിലയ്ക്കുവാങ്ങിയിരിക്കുകയാണ് . പ്രത്യക്ഷത്തിൽ എസ് ഡി പി ഐ , പോപ്പുലർ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി, മുസ്ലിം ലീഗ് തുടങ്ങിയ വിവിധങ്ങളായിട്ടുള്ള മുസ്ലീം സംഘടനകളുടെ പ്രവർത്തനം വ്യത്യസ്ത രീതിയിലാണെങ്കിലും തത്വത്തിൽ ഇവരുടെ ആശയം ഒന്നുതന്നെയാണ് .  അതുകൊണ്ടാണ്  മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ പറഞ്ഞത് കേരളം അടുത്ത 20 വർഷത്തിനുള്ളിൽ ഇസ്ലാമിക രാജ്യമായി മാറ്റുവാനുള്ള പ്രവർത്തനം ഇവിടെ നടക്കുന്നുണ്ടെന്ന്  . 2016ൽ തീവ്രവാദം കേരളത്തിന്റെ പടിവാതിക്കൽ എത്തി നിൽക്കുന്നു എന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കേരളം ഞെട്ടലോടെയാണ് അന്ന് കേട്ടത് . എന്നാൽ ഇന്നവർ ഇത്തരം വാദങ്ങൾ പറയാനുള്ള ആർജ്ജവം എന്തുകൊണ്ട് കാണിക്കുന്നില്ല . അതിന് പകരം രഹസ്യമായും പരസ്യമായും രാഷ്ട്രീയ ഇസ്ലാം മുന്നോട്ടു വെക്കുന്ന ആശയവുമായി പൊരുത്തപ്പെടണമെന്നവർ പറയുന്നു .

കേരളം പോലുള്ള വിദ്യാസമ്പന്നരായ ജനങ്ങൾ അതിവസിക്കുന്ന നാട്ടിൽ തീവ്രവാദ പ്രവർത്തനം അതിവേഗം വളരുന്നുണ്ടെന്നും ഇവിടം തീവ്രവാദ പ്രവർത്തനത്തിന് വളക്കൂറുളള മണ്ണാണെന്നും, പോലീന്റെ ഇന്റലിജൻസ് വിഭാഗത്തിൽ പോലും ഇവർ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും മുൻ പോലിസ് മേധാവികളായിരുന്ന ജേക്കബ് പൊന്നുസ് , ടി പി സെൻകുമാർ , ജേക്കബ് തോമസ്, ലോക് നാഥ് ബഹ്റ തുടങ്ങിയവർ പറഞ്ഞിട്ടുണ്ട് . എന്നാൽ ഈ വാദം ശരിയല്ല എന്ന നിലപാടിലായിരുന്നു മതേതര കേരളം പ്രതികരിച്ചത് . മാത്രമല്ല ഇങ്ങനെ സംസാരിച്ച ഇവർക്ക് സംഘപരിവാർ ചാപ്പ കുത്തി നൽകുകയും ചെയ്തു . ഇതുതന്നെയാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിജയവും . ഒരു മണിക്കൂർ സമയം ഇവിടുത്തെ നിയമസംവിധാനങ്ങൾ നിശബ്ദരായി നിന്നാൽ ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവനും ഇല്ലാതാക്കുമെന്ന് പറഞ്ഞ അസാഉദ്ദിൻ ഒവൈസിയെയും , ആർഎസ്എസിന്റെ പ്രവർത്തനം ഇല്ലാതായാൽ ഇന്ത്യ ഒരു ഇസ്ലാമിക രാജ്യം ആക്കിമാറ്റുമെന്നും ,  അവർക്കതിന് കഴിയാതെ പോകുന്നത് ആർഎസ്എസ് ശക്തമായി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണെന്ന് പറഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവിനെ കുറിച്ചും  ഇവിടെ ആരും സംസാരിച്ച് കണ്ടില്ല .

ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് ശബ്ദിക്കുന്ന ഏതൊരാളെയും സംഘപരിവാർ ചാപ്പകുത്തി സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം നടത്തി മിണ്ടാട്ടം മുട്ടിച്ച് നിശബ്ദരാക്കി മാറ്റുന്ന  രീതിയാണ് അവർ നടപ്പിലാക്കുന്നത് . അതിനവർ ആദ്യം ചെയ്തത് സംഘപരിവാർ സാധാരണ ഒരു മനുഷ്യന് പോലും ഒരിക്കലും കയറിച്ചെല്ലാനോ , ഉൾക്കൊള്ളാനോ  കഴിയാത്ത ഉറവിടമാണെന്ന തോന്നൽ പൊതു സമൂഹത്തിൽ ജനിപ്പിച്ചു . സംഘി എന്നു പറയുന്നത് ഒരുതരം അവജ്ഞയോടെ തോന്നിപ്പിക്കുന്ന തരത്തിൽ കേരളത്തിന്റെ ബൗദ്ധിക ചിന്താഗതിയെ ബോധപൂർവ്വം മാറ്റിത്തീർത്തു . ഒരേസമയത്ത് രണ്ട് തരം ഇടപെടലുകളിലൂടെയാണവർ ശ്രദ്ധ പിടിച്ചു പറ്റിയത് . സംഘ പരിവാറിനെ സമൂഹം പേടിയോടെ കാണുകയും അതേസമയം തന്നെ പുച്ഛവും പരിഹാസവും കലർന്ന ഭാഷയിൽ  സംഘ പരിവാർ പ്രത്യയശാസ്ത്രക്കാരെ കാണണം എന്നവർ പൊളിറ്റിക്കൽ തിയറി നടപ്പിലാക്കുന്നതിൽ അവർ ഒരു പരിധി വരെ വിജയിച്ചു . സംഘപരിവാറിനെതിരെ ചിന്തിക്കുന്ന ഒരു കേരളത്തെ സൃഷ്ടിച്ചെടുക്കാൻ മൗദൂദിയൻ ചിന്താധാരക്ക് കഴിഞ്ഞു എന്നത് യാഥാർഥ്യമാണ് . ഇത് ശരി വെക്കുന്ന കാര്യമാണ്  പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അവർ പുറപ്പെടുവിച്ച ഫത്വ . സംഘ പരിവാർ പ്രവർത്തകരുടെ കച്ചവട സ്ഥാപനങ്ങളിൽ കയറരുത് , അവിടെ നിന്നൊന്നും വാങ്ങരുത് , അവരെ വീടുകളിൽ കയറ്റരുത് എന്ന മൗദൂദിയൻ ബൗദ്ധിക തീട്ടൂരത്തിന് പന്തുണ നൽകിയത് ഇടത് – വലത് പാർട്ടികളാണ് . പൗരത്വ നിയമത്തിന് പിന്തുണ നൽകി ദേശീയ വാദികൾ കേരളത്തിൽ പരിപാടികൾ സംഘടിച്ചപ്പോൾ കച്ചവട സ്ഥാപനങ്ങൾ പൂർണ്ണമായും അടച്ചിട്ടാണ് അവർ പ്രതിഷേധിച്ചത് . ഇതെല്ലാം വിളിച്ച് പറയുന്നത് കേരളം തീവ്ര ഇസ്ലാമിക ആശയങ്ങൾക്ക് കീഴ്പ്പെട്ടു കഴിഞ്ഞു എന്നാണ് .

