ജില്ലയിൽ പൂ വിപണി സജീവമായിക്കഴിഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാന വിപണിയായ
വിവിധ മൊത്ത വ്യാപാര കേന്രങ്ങളിൽ പൂവിൽപന തകൃതിയായി നടക്കുകയാണ്. ഇത്തവണയും അന്യ സംസ്ഥനങ്ങളെ ആശ്രയിച്ചു തന്നെയാണ് പൂവിപണിയും
വിനായകചതുർഥിയും അത്തം നക്ഷത്രവുമുള്ളതു കാരണം 2 ദിവസമായി പൂക്കളുടെ ലോഡ് എത്തി. സ്‌കൂളുകളിലും കോളജുകളിലും ഓണപ്പരീക്ഷ കഴിയുന്ന ദിവസമാണ് ഓണാഘോഷവും പൂക്കളമത്സരവും. ജില്ലയിലെ ഒട്ടുമിക്ക സ്‌ഥാപനങ്ങളിലും പൂക്കളമിടാൻ മുൻകൂട്ടി ഓർഡർ നൽകിയതായി കച്ചവടക്കാർ പറഞ്ഞു.കെ
കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂമൊത്തക്കച്ചവടവും ചില്ലറ കച്ചവടവും സജീവമാണ്.പൂക്കൾ വാങ്ങാൻ നല്ല തിരക്ക് അനുഭവപ്പെടുന്നതായി കച്ചവടക്കാർ
പറഞ്ഞു. ഇന്നലത്തെ വിപണിവില അനുസരിച്ച് 250 രൂപയാണ് ചുവന്ന പനിനീർപ്പൂവിന്. 200 രൂപയുടെയും 180 രൂപയുടെയും പൂക്കളുമുണ്ട്. മഞ്ഞ ചെട്ടിപ്പൂവിന് ശരാശരി 80 രൂപയും ഓറഞ്ച് ചെട്ടിപ്പൂവിന് ശരാശരി 300 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ഓരോ ദിവസവും വരുന്ന ലോഡിന് അനുസരിച്ചാണ് വിപണിവിലയിലും വ്യത്യാസമുണ്ടാകുകയെന്ന് കച്ചവടക്കാർ പറഞ്ഞു.
മുല്ല - 1500,പിച്ചി - 1600.മഞ്ഞ ബന്തി- 130, ഓറഞ്ച് ബന്തി - 140, വാടാമല്ലി - 200 അരളി (പിങ്ക്) - 300,വൈറ്റ് - 450,റെഡ് 450, ചാലയിലെ ഇന്നലത്തെ വിലനിലവാരമാണിത്.
No comments:
Post a Comment