Saturday, 30 August 2025

നാട്ടിൻപുറങ്ങളിൽ ഓണത്തിൻ്റെ വരവറിയുന്നത്ഓണപ്പന്തുകൾ വരുന്നതോടെയാണ്


കൊല്ലം : ചിങ്ങം പിറന്നു ഇനി തിരുവോണത്തെ വരവേല്ക്കാനുള്ള ഒരുക്കങ്ങളുമായി നാടൊരുങ്ങുകയാണ്.ചിങ്ങം 20 - നാണ് തിരുവോണം. എന്നാൽ  ചിങ്ങം പിറന്നതോടെ
 ജനങ്ങളും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. ഓണക്കാലത്തിന്റെ സവിശേഷതയായ തിരക്കും ഉത്സാഹവും പതുക്കെ അങ്ങിങ്ങായി കണ്ടുതുടങ്ങി. തീർത്തും വിട്ടുമാറാത്ത മഴ ഓണമെത്തുന്നതോടെ നേർക്കുമെന്നാണ് പ്രതീക്ഷ.
ആകർഷകമായ വിലക്കിഴിവുകളോടെയും സമ്മാനപദ്ധതികളോടെ മേളകളുടെ മുന്നൊരുക്കങ്ങളുമായി.പഴയകാലത്തെ അപേക്ഷിച്ച് ചിങ്ങ പിറവിയോടെ
സ്ഥാപനങ്ങളും സംഘടനകളും പൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചുതുടങ്ങിയതോടെ ഇപ്പോൾ പൂവിന് ഡിമാൻഡ് ഏറെയാണ്. പണ്ട്  മാത്രം ഉണർന്നിരുന്ന പൂ വിപണി ഇപ്പോൾ  തന്നെ സജീവമാണ്.കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ഖാദി ഷോറൂമുകളിൽ ഓണത്തോടനുബന്ധിച്ച് ഖാദി ഓണം മേളകൾ ആരംഭിച്ചു കഴിഞ്ഞു.

 @ നാട്ടിൻപുറങ്ങളിൽ ഓണത്തിൻ്റെ വരവറിയുന്നത്
ഓണപ്പന്തുകൾ വരുന്നതോടെയാണ്. ഇക്കുറിയും ഓണപ്പന്തുകൾ വിപണികീഴടക്കിത്തുടങ്ങി. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ നേർത്ത റബർ പന്തുകളും അനുവദനീയമായ റബർ പന്തുകളുമാണുള്ളത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പന്തുകൾ കടകളിൽ നിറഞ്ഞുകഴിഞ്ഞു. ഇരുപത് രൂപ മുതൽ നൂറ് രൂപ വരെയുള്ള പന്തുകൾ വിപണിയിലുണ്ട്. ഓണമാകുന്നതോടെ ബന്ധുക്കളും അയൽക്കാരുമായ കുട്ടികൾക്ക് ഒക്കെ മുതിർന്നവർ ഓണ സമ്മാനമായി നൽകുന്നതും പന്തുകൾ തന്നെ. ഓണത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും കടകളിൽ പന്ത് കച്ചവടം ആരംഭിച്ചു.


No comments:

Post a Comment