ദേശീയവാദികളെ പൊതു സമൂഹത്തിന്റെ മുൻനിരയിൽ നിന്നും ആട്ടി ഓടിക്കുന്നതും ,  കല്ലെറിയുന്നതും , അവഗണനയോടെ മാറ്റിനിർത്തുന്നതെങ്ങനെയാണെന്നും അവർ പഠിപ്പിച്ചുകൊടുത്തു . മതനിരപേക്ഷ സമൂഹത്തിനിടയിൽ താനൊരു തീവ്ര ദേശീയവാദി ആണെന്ന് പറയുന്നതിൽ  അപകർഷത തോന്നിപ്പിക്കുന്ന തരത്തിൽ  സ്വാധീനം ചെലുത്താൻ മൗദൂദിയൻ ചിന്താധാരക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് . സാംസ്കാരിക കേരളത്തിന്റെ ബൗദ്ധിക ചിന്താധാര ഇത്തരുണത്തിൽ മാറി ചിന്തിക്കാൻ തുടങ്ങിയത് മുതൽ മതതീവ്രവാദത്തിന് അനുകൂലമായുളള മണ്ണായി ഇവിടം മാറാൻ തുടങ്ങി . ഇന്ന് കേരളത്തിന്റെ  പൊതു ചിന്താബോധം രാഷ്ട്രയ ഇസ്ലാമിനുവേണ്ടി സംസാരിക്കുന്ന തരത്തിൽ അവർ മാറ്റിയെഴുതിയിട്ടുണ്ട് . അതുതന്നെയാണ് കാലങ്ങളായി അവരിവിടെ നടപ്പിലാക്കാൻ ആഗ്രഹിച്ചതും .

ഓരോ സമയത്തും , ഏത് വിഷയത്തിലും പൊളിറ്റിക്കൽ  ഇസ്ലാമിന് മതേതര കേരള സമൂഹത്തിൽ കൃത്യമായ സ്വാധീനവും ,  ഇടപെടലുകളും നടത്തുവാൻ കഴിയുന്നുണ്ട് . സംഘ പരിവാറിന് ഫാസിസ്റ്റ് വർഗ്ഗീയ പട്ടം ചാർത്തി കൊടുത്ത് വിരുദ്ധ ചേരിയിൽ നിർത്തി  ഇസ്ലാമിസ്റ്റുകൾ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനൊപ്പം ഐക്യപ്പെടാൻ കേരളത്തിന്റെ പൊതു ചിന്താ ബോധം തയ്യാറാകുന്നു എന്നതാണ് ഏറെ അപകടകരമായ കാര്യം . ഇതാണ് രാഷ്ട്രീയ ഇസ്ലാമിന്റെ വിജയവും . അതി തീവ്ര ദളിത് വാദം മുന്നോട്ട് വെച്ച് ജനാധിപത്യവും, മതേതരത്വം, ദേശീയതയും സംഘപരിവാറിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ പ്രായോഗിക പ്രവർത്തന രീതി ഇസ്ലാമിക വാദത്തിലുടെയെന്ന രാഷ്ട്രീയ സിദ്ധാന്തം അവർ നടപ്പിലാക്കുന്നു . ഇത് പിന്തുടരുന്ന രാഷ്ട്രീയ നപുംസകങ്ങളാണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് .

1941ൽ അബുൽ അ അന മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി ദേശീയത , ജനാധിപത്യം , മതേതരത്വം എന്നീ മൂന്ന് സിദ്ധാന്തങ്ങൾക്ക് എതിരായിരുന്നു എന്ന് നാം മറന്ന് പോകരുത് . പിന്നെ ഇവരെങ്ങനെയാണ് മതേതരത്വം. സംരക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുന്നത് . തീവ്ര മുസ്ലീം ഗ്രൂപ്പുകളെല്ലാം ഇങ്ങനെ തന്നെയാണ് .  മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടി സംസാരിച്ച മലാല യൂസഫ് സായിയെ വെടിവെച്ച താലിബാൻ നടപടിയെ അനുകൂലിച്ച് കോഴിക്കോട് പുസ്തകം ഇറക്കിയവരാണ് ജമാഅത്തെ ഇസ്ലാമി . മുസ്ലീം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വാ തുറക്കുന്നവരെ കായികമായല്ലാത്ത സാഹചര്യത്തിൽ ബൗദ്ധികമായി ഇല്ലായ്മ ചെയ്യുന്ന രീതിയാണ് ഇവർ കൈകൊള്ളുന്നത് .

