Wednesday, 6 August 2025

തിരുമുക്ക് അടിപ്പാതപ്രതിരോധം ഉയർത്തിജനകീയ ധർണ്ണ

 
തിരുമുക്ക് അടിപ്പാത
പ്രതിരോധം ഉയർത്തി
ജനകീയ  ധർണ്ണ 

ചാത്തന്നൂർ:ചാത്തന്നൂർ തിരുമുക്കിൽ  വികസന സമിതി സംഘടിപ്പിച്ചിട്ടുള്ള ജനകീയ റിലേ ധർണ്ണയുടെ രണ്ടാം ദിവസം  വികസന സമിതി  അംഗങ്ങളാണ് ധർണ്ണയിൽ പങ്കെടുത്തത്. ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിച്ച് കൊണ്ട് ജനകീയറിലേ ധർണ്ണ തുടരുകയാണ്.
തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത  പുതുക്കിപ്പണിയുക,
പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 
ചാത്തന്നൂർ വികസന സമിതിയാണ് ജനകീയ റിലേധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.ശ്രീകുമാർ ധർണ്ണ
ഉദ്ഘാടനം ചെയ്തു. 
വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷം വഹിച്ചു.
വി.സണ്ണി 
സുഭാഷ് പുളിക്കൽ എസ്.വി.അനിത്കുമാർ
ഗുരുധർമ്മ പ്രചരണ സഭ പ്രതിനിധി ഷാജി. 
ഡി. സുധീന്ദ്ര ബാബു,
സന്തോഷ് മാനവം,അരുൺ, രാജൻ തട്ടാമല, പി.കെ.സനു, ജോൺ എബ്രഹാം
വികസന സമിതി കൺവീനർ
 ജി.പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
 സമരസമിതി കൺവീനർ കെ.കെ.നിസാർ സ്വാഗതവും വി.എ.മോഹൻലാൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: ചാത്തന്നൂർ വികസന സമിതി ജനകീയറിലേ ധർണ്ണ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

No comments:

Post a Comment