Thursday, 14 August 2025

ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് തുടരുന്നു

കൊല്ലം : ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക്  തുടരുന്നു. വിവിധ ബ്രാന്റുകളിൽ ദിനം പ്രതി തമിഴ്നാട്ടിൽ നിന്നും വ്യാജ വെളിച്ചെണ്ണയുടെ വരുന്നുണ്ട് എന്ന് കച്ചവടക്കാർ തന്നെ സാക്ഷ്യപ്പെടുത്തുണ്ട്.
കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് 41 ബ്രാൻഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുമ്പോൾ യാതൊരു വ്യത്യാസവും കേര വെളിച്ചെണ്ണയുടെ കവറിൽ തന്നെ വ്യാജ വെളിച്ചെണ്ണ വിപണിയിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥരും പറയുന്നുണ്ട് ഇത് കച്ചവടക്കാരുടെ അറിവോടെ തന്നെയെന്ന്  ഭഷ്യ സുരക്ഷ വിഭാഗം പറയുന്നു.
കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള വ്യാജ ബ്രാൻഡുകൾ കണ്ടെത്തി നിരോധിച്ചതാണെങ്കിലും ഇത്  തന്നെ മറ്റ് ബ്രാൻഡുകളിൽ ഇറക്കുകയാണ്. വെളിച്ചെണ്ണയുടെ ഫ്ലേവറോടെ തന്നെ ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വച്ചും വ്യാജ കച്ചവടം തുടങ്ങിയിട്ടുണ്ട് ഇത്തരത്തിൽ കച്ചവടം ചെയ്യുന്ന നൂറ് കണക്കിന് കച്ചവടക്കാർ ജില്ലയിലുണ്ട്.
ഒരു കമ്പനിക്ക്  ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ കഴിഞ്ഞ ദിവസം കൊല്ലം ഉമയനല്ലൂരിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയ വ്യാജ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയ്ക്ക്
ആറ് ബ്രാന്റ് പേരിൽ വെളിച്ചെണ്ണയാണ്‌ അവിടെ നിന്നും കണ്ടെത്തിയത്.ഇത് പോലെ നിരവധി കമ്പനികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനുമുള്ള പരിശോധന ഭഷ്യ സുരക്ഷാ വകുപ്പ് തുടരുകയാണ്.
തുടർ പരിശോധനയ്ജ്കായി സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും,  സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു വരികയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

@  ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്.

@ മായം കണ്ടെത്താം
ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. 

@ വെളിച്ചെണ്ണ കവറിൻ്റെ പിൻഭാഗത്തെ എണ്ണയിലെ ഘടകങ്ങളും സർട്ടിഫിക്കേഷനുകളും എക്സ്‌പയറി ഡേറ്റും പരിശോധിക്കുക. വിലക്കുറവ് നോക്കി വാങ്ങരുത്. രൂക്ഷമായ മണമോ എണ്ണയിൽ വെള്ള നിറത്തിലുള്ള പതയോ മായത്തിന്റെ ലക്ഷണമാണ്.

@ മായം കലർന്നതെന്നു സംശയം തോന്നിയാൽ ടോൾ ഫ്രീ നമ്പറായ 1800425 1125ൽ അറിയിക്കണം.


No comments:

Post a Comment