ഇസ്ലാമിന് എതിരായിട്ടുള്ള വാർത്തകൾക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും നൽകാതെ അന്തിചർച്ചയ്ക്ക് പോലും തയ്യാറാവാതെ അതിനോട് മുഖം തിരിഞ്ഞു നിൽക്കുകയും എന്നാൽ ഇസ്ലാമിന് അനുകൂലമായിട്ടുള്ള വാർത്തകൾ തെരഞ്ഞെടുത്ത് സംഘപരിവാറിന്റെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടി  അതിതീവ്രമായി മതേതര കേരളം ചർച്ച ചെയ്യുകയും , ഇസ്ലാമിക സമൂഹത്തോട് സഹതാപം പിടിച്ചുപറ്റാൻ ഇടയാക്കുന്ന സാഹചര്യം ഉണ്ടാക്കിയെക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹിക ഇടപെടലുകളെ നാം ഭീതിയോടെ വേണം കാണാൻ .

കേരളം രാഷ്ട്രീയ ഇസ്ലാമിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത് .1921ൽ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയ മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയംകുന്നന് മാനുഷിക മൂല്യത്തിന്റെ അപ്പോസ്തലൻ എന്ന വിശുദ്ധ പട്ടം രാഷ്ട്രീയ സാംസ്കാരിക വാദികൾ ചാർത്തി കൊടുക്കുമ്പോൾ മനസ്സിലാകും മതേതര കേരളത്തെ പൊളിറ്റിക്കൽ ഇസ്ലാം എത്രമാത്രം വിഴുങ്ങിയിരിക്കുന്നു എന്ന് . ഇവർ തന്നെയാണ് മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചതും മലബാർ എന്ന സംസ്ഥാനത്തിന് വേണ്ടി വാദിക്കുന്നതും .

ഈ വക വിഷയങ്ങളെല്ലാം അവർ ചർച്ച ചെയ്യിപ്പിക്കുന്നത്  ചെറുപ്പക്കാരിലൂടെയാണ് .  അതിനവർ കേരളത്തിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം ഗണ്യമായ രീതിയിൽ നടത്താൻ തുടങ്ങി . പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന സിപിഎമ്മും കോൺഗ്രസും ഡിവൈഎഫ്ഐഉം യൂത്ത് കോൺഗ്രസും തുടങ്ങിയ മതനിരപേക്ഷ നിലപാട് ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ സംഘടനകളിൽ നുഴഞ്ഞ് കയറി ഇസ്ലാമിസ്റ്റുകൾ അവരുടെ ആശയം പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു .

തങ്ങളുടെ പ്രവർത്തനം സുലഭമായി നടക്കുവാനും സംഘപരിവാർ ആശയവാദികളെ പ്രതിരോധിക്കാനുമായി അവർ ഉന്മൂലന രാഷ്ട്രീയം നടപ്പിലാക്കുന്നു .  മതനിന്ദ ആരോപണത്തിന്റെ പേരിൽ തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈ വെട്ടുകയും , RSS പ്രവർത്തകനായ അശ്വിനികുമാറും ,  എബിവിപി പ്രവർത്തകരായ വിശാൽ കുമാറും , സച്ചിൻ ഗോപാലും  SFI പ്രവർത്തകനായ അഭിമന്യുവും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദികളുടെ കത്തിമുനയിലാണ് . എന്നിട്ടും മതേതര കേരളം വർഗീയത തുലയട്ടെ എന്നെഴുതി അഭിമന്യുവിന്റെ കൊലയാളിയുടെ തോളിൽ കയ്യിട്ട് അവർക്കുവേണ്ടി സ്തുതിഗീതം പാടുകയാണ് ചെയ്തത് .

