വിമുക്തഭടനും ഭാര്യയ്ക്കും പരിക്ക് പ്രതിയെ പോലിസ് പിടികൂടി.
കാരംകോട് കിണറു മുക്ക് ചരുവിള വീട്ടിൽ വിക്രമന്റെ മകൻ രാഹുൽ
എന്ന് വിളിക്കുന്ന വി. അനന്തു (31)നെയാണ് ചാത്തന്നൂർ പോലിസ് പിടികൂടിയത്. വിമുക്തഭടനും ചാത്തന്നൂരിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഉളിയനാട് സ്വദേശി ഫ്രാൻസിസ് (44)നാണ് പരിക്കേറ്റത്.ഒപ്പമുണ്ടായിരുന്ന ഭാര്യ ബൈക്കിൽ നിന്നും വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെടുക യായിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്
ഭാര്യയുമൊത്ത്
വ്യാഴാഴ്ച രാത്രി 9മണിയോടെ ശീമാട്ടിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോൾ കാരംകോട് കിണറ് മുക്കിന് സമീപം പ്രതിയുടെ വീട്ടിന് മുന്നിൽ വച്ച് യാതൊരു പ്രകോപനവും കൂടാതെ സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടിയും കുത്തിയും പരിക്കേല്പിക്കുകയായിരുന്നു.
മയക്കു മരുന്ന് ഉപയോഗിച്ചിരുന്ന പ്രതി
സ്വന്തം വീട്ടിൽ മാരകയുധവുമായി ആക്രമണം നടത്തിയ ശേഷം റോഡിൽ ഇറങ്ങിയപ്പോൾ ആണ് ഫ്രാൻസിസ് ഭാര്യ യ്ക്ക് ഒപ്പം ബൈക്കിൽ വരുന്നത് കണ്ട് തടഞ്ഞു നിർത്തി ആക്രമിച്ചത് എന്ന് പോലിസ് പറഞ്ഞു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ യിൽ ബസുകൾ അടിച്ചു തകർത്തതിലും വീടുകളിൽ കയറി ആക്രമണം നടത്തിയ കേസുകൾ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും, മയക്കു മരുന്ന് വിപണന കേസുകളിലും പ്രതിയാണ് ചാത്തന്നൂർ പോലിസ് കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
No comments:
Post a Comment