Tuesday, 26 August 2025

നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ സാബത്തിക പ്രതിസന്ധി പ്രതിസന്ധിയിലായി ഇടപാടുകാർ.

പരവൂർ: നെടുങ്ങോലം  സർവീസ് സഹകരണ ബാങ്കിൽ സാബത്തിക പ്രതിസന്ധി 
 ഇടപാടുകാർ നെട്ടോട്ടമോടുന്നു.സി പി എം നേതൃത്വം  ഭരണസമിതി ഭരിക്കുന്ന 
നെടുങ്ങോലം സർവ്വീസ് ബാങ്കിൽ സാബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ആവശ്യപ്പെട്ട് കൂടുതൽ നിക്ഷേപകർ എത്തി തുടങ്ങിയതോടെ വെള്ളിയാഴ്‌ച വലിയതിരക്കാണ് അനുഭവപ്പെട്ടത്. ചെറിയ  തുക പോലും ഇടപാടുകാർക്ക് നല്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ബാങ്കിലെ ജീവനക്കാർ ചൂണ്ടി കാട്ടുന്നു. വൻ തുകകൾ നിക്ഷേപം നടത്തിയിട്ടുള്ളവർ ഇടപാടുകൾക്ക്  എത്തുമ്പോൾ  10000 രൂപ നൽകി പറഞ്ഞുവിടുകയാണ്. ദൈനംദിന ഇടപാട് നടത്തി കൊണ്ടിരുന്ന കച്ചവടക്കാർ പലരും ഇടപാടുകൾ മതിയാക്കി  പൈസ കുറേശ്ശെ പിൻവലിച്ചതും ബിനാമി ലോണുകളുടെ തിരിച്ചടവ് ഇല്ലാത്തതുമാണ് കടുത്ത സാബത്തിക പ്രതിസന്ധിയ്ക്ക് കാരണം. ജില്ലാ സഹകരണ രജ്‌സ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ 
പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്ന ബാങ്ക് ആണിത്. വായ്‌പ കുടിശ്ശികയെ തുടർന്ന് സഹകരണ വകുപ്പും അന്വേഷണം  നടത്തി വരികയാണ്. സി പി എം ഏരിയ കമ്മിറ്റി അംഗം പ്രസിഡന്റ്  ആയിരുന്ന മുൻ ഭരണ സമിതിയുടെ കാലത്ത് 
ബിനാമി പേരുകളിൽ പലരും ലോണുകൾ എടുത്തിട്ടുള്ളതായി ജീവനക്കാർ പറയുന്നു ഈ 
ലോണുകളുടെ തിരിച്ചടവ് നടന്നിട്ടില്ല.നൂറ്  കോടിയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കാണിത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  സഹകാരികൾ ജോയന്റ് രജിസ്ട്രാർക്ക്  പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക തകർച്ചയിൽനിന്നും ബാങ്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും രംഗത്തുണ്ട്.


@  വായ്പ തിരിച്ചടവ് മുടങ്ങിയത് സാബത്തിക പ്രതിസന്ധിയ്ക്ക് കാരണം.

ഭരണസമിതി അറിയാതെ ചെറിയ വസ്തുക്കളിൽ വലിയ വായ്മകൾ പാസാക്കി അവ പിന്നീട് മിനുറ്റ്സിൽ എഴുതിച്ചേർക്കുകയായിരുന്നുവെന്ന് മുൻ ഭരണസമിതിയിലെ
 ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ പറയുന്നു. "വലിയ വായ്പകളിലൊന്നും ഇവർ ഒപ്പിട്ടിരുന്നില്ല. അഞ്ചു ലക്ഷത്തിനുമുകളിലുള്ള വായ്പകളുടെ രേക രേഖകൾ കണ്ടിട്ടില്ല. ഇവ രഹസ്യമായാണ് പാസാക്കിയത്. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് സൂത്രത്തിൽ മിനിറ്റ്സിൽ എഴുതിച്ചേർക്കുകയായിരുന്നു" എന്ന് ഇവർ പറയുന്നു.
ഒരേ വസ്തുവകകൾ ഉപയോഗിച്ച് ഒന്നിലധികം വായ്പയെടുത്ത സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, തുക പോയത് വായ്പ അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കല്ല. ഈടു വച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയായിരിക്കും വായ്പാതുക. വായ്പകൾക്ക് ഈടായി വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റുപോയ സംഭവങ്ങളും ഇവിടെയുണ്ട് ഇവർ ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നുമാത്രമല്ല, ഈടുവച്ച ഭൂരേഖകൾ ഉപയോഗിച്ച് സ്ഥലം വിൽപന നടത്തുകയും ചെയ്തു. ഇതിൽ ഒരാളുടെ ഭൂമി വിലക്കുവാങ്ങിയ ആൾ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കിൽനിന്ന്  വീണ്ടും വായ്പ എടുത്ത സംഭവങ്ങളും ഉണ്ട്.

@ പ്രതി സി.പി.എം

നെടുങ്ങോലം സർവ്വീസ് സഹകരണ ബാങ്കിലെ സഹകരണ 
കൊള്ളയിലെ ഒന്നാം പ്രതി, ദശകങ്ങളായി ബാങ്കിനെ നിയന്ത്രിച്ചുവരുന്ന സി.പി.എം ആണ്. പല ബാങ്കുകളിലും നടക്കുന്നതുപോലെ, പ്രാദേശിക പാർട്ടി പ്രവർത്തകരുടെയോ ബാങ്ക് ഭരണസമിതിയുടെയോ മാത്രം ഒത്താശയിൽ നടന്ന തട്ടിപ്പല്ല; മറിച്ച്, പാർട്ടി ജില്ലാ നേതൃത്വത്തിൻ്റെയും ചില സംസ്ഥാന തല നേതാക്കളുടെയും അറിവും മൗനാനുവാദവും ഇതിനു പുറകിലുണ്ട് എന്ന വിശ്വാസ്യയോഗ്യമായ ആരോപണം, പ്രശ്‌നത്തെ ഗൗരവകരമാക്കുന്നു. തുടക്കത്തിൽ അറിഞ്ഞിട്ടും തട്ടിപ്പ് മുടിവക്കാനും പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സി.പി.എം ശ്രമിച്ചത്. 
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സി.പി.എം, അതിന് ഉത്തരവാദികളായ പാർട്ടി അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാതെ സാബത്തിക പ്രതിസന്ധി ഉണ്ടാക്കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്
സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടേറിയേറ്റിലെ നേതാക്കൾ തന്നെയാണ് ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 

No comments:

Post a Comment