ഓരോ വർഷവും നൂറുകണക്കിന് ആളുകൾ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തുന്നുണ്ട് . ഇതിൽ കൂടുതലും പ്രണയത്തിന്റെ കുരുക്കിൽ പെട്ടാണ് സംഭവിക്കുന്നതെന്ന്  സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടും നിലവിലുണ്ട് . ഇവരിൽ പലരേയും സിറിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കായ് കയറ്റി അയയ്ക്കുന്നുണ്ടെന്ന് സമകാലിക സംഭവങ്ങൾ നമുക്ക് ചൂണ്ടികാണിച്ചു തരുന്നു . പാനായിക്കുളത്തും , വാഗമണ്ണിലും ,  പത്തനാപുരത്തും നടന്ന തീവ്രവാദ ക്യാമ്പുകളും ആയുധ സൂക്ഷിപ്പുകേന്ദ്രങ്ങളും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ എത്രമാത്രം അപകടകരമായ രീതിയിൽ തീവ്രവാദ ശക്തികൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതിനുള്ള  ഉദാഹരണമാണ് . ഖുറാന്റെ മറവിൽ സ്വർണ്ണക്കള്ളക്കടത്ത്,  ലഹരി വസ്തുക്കൾ , ഹവാല പണമിടപാടുകൾ , ഭൂമി കച്ചവടം തുടങ്ങിയവയുടെ അനധികൃത ഇടപാടുകൾ നടത്തുന്നത് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് . ചുരുക്കി പറഞ്ഞാൽ കേരളത്തിലെ വിദ്യാഭ്യാസമുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളിലും, നയതന്ത്ര മേഖലകളിലും ഇവരുടെ സ്വാധീനം വളരെ വലുതാണ് .

ഇവിടെയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ പ്രസക്തി  വർദ്ധിക്കുന്നത് . ഇത്തരം വിഷയങ്ങൾ മാധ്യമങ്ങളിലെ അന്തി ചർച്ചകളിൽ ഒതുക്കപ്പെട്ട് പോവുകയല്ലാതെ കേരളത്തിന്റെ മനുഷ്യമനസാക്ഷിയെ പുനർവിചിന്തനം ചെയ്യുന്ന തരത്തിൽ ഇവയൊന്നും ശ്രദ്ധിക്കപ്പെടാതെ വാർത്തകൾ ഹൈജാക്ക് ചെയ്യിക്കാൻ അവർക്ക് കഴിയുന്നുണ്ട് . ക്യാംപസ്, പ്രണയം , സിനിമ , മാധ്യമങ്ങൾ  , ചാരിറ്റി , കല ,  സാഹിത്യം തുടങ്ങി  മലയാളിയുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്ന സർവ്വത്ര മേഖലകളിലും അവർ അജണ്ട നടപ്പിലാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . അതിനവർ സമൂഹത്തിലെ ഉന്നത പദവിയിലിരിക്കുന്നവരേയും സമൂഹം ആദരിക്കുന്നവരെയും എന്ത് വിലകൊടുത്തും  വശീകരിച്ച് അവരുടെ നാവാക്കി മാറ്റുന്നു .

ഹിന്ദുത്വവാദികൾ മുന്നോട്ട് വെക്കുന്ന ആശയത്തെ എതിർക്കുകയും പൊളിറ്റിക്കൽ ഇസ്ലാം ഉന്നയിക്കുന്ന വിഷയങ്ങളുമായി  ഐക്യപ്പെടണമെന്ന് മതേതര വാദികൾ പ്രസംഗിക്കുമ്പോൾ ജനാധിപത്യ കേരളം മതാധിപത്യത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങി പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത് . ഇസ്ലാം ഒരു മനുഷ്യന്റെ സാർവ്വത്രിക മേഖലകളിലും ബന്ധപ്പെട്ടു കിടക്കുകയാണെന്ന വാദം ഉന്നയിച്ച് ഇരകളെ ആകർഷിക്കുകയാണ് ചെയ്യുന്നത് . ഇസ്ലാമിക വിരുദ്ധമായ വാർത്തകളും , പ്രശ്നങ്ങളും നാം ചർച്ച ചെയ്യാതെ യു പിയും , ഗുജറാത്തും , ബീഹാറും തേടി പോകുന്നതിന്റെ ചേതോവികാരം മനസ്സിലാകണമെങ്കിൽ സംഘടിത മത വോട്ട് ബാങ്കിന് രാഷ്ട്രീയ കേരളത്തിൽ എത്രമാത്രം സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെന്ന്  ചിന്തിച്ചാൽ മതി .

