Wednesday, 13 August 2025

പരവൂർ തെക്കുംഭാഗം കടപ്പുറത്ത് വളളംമുങ്ങി മത്സ്യ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പരവൂർ : പരവൂർ തെക്കുംഭാഗം കടപ്പുറത്ത് വളളംമുങ്ങി മത്സ്യ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.പരവൂർ തെക്കുംഭാഗം അമാനുള്ള മൻസിലിൽ 
മുഹമ്മദ്‌ ഇബ്രാഹിമിന്റെ മകൻ
എ.അമാനുള്ള (72)ആണ് മരിച്ചത്.ഇന്നലെ  രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത് പരമ്പരാഗതമത്സ്യതൊഴിലാളികളായ എട്ടുപേരായിരുന്നു വളളത്തിലുണ്ടായിരുന്നത്. ശക്തമായ തിരയില്‍പെട്ടു വളളം മറിയുകയായിരുന്നു. മറ്റുളളവര്‍ നീന്തിരക്ഷപെട്ടു. ഒപ്പമുണ്ടായിരുന്നവർ തന്നെ അമാനുളളയെ രക്ഷപെടുത്തി നെടുങ്ങോലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 ഭാര്യ: അയിഷാബീവി
മക്കള്‍: റഹ്മത്തലി,റഹ്മാന്‍,റഹീന

No comments:

Post a Comment