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കൊണ്ട് കേരളം തീവ്ര ഇസ്ലാമിക വിഭാഗക്കാർക്ക് ഉഴുതു മറിക്കാൻ പരുവപ്പെട്ട മണ്ണായി മാറിയിരിക്കുകയാണ് . പൊളിറ്റിക്കൽ ഇസ്ലാം സ്വാധീനം ചെലുത്താത്ത രാഷ്ട്രീയ പാർട്ടികളോ അധികാരകേന്ദ്രങ്ങളോ ഇല്ല . മതനിരപേക്ഷ സംഘടനകളുടെ പല കാര്യങ്ങളും തീരുമാനിക്കുന്നത് ഇവരാണ് . മതേതര പാർട്ടികൾക്ക് ഇവരുമായി സമരസപ്പെടാനേ സാധിക്കു . തീവ്ര മൗദൂദിയൻ ആശയത്തെ മാറ്റി നിർത്തി മൃദു മതേതര സമീപനം സ്വീകരിച്ച് മത നിരപേക്ഷ പാർട്ടികളിൽ നുഴഞ്ഞു കയറി അവരുടെ ആശയം നടപ്പിലാക്കാനാണവർ ആദ്യം ശ്രമിച്ചത് . കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരാണ് . അതുകൊണ്ട് അവർ മുന്നോട്ട് വച്ച ആശയമാണ് മുസ്ലിം സമുദായത്തിൽ നിന്നും മുഖ്യമന്ത്രി ഉണ്ടാവണം എന്നത് . വെറും മുഖ്യമന്ത്രിയല്ല ദാറുൽ ഇസ്ലാമിന് വേണ്ടി പ്രവർത്തിക്കുവാൻ കഴിയുന്ന മുസ്ലിം മുഖ്യമന്ത്രി തന്നെ വേണം .
ഇതേ പ്രവർത്തനം തന്നെയാണ് ഭരണ നിർവ്വഹണ മേഖലയിലും നടക്കുന്നത്. ഭരണത്തിന്റെ സർവ്വത്ര ഉയർന്ന തസ്തികയിലും അവർ പറയുന്ന ആളുകളെ കയറ്റി ഇരുത്തുന്നു .

രാഷ്ട്രീയ ഇസ്ലാം നടപ്പാക്കുന്ന ഇന്റലക്ച്വൽ ജിഹാദിന്റെ ഒരു ഭാഗമാണിതെന്ന് പറഞ്ഞാൽ ഒട്ടും അതിശയപ്പെടാനില്ല . സംഘപരിവാർ ഭരണകൂടത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല എന്ന രാഷ്ട്രീയ വാദത്തിന് കേരളത്തിന്റെ മണ്ണിൽ വലിയ സ്വാധീനം ചെലുത്താൻ അവർക്ക് സാധിച്ചിട്ടുണ്ട് . നോട്ട് നിരോധനം , കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കൽ , CAA , NRC , ഏകീകൃത സിവിൽ കോഡ് , ബീഫ് , കത്വ ഉന്നാവോ പീഢനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ മതേതര കേരളം സ്വീകരിച്ച രാഷ്ട്രീയ നിലപാട് നാം കണ്ടതാണ് . അഫ്സൽ ഗുരുവിന് വേണ്ടി സമൂഹ പ്രാർത്ഥന നടത്തുകയും, ബിൻ ലാദന് വേണ്ടി കവിത എഴുതുകയും , മുംബൈ സ്ഫോടനത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളെ രക്തസാക്ഷികൾ എന്ന് അഭിസംഭോദന ചെയ്യുകയും , ഐഎസിലേക്ക് പോയ നിമിഷ ഫാത്തിമയെ പോലുള്ളവർക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന മതേതര കേരളത്തെ പൊളിറ്റിക്കൽ ഇസ്ലാം എത്രമാത്രം വിഴുങ്ങിയിരിക്കുന്നു എന്ന് ചർച്ച ചെയ്യേണ്ടത് പ്രബുദ്ധ സമൂഹമാണ് .

ജനസംഖ്യ പെരുപ്പം, ന്യൂനപക്ഷ പ്രീണനം, പ്രണയം നടിച്ച് മതപരിവർത്തനം, തീവ്രവാദം  തുടങ്ങി നിരവധി ഗുരുത പ്രശ്നങ്ങൾ കേരളം നേരിട്ടു കൊണ്ടിരിക്കുകയാണ് . മനുഷ്യന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന അതിഭീകരമായ രാഷ്ട്രീയ അന്തരിക്ഷത്തിലൂടെ നമ്മുടെ നാട് കടന്ന് പൊയ്കൊണ്ടിരിക്കുന്നത് . എന്നിട്ടും ഇതെല്ലാം കണ്ടില്ലന്ന് നടിച്ച് അധികാര കൊതി മുത്ത  കപട രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകർ പറയുന്നത് ഇന്ത്യയിൽ കേരളം പോലെ മത നിരപേക്ഷമൂല്യങ്ങളെ ഉയർത്തി പിടിച്ച് ജീവിക്കുന്ന മറ്റൊരു സംസ്ഥാനമില്ല എന്ന ഉട്ടോപ്യൻ വാദമാണ് . ഇത് തന്നെയാണ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ തുറുപ്പ് ചീട്ട് .

രാത്രി ഒൻപത് മണി കഴിഞ്ഞ് പൊതുനിരത്തിലൂടെ ഇറങ്ങി നടക്കുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്നും, ഗോവിന്ദ ചാമി സൗമ്യയെ പീഢിപ്പിച്ച് കൊന്നതിൽ യാതൊരു തെറ്റുമില്ലന്ന് പറഞ്ഞ ചെറുപ്പക്കാരനായ ഇസ്ലാമിക മത പണ്ഡിതന്റെ വാക്കുകൾ കേരളം ഞെട്ടലോടെയാണ് കേട്ടത് . അഫ്ഗാനിസ്ഥാനിൽ നാസർ അഹമ്മദ് എന്ന ഹാസ്യ താരത്തെ തട്ടികൊണ്ടുപോയി നിഷ്ഠൂരമായി കൊലപ്പെടുത്തിയ താലിബാൻ ക്രൂരതയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രബുദ്ധ മലയാളി തയ്യാറായില്ല . ഒരുപക്ഷേ ഇത് യുപിയിലെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഏതെങ്കിലും ഒരു ഗ്രാമത്തിലെ ഒരു കാവി നാമധാരിയാണ് പറഞ്ഞിരുന്നെങ്കിൽ കേരളത്തിലെ പ്രൈം ടൈം ചർച്ചകൾ ഇതിനു വേണ്ടി ദിവസങ്ങളോളം സമയം മാറ്റി വെച്ചേനെ . സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന പുരോഗമനവാദികൾ സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളിയേനെ
അവർ സംഘപരിവാർ ഫാസിസം ഇന്ത്യയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു , മനുഷ്യന് സ്വതന്ത്രമായി വഴി നടക്കാനും , ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലേക്ക് പുതിയ ഇന്ത്യ  മാറിയിരിക്കുന്നു എന്ന് പറഞ്ഞ് വാവിട്ട് നില വിളിച്ചേനെ .

പക്ഷേ അതൊന്നും ഇവിടെ കണ്ടില്ല . ഇനിയൊട്ട് കാണുമെന്ന് ചിന്തിക്കുകയും വേണ്ട .  കേരളത്തിന്റെ പൊതു സാമൂഹ്യ മണ്ഡലത്തിൽ ജമാ അത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഇടപെടലുകൾ വളരെ ഗുരുതര പ്രശ്നങ്ങളെ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്ന് നിസംശയം ഈ പറഞ്ഞ വിഷയങ്ങളിലൂടെ ചൂണ്ടി കാട്ടാൻ കഴിയും . ഇത് മനസ്സിലാക്കി രാഷ്ട്രീയ ഇസ്ലാമിന്റെ കടന്നുകയറ്റത്തെയും അവർ ഉന്നയിക്കുന്ന വർഗ്ഗീയ അജണ്ടകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണ് . അല്ലങ്കിൽ വൈകാതെ തന്നെ ദൈവത്തിന്റെ സ്വന്തം നാട് തീവ്രവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറും എന്ന് സംശയത്തിനിടയില്ലാതെ പറയാൻ സാധിക്കും .